Timely news thodupuzha

logo

സ്വർണപ്പാളി വിവാദം; ക്ലിഫ് ഹൗസിലേക്ക് മാർച്ചുമായി ബി.ജെ.പി

തിരുവനന്തപുരം: മുഖ‍്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എൻ. വാസവനും രാജി വയ്ക്കണമെന്നാവശ‍്യപ്പെട്ട് ബിജെപി പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി. സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധിച്ചാണ് പാർട്ടിയുടെ സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻറെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. പൊതുസമൂഹത്തെ ബോധ‍്യപ്പെടുത്തനതിനു വേണ്ടിയാണ് മാർച്ച് നടത്തുന്നതെന്നും എല്ലാ ശരിയാവുമെന്ന് മുഖ‍്യമന്ത്രി പറഞ്ഞിരുന്നുവെന്നും എന്നാൽ 10 കൊല്ലം ഭരിച്ചിട്ടും ഒന്നും ശരിയായില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എവിടെ നോക്കിയാലും അനാസ്ഥയും അഴിമതിയുമാണെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ പത്തു കൊല്ലമായി സിപിഎം വിശ്വാസികളെ ദ്രോഹിച്ചുവെന്നും നിലവിൽ ശബരിമലയിലും കൊള്ള നടത്തിയെന്നും കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *