തൊടുപുഴ: ആനചാടികുത്ത് വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയ സഞ്ചാരി കാൽ വഴുതി കുത്തിൻ്റെ മുകളിൽ നിന്നും കുത്തിലേയ്ക്ക് വീണു. ആലപ്പുഴ സ്വദേശി സനുവാണ്(29) അപകടത്തിൽപ്പെട്ടത്ത്. നട്ടെല്ലിന് പരിക്കേറ്റ ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. കോലഞ്ചേരിയിൽ നിന്ന് വന്ന നാലംഗ സംഘത്തിലെ അംഗമായ സനു എറണാകുളത്തെ ഡിസൈനിങ്ങ് കമ്പനിയിൽ ജോലി ചെയ്യുകയാണ്. നാട്ടുകാരും കാളിയാർ പോലീസും ചേർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആനചാടിക്കുത്ത് വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയ സഞ്ചാരിയ്ക്ക് കുത്തിൻ്റെ മുകളിൽ നിന്നും കാൽ വഴുതി വീണ് പരിക്കേറ്റു






