തൊടുപുഴ: വായനപക്ഷാചരണത്തിൻ്റെ ഭാഗമായി തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ കെ ദാമോദരൻ അനുസ്മരണം നടുക്കണ്ടം കെ.എസ് കൃഷ്ണപിള്ള വായനശാലയിൽ നടന്നു. സമ്മേളനം യുവകവിയും എഴുത്തുകാരനുമായ അജയ് വേണു പെരിങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം കെ.എം ബാബു അനുസ്മരണ പ്രഭാഷണം നടത്തി. എം.എം മാത്യു, ഡോ. പി.ആർ.സി പിള്ള, കെ.പി ഹരിദാസ് എന്നിവർ ആശംസ നേർന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. താലൂക്ക് പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് താലൂക്ക് സെക്രട്ടറി വി.വി ഷാജി സ്വാഗതവും എ.എൻ ചന്ദ്രബാബു നന്ദിയും പറഞ്ഞു.
കെ ദാമോദരൻ അനുസ്മരണം നടത്തി
