Timely news thodupuzha

logo

National

ഭാര്യയുടെ ​ഗാർഹിക പീഡന പരാതി, സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഭാര്യ ലക്ഷ്മി എസ്. നായർ നൽകിയ പരാതിയിൽ രാഹുലിനെതിരേ ചെന്നൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്. രാഹുൽ ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് ലക്ഷ്മിയുടെ പരാതി. രാഹുൽ ഒരു പെൺകുട്ടിക്കൊപ്പം സ്വന്തം അപാർട്ട്മെന്റിലുണ്ടെന്നു വിവരം ലഭിച്ച ലക്ഷ്മി, 2023 ഏപ്രിൽ 26ന് അർധരാത്രിയിൽ പൊലീസിനും അപ്പാർട്ട്മെന്റ് അസോസിയേഷൻ …

ഭാര്യയുടെ ​ഗാർഹിക പീഡന പരാതി, സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി Read More »

ഇ.ഡിക്കെതിരെ തുറന്ന പോരിന് ജാർഖണ്ഡ് സർക്കാർ

റാഞ്ചി: കേന്ദ്ര സർക്കാരുമായി മുഖാമുഖം എറ്റുമുട്ടാൻ ജാർഖണ്ഡ് സർക്കാർ. മുഖ്യമന്ത്രി ഹേമന്ത് സോറന് ഇ.ഡി അയച്ച ഏഴ് സമൻസുകൾക്ക് മറുപടി നൽകാതെ തിരിച്ചയച്ചതോടെയാണ് പോരു മുറുകുന്നത്. കേന്ദ്ര ഏജൻസികളുടെ യാതൊരു ചോദ്യങ്ങൾക്ക് മറുപടി പറയുകയോ രേഖകൾ നേരിട്ട് കൈമാറുകയോ ചെയ്യരുതെന്ന് ജാർഖണ്ഡ് സർക്കാർ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി. മാത്രമല്ല, ഇത്തരത്തിൽ വരുന്ന എല്ലാ കാര്യങ്ങളും ഉടൻ തന്നെ കാബിനറ്റ് സെക്രട്ടേറിയറ്റിലോ വിജിലൻസ് വകുപ്പിലോ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്. അപൂർണ്ണമായ വിവരങ്ങൾ കൈമാറുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത്തരം നടപടികളെന്നാണ് …

ഇ.ഡിക്കെതിരെ തുറന്ന പോരിന് ജാർഖണ്ഡ് സർക്കാർ Read More »

ബിൽക്കിസ്​ ബാനു കേസിലെ പ്രതികൾക്കെതിരെ മഹാരാഷ്ട്ര സർക്കാർ ശക്തമായ നിലപാടെടുക്കണം: ശരദ് പവാർ

മുംബൈ: ബിൽക്കീസ് ബാനു കേസ് അതിഗുരുതരമായി കാണണമെന്ന് മഹാരാഷ്ട്ര സർക്കാറിനോട് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. ‘കൊടും കുറ്റകൃത്യത്തെ‘ കുറിച്ച് സുപ്രീംകോടതി പറഞ്ഞത് ഓർമയിലുണ്ടാകണമെന്നും പവാർ ഉപദേശിച്ചു. ബിൽക്കീസ് ബാനു കേസിലെ പ്രതികൾ ശിക്ഷയിൽ ഇളവ് തേടി മഹാരാഷ്ട്ര സർക്കാറിനെ സമീപിക്കാനുള്ള സാധ്യത മുന്നിൽകണ്ടാണ് പവാറിന്റെ പ്രതികരണം. കേസിൽ വിചാരണ നടന്നത് മുംബൈയിലായിരിക്കെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാറിന് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഇളവ് റദ്ദ്ചെയ്തത്. ബിൽക്കീസ് ബാനു അനുഭവിച്ച ദുരന്തവും അവരുടെ ഏഴ് …

ബിൽക്കിസ്​ ബാനു കേസിലെ പ്രതികൾക്കെതിരെ മഹാരാഷ്ട്ര സർക്കാർ ശക്തമായ നിലപാടെടുക്കണം: ശരദ് പവാർ Read More »

ഉത്തർപ്രദേശിലെ വീടിനുള്ളിൽ ഉറങ്ങി കിടന്ന 5 കുട്ടികൾ മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ അമ്രോഹയിൽ ഒരു വീട്ടിൽ ഉറങ്ങാൻ കിടന്ന അഞ്ചു കുട്ടികൾ ശ്വാസംമുട്ടി മരിച്ച നിലയിൽ. ഗുരുതരവാസ്ഥയിലുള്ള രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിടന്നുറങ്ങുന്നതിനു മുമ്പ് വീടിനുള്ളിൽ തണുപ്പകറ്റാൻ കൽക്കരി കത്തിച്ചിരുന്നു. ഇതിൽ നിന്ന് പുകയുയർന്ന് ഓക്സിജൻ കിട്ടാതെയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന കുടുംബത്തിലെ ഏഴുപേരെ ചെവ്വാഴ്ച ഉച്ചയായിട്ടും കാണാതായതോടെയാണ് നാട്ടുകാർ അന്വേഷിച്ചെത്തിയത്. വീടിന്‍റെ വാതിൽ തകർത്ത് അകത്ത് കയറി നടത്തിയ പരിശോധനയിൽ കുട്ടികളെ മരിച്ചനിലയിലും മുതിർന്ന രണ്ടുപേരെ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു.

പ്രാണപ്രതിഷ്ഠയുടെ കേരളത്തിലെ ആദ്യ ക്ഷണപത്രം മാതാ അമൃതാനന്ദമയിക്ക് നൽകി

കൊച്ചി: അയോധ്യയിൽ ഈ മാസം 22ന് നടക്കുന്ന ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠയുടെ കേരളത്തിലെ ആദ്യ ക്ഷണപത്രം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പി മാതാ അമൃതാനന്ദമയിക്ക് നൽകി ഉദ്ഘാടനം ചെയ്തു. വി.എച്ച്.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ, വൈസ് പ്രസിഡൻറ് അഡ്വ. അനിൽ വിളയിൽ, ട്രഷറർ ശ്രീകുമാർ, സേവാപ്രമുഖ് അനിൽകുമാർ, ശ്രീവർദ്ധൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

16,17 തിയതികളിൽ പ്രധാനമന്ത്രി കേരളത്തിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസം കേരളത്തിൽ. ജനുവരി 16,17 തിയതികളിൽ പ്രധാനമന്ത്രി കേരളത്തിലെത്തും. എറണാകുളം, തൃശൂർ ജില്ലകളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ജനുവരി 16ന് എറണാകുളത്ത് റോഡ്ഷോ നടത്തുകയും 17ന് ഗുരുവായൂരിൽ ശക്തികേന്ദ്രം ചുമതലക്കാരുടെ യോഗത്തിൽ മോദി പങ്കെടുക്കും. ജനുവരി മൂന്നിന് ബിജെപിയുടെ മഹിള സംഘമം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ എത്തിയിരുന്നു. തേക്കിൻകാട് മൈതാനത്താണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. റോഡ് ഷോ നടത്തിയ ശേഷമാണ് മോദി വേദിയിലെത്തിയത്.

മോദി വിരുദ്ധ പരാമർശം; മാലദ്വീപ് പ്രസിഡന്‍റ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് മാലദ്വീപ് സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉയര്‍ത്തുന്നത്. മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. വിഷയത്തില്‍ മാലദ്വീപ് വിദേശകാര്യ മന്ത്രി മുസാ സമീറിനോട് പാര്‍ലമെന്‍റ് വിശദീകരണം തേടണമെന്ന് പ്രതിപക്ഷ എം.പി മീഖെയ്ല്‍ നസീമും ആവശ്യപ്പെട്ടു. ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ എം.ഡി.പിയും സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര സഹായം നല്‍കുന്ന രാജ്യമാണ് ഇന്ത്യ, വര്‍ഷങ്ങളായുള്ള ബന്ധമാണ് മോദിക്കെതിരായ പരാമര്‍ശത്തിലൂടെ കോട്ടം തട്ടിയതെന്നും എം.ഡി.പി …

മോദി വിരുദ്ധ പരാമർശം; മാലദ്വീപ് പ്രസിഡന്‍റ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം Read More »

മുല്ലപ്പെരിയാർ ഡാം സുരക്ഷ, കേരളത്തിൻറെ ആവശ്യം തള്ളണമെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിൻറെ സുരക്ഷ നിഷ്പക്ഷ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന കേരളത്തിൻറെ ആവശ്യം തള്ളണമെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. സുപ്രീംകോടതിയിൽ നൽകിയ സ്ത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉന്നയിക്കുന്നത്. സമഗ്ര പരിശോധന നടത്താൻ നിയമപരമായ അധികാരം ഡാമിൻറെ ഉടമകളായ തങ്ങൾക്കാണെന്നും, ആ പരിശോധന 2026 ഡിസംബർ 31നകം പൂർത്തിയാക്കിയാൽ മതിയെന്നും തമിഴ്നാട് സുപ്രീംകോടതിയിൽ പറഞ്ഞു. എന്നാൽ രാജ്യാന്തര വിദഗ്ധ സമിതിയെ കൊണ്ട് വിശദമായ സുരക്ഷാ പരിശോധന നടത്തണമെന്നായിരുന്നു കേരളം നൽകിയ സത്യാവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നത്. കാലാവധി കഴിഞ്ഞ അണക്കെട്ടിൻറെ താഴെ പ്രദേശത്ത് …

മുല്ലപ്പെരിയാർ ഡാം സുരക്ഷ, കേരളത്തിൻറെ ആവശ്യം തള്ളണമെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ Read More »

ദളിത് യുവാവിനെ വിവാഹം കഴിച്ചു, തമിഴ്‌നാട്ടിൽ 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ച 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു. സംഭവവുമായി അച്ഛനുൾപ്പടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂൾ കാലം മുതലേ പട്ടുകോട്ട സ്വദേശിയായ ഐശ്വര്യയും സമീപപ്രദേശത്തെ നവീനും തമ്മിൽ പ്രണയത്തിലാണ്. മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമയുളള നവീൻ തിരുപ്പൂരിലെ വസ്ത്ര നിർമാണ കമ്പനിയിലെ ജോലിക്കാരനാണ്. ഡിസംബർ 31ന് ഇവർ സുഹൃത്തുക്കളുടെ സഹായത്തോടെ വിവാഹിതരായി. ഇവർ തിരുപ്പൂരിന് സമീപം വീരുപാണ്ടിയിൽ വീട് വാടകയ്ക്ക് എടുത്ത് താമസവും ആരംഭിച്ചു. എന്നാൽ ജനുവരി …

ദളിത് യുവാവിനെ വിവാഹം കഴിച്ചു, തമിഴ്‌നാട്ടിൽ 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു Read More »

അഴിമതിക്കേസിൽ റാബ്‌റി ദേവിയും മകളും പ്രതികൾ

ന്യൂഡൽഹി: റെയിൽവേയിൽ ജോലി നൽകുന്നതിനു പകരമായി ഭൂമി ആവശ്യപ്പെട്ട കേസിൽ ആദ്യത്തെ ചാർജ് ഷീറ്റുമായി ഇഡി. ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവി മകളും എംപിയുമായ മിസ ഭാരതി എന്നിവർ കേസിൽ പ്രതികളാണ്. ഇവർക്കു പുറമേ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ വിശ്വസ്തരും ബന്ധുക്കളും പ്രതികളുടെ കൂട്ടത്തിൽ ഉണ്ട്. കള്ളപ്പണ നിരോധന നിയമം പ്രകാരമുള്ള കേസുകൾക്കു വേണ്ടിയുള്ള പ്രത്യേക കോടതിയിലാണ് ചാർജ് ഷീറ്റ് സമർപ്പിച്ചത്. കേസ് ജനുവരി 16ന് പരിഗണിക്കും. ലാലു പ്രസാദ് യാദവിന്‍റെ വിശ്വസ്തനായ …

അഴിമതിക്കേസിൽ റാബ്‌റി ദേവിയും മകളും പ്രതികൾ Read More »

കടൽക്കൊള്ള, സുരക്ഷ ഒരുക്കി ഇന്ത്യ, അറബിക്കടലിൽ 10 യുദ്ധ കപ്പലുകൾ വിന്യസിച്ചു

ന്യൂഡൽഹി: അറബിക്കടലിൽ ചരക്കു കപ്പലുകൾക്കെതിരേ ആക്രമണം പതിവായതോടെ നിരീക്ഷണത്തിനായി ഇന്ത്യ കടലിൽ 10 യുദ്ധക്കപ്പലുകൾ വിന്യസിച്ചു. ഡ്രോൺ ആക്രമണങ്ങളും കൊള്ളക്കാരുടെ ആക്രമണവും പതിവായതോടെയാണ് ഇന്ത്യയുടെ പുതിയ നീക്കം. ഐ.എൻ.എസ് കൊൽക്കൊത്ത, ഐ.എൻ.എസ് കൊച്ചി, ഐ.എൻ.എസ് മോർമുഗോ, ഐ.എൻ.എസ് തൽവാർ, തർക്കാഷ് എന്നിവയെയാണ് അറബിക്കടലിൽ നിരീക്ഷണത്തിനായി വിന്യസിച്ചിരിക്കുന്നത്. നാവികസേനയും തീരദേശ സേനയും നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇവയ്ക്കു പുറമേ നിരീക്ഷണത്തിനായി പി-8ഐ ലോങ് റേഞ്ച് മാരിടൈം പട്രോൾ എയർക്രാഫ്റ്റ്, എം.ക്യു-9ബി സി ഗാർഡിയൻ ഡ്രോണുകൾ എന്നിവയും നിരീക്ഷണത്തിനായി സുസജ്ജമാണ്. ചെങ്കടലിൽ …

കടൽക്കൊള്ള, സുരക്ഷ ഒരുക്കി ഇന്ത്യ, അറബിക്കടലിൽ 10 യുദ്ധ കപ്പലുകൾ വിന്യസിച്ചു Read More »

നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ, യുവതി സ്റ്റാർട്ടപ്പിൻറെ സ്ഥാപകയും സി.ഇ.ഒയുമാണ്

ഗോവ: നാലു വയസുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിൻറെ സ്ഥാപകയും സി.ഇ.ഒയുമായ യുവതി അറസ്റ്റിൽ. സുചേന സേത്(39) ആണ് അറസ്റ്റിലായത്. ഗോവയിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കർണാടകയിലേക്ക് പോകുന്നതിനിടെയാണ് യുവതി അറസ്റ്റിലായത്.അപ്പാർട്ട്മെൻറിലെ ജീവനക്കാർക്കു തോന്നിയ സംശയമാണ് കൊലപാതകത്തിൻറെ ചുരുൾ അഴിച്ചത്. ശനിയാഴ്ച കുഞ്ഞുമായെത്തി റൂമെടുത്ത യുവതി തിങ്കളാഴ്ച മടങ്ങുമ്പോൾ കുഞ്ഞ് ഒപ്പമില്ലായിരുന്നു. കർണാടകയിലേക്ക് പോകാൻ ടാക്സി തന്നെ വേണമെന്ന് ഇവർ വാശിപിടിച്ചിരുന്നു. തുടർന്ന് ടാക്സിയിൽ ബ്രീഫ്കെയ്സുമായി അവർ ബാംഗ്ലൂരിലേക്ക് പുറപ്പെടുകയായിരുന്നു. പിന്നാലെ …

നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ, യുവതി സ്റ്റാർട്ടപ്പിൻറെ സ്ഥാപകയും സി.ഇ.ഒയുമാണ് Read More »

കോൺഗ്രസിന് ഡൽഹിയിൽ മൂന്നും പഞ്ചാബിൽ ആറ് സീറ്റുകളും വാ​ഗ്ദാനം ചെയ്ത് എ.എ.പി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഡൽഹിയിൽ മൂന്നും പഞ്ചാബിൽ ആറ് സീറ്റുകൾ നൽകാമെന്ന് ആം ആദ്മി പാർട്ടി. ഇതിനു പകരം ഗുജറാത്ത്, ഹരിയാന, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലായി അഞ്ച് സീറ്റ് വേണമെന്നും എ.എ.പി ആവശ്യപ്പെട്ടു. ഡൽഹിയിൽ കോൺഗ്രസുമായി നടന്ന സഖ്യ ചർച്ചയിലാണ് എ.എ.പിയുടെ സീറ്റ് വിഭജനത്തിനുള്ള ഫോർമുല മുന്നോട്ടു വച്ചത്. ഇന്ത്യ മുന്നിയുടെ ഭാഗമായുള്ള ആദ്യ സീറ്റ് വിഭജന ചർച്ചയാണിത്. ഹരിയാനയിൽ മൂന്നും ഗോവയിലും ഗുജറാത്തിലും ഓരോ സീറ്റുവീതമാണ് ആവശ്യപ്പെട്ടത്. 10 ലോക്സഭാ സീറ്റുള്ള ഹരിയാന‍യിൽ കൂടുതൽ …

കോൺഗ്രസിന് ഡൽഹിയിൽ മൂന്നും പഞ്ചാബിൽ ആറ് സീറ്റുകളും വാ​ഗ്ദാനം ചെയ്ത് എ.എ.പി Read More »

മാലദ്വീപ് സ്ഥാനപതിയെ ഇന്ത്യ വിളിച്ചു വരുത്തി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയുള്ള പരാമർശത്തിന്‍റെ പശ്ചാത്തലത്തിൽ മാലദ്വീപ് സ്ഥാനപതിയെ വിളിച്ചു വരുത്തി ഇന്ത്യ. മാലദ്വീപ് സ്ഥാനപതിയായ ഇബ്രാബിം ഷഹീബിനെയാണ് വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തിയത്. മാലദ്വീപിലെ മൂന്നു ഉപ മന്ത്രിമാരാണ് എക്സിലൂടെ മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ വിമർശിച്ചു കൊണ്ട് പോസ്റ്റിട്ടത്. ഇതേത്തുടർന്ന് മൂന്നു പേരെയും മാലദ്വീപ് ഞായറാഴ്ച തന്നെ പുറത്താക്കിയിരുന്നു. യുവജനകാര്യ സഹമന്ത്രിമാരായ മാൽഷ ശരീഫ്, മറിയം ഷ്യുന, അബ്ദുല്ല മഹ്സൂം മജീദ് എന്നിവരെയാണ് പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഞായറാഴ്ച തന്നെ ഇന്ത്യ വിഷയത്തിൽ ശക്തമായ …

മാലദ്വീപ് സ്ഥാനപതിയെ ഇന്ത്യ വിളിച്ചു വരുത്തി Read More »

മാലദ്വീപിനെ ബഹിഷ്കരിച്ച് ഇന്ത്യൻ സഞ്ചാരികൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് നേതാക്കളുടെ പരാമർശത്തിൽ മാലദ്വീപിനെ ബഹിഷ്കരിച്ച് ഇന്ത്യൻ വിനോദ സഞ്ചാരികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതു ഭീഷണിയായി കണ്ട മാലദ്വീപ് മന്ത്രിമാർക്കു കനത്ത തിരിച്ചടി നൽകിക്കൊണ്ട് നിരവധി പേരാണ് ‘മാലദ്വീപിനെ ബഹിഷ്കരിക്കുകയെന്ന’ ആഹ്വാനവുമായി രംഗത്തെത്തിയത്. മറിയം ഷിവുനയുടെ പോസ്റ്റ് പുറത്തുവന്നതിനു പിന്നാലെ എണ്ണായിരത്തിലേറെ ഹോട്ടൽ ബുക്കിങ്ങുകൾ റദ്ദാക്കപ്പെട്ടു. 2,500 ഫ്ലൈറ്റ് ടിക്കറ്റുകളും റദ്ദാക്കി. മാലദ്വീപിൽ അവധിയാഘോഷിക്കാനുള്ള തീരുമാനത്തിൽ നിന്നു പിന്മാറുന്നതായി നിരവധി പേർ അറിയിച്ചു. ‌ ബോളിവുഡ്‌, സ്പോർട്സ് …

മാലദ്വീപിനെ ബഹിഷ്കരിച്ച് ഇന്ത്യൻ സഞ്ചാരികൾ Read More »

കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി സഞ്ചരിച്ച ബോട്ട് മീൻ വലയിൽ കുടുങ്ങി

ഭുവനേശ്വർ: ബോട്ട് മീൻ വലയിൽ കുടുങ്ങിയതിനെ തുടർന്ന് കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം റുപാല തടാകത്തിൽ കുടുങ്ങിയത് രണ്ട് മണിക്കൂർ. ഒഡിഷയിലെ ചില്ലിക തടാകത്തിലാണ് കുടുങ്ങിയത്. തുടർന്ന് മറ്റൊരു ബോട്ടെത്തിച്ച് മന്ത്രിയെ കരയ്ക്കെത്തിക്കുക ആയിരുന്നു. ഖുർദ ജില്ലയിലെ ബർക്കുലിൽ നിന്ന് പുരിയിലേക്ക് പോവുകയായിരുന്നു മന്ത്രി. ബോട്ട് തടാകത്തിൻറെ മധ്യ ഭാഗത്ത് എത്തിയപ്പോഴാണ് വലയിൽ കുടുങ്ങിയത്. തുടർന്ന് രണ്ടു മണിക്കൂറോളം തടാകത്തിൽ തന്നെ ഇദ്ദേഹത്തിന് തുടരേണ്ടി വന്നു. സാഗർ പരിക്രമ പരിപാടിയുടെ ഭാഗമായി ഒഡിഷയിലെ മത്സ്യ …

കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി സഞ്ചരിച്ച ബോട്ട് മീൻ വലയിൽ കുടുങ്ങി Read More »

സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പ്രധാനമന്ത്രിയുമെത്തും

തൃശ്ശൂര്‍: പ്രധാനമന്ത്രി വീണ്ടും തൃശൂരിൽ എത്തിയേക്കും. ജനുവരി 17ന് ഗുരുവായൂരിൽ നരേന്ദ്രമോദി എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് ഇത്തവണ എത്തുന്നുത്. സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച് കേരള പൊലീസിനോട് കേന്ദ്രം റിപ്പോർട്ട് തേടി. ഗുരുവായൂർ ശ്രീകൃഷ്ണ കോളെജിലെ ഹെലിപ്പാഡ് പൊലീസ് പരിശോധിച്ചു. സുരക്ഷ സംബന്ധിച്ച് കേരള പൊലീസ് ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകും.

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ ജയിലിൽ നിന്നു വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി. പ്രതികളെ തിരിച്ച് ജയിലിലടയ്ക്കണമെന്നും പ്രതികൾ തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി.വി നഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ബിൽക്കീസ് അനുഭവിച്ച് ക്രൂരത കൂടി കണക്കിൽ എടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ വിട്ടയ്ക്കാൻ ഗുജറാത്ത് …

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടി റദ്ദാക്കി സുപ്രീംകോടതി Read More »

പ്രിയാ വർഗീസ് നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സർവകലാശാല സുപ്രീംകോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചു

ന്യൂഡൽഹി: പ്രിയാ വർഗീസിന്‍റെ നിയമനം ചട്ടവിരുദ്ധമല്ലെന്ന് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ. യു.ജി.സി വാദങ്ങളെ എതിർത്താണ് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. അസോസിയേറ്റ് പ്രഫസർ നിയമനത്തിനുള്ള എല്ലാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും സത്യവാങ് മൂലത്തിൽ സർവകലാശാല രജിസ്ട്രാർ വ്യക്തമാക്കുന്നു. പ്രിയാ വർഗീസിന്‍റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരേ വന്ന ഹർജികളിൽ നൽകിയ മറുപടിയിലാണ് സർവകലാശാല ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

ബംഗാൾ തൃണമൂൽ നേതാവ് അറസ്റ്റിൽ, ഇ.ഡിയെ ആക്രമിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവും ബോംഗാവ് മുനിസിപ്പാലിറ്റിയുടെ മുൻ ചെയർമാനുമായ ശങ്കർ ആധ്യയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. നീണ്ട 17 മണിക്കൂർ റെയ്ഡിന് ശേഷമാണ് അറസ്റ്റ്. നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നുള്ള തൃണമൂൽ നേതാവാണ് ശങ്കർ ആധ്യയെ. ബോംഗാവോണിലെ സിമുൽത്തോളയിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അഴിമതിയെ തുടർന്ന് ഈ അടുത്ത് അറസ്റ്റിലായ മന്ത്രി ജ്യോതിപ്രിയോ മല്ലിക്കിൻറെ അടുത്തയാളാണ് ശങ്കർ ആധ്യ. ആധ്യയുടെ ഭാര്യയുടെ വീട്ടിലും ഐസ്‌ക്രീം …

ബംഗാൾ തൃണമൂൽ നേതാവ് അറസ്റ്റിൽ, ഇ.ഡിയെ ആക്രമിച്ചു Read More »

ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞ്, കാഴ്ച പരിധി 50 മീറ്ററിൽ താഴെ

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. പഞ്ചാബ് ഹരിയാന, ഛത്തീസ്ഗഡ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇന്നും തണുപ്പ് കൂടുമെന്നാണ് മുന്നറയിപ്പ്. ജനുവരി 9വരെ അതിശൈത്യം തുടരുമെന്ന് വ്യക്തമാക്കുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ഥിതി മോശമാണ്. കടുത്ത തണുപ്പിനൊപ്പം വായുമലിനീകരണം കൂടി ശക്തമായതോടെ പനി പടർന്നു പിടിക്കുകയാണ്. കടുത്ത പനിയും ചുമയും ബാധിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം കൂടി. കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വിദഗ്ധർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ …

ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞ്, കാഴ്ച പരിധി 50 മീറ്ററിൽ താഴെ Read More »

15 ഇന്ത്യക്കാർ സഞ്ചരിച്ചിരുന്ന ചരക്കുകപ്പൽ അറബിക്കടലിൽ നിന്ന് കൊള്ളക്കാർ റാഞ്ചി

ന്യൂഡൽഹി: സൊമാലിയൻ തീരത്തു നിന്നു ചരക്കു കപ്പലുകൾ തട്ടിയെടുത്തു. ലൈബീരിയൻ പതാകയുള്ള എം.വി ലില നേർഫോക്കെന്ന ചരക്കുകപ്പലാണ് കൊള്ളക്കാർ തട്ടിയെടുത്തത്. ആറംഗ സംഘം വ്യാഴാഴ്ച വൈകിട്ടാണ് കപ്പൽ റാഞ്ചിയത്. കപ്പലിൽ പതിനഞ്ച് ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ നീരിഷണം ആരംഭിച്ചതായി ഇന്ത്യൻ നാവികസേന അറിയിച്ചു. യുദ്ധകപ്പലായ ഐ.എൻ.എസ് ചെന്നൈ വൈകാതെ തന്നെ ചരക്ക് കപ്പലിന് സമീപത്ത് എത്തുമെന്ന് അധികൃതർ അറിയിച്ചു.

തമിഴ്നാട് ഗവർണർക്ക് തിരിച്ചടി, മന്ത്രിമാരെ പുറത്താക്കാൻ ​ഗവർണർക്ക് അധികാരമില്ല; സുപ്രീംകോടതി

ന്യൂഡൽഹി: ഗവർണർക്ക് മന്ത്രിമാരെ പുറത്താക്കാൻ അധികാരമില്ലെന്ന് സുപ്രീംകോടതി. വിധി തമിഴ്നാട് ഗവർണർ ആർ.എൻ രവിക്ക് തിരിച്ചടിയായി. സെന്തിൽ ബാലാജിയെ പുത്താക്കണമെന്ന ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. മുഖ്യമന്ത്രിയുടെ ശുപാർശയില്ലാതെ മന്ത്രിമാരെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദനം, ഐ.എസ്.ആർ.ഒയുടെ പരീക്ഷണം വിജയിച്ചു

ചെന്നൈ: ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐ.എസ്.ആർ.ഒ. ഫ്യുവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതിയാണ് ഫ്യുവൽ സെൽ ഉൽപ്പാദിപ്പിച്ചത്. ഇസ്‌റോയുടെ വിക്രം സാരാഭായ് സ്‌പേസ് സെന്‍റർ(വി.എസ്‌.എസ്‌.സി) ആണ് ഫ്യുവൽ സെൽ നിർമിച്ചത്. പുതുവർഷ ദിനത്തിൽ പി.എസ്.എൽ.വി സി58 എക്സ്പോസാറ്റ് റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ഈ റോക്കറ്റിന്‍റെ അവസാന ഭാഗത്ത് പി.ഒ.ഇ.എമ്മെന്ന മൊഡ്യൂളുണ്ടായിരുന്നു. ഈ മൊഡൂളിലാണ് 10 ഉപഗ്രഹങ്ങൾ ഉണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണം വി.എസ്‌.എസ്‌.സി ആണ് നിർമിച്ചത്. …

ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദനം, ഐ.എസ്.ആർ.ഒയുടെ പരീക്ഷണം വിജയിച്ചു Read More »

മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി സുപ്രീംകോടതി. പള്ളിയിൽ സർവേ നടത്തണമെന്ന ആവശ്യവും ഇതോടെ കോടതി നിരസിച്ചു. ഹർജി തള്ളിയ കോടതി ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് നൽകി. കൃഷ്ണജന്മഭൂമി സ്ഥലത്ത് പള്ളി സ്ഥിതി ചെയ്യുന്നുണ്ടെന്നും അവിടെ സർവേ നടത്തുകയും, പള്ളി പൊളിച്ചു നീക്കി കൃഷ്ണജന്മഭൂമിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് …

മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി Read More »

അവര്‍ എന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോയെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ഗവർണർ മത്സരിക്കണമെന്ന സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ടിന്‍റെ വെല്ലുവിളിക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബൃന്ദ എന്നെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ ചോദിച്ച ഗവർണർ ബൃന്ദയുടെ പരാമർശങ്ങൾ താന്‍ അവജ്ഞയോടെ തള്ളിക്കളയുന്നെന്നും പറഞ്ഞു. ഇത്തരം കാര്യങ്ങൾ താൻ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും താൻ ചെയ്യുന്നത് നിയമപരമായ ചുമതലയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ലുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ബി.ജെ.പിയുടെ അജന്‍ഡ നടപ്പാക്കുകയാണെന്ന് നേരത്തെ ബൃന്ദ വിമർശിച്ചിരുന്നു. നേരിട്ട് രാഷ്ട്രീയത്തിലിറങ്ങാന്‍ …

