തൊടുപുഴ: കോവിഡ് മഹാമാരി മൂലം രാജ്യം പൂർണ്ണമായും അടച്ചുപൂട്ടപെട്ടിരുന്ന സമയത്ത് അർത്ഥവത്തായ ചർച്ച പാർലമെന്റിലും രാജ്യത്തും നടത്താതെ ജനാധിപത്യ വിരുദ്ധമായി നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസനയവും തുടർന്നു വന്ന പി.എം. ശ്രീ പദ്ധതിയും പിൻവലിക്കണമെന്ന് അഖിലേന്ത്യാ സേവ് എഡ്യൂക്കേഷൻ കമ്മറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഷാജർ ഖാൻ ആവശ്യപ്പെട്ടു.
പി.എം ശ്രീ പദ്ധതിക്കെതിരെ തൊടുപുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു അദ്ദേഹം. കൺ കറന്റ് ലിസ്റ്റിൽ വരുന്ന വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര നയം അപ്പാടെ അടിച്ചേൽപ്പിക്കാൻ പാടില്ലെന്ന 2025 മെയ് 9 ലെ സുപ്രീം കോടതി വിധി മാനിക്കാൻ മോദി ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ചില്ലിക്കാശിനായി ശാസ്ത്ര വിരുദ്ധവും, ചരിത്ര വിരുദ്ധവുമായ ആർ.എസ്.എസ്. പാഠ്യ പദ്ധതി കേരത്തിൽ നടപ്പാക്കാൻ ഒപ്പു നൽകിയ പിണറായി ഭരണകൂടം മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്നും പി.എം ശ്രീ പദ്ധതി മരവിപ്പിക്കലല്ല; പിൻവാങ്ങലാണ് ആവശ്യമെന്നും സംഗമത്തിൽ പങ്കെടുത്തവർ പറഞ്ഞു. പ്രൊഫ. ജോയി മൈക്കിളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എൽ ഈപ്പച്ചൻ, ടി.ജെ.പീറ്റർ , എസ്.ജി. സുദർശൻ, ജയിംസ് കോലാനി, എൻ.വിനോദ് കുമാർ , എം.എൻ അനിൽ, സിബി.സി. മാത്യു, ജോസ് ചുവപ്പുങ്കൽ, എന്നിവർ സംസാരിച്ചു.





