Timely news thodupuzha

logo

അന്താരാഷ്ട്ര യുവജന ദിനാചരണം: റെഡ് റിബൺ ക്വിസ് മത്സരം സംഘടിപ്പിച്ചു

ഇടുക്കി: അന്താരാഷ്ട്ര യുവജന ദിനാചരണത്തിനോടനുബന്ധിച്ച് എട്ട്, ഒൻപത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാർഥികൾക്കായി ജില്ലാതല എച്ച്ഐവി, എയ്ഡ്സ് ബോധവൽക്കരണ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു നിർവഹിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ സതീഷ് കെ.എൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് ,ആരോഗ്യ കേരളം, ജില്ലാ എയ്ഡ് കൺട്രോൾ സൊസൈറ്റി നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. റെഡ് റിബൺ ക്വിസ് മത്സരത്തിൽ കൂമ്പൻപാറ എഫ്.എം.ജി.എച്ച്.എസ്.എസ് സ്‌കൂളിലെ ബിയോന ബിനു, എൽസ മാത്യു എന്നിവർ ഒന്നാം സ്ഥാനവും വണ്ടൻമേട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ആതിര അനിൽകുമാർ, നജിയ ഫാത്തിമ എന്നിവർ രണ്ടാം സ്ഥാനവും , നങ്കി സിറ്റി എസ്.എൻ. ഹൈസ്‌കൂളിലെ അഭിനവ് വിബി, അഭിനവ് കൃഷ്ണ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമ്മാനം ലഭിച്ച ടീമിന് ആഗസ്റ്റ് 11ന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.

ജില്ലാ ടി ബി ഓഫീസർ ഡോക്ടർ ആശിഷ് മോഹൻകുമാർ, ജില്ലാ മലേറിയ ഓഫീസർ രാജേഷ് വി. എസ്, എ ആർ ടി മെഡിക്കൽ ഓഫീസർ ഡോ. ഷാജി, ടി ബി എച്ച് ഐ വി കോർഡിനേറ്റർ ബിന്ദു, ജില്ലാ മെഡിക്കൽ ഓഫിസിലെ ജീവനക്കാർ, ജില്ലാ എയ്ഡ്സ് നിയന്ത്രണ വിഭാഗം ജീവനക്കാർ, ഐ സി റ്റി സി ജീവനക്കാർ, ജില്ലാ ടി ബി ഓഫീസ് ജീവനക്കാർ, വിദ്യാർഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *