തൊടുപുഴ: മർച്ചൻ്റ്സ് അസോസിയേഷനും തൊടുപുഴ നഗരസഭയും ഡി.റ്റി.പി.സിയും സംയുക്തമായി നടത്തുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെ ചിത്രരചനാ മത്സരവും ചെസ്മത്സരവും സെപ്റ്റംബർ മൂന്നിന് സംഘടിപ്പിക്കും. രാവിലെ 9.30 മുതൽ തൊടുപുഴ മൂവാറ്റുപുഴ റോഡിലുള്ള മർച്ചൻ്റ്സ് ട്രസ്റ്റ് ഹാളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ചെസ്സ് മത്സരവും യു.പി, എൽ.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ചിത്രരചനാ മത്സരവും നടത്തി. വിജയികൾക്ക് 3001, 2001, 1001 എന്നിങ്ങനെ ക്യാഷ് അവാർഡും മെമെന്റോയും നൽകും. പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികൾ 9207023031 എന്ന നമ്പറിൽ വിളിക്കുക. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയുള്ള സമയങ്ങളിൽ പേരുകൾ രജിസ്റ്റർ ചെയ്യാം. തൊടുപുഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പൂക്കള മത്സരത്തിൽ വിജയിക്കുന്നവർക്ക് 7001, 5001, 3001 എന്നിങ്ങനെയും ക്യാഷ് പ്രൈസ് നൽകും.
ഓണോത്സവ് 2025; ചിത്രരചനാ, ചെസ്സ്, പൂക്കള മത്സരങ്ങൾ സെപ്റ്റംബർ മൂന്നിന്






