Timely news thodupuzha

logo

Kerala news

ഒരു കാരണവശാലും വടകരക്കില്ല, ഡൽഹിയിൽ ഇത് അറിയിക്കണം, രാത്രി ഒന്നര മണിക്ക് ഷാഫി തന്നെ വിളിച്ച് കരഞ്ഞതായി എം.കെ രാഘവന്‍

തിരുവനന്തപുരം: വടകര സീറ്റുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ തന്നെ വിളിച്ച് കരഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് എം.കെ രാഘവന്‍. ഒരു കാരണവശാലും വടകരക്കില്ലെന്നു പറഞ്ഞാണ് ഷാഫി കരഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ വടകരക്കില്ല, ഒന്ന് ഡല്‍ഹിയില്‍ ഇത് പറയണം. എന്നെ ഒഴിവാക്കണമെന്ന്’ ഷാഫി കരഞ്ഞുകൊണ്ട് പറഞ്ഞതായി രാഘവന്‍ വ്യക്തമാക്കി. രാത്രി ഒന്നര മണിക്കാണ് ഷാഫി വിളിച്ചത്. എന്നാല്‍ അക്കാര്യത്തില്‍ പേടിക്കേണ്ട കാര്യമില്ലെന്ന് താന്‍ ഷാഫിയോട് പറഞ്ഞുവെന്നും രാഘവന്‍ പറഞ്ഞു. ഷാഫി പേടിക്കേണ്ടെന്നും വലിയ ഭൂരിപക്ഷത്തില്‍ ഷാഫി ജയിക്കുമെന്നും രാഘവന്‍ …

ഒരു കാരണവശാലും വടകരക്കില്ല, ഡൽഹിയിൽ ഇത് അറിയിക്കണം, രാത്രി ഒന്നര മണിക്ക് ഷാഫി തന്നെ വിളിച്ച് കരഞ്ഞതായി എം.കെ രാഘവന്‍ Read More »

പട്ടിണി കിടക്കേണ്ടി വന്നാലും മലയാളി ബി.ജെ.പിയെ വിജയിപ്പിക്കില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ

കൊട്ടാരക്കര: ഫെഡറൽ സംവിധാനത്തെ തകർത്ത് സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കി ഭയപ്പെടുത്തി ജനങ്ങളെ ബി.ജെ.പിക്ക് അനുകൂലമാക്കാം എന്നുള്ളത് വെറും സ്വപ്നനമാണെന്ന് ​കേരള കോൺഗ്രസ്‌ ബി ചെയർമാനും മന്ത്രിയുമായ കെ.ബി ഗണേഷ് കുമാര്‍. പട്ടിണി കിടന്നു മണ്ണുവാരി തിന്നേണ്ടിവന്നാലും മലയാളി ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ്‌ ബി മാവേലിക്കര, കൊല്ലം പാർലമെന്റ് മണ്ഡലങ്ങളിലെ നേതൃത്വ സംഗമം കൊട്ടാരക്കരയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസുകാർ നന്ദിയില്ലാത്തവരാണ്, പത്മജയുടെ പിതൃത്വത്തെ ചോദ്യംചെയ്തപ്പോൾ മിണ്ടാതിരുന്ന കോൺഗ്രസുകാർ കരുണാകരന്റെ ആത്മാവിനോട് കാണിച്ച വഞ്ചനയാണ്. …

പട്ടിണി കിടക്കേണ്ടി വന്നാലും മലയാളി ബി.ജെ.പിയെ വിജയിപ്പിക്കില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ Read More »

കട്ടപ്പനയിലെ ഇരട്ട കൊലപാതക കേസ്; വിജയനും കുടുംബവും ദുര്‍മന്ത്രവാദത്തില്‍ വിശ്വസിച്ചിരുന്നുതായി അയല്‍വാസി

ഇടുക്കി: വിജയനും കുടുംബവും ദുര്‍മന്ത്രവാദത്തില്‍ വിശ്വസിച്ചിരുന്നതായി അയല്‍വാസി. നിതീഷ് ഒപ്പം കൂടിയത് ഇത് മുതലെടുത്തെന്ന് റ്റി.ജി ഡാര്‍ളി മാധ്യമങ്ങളോട് പറഞ്ഞു. കട്ടപ്പന കൊലക്കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിതീഷ് വരുന്നതിന് മുമ്പ് കുടുംബം അയല്‍ക്കാരുമായി നല്ല ബന്ധത്തിൽ ആയിരുന്നുവെന്നും അയല്‍വാസി പറഞ്ഞു.

പ്രതിസന്ധിയിൽ തളരാതെ ആഷിമോളും ബിബിനും

ആലപ്പുഴ: ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച്‌ റെക്കോഡിട്ട ആഷിമോളും ബിബിൻ ജോയിയും പ്രതിസന്ധികളെ മനക്കരുത്തുകൊണ്ടും മെയ്‌ക്കരുത്തുകൊണ്ടും തോൽപ്പിച്ച്‌ മുന്നേറുകയാണ്‌. തിരുവനന്തപുരം ബാലരാമപുരത്തെ ജിംട്രെയ്‌നർ ആസിഫ് അലിയുടെ കീഴിൽ പരിശീലിക്കുന്ന ഇരുവരുടെയും ജീവിത സാഹചര്യങ്ങളും ഒരുപോലെ. സംസ്ഥാന ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ നാല്‌ റെക്കോഡ്‌ നേടിയ ആഷിമോൾ എറണാകുളം പറവൂർ സ്വദേശിയാണ്‌. സീനിയർ 47 കെജി വിഭാഗത്തിൽ സ്ക്വാട്ട്, ബെഞ്ച്പ്രസ്, ഡെഡ് ലിഫ്റ്റ് ഇനങ്ങളിലും ആകെ ഉയർത്തിയ ഭാരത്തിലുമാണ്‌ റെക്കോഡ്‌. മൂന്നിലുമായി …

പ്രതിസന്ധിയിൽ തളരാതെ ആഷിമോളും ബിബിനും Read More »

മലക്കപ്പാറയില്‍ വീണ്ടും കാട്ടാന ആക്രമണം, യുവാവിന് പരിക്കേറ്റു

ചാലക്കുടി: മലക്കപ്പാറ ആദിവാസി ഊരിലുണ്ടായ കാട്ടാന ആക്രമണത്തില്‍ യുവാവിന്റെ നെഞ്ചിനും കാലിനും പരിക്ക്. മലക്കപ്പാറ സ്വദേശി തമ്പാനാണ് പരിക്കേറ്റത്. അടിച്ചില്‍തൊട്ടി ആദിവാസി ഊരിലാണ് ആക്രമമണമുണ്ടായത്. അടിച്ചില്‍ത്തൊട്ടി ഊരില്‍ കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ കാട്ടാന ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ 15 നാണ് അടിച്ചില്‍തൊട്ടിയില്‍ ആദിവാസിയെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയത്. പണി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഊരിലെ താമസക്കാരനായ ശിവന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞു. തലേ ദിവസം രാത്രി ശിവന്‍ വീട്ടില്‍ എത്തിയിരുന്നില്ല. വീട്ടുകാര്‍ പിറ്റേ …

മലക്കപ്പാറയില്‍ വീണ്ടും കാട്ടാന ആക്രമണം, യുവാവിന് പരിക്കേറ്റു Read More »

പിക്ക് അപ്പ് ജീപ്പ് മറിഞ്ഞ് അപകടം; വയനാട്ടിൽ ഒരാള്‍ മരിച്ചു

കല്‍പ്പറ്റ: വയനാട് അപ്പപ്പാറയില്‍ പിക്ക് അപ്പ് ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്ക്. അസംകാരനായ ജമാല്‍ ആണ് മരിച്ചത്. ജല്‍ജീവന്‍ മിഷന് തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്.

കെ.പി.ഗോപിനാഥ് മാധ്യമ പുരസ്‌കാരത്തിന് മലയാള മനോരമ മലപ്പുറം യൂണിറ്റ് സീനിയര്‍ സബ് എഡിറ്റര്‍ ടി.അജീഷ് അര്‍ഹനായി

തൊടുപുഴ: ഇടുക്കി പ്രസക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.പി.ഗോപിനാഥിന്റെ 16-ാമതു അനുസ്മരണവും അവാര്‍ഡ് ദാനവും 11നു പ്രസ്‌ക്ലബ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കെ.പി.ഗോപിനാഥിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 2024-ലെ മാധ്യമ പുരസ്‌കാരത്തിന് മലയാള മനോരമ മലപ്പുറം യൂണിറ്റ് സീനിയര്‍ സബ് എഡിറ്റര്‍ ടി.അജീഷ് അര്‍ഹനായി. 2023 നവംബറില്‍ മനോരമ സണ്‍ഡേ സപ്ലിമെന്റില്‍  പ്രസിദ്ധീകരിച്ച ആനയും ഷബ്‌നയും ഒരു സ്‌നേഹചങ്ങല എന്ന ഫീച്ചറിനാണ് അവാര്‍ഡ്. രാവിലെ 11.30നു ചേരുന്ന സമ്മേളനത്തില്‍  പോലീസ് മുന്‍ ഐജി എസ്.ഗോപിനാഥ് ഐപിഎസ് …

കെ.പി.ഗോപിനാഥ് മാധ്യമ പുരസ്‌കാരത്തിന് മലയാള മനോരമ മലപ്പുറം യൂണിറ്റ് സീനിയര്‍ സബ് എഡിറ്റര്‍ ടി.അജീഷ് അര്‍ഹനായി Read More »

സിദ്ധാർത്ഥന്‍റെ ആത്മഹത്യ: രണ്ട് പേർ കൂടി അറസ്റ്റിലായി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തിൽ പങ്കുള്ള രണ്ട് പേർ കൂടി പിടിയിൽ. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരാണ് പിടിയിലായത്. സിദ്ധാർത്ഥനെ മർദ്ദിച്ചതിലും ​ഗൂഢാലോചനയിലും ഇവരും പങ്കാളികളാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും കേസിലെ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി അറിയിച്ചു. അതേസമയം, സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ് ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പു നൽകിയതായും …

സിദ്ധാർത്ഥന്‍റെ ആത്മഹത്യ: രണ്ട് പേർ കൂടി അറസ്റ്റിലായി Read More »

തൃശൂരില്‍ കാണാതായ കുട്ടികളുടെ മൃതദ്ദേഹങ്ങള്‍ കണ്ടെത്തി

തൃശൂർ: ശാസ്താംപൂവം കാടർ കോളനിയിലെ കാണാതായ 2 ആദിവാസി കുട്ടികളും മരിച്ച നിലയില്‍ കണ്ടെത്തി. കോളനിയുടെ സമീപത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 16 വയസുള്ള സജിക്കുട്ടന്‍, 8 വയസുകാരന്‍ അരുണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മാർച്ച് രണ്ടിന് കോളനിക്കു സമീപമുള്ള ഉൾവനത്തിലാണ് കുട്ടികളെ കാണാതായത്. വെള്ളിക്കുളങ്ങര പൊലീസിന്‍റെയും, പരിയാരം വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. കുട്ടികാളെ കണ്ടെത്തുന്നതിന് 7 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസും …

തൃശൂരില്‍ കാണാതായ കുട്ടികളുടെ മൃതദ്ദേഹങ്ങള്‍ കണ്ടെത്തി Read More »

ഏബ്രഹാമിന്‍റെ 2 മക്കൾക്കും താത്കാലിക ജോലി നൽകുമെന്ന് എ.കെ ശശീന്ദ്രൻ

കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്‍റെ കുത്തേറ്റു മരിച്ച പാലാട്ടിയിൽ ഏബ്രാഹാമിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. രണ്ടു മക്കൾക്കും താത്കാലിക ജോലി നൽകുമെന്നും ഏപ്രിൽ ഒന്നു മുതൽ ജോലിയിൽ പ്രവേശിക്കാമെന്നും മന്ത്രി അറിയിച്ചു. കുടുംബത്തിന് സർക്കാർ നൽകിയ 10 ലക്ഷം ധനസഹായത്തിനു പുറമേ കൂടുതൽ തുക നൽകുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നതായി അദ്ദേഹം പറഞ്ഞു. തങ്ങളിൽ ഒരാളുടെ ജോലി സ്ഥിരപ്പെടുത്തണമെന്ന് ഏബ്രഹാമിന്‍റെ മകനായ ജ്യോതിഷ് മന്ത്രിയോട് ആവശ്യപ്പെട്ടു. അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂരാച്ചുണ്ട് ടൗണിൽവച്ചു …

ഏബ്രഹാമിന്‍റെ 2 മക്കൾക്കും താത്കാലിക ജോലി നൽകുമെന്ന് എ.കെ ശശീന്ദ്രൻ Read More »

കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാർഥന്‍റെ കുടുംബം

തിരുവനന്തപുരം: ആൾക്കുട്ട വിചാരണയെ തുടർന്ന് പൂക്കോട് വെറ്റിനറി കോളെജിൽ തൂങ്ങിമരിച്ച വിദ്യാർതി ജെ.എസ്. സിദ്ധാർഥന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും. സിദ്ധാർഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണുക. കൂടാതെ ഡീൻ, അസി. വാർഡൻ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെടും. അതേസമയം , വെള്ളിയാഴ്ച ചേർന്ന ഇടതു മുന്നണി യോഗത്തിൽ സിദ്ധാർഥന്‍റെ മരണം ചർച്ചയാവുകയും കടുത്ത വിമർശനം ഉയരുകയും ചെയ്തിരുന്നു. ആർജെഡിയാണ് വിഷയം യോഗത്തിൽ ഉന്നയിച്ചത്. സമാന സംഭവങ്ങൾ ഇനി ഉണ്ടാവാതിരിക്കാൻ വിദ്യാർഥി …

കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാർഥന്‍റെ കുടുംബം Read More »

കോൺഗ്രസിൻറെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻറെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 39 സീറ്റുകളാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ 16 സീറ്റിലും സ്ഥാർഥികളെ പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽനിന്ന് ജനവിധി തേടും. തൃശൂരിൽ കെ മുരളീധരനും മത്സരിക്കും. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത് കേരളത്തിലെ സ്ഥാനാർഥികൾ: തിരുവനന്തപുരം ശശി തരൂർ, ആറ്റിങ്ങൽ അടൂർ പ്രകാശ്, മാവേലിക്കര കൊടിക്കുന്നേൽ …

കോൺഗ്രസിൻറെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു Read More »

ആൽക്കഹോളിന്‍റെ അംശം അനുസരിച്ച് രണ്ട് സ്ലാബുകളിൽ നികുതി നിർണയിക്കണമെന്ന് ജി.എസ്.റ്റി കമ്മിഷണർ

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് രണ്ടു തട്ടിലുള്ള നികുതി വേണമെന്ന് ജി.എസ്.റ്റി കമ്മിഷണറുടെ ശുപാർശ. ആൽക്കഹോളിന്‍റെ അംശം അനുസരിച്ച് രണ്ട് സ്ലാബുകളിൽ നികുതി നിർണയിക്കണം എന്നാണ് ശുപാർശ. മദ്യ ഉത്പാദകരുടെ ആവശ്യം അനുസരിച്ചാണ് വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കാനുള്ള നീക്കം സർക്കാർ തുടങ്ങിയത്. വീര്യം കുറഞ്ഞ മദ്യ നിർമാണമെന്ന ആവശ്യവുമായി നിരവധി മദ്യ കമ്പനികളാണ് സർക്കാരിനെ സമീപിച്ചിട്ടുള്ളത്. കെയ്സിന് 400 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 251 ശതമാനവും 400 രൂപയ്ക്ക് താഴെയുള്ള മദ്യത്തിന് 245 ശതമാനവുമാണ് …

ആൽക്കഹോളിന്‍റെ അംശം അനുസരിച്ച് രണ്ട് സ്ലാബുകളിൽ നികുതി നിർണയിക്കണമെന്ന് ജി.എസ്.റ്റി കമ്മിഷണർ Read More »

സ്വർണവില വീണ്ടും ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 48,600 രൂപയിലെത്തി. വരും ദിവസങ്ങളിലും സ്വർണ വില കുതിച്ചുയരുമെന്നാണ് റിപ്പോർട്ടുകൾ. ഗ്രാമിന് 50 രൂപയാണ് ഉയര്‍ന്നത്. 6075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞ മാസം 15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. മൂന്നാഴ്ചയ്ക്കിടെ 3,000 രൂപയിലധികമാണ് ഉയര്‍ന്നത്.

ട്രെയിനിൽവെച്ച് യുവതിക്കു നേരെ ലൈംഗികാതിക്രമം: തൃശൂരിൽ കോളെജ് അധ്യാപകൻ അറസ്റ്റിൽ

തൃശൂർ: ട്രെയിനിൽവെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കോളെജ് അധ്യാപകൻ അറസ്റ്റിൽ. പട്ടാമ്പി ഗവ സംസ്കൃത കോളെജിലെ അസി. പ്രൊഫസറായ തിരുവനന്തപുരം തേമ്പമുട്ടം ബാലരാമപുരം സുദർശനം വീട്ടിൽ പ്രമോദ് കുമാർ(50) ആണ് അറസ്റ്റിലായത്. മംലഗാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസിൽ കുറ്റിപ്പുറത്തു നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന യാത്രക്കാരിക്കാണ് ദുരനുഭവമുണ്ടായത്. ട്രെയിൻ തൃശൂർ കഴിഞ്ഞപ്പോൾ അടുത്ത സീറ്റിൽ ഉറക്കം നടിച്ച് ഇരിക്കുകയായിരുന്ന പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

കേന്ദ്രസർക്കാറിന്​ അനുകൂല വിധി പറഞ്ഞ ന്യായാധിപൻമാർക്ക് പുതിയ നിയമനങ്ങൾ; അഡ്വ. പ്രശാന്ത് ഭൂഷൺ

കോട്ടയം: വിരമിക്കുന്ന ന്യായാധിപൻമാർക്ക്​ അതിവേഗത്തിൽ പുതിയ നിയമനങ്ങൾ നൽകുന്നത്​ ജുഡീഷ്യറിയുടെ നിഷ്‌പക്ഷത ഇല്ലാതാക്കുമെന്ന്​ സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷൺ. നിർണായക കേസുകളിൽ കേന്ദ്രസർക്കാറിന്​ അനുകൂലമായി വിധി പറഞ്ഞ പല ന്യായാധിപൻമാർക്കും പുതിയ നിയമനങ്ങൾ ലഭിച്ചുകഴിഞ്ഞു. ഇതിനൊപ്പം സ്വതന്ത്ര ജഡ്‌ജിമാരെ നിയമിക്കാതിരിക്കാനും കേന്ദ്രസർക്കാർ ഇടപെടുന്നു. മുസ്​ലിം ജഡ്‌ജിമാർ നിയമിക്കപ്പെടുന്നില്ല. ജഡ്​​ജിമാരെ അന്വേ ഷണ ഏജൻസികളുടെ നിരീക്ഷത്തിലാക്കി ഭയപ്പെടുത്തി സർക്കാറിന്​ അനു കൂലമായി വിധികൾ രൂപപ്പെടുത്തുകയാണ്‌. ജുഡീഷ്യറി പൂർണമായും അഴിമതിമുക്​തമാണെന്ന്​ പറയാനാകില്ല. നിർണായക വിഷയങ്ങളിൽ സുപ്രീംകോടതിയിൽ …

കേന്ദ്രസർക്കാറിന്​ അനുകൂല വിധി പറഞ്ഞ ന്യായാധിപൻമാർക്ക് പുതിയ നിയമനങ്ങൾ; അഡ്വ. പ്രശാന്ത് ഭൂഷൺ Read More »

‌വടകരയിൽ കോൺഗ്രസ്സ് – ബി.ജെ.പി പാക്കേജ്‌: മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: വടകരയിൽ കോൺഗ്രസ്‌ ബിജെപി സഖ്യ നീക്കമെന്ന്‌ മന്ത്രി എം.ബി രാജേഷ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ഷാഫി പറമ്പിലിനെ ബി.ജെ.പി സഹായിക്കുമെന്ന് എം.ബി രാജേഷ് പറഞ്ഞു. വടകരയിൽ യു.ഡി.എഫിനെ സഹായിക്കുന്ന ബി.ജെ.പിക്ക് പാലക്കാട് സഹായം തിരിച്ച് നൽകും. നേമത്തിന് ശേഷം ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ വഴിയൊരുക്കുകയാണ് ലക്ഷ്യമെന്നും എം.ബി രാജേഷ് ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ തവണ എൽ.ഡി.എഫിന് കിട്ടുമായിരുന്ന വോട്ടുകൾ കൂടി ലഭിച്ചാണ് ഷാഫി പറമ്പിൽ കഷ്‌ടിച്ച് ജയിച്ചത്. പാലക്കാട് കോൺഗ്രസ് ബി.ജെ.പിയെ സഹായിച്ചാൽ, സീറ്റ് …

‌വടകരയിൽ കോൺഗ്രസ്സ് – ബി.ജെ.പി പാക്കേജ്‌: മന്ത്രി എം.ബി രാജേഷ് Read More »

ചില ട്രെയിനുകൾ ഇന്നു മുതൽ റദ്ദാക്കി

പാലക്കാട്‌: ട്രാക്ക്‌ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സമയങ്ങളിൽ മാറ്റം. പാലക്കാട്‌ ഡിവിഷന്‌ കീഴിൽ ചില ട്രെയിനുകൾ റദ്ദാക്കി. മൂന്ന്‌ ട്രെയിനുകൾ വൈകിയോടും. ഷൊർണൂർ- കോഴിക്കോട് എക്സ്പ്രസ്- 9,16,23 തിയതികളിൽ റദ്ദാക്കി, കോഴിക്കോട്- ഷൊർണൂർ എക്സ്പ്രസ്- 10,17,24 തിയതികളിൽ റദ്ദാക്കി, നിലമ്പൂർ റോഡ് – ഷൊർണൂർ എക്സ്പ്രസ്- 10, 16, 17 തിയതികളിൽ റദ്ദാക്കി, ഷൊർണൂർ റോഡ്- നിലമ്പൂർ എക്സ്പ്രസ് -10, 16, 17 തിയതികളിൽ റദ്ദാക്കി. കൊച്ചുവേളി- ശ്രീ ​ഗം​ഗാന​ഗർ എക്സ്പ്രസ് ഇന്ന് 45 മിനിറ്റ് വൈകി …

ചില ട്രെയിനുകൾ ഇന്നു മുതൽ റദ്ദാക്കി Read More »

കുറ്റിപ്പുറം കഴുത്തല്ലൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

കുറ്റിപ്പുറം: ട്രെയിൻ തട്ടി യുവാവ് മരിച്ചു. വളാഞ്ചേരി മീമ്പാറ സ്വദേശി ജിജിഎസ് വീട്ടിൽ മൻസൂറിൻ്റെ മകൻ റിഹാസ് ജെറിൻ (39) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 5.15 ഓടെ കഴുത്തല്ലൂർ ഭാഗത്ത് വെച്ചാണ് സംഭവം. കോഴിക്കോട് ഭാഗത്ത് നിന്നും വന്ന ട്രെയിൻ തട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഐ.ടി വിദഗ്ധനായ റിഹാസ് ജെറിൻ നിരവധി സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. മാതാവ്: റൈഹാന.

റേഷൻ കാർഡ് മസ്റ്ററിംഗ്, ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ഇനി മുതൽ വീടുകളിൽ

തിരുവനന്തപുരം: മാനസിക – ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ മഞ്ഞ , പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെട്ടവരാണെങ്കിൽ അവരുടെ മസ്റ്റ്റിംഗ് നടത്തുന്നതിനായി രണ്ടാം ഘട്ടത്തിൽ ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിച്ച് മസ്റ്ററിംഗ് നടത്തുമെന്ന് ഭക്ഷ്യ വകുപ്പ് ഡയറക്ടർ. മസ്റ്ററിംഗ് നടത്താത്ത റേഷൻ കാർഡിലെ അംഗങ്ങൾക്ക് ഏപ്രിൽ ഒന്ന് മുതൽ റേഷൻ ആനുകൂല്യം ലഭിക്കുന്നതല്ല എന്ന് സർക്കാർ തീരുമാനം വന്നിരുന്നു എന്നാൽ പ്രായം ചെന്നവർ, ഭിന്നശേഷിക്കാർ, കിടപ്പ് രോഗികൾ, ഗർഭിണികൾ എന്നിവർക്ക് മസ്റ്ററിംഗ് നടത്തുന്നതിന് റേഷൻ കടകളിൽ പോവുന്നത് പ്രവർത്തികമല്ലെന്നും തിരക്ക് …

റേഷൻ കാർഡ് മസ്റ്ററിംഗ്, ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ഇനി മുതൽ വീടുകളിൽ Read More »

5 ജില്ലകളിൽ ഞായറാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ ഞായറാഴ്ച വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ താപനില 39°C വരെ ഉയരാനാണ് സാധ്യത. കൊല്ലം ജില്ലയിൽ 38°C വരെയും, പത്തനംതിട്ടയിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 8 …

5 ജില്ലകളിൽ ഞായറാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ് Read More »

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കേസ് കൊടുക്കുമെന്ന് പത്മജ

തിരുവനന്തപുരം: ബിജെപി അംഗത്വമെടുത്തതിന്‍റെ പേരിൽ തന്നെ രൂക്ഷമായി വിമർശിച്ച യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കേസ് കൊടുക്കുമെന്ന് പത്മജ. കരുണാകരന്‍റെ മകളല്ല താനെന്ന് പറഞ്ഞതിലൂടെ തന്‍റെ അമ്മയെയാണ് അയാൾ പറഞ്ഞത്. മാത്രമല്ല വഴിയില്‍ തടയുമെന്നൊക്കെ പറഞ്ഞു. അതുകൊണ്ടൊന്നും പേടിക്കുന്ന ആളല്ല താനല്ലെന്നും പരാക്രമം സ്ത്രീകളോട് വേണ്ടെന്നും പത്മജ പറഞ്ഞു. മാത്രമല്ല, കെ മുരളീധരന്‍റെ പരാമർശം ഗൗരവകരമായി കാണുന്നില്ലെന്നും പത്മജ പറഞ്ഞു. ഇന്ന് പറയുന്നത് മുരളീധരൻ നാളെ മാറ്റിപ്പറയും. പല പല പാർട്ടികൾ മാറിവന്നയാളാണ് മുരളീധരൻ. ഇതെല്ലാം …

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കേസ് കൊടുക്കുമെന്ന് പത്മജ Read More »

കോട്ടയത്ത് കെ.എസ്‌.ആര്‍.ടി.സി ബസ് കാറിലിടിച്ച് മറിഞ്ഞു

കോട്ടയം: എംസി റോഡില്‍ കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ച്‌ ബസ് മറിഞ്ഞ് അപകടം. 38 പേർക്ക് പരുക്ക്. കോട്ടയം കുറവിലങ്ങാടിന് സമീപം കുര്യത്ത് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കരയിൽ നിന്നും മൂന്നാറിലേക്ക് പോയ സൂപ്പർഫാസ്റ്റ് ബസും എതിർദിശയില്‍ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ബസിന്റെ പിൻചക്രങ്ങള്‍ പൂർണമായും വേർപെട്ടു. കുറവിലങ്ങാട് നിന്ന് വന്ന കാറിൽ 2 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഒരാൾക്ക് ഗുരുതര പരുക്കുണ്ട്. ഇവരെ കോട്ടയം …

കോട്ടയത്ത് കെ.എസ്‌.ആര്‍.ടി.സി ബസ് കാറിലിടിച്ച് മറിഞ്ഞു Read More »

കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി

ന്യൂഡൽഹി: കടമെടുക്കൽ പരിധി ഉയർത്തുന്നതു സംബന്ധിച്ച് കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയം. 19,370 കോടി രൂപ കൂടി കടമെടുക്കുന്നതിനായാണ് സംസ്ഥാനം അനുമതി തേടിയത്. എന്നാൽ ഇത് കേന്ദ്രം തള്ളിയതായി ചീഫ് സെക്രട്ടറി ഡോ. വി വേണു അറിയിച്ചു. സുപ്രീം കോടതി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ധനകാര്യമന്ത്രാലയ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, അഡീഷണല്‍ സോളിസെറ്റര്‍ ജനറല്‍ എന്നിവരുമായി സംസ്ഥാന ചീഫ് സെക്രട്ടറി ധനകാര്യ സെക്രട്ടറി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ ചര്‍ച്ച നടത്തിയത്. 13,608 കോടി രൂപ കടമെടുക്കാൻ കേരളത്തിന് …

കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി Read More »

കേരളം മികച്ച ആയുഷ് മാതൃകയെന്ന് ഉത്തരാഖണ്ഡ് സംഘം

തിരുവനന്തപുരം: കേരളത്തിലെ ആയുഷ് മേഖലയെ അഭിനന്ദിച്ച് ഉത്തരാഖണ്ഡ് സംസ്ഥാന ആയുഷ് പ്രതിനിധി സംഘം. കേരളം മികച്ച ആയുഷ് മാതൃകയെന്ന് സംഘം വിലയിരുത്തി. കേരളത്തിലെ വിവിധ ആയുഷ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് സംഘം അഭിനന്ദിച്ചത്. രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ 150 ആയുഷ് സ്ഥാപനങ്ങള്‍ക്ക് ഒരുമിച്ച് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചിരുന്നു. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാനും കേരളത്തിന്റെ ആയുഷ് മേഖലയെപ്പറ്റി അടുത്തറിയാനുമാണ് സംഘമെത്തിയത്. മാര്‍ച്ച് അഞ്ചിന് എത്തിയ സംഘം എന്‍എബിഎച്ച് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ പങ്കെടുക്കുകയും ആരോഗ്യ വകുപ്പ് മന്ത്രി …

കേരളം മികച്ച ആയുഷ് മാതൃകയെന്ന് ഉത്തരാഖണ്ഡ് സംഘം Read More »

ചേട്ടനല്ലായിരുന്നെങ്കിൽ അടികൊടുക്കുമായിരുന്നെന്ന് പത്മജ

തിരുവനന്തപുരം: കെ മുരളീധരന്റെ വർക് അറ്റ് ഹോം പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പത്മജ വേണുഗോപാൽ. അനിയനായിരുന്നെങ്കിൽ അടി കൊടുക്കാമായിരുന്നുവെന്നും, ഇതിപ്പോ ചേട്ടനായിപ്പോയെന്നുമാണ് പത്മജയുടെ പ്രതികരണം. ബിജെപി അംഗത്വമെടുത്ത് തിരുവനന്തപുരത്ത് എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ. മൂന്നു നാല് പാർട്ടി മാറി വന്ന ആളായതു കൊണ്ട് എന്തും പറയാം. കൂടുതൽ ഒന്നും പറയുന്നില്ല. ആരോഗ്യ പ്രശ്‌നമടക്കം ചേട്ടന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നത് വോട്ടിനു വേണ്ടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കൂടുതൽ കോൺഗ്രസുകാർ ബിജെപിയിൽ എത്തും. തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിച്ച …

ചേട്ടനല്ലായിരുന്നെങ്കിൽ അടികൊടുക്കുമായിരുന്നെന്ന് പത്മജ Read More »

കോൺ​ഗ്രസ് ബി.ജെ.പിയായി മാറിക്കൊണ്ടിരിക്കുന്ന പ്രവണത ശക്തിപ്പെട്ട് വരികയാണ്: എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: കോൺ​ഗ്രസിൽ നിന്ന് ആര് എപ്പോൾ ബിജെപിയിലേക്ക് പോകുമെന്ന് പറയാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കോൺ​ഗ്രസ് ബിജെപിയായി മാറിക്കൊണ്ടിരിക്കുന്ന പ്രവണത ശക്തിപ്പെട്ട് വരികയാണെന്നും മറ്റ് സംസ്ഥാനങ്ങളിലുണ്ടായിരുന്ന രീതി കേരളത്തിലും വ്യാപിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ ശക്തികൾക്ക് സ്വാധീനമുള്ള കേരളത്തിൽ പോലും കോൺ​ഗ്രസിന് തങ്ങളുടെ പ്രവർത്തകരെ ഉറപ്പിച്ചു നിർത്താൻ സാധിക്കുന്നില്ല. ഇടതുപക്ഷത്തെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് ബിജെപിക്കൊപ്പം പ്രവർത്തിക്കുന്ന രീതിയാണ് …

കോൺ​ഗ്രസ് ബി.ജെ.പിയായി മാറിക്കൊണ്ടിരിക്കുന്ന പ്രവണത ശക്തിപ്പെട്ട് വരികയാണ്: എം.വി ​ഗോവിന്ദൻ Read More »

പൊന്നാനി ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്‌ കൺവെൻഷൻ നാളെ

തിരൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി പൊന്നാനി ലോകസഭാ മണ്ഡലം കൺവെൻഷൻ ശനിയാഴ്‌ച കുറ്റിപ്പുറത്ത് നടക്കും. വൈകിട്ട് അഞ്ചിന് കുറ്റിപ്പുറം ഒലിവ് ഓഡിറ്റോറിയം പരിസരത്ത് നടക്കുന്ന കൺവെൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്‌ , മന്ത്രിമാരായ എം ബി രാജേഷ്, വി അബ്‌ദുറഹിമാൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ, ഡോ. കെ …

പൊന്നാനി ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്‌ കൺവെൻഷൻ നാളെ Read More »

മക്കൾ പോകുന്നതിൽ പ്രശ്‌നമില്ല, ബാപ്പമാർ ബി.ജെ.പിയിൽ പോകാതെ നോക്കിയാൽ മതി: പി. കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മക്കൾ ബി.ജെ.പിയിൽ പോകുന്നത് വലിയ കാര്യമല്ലെന്നും ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതിയെന്നും പി.കെ കുഞ്ഞാലിക്കുട്ടി. കെ കരുണാകരന്‍റെ മകൾ പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നതിൽ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മക്കൾ പോകുന്നത് വലിയ കാര്യമല്ല, ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതി. അതിനൊന്നും രാഷ്ട്രീയ കേരളം പ്രാധാന്യം കൽപിക്കില്ല. പിതാക്കൻമാർ എടുക്കുന്ന രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കുന്ന നിലപാട് മക്കൾ സ്വീകരിച്ചാൽ അതിനെ ജനം ഉൾകൊള്ളില്ല. അത് അവരുടെ മണ്ടത്തരമായേ ആളുകൾ കാണൂ. പുച്ഛത്തോടെയേ രാഷ്ട്രീയ കേരളം കാണൂ. …

മക്കൾ പോകുന്നതിൽ പ്രശ്‌നമില്ല, ബാപ്പമാർ ബി.ജെ.പിയിൽ പോകാതെ നോക്കിയാൽ മതി: പി. കെ കുഞ്ഞാലിക്കുട്ടി Read More »

കേരളത്തിന് അധിക വായ്പ അനുവദിച്ചില്ല

ന്യുഡൽഹി: കേരളം ആവശ്യപ്പെട്ട അധികവായ്പയായ 19000 കോടി രൂപ അനുവദിക്കാനാവില്ലെന്ന് കേന്ദ്രം. കടമെടുപ്പ് പരിധി സംബന്ധിച്ചുള്ള ചർച്ചക്ക് ശേഷം സംസ്ഥാന ചീഫ് സെക്രട്ടറിയാണ് കേന്ദ്ര നിലപാട് അറിയിച്ചത്. കടമെടുപ്പ് പരിധിയുടെ അകത്തു നിന്ന് താൽക്കാലികമായി കൂടുതൽ പണം എടുക്കുവാനുള്ള അനുവാദമാണ് സംസ്ഥാനം തേടിയത്. എന്നാൽ അത് നിഷേധിക്കുകയായിരുന്നു. ചർച്ചയിൽ ഉയർന്ന കാര്യങ്ങൾ സുപ്രീംകോടതിയെ അറിയിക്കുമെന്നും ചീഫ് സെക്രട്ടറി ഡോ. വി വേണു പറഞ്ഞു. കേരളത്തിന്റെ നിയമപോരാട്ടത്തെ തുടർന്ന് 13608 കോടി അനുവദിക്കുവാൻ സുപ്രീംകോടതി കേന്ദ്രത്തിനോട് നിർദേശിച്ചിരുന്നു. അതിന് …

കേരളത്തിന് അധിക വായ്പ അനുവദിച്ചില്ല Read More »

പലരും കോൺഗ്രസിൽ നിന്ന് ചാടുന്നു; ഇ.പി ജയരാജന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ആകെ കണ്‍ഫ്യൂഷനിലാണെന്നും സ്ഥാനാര്‍ത്ഥികളെ പോലും തീരുമാനിക്കാനാകാത്ത വിധം സംഘര്‍ഷ ഭരിതമാണെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പലരും കോണ്‍ഗ്രസില്‍ നിന്ന് ചാടി. ഇന്നോ നാളെയോ മറ്റാരെങ്കിലും ചാടാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസിന് ഏകീകരിച്ച് സ്ഥാനാര്‍ത്ഥി പട്ടിക ഉണ്ടാക്കാന്‍ പോലും കഴിഞ്ഞില്ല. കേരളത്തിലെ ഇടത് മുന്നണി രണ്ടാഴ്ചക്ക് മുന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അതിനിർണായകമായ തെരഞ്ഞെടുപ്പ് സാഹചര്യത്തിലും ബിജെപിയെ പ്രതിരോധിക്കുന്നത് ഇടതു മുന്നണി മാത്രം. കോൺഗ്രസിലെ ചില സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ ബോര്‍ഡുകളും ചുമരെഴുത്തുമെല്ലാം നടത്തി പിന്‍മാറേണ്ട അവസ്ഥയിലാണെന്നും …

പലരും കോൺഗ്രസിൽ നിന്ന് ചാടുന്നു; ഇ.പി ജയരാജന്‍ Read More »

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം, വിധിയൊരുക്കിയ ജീവിത പരീക്ഷണങ്ങളെ അകക്കണ്ണിന്‍ വെളിച്ചംകൊണ്ട് നേരിട്ടു; പോരാട്ട ജീവിതത്തിന് മാതൃകയായി ജാസ്മിന്‍ അജി

തൊടുപുഴ: വിധിയൊരുക്കിയ പരീക്ഷണങ്ങളെ മനസിലെ വെളിച്ചം കൊണ്ട് നേരിട്ട് വിജയം കൈവരിച്ചിരിക്കുകയാണ് ഇടുക്കി തുടങ്ങനാട് സ്വദേശിനി വിച്ചാട്ട് വീട്ടില്‍ ജാസ്മിന്‍ അജി. ജീവിതത്തിലുണ്ടായ വെല്ലുവിളിയെ തോല്‍പ്പിച്ച് ജാസ്മിന്‍ തുടങ്ങിയ അപ്പൂസ് നെയ്യപ്പം യൂണിറ്റ് ഇന്ന് നാട്ടില്‍ വന്‍ ഹിറ്റാണ്. സ്വന്തമായുള്ള സാമ്പത്തിക നേട്ടം എന്നതിലുപരി ഒരു ഡസനിലേറെ വനിതകള്‍ക്ക് തൊഴില്‍ കൊടുക്കുന്ന സംരംഭക കൂടിയാണിന്ന് ജാസ്മിന്‍. എല്ലാത്തിനും പിന്നില്‍ വേളാങ്കണ്ണി മാതാവ് മേലുകാവ് മേരിലാന്റ് സ്വദേശിയാണ് ജാസ്മിന്‍. ഡിഗ്രി പഠനത്തിനു ശേഷം 1998-ലായിരുന്നു തുടങ്ങനാട് വിച്ചാട്ട് വീട്ടില്‍ …

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം, വിധിയൊരുക്കിയ ജീവിത പരീക്ഷണങ്ങളെ അകക്കണ്ണിന്‍ വെളിച്ചംകൊണ്ട് നേരിട്ടു; പോരാട്ട ജീവിതത്തിന് മാതൃകയായി ജാസ്മിന്‍ അജി Read More »

നാവികസേനയില്‍ ഇരുന്നൂറിലധികം ഒഴിവുകൾ

ന്യൂഡൽഹി: ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എഡ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസറുടെ 254 ഒഴിവ്. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. ഓണ്‍ലൈൻ അപേക്ഷ മാർച്ച് 10 വരെ. 2025 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ കോഴ്സുകൾ ആരംഭിക്കും. ശന്പളം തുടക്കത്തിൽ 56,100 രൂപ. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:www.joinindiannavy.gov.in.

തെരഞ്ഞെടുപ്പിൽ തോറ്റുകഴിഞ്ഞിട്ട് കുറ്റം പറയുന്നതിൽ കാര്യമില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പത്മജ ബി.ജെ.പിയിൽ പോകുന്നത് ദൗർഭാഗ്യകരമാണെന്നും പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തില്‍ പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കെ കരുണാകരൻ കേരളത്തിൽ കോൺഗ്രസ് പാർട്ടിക്ക് ജീവൻ നൽകിയ നേതാവാണ്. വർ​ഗീയ ശക്തികൾക്കെതിരെ പോരാട്ടം നടത്തിയ നേതാവിന്റെ മകൾ പത്മജ കോൺഗ്രസിനോട് ചെയ്തത് തെറ്റാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. പത്മജയ്ക്ക് എല്ലാ അവസരങ്ങളും പാർട്ടി നൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ തോൽക്കുന്നതിന് പാർട്ടിയെ കുറ്റം പറയുന്നത് കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ലെന്നും …

തെരഞ്ഞെടുപ്പിൽ തോറ്റുകഴിഞ്ഞിട്ട് കുറ്റം പറയുന്നതിൽ കാര്യമില്ല: രമേശ് ചെന്നിത്തല Read More »

ഒരുപാട് അപമാനം നേരിട്ടു, മടുത്തിട്ടാണ്, വേദനയോടെ കോൺഗ്രസ് വിടുന്നു: പത്മജ

തിരുവനന്തപുരം: കോൺഗ്രസിന് അകത്തുനിന്ന് തനിക്ക് ഒരുപാട് അപമാനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മടുത്തിട്ടാണ് താൻ പാര്‍ട്ടി വിടുന്നതെന്ന് പത്മജ വേണുഗോപാൽ. ബി.ജെ.പി പ്രവേശവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു പത്മജ. പത്മജയുടെ ബി.ജെ.പി പ്രവേശനം കോൺഗ്രസ് പാർട്ടിയിൽ വലിയ തരത്തിൽ പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്. ഇതിനിടെയാണ് പത്മജയുടെ പ്രതികരണം. ഒരുപാട് വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും ബി.ജെ.പി പ്രവേശം വൈകിട്ട് അഞ്ച് മണിക്കാണെന്നും പത്മജ വ്യക്തമാക്കി. കോൺഗ്രസിൽ നിന്ന് തനിക്ക് ഒരുപാട് അപമാനം നേരിടേണ്ടിവന്നുവെന്നും കോണ്‍ഗ്രസുകാര്‍ തന്നെയാണ് തന്നെ തോല്‍പിച്ചതെന്നും പത്മജ പറഞ്ഞു.

കാട്ടാന ആക്രമണം; കോതമം​ഗലത്ത് കോൺഗ്രസ് നടത്തിയത് രാഷ്ട്രീയ നാടകം ജനങ്ങൽ മനസ്സിലാക്കണമെന്ന് എൽ.ഡി.എഫ്

കോതമം​ഗലം: കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ ഇൻക്വസ്റ്റ് തയ്യാറാക്കുന്ന ഘട്ടത്തിൽ മോർച്ചറിയിൽ നിന്നും മൃതദേഹം തട്ടിയെടുത്ത് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ കാണിച്ച അനാദ​രവ് രാഷ്ട്രീയ നേട്ടത്തിനായി വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കൊണ്ടാണെന്ന് എൽ.ഡി.എഫ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കോതമംഗലത്ത് കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് നടത്തിയി രാഷ്ട്രീയ നാടകം ജനങ്ങൾ തിരിച്ചറിയണമെന്നും രണ്ട് ദിവസമായി ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ കോതമംഗലത്ത് നടത്തിയ …

കാട്ടാന ആക്രമണം; കോതമം​ഗലത്ത് കോൺഗ്രസ് നടത്തിയത് രാഷ്ട്രീയ നാടകം ജനങ്ങൽ മനസ്സിലാക്കണമെന്ന് എൽ.ഡി.എഫ് Read More »

ബയോമൈനിങ്ങിനായി 95.24 കോടിയുടെ കരാർ

തിരുവനന്തപുരം: ബയോമൈനിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് 20 നഗരസഭകളിലെ മാലിന്യക്കൂനകൾ(ലെഗസി ഡമ്പ് സൈറ്റുകൾ) നീക്കുന്നതിന്‌ നാഗ്പുരിലെ കമ്പനിയുമായി 95.24 കോടി രൂപയുടെ കരാർ. ലോക ബാങ്ക് സഹായത്തോടെ പ്രവർത്തിക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ(കെ.എസ്.ഡബ്ല്യു.എം.പി) ഭാഗമാണിത്. മന്ത്രി എം.ബി രാജേഷിന്റെ സാന്നിധ്യത്തിൽ കെ.എസ്.ഡബ്ല്യു.എം.പി പ്രോജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ എസ്.എം.എസ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടു. മാലിന്യമുക്തം നവകേരളമെന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്പാണിതെന്ന് മന്ത്രി പറഞ്ഞു. പദ്ധതി യാഥാർഥ്യമാകുന്നതോടെ മാലിന്യക്കൂനകൾ ഇല്ലാതാകുമെന്നു മാത്രമല്ല, നഗരങ്ങളിലെ 60 ഏക്കറിൽപ്പരം …

ബയോമൈനിങ്ങിനായി 95.24 കോടിയുടെ കരാർ Read More »

പത്മജയെ കൊണ്ട് ബി.ജെ.പിക്ക് കാൽകാശിന് ഗുണമുണ്ടാകില്ലെന്ന് കെ മുരളീധരൻ

കോഴിക്കോട്: ബി.ജെ.പിയിൽ ചേരാൻ തീരുമാനമെടുത്തതിലൂടെ പത്മജ ചെയ്തത് ചതിയാണെന്നും അച്ഛന്റെ ആത്മാവ് ഇത് പൊറുക്കില്ലെന്നും കെ മുരളീധരൻ എം.പി. പത്മജ പോയതു കൊണ്ട് കോൺ​ഗ്രസിന് നഷ്ടമൊന്നും ഉണ്ടാകില്ല. ബി.ജെ.പിക്ക് പത്മജയെ കൊണ്ട് കാൽകാശിന് ഗുണമുണ്ടാകില്ലെന്നും ഈ ചതിക്ക് തെരഞ്ഞെടുപ്പിലൂടെ പകരം ചോദിക്കുമെന്നും മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് പത്മജയെ അവണിച്ചിട്ടില്ല. വർക്ക് അറ്റ് ഹോം ആയിരിക്കുന്ന ആൾക്ക് ഇതിൽപരം എന്ത് പരിഗണനയാണ് കൊടുക്കുകയെന്നും മുരളീധരൻ ചോദിച്ചു. കെ കരുണാകരൻ അരു കാലത്തും വർ​ഗീയതയോട് സന്ധി ചെയ്തിട്ടില്ല. …

പത്മജയെ കൊണ്ട് ബി.ജെ.പിക്ക് കാൽകാശിന് ഗുണമുണ്ടാകില്ലെന്ന് കെ മുരളീധരൻ Read More »

പത്മജ ബി.ജെ.പിയിലെത്തുന്നത് സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല; അനില്‍ ആന്റണി

പത്തനംതിട്ട: പത്മജ ബി.ജെ.പിയിലെത്തുന്നത് ഒരു ഉപാധിയുമില്ലാതെയെന്ന് അനില്‍ ആന്റണി. പത്മജ വേണുഗോപാല്‍ ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നത്തിന്റെ പശ്ചാത്തലത്തിലാണ് അനില്‍ ആന്റണിയുടെ പ്രതികരണം. സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല മറിച്ച് രാഷ്ട്ര പുനര്‍നിര്‍മാണത്തിന് നരേന്ദ്രമോദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് എത്തുന്നതെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇനിയും ആളുകള്‍ എത്തുമെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു. കോണ്‍ഗ്രസില്‍ നിന്ന് പത്മജ അവഗണന നേരിട്ടുവെന്നതിനെ കുറിച്ച് അറിയില്ല. അവര്‍ അങ്ങനെ പറയുന്നത് കേട്ടു. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളെ കുറിച്ച് പറയേണ്ട കാലം കഴിഞ്ഞെന്നും സ്ഥാനമാനങ്ങള്‍ മോഹിച്ചോ ഉപധികളോടെയോ ആരും ബിജെപിയിലേക്ക് …

പത്മജ ബി.ജെ.പിയിലെത്തുന്നത് സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല; അനില്‍ ആന്റണി Read More »

കൊച്ചിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു

കൊച്ചി: പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങാൻ അമ്മയെ ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയ യുവാവ് അപകടത്തിൽ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ(23) ആണ് കടവന്ത്ര എളംകുളത്തുണ്ടായ അപകടത്തിൽ മരിച്ചത്. പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങാനാണ് നിധിൻ അമ്മയ്ക്കൊപ്പം കടവന്ത്രയിലുള്ള ബൈക്ക് ഷോറൂമിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എത്തിയത്. ടെസ്റ്റ് ഡ്രൈവിനിടെ എളംകുളം ഭാഗത്തെത്തി യു ടേൺ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മെട്രോ പില്ലറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അഞ്ചുമിനിറ്റിലേറെ നേരം …

കൊച്ചിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു Read More »

പത്മജ ബി.ജെ.പിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ മകളും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ ഇന്ന് ബിജെപിയിൽ ചേരും. ഡൽഹിയിൽ എത്തിയ പദ്മജ ബി.ജെ.പി ദേശീയനേതൃത്വവുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ തവണ തൃശൂരിൽ കോൺഗ്രസിന്‍റെ സ്ഥാനാർഥിയായിരുന്നു പത്മജ. ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നുവെങ്കിലും ഫെയ്സ്ബുക്കിലൂടെ പത്മജ ഇക്കാര്യം തള്ളിയിരുന്നു. അതിനു പിന്നാലെയാണ് പാർട്ടി വിടുന്നയി സ്ഥിരീകരിച്ചത്. ഉച്ചയ്ക്ക് പങ്കുവെച്ച പോസ്റ്റ് വൈകിട്ടോടെ നീക്കം ചെയ്യുകയായിരുന്നു. കൂടാതെ ഫെയ്സ്ബുക്ക് ബയോയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പൊളിറ്റിഷന്‍ ഫ്രം കേരള …

പത്മജ ബി.ജെ.പിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും Read More »

അഭിമന്യു വധക്കേസ്; എറണാകുളം സെൻട്രൽ പൊലീസ് കോടതിയിൽ സമർപ്പിച്ച രേഖകൾ കാണാതായി

കൊച്ചി: വിചാരണ തുടങ്ങാനിരിക്കേ അഭിമന്യു വധക്കേസിലെ രേഖകൾ കാണാനില്ലെന്ന് റിപ്പോർട്ട്. എറണാകുളം സെൻട്രൽ പൊലീസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് കാണാതായത്. കുറ്റപത്രം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവ അടക്കം 11 രേഖകളാണ് കാണാതായത്. രേഖകൾ നഷ്ടമായതായി കഴിഞ്ഞ ഡിസംബറിൽ സെഷൻസ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. എറണാകുളം മഹാരാജാസ് കോളെജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ക്യാമ്പസ് ഫ്രണ്ട് – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 26 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

കേരള യുക്തിവാദി സംഘം മുൻ സംസ്ഥാന അധ്യക്ഷൻ യു കലാനാഥൻ അന്തരിച്ചു

വള്ളിക്കുന്ന്: യുക്തിവാദി പ്രസ്ഥാനത്തിന്റെ നേതാവ് യു കലാനാഥൻ അന്തരിച്ചു. 84 വയസായിരുന്നു. ബുധനാഴ്‌ച രാത്രി 11.10നാണ് മരണം. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസി‍ഡന്റും കേരള യുക്തിവാദി സംഘം മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്നു കലാനാഥൻ. മരണാനന്തരം കണ്ണും ശരീരവും കോഴിക്കോട് മെഡിക്കൽ കോളജിനു ദാനം ചെയ്യാൻ എഴുതി വച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളജിനു കൈമാറും. കേരളത്തിലെ യുക്തിവാദ പ്രസ്ഥാനങ്ങളിലെ പ്രമുഖ പ്രവർത്തകനായിരുന്നു യു കലാനാഥൻ. ചാലിയം യു.എച്ച്.എച്ച്.എസിൽ അദ്യാപകനായിരുന്ന അദ്ദേഹം കേരള യുക്തിവാദിസംഘത്തിന്റെ സംസ്ഥാന രക്ഷാധികാരിയായി പ്രവർത്തിച്ചു വരികയായിരുന്നു. 1940 …

കേരള യുക്തിവാദി സംഘം മുൻ സംസ്ഥാന അധ്യക്ഷൻ യു കലാനാഥൻ അന്തരിച്ചു Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. ഇന്ന് 320 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില 48,000 കടന്നു. ഗ്രാമിന് 40 രൂപ വർധിച്ച് 6010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 48,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്. ഫെബ്രുവരിയിൽ സ്വർണവില 45,520 രൂപയായി താഴ്ന്നിരുന്നു. കഴിഞ്ഞ 20 ദിവസത്തിനിടെ 2500 രൂപയുടെ വർധനവാണ് രേഖപെടുത്തിയത്. ചൊവ്വാഴ്‌ച 47,560 രൂപ ഉയർന്ന് സര്‍വകാല റെക്കോര്‍ഡ് രേഖപെടുത്തിയെങ്കിലും ഇന്ന് 48,080 രൂപയിലെത്തി ആ റെക്കോർഡ് മറികടക്കുകയായിരുന്നു.

