Timely news thodupuzha

logo

latest news

മാസപ്പടി കേസ് അന്വേഷിക്കാൻ ഇ.ഡി

കൊച്ചി: മാസപ്പടി വിവാദത്തിൽ ഇ.ഡി അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ ഇ.ഡി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദായ നികുതി വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇ.ഡി ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്തു. പൊലീസ് എഫ്.ഐ.ആറിന് തുല്യമാണ് ഇ.ഡിയുടെ ഇ.സി.ഐ.ആർ. കേസിൽ ഇഡിയുടെയോ സി.ബി.ഐയുടെയോ അന്വേഷണം വേണമെന്ന് പരാതിക്കാരനായ ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു. ഇത് ആവശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതിയിൽ ഷോൺ ജോർജ് അധിക ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് ഇ.ഡി നടപടികളിലേക്ക് കടന്നിരിക്കുന്നത്.

ആൺസുഹൃത്തുമായുള്ള ബന്ധം വിലക്കിയതിന് സഹോദരന്‍റെ കുഞ്ഞിനെ കൊലപ്പെടുത്തി; യുവതി അറസ്റ്റിൽ

ജയ്പുർ: സഹോദരനോടുള്ള അനിഷ്ടത്തിന് അദ്ദേഹത്തിന്‍റെ രണ്ടര വയസുള്ള മകളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. മായ പരീക്കെന്ന യുവതിയാണ് അറസ്റ്റിലായത്. ആൺ സുഹൃത്തിനോടുള്ള സൗഹൃദം സഹോദരൻ വിലക്കിയതിലുള്ള ദേഷ്യമാണ് യുവതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. സഹോദരന്‍റെ കുഞ്ഞിനെ കുടിവെള്ള ടാങ്കിൽ എറിഞ്ഞ ശേഷം മായ പരീക് അത് മൂടിവച്ച് അടച്ചതായി പൊലീസ് പറയുന്നു. കുഞ്ഞു മരിച്ച ശേഷം വെള്ളത്തിൽ നിന്ന് എടുത്ത് പ്ലാസ്റ്റിക് ബാഗിലാക്കി വൈക്കോൽകൂനയിൽ ഒളിപ്പിക്കുക ആയിരുന്നു. കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ …

ആൺസുഹൃത്തുമായുള്ള ബന്ധം വിലക്കിയതിന് സഹോദരന്‍റെ കുഞ്ഞിനെ കൊലപ്പെടുത്തി; യുവതി അറസ്റ്റിൽ Read More »

തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ക്വാഡിനോട് വാക്കുതർക്കം; കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കുമളി: ഈ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം കുമളി വ്യാപാര ഭവനിൽ വെച്ച് നടന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സ്ഥലത്തെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന സംഘം യോഗത്തിന്റെ ഫോട്ടോയും വീഡിയോയും പകർത്തിയതാണ് കോൺഗ്രസ്‌ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ദൃശ്യങ്ങൾ പകർത്തിയ ഉദ്യോഗസ്ഥരുടെ സംഘത്തെ കോൺഗ്രസ്‌ പ്രവർത്തകർ തടഞ്ഞു ബഹളം ഉണ്ടാക്കി കൺവെൻഷൻ നടത്തിയ ഹാളിൽ നിന്ന് പുറത്താക്കി. ഉദ്യോഗസ്ഥർ എടുത്ത ഫോട്ടോയും വീഡിയോയും കോൺഗ്രസ്‌ പ്രവർത്തകർ ഡിലീറ്റ് ചെയ്യിപ്പിച്ചു. സ്ഥാനാർത്ഥിയായി പാർട്ടി തിരഞ്ഞെടുത്ത വ്യക്തി നാമ നിർദേശ പത്രിക പോലും …

തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ക്വാഡിനോട് വാക്കുതർക്കം; കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു Read More »

കോതമംഗലം കൊലപാതകം; പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല, മൃതദ്ദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചു

കോതമംഗലം: കഴിഞ്ഞ ദിവസം പട്ടാപ്പകൽ വീട്ടിൽ തനിച്ചായിരുന്ന കള്ളാട്, ചെങ്ങമനാട്ട് ഏലിയാസിൻ്റെ ഭാര്യ സാറാമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് നിരീക്ഷണത്തിലാണെങ്കിലും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഫോറൻസിക്കും ഡോഗ് സ്ക്വാഡും ഡി.ഐ.ജി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും പലപ്പോഴായി സ്ഥലത്ത് എത്തി പരിശോധനകൾ നടത്തിയിട്ടും കേസിന് തുമ്പൊന്നും ലഭിച്ചിട്ടില്ല. സമീപത്തെ സി.സി.റ്റി.വി ക്യാമറകളും മൊബൈൽ ടവർ കേന്ദ്രീകരിച്ചും സമഗ്ര അന്വേഷണമാണ് പോലീസ് നടത്തി വരുന്നത്. ഇന്ന് രാവിലെ സാറാമ്മയുടെ …

കോതമംഗലം കൊലപാതകം; പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല, മൃതദ്ദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചു Read More »

ദേശീയ സിവിൽ സർവീസ് മീറ്റ്; ഭാരം ഉയർത്തൽ, വോളിബോൾ മത്സരങ്ങളിൽ നാലാം സ്ഥാനം നേടിയ കേടതി ജീവനക്കാർക്ക് സ്വീകരണം നൽകി

മുട്ടം: ഭാരം ഉയർത്തൽ മത്സരത്തിൽ നാലാം സ്ഥാനം ഇടുക്കി ജില്ലാ കോടതി ജിവനക്കാരനായ നന്ദു ആനന്ദിനും വോളിബോൾ മത്സരത്തിൽ നാലാം സ്ഥാനം നേടിയ ഇടുക്കി മുൻസിഫ് കോടതി ജിവനക്കാരനായ നിതിൻ തോമസിനും കോടതി സമുച്ചയത്തിൽ സ്വീകരണം നൽകി. ജില്ലാ ജഡ്ജി ശശി കുമാർ പി.എസ്സ് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ അഡീഷണൽ ജില്ലാ ജഡ്‌ജി കെ.എൻ ഹരികുമാർ, സബ് ജഡ്‌ജി ദേവൻ കെ മേനോൻ, ഡി.എൽ.എസ്.എ സെക്രട്ടറി(സബ് ജഡ്‌ജി) എ ഷാനവാസ്, മുൻസിഫ് നിമിഷ അരുൺ, ജുഡീഷ്യൽ ഫസ്റ്റ് …

ദേശീയ സിവിൽ സർവീസ് മീറ്റ്; ഭാരം ഉയർത്തൽ, വോളിബോൾ മത്സരങ്ങളിൽ നാലാം സ്ഥാനം നേടിയ കേടതി ജീവനക്കാർക്ക് സ്വീകരണം നൽകി Read More »

സമ്മർ ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പ് ഉദ്ഘാടനം ഏപ്രിൽ ഒന്നിന്

തൊടുപുഴ: മുൻ സന്തോഷ്‌ ട്രോഫി താരം പി.എ സലിംകുട്ടിയുടെ നേതൃത്വത്തിലുള്ള സോക്കർ സ്കൂൾ തൊടുപുഴയിലും മൂന്നാറും സംഘടിപ്പിക്കുന്ന സമ്മർ ഫുട്ബോൾ ക്യാമ്പ് ഏപ്രിൽ ഒന്നിന് രാവിലെ ഏഴിന് ആരംഭിക്കും. അഞ്ച് മുതൽ 17 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഫുട്ബോൾ പങ്കെടുക്കാം. അച്ചൻകവലയിലെ സോക്കർ സ്കൂൾ ഗ്രൗണ്ടിലും മൂന്നാറിൽ കണ്ണൻ ദേവൻ ഹിൽസ് ഗ്രൗണ്ടിലുമാണ് ‌ക്യാമ്പ് സംഘടിപ്പിക്കുന്നത്. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ യു ഷറഫലി തൊടുപുഴ സോക്കർ സ്കൂൾ …

സമ്മർ ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പ് ഉദ്ഘാടനം ഏപ്രിൽ ഒന്നിന് Read More »

സിദ്ധാർഥന്‍റെ മരണത്തിൽ സി.ബി.ഐക്ക് രേഖകൾ കൈമാറി

ന്യൂഡൽഹി: പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് രേഖകൾ കൈമാറി സംസ്ഥാന സർക്കാർ. സ്‌പെഷല്‍ സെല്‍ ഡി.വൈ.എസ്.പി ശ്രീകാന്ത് നേരിട്ടെത്തി രേഖകള്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കുകയായിരുന്നു. കേസ് സി.ബി.ഐക്ക് വിട്ടത് ഈ മാസം ഒമ്പതിനായിരുന്നു എങ്കിലും സി.ബി.ഐക്ക് ഔദ്യോഗികമായി അറിയിപ്പ് നൽകിയത് മാർച്ച് 16 ആ‍ണ്. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് രേഖകള്‍ സി.ബി.ഐക്ക് കൈമാറുന്നതില്‍ കാലതാമസം നേരിടാന്‍ കാരണമെന്നാണ് കണ്ടെത്തൽ. സിദ്ധാർഥന്‍റെ മാതാവിന്‍റെ അപേക്ഷ സിദ്ധാർഥന്‍റെ പിതാവ് നേരിട്ടെത്തി മുഖ്യമന്ത്രിക്ക് …

സിദ്ധാർഥന്‍റെ മരണത്തിൽ സി.ബി.ഐക്ക് രേഖകൾ കൈമാറി Read More »

11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് ചൂട് ഉയര്‍ന്നുതന്നെയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തുടർന്ന് 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, കൊല്ലം, പാലക്കാട്, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ കടുത്ത ചൂടിനാണ് സാധ്യത. തൃശൂരിൽ ഉയർന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയാകാമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ശനിയാഴ്ച വരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ടയിൽ 38 ഡിഗ്രി …

11 ജില്ലകളിൽ യെല്ലോ അലർട്ട് Read More »

മാവോയിസ്റ്റ് കേസ് പ്രതിയുമായി പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു

മലപ്പുറം: കനത്ത സുരക്ഷയിൽ മാവോയിസ്റ്റ് കേസിലെ പ്രതിയുമായി പോയ നാലു പൊലീസ് വാഹനങ്ങൾ അപകടത്തിൽപ്പെട്ട് രണ്ട് പൊലീസുകാർക്ക് പരുക്ക്. മുന്നിൽ പോയ കൊയ്ത്ത് മെതിയന്ത്രം തട്ടിയ കാർ പെട്ടെന്ന് നിർത്തിയതോടെ തൊട്ടുപിറകിലുണ്ടായിരുന്ന പൊലീസ് വാഹനങ്ങൾ കൂട്ടിയിടിക്കുക‍യായിരുന്നു. എആർ നഗർ അരീത്തോട്ട് വച്ചാണ് സം ഭവം. തൃശൂരിൽ നിന്ന് മാവോയിസ്റ്റ് പ്രതിയുമായി വയനാട് മാനന്തവാടിയിലേക്കു പോകുന്നതിനിടെയാണ് അപകടം. തൃശൂർ എആർ ക്യാംപിലെ ആന്‍റണി, വിഷ്ണു തുടങ്ങിയ പൊലീസുകാർക്കാണ് പരുക്കേറ്റത്. പ്രതിയെ തിരൂരങ്ങാടി, കോട്ടയ്ക്കൽ, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ എത്തിച്ച് വാഹനത്തിൽ കൊണ്ടു …

മാവോയിസ്റ്റ് കേസ് പ്രതിയുമായി പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു Read More »

സ്വര്‍ണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന. ഇന്ന്(27/03/2024) പവന് 160 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 49,080 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 46,320 രൂപയായിരുന്ന സ്വര്‍ണ വില തുടർച്ച‍യായി ഉയർന്ന് മൂന്നാഴ്ചക്കൊണ്ട് ഏകദേശം മൂവായിരത്തിലധിം രൂപയുടെ വർധനവാണ് ഉണ്ടായത്. 21ന് 49,440 രൂപയായി ഉയര്‍ന്ന് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡും ഇട്ടിരുന്നു. എന്നാൽ പിന്നീട് വില ഇടിയുന്നതായാണ് കണ്ടു …

സ്വര്‍ണ വില ഉയർന്നു Read More »

ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍

എറണാകുളം: ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ ബാബുരാജ് മരിച്ച നിലയിൽ. 49 വയസായിരുന്നു. അങ്കമാലി പുളിയനത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ഏഴിന് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ബാബുരാജിനെ കണ്ടെത്തുക ആയിരുന്നു. മരണ കാരണം വ്യക്തമല്ല, ആതമഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കാസർഗോഡ് ഊരുവിലക്ക്: സി.പി.എം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസ്

കാസർഗോഡ്: പാലായിയിൽ ഊരുവിലക്കിയതിനെതിരേ കേസ്. വയോധികയുടെ പറമ്പിൽ നിന്ന് തെങ്ങ് പറിക്കുന്നത് സി.പി.എം പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് മൂന്ന് പരാതികളാണ് നീലേശ്വരം പൊലീസിന് ലഭിച്ചത്. തുടർന്ന് രണ്ട് സി.പി.എം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ ഒമ്പത് പേർക്കെതിരേ കേസെടുക്കുകയായിരുന്നു. സ്ഥലം ഉടമ എം.കെ രാധയുടെ കൊച്ചുമകള്‍ അനന്യ, തെങ്ങു കയറ്റ തൊഴിലാളി ഷാജി എന്നിവര്‍ നല്‍കിയ പരാതികളില്‍ എട്ട് പേര്‍ക്കെതിരെയും അയല്‍വാസി ലളിത നല്‍കിയ പരാതിയില്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് എതിരെയുമാണ് കേസ്. പറമ്പില്‍ നിന്ന് തേങ്ങയിടുന്നത് സി.പി.എം പ്രവര്‍ത്തകര്‍ …

കാസർഗോഡ് ഊരുവിലക്ക്: സി.പി.എം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസ് Read More »

