Timely news thodupuzha

logo

Month: June 2023

സൗമ്യയുടെ കണ്ണുകൾ ഇനിയും ജീവിക്കും

തൊടുപുഴ :സൗമ്യയുടെ കണ്ണുകൾ ഇനിയും ജീവിക്കും. നിര്യാതയായ പൈങ്കുളം നാറാണത്ത് ജോബിയുടെ ഭാര്യ സൗമ്യ(40)യുടെ കണ്ണുകളാണ് രണ്ടു പേർക്ക് വെളിച്ചം പകരുന്നത് . സൗമ്യ നേരത്തെ തന്നെ ജോബിയുടെ അടുത്ത് ഈ ആഗ്രഹം അറിയിച്ചിരുന്നത് കൊണ്ട്, സൗമ്യയുടെ മരണം പെട്ടെന്നായിരുന്നു എങ്കിലും അവരുടെ ആഗ്രഹം ജോബി സാധിക്കുകയായിരുന്നു. തൊടുപുഴ സ്നേഹദീപത്തിലെ മാത്യു കണ്ടിരിക്കലിനെ വിവരം അറിയിക്കുകയും, കാരിത്താസ് നേത്ര ബാങ്കിൽ നിന്നും വന്നു കണ്ണുകൾ എടുക്കുവാനുള്ള അറേഞ്ച് മെന്റ് ചെയ്യുകയും ചെയ്തു. നേത്രദാനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ,9847147748 …

സൗമ്യയുടെ കണ്ണുകൾ ഇനിയും ജീവിക്കും Read More »

ബാങ്ക് ജപ്തി ചെയ്ത വീട്ടില്‍ മോഷണം: നാല് പേര്‍തൊടുപുഴയിൽ പിടിയില്‍

തൊടുപുഴ: ബാങ്ക് ജപ്തി ചെയ്ത വീട്ടില്‍ നിന്നും ഓട്ടുരുളി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച സഹോദരങ്ങളുള്‍പ്പടെയുള്ള നാലംഗ സംഘത്തെ തൊടുപുഴ പോലീസ് പിടികൂടി. മുട്ടം കരിക്കനാംപാറ വാണിയപ്പുരയ്ക്കല്‍ മണികണ്ഠന്‍ (27), സഹോദരന്‍ കണ്ണന്‍ (37) മണ്ണാര്‍ക്കാട് നെച്ചുകുഴി കുഴിമ്പാടത്ത് ഷമീര്‍ അഹമ്മദ് (31), കുമാരമംഗലം വെണ്ടയ്ക്കല്‍ പരുന്തുംകുന്നേല്‍ അനൂപ് (38) എന്നിവരാണ് പിടിയിലായത്. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. തൊടുപുഴ സിസിലിയ ബാറിനു സമീപം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ജപ്തി ചെയ്ത വീട്ടില്‍ നിന്നാണ് ഇവര്‍ …

ബാങ്ക് ജപ്തി ചെയ്ത വീട്ടില്‍ മോഷണം: നാല് പേര്‍തൊടുപുഴയിൽ പിടിയില്‍ Read More »

മൺസൂൺ വൈകാൻ കാരണം മാവർ കൊടുങ്കാറ്റ്

കൊച്ചി: കേരളത്തിൽ മൺസൂൺ വൈകാൻ കാരണം പസഫിക് മേഖലയിൽ രൂപപ്പെട്ട മാവർ കൊടുങ്കാറ്റ് ആയിരിക്കാമെന്ന് വിദഗ്ധർ. ഇതു ദുർബലമായി വരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ചയോടെ മൺസൂൺ കേരളത്തിലെത്തുമെന്നാണ് നിഗമനം. ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് മാഡ്ഡൻ-ജൂലിയൻ ഓസിലേഷൻ എന്നറിയപ്പെടുന്ന പ്രതിഭാസം എത്തുന്നതു തടഞ്ഞുനിർത്തിയിരിക്കുന്നത് മാവർ കൊടുങ്കാറ്റിന്‍റെ സാന്നിധ്യമാണ്. മേഘങ്ങളും മഴയും കാറ്റും മർദവുമെല്ലാമടങ്ങുന്ന ഈ ഓസിലേഷൻ ഉഷ്ണമേഖലയാകെ സഞ്ചരിക്കുന്നതാണ്. 30 മുതൽ 60 ദിവസംകൊണ്ട് ഉദ്ഭവിച്ച സ്ഥാനത്തു തന്നെ തിരിച്ചെത്തുകയും ചെയ്യും. ഇതിന്‍റെ സഞ്ചാരപഥത്തിലും ശക്തിയിലും വരുന്ന മാറ്റങ്ങളെല്ലാം കേരളത്തിലെ മൺസൂൺ …

മൺസൂൺ വൈകാൻ കാരണം മാവർ കൊടുങ്കാറ്റ് Read More »

‘കർണാടകയിൽ ബിജെപിക്കൊപ്പം എല്ലാമുണ്ടായിരുന്നു, പക്ഷേ അവരെ കോൺഗ്ര‌സ് തകർത്തു’

ന്യൂയോർക്ക്: ബിജെപിയെ തകർക്കാൻ കഴിയുമെന്ന് കോൺഗ്രസ് കാണിച്ചു തന്നുവെന്ന് രാഹുൽ ഗാന്ധി. ബിജെപിയെ കോൺഗ്രസ് പരാജയപ്പെടുത്തുകയല്ല, തകർക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. യുഎസിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു രാഹുലിന്‍റെ പരാമർശം. കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം എല്ലാമുണ്ടായിരുന്നു. മാധ്യമങ്ങളും ഏജൻസികളും പണവുമെല്ലാം അവർക്കൊപ്പം നിന്നു. പക്ഷേ കോൺഗ്രസ് അവരെ തകർത്തു. തെലങ്കാനയിൽ ബിജെപിയെ തകർക്കുകയെന്നതാണ് അടുത്ത ലക്ഷ്യമെന്നും തെരഞ്ഞെടുപ്പു കഴിഞ്ഞാൽ പിന്നെ തെലങ്കാനയിൽ ബിജെപിയെ കണ്ടെത്താൻ പ്രയാസമായിരിക്കുമെന്നും രാഹുൽ പറഞ്ഞു. തെലങ്കാനയിൽ മാത്രമല്ല രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും …

‘കർണാടകയിൽ ബിജെപിക്കൊപ്പം എല്ലാമുണ്ടായിരുന്നു, പക്ഷേ അവരെ കോൺഗ്ര‌സ് തകർത്തു’ Read More »

പ്രതിഭകള്‍ക്ക് യൂത്ത് ലീഗിന്റെ ആദരം

തൊടുപുഴ:  എസ്.എസ്.എല്‍.സി , പ്ലസ് ടു  പരീക്ഷകളില്‍  ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകള്‍ക്ക് മുസ് ലിം  യൂത്ത് ലീഗിന്റെ ആദരം. തൊടുപുഴ ലീഗ് ഹൗസില്‍ ലബ്ബാ സാഹിബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മെറിറ്റ് ഡെ മീറ്റില്‍ യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം. നിഷാദ് അദ്ധ്യക്ഷത വഹിച്ചു.  പി.ജെ.ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രതിഭകളെ ആദരിക്കല്‍ ഡീന്‍ കുര്യക്കോസ് എം പി നിര്‍വ്വഹിച്ചു.  നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് വിതരണ ഉദ്ഘാടനം മുസ് ലിം  ലീഗ് സംസ്ഥാന …

പ്രതിഭകള്‍ക്ക് യൂത്ത് ലീഗിന്റെ ആദരം Read More »

സിസ്റ്റർ ഡയനീഷ്യ കുമ്പുക്കൽ (71 ) നിര്യാതയായി .

