Timely news thodupuzha

logo

Kerala news

യുവാവിനെ മര്‍ദ്ദിച്ച ശേഷം കള്ളക്കേസില്‍ കുടുക്കിയ സംഭവം, വനം വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍

തൊടുപുഴ: സംസാരവൈകല്യമുള്ള യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വനം വകുപ്പ് നിയമ പ്രകാരമുള്ള കേസില്‍ പ്രതിയാക്കിയ സംഭവത്തില്‍ ആരോപണ വിധേയകരായ ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി പൂര്‍ത്തിയാക്കിയ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പരാതി ലഭിച്ച ശേഷം ഇവരെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനികാണ് നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണത്തിന്റെ നിലവിലെ അവസ്ഥ കുറിച്ച് പീരുമേട് ഡി.വൈ.എസ്.പി. കമ്മീഷനില്‍ അറിയിക്കണം. രണ്ട് റിപ്പോര്‍ട്ടുകളും ഫെബ്രുവരി 21 നകം സമര്‍പ്പിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഫെബ്രുവരി …

യുവാവിനെ മര്‍ദ്ദിച്ച ശേഷം കള്ളക്കേസില്‍ കുടുക്കിയ സംഭവം, വനം വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ Read More »

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണെന്ന് ജോസഫ് വാഴയ്ക്കന്‍

ഇടുക്കി: സര്‍ക്കാരിന്റെയും എല്‍ഡിഎഫ് നേതാക്കളുടെയും ഭാഗത്ത് നിന്ന് ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന നടപടികളാണ് ഉണ്ടാകുന്നതെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം ജോസഫ് വാഴയ്ക്കന്‍. ഡീന്‍ കുര്യാക്കോസ് എംപി നയിക്കുന്ന സമര യാത്രയുടെ സമാപന സമ്മേളനം പാറത്തോടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഫര്‍ സോണ്‍ യാഥാര്‍ത്ഥ്യമാണെന്ന മുന്‍ എല്‍ഡിഎഫ് എം.പി ജോയ്‌സ് ജോര്‍ജ്ജിന്റെ പ്രസ്താവന ജനങ്ങളോടുള്ള വഞ്ചനയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഉള്ളിടത്തോളം കാലം ബഫര്‍സോണ്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ …

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണെന്ന് ജോസഫ് വാഴയ്ക്കന്‍ Read More »

സംസ്ഥാന ബജറ്റ്, കര്‍ഷകരുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: സംസ്ഥാനത്തെ വരാനിരിക്കുന്ന ബജറ്റില്‍ കര്‍ഷകരുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ധനകാര്യവകുപ്പ് പിന്തിരിഞ്ഞില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കര്‍ഷകസമൂഹത്തെ ഇനിയും സര്‍ക്കാരിന്റെ ധനകാര്യ ധൂര്‍ത്തിന്റെ ഇരകളായി വിട്ടുകൊടുക്കാനാവില്ല. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വന്‍ ശമ്പളക്കുതിപ്പിനായി, തകര്‍ന്നടിഞ്ഞ കാര്‍ഷിക സമ്പദ്ഘടനയില്‍ ജീവിതം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന കര്‍ഷകരെ ദ്രോഹിക്കുന്നത് എതിര്‍ക്കപ്പെടണം. മിയുടെ ന്യായവില വര്‍ദ്ധിപ്പിച്ച് സ്റ്റാമ്പ് ഡ്യൂട്ടി ഉയര്‍ത്താനുള്ള നീക്കവും ഭൂമിയുടെ ക്രയവിക്രയത്തെയും കര്‍ഷകരുടെ നിലനില്പിനെയും ബാധിക്കും. ഇപ്പോള്‍തന്നെ സാമ്പത്തിക പ്രതിസന്ധിയില്‍ …

സംസ്ഥാന ബജറ്റ്, കര്‍ഷകരുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് അഡ്വ.വി.സി.സെബാസ്റ്റ്യന്‍ Read More »

ദുബൈയില്‍ ജോലി ചെയ്തിരുന്ന മലയാളി ഡോക്ടര്‍ അന്തരിച്ചു

ദുബൈ: പ്രവാസി മലയാളിയായ ഡോക്ടര്‍ ദുബൈയില്‍ നിര്യാതയായി. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിനിയായ ഡോ. സുമ രമേശന്‍ (49) ആണ് മരിച്ചത്. ദുബൈ പെരിങ്ങത്ത് പ്രൈം മെഡിക്കല്‍ സെന്ററിലെ ജീവനക്കാരിയായിരുന്നു. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായ ഡോ. രമേശനാണ് ഭര്‍ത്താവ്. മക്കള്‍: ദിയ നമ്പ്യാര്‍, ദര്‍പ്പന്‍ നമ്പ്യാര്‍ (വിദ്യാര്‍ത്ഥികള്‍). പിതാവ്: ഇ.വി നാരായണന്‍. മാതാവ്്: സുഷമ നാരായണന്‍. സഹോദരന്‍ – പ്രവീണ്‍

പ്രതാപ ചന്ദ്രന്റെ മരണം, പരാതികളുണ്ടായിരുന്നില്ലെന്ന് കെ മുരളീധരന്‍ എംപി

തിരുവനന്തപുരം: കെപിസിസിയില്‍ ട്രഷറര്‍ പ്രതാപ ചന്ദ്രന്റെ മരണത്തെ തുര്‍ന്ന് പരാതികള്‍ ഉണ്ടായിരുന്നില്ലെന്ന് കെ മുരളീധരന്‍ എംപി. 137 ചലഞ്ചു സംബന്ധിച്ച് ചില പോരായ്മകള്‍ ഉണ്ടായിരുന്നു. മാനസിക പ്രയാസം ഉണ്ടായെന്ന ആക്ഷേപം ശരിയല്ല. അങ്ങനെ ഒരു കാര്യത്തില്‍ തനിക്ക് അറിവില്ലെന്നും മുരളീധരന്‍ പറഞ്ഞു. തനിക്ക് മാത്രമായി ഒരു അച്ചടക്ക ലംഘന മുന്നറിയിപ്പ് ഇല്ല. പരസ്യ പ്രസ്താവന പാടില്ല എന്നത് എല്ലാവര്‍ക്കുമുള്ള നിര്‍ദേശമാണ്. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുകയാണ്. അര്‍ഹമായ കാലത്ത് അടൂരിനെ ആദരികാത്ത …

പ്രതാപ ചന്ദ്രന്റെ മരണം, പരാതികളുണ്ടായിരുന്നില്ലെന്ന് കെ മുരളീധരന്‍ എംപി Read More »

പെരുമ്പാവൂര്‍ നഗരസഭ ചെയര്‍മാന്‍ സ്ഥാനം യുഡിഎഫിലെ ബിജു ജോണ്‍ ജേക്കബ്ബിന്

പെരുമ്പാവൂര്‍: യു ഡി എഫ് അംഗം ബിജു ജോണ്‍ ജേക്കബ്ബിനെ് നഗരസഭയിലെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തു. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 14 വോട്ടുകള്‍ നേടിയാണ് യുഡിഎഫ് അംഗത്തിന്റെ വിജയം. തൊട്ടടുത്ത സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ സതി ജയകൃഷ്ണന് എട്ട് വോട്ടുകളാണ് ലഭിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി വി ജവഹര്‍് നാല് വോട്ടുകള്‍ നേടി. ടിഎം സക്കീര്‍ ഹുസൈനായിരുന്നു നേരത്തെ പെരുമ്പാവൂര്‍ നഗരസഭയില്‍ ചെയര്‍മാന്‍. ഇദ്ദേഹം രാജിവെച്ച ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസില്‍ നേരത്തെയുണ്ടായിരുന്ന ധാരണ …

പെരുമ്പാവൂര്‍ നഗരസഭ ചെയര്‍മാന്‍ സ്ഥാനം യുഡിഎഫിലെ ബിജു ജോണ്‍ ജേക്കബ്ബിന് Read More »

കോണ്‍ഗ്രസ് പുറത്താക്കിയ കെ വി തോമസിന് ഡല്‍ഹി സര്‍ക്കാരിന്റെ പ്രതിനിധിയായി നിയമനം

തിരുവനന്തപുരം: കോണ്‍ഗ്രസ് പുറത്താക്കി 8 മാസം പിന്നിട്ടപ്പോഴേക്കും കെ വി തോമസിനെ കാബിനറ്റ് റാങ്കോടെ ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കൂടി പങ്കെടുത്ത സിപിഎം വേദിയില്‍ കെ വി തോമസ് എത്തിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടി നേരിട്ടതോടെ തോമസിനെതിരെ കോണ്‍ഗ്രസ് പരസ്യപ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ വന്‍വിജയത്തിന് ശേഷം കെ വി തോമസിന്റെ കോലം പ്രവര്‍ത്തകര്‍ കത്തിക്കുകയും ചെയ്തിരുന്നു. കെ വി തോമസിന്റെ കേന്ദ്രമന്ത്രിമാരുമായുള്ള അടുത്തബന്ധം കണക്കിലെടുത്താണ് പുതിയ പദവി. …