പാലക്കാട് ഉറങ്ങിക്കിടന്ന ആളുടെ ദേഹത്ത് ടിപ്പര്‍ലോറി കയറി

പാലക്കാട്: അയിലൂരിൽ ഉറങ്ങിക്കിടന്ന ആൾ ടിപ്പർ ലോറി കയറി മരിച്ചു. അയലൂർ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷാണ്(45) മരിച്ചത്. പുലർച്ചെ നാലിനായിരുന്നു അപകടം. വീട് നിര്‍മ്മാണത്തിന്‍റെ ഭാഗമായി മണ്ണ് തട്ടുന്നതിനായി ലോറി പുറകോട്ട് എടുത്തപ്പോൾ തറയുടെ ഭാഗത്ത് കിടന്ന് ഉറങ്ങുകയായിരുന്ന രമേഷിന്‍റെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറി ഇറങ്ങുക ആയിരുന്നു. അയിലൂര്‍ സ്വദേശി ജയപ്രകാശിന്റെ വീട്ടിലേക്ക് മണ്ണ് കൊണ്ടുവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. മണ്ണ് കൊണ്ടു വരുന്നതിനെതിരെ കഴിഞ്ഞ ദിവസം പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാത്രിയില്‍ ടിപ്പറില്‍ മണ്ണ് …

പാലക്കാട് ഉറങ്ങിക്കിടന്ന ആളുടെ ദേഹത്ത് ടിപ്പര്‍ലോറി കയറി Read More »

യു.എസിലെ ബാൾട്ടിമോർ അപകടത്തിൽ കാണാതായ ആറു പേർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു

ബാൾട്ടിമോർ: യു.എസിലെ ബാൾട്ടിമോറിൽ പടാപ്സ്കോ നദിക്കു കുറുകെയുള്ള കൂറ്റൻ പാലം കണ്ടെയ്‌നർ കപ്പലിടിച്ച് തകർന്നതിനെ തുടർന്ന് കാണാതായ ആറു പേർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു. മരണം സ്ഥിരീകരിച്ചു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിർമാണ തെഴിലാളികളാണ് ഇപ്പോഴും കണ്ടുകിട്ടാത്ത ആറുപേരും. യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ബുധനാഴ്ച അപകട സ്ഥലം സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വെല്ലുവിളി നിറഞ്ഞ ദിവസത്തിന്‍റെ ഹൃദയ ഭേദകമായ പര്യവസാനമെന്ന് തെരച്ചിൽ അവസാനിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചു കൊണ്ട് മേരിലാൻഡ് ഗവർണർ വെസ് മൂർ പറഞ്ഞു. ആറു പേരെയും കണ്ടെത്തുന്നതിനായി …

യു.എസിലെ ബാൾട്ടിമോർ അപകടത്തിൽ കാണാതായ ആറു പേർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു Read More »

കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് പേവിഷബാധ ഉണ്ടായിരുന്നു

കോതമംഗലം: പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് പേവിഷബാധ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് നായ ഓടിനടന്ന് ആളുകളെ കടിച്ചത്. നായക്ക് പേ വിഷബാധയുണ്ടായിരുന്നതായാണ് വെറ്റിനറി കോളെജിലെ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. നായയുടെ ജഢമാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതോടെ സംഭവത്തില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ചികിത്സ തേടിയവരേകൂടാതെ മറ്റാരെങ്കിലും നായയുമായി സമ്പര്‍ക്കമുണ്ടായവരുണ്ടെങ്കില്‍ അടിയന്തിരമായി അവര്‍ ചികിത്സ തേടണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ.ടോമി അഭ്യര്‍ഥിച്ചു. അതുപോലെ വളര്‍ത്തു മൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റിരിക്കാനുള്ള സാധ്യതയുണ്ട്.വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ സംശയം തോന്നുന്നവരുണ്ടെങ്കില്‍ പ്രതിരോധ കുത്തിവയ്പ്പ നല്‍കണം. ആവശ്യമായ …

കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് പേവിഷബാധ ഉണ്ടായിരുന്നു Read More »

മൂന്നാർ എം.ആർ.എസ് ഹോസ്റ്റലിലെ ആദിവാസി വിദ്യാർഥികളെ മർദിച്ച സംഭവം: ജീവനക്കാരനെതിരെ കേസെടുത്തു

ഇടുക്കി: ഹോസ്റ്റലിലെ ആദിവാസി വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ ജീവനക്കാരനെതിരെ കേസെടുത്തു. മൂന്നാറിലെ എംആർഎസ് ഹോസ്റ്റലിലാണ് ആദിവാസി വിദ്യാർഥികൾക്ക് മർദനമേറ്റത്. സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാരനായ സത്താറിനെതിരെ പൊലീസ് കേസെടുത്തു. ഇന്ന് വിദ്യാർഥികളുടെ മൊഴിയെടുക്കും.

ഇരിങ്ങാലക്കുടയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം

ഇരിങ്ങലക്കുട: പ്രായപൂർത്തിയാകാത്ത ആൺ കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ 57കാരന് 10 വർഷം കഠിന തടവും 50000 രൂപ പിഴയും. വെള്ളാങ്ങല്ലൂർ വള്ളിവട്ടം സ്വദേശി ഇയാട്ടിപ്പറമ്പിൽ നാരായണനെയാണ് കോടതി ശിക്ഷിച്ചത്. ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സി.ആർ രവിചന്ദറിന്‍റെയാണ് ഉത്തരവ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. പിഴത്തുക ഇരയ്ക്ക് നൽകാനും ഉത്തരവുണ്ട്.

തിരുവനന്തപുരത്തെ യുവ ഡോക്‌ടറുടെ മരണം: ആത്മഹത്യാ കുറിപ്പ്‌ പുറത്ത്‌

തിരുവനന്തപുരം: ​ഗവ. മെഡിക്കൽ കോളേജിലെ യുവ ഡോക്‌ടർ അഭിരാമി ബാലകൃഷ്‌ണന്റെ ആത്മഹത്യാക്കുറിപ്പ്‌ പുറത്ത്‌. അബോധാവസ്ഥയിൽ കണ്ടെത്തിയ മുറയിൽ നിന്നാണ്‌ കുറിപ്പും കണ്ടെത്തിയത്‌. മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്ന്‌ കുറിപ്പിൽ പറയുന്നു. ജീവിതം മടുത്തത്‌ കൊണ്ട്‌ പോകുന്നുവെന്നും പറയുന്നുണ്ട്‌. അഭിരാമിയുടെ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ ഒരുങ്ങുകയാണ്‌ പൊലീസ്‌. മെഡിക്കൽ കോളേജിലെ സഹപ്രവർത്തകരുടെ മൊഴിയും എടുക്കും. ഇന്നലെയാണ്‌ അഭിരാമിയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. വെള്ളനാട് സ്വദേശിയാണ്. മെഡിക്കൽ കോളേജ് പി.റ്റി ചാക്കോ നഗറിലെ ​ഫ്ലാറ്റിൽ പേയിങ്ങ് ​ഗസ്റ്റായി താമസിക്കുകയായിരുന്നു. ചൊവ്വ …

തിരുവനന്തപുരത്തെ യുവ ഡോക്‌ടറുടെ മരണം: ആത്മഹത്യാ കുറിപ്പ്‌ പുറത്ത്‌ Read More »

സത്യഭാമക്കെതിരേ പൊലീസിൽ പരാതി നൽകി ആർ.എൽ.വി രാമകൃഷ്ണൻ

തൃശൂർ: യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലെ വിവാദ പരാമർശത്തിനെതിരേ കലാമണ്ഡലം സത്യഭാമക്കെതിരേ പൊലീസിൽ പരാതി നൽകി ആർ.എൽ.വി രാമകൃഷ്ണൻ. ചാലക്കുടി ഡി.വൈ.എസ്.പിക്കാണ് പരാതി നൽകിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതി. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കി.

ഇന്ത്യ അഫ്ഗാനോട് തോറ്റു

ഗുവാഹത്തി: സുനിൽ ഛേത്രിയുടെ പെനൽറ്റിയിൽ മുന്നിലെത്തിയിട്ടും ഇന്ത്യ തോറ്റു. ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ അഫ്‌ഗാനിസ്ഥാനോട്‌ 1-2ന്‌ വീണു. 150ആം രാജ്യാന്തര മത്സരത്തിനിറങ്ങിയ ക്യാപ്‌റ്റൻ ഛേത്രി ഇടവേളയ്‌ക്കു മുമ്പ്‌ ഇന്ത്യക്ക്‌ ലീഡ്‌ നൽകിയിരുന്നു. എന്നാൽ, ഇടവേളയ്‌ക്കു ശേഷം വരുത്തിയ പിഴവിൽ തോൽവി സമ്മതിക്കേണ്ടിവന്നു. ഗുവാഹത്തിയിലെ ഇന്ദിരഗാന്ധി സ്‌റ്റേഡിയത്തിൽ 23,000 കാണികൾക്ക്‌ മുന്നിലായിരുന്നു കീഴടങ്ങൽ. ഛേത്രിയുടെ ഗോളൊഴിച്ച്‌ മറ്റൊന്നും ഇന്ത്യക്ക്‌ ഓർക്കാനുണ്ടായിരുന്നില്ല. റഹ്‌മത്ത്‌ അക്‌ബാരിയും ഷരീഫ്‌ മുഹമ്മദുമാണ്‌ അഫ്‌ഗാനായി ലക്ഷ്യം കണ്ടത്‌. കളിതീരാൻ രണ്ട് മിനിറ്റ് ബാക്കി നിൽക്കേയായിരുന്നു …

ഇന്ത്യ അഫ്ഗാനോട് തോറ്റു Read More »

റൊണാൾഡോ എത്തിയിട്ടും പോർച്ചുഗലിന് തോൽവി

ലോസ് ആഞ്ചെലെസ്: രാജ്യാന്തര സൗഹൃദ മത്സരത്തിൽ കോസ്റ്ററിക്കയെ തകർത്ത് അർജന്റീന. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ്‌ ലോക ചാമ്പ്യന്മാരുടെ ജയം. ഒരു ​ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ടാം പകുതിയിലാണ് അർജന്റീന മൂന്ന്‌ ​ഗോളുകളും നേടിയത്. 34ആം മിനിറ്റിൽ മാൻഫ്രഡ് ഉഗാൾഡെയാണ് കോസ്റ്ററിക്കക്കായി ഗോൾ നേടിയത്. കളിയിലുടനീളം അർജന്റീന പന്ത് കൈവശം വച്ചെങ്കിലും ലഭിച്ച അവസരം കോസ്റ്ററിക്ക മുതലാക്കി. രണ്ടാം പകുതിയിൽ അർജന്റീന കൂടുതൽ ഉണർന്നു കളിച്ചു. 52ആം മിനിറ്റിൽ ക്യാപ്റ്റൻ എയ്ഞ്ചൽ ഡി മരിയ ടീമിന് സമനില …

റൊണാൾഡോ എത്തിയിട്ടും പോർച്ചുഗലിന് തോൽവി Read More »

സൗഹൃദ മത്സരത്തിൽ സ്‌പെയിനെതിരെ സമനിലയിൽ ബ്രസീൽ

മാഡ്രിഡ്‌: സൗഹൃദ മത്സരത്തിൽ സ്‌പെയിനെതിരെ അവസാന മിനിറ്റിലെ പെനാൽറ്റിയിൽ സമനില കൊണ്ട്‌ രക്ഷപ്പെട്ട്‌ ബ്രസീൽ. സാന്‍റിയാഗോ ബെർണാബ്യൂവിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും മൂന്നു ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. സ്‌പെയിനായി റോഡ്രി ഇരട്ട ഗോളുകളുമായി തിളങ്ങി. ഡാനി ഒൽമോയും ഗോൾ നേടി. റോഡ്രിഗോ, എൻഡ്രിക്, ലൂകാസ് പക്വെറ്റ എന്നിവർ ബ്രസീലിനായി ഗോൾ നേടി. സ്പെയിൻ ജയം ഉറപ്പിച്ചിരിക്കെയാണ് ഇഞ്ചുറി ടൈമിന്‍റെ അവസാന മിനിറ്റിൽ ബ്രസീലിന് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്. കിക്കെടുത്ത പക്വെറ്റ പന്ത് അനായാസം വലയിലാക്കി. …

സൗഹൃദ മത്സരത്തിൽ സ്‌പെയിനെതിരെ സമനിലയിൽ ബ്രസീൽ Read More »

കോൺഗ്രസ് വർഗീയതയ്ക്ക് കൂട്ടു നിൽക്കുന്നു; പാലക്കാട് കോൺഗ്രസ് ഡി.സി.സി ജനറൽ സെക്രട്ടറി സി.പി.ഐ.എമ്മിലേക്ക്

പാലക്കാട്: കോൺഗ്രസ് ഡി.സി.സി ജനറൽ സെക്രട്ടറി ഷൊർണൂർ വിജയൻ സി.പി.ഐ.എമ്മിനൊപ്പം ചേർന്നു. കോൺഗ്രസ് വഴി തെറ്റി സഞ്ചരിക്കുക ആണെന്നും കോൺഗ്രസ് വർഗീയതയ്ക്ക് കൂട്ടു നിൽക്കുകയാണെന്നും നഗരസഭാംഗം കൂടിയായ ഷൊർണൂർ വിജയൻ പറഞ്ഞു.

കെജ്‌രിവാളിന്റെ അറസ്റ്റ്: പ്രതികരിച്ച് അമേരിക്ക

വാഷിങ്ങ്‌ടൺ: രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയിലെ പ്രധാന നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്‌രിവാളിന്‌ “നീതിയുക്തവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടി’ ഉറപ്പാക്കണമെന്ന് അമേരിക്കയും. ജർമനിക്കു പിന്നാലെ അമേരിക്കയും കേജ്‌രിവാൾ വിഷയത്തിൽ പരസ്യ പ്രതികരണം നടത്തിയതോടെ കേന്ദ്ര ബി.ജെ.പി സർക്കാർ പ്രതിരോധത്തിലായി. ജർമനിയോട്‌ രൂക്ഷമായി പ്രതികരിച്ച ഇന്ത്യ പക്ഷെ അമേരിക്കൻ അഭിപ്രായത്തോട്‌ മൗനം പുലർത്തുകയാണ്‌. അമേരിക്കൻ അഭ്യന്തരവകുപ്പ്‌ വക്താവ്‌ വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സിനോടാണ്‌ ഇതുസംബന്ധിച്ച്‌ പ്രതികരിച്ചത്‌. ജര്‍മനിയുടെയും അമേരിക്കയുടെയും പ്രതികരണത്തോടെ വിഷയം അന്താരാഷ്‌ട്ര ചർച്ചയായി. കെജ്‌രിവാളിന്‌ നീതിയുക്തവും നിഷ്‌പക്ഷവുമായ വിചാരണയ്ക്ക് …

കെജ്‌രിവാളിന്റെ അറസ്റ്റ്: പ്രതികരിച്ച് അമേരിക്ക Read More »

ദേശീയ തലത്തിൽ ചർച്ചയായി 
മുഖ്യമന്ത്രിയുടെ വാക്കുകൾ

ന്യൂഡൽഹി: ‘ഭാരത്‌ മാതാ കീ ജയ്‌’ – മുദ്രാവാക്യം ആദ്യം വിളിച്ചത്‌ അസീമുള്ളാ ഖാനായതിനാൽ സംഘപരിവാറുകാർ അത്‌ ഉപേക്ഷിക്കുമോയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിൽ പകച്ച്‌ ബി.ജെ.പി കേന്ദ്ര നേതൃത്വം. കേരള മുഖ്യമന്ത്രിയുടെ വാക്കുകൾ ദേശീയതലത്തിൽ ചർച്ചയായതോടെ സംഘപരിവാറും ബി.ജെ.പിയും പ്രതിരോധത്തിലായി. രാജ്യത്തെ ജനങ്ങളെ ആശയ കുഴപ്പത്തിൽ ആക്കാനാണ്‌ കേരള മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന്‌ ബി.ജെ.പി ദേശീയ വക്താവ്‌ സുധാൻശു ത്രിവേദി മാധ്യമങ്ങളോട്‌ പറഞ്ഞു. ‘ഭാരത്‌ മാതാ കീ ജയ്‌’ ആരാണ്‌ ആദ്യം വിളിച്ചതെന്ന്‌ കൃത്യതയോടെ പറയാവുന്ന കാര്യമല്ല. …

ദേശീയ തലത്തിൽ ചർച്ചയായി 
മുഖ്യമന്ത്രിയുടെ വാക്കുകൾ Read More »

ഇന്നസെന്റിന്റെ കല്ലറയിലെത്തി പൂച്ചെണ്ട്‌ സമർപ്പിച്ച് പ്രൊഫ. സി രവീന്ദ്രനാഥ്‌, പര്യടനം നടത്തി

ഇരിങ്ങാലക്കുട: ചാലക്കുടി മുൻ എം.പിയായ ഇന്നസെന്റിന്റെ കല്ലറയിലെത്തി പൂച്ചെണ്ട്‌ സമർപ്പിച്ച ശേഷമായിരുന്നു പ്രൊഫ. സി രവീന്ദ്രനാഥ്‌ ചൊവ്വാഴ്ച പര്യടനം ആരംഭിച്ചത്. ഇരിങ്ങാലക്കുട സെന്റ്‌ തോമസ് കത്തീഡ്രൽ കിഴക്കേപ്പള്ളി സെമിത്തേരിയിലെ കല്ലറയിൽ പൂച്ചെണ്ട്‌ സമർപ്പിച്ച ശേഷം ഇന്നസെന്റിനെ കുറിച്ചുള്ള ഓർമകളും പങ്കുവച്ചു. ചൊവ്വാഴ്‌ച ഇന്നസെന്റിന്റെ ഒന്നാം ചരമ വാർഷിക ദിനമായിരുന്നു. ഇന്നസെന്റിന്റെ പത്നി ആലീസ്, മകൻ സോണറ്റ്, എൽ.ഡി.എഫ്‌ ചാലക്കുടി ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ജനറൽ കൺവീനർ യു.പി ജോസഫ് എന്നിവരും ഒപ്പമുണ്ടായി. അങ്കമാലി താലൂക്കാശുപത്രിയിലും സ്ഥാനാർത്ഥിയെത്തി. …

ഇന്നസെന്റിന്റെ കല്ലറയിലെത്തി പൂച്ചെണ്ട്‌ സമർപ്പിച്ച് പ്രൊഫ. സി രവീന്ദ്രനാഥ്‌, പര്യടനം നടത്തി Read More »

തെരഞ്ഞെടുപ്പ്‌ കമീഷണർമാരുടെ നിയമനം: സുതാര്യതയില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്‌ കമീഷണർമാരുടെ നിയമനത്തിൽ സുതാര്യതയില്ലെന്ന പ്രതിപക്ഷപാർടികളുടെ വാദം ശരിവച്ച്‌ സുപ്രീംകോടതിയും. തെരഞ്ഞെടുപ്പ്‌ കമീഷണർമാരുടെ തസ്‌തികകളിലേക്ക്‌ പരിഗണിക്കപ്പെട്ടവരുടെ വിവരങ്ങൾ നിയമന സമിതിയിലെ എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്യാതിരുന്നത്‌ ആശങ്കാജനകമാണെന്ന്‌ സുപ്രീംകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഗ്യാനേഷ്‌കുമാർ, സുഖ്‌ബിർസിങ്ങ്‌ സന്ധു എന്നിവരെ തെരഞ്ഞെടുപ്പ്‌ കമീഷണർമാരായി നിയമിച്ച നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. എന്നാൽ, നിയമനസമിതിയിൽനിന്ന്‌ ചീഫ്‌ജസ്റ്റിസിനെ ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിയുടെ നിയമസാധുത പരിശോധിക്കാമെന്ന്‌ കോടതി സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ്‌ കഴിഞ്ഞ ദിവസമാണ്‌ സുപ്രീംകോടതി വെബ്‌സൈറ്റിൽ …

തെരഞ്ഞെടുപ്പ്‌ കമീഷണർമാരുടെ നിയമനം: സുതാര്യതയില്ലെന്ന് സുപ്രീംകോടതി Read More »

തിരുവനന്തപുരം മെഡിക്കൽ കോളെജിലെ സീനിയർ റസിഡന്‍റ് ഡോക്‌ടർ മരിച്ച നിലയിൽ

തിരുവനന്തപുരം: മെഡിക്കൽ കോളെജിലെ യുവഡോക്‌ടറെ മരിച്ചനിലയിൽ കണ്ടെത്തി. സീനിയർ റസിഡന്‍റ് ഡോക്‌ടർ അഭിരാമിയാണ് മരിച്ചത്. മെഡിക്കൽ കോളെജിനു സമീപത്തെ പടി ചാക്കോ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കോതമംഗലം കൊലപാതകം; കൃത്യമായ ആസൂത്രണത്തോടെ, കഴുത്തില്‍ 16 മുറിവുകള്‍

കോതമംഗലം: കള്ളാട് വീട്ടമ്മയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന നിഗമനത്തില്‍ പൊലീസ്. കുടുംബത്തിലെ സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. കോതമംഗലം കള്ളാട് പട്ടാപ്പകല്‍ നടന്ന അതിക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട സാറാമ്മയുടെ കഴുത്തില്‍ പതിനാറ് മുറിവുകളാണ് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയത്. മൂര്‍ച്ചയുള്ള ആയുധംകൊണ്ട് കുത്തുകയും വെട്ടുകയും ചെയ്തിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് ആക്രമണം നടന്നിരിക്കുന്നത്. മകനും മരുമകളും ജോലി കഴിഞ്ഞെത്തുന്ന സമയത്ത് സാധാരണ സാറാമ്മ ഉറക്കത്തിലായിരിക്കും. അതുകൊണ്ട് വീടിന്റെ പിന്‍വാതില്‍ ഉച്ചസമയത്ത് പൂട്ടാറില്ല. …

കോതമംഗലം കൊലപാതകം; കൃത്യമായ ആസൂത്രണത്തോടെ, കഴുത്തില്‍ 16 മുറിവുകള്‍ Read More »

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം

ഇടുക്കി: മൂന്നാർ ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. സിങ്കുകണ്ടത്ത് പുലര്‍ച്ചെ വീടിനു നേരെ ആക്രമണമുണ്ടായി. കൂനംമാക്കല്‍ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്പന്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്. ആന വീട് ആക്രമിക്കുന്ന സി.സി.റ്റി.വി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ആളപായമില്ല. പുലര്‍ച്ചെ നാലു മണിക്കായിരുന്നു ആക്രമണം. വീടിന്റെ മുന്‍വശത്തെത്തിയ ആന കൊമ്പ് ഉപയോഗിച്ച് ഭിത്തിയില്‍ കുത്തി. വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ വീഴുകയും മുറിക്ക് ഉള്ളിലെ സീലിങ്ങ് തകരുകയും ചെയ്‌തു.

അടിമാലിയിൽ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചു യുവാവ് പൊലീസ് പിടിയിൽ

അടിമാലി: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനാണ് അറസ്റ്റിലായത്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചതായി പരാതിയിൽ പറയുന്നു. പ്രതിയുടെ ഭീഷണിയെത്തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

ഒറ്റപ്പാലത്ത് പട്ടാപകൽ ജൂവലറിയിൽ മോഷണം

പാലക്കാട്: ഒറ്റപ്പാലത്ത് പട്ടാപ്പകൽ ജൂവലറിയിൽ മോഷണം. ടി.ബി. റോഡിലെ പാറയ്ക്കൽ ജൂവലറിക്കുള്ളിൽ കയറിയ ആൾ സ്വർണമാലയുമെടുത്ത് ഓടുകയായിരുന്നു. ഒന്നര പവൻ തൂക്കുമുള്ള മാലയാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രദർശനത്തിന് വച്ചിരുന്ന രണ്ടര പവൻ തൂക്കം വരുന്ന മൂന്നു മാലകളെടുത്താണ് മോഷ്ടാവ് ഓടിയത്. എന്നാൽ ഓടി സ്കൂട്ടറിൽ കയറുന്നതിന് മുൻപ് മാലകൾ പോക്കറ്റിലിടുന്നതിനിടെ 2 മാലകൾ താഴെ വിഴുകയായിരുന്നു. ആളുകൾ കൂടിയതോടെ ഈ മാലകൾ ഉപേക്ഷിച്ച് ഇയാൾ സ്കൂട്ടറിൽ കടന്നു കളഞ്ഞു. സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് …

ഒറ്റപ്പാലത്ത് പട്ടാപകൽ ജൂവലറിയിൽ മോഷണം Read More »

രാജീവ് ഗാന്ധി വധക്കേസ് പ്രതിക്ക് ഇന്ത്യ വിടാൻ അനുമതി

ചെന്നൈ: രാജീവ് ഗാന്ധി കൊലക്കേസ് പ്രതി മുരുകന് ഇന്ത്യവിട്ട് പുറത്തുപോകാൻ അനുമതി. ശ്രീലങ്കൻ ഹൈക്കമ്മിഷൻ യാത്രാരേഖ അനുവദിച്ച കാര്യം തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കമ്മിഷൻ അനുവദിച്ച യാത്രാരേഖ അനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫോറിനേഴ്സ് റീജിയനൽ റജിസ്ട്രേഷന്‍ ഓഫിസർ എക്സിറ്റ് അനുമതി നൽകിയാൽ മതിയാകും. രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ അഭയാർഥി ക്യാംപിലാണ് മുരുകനടക്കം മൂന്നുപേരും താമസിക്കുന്നത്. യുകെയിലുള്ള മകൾക്കൊപ്പം താമസിക്കാൻ അനുവദിക്കണം എന്നു കാണിച്ച് മുരുകന്‍റെ ഭാര്യ നളിനി …

രാജീവ് ഗാന്ധി വധക്കേസ് പ്രതിക്ക് ഇന്ത്യ വിടാൻ അനുമതി Read More »

തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കും; കളക്ടർ ഷീബാ ജോർജ് ഐ.എ.എസ്

വള്ളക്കടവ്: തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ് ഐ.എ.എസ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പട്ടിക വർഗ്ഗ ജനവിഭാഗത്തിൻ്റെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായുള്ള നങ്ക വോട്ട് ക്യാമ്പയിൻ പദ്ധതിയുടെ ഉദ്ഘാടനം വള്ളക്കടവ് ഫോറസ്റ്റ് ഡോർമെറ്ററിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു കലക്ടർ. പദ്ധതി പ്രകാരം 10 മലംഭണ്ഡാരം വിഭാഗത്തിൽപ്പെട്ട ആദിവാസികൾക്ക് വോട്ടർ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു.

തൊടുപുഴ നിയോജക മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലന പരിപാടി സംഘടിപ്പിച്ചു

തൊടുപുഴ: 2024 പാർലമെൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊടുപുഴ നിയോജക മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർമാരുടെ(ബി.എൽ.ഒ) പരിശീലന ക്ലാസ് തൊടുപുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ചു. ബൂത്തുകളിൽ വന്ന് വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത വികലാംഗരും 85 വയസ്സിന് മുകളിൽ പ്രായമുള്ള വോട്ടർമാർക്കും വീട്ടിൽ വച്ച് തന്നെ വോട്ട് ചെയ്യുന്നതിന് സൗകര്യം ഒരുക്കുന്നതിനായുള്ള ഫോറങ്ങൾ(12 – ഡി) വിതരണം ചെയ്യുന്നതിനെപ്പറ്റിയും വോട്ടർ പട്ടികയിലെ പിഴവുകൾ തിരുത്തി കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കുന്നതിന് വേണ്ടിയുള്ള നിർദ്ദേശം നൽകുന്നതിനും ആയിട്ടാണ് ക്ലാസ്സ് നടത്തിയത്. ഇടുക്കി …

തൊടുപുഴ നിയോജക മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലന പരിപാടി സംഘടിപ്പിച്ചു Read More »

കെ റെയില്‍ അട്ടിമറി; വി.ഡി സതീശൻ കോഴ വാങ്ങിയെന്നതിൽ ആരോപണമല്ലാതെ തെളിവുണ്ടോയെന്ന് കോടതി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തെളിവുണ്ടോയെന്ന് ഹർജിക്കാരനോട് തിരുവനന്തപുരം വിജിലൻസ് കോടതി. ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ കൃത്യമായ തെളിവുണ്ടാവണം. ഇത്തരം ഹര്‍ജിയുമായി കോടതിയെ സമീപിക്കുമ്പോള്‍ കൃത്യതയും വ്യക്തതയും തെളിവും പരാതിക്കാരന് ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി.വി അൻവറിന്‍റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. നിയമസഭയിലാണ് വി.ഡി. സതീശനെതിരേ …

കെ റെയില്‍ അട്ടിമറി; വി.ഡി സതീശൻ കോഴ വാങ്ങിയെന്നതിൽ ആരോപണമല്ലാതെ തെളിവുണ്ടോയെന്ന് കോടതി Read More »

എം.എം മണിക്കെതിരെ വംശീയ അധിക്ഷേപം

ഇടുക്കി: എം.എം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി കോണ്‍ഗ്രസ് ദേവികുളം മണ്ഡലം കണ്‍വീനര്‍ ഒ.ആര്‍ ശശി. ഡീന്‍ കുര്യക്കോസിന് സൗന്ദര്യമുള്ളത് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് സൗന്ദര്യമുള്ളതുകൊണ്ടാണ്. ഡീനിനെ പ്രസവിച്ചത് സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലാണ്. എന്നാല്‍ എം.എം മണിയെ പ്രസവിച്ചത് ഏതോ പാറമടയിലാണെന്നും ഒ.ആര്‍ ശശി പറഞ്ഞു. എം.എം മണിയെ കാണാന്‍ ചുട്ട കശുവണ്ടി പോലെയാണ് ഇരിക്കുന്നതെന്നും ഒ.ആര്‍ ശശി അധിക്ഷേപിച്ചു. മൂന്നാറില്‍ നടന്ന യു.ഡി.എഫ് മണ്ഡലം കണ്‍വന്‍ഷനിലാണ് ശശി സാംസ്‌കാരിക കേരളത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഈ പ്രസ്താവന നടത്തിയത്. …

എം.എം മണിക്കെതിരെ വംശീയ അധിക്ഷേപം Read More »

തൃശൂരിൽ 40°C വരെയും പാലക്കാട് 39°C വരെയും താപനില ഉയരും; യല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ ചൂട് ഇനിയും ഉയരാൻ സാധ്യത. സംസ്ഥാനത്ത് 10 ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഈ ജില്ലകളില്‍ വരും ദിവസങ്ങളില്‍ ചുട്ടുപൊള്ളുന്ന വേനല്‍ അനുഭവപ്പെടാം. തൃശൂരിൽ താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇന്നലെയും ഏറ്റവുമധികം ചൂട് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത് തൃശൂര്‍ ജില്ലയിലാണ്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, …

തൃശൂരിൽ 40°C വരെയും പാലക്കാട് 39°C വരെയും താപനില ഉയരും; യല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം Read More »

മദ്യനയ അഴിമതി: കവിതയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ കവിതയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാർച്ച് 15നാണ് കവിതയെ ഇ.ഡി കസ്റ്റഡിയിലെടുക്കുന്നത്. ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി. കഴി‌ഞ്ഞയാഴ്ച അ‍ഞ്ച് ദിവസത്തേക്ക് കൂടി കവിതയെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരുന്നു. നൂറ് കോടി രൂപ കവിത നേതാക്കൾക്ക് നൽകിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. മദ്യനയത്തിൽ കവിതയുമായി ബന്ധമുള്ള വ്യവസായികൾക്ക് അനൂകുലമായ നടപടികൾക്കാണ് കോഴ നൽകിയത്. മനീഷ് സിസോദിയയും ഗൂഡാലോചനയിൽ …

മദ്യനയ അഴിമതി: കവിതയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു Read More »

തെരഞ്ഞെടുപ്പു പ്രചാരണത്തിന് കൂപ്പൺ പിരിവ് നടത്തി പൈസ സമ്പാതിക്കാൻ ഒരുങ്ങി കെ.പി.സി.സി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുള്ള പണം കണ്ടെത്താൻ കൂപ്പൺ പിരിവു നടത്താൻ കെ.പി.സി.സി. കൂപ്പണുകൾ അടിച്ച് ഉടൻ തന്നെ വിതരണം ചെയ്യും. പി.സി.സികളും സ്ഥാനാർഥികളും സ്വന്തം നിലിയിൽ പണം കണ്ടെത്തണമെന്നുമുള്ള എ.ഐ.സി.സി തീരുമാനത്തിനു പിന്നാലെയാണ് കെ.പി.സി.സിയുടെ നീക്കം. സാമ്പത്തിക പ്രതിസന്ധി മൂലം തെരഞ്ഞെടുപ്പു പ്രചാരണം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോവാൻ കോൺഗ്രസ് സ്ഥാനാർഥികൾക്ക് കഴിയുന്നില്ല. സാധാരണഗതിയിൽ മൂന്നു ഘട്ടമായി ഹൈക്കമാന്‍റ് സ്ഥാനാർഥികൾക്ക് സഹായം നൽകിയിരുന്നു. പ്രചരണ സാമഗ്രി തയ്യാറാക്കൽ, സ്ഥാനാർഥികളുടെ …

തെരഞ്ഞെടുപ്പു പ്രചാരണത്തിന് കൂപ്പൺ പിരിവ് നടത്തി പൈസ സമ്പാതിക്കാൻ ഒരുങ്ങി കെ.പി.സി.സി Read More »

നേത്രാവതി എക്‌സ്പ്രസിന്റെ ബ്രേക്ക് തകരാര്‍, നിർത്തിയിട്ടു

തിരുവനന്തപുരം: ബ്രേക്ക് തകരാര്‍ മൂലം നേത്രാവതി എക്‌സ്പ്രസ് വഴിയിലായി. കണിയാപുരത്തിനും മുരുക്കുംപുഴയ്ക്കും മധ്യേ വണ്ടി നിര്‍ത്തിയിട്ടു. മുക്കാല്‍ മണിക്കൂറിന് ശേഷം തകരാര്‍ പരിഹരിച്ചതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്‌.

വയനാട് മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു

തിരുവനന്തപുരം: ഹൃദ്രോഗ ചികിത്സാ രംഗത്ത് മുന്നേറ്റം നടത്തി വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. മെഡിക്കല്‍ കോളേജിലെ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമായി. തിങ്കളാഴ്ച രണ്ടു പേരെ ആന്‍ജിയോഗ്രാമിന് വിധേയരാക്കി തുടര്‍ ചികിത്സ ഉറപ്പാക്കി. മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. വയനാട് ജില്ലയിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട രണ്ടു പേരെയാണ് കാത്ത് ലാബില്‍ ആന്‍ജിയോഗ്രാമിന് വിധേയരാക്കിയത്. അടുത്ത ഘട്ടത്തില്‍ ആന്‍ജിയോപ്ലാസ്റ്റി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കാത്ത് ലാബില്‍ എക്കോ പരിശോധനകള്‍ നേരത്തെ ആരംഭിച്ചിരുന്നു. രക്തധമനികളില്‍ …

വയനാട് മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു Read More »

വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

കോതമംഗലം: കള്ളാട്ടിൽ വീട്ടമ്മയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിൽ അയൽവാസികളായ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസ് കസ്റ്റഡിയിൽ. ഇവരെ തിങ്കളാഴ്ച തന്നെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മോഷണത്തിനായി മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് പൊലീസിന്‍റെ നിഗമനം. തിങ്കൾ ഉച്ചയ്ക്ക് ശേഷമാണ് വീട്ടമ്മ സാറാമ്മയെ(72) മരിച്ച നിലയിൽ കാണുന്നത്. എന്നാൽ സംഭവസമയം തങ്ങൾ സ്ഥലത്തില്ലെന്നാണ് ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസിനോട് പറഞ്ഞത്. ഇതു സ്ഥിരീകരിക്കാൻ ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ അടക്കമുള്ള രേഖകൾ പൊലീസ് പരിശോധിച്ചു വരികയാണ്. കൃത്യം നടത്തിയത് …

വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ Read More »

സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില 6,115 രൂപയായി. 80 രൂപ കുറഞ്ഞ് 48,920 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില. അമേരിക്കൻ ഫെഡറൽ റിസർവ് ഈ വർഷം മൂന്ന് തവണ പലിശ നിരക്ക് കുറച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു സ്വർണ വില കുതിച്ചുയർന്നത്. മാസത്തിന്‍റെ തുടക്കത്തിൽ 46,320 രൂപയായിരുന്നു സ്വർണ വില. ഈ മാസം ഇതുവരെ സ്വർണത്തിന് കൂടിയത് 3,120 രൂപയാണ്. …

സ്വർണ വില കുറഞ്ഞു Read More »

പി.എം മുബാറക് പാഷയുടെ രാജി ഗവർണർ സ്വീകരിച്ചു

തിരുവന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വി.സി പി.എം മുബാറക് പാഷയുടെ രാജി ഗവർണർ സ്വീകരിച്ചു. കുസാറ്റ് അധ്യാപകൻ ഡോ. വി.പി. ജയദിരാജാണ് പുതിയ വി.സി. ഇദ്ദേഹത്തിന്‍റെ യോഗ്യതയുമായി ബന്ധപ്പെട്ട കേസിൽ കോടതി തീരുമാനം പ്രകാരം തുടര്‍ നിലപാട് സ്വീകരിക്കുമെന്നാണ് രാജ്‌ഭവനിൽ നിന്ന് അറിയിച്ചത്. ഓപ്പൺ സർവകലാശാല വി.സി രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിരുന്നില്ല. യു.ജിസി.യുടെ അഭിപ്രായം തേടിയ ശേഷമാണ് രാജി സ്വീകരിച്ചത്. കോടതി നിർദേശ പ്രകാരമാണ് ഓപ്പൺ, ഡിജിറ്റൽ, കാലിക്കറ്റ്, സംസ്കൃത സർവകശാല വിസിമാരുമായി ഗവർണർ ഹിയറിങ് …

പി.എം മുബാറക് പാഷയുടെ രാജി ഗവർണർ സ്വീകരിച്ചു Read More »

കെജ്രിവാളിന്റെ അറസ്റ്റ്; പ്രധാനമന്ത്രിയുടെ വസതി വളയാൻ അനുമതി നിഷേധിച്ചത്തിൽ വൻ പ്രതിഷേധത്തിന് ഒരുങ്ങി എ.എ.പി

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റു ചെയ്തതിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക് കല്യാൺ മാർഗിലുള്ള വസതി വളയാനുള്ള എ.എ.പിയുടെ നീക്കത്തിന് തിരിച്ചടി. പ്രതിഷേധത്തിനുള്ള അനുമതി ഡൽഹി പൊലീസ് നിരീക്ഷിച്ചു. എ.എ.പി പ്രവർത്തകരുടെ പ്രതിഷേധം നേരിടാൻ ഡൽഹി പൊലീസ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എ.എ.പിയുടെ നീക്കം. മോദി ഏറ്റവുമധികം ഭയപ്പെടുന്നത് കെജ്‌രിവാളിനെയാണെന്ന മുദ്രാവാക്യം ഉയർത്തിയുള്ള പ്രൊഫൈൽ പിക്ചർ ക്യാംപെയിനും പാർട്ടി തുടക്കമിട്ടു. പ്രതിഷേധം …

കെജ്രിവാളിന്റെ അറസ്റ്റ്; പ്രധാനമന്ത്രിയുടെ വസതി വളയാൻ അനുമതി നിഷേധിച്ചത്തിൽ വൻ പ്രതിഷേധത്തിന് ഒരുങ്ങി എ.എ.പി Read More »

ദേശീയപാത വികസനത്തിന്റെ മറവിൽ മരം മുറിച്ച സംഭവം; നഷ്‌ടപ്പെട്ടവയും സ്‌ഥലപരിധിയും തിട്ടപ്പെടുത്താനായില്ല

കോതമംഗലം: കൊച്ചി – ധനുഷ്കോടിയിലെ നേര്യമംഗലത്തു ദേശീയപാത വികസനത്തിന്‍റെ മറവിൽ മുറിച്ചുകടത്തിയ മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനാവാതെ എറണാകുളം ജില്ലാ കൃഷിത്തോട്ടം അധികൃതരും റവന്യു വകുപ്പും. റോഡരികിലെ മരങ്ങൾ മുറിച്ചപ്പോൾ ജില്ലാ കൃഷിത്തോട്ടം, റവന്യു ഭൂമികളിലെ ലക്ഷക്കണക്കിനു രൂപയുടെ മരങ്ങളും കടത്തിക്കൊണ്ടു പോയി. മുറിച്ച മരത്തിന്‍റെ കുറ്റിക ളും ഇവിടെ മണ്ണു നീക്കം ചെയ്ത തിനാൽ നഷ്ട‌പ്പെട്ട മരങ്ങളുടെ എണ്ണമോ കൃഷിത്തോട്ടം, റവന്യു ഭൂമികളുടെ പരിധിയോ നിശ്ചയിക്കാനായിട്ടില്ല. ആഞ്ഞിലി, ഇലവ്, ചീനി, കാട്ടു കറിവേപ്പ് തുടങ്ങി അറുപതോളം മരങ്ങൾ …

ദേശീയപാത വികസനത്തിന്റെ മറവിൽ മരം മുറിച്ച സംഭവം; നഷ്‌ടപ്പെട്ടവയും സ്‌ഥലപരിധിയും തിട്ടപ്പെടുത്താനായില്ല Read More »

കേരളത്തിൽ വേനൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേ​ഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേ സമയം, ചൂടും തുടരുകയാണ്. ബുധനാഴ്ച വരെ ഉയർന്ന താപനില തുടരാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത …

കേരളത്തിൽ വേനൽ മഴയ്ക്ക് സാധ്യത Read More »

മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം

കോതമംഗലം: മലയോര മേഖല വീണ്ടും ഭീതിയിൽ. കാട്ടാന ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന മാമലക്കണ്ടത്ത് ഇപ്പോൾ കടുവയുടെ സാന്നിധ്യവും. കഴിഞ്ഞ ദിവസം ഈറ്റവെട്ടാൻ പോയ അഞ്ച് പേർ കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാഞ്ഞടുത്ത കടുവയുടെ മുന്നിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ മൂന്നു പേർക്കു പരിക്കേറ്റു. കാര്യാട് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കൈവശ ഭൂമിയിൽ രാവിലെ ആയിരുന്നു സംഭവം. മാമലക്കണ്ടം കണ്ടച്ചാൽ സജി, ഭാര്യ സോഫി, താമാകുന്നേൽ സണ്ണി, ഭാര്യ സോണി, പ്ലാത്തോട്ടത്തിൽ നിർമല എന്നിവരാണ് ഈറ്റ ശേഖരിക്കാൻ …

മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം Read More »

ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ വ്യാഴാഴ്ച മുതൽ

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാവും. ഏപ്രിൽ 13 വരെയാവും ചന്തകൾ പ്രവർത്തിക്കുക. 13 ഇനം സബ്‌സിഡി സാധനങ്ങൾ ചന്തകളിൽ ലഭിക്കും. സപ്ലൈകോ ഉൽപ്പന്നങ്ങളും മറ്റ്‌ സൂപ്പർ മാർക്കറ്റ്‌ ഇനങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാകും. മാവേലിസ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, പീപ്പിൾസ്‌ ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, അപ്‌ന ബസാറുകൾ തുടങ്ങി സപ്ലൈകോയുടെ 1,630 വിൽപ്പനശാലകളും ഇതിലുണ്ട്.