Timely news thodupuzha

logo

ജീവനക്കാരും തൊഴിലാളികളും അവകാശങ്ങൾക്കു വേണ്ടി പണിമുടക്കി വീട്ടിലിരിക്കുമ്പോൾ അരി മേടിക്കുവാൻ കാൽനടയായി കച്ചവടം ചെയ്യുന്ന ഒരു യുവാവ്

തൊടുപുഴ: ജീവനക്കാരും തൊഴിലാളികളും അവകാശങ്ങൾക്കു വേണ്ടി പണിമുടക്കി വീട്ടിലിരിക്കുമ്പോൾ അരി മേടിക്കുവാൻ കാൽനടയായി കച്ചവടം ചെയ്യുന്ന ഒരു യുവാവ്. നെയ്യശ്ശേരി പൊടിപാറയിൽ ഷാജിയാണ് കാൽനടയായി മത്സ്യ വ്യാപാരം നടത്തി വരുന്നത്. പണിമുടക്കോ സമരമോ ഷാജിയെ ബാധിക്കില്ല. ജോലി ചെയ്താൽ മാത്രമേ ഓരോ ദിവസവും തള്ളി നീക്കാനാവൂ. ഇങ്ങനെ എത്രയോ ഷാജിമാർ നമ്മുടെ നാട്ടിലുണ്ട്. ഇവർക്ക് വേണ്ടി പോരാടുവാൻ മാത്രം ആരുമില്ല. കഴിഞ്ഞ 30 വർഷമായി കാൽനടയായി മത്സ്യ വ്യാപാരം നടത്തി വരികയാണെന്ന് ഷാജി പറഞ്ഞു. യാതൊരു മടിയും കൂടാതെ മൂന്ന് പതിറ്റാണ്ടായി കാൽനടയായി കച്ചവടം ചെയ്യുന്ന ഷാജിക്ക് ഒരു അഭ്യർത്ഥനയേയുള്ളൂ എല്ലാവരും മീൻ വാങ്ങി സഹകരിക്കണം. ഫിഷ് സ്റ്റാളുകളും ഇരുചക്ര വാഹനങ്ങളിൽ മത്സ്യം വിൽക്കുന്നവരും ഏറെയുള്ള നാട്ടിൽ ഇപ്പോഴും കാൽനടയായി മത്സ്യ വ്യാപാരം നടത്തുന്ന ഷാജിയെ പോലുള്ളവർക്കാണ് സർക്കാർ സംവിധാനങ്ങൾ പ്രോത്സാഹനം നൽകേണ്ടത്. കരിമണ്ണൂരിൽ നിന്നും മത്സ്യം വാങ്ങി വണ്ടമറ്റം, നെയ്യശ്ശേരി വഴി ഷാജി ദിവസവും മടങ്ങുന്നു. എന്തായാലും പണിമുടക്ക് ദിവസവും അന്നന്ന് വേണ്ടുന്ന ആഹാരത്തിന് വേണ്ടി പോരാട്ടം തുടരുന്ന ഷാജിയെ പോലുള്ളവർക്ക് ബി​ഗ് സല്യൂട്ട്…

Leave a Comment

Your email address will not be published. Required fields are marked *