ചണ്ഡിഗഢ്: പഞ്ചാബിൽ വ്യാജമദ്യ ദുരന്തത്തിൽ 15 പേർ മരിച്ചു, ആറ് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. അമൃത്സറിൽ മജിട്ട മണ്ഡലത്തിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അഞ്ച് ഗ്രാമങ്ങളിലുള്ളവരാണ് വ്യാജ മദ്യം കഴിച്ചത്. മദ്യം വിതരണം ചെയ്ത അഞ്ച് പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു.
പഞ്ചാബിൽ വ്യാജമദ്യ ദുരന്തം: 15 പേർ മരിച്ചു
