തൊടുപുഴ: കോടിക്കുളം ടൗണിൽ തണൽ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു കൂട്ടിയത് കാട് മൂടി ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇഴജന്തുക്കളും ക്ഷുദ്ര ജീവികളും ഉൾപ്പെടെ ഇവിടെ കൂടു കൂട്ടുന്നത് വ്യാപാരികൾക്കും പ്രേദേശ വാസികൾക്കും ഭീതി സൃഷ്ടിക്കുകയാണ്. പ്രധാന റോഡിനോട് ചേർന്ന് ഏകദേശം ആറടി ഉയരത്തിൽ ആണ് കാട് മൂടി കിടക്കുന്നത്. സമീപത്തെ സ്കൂൾ വിദ്യാർത്ഥികളും ഈ വഴിയാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ അടിയന്തരമായി ഇവ ഇവിടുന്ന് മാറ്റണമെന്നാണ് പൊതുജനഭിപ്രയം.
കോടിക്കുളം ടൗണിൽ തണൽ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു കൂട്ടിയത് കാട് മൂടി ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു






