Timely news thodupuzha

തൃശൂരിൽ സർക്കാർ സ്കൂളിൻ്റെ സീലിങ്ങ് തകർന്ന് വീണ സംഭവം; തദ്ദേശ സ്വയംഭരണ വകുപ്പ് റിപ്പോർട്ട് തേടി

തൃശൂർ: കോടാലി സർക്കാർ സ്കൂളിലെ സീലിങ്ങ് തകർന്നു വീണ സംഭവത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് കോസ്റ്റ്ഫോർഡിനോട് റിപ്പോർട്ട് തേടി. വിഷയത്തിൽ സമാന്തര പരിശോധന നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചു. അതേസമയം നിർമാണത്തിൽ അപാകതയുണ്ടായോയെന്ന് അറിയുന്നതിനായി രണ്ട് വിദഗ്ധർ ഉൾപ്പെടുന്ന സമിതിയെ കോസ്റ്റ് ഫോർഡ് പരിശോധനയ്ക്ക് നിയമിച്ചിട്ടുണ്ട്.

എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 54 ലക്ഷം രൂപയ്ക്കായിരുന്നു കോസ്റ്റ് ഫോർഡ് സ്കൂൾ കെട്ടിടം നിർമിച്ച് നൽകിയത്. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു തൃശൂർ കോടാലി സർക്കാർ യുപി സ്കൂളിലെ ഹാളിൻറെ സീലിങ് തകർന്നു വീണത്. സ്കൂളിന് അവധിയായതിനാലാണ് വൻ ദുരന്തം ഒഴിവായത്. വിദ‍്യാർഥികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിൻറെ സീലിങ്ങായിരുന്നു തകർന്നു വീണത്.

Leave a Comment

Your email address will not be published. Required fields are marked *