ഇടുക്കി: മൂന്നാർ ഗവൺമെൻ്റ് കോളേജിൽ 2014 ആഗസ്റ്റ് മാസം 27നും സെപ്റ്റംബർ മാസം 5നും ഇടയിൽ നടന്ന എം എ എക്കണോമിക്സ് രണ്ടാം സിമെസ്റ്റർ പരീക്ഷാ ഹാളിൽ കോപ്പി അടിച്ച 5 വിദ്യാർത്ഥിനികളെ അഡീഷണൽ ചീഫ് എക്സാമിനറും കോളേജിലെ എക്കണോമിക്സ് വിഭാഗം തലവനുമായ പ്രൊഫ. ആനന്ദ് വിശ്വനാഥൻ കയ്യോടെ പിടികൂടി. ഉത്തര കടലാസുകളും കോപ്പി അടിക്കാൻ ഉപയോഗിച്ച കുറിപ്പു കളും യൂണിവേഴ്‌സിറ്റിക്ക് നിയമാനുസരണം റിപ്പോർട്ട് ചെയ്യാനായി ഇൻവിജിലേറ്റർ പ്രൊഫ. അജീഷിനെ ചുമതലപ്പെടുത്തി. പ്രസ്‌തുത കാലഘട്ടത്തിൽ പ്രൊഫ. ആനന്ദ് വിശ്വനാഥൻ കോളേജിലെ കോൺഗ്രസ്സ് അനുകൂല അദ്ധ്യാപക സംഘടനയായ ജി സി റ്റി ഒയുടെ ഭാരവാഹിയും പ്രിൻസിപ്പൽ പ്രൊഫ. മോഹനനും, ഇൻവിജിലേറ്റർ പ്രൊഫ. അജീഷും സി പി ഐ എം അനുകൂല അദ്ധ്യാപക സംഘടനയായ എ കെ ജി സി റ്റിയുടെ ഭാരവാഹികളുമായിരുന്നു. കോപ്പി അടിക്ക് പിടിക്കപ്പെട്ട വിദ്ധ്യാർത്ഥി നികൾ എസ് എഫ് ഐയുടെ മുന്നണി പോരാളികൾ ആയിരുന്നതിനാൽ പ്രൊഫ. ആനന്ദ് വിശ്വനാഥിൻ്റെ നിർദ്ദേശം അനുസരിക്കാൻ പ്രൊഫ. അജീഷ് കൂട്ടാക്കിയില്ല.
ആയതിനെ തുടർന്നാണ് കോപ്പി അടിച്ച അഞ്ച് വിദ്യാർത്ഥിനികൾ മൂന്നാറിലെ സി പി എം ഓഫീസിൽ നേതാക്കളുമായി ഒത്തു ചേർന്ന് ഗൂഢാലോചന നടത്തി വിദ്യാ ഭ്യാസ മന്ത്രിക്കും വനിതാ കമ്മീഷനും പരാതി അയച്ചത്. പ്രൊഫ. ആനന്ദ് വിശ്വനാ ഥൻ പരീക്ഷാ ഹാളിൽ വച്ച് തങ്ങളെ ലൈംഗീകമായി പീഢിപ്പിച്ചു എന്നും, കോപ്പി അടി കേസിൽ കുടുക്കുമെന്നും ഇൻ്റേണൽ മാർക്ക് നൽകില്ലെന്നും ഭയപ്പെടുത്തി എന്നും മറ്റും ആരോപിച്ചായിരുന്നു പരാതി. പ്രസ്‌തുത പരാതിയുടെ അടിസ്ഥാന ത്തിൽ വനിതാ പോലീസ് 5 വിദ്യാർത്ഥിനികളുടേയും മൊഴികൾ രേഖപ്പെടുത്തു കയും അവരിൽ നാല് വിദ്യാർത്ഥിനികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ മൂന്നാർ പോലീസ് 4 ക്രൈം കേസുകൾ രജിസ്റ്റർ ചെയ്യുകയും ആനന്ദ് വിശ്വനാഥനെതിരെ ലൈംഗിക പീഢനകുറ്റം ആരേപിച്ച് പ്രത്യേകം പ്രത്യേകം കുറ്റപത്രങ്ങൾ ദേവികുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുയും ചെയ്‌തു. പരാതി നൽകിയ 5 വിദ്യാർത്ഥി നികളുടേയും മൊഴികൾ പോലീസ് രേഖപ്പെടുത്തിയെങ്കിലും നാലു കേസുകൾ മാത്രമേ രജിസ്റ്റർ ചെയ്‌തു. അഞ്ചാമത്തെ വിദ്യാർത്ഥിനിയുടെ മൊഴിക്ക് എന്തു സംഭവിച്ചു എന്ന് പോലീസിന് വിശദീകരണമില്ല.
ആകെ 8 വിദ്യാർത്ഥികളാണ് പരീക്ഷാ ഹാളിൽ പരീക്ഷ എഴുതിയത്. കോപ്പി അടിക്ക് പിടിക്കപ്പെട്ട 5 വിദ്യാർത്ഥിനികളെ ഒഴികെ മറ്റ് വിദ്യാർത്ഥികൾ ആരേയും കേസിൽ ദൃക്സാക്ഷികൾ ആക്കിയില്ല. ഇൻവിജിലേറ്റർ പ്രൊഫ. അജീഷിനേയും കേസുകളിൽ സാക്ഷി ആക്കിയില്ല. നാലു കേസുകളിലേയും സാക്ഷികളും തെളിവുകളും എല്ലാം ഒന്നാണ്. കോപ്പി അടിച്ച വിദ്യാർത്ഥിനികളിൽ ഒരാൾ ഒരു കേസിൽ ഇരയും മറ്റുള്ളവർ ദൃക്‌സാക്ഷികളുമാണ്. അതേ ദൃക്‌സാക്ഷികൾ മറ്റു കേസുകളിൽ ഇരകളും മറ്റുള്ളവർ ദൃക്‌സാക്ഷികളും ആയി മാറും. എല്ലാ കേസുക ളിലും പ്രതി ഒരാൾ തന്നെ. 4 കേസുകളും വിചാരണ ചെയ്‌തതും വിധി പ്രസ്താവി ച്ചതും ഒരേ കോടതി തന്നെ. വിചിത്രമെന്നോണം ഒരേ തെളിവുകളുടെ അടിസ്ഥാന ത്തിൽ ര കേസുകളിൽ (സി സി 297/2015, സി സി 298/2015) പ്രതിയെ വെറുതെ വിട്ടു. മറ്റു ര കേസുകളിൽ (സി സി 27/2015, സി സി 296/2015) പ്രതി കുറ്റക്കാരനാ ണെന്ന് ക ത്തി വിവിധ വകുപ്പുകൾ പ്രകാരം മൂന്ന് വർഷം തടവിനും 5,000/- രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പ്രസ്‌തുത ശിക്ഷാ വിധികൾ ചോദ്യം ചെയ്തു കൊ സമർപ്പിച്ച ക്രിമിനൽ അപ്പീൽ 40/2021, 41/2021 എന്നീ അപ്പീലുകൾ അനുവ ദിച്ചു കൊ ാണ് തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്‌ജി 4 (അഡ്‌ഹോക്ക് 2) ലൈജുമോൾ ഷെരിഫ് പ്രൊഫ. ആനന്ദ് വിശ്വനാഥനെ കുറ്റവിമുക്തനാക്കി വെറുതെ വിട്ട് വിധി പ്രസ്താവിച്ചത്.
പരാതിക്കാരായ വിദ്യാർത്ഥിനികളേയും കേസ് അന്വേഷിച്ച പോലീസിനേയും നിശിതമായ ഭാഷയിൽ കോടതി വിമർശിച്ചു. പരീക്ഷാ ഹാളിൽ കോപ്പിയടിച്ച വിദ്യാർത്ഥിനികളെ കയ്യോടെ പിടിച്ച അദ്ധ്യാപകനെ ലൈംഗീക പീഢന കേസിൽ കുടുക്കി പക വീട്ടാനും കോപ്പി അടി കേസിൽ നിന്നും രക്ഷപെടാനും നടത്തിയ ഹീന ശ്രമത്തിന് പ്രിൻസിപ്പൽ കൂട്ടു നിന്നു എന്നും, കോപ്പി അടിക്ക് പിടിക്കപ്പെട്ട വിദ്യാർത്ഥിനികൾ മുന്നാറിലെ സി പി എം ഓഫീസിൽ ഒത്തു കൂടി മേലധികാരി കൾക്ക് വ്യാജ പരാതി അയച്ചത് കേസിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയിലേ ക്കാണ് വിരൽ ചൂ ന്നതെന്നും കോടതി നിരീക്ഷിച്ചു.
ലൈംഗീക പീഡനകേസുകളിൽ പരാതിക്കാരികളുടെ മൊഴി മാത്രം വിശ്വസിച്ച് ശിക്ഷ വിധിക്കുന്ന കാലഘട്ടത്തിൽ തൊടുപുഴ നാലാം അഡീഷണൽ സെഷൻസ് ജഡ്ജിയുടെ സത്യാന്വേഷണം നീതിന്യായ ചരിത്രത്തിലെ രജത രേഖയാണ്. കോപ്പി അടിക്ക് പിടിക്കപ്പെട്ട വിദ്യാർത്ഥിനികളുടെ അതി ക്രൂരമായ ഗുരുദക്ഷിണ പ്രൊഫ. ആനന്ദ് വിശ്വനാഥൻ്റെ ജീവിതം തന്നെ താളം തെറ്റിച്ചു. സ്വന്തം വിദ്യാർത്ഥികളു ടെയും, സഹ പ്രവർത്തകരുടെയും, ബന്ധുക്കളുടെയും, പൊതു സമൂഹത്തിന്റെയും മുന്നിൽ വില്ലൻ പരിവേഷത്തിൽ വേട്ടയാടപ്പെട്ട നിരപരാധിയായ പ്രൊഫ. ആനന്ദ് വിശ്വനാഥിന്റെ പെൻഷൻ ആനുകൂല്യങ്ങൾ ഇപ്പോഴും തടഞ്ഞു വെച്ചിരിക്കുകയാണ്. ക്യാമ്പസുകളിലെ അതിരു വിട്ട രാഷ്ട്രീയ അതിപ്രസരത്തിൻ്റെ ബലിയാടാണ് പട്ടിക ജാതിക്കാരനായ പ്രൊഫ. ആനന്ദ് വിശ്വനാഥൻ.
പ്രൊഫ. ആനന്ദ് വിശ്വനാഥനെ കള്ളകേസിൽ കുടുക്കി സസ്പെൻ്റ് ചെയ്യിപ്പിച്ച കോളേജ് പ്രിൻസിപ്പലിനും മറ്റും എതിരെ പ്രൊഫ. ആനന്ദ് വിശ്വനാഥന്റെ പരാതി യുടെ അടിസ്ഥാനത്തിൽ മൂന്നാർ പോലീസ് രജിസ്റ്റർ ചെയ്‌ത ക്രൈം 96/2015-ാം നമ്പർ കേസ് അന്വേഷിച്ച മൂന്നാർ ഡി വൈ എസ് പി രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി കേസ് എഴുതി തള്ളി, തൊടുപുഴ സെഷൻസ് കോടതി മുമ്പാകെ റഫർ റിപ്പോർട്ട് സമർപ്പിച്ചു. പ്രസ്‌തുത റിപ്പോർട്ട് ചോദ്യം ചെയ്തു കൊ പ്രൊഫ. ആനന്ദ് വിശ്വാനാഥൻ സമർപ്പിച്ച സ്വകാര്യ അന്യായം (ക്രിമിനൽ എം പി 3428/2022) തൊടു പുഴ സെഷൻസ് കോടതിയുടെ പരിഗണനയിൽ ഇരുന്നു വരുന്നതാണ്.
ആനന്ദ് വിശ്വനാഥനു വേ 1 അഭിഭാഷകരായ എസ് അശോകൻ, ഷാജി ജോസഫ്, റെജി ജി നായർ, പ്രസാദ് ജോസഫ്, സണ്ണി മാത്യു, പ്രേംജി സുകുമാർ, അഭിജിത് സി ലാൽ എന്നിവർ കോടതിയിൽ ഹാജരായി.