അവര്‍ എന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോയെന്ന് ഗവര്‍ണര്‍ Read More »

മോദിയുടെ കണ്ണിലെ കൃഷ്ണമണിയാണ് പിണറായിയെന്ന് സുധാകരൻ

തിരുവനന്തപുരം: പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണിപോലെയാണ് പ്രധാനമന്ത്രി കാക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. സ്വർണക്കടത്ത് ഏത് ഓഫിസിലാണ് നടന്നതെന്ന് അറിയാമെന്ന് പറഞ്ഞ പ്രധാനമന്ത്രി എന്തുകൊണ്ട് കൊള്ളക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് കേസ് ഉയർന്നുവന്നപ്പോൾ കേന്ദ്രത്തിന്‍റെ അഞ്ച് അന്വേഷണ ഏജൻസികളാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കെത്തിയത്. മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ തെളിവുകളും മൊഴികളും നിലനിൽക്കെയാണ് എല്ലാ കേസുകളും ഇല്ലാതാക്കി എന്നുമാത്രമല്ല ബി.ജെ.പിയുടെ വോട്ടുമറിച്ച് പിണറായി വിജയനെ രണ്ടാമതും മുഖ്യമന്ത്രിയാക്കുകയും ചെയ്തെന്നും സുധാകരൻ ആരോപിച്ചു. പ്രതിപക്ഷ നേതാക്കളെ ഇല്ലാത്ത …

മോദിയുടെ കണ്ണിലെ കൃഷ്ണമണിയാണ് പിണറായിയെന്ന് സുധാകരൻ Read More »

ദാവൂദ് ഇബ്രാഹിമിൻറെ സ്വത്ത് ലേലം നാളെ

ന്യൂഡൽഹി: അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിൻറെ സ്വത്തുക്കൾ ലേലം ജനുവരി അഞ്ചിന് നടക്കും. ദാവൂദിൻറെ മഹാരാഷ്ട്രയിലെ 4 പൂർവ്വിക സ്വത്തുക്കളാണ് ലേലം ചെയ്യുന്നത്. സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അഥോറിറ്റി(സഫേമ) യാണ് ലേലം സംഘടിപ്പിക്കുന്നത്. നാല് വസ്‌തുക്കളുടെയും വില 19.2 ലക്ഷം രൂപയും ഇതിൽ ഏറ്റവും ചെറിയ പ്ലോട്ടിൻറെ കരുതൽ വില 15,440 രൂപയുമാണ്. ജനുവരി അഞ്ചിന് ഉച്ചയ്ക്ക് 2:00നും 3:30നും ഇടയിൽ ലേലനടപടികൾ നടക്കുമെന്ന് സഫേമ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. ദാവൂദിൻറെ അമ്മ ആമിനബിയുടെ …

ദാവൂദ് ഇബ്രാഹിമിൻറെ സ്വത്ത് ലേലം നാളെ Read More »

ശ്രീരാമൻ നോൺ – വെജിറ്റേറിയൻ; എന്‍.സി.പി നേതാവ് ജിതേന്ദ്ര അവാദ്

മുംബൈ: ഭഗവാന്‍ ശ്രീരാമന്‍ വെജിറ്റേറിയൻ ആയിരുന്നില്ല മറിച്ച് ഒരു നോൺ വെജിറ്റേറിയനായിരുന്നുവെന്ന് എന്‍.സി.പി നേതാവ് ജിതേന്ദ്ര അവാദ്. 14 വര്‍ഷം കാട്ടില്‍ കഴിഞ്ഞ ഒരാള്‍ക്ക് എവിടെ നിന്ന് സസ്യക്ഷണം ലഭിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. ബുധനാഴ്ച മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ ഒരു പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്‍റെ വിവാദ പരാമര്‍ശം. “ഇതു ശരിയോ തെറ്റോയെന്ന് ജനങ്ങള്‍ ചിന്തിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ആരെന്തൊക്കെ പറഞ്ഞാലും, ഗാന്ധിയും നെഹ്‌റുവുമാണ് നമുക്ക് സ്വാതന്ത്ര്യം ലഭിക്കാന്‍ പ്രധാന കാരണക്കാരായത്. സത്യം പറയുമ്പോൾ അത് എന്നോട് തിരിച്ചു …

ശ്രീരാമൻ നോൺ – വെജിറ്റേറിയൻ; എന്‍.സി.പി നേതാവ് ജിതേന്ദ്ര അവാദ് Read More »

വൈ.എസ് ശർമിള കോൺഗ്രസിൽ ചേർന്നു

ന്യൂഡൽഹി: വൈ.എസ്.ആർ തെലങ്കാന പാർട്ടി നേതാവ് വൈ.എസ് ശർമിള കോൺഗ്രസിൽ ചേർന്നു. വൈ.എസ്.ആർ തെലങ്കാന പാർട്ടി കോൺഗ്രസിൽ ലയിക്കുമെന്നും ശർമിള പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലാണ് ശർമിള പാർട്ടി അംഗത്വം സ്വീകരിച്ചത്. തെലങ്കാനയിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലേറുന്നതിന് വൈഎസ്ആർ തെലങ്കാന പാർട്ടി സഹായിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പു കാലത്തു തന്നെ ശർമിള കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ശർമിള പാർട്ടിയിൽ ചേർന്നിരിക്കുന്നത്. ചൊവ്വാഴ്ച ഹൈദരാബാദിൽ നടന്ന യോഗത്തിനു ശേഷം താനും …

വൈ.എസ് ശർമിള കോൺഗ്രസിൽ ചേർന്നു Read More »

പൊലീസ് യൂണിഫോമിൽ ബി.ജെ.പി അംഗത്വം സ്വീകരിച്ച ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

ചെന്നൈ: തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ അണ്ണാമലൈ നടത്തുന്ന പദയാത്രയ്ക്കിടെ പൊലീസ് യൂണിഫോമിൽ ബി.ജെ.പി അംഗത്വം സ്വീകരിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കഴിഞ്ഞ മാസം 27ന് നാഗപട്ടണത്തു നടന്ന പടയാത്രക്കിടെയായിരുന്നു സംഭവം. സ്പെഷ്യൽ അസി. ഇൻസ്പക്‌ടർമാരായ രാജേന്ദ്രനും കാർത്തികേയനുമാണ് അണ്ണാമലൈയിൽ നിന്ന് ഓദ്യോഗിക വേഷത്തിൽ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ തഞ്ചാവൂർ ഡി.ഐ.ജി ഇരുവരെയും സസ്പെൻഡ് ചെയ്തത്. തുടർന്ന് ഇരുവരെയും നാഗപട്ടണം സായുധ സേനാ വിഭാഗത്തിലേക്കു സ്ഥലം മാറ്റി.

ബി.ജെ.പി സമ്മേളനം; ക്ഷേത്ര നടവഴി അടച്ചു, കോടതി നിർദേശം പാലിച്ചില്ല, നിയമലംഘനം നടത്തിയെന്ന് ആരോപണം

തൃശൂർ: മോദി പങ്കെടുത്ത ബി.ജെ.പി വനിതാ സമ്മേളനത്തിന്റെ പ്രചാരണങ്ങളിൽ പലതും പച്ചയായ നിയമ ലംഘനം. പ്രധാനമന്ത്രിക്ക്‌ സുരക്ഷ ഒരുക്കാനായി സ്വരാജ്‌ റൗണ്ടിൽ നിരത്തിയ കമ്പിവേലികളിൽ മുഴുവനായി ബി.ജെ.പിക്കാർ കൈയേറി. സുരക്ഷയ്‌ക്കായി റൗണ്ടിനു ചുറ്റുമുള്ള റോഡിന്റെ ഇരുവശത്തുമായി വച്ചിരുന്ന ബാരിക്കേഡിൽ മുഴുവൻ ബിജെപിയുടെ കൊടികളും ബോർഡുകളും കെട്ടിവച്ചു. തേക്കിൻകാട്‌ മൈതാനത്ത്‌ രാഷ്‌ട്രീയ പാർടികളുടെ പൊതുയോഗം നിരോധിക്കാൻ നിയമപോരാട്ടത്തിനും മറ്റുമായി മുന്നിൽ നിന്ന്‌ നയിച്ചത്‌ ബി.ജെ.പി അനുഭാവികൾ ഉൾപ്പെടെയുള്ളവരാണ്‌. ഇതിന്റെ ഭാഗമായി വിദ്യാർഥി കോർണർ, ലേബർ കോർണർ, നെഹ്‌റു മണ്ഡപം …

ബി.ജെ.പി സമ്മേളനം; ക്ഷേത്ര നടവഴി അടച്ചു, കോടതി നിർദേശം പാലിച്ചില്ല, നിയമലംഘനം നടത്തിയെന്ന് ആരോപണം Read More »

അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആം ആദ്മി

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന ആശങ്ക പങ്കുവെച്ച് ആംആദ്‌മി നേതാക്കൾ. ഇ.ഡിക്ക് മുൻപിൽ ഹാജരാക്കാനാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഇടയുണ്ടെന്ന് ബുധനാഴ്‌ച രാത്രി നിരവധി ആം ആദ്‌മി പാർട്ടി(എ.എ.പി) നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി(ഓർഗനൈസേഷൻ) സന്ദീപ് പതക് പങ്കുവെച്ച ഓൺലൈൻ കുറിപ്പിൽ ഇക്കാര്യം പറയുന്നുണ്ട്. ‘ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ നാളെ പുലർച്ചെ ഇ.ഡി റെയ്‌ഡ് ചെയ്യാൻ സാധ്യതയുണ്ട്’. മന്ത്രി അതിഷിയും സമാനമായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘നാളെ …

അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആം ആദ്മി Read More »

പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ റോഡ് ഷോ നടത്തി

തൃശൂർ: ബി.ജെ.പി മഹിള സമ്മേളനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ റോഡ് ഷോ നടത്തി. തൃശൂർ സ്വരാജ് റൗണ്ടിൽ നിന്നും തുറന്ന ജീപ്പിലായിരുന്നു റോഡ് ഷോ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ജില്ലാ കലക്ടർ എൻഎസ്കെ ഉമേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആലുവ റൂറൽ എസ് പി വൈഭവ് സക്സേന, രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികളായ ജി രാമൻ നായർ, കെ.എസ് രാധാകൃഷ്ണൻ, കെ പത്മകുമാർ, കുരുവിള മാത്യു, കെ.പി ശശികല, പി.കെ വത്സൻ, സി ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, …

പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ റോഡ് ഷോ നടത്തി Read More »

ലോകേഷ് കനകരാജിൻറെ മാനസിക നില പരിശോധിക്കണം, ലിയോ കണ്ട പ്രേക്ഷകൻ ഹർജി നൽകി

ചെന്നൈ: ചലച്ചിത്ര സംവിധായകൻ ലോകേഷ് കനകരാജിൻറെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ലോകേഷ് സംവിധാനം ചെയ്ത വിജയ് ചിത്രം ‘ലിയോ’ കണ്ട മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹർജിക്കാരൻ. അക്രമ-ലഹരിമരുന്നു രംഗങ്ങൾ കുത്തി നിറച്ചതുവഴി സമൂഹത്തിനു തെറ്റായ മാതൃക നൽകുന്ന ലോകേഷിൻറെ മാനസികനില പരിശോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. മധുര ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ ലോകേഷ് കനകരാജിൻറെ അഭിഭാഷകൻ ഹാജരായിരുന്നില്ല. ഇതോടെ ഹർജിയിൽ വാദം കേൾക്കുന്നതു കോടതി മാറ്റി.

മഹുവ മൊയ്ത്രയെ പുറത്താക്കിയ സംഭവം; ലോക്സഭാ സെക്രട്ടറിയുടെ മറുപടി വേണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ എം.പി സ്ഥാനത്തു ലോക്സഭയിൽ നിന്ന് പുറത്താക്കിയതിൽ ലോക്സഭാ ജനറൽ സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി. ജസ്റ്റിസ്മാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരാണ് ഹർജി പരിഗണിച്ചത്. എന്നാൽ സഭാ നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള മഹുവയുടെ ഹർജി ബെഞ്ച് തള്ളി. മുതിർന്ന അഭിഭാഷകനായ അഭിഷേക് സിങ്വിയാണ് മഹുവയ്ക്കു വേണ്ടി കോടതിയിൽ ഹാജരായത്. ലോക്സഭാ സ്പീക്കർ ഓം ബിർല, ലോക്സഭ് എത്തിക്സ് കമ്മിറ്റി എന്നിവർക്കു നോട്ടീസ് അയക്കാനും …

മഹുവ മൊയ്ത്രയെ പുറത്താക്കിയ സംഭവം; ലോക്സഭാ സെക്രട്ടറിയുടെ മറുപടി വേണമെന്ന് സുപ്രീം കോടതി Read More »

സമരം നടത്തിയ ഗുസ്തി താരങ്ങൾക്കെതിരേ ജൂനിയർ ഗുസ്തിക്കാർ

ന്യൂഡൽഹി: സമരം നടത്തിയ ഗുസ്തി താരങ്ങൾക്കെതിരേ പ്രതിഷേധവുമായി ജൂനിയർ ഗുസ്തിക്കാർ. ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള സമരത്തിലൂടെ തങ്ങളുടെ കരിയറിലെ വിലപ്പെട്ട ദിനങ്ങൾ നഷ്ടമാക്കിയെന്നാരോപിച്ച് സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പൂനിയ എന്നിവർക്കെതിരേ നൂറു കണക്കിന് ജൂനിയർ ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ തടിച്ചു കൂടി. ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി തുടങ്ങിയവിടങ്ങളിൽ നിന്ന് നിരവധി ഗുസ്തിക്കാരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിൽ എത്തിയത്. പുരസ്കാരങ്ങൾ തിരിച്ചു നൽകി ഫോഗട്ടും പൂനിയയും അടക്കമുള്ള താരങ്ങൾ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള പ്രതിഷേധം …

സമരം നടത്തിയ ഗുസ്തി താരങ്ങൾക്കെതിരേ ജൂനിയർ ഗുസ്തിക്കാർ Read More »

കുട്ടികൾ പൂ പറിച്ചതിൽ വാക്കു തർക്കവും വഴക്കും, അങ്കൺവാടി ജീവനക്കാരിയുടെ മൂക്ക് മുറിച്ച് വീട്ടുടമ

ബെൽഗാവി: അങ്കണവാടിയിലെ കുട്ടികൾ വീട്ടുമുറ്റത്തെ തോട്ടത്തിലെ പൂ പറിച്ചതിൽ കോപാകുലനായ വീട്ടുടമസ്ഥൻ അങ്കണവാടി ജീവനക്കാരിയുടെ മൂക്കരിഞ്ഞതായി പരാതി. കർണാടകയിലെ ബെൽഗാവിയിലാണ് സംഭവം. അങ്കണവാടിയിൽ അസിസ്റ്റൻറായ സുഗന്ധ മോർ എന്ന ജീവനക്കാരിയുടെ മൂക്കിനാണ് പരുക്കേറ്റത്. അങ്കണവാടിയോടു ചേർന്നു താമസിക്കുന്ന കല്യാൺ മോറെന്ന അമ്പതു വയസുകാരനാണ് മൂർച്ചയുള്ള ആയുധം കൊണ്ട് ഇവരെ ആക്രമിച്ചത്. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ ജീവനക്കാരി ചികിത്സയിലാണ്. സുഗന്ധയുടെ തലയിൽ വെട്ടാനായിരുന്നു പ്രതി ശ്രമിച്ചതെന്നും താൻ തടഞ്ഞതു കൊണ്ടാണ് മൂക്കിൽ വെട്ടേറ്റതെന്നും അങ്കണവാടി അധ്യാപിക മീര മോർ …

