Timely news thodupuzha

logo

നെയ്യശ്ശേരി സം​ഗമത്തിന് തുടക്കമായി; ജൂലൈ ആറിന് സമാപിക്കും

തൊടുപുഴ: തൊടുപുഴക്കടുത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് നെയ്യശ്ശേരി. നൂറ്റാണ്ടിൻ്റെ ചരിത്രമുള്ള സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയും തലമുറകളെ വാർത്തെടുക്കാൻ കൂട്ടുനിന്ന ഹൈസ്കൂളും എല്ലാം നെയ്യശ്ശേരി എന്ന ചെറു ഗ്രാമത്തെ പ്രസിദ്ധമാക്കുന്നു. നെയ്യശ്ശേരിയിലെ പഞ്ചായത്ത് കുളം പതിറ്റാണ്ടുകളായി ജില്ലാതല നീന്തൽ മത്സരങ്ങൾക്ക് ഉപയോഗിച്ചിരുന്നത് നെയ്യശ്ശേരിയുടെ പെരുമ വർദ്ധിപ്പിക്കുന്നു. കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്, എം പി ജോൺ ബ്രിട്ടാസ് മുതൽ പല പ്രമുഖ വ്യക്തികൾക്കും കുടുംബവേരുകൾ ഉള്ള പഴമയുടെ നാട്ടിൽ നിന്നും പെരുമ വിളിച്ചോതി ഈ മറുനാട്ടിലും നമ്മുടെ നാട് നമ്മുടെ കുടുംബം എന്ന ആശയത്തിലാണ് നെയ്യശ്ശേരി സംഗമം വീണ്ടും നടക്കുന്നത്.

ഇപ്രാവശ്യം യുകെയിലെയും അയർലൻഡിലെയും വിവിധ പ്രദേശങ്ങളിൽ നിന്നും ഉള്ളവർ ഇന്നുമുതൽ ചോർളിയിലെ പാർക്ക് ഹാൾ ഹോട്ടൽ ആൻ്റ് സ്പായിൽ ഒത്ത് ചേർന്ന് ആഘോഷിക്കാൻ ആണ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. പ്രധാന സംഗമ ദിവസമായ നാളെ രാവിലെ പ്രഭാത ഭക്ഷണത്തോടെ ആരംഭിച്ച് ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ കേരളീയ ഭക്ഷണവും എല്ലാം കഴിച്ച് വൈകുന്നേരം ദേശീയ ഗാനത്തോടെ സമാപിച്ചു ഞായറാഴ്ച രാവിലെ പിരിയും.

ദൂര സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്നവർക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ ആണ് പാർക്ക് ഹാൾ ഹോട്ടൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ലെങ്കാഷെയറിലെ ഏറ്റവും വലിയ ഹോട്ടലുകളിൽ ഒന്നും യുകെയിലെ തന്നെ പ്രമുഖ വെഡ്ഡിംഗ് ഡെസ്റ്റിനേഷനും മെഡീവൾ തീം ഹോട്ടലുകളിൽ ഒന്നുമായ പാർക്ക് ഹാൾ ഹോട്ടൽ തന്നെ തിരഞ്ഞെടുത്തത് പങ്കെടുക്കുന്നവർക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാകാതെ നല്ലൊരു വാരാന്ത്യം തന്നെ ഒരുക്കുന്നതിനാണ് എന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി ബിനോച്ചൻ എമ്മാനുവൽ (+447971347573), ബിജു പീറ്റർ (+447970944925) എന്നിവരെ ബന്ധപ്പെടാവുന്നതാണ്. വേദിയുടെ വിലാസം – Park Hall Hotel, Park Hall Road, Charnock Richard, Preston,PR7 5LP
United Kingdom
01257 754000
info@parkhallhotel.co.uk
https://parkhallhotel.com/

Leave a Comment

Your email address will not be published. Required fields are marked *