Timely news thodupuzha

logo

അടിമാലി ദുരന്തം; മണ്ണ് നീക്കം ചെയ്തു

ഇടുക്കി: കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിലായിരുന്നു ദേശിയപാത 85ല്‍ അടിമാലി ലക്ഷം വീട് ഭാഗത്ത് മണ്ണിടിച്ചില്‍ സംഭവിച്ചത്. നിര്‍മ്മാണ ജോലികള്‍ നടന്നിരുന്ന പാതയോരത്തു നിന്നും വലിയ മലയിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. അടിമാലി ടൗണില്‍ നിന്നും കൂമ്പന്‍പാറയില്‍ നിന്നും ഇടവഴികളിലൂടെയാണിപ്പോള്‍ ഗതാഗതം പുനക്രമീകരിച്ചിട്ടുള്ളത്. ദുരന്ത ശേഷം മണ്ണ് നീക്കാന്‍ കരാര്‍ കമ്പനി ശ്രമം നടത്തിയിരുന്നെങ്കിലും തങ്ങളുടെ പുനരധിവാസ കാര്യത്തില്‍ തീരുമാനമാകാതെ മണ്ണ് നീക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികള്‍. തുടർന്ന് ജില്ലാ കളക്ടര്‍ നേരിട്ട് അടിമാലിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി കുടുംബങ്ങളുമായി സംസാരിക്കുകയും കുടുംബങ്ങളുടെ ആശങ്കകളില്‍ പരിഹാരമാര്‍ഗ്ഗം ഉറപ്പ് നല്‍കുകയും ചെയ്ത ശേഷമാണ് ദുരന്തം സംഭവിച്ച ഭാഗത്ത് നിന്നും മണ്ണ് നീക്കി തുടങ്ങിയിട്ടുള്ളത്. ദേശിയപാതയില്‍ വലിയ തോതില്‍ മണ്ണ് കൂടികിടക്കുന്ന സ്ഥിതിയുണ്ട്.ഏതാനും ദിവസത്തിനകം ദേശിയപാതയിലേക്ക് ഇടിഞ്ഞെത്തിയ മണ്ണ് പൂര്‍ണ്ണമായി നീക്കാനാകുമെന്നാണ് പ്രതീക്ഷ.മണ്ണ് മാറ്റിയ ശേഷം സ്ഥലത്തിന്റെ ഘടന പരിശോധിക്കും.പിന്നീടാകും സംരക്ഷണ ഭിത്തി നിര്‍മ്മാണമടക്കമുള്ള മറ്റ് നടപടിക്രമങ്ങളില്‍ തീരുമാനം കൈകൊള്ളുക.ഇതിന് ശേഷം മാത്രമെ ദേശിയപാതവഴി ഗതാഗതം പുനസ്ഥാപിക്കാനാകൂ.

Leave a Comment

Your email address will not be published. Required fields are marked *