സിസ്റ്റർ ഡയനീഷ്യ കുമ്പുക്കൽ (71 ) നിര്യാതയായി . വണ്ണപ്പുറം :കുമ്പുക്കൽ പരേതരായ അബ്രാഹം-റോസമ്മ മകൾ സിസ്റ്റർ ഡയനീഷ്യ എം .സി .(ഫിലോമിന -71 ) നിര്യാതയായി .സംസ്ക്കാരം 05 .06 .2023 തിങ്കൾ രാവിലെ 11 ന് സെക്കന്തരാബാദ്‌ മഠം ചാപ്പലിലെ ശുശ്രൂഷയ്ക്ക് ശേഷം പള്ളി സിമിത്തേരിയിൽ .മദർ തെരേസയുടെ സഭാംഗവും ഹൈദ്രബാദ് പ്രൊവിൻസിലെ വാറങ്കൽ ഭവനത്തിലെ അംഗമാണ് .1969 ജൂൺ ആറിന് കൽക്കട്ടയിലെ മദർ തെരേസയുടെ മഠത്തിൽ ചേർന്നു. കൽക്കട്ട ,ഡാര്ജിലിങ് ,കുർസിയോങ് ,തിന്ധാരിയ …

സിസ്റ്റർ ഡയനീഷ്യ കുമ്പുക്കൽ (71 ) നിര്യാതയായി . Read More »

İdman Mərcləri Və Onlayn Kazino 500 Added Bonus Qazanın Giri

İdman Mərcləri Və Onlayn Kazino 500 Added Bonus Qazanın Giriş “mostbet-az91: İdman Mərcləri Və Giriş Content Genişləndirilmiş Qeydiyyat Mostbet Az-90 Kazino Azerbaycan Ən Əla Bukmeyker Rəsmi Saytı Α Σ Ολυμπιακος Βολου 1937 Kompüter Üçün Mostbet Endirin Mostbet-az91 Da Qeydiyyat Elektron Poçt Vasitəsilə Qeydiyyat Real Vaxt Rejimində Mərc Tv – Oyunlar Mostbet Canlı Hesab Mostbet-27 Azərbaycanda …

İdman Mərcləri Və Onlayn Kazino 500 Added Bonus Qazanın Giri Read More »

ട്രെയിൻ അപകടം; മരിച്ചവരുടെ എണ്ണം 261 ആയി

ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിനുകൾ പാളം തെറ്റിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 261 ആയി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. അതേ സമയം സംഭവത്തിൽ ഉന്നത തല അന്വേഷണം നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തും. ട്രാക്കിലെ പിഴവുകളായിരിക്കാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. 900 പേർക്ക് പരുക്ക് പറ്റിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അടുത്തിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിൽ ഒന്നാണിത്. …

ട്രെയിൻ അപകടം; മരിച്ചവരുടെ എണ്ണം 261 ആയി Read More »

എ.ഐ ക്യാമറകളിൽ തെളിയുന്ന നിയമലംഘനങ്ങൾക്ക് 5 മുതൽ പിഴ ഈടാക്കി തുടങ്ങും

തിരുവനന്തപുരം: അഞ്ചാം തീയതി മുതൽ കേരളത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജെൻറ് അഥവാ എ.ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കി തുടങ്ങും. സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത് 726 എ.ഐ ക്യാമറകളാണ്. അനധികൃത പാർക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, അനധികൃത പാർക്കിംഗ് 250 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ, അമിതവേഗം 1500 രൂപ, ടു വീലറിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്‍താൽ 1000 രൂപ, …

എ.ഐ ക്യാമറകളിൽ തെളിയുന്ന നിയമലംഘനങ്ങൾക്ക് 5 മുതൽ പിഴ ഈടാക്കി തുടങ്ങും Read More »

ബസിൽ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ പ്രതിക്ക് ജാമ്യം ലഭിച്ചു

കൊച്ചി: യുവതിക്ക് നേരെകെ.എസ്.ആർ.ടി.സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്ത കോഴിക്കോട് സ്വദേശി സവാദിന് എറണാകുളം അഡി. സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. സവാദെന്ന യുവാവ് തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് യുവതിയുടെ പരാതി. തുടർന്ന് യുവതി പ്രശ്നമുണ്ടാക്കി. ഇതോടെ പ്രതി ബസിൽ നിന്ന് ഇറങ്ങിയോടിയെങ്കിലും കണ്ടക്ടറുടെ സന്ദർഭോചിത ഇടപെടലിൽ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇതിനു പിന്നാലെ യുവതി സംഭവത്തിന്റെ ദൃശ്യങ്ങൾ …

ബസിൽ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ പ്രതിക്ക് ജാമ്യം ലഭിച്ചു Read More »

കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ഡിവിഷൻ സമ്മേളനം നടത്തി

തൊടപുഴ: കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ഡിവിഷൻ സമ്മേളനം പെൻഷൻ ഭവനിൽ വച്ച് സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി ബാലകൃഷ്ണപിള്ള ഉദ്​ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ് ഭോ​ഗീന്ദ്രൻ അദ്യക്,ത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.സി ​ഗോപിനാഥൻ നായർ, ട്രഷറർ കെ രാംകുമാർ, ജില്ലാ പ്രസിഡന്റ് ചന്ദ്രോദയൻ നായർ, കെ.എസ്.എസ്.പി.യു ജില്ല സെക്രട്ടറി എ.എൻ ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ഡിവിഷണൽ സക്രട്ടറി പി.എസ് ​ഗോപാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകുന്നതിനായി രൂപീകരിച്ച കെ.എസ്.ഇ.ബി പെൻഷൻ …

കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ഡിവിഷൻ സമ്മേളനം നടത്തി Read More »

സ്പെഷ്യൽ ഒളമ്പിക്സ്; ജർമനിയിലേക്ക് പുറപ്പെടുന്ന കായികതാരങ്ങൾക്ക് യാത്രയയപ്പ് നൽകി‌‌‌

പന്നിമറ്റം: ജർമനിയിലെ ബർലിനിൽ 17മുതൽ 25വരെ നടക്കുന്ന സ്പെഷ്യൽ ഒളമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇടുക്ക ജില്ലയിലെ കായിക താരങ്ങൾക്ക് യാത്രയയപ്പ് നൽകി. പന്നിമറ്റം അനു​ഗ്രഹനികേതൻ സ്പെഷ്യൽ സ്കൂളിൽ വച്ച് സംഘടിപ്പിച്ച ചടങ്ങ് ജല വിബവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. എം.പി ഡീൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ബീച്ച് വോളിബോൾ ഇനത്തിൽ അനു​ഗ്രഹനികേതനിലെ സപർണ ജോയി, ദിവ്യ തങ്കപ്പൻ, ബാസ്കറ്റ് ബോളിൽ പര്പ്പ് ചാവറ​ഗിരി സ്പെഷ്യൽ സ്കൂളിലെ ​ഗോകുൽ ​ഗോപി, ടെന്നീസിൽ അടിമാലി കാർമ്മൽ …