കുട്ടികൾ പൂ പറിച്ചതിൽ വാക്കു തർക്കവും വഴക്കും, അങ്കൺവാടി ജീവനക്കാരിയുടെ മൂക്ക് മുറിച്ച് വീട്ടുടമ Read More »

ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; അസമിൽ 12 മരണം

ഗോലഘട്ട്: അസമിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 12 പേർ മരിച്ചു. തീർഥാടകർ സഞ്ചരിച്ച ബസ് എതിർദിശിയിൽ വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗോലഘട്ട് ജില്ലയിലെ ബാലിജാനിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. അപടത്തിൽ മരിച്ച പത്തുപേരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്തു നിന്നു കണ്ടെത്തി. രണ്ടുപേർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ മോദി സർക്കാർ ശ്രമിക്കുന്നെന്ന് സൗരഭ് ഭരദ്വാജ്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് അരവിന്ദ് കെജ്‌രിവാളിനെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് മോദി സർക്കാർ നടത്തുന്നതെന്ന് ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി ഇ.ഡി ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും കെജ്‌രിവാൾ ഹാജരായിട്ടില്ല. തനിക്കു നൽകിയിരിക്കുന്ന നോട്ടീസ് നിയമപ്രകാരമല്ലെന്ന മറുപടിയാണ് ചോദ്യം ചെയ്യലിനു ഹാജരാകാത്തതിനു കാരണമായി കെജ്‌രിവാൾ ഇഡിയെ അറിയിച്ചിരിക്കുന്നത്. അതിനു പുറകേയാണ് എഎപി നേതാവ് ഭരദ്വാജ് വാർത്താ സമ്മേളനത്തിൽ മോദി സർക്കാരിനെതിരേ ആരോപണമുന്നയിച്ചിരിക്കുന്നത്. മദ്യനയ …

കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ മോദി സർക്കാർ ശ്രമിക്കുന്നെന്ന് സൗരഭ് ഭരദ്വാജ് Read More »

ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ല

ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ചുള്ള അന്വേഷണത്തിന് പ്രത്യേക അന്വേഷണ സമിതി വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. കേസ് അന്വേഷണത്തിനായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക്(സെബി) മൂന്നു മാസം കൂടി സമയപരിധി നീട്ടി നൽകിയിട്ടുമുണ്ട്. വിഷയത്തിൽ നിയമ ലംഘനം ഉണ്ടോയെന്ന് കേന്ദ്രസർക്കാർ പരിശോധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും കോടതി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 12 സംശയകരമായ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന റിപ്പോർട്ടിൽ …

ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ല Read More »

പൗരത്വ ഭേദഗതി നിയമം; വിജ്ഞാപനം ഉടനെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൻറെ ചട്ടങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് വിജ്ഞാപനം നടപ്പാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. വിജ്ഞാപനം ഉടൻ നടപ്പാക്കുമെന്നും അതിനുശേഷം നിയമം രാജ്യത്ത് നടപ്പാക്കാൻ കഴിയുമെന്നും കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതോടെ പാക്കിസ്ഥാൻ, ബംഗ്ലാദോശ്, അഫ്ഗാനിസ്ഥാൻ എന്നിവടങ്ങളിൽ നിന്നുള്ള ആറു മുസ്ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകുന്നതിനു കളമൊരുങ്ങും. പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓൺലൈൻ വഴിയായിരിക്കും. ഇതിനുള്ള പോർട്ടലും സജ്ജമാണ്. പൗരത്വത്തിന് അപേക്ഷിക്കുന്നവർ യാത്രരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വർഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരിൽ നിന്ന് രേഖകളൊന്നും …

പൗരത്വ ഭേദഗതി നിയമം; വിജ്ഞാപനം ഉടനെന്ന് കേന്ദ്രസർക്കാർ Read More »

ജാർഖണ്ഡ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ വസതിയിൽ ഇ.ഡി റെയ്ഡ്

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ മാധ്യമ ഉപദേഷ്ടാവിന്റെ വസതിയിൽ ഇ.ഡി റെയ്ഡ്. ഖനി അഴിമതിയുമായി ബന്ധപ്പെട്ടാണ് അഭിഷേക് പ്രസാദിന്റെ വീട്ടിൽ ഇ.ഡി പരിശോധന നടത്തുന്നത്. റാഞ്ചിയിലും രാജസ്ഥാനിലുമായി പത്തിടങ്ങളിലാണ് ഇ.ഡി പരിശോധന. അതേസമയം, ജാർഖണ്ഡിൽ ഭൂമി ഉടമസ്ഥതയിൽ നിയമവിരുദ്ധമായി മാറ്റം വരുത്തുന്ന മാഫിയയുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ(പി.എം.എൽ.എ) നിയമപ്രകാരം മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ് അയയ്ക്കുകയുണ്ടായി. നേരത്തേ ആറുവട്ടം നോട്ടീസ് അയച്ചെങ്കിലും മുഖ്യമന്ത്രി ഹാജരായില്ല. ഇ.ഡി നോട്ടീസിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സൊറൻ സമർപ്പിച്ച ഹർജികൾ …

ജാർഖണ്ഡ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ വസതിയിൽ ഇ.ഡി റെയ്ഡ് Read More »

ചെന്നൈയിൽ വൻ ലഹരിമരുന്ന് വേട്ട

ചെന്നൈ: 75 കോടിയുടെ ലഹരിവസ്തുക്കൾ ചെന്നൈയിൽ നിന്ന് പിടിച്ചെടുത്തു. 15.8 കിലോ മെത്താഫെറ്റാമൈൻ ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ എട്ടുപേർ അറസ്റ്റിലായി.ചായ പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് എത്തിച്ചത്.

തെളിവുകളില്ലെന്ന് സി.ബി.ഐ, ഐ.പി.എൽ ഒത്തുകളി കേസ് അവസാനിപ്പിക്കുന്നു

ന്യൂഡൽഹി: വേണ്ടത്ര തെളിവുകളില്ലെന്ന കാരണത്താൽ 2019ലെ ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട രണ്ടു കേസുകളും സിബിഐ അവസാനിപ്പിച്ചു. ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് പന്തയം വയ്ക്കുന്നവരുടെ വലിയ ശൃംഖലയും ഐപിഎൽ കളിക്കാരും ഒത്തു കളിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് 2022 മേയിലാണ് സി.ബി.ഐ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തത്. ഡൽഹിയിൽ നിന്നുള്ള ദിലീപ് കുമാർ, ഹൈദരാബാദിൽ നിന്നുള്ള ഗുരം വാസു, ഗുരം സതീഷ് എന്നിവരായിരുന്നു ആദ്യ എഫ്.ഐ ആറിലെ പ്രതികൾ. സജ്ജൻ സിങ്, പ്രഭു ലാൽ മീന, രാം അവ്താർ, …

തെളിവുകളില്ലെന്ന് സി.ബി.ഐ, ഐ.പി.എൽ ഒത്തുകളി കേസ് അവസാനിപ്പിക്കുന്നു Read More »

ജമ്മുകശ്മീരിൽ 3.9 തീവ്രതയിൽ ഭൂചലനം

ശ്രീനഗർ: ജമ്മു കശ്മീരിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചൊവ്വാഴ്ച 11.33 ഓടെയാണ് ഭൂചലനമുണ്ടായത്. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയും സമാനമായ രീതിയിൽ ജമ്മു കശ്മിരിൽ ഭൂചലനമുണ്ടായിരുന്നു. 3.6 തീവ്രതയാണ് രേഖപ്പെടുത്തിയത്.