കോണ്‍ഗ്രസ് പുറത്താക്കിയ കെ വി തോമസിന് ഡല്‍ഹി സര്‍ക്കാരിന്റെ പ്രതിനിധിയായി നിയമനം Read More »

പ്രവാസി ദമ്പതികള്‍ ജോലിക്ക് കൊണ്ടുപോയി പറ്റിച്ചതായി യുവതിയുടെ പരാതി

പാലക്കാട്: വിദേശത്ത് ജോലിക്ക് കൊണ്ടുപോയി പ്രവാസി ദമ്പതികള്‍ പറ്റിച്ചതായി പരാതി. ചുനങ്ങാട് സ്വദേശി അമൃതയാണ് ലാവണ്യ, റിതുകുമാര്‍ എന്നിവര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു. വിദേശത്തു ജോലിക്ക് കൊണ്ടുപോയി പറ്റിച്ചുവെന്നും സ്വര്‍ണം ഊരിവാങ്ങി, തിരികെ തന്നില്ലെന്നുമെല്ലാം ആരോപണങ്ങളുണ്ട്. എന്നാല്‍ ഇവയെല്ലാം കുറ്റാരോപിതരായ ദമ്പതികള്‍ നിഷേധിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ദമ്പതികളും കുടുംബവും. ജോലിക്ക് എത്തിയ അമൃത നാട്ടിലേക്ക് സ്വന്തം ഇഷ്ടത്തിന് മടങ്ങുകയായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. അമൃതയുടെ ആഭരങ്ങള്‍ …

പ്രവാസി ദമ്പതികള്‍ ജോലിക്ക് കൊണ്ടുപോയി പറ്റിച്ചതായി യുവതിയുടെ പരാതി Read More »

പാലായുടെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇന്ന്, ജോസ് കെ മാണിയ്ക്ക് ബിനു പുളിക്കകണ്ടത്തിന്റെ കത്ത്

കോട്ടയം: പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി തന്നെ ഒഴിവാക്കി ജോസീന്‍ ബിനോയെ പ്രഖ്യാപിച്ചതിനോട് പ്രതികരിച്ച് ബിനു പുളിക്കണ്ടം. പുതിയ നിലപാടിലൂടെ സിപിഎം കേരള കോണ്‍ഗ്രസിന് വഴങ്ങിയതാണെന്നുള്ള പ്രചരണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു കത്തിലൂടെ അദ്ദേഹം എതിര്‍പ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നഗരസഭയിലുണ്ടായ തര്‍ക്കത്തിനിടെ കേരളാ കോണ്‍ഗ്രസ് അംഗത്തെ മര്‍ദ്ദിച്ച ബിനുവിനെ അംഗീകരിക്കാനാവില്ലെന്ന് ജോസ് കെ മാണി പറഞ്ഞിരുന്നു. തുടര്‍ന്നാണ് സിപിഎം ഏരിയാ കമ്മറ്റി തീരുമാനം അറിയിച്ചത്. അദ്ദേഹം എഴുതിയതില്‍ നിന്നും; കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ …

പാലായുടെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇന്ന്, ജോസ് കെ മാണിയ്ക്ക് ബിനു പുളിക്കകണ്ടത്തിന്റെ കത്ത് Read More »

ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം, കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

തിരുവനന്തപുരം: ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കി. 23 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനം തുടങ്ങുന്നത്. കൂടുതല്‍ കൂട്ടിച്ചേര്‍ക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. കടമെടുപ്പ് പരിധിയില്‍ ഇളവ് നല്‍കാത്തതില്‍ അടക്കം കേന്ദ്രത്തിന് എതിരായ വിമര്‍ശനം നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ ആണ് നീക്കം. കേന്ദ്രത്തിന് എതിരായ വിമര്‍ശനങ്ങള്‍ ഗവര്‍ണ്ണര്‍ വായിക്കുമോ എന്ന് വ്യക്തമല്ല. വെള്ളക്കരം കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി നല്‍കിയതോടെ ഇക്കാര്യവും മന്ത്രിസഭ ചര്‍ച്ച …

ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം, കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി Read More »

സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസെുത്തു

തൃശ്ശൂര്‍: വനിത സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടിയെുത്തു. അതിരപ്പിള്ളി കൊന്നക്കുഴിയില്‍ ഫോറസ്റ്റ് ബിറ്റ് ഓഫിസര്‍ എം വി വിനയരാജിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

അനുശോചനം അറിയിച്ച് പി.ജി ഗോപി

തൊടുപുഴ: പിജെ ജോസഫ് എംഎല്‍എയുടെ ഭാര്യ ശാന്തയുടെ മരണത്തില്‍ കോണ്‍ഗ്രസ്(എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി ഗോപി അനുശോചനം അറിയിച്ചു.

വിവാദത്തെക്കുറിച്ച് കേന്ദ്രത്തെ ധരിപ്പിക്കാനൊരുങ്ങി ശശി തരൂര്‍

ന്യൂഡല്‍ഹി: കേരളത്തിലുണ്ടായ വിവാദങ്ങള്‍ സോണിയ ഗാന്ധിയേയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയേയും ധരിപ്പിക്കുമെന്ന് ശശി തരൂര്‍ . സംസ്ഥാനത്ത് അനാവശ്യ വിവാദമുണ്ടാക്കിയെന്ന് നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. ക്ഷണം കിട്ടിയ പരിപാടികളില്‍ നിന്ന് പിന്മാറില്ലെന്നും് അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് ശക്തമായതോടെ ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള സാധ്യത മങ്ങുകയാണ്. തരൂരിനെതിരെ സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പുണ്ടെന്നണ് കേരളപര്യടനത്തില്‍ നിന്ന് താരിഖ് അന്‍വര്‍ മനസിലാക്കിയത്. തരൂരിന്റെ പോക്കില്‍ സംസ്ഥാന നേതൃത്വം തന്നെ കടുത്ത അതൃപ്തിയാണ് …

വിവാദത്തെക്കുറിച്ച് കേന്ദ്രത്തെ ധരിപ്പിക്കാനൊരുങ്ങി ശശി തരൂര്‍ Read More »

ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം, മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കും

തിരുവനന്തപുരം: ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കും. 23നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമ സഭ സമ്മേളനം തുടങ്ങുന്നത്. വെള്ളക്കരം കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി നല്‍കിയതോടെ ഇക്കാര്യവും മന്ത്രിസഭ ചര്‍ച്ച ചെയ്‌തേക്കും. ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ ആണ് നീക്കം. അന്ധവിശ്വാസങ്ങളും ആനാചാരങ്ങളും തടയാന്‍ ഉള്ള ബില്‍ മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ആണ്.ബില്‍ ക്യാബിനറ്റില്‍ ചര്‍ച്ചക്ക് വരുമോ എന്ന് വ്യക്തമല്ല. കടമെടുപ്പ് പരിധിയില്‍ ഇളവ് നല്‍കാത്തതില്‍ അടക്കം കേന്ദ്രത്തിനു എതിരായ വിമര്‍ശനം നയപ്രഖ്യാപന …

ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം, മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കും Read More »

നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷ 73ാമത്തെ വയസ്സില്‍ പാസ്സായ സിനിമാ -നാടക നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12നാണ് സാക്ഷരതാ മിഷന്റെ തുല്യത പരീക്ഷ പരീക്ഷ നടന്നത്. അന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ലീന ആന്റണിക്ക് അഭിനന്ദനവുമായി രം?ഗത്തെത്തിയിരുന്നു. പലവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ മുടങ്ങിയ നിരവധി പേരാണ് സാക്ഷരതാ മിഷന്റെ ഈ സൗകര്യം പ്രയോജനപ്പെടുത്തി പഠനം പൂര്‍ത്തിയാക്കിത്.സാക്ഷരതാ മിഷന്റെ തുല്യത കോഴ്‌സിലൂടെയുള്ള തുടര്‍പഠന സൗകര്യം …

നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി Read More »

ചേര്‍ത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ വിവാഹ ദര്‍ശന തിരുനാള്‍

