Timely news thodupuzha

logo

ലയൺസ് ക്ലബ്‌ ഓഫ് തൊടുപുഴ ഗോൾഡന്റെ പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12ന്

തൊടുപുഴ: ലയൺസ് ക്ലബ്‌ ഓഫ് തൊടുപുഴ ഗോൾഡന്റെ 2025 – 2026 വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12ന് വൈകിട്ട് 6.30ന് കാഡ്സ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ലബ്‌ പ്രസിഡന്റ്‌ ഷിബു സി നായരുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രൊഫസർ സാംസൺ തോമസ് ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് നേതൃത്വം നൽകും.

തൊടുപുഴ നഗരസഭ ചെയർമാൻ കെ ദീപക് മുഖ്യാതിഥി ആയി പങ്കെടുക്കും. 2025 – 2026 വർഷത്തെ പ്രസിഡന്റായി ഷിബു സി നായർ, സെക്രട്ടറിയായി ആനന്ദ് എൻ, ട്രഷററായി അനിൽ എസ് എന്നിവരും മറ്റു ഭാരവാഹികളും സ്ഥാനമേൽക്കും. തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഷിബു സി നായർ, ആനന്ദ് എൻ, നിവേദ് കെ ശ്യാം, കൃഷ്ണകുമാർ പി.ആർ, വിൻസെന്റ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *