Timely news thodupuzha

logo

Month: July 2023

മലപ്പുറം ജില്ലയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു

മലപ്പുറം: കക്കാടിൽ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഒരാളുടെ നില അതീവഗുരുതരമാണ്. തൃശൂർ-കോഴിക്കോട് ബസും മഞ്ചേരി-പരപ്പനങ്ങാടി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ആശിഷ്.ജെ.ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ

ന്യൂഡൽഹി: ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. ആദ്യം അഹമ്മദാബാദിലെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. 2011ൽ ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായ അദ്ദേഹം 2013ൽ സ്ഥിരം ജഡ്ജിയായി. ഈ വർഷം ഫെബ്രുവരി 26 ന് ഗുജറാത്ത് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിതനായി. കേന്ദ്ര സർക്കാർ നിയമന ഉത്തരവിറക്കിയാൽ …

ആശിഷ്.ജെ.ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ Read More »

സ്വത്ത് വിവരം സ്പാർക്കിൽ സമർപ്പിക്കാത്തതിൽ നടപടി; മുന്നറിയിപ്പുമായി സർക്കാർ

തിരുവനന്തപുരം: ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് നൽകിയിരിക്കുന്നത് വാർഷിക സ്വത്ത് വിവരം സ്പാർക്കിൽ സമർപ്പിക്കാത്തതിനെ തുടർന്നാണ്. സ്വത്ത് വിവരം ഇനിയും സമർപ്പിക്കാത്ത ​ഗവൺമെന്റ് ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചു. ഉത്തരവിൽ ഇവർക്ക് സ്ഥാനകയറ്റം, സ്ഥലമാറ്റം എന്നിവയ്ക്ക് അർഹതയുണ്ടാകില്ലെന്നും കൊടുത്തിട്ടുണ്ട്. സ്വത്ത് വിവരം സമർപ്പിക്കുന്നത് സംബന്ധിച്ച് കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 1960 ലെ ചട്ടം 37, 39 എന്നിവയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ …

സ്വത്ത് വിവരം സ്പാർക്കിൽ സമർപ്പിക്കാത്തതിൽ നടപടി; മുന്നറിയിപ്പുമായി സർക്കാർ Read More »

മൂന്നുദിവസം കൂടി അതിശക്തമായ മഴ തുടരും; കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ട‍യം,എറണാകുളം, തൃശൂർ, പാലക്കാട്, ജില്ലകളിൽ യെലോ അലർട്ടാണ്. കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ, കൊല്ലം ജില്ലകളിലെ എല്ലാ പ്രഫഷണൽ കോളെജുകളുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എം.ജി സർവ്വകലാശാല നടത്താനിരുന്ന എക്സാമുകൾ മാറ്റിവെച്ചു. പിഎസ്സി. …

മൂന്നുദിവസം കൂടി അതിശക്തമായ മഴ തുടരും; കേന്ദ്ര കാലാവസ്ഥ വകുപ്പ് Read More »

Leovegas Online Casino ᐈ Tarjoaa Sinulle? 100% Bonus A Hundred Asti Casinoto

Leovegas Online Casino ᐈ Tarjoaa Sinulle? 100% Bonus A Hundred Asti Casinotop ᐅ Leovegas Kasino Suomi » Lue Vedonvälittäjän Arvostelu Ja Saa Bonus 2023 Content Vanhoille Ja Aktiivisille Pelaajille Tarjotut Edut Ja Bonukset Kuinka Pelata Leovegas Casinolla? Miksi Kannattaa Valita Verovapaa Casino? Leovegas Casino Bonus Aika Kotiuttaa Voitot? Ilmaiskierrokset Kasinolla Leovegas Bonus Leovegas Kolikkopelit Sivuston …

Leovegas Online Casino ᐈ Tarjoaa Sinulle? 100% Bonus A Hundred Asti Casinoto Read More »

ചിറക്കടവ് 18ആം വാർഡിലെ മൂലേപ്പടി പാലം തകർന്നു

ചിറക്കടവ്: കഴിഞ്ഞ വർഷത്തെ മഴയിൽ ശോചനീയാവസ്ഥയിലായ പാലത്തിന്റെ നിർമ്മാണം ​ഗവൺമെന്റ് അനുവദിച്ച ഫണ്ട് ഉപയോ​ഗിച്ച് നടത്തിക്കൊണ്ടിരുന്ന സാജചര്യത്തിലാണ് കനത്ത മഴയെ തുടർന്ന് തകർന്ന് വീണത്. ചിറക്കടവ് ​ഗ്രാമപഞ്ചായത്തിലെ 18ആം വാർഡിലെ മൂലേപ്പടി പാലമാണ് പൊളിഞ്ഞ് താഴേക്ക് പോയത്. ഒരു ലക്ഷം രൂപയാണ് പാലത്തിന്റെ അറ്റകുറ്റ പണികൾക്കായി അനുവദിച്ചത്. ഇപ്പോൾ പാലം പൂർണമായി തകർന്ന സ്ഥിതിക്ക് 10 ലക്ഷം രൂപയെങ്കിലും അറ്റകുറ്റപണികൾക്കായി വേണ്ടി വരുമെന്ന് വാർഡ് അം​ഗം ഉഷ ശ്രീകുമാർ പറഞ്ഞു.

അതിദരിദ്ര കുടുംബങ്ങൾക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി അധിക രേഖകൾ ശേഖരിക്കരുതെന്ന് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും; മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി

തിരുവനന്തപുരം: അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകൾ/ അനുബന്ധ സ്ഥാപനങ്ങൾ നൽകിവരുന്ന സബ്.സി.ഡി/സാമ്പത്തിക സഹായം മുതലായവ ലഭ്യമാകുന്നതിന് വരുമാന സർട്ടിഫിക്കറ്റ് പോലെയുള്ള അധിക രേഖകൾ ശേഖരിക്കരുതെന്ന് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത്തരം കുടുംബങ്ങൾക്ക് പദ്ധതിയുടെ അനുകൂല്യവും സേവനവും ലഭിക്കുന്നതിനുള്ള പ്രക്രിയ ലഘൂകരിക്കുന്നതിറെ ഭാഗമായാണിത്. ശമ്പള പരിഷ്‌കരണം: കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി (ഐ.ഐ.എച്ച്.റ്റി) യിലെ ജീവനക്കാരുടെ …

അതിദരിദ്ര കുടുംബങ്ങൾക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി അധിക രേഖകൾ ശേഖരിക്കരുതെന്ന് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും; മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി Read More »

പ്രവാസി ദോഹയുടെ ബഷീർ പുരസ്‌കാരം എഴുത്തുകാരൻ വൈശാഖന്‌

കോഴിക്കോട്‌: ഖത്തർ മലയാളി പ്രവാസി സാംസ്‌കാരിക കൂട്ടായ്‌മയായ പ്രവാസി ദോഹയുടെ ബഷീർ പുരസ്‌കാരം എഴുത്തുകാരൻ വൈശാഖന്‌. അരലക്ഷം രൂപയും ആർടിസ്‌റ്റ്‌ നമ്പൂതിരി രൂപകൽപനചെയ്‌ത ശിൽപവും പ്രശംസാപത്രവുമാണ്‌ അവാർഡ്‌. എം.റ്റി വാസുദേവൻ നായർ ചെയർമാനും ബാബുമേത്തർ(മാനേജിംഗ്‌ ട്രസ്‌റ്റി), എം.എ റഹ്മാൻ, കെ.കെ സുധാകരൻ, ഷംസുദ്ദീൻ, സി.വി റപ്പായി, ദീപൻ എന്നിവരടങ്ങിയ ജഡ്‌ജിംഗ്‌ കമ്മിറ്റിയാണ്‌ അവാർഡ്‌ നിർണയിച്ചത്‌. പുരസ്‌കാരവും എം.എൻ വിജയൻ എൻഡോവ്‌മെന്റ്‌സ്‌കോളർഷിപ്പും ഒരുമിച്ച്‌ വിതരണം ചെയ്യും.

ആശാവർക്കർമാർക്കായി ആശ കരുതൽ ഡ്രഗ് കിറ്റുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പനിക്കാലത്ത് ആശാവർക്കർമാർക്കായി ആശ കരുതൽ ഡ്രഗ് കിറ്റുകൾ കെഎംഎസ്സിഎൽ മുഖേന വിതരണം ചെയ്തു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഫീൽഡുതല പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടിയാണ് ഡ്രഗ് കിറ്റ് വിതരണം ചെയ്യുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുവാനും അടിയന്തിര മെഡിക്കൽ സാഹചര്യങ്ങൾ ഉണ്ടായാൽ അത് നേരിടുവാനും ആ വ്യക്തിയെ ഉടനെ തൊട്ടടുത്ത ആരോഗ്യ സ്ഥാപനത്തിലേക്ക് എത്തിക്കുവാനും ആശമാരെ പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആശാ കരുതൽ ഡ്രഗ് കിറ്റ് ഉപയോഗിക്കുന്നതിനുള്ള മാർഗരേഖ …

