തൊടുപുഴ: പിണറായി വിജയൻ ഭരണത്തിൽ കേരള പോലീസ് ശവംതീനികളായി മാറിയെന്ന് ഇടുക്കി ഡിസിസി പ്രസിഡണ്ട് സിപി മാത്യു കുറ്റപ്പെടുത്തി.
മനുഷ്യത്വം നഷ്ടപ്പെട്ട കാക്കിക്കുള്ളിലെ കാപാലികർ മൃഗങ്ങളെപ്പോലെ ലജ്ജിപ്പിക്കുന്ന വിധമുള്ള ക്രൂരകൃത്യങ്ങളാണ് ലോക്കപ്പിനുള്ളിലും പുറത്തും നടത്തിവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി തൊടുപുഴയിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ മാർച്ചിനോട് കാണിച്ച പോലീസ് സമീപനം മനസ്സാക്ഷിയുള്ള ആർക്കും അംഗീകരിക്കാവുന്നതല്ല.
ഇത്തരം ക്രമനുകൾക്കെതിരെ അവരുടെ വീടുകളിലേക്കുള്ള സമരത്തിന് കോൺഗ്രസ് നേതൃത്വം കൊടുക്കും.
കെപിസിസി നിർദ്ദേശപ്രകാരം സംഘടിപ്പിച്ച ജില്ലയിലെ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലുള്ള സമര സദസ്സ് തൊടുപുഴ പോലീസ് സ്റ്റേഷന് മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം എച്ച് സജീവ് അധ്യക്ഷത വഹിച്ചു. വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് രാജേഷ് ബാബു കോൺഗ്രസ് നേതാക്കളായ ചാർലി ആന്റണി, ജോസ് അഗസ്റ്റിൻ, ലീലമ്മ ജോസ്,
ഷിബിലി സാഹിബ്, ജാഫർ ഖാൻ മുഹമ്മദ്, ടോമി പാലക്കൽ, എ കെ സുഭാഷ് കുമാർ, ബി സജ്ജയകുമാർ അലക്കോ ട് മണ്ഡലം പ്രസിഡന്റ് ജോമോൻ എന്നിവർ പ്രസംഗിച്ചു.