ചേര്‍ത്തല: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ചേര്‍ത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ 159 മത് വിവാഹ ദര്‍ശന തിരുനാളിന് കൊടിയേറി .വികാരി റവ ഡോ. ആന്റോ ചേരാംതുരുത്തി കൊടിയേറ്റി. റവ.ഡോ വര്‍ഗീസ് അമ്പലത്തിങ്കല്‍, ഫാ. ലിജോയ് വടക്കുംഞ്ചേരി , ഫാ അജു മുതുകാട്ടില്‍, ഫാ.ജോസ് പാലത്തിങ്കല്‍ , ഫാ സക്കറിയാസ് നെല്ലികുന്ന് എന്നിവര്‍ സഹ കാര്‍മികരായി. റവ.ഡോ.അബ്രാഹം ഓലിയപ്പുറം വചന സന്ദേശം നല്‍കും ഉച്ചക്കഴിഞ്ഞ് 3.30 ദിവ്യബലി ഫാ ജുബി കളത്തി പറമ്പില്‍ …

ചേര്‍ത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ വിവാഹ ദര്‍ശന തിരുനാള്‍ Read More »

കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം

കോട്ടയം: പാലായില്‍ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം. ബിനു പുളിക്കണ്ടത്തെ ഒഴിവാക്കി ജോസീന്‍ ബിനോയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഎം ഏരിയാ കമ്മറ്റി യോഗത്തിലാണ് തീരുമാനം. സിപിഎം ചിഹ്നത്തില്‍ ജയിച്ച ഏക അംഗമായ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സിപിഎം വഴങ്ങിയത്. മുന്നണി ധാരണപ്രകാരം സിപിഎമ്മിന് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചപ്പോള്‍ പാര്‍ട്ടി ചിഹ്നത്തില്‍ ജയിച്ച ഏക അംഗമായ ബിനുവിന്റെ പേരാണ് നിര്‍ദേശിച്ചത്. എന്നാല്‍ നഗരസഭയിലുണ്ടായ തര്‍ക്കത്തിനിടെ കേരളാ കോണ്‍ഗ്രസ് …

കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം Read More »

നാഗാലാൻഡിൽ സഖ്യചർച്ച; മേഖാലയിലും ത്രിപുരയിലും ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി

ന്യൂഡൽഹി: മേഖാലയിലും ത്രിപുരയിലും ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി. ഫെബ്രുവരി 14നാണ് ത്രിപുരയിൽ നിയമ സഭ തെരഞ്ഞെടുപ്പ്. നാഗാലാൻഡിൽ സഖ്യചർച്ച ഉടൻ പൂർത്തിയാക്കാനും ബിജെപി നേതൃയോഗത്തിൽ ധാരണയായി. ഫെബ്രുവരി 27നാണ് മേഖാലയിലും നാഗാലാൻഡിലും തെരഞ്ഞെടുപ്പ് നടക്കുക. മൂന്നു സംസ്ഥാനങ്ങളിലും മാർച്ച് 2 ന് ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പു കമ്മീഷൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം.  ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തിൽ ലക്ഷദ്വീപിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഫെബ്രുവരി 27ന് നടക്കും. ത്രിപുരയിലും മേഘാലയയിലും നാഗാലാൻഡിലുമായി 62.8 ലക്ഷം വോട്ടർമാരാണ് …

നാഗാലാൻഡിൽ സഖ്യചർച്ച; മേഖാലയിലും ത്രിപുരയിലും ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി Read More »

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണം; അന്ത്യശാസനവുമായി ഹൈക്കോടതി

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആക്രമണങ്ങളിൽ പൊതു മുതൽ നശിപ്പിച്ചെന്ന ഹർജിയിൽ ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. നടപടികൾ പൂർത്തിയാക്കി ഈ മാസം 23നകം റിപ്പോർട്ട് നൽകണമെന്നും, ജപ്തി നടപടികൾക്ക് നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ്  ജപ്തി നടപടികൾ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയത്. ജനുവരി 15നു മുൻപ് ജപ്തി നടപടികൾ പൂർത്തിയാക്കുമെന്നായിരുന്നു ആഭ്യന്തര വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. ജപ്തി നടപടി ക്രമങ്ങൾ ഇനിയും പൂർത്തികരിക്കാൻ സാധിക്കാത്തതിനാൽ ആഭ്യന്തര വകുപ്പ് …

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണം; അന്ത്യശാസനവുമായി ഹൈക്കോടതി Read More »