Timely news thodupuzha

logo

പടിഞ്ഞാറേക്കുറ്റ് കുടുംബയോ​ഗം 17ആമത് വാർഷികം മെയ് 10ന്

മുത്തോലപുരം: പടിഞ്ഞാറേക്കുറ്റ് കുടുംബയോ​ഗം 17ആമത് വാർഷികം മെയ് 10ന് മുത്തോലപുരം കുടുംബയോ​ഗ ഹാളിൽ നടത്തുമെന്ന് പ്രസിഡന്റ് ജോയി വർ​ഗീസ് പടിഞ്ഞാറേക്കുറ്റ്, സെക്രട്ടറി ബേബി ജോസഫ് മലയിൽ എന്നിവർ അറിയിച്ചു. ശനിയാഴ്ച്ച രാവിലെ 8.30ന് ഫാദർ സെബാസ്റ്റ്യൻ പടിഞ്ഞാറേക്കുറ്റ്, ഫാദർ ഷിന്റോ അറയാനിക്കൽ എന്നിവരുടെ കാർമ്മികത്വത്തിൽ ചക്കാലപ്പാറ കുരിശ് പള്ളിയിൽ ദിവ്യബലി. രാവിലെ 10ന് കുടുംബയോ​ഗം പ്രസിഡന്റ് ജോയി വർ​ഗീസ് പതാക ഉയർത്തും. പ്രഥമ പ്രസിഡൻ്റ് പി.റ്റി പൗലോസ് പടിഞ്ഞാറോക്കുറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

സി.എ ജോയി ചമ്പമല, ബേബി ജോസഫ്, ജെയിംസ് പടിഞ്ഞാറേക്കുറ്റ്, ഇലഞ്ഞി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, ഷൈല ടോമി, പോൾസ് പടിഞ്ഞാറേക്കുറ്റ്, റോമിയോ സേവ്യർ, ജോർജ്ജ് വർ​ഗീസ് ചമ്പമല, ജെസീന്ത പൈലി, സെബി ജോസഫ് തുടങ്ങിയവർ പ്രസം​ഗിക്കും. നവ വൈദീകരായ ഫാദർ ജോസഫ് തേവർപറമ്പിൽ, ഫാദർ അജിത് വെളിയത്ത് എന്നിവരെ അനുമോദിക്കും.

Leave a Comment

Your email address will not be published. Required fields are marked *