Timely news thodupuzha

logo

പെരിയാറ്റിൽ കുളിയ്ക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ഇടുക്കി: പെരിയാറ്റിൽ കുളിയ്ക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഉപ്പുതറ കാക്കത്തോട് പാറയ്ക്കൽ ജെറിൻ പി തോമസാണ്( മാത്തുക്കുട്ടി – 25 ) മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നാലോടെ ഇടുക്കി ജലാശയത്തിൻ്റെ ഭാഗമായ അയ്യപ്പൻകോവിൽ ക്ഷേത്രക്കടവിന് സമീപമുള്ള പണ്ടാരക്കയത്തിലാണ് അപകടം നടന്നത്. കുളിയ്ക്കുന്നതിനിടെ മറുകരയിലെത്തി തിരികെ നീന്തുന്നതിനിടെ കൈകാലുകൾ കുഴഞ്ഞ് ജെറിൻ കയത്തിൽ മുങ്ങുകയായിരുന്നു. ഉടൻ തന്നെ ​ഗുരുത​രമായി പരിക്കേറ്റ ജെറിനെ കൂടെയുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ ഡോക്ടർ ഇല്ലാതിരുന്നതിനാൽ ചികിത്സ ലഭ്യമായില്ല. ഇതേ തുടർന്ന് അവിടെ നിന്ന് കട്ടപ്പന താലൂക്ക് ആശുപതിയിലേക്ക് കൊണ്ടുപായി എങ്കിലും അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. വിജയ് ഫാൻസ് അസോസിയേഷൻ്റെ ജില്ലാ പ്രസിഡൻ്റാണ് ജെറിൻ. അച്ഛൻ തോമസ് ചാക്കോ(ബ്രോക്കർ റോയി), അമ്മ ബിന്ദു(ജോമോൾ), സഹോദരി ജോംസി. സംസ്കാരം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *