Timely news thodupuzha

logo

ലൈഫ് മിഷൻ; ഭൂമിയുടെ രജിസ്ട്രേഷന് ആവശ്യമായ മുദ്ര വില, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് അനുവദിക്കുമെന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽപ്പെട്ട ഗുണഭോക്താക്കൾക്കു വീട് നിർമിക്കുന്നതിനായി ലഭ്യമാകുന്ന ഭൂമിയുടെ രജിസ്ട്രേഷന് ആവശ്യമായ മുദ്ര വില, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭൂമി ദാനമായോ വിലയ്ക്കു വാങ്ങിയോ ധനനിശ്ചയം മുഖേനയോ മറ്റ് ഏതു വിധേനയോ ലഭിക്കുന്നതായാലും ഇളവ് അനുവദിക്കും.

ഭൂമി സ്വീകരിക്കുന്നയാൾ ലൈഫ് മിഷൻ പദ്ധതി ഗുണഭോക്താവാണെന്നും ഭൂമി ലൈഫ് പദ്ധതി പ്രകാരം വീട് നിർമിക്കാൻ വേണ്ടിയുള്ളതാണെന്നും ജില്ലാ കലക്റ്ററോ കലക്റ്റർ അധികാരപ്പെടുത്തുന്ന തഹസിൽദാറിൽ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥനോ നൽകുന്ന സാക്ഷ്യപത്രം കൂടി രജിസ്ട്രേഷൻ രേഖകളോടൊപ്പം ഹാജരാക്കണം.

ഉത്തരവ് തീയതി മുതൽ രണ്ടു വർഷ കാലയളവിലേക്കാണ് ഇളവ് അനുവദിക്കുക. പ്രളയത്തിൽ തകർന്ന വീടുകൾക്കു പകരം മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ പത്തനംതിട്ട ചിറ്റാർ വില്ലെജിൽ 12.31 ആർ സ്ഥലത്ത് 9 പേർക്ക് നിർമിച്ച വീടുകൾ കൈമാറ്റം ചെയ്യാനുള്ള ആധാരം രജിസ്ട്രേഷന് ആവശ്യമായ മുദ്ര വിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി നൽകാനും തീരുമാനിച്ചു.

Leave a Comment

Your email address will not be published. Required fields are marked *