കണ്ണൂർ: ഇ.പി ജയരാജൻ ബിജെപിയിലേക്ക് വരാൻ താത്പര്യമറിയിച്ചിരുന്നുവെന്ന് എ.പി അബ്ദുള്ളക്കുട്ടി. എന്നാൽ സംസ്ഥാന നേതാക്കൾ സമ്മതിച്ചില്ല, അതിനാലാണ് ബിജെപിയിലേക്കെത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടാണ് പ്രകാശ് ജാവദേക്കർ ചർച്ച നടത്തിയത്.

പി ജയരാജൻ ആത്മകഥ എഴുതിയാൽ ഇപിയുടെ കഥ മുഴുവൻ പുറത്തുവരും. ഇ.പി പുസ്തകം എഴുതിയത് തന്നെ എം.വി ഗോവിന്ദനെ ലക്ഷ്യം വച്ചാണെന്നും അദ്ദേഹം പ്രതികരിച്ചു.