സ്പെഷ്യൽ ഒളമ്പിക്സ്; ജർമനിയിലേക്ക് പുറപ്പെടുന്ന കായികതാരങ്ങൾക്ക് യാത്രയയപ്പ് നൽകി‌‌‌ Read More »

അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന് സോഷ്യൽ മീഡീയയിൽ വ്യാജ വാർത്ത; നടപടി സ്വീകരിക്കുമെന്ന് തേനി ജില്ല കളക്ടർ

ഇടുക്കി: സമൂഹമാധ്യമങ്ങളിൽ അരിക്കൊമ്പനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തേനി ജില്ല കളക്ടർ ഷാജീവന. പലരും ആന ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന വ്യാജ വാർത്ത പരത്തിയതിനെ തുടർന്നാണ് തേനി കളക്ടറുടെ താക്കീത്. ജനവാസ മേഖലയിൽ നിന്നും വളരെ അകലെ ഷണ്മുഖ നദി അണക്കെട്ട് ഭാഗത്തെ വനത്തിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്. 85 പേരടങ്ങുന്ന സംഘത്തെയാണ് ആനയെ നിരീക്ഷിക്കാൻ നിയോഗിച്ചിരിക്കുന്നത്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ ചുരുളിപ്പെട്ടി മുതൽ ചിന്നമനൂർ വരെ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് തമിഴ്നാട് വനംവകുപ്പ് അറിയിച്ചിട്ടുള്ളത്. …

അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന് സോഷ്യൽ മീഡീയയിൽ വ്യാജ വാർത്ത; നടപടി സ്വീകരിക്കുമെന്ന് തേനി ജില്ല കളക്ടർ Read More »

ഏഴ് മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന സമരം മാറ്റിവച്ച് സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴാം തീയതി മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. പെർമിറ്റ് പ്രശ്നം പരിഗണനയിലിരിക്കുന്നതിനാലും, വിദ്യാർഥി കൺസെക്ഷൻ റിപ്പോർട്ട് ഝൂൺ 15 ന് ശേഷമേ സർക്കാരിനു ലഭിക്കൂ എന്നതുകൊണ്ടുമാണ് സമരം മാറ്റി വയ്ക്കുന്നത്. മുഖ്യമന്ത്രി വിദേശത്തു നിന്നും മടങ്ങിവന്ന ശേഷമാവും തുടർ നടപടികളിലേക്ക് കടക്കുക. സ്വകാര്യബസുകളുടെ പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, വിദ്യാഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുവാൻ നിശ്ചയിച്ചിരുന്നത്.

രാജസേനൻ സി.പി.എമ്മിലേക്ക്; ബി.ജെ.പി നേതൃത്വത്തിന് ഇന്ന് രാജികത്ത് സമർപ്പിക്കും

തിരുവനന്തപുരം: സിനിമാ സംവിധായകനും ബി.ജെ.പി സംസ്ഥാന സമിതി അംഗവുമായ രാജസേനൻ സി.പി.എമ്മിലേക്ക്. എ.കെ.ജി സെന്‍ററിൽ എത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി കൂടിക്കാഴ്ച്ച നടത്തി. അതിനുശേഷം ഇന്ന് ബി.ജെ.പി നേതൃത്വത്തിന് രാജികത്ത് സമർപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയക്കാരനെന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബി.ജെ.പിയിൽനിന്നു നേരിട്ടതെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കലാകാരനെന്ന നില‍യിൽ പ്രവർത്തിക്കാൻ കൂടുതൽ നല്ല പാർട്ടി സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിൽ ചേർന്ന രാജസേനൻ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ മത്സരിച്ചിരുന്നു.

കാടിനുള്ളിലെ ദുരിത ജീവിതത്തിന് അറുതി; സഫിയ ഇനി പീസ് വാലിയുടെ തണലിൽ

അടിമാലി: മാനസിക വിഭ്രാന്തിയുള്ള സഫിയ ആരോരുമില്ലാതെ വനത്തിനുള്ളിൽ ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. അടിമാലി കൂമ്പൻപാറക്ക് സമീപം റോഡിൽ നിന്നും രണ്ടു കിലോമീറ്ററോളം ഉൾവനത്തിലാണ് വീട്. വിവരം അറിഞ്ഞ ഉടൻ കോതമംഗലം പീസ് വാലി സ്ഥലത്തത്തി സഫിയയെ ഏറ്റെടുക്കുകയായിരുന്നു. അകന്ന ബന്ധു പറഞ്ഞതനുസരിച്ച് കൂമ്പൻപാറയിലെത്തിയ പീസ് വാലി പ്രവർത്തകർ കണ്ടത് പകൽ പോലും വെളിച്ചം എത്തിനോക്കാൻ മടിക്കുന്ന പാറകെട്ടുകൾക്ക് നടുവിൽ കാട്ടുപന്നികൾ വിഹരിക്കുന്ന സ്ഥലത്ത് നാളുകളായി പട്ടിണിയിൽ കഴിയുന്ന സഫിയയെയാണ്. മാനസിക വെല്ലുവിളി നേരിടുന്ന ഈ നാൽപത്തി അഞ്ചുകാരിക്ക് താൻ …

കാടിനുള്ളിലെ ദുരിത ജീവിതത്തിന് അറുതി; സഫിയ ഇനി പീസ് വാലിയുടെ തണലിൽ Read More »

ട്രെയിൻ ദുരന്തം; പ്രധാനമന്ത്രി ഇന്ന് ബാലസോർ സന്ദർശിക്കും

ന്യൂഡൽഹി: ഒഡീശ ട്രെയിൻ ദുരന്തത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അപകട സ്ഥലം സന്ദർശിക്കും. ട്രെയിൻ ദുരന്തം നടന്ന ബാലസോർ സന്ദർശിച്ച ശേഷം പ്രധാനമന്ത്രി ആശുപത്രിയിലെത്തി പരിക്കേറ്റവരുമായി കൂടിക്കാഴ്ച്ച നടത്തും. സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം അപകട സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി ചർച്ച നടത്തിയതായും പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും ഇന്നലെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഇന്നലെ രാത്രി 7.20 ഓടെയാണ് …

ട്രെയിൻ ദുരന്തം; പ്രധാനമന്ത്രി ഇന്ന് ബാലസോർ സന്ദർശിക്കും Read More »

അപകടത്തിൽപെട്ടവരുടെ ബന്ധുക്കൾക്കായി ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്ക് പ്രത്യേക ട്രെയിൻ

ഒഡീഷ: രാജ്യത്തെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു ഇന്നലെ ഒഡീഷയിൽ ട്രെയിൻ മറിഞ്ഞ് ഉണ്ടായ അപകടം. അപകടത്തിൽ നിരവധിപേരാണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റവരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരും വേറെ. ഇതിനിടയിൽ പ്രതിപക്ഷം ഭരണസംവിധാനത്തെ കുറ്റപ്പെടുത്തി രാജ്യത്തെ ജനങ്ങളുടെ സുരക്ഷ മികച്ചതാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് രം​ഗത്തെത്തുകയും ചെയ്തു. ഇതിനിടയിൽ അപകടത്തിൽപെട്ടവരുടെ ബന്ധുക്കൾക്കായി ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു. സമയം തീരുമാനിച്ചിട്ടില്ല. സീറ്റ് ബുക്ക് ചെയ്യാനായി ഈ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം: 044 25330952, 044 25330953, …

അപകടത്തിൽപെട്ടവരുടെ ബന്ധുക്കൾക്കായി ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്ക് പ്രത്യേക ട്രെയിൻ Read More »

റെയിൽവേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്, കേന്ദ്ര റെയിൽവേ മന്ത്രി രാജിവെക്കേണ്ടതാണ്; കെ സുധാകരൻ

തിരുവനന്തപുരം: ഒഡീഷയിൽ സംഭവിച്ചിരിക്കുന്നത് രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിൻ അപകടങ്ങളിലൊന്നാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. ഗുരുതരമായ വീഴ്ചയാണ് റെയിൽവേയുടെ ഭാഗത്തുനിന്ന് സംഭവിച്ചിരിക്കുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കേണ്ടതാണ്. രക്ഷാപ്രവർത്തനം നടത്തുവാനും പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുവാനും അധികാരികൾ പരാജയപ്പെട്ടിരിക്കുന്നു എന്നത് അപലപനീയമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കെ സുധാകരൻറെ വാക്കുകൾ: ”രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിൻ അപകടങ്ങളിൽ ഒന്നാണ് ഒഡിഷയിൽ സംഭവിച്ചിരിക്കുന്നത്. ആദ്യ അപകടം ഉണ്ടായതിനു ശേഷം സിഗ്‌നലിംഗ് സംവിധാനം …

റെയിൽവേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്, കേന്ദ്ര റെയിൽവേ മന്ത്രി രാജിവെക്കേണ്ടതാണ്; കെ സുധാകരൻ Read More »

കാഞ്ഞിരപ്പാറയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി; വായിൽ ആഴത്തിലുള്ള മുറിവ്, പടക്കം കടിച്ചതെന്ന് നിഗമനം

പത്തനംതിട്ട: കാട്ടാനയെ കോന്നി കൊക്കാത്തോട് കാഞ്ഞിരപ്പാറയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി. തുടർന്ന് ബന്ധപ്പെട്ട അധികാരികൽ സ്ഥലത്തെത്തി തുടർ നടപടിക്രമങ്ങൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആനയുടെ വായിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നു വ്യക്തമായി. പടക്കം കടിച്ചതിനെ തുടർന്നുണ്ടായ മുറിവ് ആണെന്നാണ് പ്രാഥമിക നിഗമനം. 15 ദിവസത്തോളം പഴക്കമുള്ള മുറിവുകളാണ്. ഇന്നലെ രാവിലെയാണ് കാഞ്ഞിരംപാറ വന അതിർത്തിയിൽ ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. ഒരാഴ്ച മുമ്പ് ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനയും ചരിഞ്ഞു. കുട്ടിയാനയുടെ വായയിൽ പരിക്ക് പറ്റിയ നിലയിൽ …

കാഞ്ഞിരപ്പാറയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി; വായിൽ ആഴത്തിലുള്ള മുറിവ്, പടക്കം കടിച്ചതെന്ന് നിഗമനം Read More »

തൊഴിലാളികളുടെ വരുമാനത്തിൽ കുറവ്‌ വരുത്താത്ത ഏതു പരിഷ്‌കാരത്തോടും മുഖം തിരിച്ചുനിൽക്കൽ സംഘടനയുടെ നയമല്ലെന്ന്‌ സി.ഐ.റ്റി.യു

തിരുവനന്തപുരം: തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്താത്ത, അവരുടെ വരുമാനത്തിൽ കുറവ്‌ വരുത്താത്ത ഏതു പരിഷ്‌കാരത്തോടും മുഖം തിരിച്ചുനിൽക്കൽ സംഘടനയുടെ നയമല്ലെന്ന്‌ സി.ഐ.റ്റി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി. തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കാനും തൊഴിലുടമകൾക്ക്‌ ന്യായമായ വിധത്തിൽ ബിസിനസ്‌ ചെയ്യാൻ സൗകര്യമുണ്ടാകുന്നതിനും സംഘടന എതിരല്ല. നാടിന്റെ പൊതുവായ വികസനവും വളർച്ചയും ലക്ഷ്യംവച്ചാണ്‌ സിഐടിയു പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെ‍ഡറേഷന്റെ (സി.ഐ.റ്റി.യു) നേതൃ-ത്വത്തിൽ ചുമട്ടുതൊഴിലാളികൾ നടത്തിയ സെക്രട്ടറിയറ്റ് മാർച്ച്‌ …

തൊഴിലാളികളുടെ വരുമാനത്തിൽ കുറവ്‌ വരുത്താത്ത ഏതു പരിഷ്‌കാരത്തോടും മുഖം തിരിച്ചുനിൽക്കൽ സംഘടനയുടെ നയമല്ലെന്ന്‌ സി.ഐ.റ്റി.യു Read More »

മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു, കേരളത്തിൻ്റെ മനസ്സും പിന്തുണയും ഒപ്പമുണ്ടാകും; മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദാരുണമായ ട്രെയിനപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും അതിലേറെ ആളുകൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഈ വിഷമഘട്ടത്തിൽ കേരളത്തിൻ്റെ മനസ്സും പിന്തുണയും ഒഡീഷയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ദമ്പതികളായ ഡോക്ടർമാർ വീടിനുള്ളിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: ഡോക്ടർ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാലപറമ്പ് ഹൗസിങ് കോളനിയിലെ ഡോ. റാം മനോഹർ(75), ഭാര്യ ഡോ. ശോഭ മനോഹർ(65) എന്നിവരാണ് മരിച്ചത്. അമിത അളവിൽ മരുന്ന് കഴിച്ചുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

പിങ്ക്‌, മഞ്ഞ കാർഡുകാർക്ക്‌ ബില്ലിൽ കേന്ദ്ര സർക്കാർ ചിഹ്‌നം പതിക്കണമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം

തിരുവനന്തപുരം: റേഷൻ കടകളിൽ പിങ്ക്‌, മഞ്ഞ കാർഡുകാർക്ക്‌ നൽകുന്ന ബില്ലിൽ കേന്ദ്ര സർക്കാർ ചിഹ്‌നം പതിക്കണമെന്ന്‌ കേന്ദ്ര ഭക്ഷ്യ മന്ത്രാലയം. പ്രധാനമന്ത്രി ഗരീബ്‌ കല്യാൺ അന്നയോജനയുടെ ലോഗോ ഇ – പോസ്‌ മെഷീനിൽനിന്നുള്ള പുതിയ ബില്ലിൽ പ്രിന്റ്‌ ചെയ്യണമെന്നാണ്‌ നിർദ്ദേശം. മുൻഗണനാ കാർഡുകാർക്ക്‌ സൗജന്യനിരക്കിൽ അരി നൽകുന്നത്‌ കേന്ദ്രമാണെന്നും ഇത്‌ അറിയിക്കാനാണ്‌ ലോഗോയെന്നുമാണ്‌ കേന്ദ്ര ഭക്ഷ്യമന്ത്രാലയം പറയുന്നത്‌. ഇല്ലെങ്കിൽ ഭക്ഷ്യധാന്യം നൽകില്ല. ഇതുപ്രകാരം വ്യാഴംമുതൽ മാറ്റംവരുത്തിയ ലോഗോയാണ്‌ നൽകുന്നത്‌. കാഴ്‌ചയിൽ താമരയുടേതുപോലെ തോന്നിക്കുന്നതാണ്‌ ലോഗോ. 1965 മുതൽ …

പിങ്ക്‌, മഞ്ഞ കാർഡുകാർക്ക്‌ ബില്ലിൽ കേന്ദ്ര സർക്കാർ ചിഹ്‌നം പതിക്കണമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം Read More »

ശ്രീലങ്കയെ പിന്തള്ളി പാകിസ്ഥാന്‍; പണപ്പെരുപ്പം 37.97 ശതമാനമായി കുതിച്ചുയര്‍ന്നു

ഇസ്ലാമാബാദ്: വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനില്‍ പണപ്പെരുപ്പം 37.97 ശതമാനമായി കുതിച്ചുയര്‍ന്നു. മേയില്‍ രേഖപ്പെടുത്തിയത് 1957ന് ശേഷം രാജ്യത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം. കടക്കെണിയില്‍ മുങ്ങിയ ശ്രീലങ്കയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും കൂടുതല്‍ വിലക്കയറ്റം അനുഭവപ്പെടുന്ന രാജ്യമായി പാകിസ്ഥാന്‍ മാറി. ഏപ്രിലിൽ ലങ്കയില്‍ പണപ്പെരുപ്പം 25.2 ശതമാനമായി കുറഞ്ഞു. പാകിസ്ഥാനില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്നു. മദ്യം, പുകയില ഉൽപ്പന്നങ്ങള്‍ എന്നിവയുടെ വിലയില്‍ 123.96 ശതമാനംവരെ വില ഉയര്‍ന്നു. ഉരുളക്കിഴങ്ങ്, ഗോതമ്പ്, തേയില, മുട്ട, അരി തുടങ്ങിയവയുടെ …

ശ്രീലങ്കയെ പിന്തള്ളി പാകിസ്ഥാന്‍; പണപ്പെരുപ്പം 37.97 ശതമാനമായി കുതിച്ചുയര്‍ന്നു Read More »

സാധാരണ ജനങ്ങളുടെ സുരക്ഷ അവഗണിക്കപ്പെടുന്നു; ബിനോയ് വിശ്വം, അപകടത്തിനു കാരണമായത് സിഗ്നലിങ് സിസ്റ്റത്തിന്‍റെ അപര്യാപ്തതയെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: അപ്രതീക്ഷിതമായുണ്ടായ ട്രെയിൻ അപകടത്തിന്‍റെ നടുക്കം വിട്ടു മാറാതെ ഒഡീശ. വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും വർധിക്കുമെന്നാണ് നിഗമനം. പ്രദേശത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. തകർന്ന കോച്ചുകളിൽ പരിശോധന തുടരുകയാണ്. അതേ സമയം രാജ്യം കണ്ട ഏറ്റവും വലിയ അപകടത്തിനു കാരണമായത് സിഗ്നലിങ് സിസ്റ്റത്തിന്‍റെ അപര്യാപ്തതയാണന്ന് പ്രതിപക്ഷം ആരോപിച്ചു. വിവിധ പാളങ്ങളിലായി മൂന്നു ട്രെയിനുകൾ അപകടത്തിൽ പെടുക എന്നത് വിശ്വസിക്കാനാകാത്തതാണ്. ഉത്തരം നൽകേണ്ട ഗൗരവകരമായ ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും ടിഎംസി വക്താവ് സാകേത് ഗോഖലെ പറഞ്ഞു. അപകടത്തിന്‍റെ …

സാധാരണ ജനങ്ങളുടെ സുരക്ഷ അവഗണിക്കപ്പെടുന്നു; ബിനോയ് വിശ്വം, അപകടത്തിനു കാരണമായത് സിഗ്നലിങ് സിസ്റ്റത്തിന്‍റെ അപര്യാപ്തതയെന്ന് പ്രതിപക്ഷം Read More »

ഒഡീഷ ദുന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി. ശനിയാഴ്ച പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം സെൻട്രൽ ഷാലിമാർ ദ്വൈവാക എക്സ്പ്രസും കന്യാകുമാരി ദിബ്രുഗർ വിവേക് എക്സ്പ്രസുമാണ് റദ്ദാക്കിയത്. കേരളത്തിലേക്കുള്ള നാലു ട്രെയിനുകൾ വഴി തിരിച്ചു വിട്ടിട്ടുമുണ്ട്. ജൂൺ ഒന്നിന് യാത്ര ആരംഭിച്ച സിൽച്ചർ-തിരുവനന്തപുരം, ദിബ്രുഗർ-കന്യാകുമാരി, ഷാലിമാർ-തിരുവനന്തപുരം ട്രെയിനുകളും വെള്ളിയാഴ്ച പുറപ്പെട്ട പാറ്റ്ന- എറണാകുളം എക്സ്പ്രസുമാണ് വഴി തിരിച്ചു വിട്ടത്. രാജ്യവ്യാപകമായി 48 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 36 ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. ഭുവനേശ്വർ വരെയുള്ള …

ഒഡീഷ ദുന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി Read More »

മറിഞ്ഞ ബോഗിയുടെ ഇരു വശത്തേക്കുമായി ചാടി; തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിൽ‌ തൃശൂർ സ്വദേശികൾ

അന്തിക്കാട്: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിൽ‌ തൃശൂർ സ്വദേശികളായ നാലു പേർ. കാരമുക്ക് വിളക്കുംകാൽ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയിൽ കിരൺ, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജീഷ് എന്നിവരാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കൊറാമണ്ഡൽ എക്സ്പ്രസിൽ ചെന്നൈയിൽ നിന്ന് തൃശൂരിലേക്കുള്ള യാത്രയിലായിരുന്നു നാലു പേരും. ട്രെയിൻ പാളം തെറ്റിയതോടെ മറിഞ്ഞ ബോഗിയുടെ ഇരു വശത്തേക്കുമായി നാലും പേരും ചാടി. ബോഗിയുടെ മുകളിലെ ഗ്ലാസ് പൊട്ടിച്ചാണ് വൈശാഖ് പുറത്തു കടന്നത്. അൽപ്പ …

മറിഞ്ഞ ബോഗിയുടെ ഇരു വശത്തേക്കുമായി ചാടി; തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിൽ‌ തൃശൂർ സ്വദേശികൾ Read More »

ഒഡീഷ ട്രെയിൻ അപകടം; മരിച്ചവരുടെ എണ്ണം 233 ആയി, ഉന്നത തല അന്വേഷണം നടത്തുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിനുകൾ പാളം തെറ്റിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 233 ആയി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. അതേ സമയം സംഭവത്തിൽ ഉന്നത തല അന്വേഷണം നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തും. ട്രാക്കിലെ പിഴവുകളായിരിക്കാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. 900 പേർക്ക് പരുക്ക് പറ്റിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അടുത്തിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിൽ ഒന്നാണിത്. …

ഒഡീഷ ട്രെയിൻ അപകടം; മരിച്ചവരുടെ എണ്ണം 233 ആയി, ഉന്നത തല അന്വേഷണം നടത്തുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് Read More »

കുടയത്തൂർ :താഴത്തെ തയ്യിൽ പരേതനായ പദ്മനാഭ പിള്ളയുടെ ഭാര്യ ദേവകിയമ്മ (93 )നിര്യാതയായി

കുടയത്തൂർ :താഴത്തെ തയ്യിൽ പരേതനായ പദ്മനാഭ പിള്ളയുടെ ഭാര്യ ദേവകിയമ്മ (93 )നിര്യാതയായി .സംസ്ക്കാരം 03 .06 .2023 ശനി രാവിലെ 10 .30 നു വീട്ടുവളപ്പിൽ .കോലത്തു കുടുംബാംഗമാണ് .മക്കൾ :സരസ്വതിയമ്മ ,സരോജനിയമ്മ (റിട്ട .ഉദ്യോഗസ്ഥ ,വിദ്യാഭ്യാസ വകുപ്പ് ),ലക്ഷ്മിയമ്മ (റിട്ട .ഉദ്യോഗസ്ഥ ,ആർ .ടി .ഓഫീസ് ),ബാലകൃഷ്ണപിള്ള (റിട്ട .ഉദ്യോഗസ്ഥൻ ,കെ .എസ്.ഇ .ബി ),ശാന്തകുമാരി (റിട്ട .ഉദ്യോഗസ്ഥ ,ആരോഗ്യ വകുപ്പ് ),രുക്മിണിയമ്മ (ഉദ്യോഗസ്ഥ ,ഇന്ത്യൻ പ്രസ് ഓഫിസ് ,നാസിക് ),ചന്ദ്രശേഖരപിള്ള (റിട്ട .ഉദ്യോഗസ്ഥൻ …

കുടയത്തൂർ :താഴത്തെ തയ്യിൽ പരേതനായ പദ്മനാഭ പിള്ളയുടെ ഭാര്യ ദേവകിയമ്മ (93 )നിര്യാതയായി Read More »

Totally free slot danger high voltage Revolves No deposit

Articles Most widely used Microgaming Games You should use During the 100 percent free Play Gambling enterprises With Free Revolves No-deposit Instead Wagering Requirements Bcasino Added bonus Terminology Always check go out limitations understand when 100 percent free revolves end. For example, MR Q Local casino now offers totally free spins that needs to be …

Totally free slot danger high voltage Revolves No deposit Read More »

ഗ്രീഷ്മയുടെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര കോടതി തള്ളി

തിരുവനന്തപുരം: കഷായത്തിൽ വിഷം കലർത്തി കാമുകൻ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര കോടതി തള്ളി. പ്രതിയെ കസ്റ്റഡിയിൽ വച്ചുകൊണ്ടു തന്നെ വിചാരണ പൂർത്തിയാക്കാനും കോടതി അനുമതി നൽകി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി വിദ്യാധരനാണ് വിധി പറഞ്ഞത്. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ഇത് പിന്നീട് വിചാരണയെ ബാധിക്കുമെന്നും പ്രേസിക്യൂഷൻ കോടതിയിൽ വാദിച്ചു. ആത്മഹത്യ പ്രവണതയുള്ള പ്രതിക്ക് ജാമ്യം നൽകി വിട്ടാൽ അപകടമാണെന്ന സ്പെഷ്യൽ പബ്ലിക് പ്രേസിക്യൂട്ടറുടെ വാദം …

ഗ്രീഷ്മയുടെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര കോടതി തള്ളി Read More »

ട്രെയിനിൻറെ കോച്ചിന് തീവച്ചത് ബംഗാൾ സ്വദേശി; റെയിൽവേ പരിസരത്ത് ഭിക്ഷയെടുക്കാൻ സമ്മതിക്കാത്തതിനാലാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതി

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൻറെ കോച്ചിന് തീവച്ചത് ബംഗാൾ സ്വദേശി പുഷൻജിത് സിംഗാണെന്ന് പൊലീസ്. ഇയാളെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. റെയിൽവേ പരിസരത്ത് ഭിക്ഷയെടുക്കാൻ സമ്മതിക്കാത്തതാണ് ട്രെയിനിന് തീവയ്ക്കാൻ കാരണമെന്നാണ് ഇയാൾ മൊഴി നൽകിയത്. ഇയാൾ ഏറെ നാളുകളായി റെയിൽവേ സ്റ്റേഷൻ പരിസരത്താണ് കഴിയുന്നത്. ഇവിടെ ഭിക്ഷയെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ സമ്മതിക്കാത്തതാണ് വൈരാഗ്യ കാരണമെന്നാണ് നിഗമനം. സ്റ്റേഷനു പരിസരത്തുള്ള ബിപിസിഎൽ ഇന്ധനസംഭരണ ശാലയിലെ ജീവനക്കാരും കഴിഞ്ഞ ദിവസം ഇയാളെ ഓടിച്ചു വിട്ടിരുന്നു. ഇതും പ്രകോപനമായെന്നാണ് വിലയിരുത്തൽ. …

ട്രെയിനിൻറെ കോച്ചിന് തീവച്ചത് ബംഗാൾ സ്വദേശി; റെയിൽവേ പരിസരത്ത് ഭിക്ഷയെടുക്കാൻ സമ്മതിക്കാത്തതിനാലാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതി Read More »

$ten Deposit Gambling establishment Deposit rainbow riches free play barcrest $10 Have fun with fifty, 60 Or 100 Bonuses

Content Benefits and drawbacks Away from To try out Within the Lowest Put Gambling enterprises The brand new Ports Chap Do Casinos on the internet That have Low Places Give Acceptance Extra Campaigns? I examined these types of gambling enterprises’ victory rates, games assortment, method of getting popular video game, defense, payment procedures, and much …

$ten Deposit Gambling establishment Deposit rainbow riches free play barcrest $10 Have fun with fifty, 60 Or 100 Bonuses Read More »

ഇഞ്ചപതാലിൽ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി; കുടുംബ പ്രശ്നം കാരണം ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി: അമ്മയെയും മകനെയും കൊന്നത്തടി ഇഞ്ചപതാലിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മീനാക്ഷി(80), ഇരളാങ്കൽ ശശിധരൻ(55), എന്നിവരാണ് മരിച്ചത്. ഇരുവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം. ഇവർക്കിടയിൽ കുടുംബ പ്രശ്നം ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. രാവിലെ എട്ട് മണിയോടെ പ്രദേശവാസികളാണ് അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മീനാക്ഷിയുടെ മൃതദേഹം ബാത്ത് റൂമിനുള്ളിലായിരുന്നു, സിറ്റൗട്ടിലുമാണ് ശശിധരന്റെ മ്യതദേഹം കിടന്നത്. വിഷം കുടിച്ച ഗ്ലാസും മറ്റ് അവശിഷ്ടങ്ങളും വീടിന്റെ മുറ്റത്ത് കിടക്കുന്ന …

ഇഞ്ചപതാലിൽ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി; കുടുംബ പ്രശ്നം കാരണം ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം Read More »

നഗരത്തിൽ പൊലീസും മോട്ടോർ വാഹനവകുപ്പും വ്യാപാരികളുടെ വയറ്റത്തടിക്കുന്നു….

തൊടുപുഴ: നഗരം കേന്ദ്രീകരിച്ച് പൊലീസ് – മോട്ടോർ വാഹന വകുപ്പുകൾ വാഹന പരിശോധന നടത്തുന്നത് വ്യാപാരികൾക്ക് ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതായി പരാതി. സ്ഥിരമായി നഗരത്തിലെ ചില ഭാഗങ്ങളാണ് ഉദ്യോഗസ്ഥർ തെരെഞ്ഞെടുത്തിരിക്കുന്നത്‌. ഒരു വിഭാഗം പരിശോധന അവസാനിപ്പിച്ച് പോകുമ്പോൾ അടുത്ത വിഭാഗം അവിടെ എത്തുന്നു. ഇതുമൂലം പലരും വഴിമാറി പോകുന്നത് മൂലം തങ്ങളുടെ വ്യാപാരത്തെ ബാധിക്കുന്നു എന്നാണ് ഇവർ പറയുന്നത്. രാവിലെയും വൈകുന്നേരവും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന തൊഴിലാളികളുടെ കച്ചവടമാണ് പലയിടത്തും നഷ്ടപ്പെടുന്നത്. തൊടുപുഴ കോതായിക്കുന്നു ബൈപ്പാസ് റോഡിൽ തണൽ …

നഗരത്തിൽ പൊലീസും മോട്ടോർ വാഹനവകുപ്പും വ്യാപാരികളുടെ വയറ്റത്തടിക്കുന്നു…. Read More »

തൃശൂരിൽ മിന്നൽ പരിശോധന; രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി

തൃശൂർ: കോർപ്പറേഷൻ പരിധിയിൽ ആരോഗ്യവിഭാഗത്തിൻറെ മിന്നൽ പരിശോധന. രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഒളരി നിയ റീജൻസി, അയ്യന്തോൾ റാന്തൽ റെസ്റ്റോറൻറ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഒരുമാസം മുൻപ് നടത്തിയ പരിശോധനയിൽ കോർപ്പറേഷൻ പരിധിയിലെ നാലു ഹോട്ടലുകളിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാർഥങ്ങൾ പിടികൂടിയിരുന്നു. തുടർന്ന് കോർപ്പറേഷൻ പരിധിയിൽ ഇന്നാണ് പരിശോധന നടത്തുന്നത്. പിടിച്ചെടുത്തതിൽ ഉപയോഗ ശൂന്യമായ മീൻ, ചിക്കൻ, ബീഫ് അടക്കമുള്ള ഭക്ഷണപദാർഥങ്ങൾ ഉൾപ്പെടുന്നു. കോർപ്പറേഷൻ പരിധിയിൽ പരിശോധന തുടരുമെന്ന് ആരോഗ്യവിഭാഗം …

തൃശൂരിൽ മിന്നൽ പരിശോധന; രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി Read More »

വഴിയിൽ മരക്കൊമ്പ് പൊട്ടിവീണു; അധ്യാപകന് ദാരുണാന്ത്യം

കോഴിക്കോട്: മരക്കൊമ്പ് പൊട്ടിവീണ് അധ്യാപകൻ മരിച്ചു. ഉള്ളിയേരി എ യുപി സ്കൂൾ അധ്യാപകൻ ഷെരീഫാണ് (39) മരിച്ചത്. വീട്ടിൽ നിന്ന് ബൈക്കിൽ സ്കൂളിലേക്ക് പോകവെയായിരുന്നു അപകടം. കോഴിക്കോട് നന്മണ്ട‍യിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. തലയിലേക്ക് മരം വീണതോടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണതാണ് മരണ കാരണം.

ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു; പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്

കോഴിക്കോട്: താമരശേരിയിലെ സ്വകാര്യ കോളെജിലെ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു. വിവിധ സ്ഥലങ്ങളിലെത്തിച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു. ചെവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങിയ പെൺകുട്ടി, തിരിച്ച് ഹോസ്റ്റലിൽ എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. ഉടൻ തന്നെ പിതാവ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ താമരശേരി ചുരത്തിലെ 9-ാം വളവിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ …

ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു; പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് Read More »

കുന്നുംപുറത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോ മറിഞ്ഞ് 8 പേർക്ക് പരിക്ക്

മലപ്പുറം: താനൂർ കുന്നുംപുറത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോ മറിഞ്ഞ് 8 പേർക്ക് പരിക്ക്. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റു. മോര്യ കുന്നുംപുറം റോഡിലാണ് അപകടമുണ്ടായത്. പരിയാപുരം സെന്‍ട്രൽ എയുപി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽ പിക്കേറ്റത്. 3 പേരെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഓച്ചിറ പഞ്ചായത്ത് ഓഫീസിൽ തീപിടിത്തം; ഫയലുകൾ കത്തി നശിച്ചു

കൊല്ലം: ഇന്ന് രാവിലെ ഓച്ചിറ പഞ്ചായത്ത് ഓഫീസിൽ തീപിടിത്തമുണ്ടായ. നിരവധി ഫയലുകൾ കത്തി നശിച്ചു. എന്നാൽ പ്രധാന ഫയലുകൾ സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ഓഫീസിൽ നിന്നും തീ പടരുന്നത് കണ്ടത്. ഉടനെ ഫ‍യർഫോഴ്സിനെ വിളിച്ചറിയിക്കുകയായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്നുമുള്ള ഫയർഫോഴ്സ് സംഘമെത്തി തീ പൂർണമായി അണച്ചു. ഷോർട്ട് സർക്ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഓച്ചിറ പൊലീസും ഫയർഫോഴ്സും അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

