ഇടുക്കി: കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 21 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ 10 വീതം അംഗങ്ങളാണ് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്ക് ലഭിച്ചത്. സ്വതന്ത്രനായി വിജയിച്ച ഇരുപത്തൊന്നാം വാര്‍ഡ് മെമ്പര്‍ വി ടി സന്തോഷ് പിന്തുണ നല്‍കിയതോടെ എല്‍ഡിഎഫിന് ഭൂരി പക്ഷംലഭിച്ചു. ഇതോടെ സിപിഎം പ്രതിനിധി ഷെര്‍ലി മാത്യു പ്രസിഡന്റായി. 2022 സെപ്റ്റംബറില്‍ സിപിഐയുടെ സനിത സജി യുഡി എഫില്‍ ചേര്‍ന്നു. ഇതോടെ യുഡിഎഫ് 11, എല്‍ഡിഎഫ് 10 എന്നിങ്ങനെയായി കക്ഷിനില. ഇതോടൊപ്പം സന്തോഷും യു ഡിഎഫിന് പിന്തുണയുമായെത്തി. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചതോടെ സനിത സജി പ്രസിഡന്റായി.

6 മാസത്തിനു ശേഷം യുഡിഎഫ് ബന്ധം ഉപേക്ഷിച്ച സനിത സിപിഎമ്മില്‍ ചേര്‍ന്നു. പ്രസിഡന്റ് പദവി രാജിവയ്ക്കാതെയാണ് സനിത സിപിഎമ്മില്‍ ചേര്‍ന്നത്. ഇതോടെ എല്‍ഡിഎഫില്‍ സിപിഎം പ്രതിനിധിയായി സനിത പ്രസിഡന്റായി തുടര്‍ന്നു.ഇതിനിടെ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ നിന്നുള്ള സിപിഐ പ്രതിനിധി സൗമ്യ അനില്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് യുഡിഎഫില്‍ എത്തി. സനിതക്ക് എതിരെ യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കി. അവിശ്വാസ പ്രമേയം ചര്‍ച്ചക്കു വരും മുന്‍പ് സനിത രാജിവച്ചു. തുടര്‍ന്ന് 2023 ഏപ്രില്‍ 12ന് നടന്ന തിരഞ്ഞെടുപ്പില്‍ സൗമ്യ പ്രസിഡ ന്റായി. രണ്ടാഴ്ച്ച മുന്‍പ് കൂറുമാറ്റവുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മിഷന്‍ സൗമ്യയെ അയോഗ്യയാക്കി.കൂറുമാറ്റം കൊണ്ട് ശ്രദ്ധേയമായ അടിമാലി പഞ്ചായത്തില്‍ ഇക്കുറി സുസ്ഥിര ഭരണം ലക്ഷ്യമിട്ടാണ് ഇരു മുന്നണികളും കരുനീക്കം നടത്തുന്നത്.പഞ്ചായത്തില്‍ പ്രാതിനിധ്യം ലക്ഷ്യമിട്ട്
എല്ലാ വാര്‍ഡുകളിലും എന്‍ ഡി എയും മത്സര രംഗത്തുണ്ട്.