തിരുവനന്തപുരത്ത് നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വിവാഹം നടന്ന് പതിനഞ്ചാം ദിവസം നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പന്നിയോട് തണ്ണിച്ചാംകുഴി സോനാ ഭവനില്‍ സോന(24) ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിലാണ് കാട്ടാക്കട പൊലീസ് പന്നിയോട് കല്ലാമം കല്ലറക്കുഴി ഷിബിന്‍ ഭവനില്‍ ഉണ്ണിയെന്ന വിപിനെ(28) അറസ്റ്റ് ചെയ്തത്. മകളുടെ മരണം അന്വേഷിക്കണമെന്നു മാതാപിതാക്കള്‍ പരാതിനല്‍കിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സോനയുടെ മരണത്തിന് വിപിന്റെ മാനസികവും ശാരീരികവുമായ പീഡനവും കാരണമായതായി വ്യക്തമായതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി …

തിരുവനന്തപുരത്ത് നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെ അറസ്റ്റ് ചെയ്തു Read More »

വിദ്യാർഥിയെ പൊതുപരീക്ഷ എഴുതിക്കാതിരുന്ന സംഭവത്തിൽ പ്രിന്‍സിപ്പാലിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

പാലക്കാട്: പാലക്കാട് റെയിൽവേ സ്കൂളിൽ വിദ്യാർഥിയെ പൊതുപരീക്ഷ എഴുതിക്കാതെയിരുന്നതിൽ പ്രിന്‍സിപ്പാലിന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. പ്രിന്‍സിപ്പൽ ഇടപ്പെട്ടത് ഗൗരവത്തോടെയല്ലെന്നാണ് ഡിഡിഇയുടെ അന്വേഷണ റിപ്പോർട്ട്. സെ പരീക്ഷയെഴുതാന്‍ പറഞ്ഞ് കുട്ടിയെ മാനസികമായി തളർത്തിയെന്നും റിപ്പോർട്ടിലുണ്ട്. കുട്ടിയെ പരീക്ഷയെഴുതിക്കാതിരുന്നത് തെറ്റെന്ന് വിദ്യാഭ്യാസമന്ത്രിയും വ്യക്തമാക്കി. റിപ്പോര്‍ട്ട് പരീക്ഷാ സെക്രട്ടറിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാൽ ഇതിനിടെ വിചിത്ര വാദവുമായി സ്കൂള്‍ പ്രിൻസിപ്പാള്‍ എത്തി. ഫിസിക്സ് പരീക്ഷയെഴുതാന്‍ കുട്ടിക്ക് താൽപര്യമില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചെന്നാണ് വിശദീകരണം. എന്നാൽ ഈ നിലപാട് വിദ്യാർഥിയും രക്ഷിതാക്കളും നിഷേധിച്ച് രംഗത്തെത്തി. വിവിധ വിഷയങ്ങള്‍ …

വിദ്യാർഥിയെ പൊതുപരീക്ഷ എഴുതിക്കാതിരുന്ന സംഭവത്തിൽ പ്രിന്‍സിപ്പാലിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട് Read More »

ചവറയിൽ കിടപ്പുമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചവറ: ഉറങ്ങാൻ കിടന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൊബൈൽ ചാർജറിൽ നിന്നും വൈദ്യുതാഘാതം ഏറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ചവറ സൗത്ത് വടക്കുംഭാഗം അമ്പലത്തിന്റെ കിഴക്കേതിൽ മുരളീധരന്റെയും വിലാസിനിയുടെയും മകൻ എം.ശ്രീകണ്ഠൻ (39) ആണ് മരിച്ചത്. രാവിലെ ശ്രീകണ്ഠന്‌ ഉറക്കമുണരാൻ വൈകിയതെടെ വീട്ടുകാർ കിടപ്പു മുറിയിലെത്തി നോക്കിയപ്പോഴാണ് കട്ടിലിൽ നിന്നും താഴെ വീണ് കിടക്കുന്ന നിലയിൽ ശ്രീകണ്ഠനെ കണ്ടെത്തിയത്. കാലപ്പഴക്കം ചെന്ന ചാർജർ ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. ചാർജർ വയറിന്‍റെ ഒരുഭാഗം കരിഞ്ഞ നിലയിലായിരുന്നു. …

ചവറയിൽ കിടപ്പുമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി Read More »

നിങ്ങള്‍ ആളെ വിളിക്കുന്നെങ്കില്‍ ആളെ വിളിച്ചാല്‍ മതി: മുഖാമുഖം പരിപാടിയിൽ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടിക്കിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നടന്നുവരുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ ഭാഗമായി ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിച്ച ഇൻസാഫിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഉദ്ഘാടനം നിര്‍വഹിച്ചതായി അറിയിച്ചു കൊണ്ട് അവസാനിപ്പിക്കുന്നു. നിങ്ങള്‍ക്ക് എന്‍റെ സ്നേഹാഭിവാദനമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്. ഇതിനു പിന്നാലെ നന്ദി സർ, വളരെ നല്ലൊരു ഉദ്ഘാടന പ്രസംഗം കാഴ്ചവച്ചതിനെന്ന് അവതാരക മൈക്കിലൂടെ അനൗൺസ് ചെയ്തു. എന്നാൽ പ്രസംഗത്തിനു ശേഷം മടങ്ങാനൊരുങ്ങിയ മുഖ്യമന്ത്രി, അവതാരകയുടെ നന്ദി വാക്കുകൾ …

നിങ്ങള്‍ ആളെ വിളിക്കുന്നെങ്കില്‍ ആളെ വിളിച്ചാല്‍ മതി: മുഖാമുഖം പരിപാടിയിൽ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി Read More »

സഹായം ആവശ്യപ്പെട്ട യുവതിക്ക് ഉടൻ പരിഹാരം

തിരുവനന്തപുരം: ആരോ​ഗ്യ മന്ത്രിയെ കണ്ട് സഹായം ആവശ്യപ്പെട്ട യുവതിക്ക് ഉടൻ തന്നെ പരിഹാരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ടാമത്തെ കാരുണ്യ ഫാര്‍മസി ഉദ്ഘാടനം ചെയ്ത് കഴിഞ്ഞ് മന്ത്രി വീണാ ജോര്‍ജ് പോകാനിറങ്ങുമ്പോഴാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വര്‍ക്കല സ്വദേശിയായ രോഗിയുടെ ഭാര്യയും സഹോദരിയും വന്ന് കാണുന്നത്. തന്റെ ഭര്‍ത്താവായ ഉണ്ണികൃഷ്ണനെ(55) ഹാര്‍ട്ട് അറ്റാക്കായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചതെന്നും പരിശോധനയില്‍ രക്തക്കുഴലിന് ബ്ലോക്ക് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടനടി ആന്‍ജിയോപ്ലാസ്റ്റി ചെയ്യണമെന്ന് …

സഹായം ആവശ്യപ്പെട്ട യുവതിക്ക് ഉടൻ പരിഹാരം Read More »

സർക്കാകരിന്റേത് സാമൂഹ്യനീതി ഉറപ്പാക്കി കൊണ്ടുള്ള വികസനമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യ നീതി ഉറപ്പാക്കി കൊണ്ടുള്ള വികസനമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ ക്ഷേമം നാടിന്റെ പൊതുവായ പ്രശ്നമായാണ് സർക്കാർ കാണുന്നതെന്നും ഇവിടെ വേർതിരിവുകളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിക്കുന്ന ഇൻസാഫ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും ഒരു പോലെ കഴിയാൻ കഴിയുന്ന നാടാണ് കേരളം. വിവിധ ജനവിഭാഗങ്ങളെയും വിശ്വാസങ്ങളെയും ഒരുമിച്ചു കൊണ്ട് പോകുന്ന നാടാണ് കേരളം. എല്ലാവിഭാഗം ജനങ്ങളും അവരുടേതായ വിശ്വാസം പിന്തുടരുന്ന സമൂഹമാണെന്ന് നമുക്ക് തലയുയർത്തി നിന്ന് പറയാൻ …

സർക്കാകരിന്റേത് സാമൂഹ്യനീതി ഉറപ്പാക്കി കൊണ്ടുള്ള വികസനമാണെന്ന് മുഖ്യമന്ത്രി Read More »