കെ.എസ്.ആർ.റ്റി.സി കൺസെഷൻ; ജൂലൈ മുതൽ വിദ്യാർഥികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കെ.എസ്.ആർ.റ്റി.സിയിൽ വിദ്യാർഥികൾക്കുള്ള കൺസെഷൻ അപേക്ഷ ജൂലൈ മുതൽ ഓൺലൈനായി സമർപ്പിക്കാം. നിശ്ചിത തുകയും അനുബന്ധ രേഖകളും അപ്‌ലോഡ് ചെയ്താൽ കൺസെഷൻ കാർഡ് എപ്പോഴാണ് ലഭിക്കുക എന്ന് ഫോണിൽ സന്ദേശമെത്തും. തുടർന്ന് ഡിപ്പോയിലെത്തി കൺസെഷൻ കാർഡ് കൈപ്പറ്റാം. ജൂൺ മുതൽ കൺസെഷൻ കാർഡിൻറെ പ്രായ പരിധി 25 വയസ് എന്നത് നിർബന്ധമാക്കി. ഇനി മുതൽ അപേക്ഷയുടെ സ്റ്റാറ്റസ് അപേക്ഷകർക്ക് വെബ്സൈറ്റിൽ നിന്ന് അറിയാനും സാധിക്കും. കെ.എസ്.ആർ.റ്റി.സി ഐ.റ്റി സെല്ലാണ് ഇതിനായുള്ള സോഫ്റ്റ് വെയറുകൾ തയ്യാക്കിയത്. പെൻഷൻകാരായ പഠിതാക്കൾക്കും …

കെ.എസ്.ആർ.റ്റി.സി കൺസെഷൻ; ജൂലൈ മുതൽ വിദ്യാർഥികൾക്ക് അപേക്ഷിക്കാം Read More »

ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്നും വീണ്ടും ഉഗ്രസ്ഫോടന ശബ്ദം

കോട്ടയം: എരുമേലി കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്നും വീണ്ടും ഉഗ്രസ്ഫോടന ശബ്ദം. ഭൂമിക്കടിയിൽ നിന്നും 2 തവണയായി ശബ്ദം കേട്ടതായാണ് പ്രദേശവാസികൾ അറിയിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാലരയ്ക്കാണ് സംഭവം. കഴിഞ്ഞ തവണത്തേക്കാൾ ഉഗ്രമായ ശബ്ദമാണെന്നും ഭൂമിുകുലുക്കത്തിന് സമാനായി തോന്നിയെന്നും പ്രദേശവാസികൾ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയും സമാനമായ രീതിയിൽ 2 തവണ ഭൂമിക്കടിയിൽ നിന്നും ശബ്ദം ഉയർന്നിരുന്നു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പ്രദേശങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നും മുഴക്കവും ശബ്ദവും കേട്ടത്. ഇതിനെ തുടർന്ന് പ്രദേശത്ത് സംസ്ഥാന ജിയോളജി …

ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്നും വീണ്ടും ഉഗ്രസ്ഫോടന ശബ്ദം Read More »

പാമ്പ് സർക്കാരിന്‍റേതാണെങ്കിൽ കോഴി എന്‍റേതാണ്, നഷ്ടപരിഹാരം കിട്ടണം; മന്ത്രിയെ സമീപിച്ച് കർഷകൻ

കാസർഗോഡ്: പെരുമ്പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നഷ്ടപരിഹാരം തേടി കർഷകൻ മന്ത്രിയെ സമീപിച്ചു. വെള്ളരിക്കുണ്ട് താലൂക്കുതല അദാലത്തിനെത്തിയ മന്ത്രി അഹമ്മദ് ദേവർകോവ്ലിനു മുന്നിലാണ് കർഷകന്‍റെ പരാതി. ‘പാമ്പ് സർക്കാരിന്‍റേതാണെങ്കിൽ കോഴി എന്‍റേതാണ്, നഷ്ടപരിഹാരം കിട്ടണം’ എന്നാണ് കർഷകൻ കെ.വി. ജോർജിന്‍റെ നിലപാട്. നഷ്ടപരിഹാരത്തിനായി താൻ ഒരു വർഷമായി അലയുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ജൂണിലാണ് ജോർജിന്‍റെ വീട്ടിൽ പെരുമ്പാമ്പു കയറി കോഴിക്കൂട്ടിലുണ്ടായിരുന്ന കോഴികളെ ഒന്നാകെ വിഴുങ്ങിയത്. വിവരമറിഞ്ഞെത്തിയ വനപാലകർ പാമ്പിനെ തിരികെ കാട്ടിൽ കൊണ്ടു പോയി വിട്ടു. …

പാമ്പ് സർക്കാരിന്‍റേതാണെങ്കിൽ കോഴി എന്‍റേതാണ്, നഷ്ടപരിഹാരം കിട്ടണം; മന്ത്രിയെ സമീപിച്ച് കർഷകൻ Read More »

സ്വർണവിലയിൽ വർധന; പവന് 44,800 രൂപ

കൊച്ചി: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വർധന. ഇന്ന് (02/06/2023) പവന് 240 രൂപ വർധിച്ച് ഒരു പവന്‍ സ്വർണത്തിന്‍റെ വില 44,800 രൂപയായി. ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. 5600 രൂപയാണ് ഒരു ഗ്രാം സർണത്തിന്‍റെ വില. കഴിഞ്ഞ മാസം 45,760 രൂപയിലെത്തിയ സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു. പിന്നീട് 30 ന് 44,360 രൂപയായി കുറഞ്ഞ കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസം 320 രൂപ വർധിച്ച ശേഷം …

സ്വർണവിലയിൽ വർധന; പവന് 44,800 രൂപ Read More »

മൂലമറ്റം ടൗണിലെ കടകളിൽ നിന്നും മോഷണം; പൈസയും മദ്യവും സിഗരറ്റും മോഷണം പോയി

മൂലമറ്റം: ടൗണിൽ ബിവിറേജ് ഷോപ്പും രണ്ട് ജൗളി കടകളും ഒരു സ്റ്റേഷനി കടയും കുത്തി തുറന്നു മോഷണം. കടകളുടെ താഴ് പൊളിച്ച് ആണ് മോഷണം നടത്തിയിരിക്കുന്നത്. ഇരുപതിനായിരത്തിൽപരം രൂപയും സിഗരറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷണം പോയി. ബിവിറേജിൽ നിന്ന് പത്ത് കുപ്പി വില കൂടിയ മദ്യവും നഷ്ടപ്പെട്ടു. ഒരു ജൗളി കട കുത്തിതുറക്കാൻ ശ്രമിച്ചെങ്കിലും മോഷ്ടാക്കൾക്ക് താഴ് പൊളിക്കാൻ പറ്റാത്തതിനാൽ മോഷണം നടന്നില്ല. പ്രതിയുടെ സി.സി.റ്റി.വി ദൃശ്യം കിട്ടിയിട്ടുണ്ട് പ്രതി ഗ്ലൗസ് ധരിച്ചിരുന്നു. മുഖവും മറച്ചിരുന്നു. ബുധനാഴ്ച …

മൂലമറ്റം ടൗണിലെ കടകളിൽ നിന്നും മോഷണം; പൈസയും മദ്യവും സിഗരറ്റും മോഷണം പോയി Read More »

കേരളത്തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തീരത്ത് ഇന്ന് വെള്ളിയാഴ്ച ഉയർന്ന തിരമാലയ്ക്ക് ജാഗ്രതാ നിർദേശം. രാത്രി 11.30 വരെ 0.5 മീറ്റർ മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. സെക്കൻഡിൽ 10 cm നും 30 cm നും ഇടയിൽ വേഗത മാറിവരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു. ജാഗ്രത നിർദേശങ്ങൾ – 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട …

കേരളത്തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം Read More »