ആശാവർക്കർമാർക്കായി ആശ കരുതൽ ഡ്രഗ് കിറ്റുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജ് Read More »

ഏക സിവിൽ കോഡ്; വിഷയത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമില്ലെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: ഏക സിവിൽ കോഡിൽ അഭിപ്രായം വൈകിയത്‌ അഖിലേന്ത്യാ നേതാക്കളെ ഫോണിൽ കിട്ടാത്തതുകൊണ്ടെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശൻ. വിഷയത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമില്ല. സീതാറാം യെച്ചൂരി പ്രതികരിച്ച ദിവസംതന്നെ കോൺഗ്രസ്‌ വക്താവ്‌ ജയറാം രമേഷും നിലപാട്‌ വ്യക്തമാക്കിയിരുന്നു. ഏക സിവിൽ കോഡിനെതിരെ സമരം ഏതു രീതിയിൽ വേണമെന്നതു സംബന്ധിച്ച്‌ അഖിലേന്ത്യാ നേതൃത്വത്തിന്റെ അംഗീകാരം വേണമായിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ളവർ മണിപ്പുരിലായിരുന്നതിനാൽ ഫോണിൽ കിട്ടിയില്ല. സമരം ദേശീയതലത്തിലാണോ സംസ്ഥാനതലത്തിലാണോ എന്നറിയാനുള്ള താമസമാണുണ്ടായത്‌. ഇക്കാര്യത്തിൽ കെ.പി.സി.സി പ്രസിഡന്റിനും വ്യത്യസ്‌ത അഭിപ്രായമില്ല. ഏക …

ഏക സിവിൽ കോഡ്; വിഷയത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമില്ലെന്ന് വി.ഡി.സതീശൻ Read More »

എരുത്വാപ്പുഴ – മലവേടർ കോളനി റോഡ് നാടിന് സമർപ്പിച്ചു

എരുമേലി: പമ്പാവാലിയിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയ എരുത്വാപ്പുഴ മലവേടർ – കോളനി റോഡ് നാടിന് സമർപ്പിച്ചു. ഇതോട് അനുബന്ധിച്ച് നടന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം മറിയാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ സണ്ണി മുഖ്യപ്രഭാഷണം നടത്തി. ട്രൈബൽ ഓഫീസർ അജി, പൊതുപ്രവർത്തകൻ ബിനു നിരപ്പേൽ, ഗോപി മൂപ്പൻ, തോമാച്ചൻ പതുപ്പള്ളി, സജി …

എരുത്വാപ്പുഴ – മലവേടർ കോളനി റോഡ് നാടിന് സമർപ്പിച്ചു Read More »

കർഷക കോൺഗ്രസ് ജില്ല ജനറൽബോഡി യോഗം ഇടുക്കി ഡി.സി.സി ഓഫീസിൽ ചേർന്നു

ചെറുതോണി: കർഷക കോൺഗ്രസ് ജില്ല ജനറൽബോഡി യോ​ഗം ഇടുക്കി ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ.സി വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ആൻറണി കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടോമി പാലയ്ക്കൽ, സെക്രട്ടറിമാരായ ജോസ് മുത്തനാട്ട്, ശശിധരൻ നായർ, ജോയി വർഗീസ്, അജയ് ജോൺ, എസ്.കെ വിജയൻ, ബാബു വർഗീസ്, ഇ.ജെ ജോസഫ്, ജോസഫ് കുര്യൻ തുടങ്ങിയ നേതാക്കൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംസ്ഥാന ജില്ലാ പുനഃസംഘടനകൾക്ക് ശേഷം നടന്ന ആദ്യ …

കർഷക കോൺഗ്രസ് ജില്ല ജനറൽബോഡി യോഗം ഇടുക്കി ഡി.സി.സി ഓഫീസിൽ ചേർന്നു Read More »