അയോധ്യയിൽ പ്രതിഷ്ഠിക്കുന്നത് മൈസൂരുവിൽ നിന്നുള്ള വിഗ്രഹം

ലക്നൗ: അയോധ്യയിലെ ശ്രീരാമ ക്ഷ‍േത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള രാമവിഗ്രഹം തിരഞ്ഞെടുത്തു. മൈസുരു സ്വദേശിയായ വിഖ്യാത ശില്പി അരുൺ യോദിരാജ് തയാറാക്കിയ ശിൽപമാണ് തിരഞ്ഞെടുത്തത്. വോട്ടെടുപ്പിലൂടെ അരുൺ യോഗിരാജിന്‍റെ വിഗ്രഹം തിരഞ്ഞെടുക്കപ്പെട്ട വിവരം കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അറിയിച്ചത്. ജനുവരി 22നാണ് അയോധ‍്യയിലെ രാമക്ഷേത്രത്തിൽ‌ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. രാമവിഗ്രഹം നിർമിച്ച അരുൺ യോഗികാജിനെ അഭിനന്ദിച്ച് കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയും രംഗത്തെത്തി. കോദീർനാഥിൽ സ്ഥാപിച്ച ആദി ശങ്കരാചാര്യയുടെ പ്രതിമയും ന്യൂ ഡൽഹിയിൽ ഇന്ത്യ ഗേറ്റിൽ സ്ഥാപിച്ച …

അയോധ്യയിൽ പ്രതിഷ്ഠിക്കുന്നത് മൈസൂരുവിൽ നിന്നുള്ള വിഗ്രഹം Read More »

തൊഴിലുറപ്പ്‌ വേതനം എ.ബി.പി.എസ്‌ വഴി, കേന്ദ്രസർക്കാർ തീരുമാനം ഈ വർഷം മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: തൊഴിലുറപ്പ് വേതനം ആധാർ അധിഷ്‌ഠിത സംവിധാനത്തിലൂടെയാക്കിയ(എ.ബി.പി.എസ്‌) കേന്ദ്രസർക്കാർ തീരുമാനം പുതുവർഷത്തിൽ നിലവിൽ വന്നു. തൊഴിലാളി വിരുദ്ധമെന്ന വിമർശത്തെ തുടർന്ന്‌ അഞ്ചുതവണ നീട്ടിവച്ച, ഗ്രാമവികസന മന്ത്രാലയത്തിന്റെ ഉത്തരവാണ്‌ പ്രാബല്യത്തിലായത്‌. തൊഴിലാളിയുടെ പന്ത്രണ്ടക്ക ആധാർ നമ്പരാണ്‌ സാമ്പത്തിക വിലാസമായി ഉപയോഗിക്കുക. വേതനം ലഭിക്കണമെങ്കിൽ ആധാർ വിവരം തൊഴിൽ കാർഡിൽ സീഡ്‌ ചെയ്യുകയും ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യണം. നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻ.സി.പി.ഐ) ആധാർ മാപ്പ്‌ ചെയ്യുകയും വേണം. കഴിഞ്ഞ ഡിസംബർ 27വരെയുള്ള കണക്കനുസരിച്ച്‌ തൊഴിൽ കാർഡുള്ളവരിൽ …

തൊഴിലുറപ്പ്‌ വേതനം എ.ബി.പി.എസ്‌ വഴി, കേന്ദ്രസർക്കാർ തീരുമാനം ഈ വർഷം മുതൽ പ്രാബല്യത്തിൽ Read More »

അയോധ്യ കേസ് വിധിന്യായത്തിൽ ആരുടേയും പേരു വയ്ക്കേണ്ടതില്ലെന്ന് അഞ്ച്‌ ജഡ്‌ജിമാരും ഒറ്റക്കെട്ടായെടുത്ത തീരുമാനം; ചീഫ്‌ ജസ്റ്റിസ്‌

ന്യൂഡൽഹി: അയോധ്യ കേസിൽ തർക്കങ്ങളുടെ ദീർഘചരിത്രവും വ്യത്യസ്‌ത കാഴ്‌ചപ്പാടുകളും കണക്കിലെടുത്താണ്‌ സുപ്രീംകോടതി ഏകസ്വരത്തിൽ ഉത്തരവ്‌ പുറപ്പെടുവിച്ചതെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി.വൈ ചന്ദ്രചൂഡ്‌. വിധിന്യായത്തിൽ ഒരു ജഡ്‌ജിയുടെയും പേര്‌ വയ്ക്കേണ്ടതില്ലെന്ന്‌ അഞ്ച്‌ ജഡ്‌ജിമാരും ഒറ്റക്കെട്ടായി തീരുമാനിച്ചതാണെന്നും അദ്ദേഹം പി.റ്റി.ഐക്ക്‌ നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്‌ വഴിയൊരുക്കിയത്‌ സുപ്രീംകോടതിയുടെ 2019 നവംബറിലെ വിധിയാണ്‌. ചീഫ്‌ ജസ്റ്റിസായിരുന്ന രഞ്‌ജൻ ഗൊഗോയ്‌ അധ്യക്ഷനായ ബെഞ്ചിൽ എസ്‌.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്‌, അശോക്‌ ഭൂഷൺ, എസ്‌ അബ്ദുൾ നസീർ എന്നിവർ …

അയോധ്യ കേസ് വിധിന്യായത്തിൽ ആരുടേയും പേരു വയ്ക്കേണ്ടതില്ലെന്ന് അഞ്ച്‌ ജഡ്‌ജിമാരും ഒറ്റക്കെട്ടായെടുത്ത തീരുമാനം; ചീഫ്‌ ജസ്റ്റിസ്‌ Read More »

വാരാണസി കൂട്ടബലാത്സംഗം; ബി.ജെ.പിക്കാരായ പ്രതികളെ അറസ്റ്റു ചെയ്തത് ശക്തമായ വിദ്യാത്ഥി പ്രതിഷേധത്തെ തുടർന്ന്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ ബി.ടെക് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത ബി.ജെ.പി നേതാക്കളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌ ഗത്യന്തരമില്ലാതെ. വിദ്യാർഥികൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ്‌ വാരാണസിയിലെ ബി.ജെ.പി ഐ.റ്റി സെൽ കൺവീനർ കുനാൽ പാണ്ഡെ, കോ കൺവീനർ സാക്ഷാം പട്ടേൽ, ഐ.റ്റി സെല്ലിൽ സജീവ പ്രവർത്തകനായ അഭിഷേക്‌ ചൗഹാൻ എന്നിവരെ അറസ്റ്റ്‌ ചെയ്‌തത്‌. നവംബർ ഒന്നിന്‌ പുലർച്ചെയാണ്‌ വാരാണസി ഐ.ഐ.റ്റി – ബനാറസ്‌ ഹിന്ദു സർവകലാശാല ക്യാമ്പസിൽ ബി.ടെക് വിദ്യാർഥിനിയെ ബി.ജെ.പി നേതാക്കൾ തോക്ക്‌ ചൂണ്ടി …

വാരാണസി കൂട്ടബലാത്സംഗം; ബി.ജെ.പിക്കാരായ പ്രതികളെ അറസ്റ്റു ചെയ്തത് ശക്തമായ വിദ്യാത്ഥി പ്രതിഷേധത്തെ തുടർന്ന് Read More »