ബ്യൂട്ടി പാർലർ ഉടമക്കെതിരായ ലഹരിക്കേസ് റദ്ദാക്കി ഹൈക്കോടതി ഉത്തരവ്

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ ലഹരിക്കേസ് റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. എക്സൈസ് പിടിച്ചെടുത്തത് ലഹരി മരുന്നല്ലെന്ന് ലാബ് പരിശോധനയിൽ വ്യക്തമായിരുന്നു. തുടർന്നാണ് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷീല ഹൈക്കോടതിൽ ഹർജി നൽകിയത്. ബാഗിൽ നിന്നും 12 എൽഎസ്ഡി സ്റ്റാമ്പുകൾ എക്സൈസ് പിടിച്ചെടുത്തതിനെ തുടർന്ന് 72 ദിവസമാണ് ഷീല ജയിലിൽ കഴിയേണ്ടി വന്നത്. എന്നാൽ പിടിച്ചെടുത്തത് എൽഎസ്ടി സ്റ്റാപുകളല്ലെന്ന രാസപരിശോധന ഫലം പുറത്തുവന്നതോടെയാണ് കഥമാറിയത്. അപ്പോഴേക്കും ജയിൽവാസം കഴിഞ്ഞ് ഷീല സണ്ണി ജാമ്യത്തിലിറങ്ങിയിരുന്നു. വ്യാജ …

ബ്യൂട്ടി പാർലർ ഉടമക്കെതിരായ ലഹരിക്കേസ് റദ്ദാക്കി ഹൈക്കോടതി ഉത്തരവ് Read More »

ഞങ്ങളും കൃഷി പദ്ധതി; ഞാറ്റുവേല ചന്തയും കർഷക സഭകളും 7ന്

കോടിക്കുളം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് കോടിക്കുളം കൃഷിഭവന്റെ നേതൃത്വത്തിൽ ഏഴിന് കോടിക്കുളം ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ വച്ച് ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. വി സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്യും. പരിപാടിയിൽ കർഷകർക്ക് സ്വന്തം ഉത്പാദിപ്പിച്ച നടീൽ വസ്തുക്കൾ(വിത്തുകൾ, തൈകൾ, നടുതലകൾ മുതലായവ) ജൈവ വളങ്ങൾ എന്നിവയുടെ വിപണനം നടത്താം. പരിപാടിയിൽ കർഷകർക്ക് പോസ്റ്റൽ വകുപ്പിന്റെ സഹകരണത്തോടെ ആധാർ ബന്ധിപ്പിച്ച അക്കൗണ്ട് ഓപ്പൺ ചെയ്യുവാനും …

ഞങ്ങളും കൃഷി പദ്ധതി; ഞാറ്റുവേല ചന്തയും കർഷക സഭകളും 7ന് Read More »

ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം വി.മുരളീധരന് നൽകിയേക്കും

ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ബി.ജെ.പിയിൽ അഴിച്ചുപണിക്കൊരുങ്ങി നേതൃത്വം. കേരളത്തിൽ കെ. സുരേന്ദ്രനു പകരം വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ അധ്യക്ഷനാക്കിയേക്കും. അങ്ങനെ വന്നാൽ നടൻ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കും. ഇതിനോടകം നാലു സംസ്ഥാനങ്ങളിൽ ബി.ജെ.പി അധ്യക്ഷൻമാരെ മാറ്റിയിരുന്നു. ലേക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെ.സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായി തുടരുമെന്നാണ് കേരളത്തിൻറെ ചുമതലയുള്ള ബിജെപി നേതൃത്വം വ്യക്തമാക്കിയത്. എന്നാൽ തെലങ്കാനയിൽ കേന്ദ്രമന്ത്രി ജി.കിഷൻ റെഡിയെ അധ്യക്ഷനാക്കിയതോടെയാണ് കേരളത്തിലും സമാനമായ സാധ്യതയുണ്ടെന്ന സൂചനകൾ പുറത്തുവന്നത്. ഗുജറാത്തിൽ …

ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം വി.മുരളീധരന് നൽകിയേക്കും Read More »

മരം കടപുഴകി വീണ് ശാന്തൻപാറയിൽ വീട് ഭാഗീകമായി തകർന്നു

ഇടുക്കി: ശാന്തൻപാറയിൽ മരം കടപുഴകി വീണ് വീട് ഭാഗീകമായി തകർന്നു. കറുപ്പൻ കോളനി സ്വദേശി വനരാജിന്‍റെ വീടാണ് തകർന്നത്. ശക്തമായ കാറ്റിൽ മരം ഒടിഞ്ഞ് വീണ് ഇലട്രിക് പോസ്റ്റ് മറിഞ്ഞ് അടുത്ത വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകളുണ്ടായി. ഇന്നലെ രാത്രിയാണ് സംഭവം. ശക്തമായ മഴയിൽ കാറ്റാടി മരമാണ് വീടിന് പുറത്തേക്ക് വീണത്. ഷീറ്റ് മെയ്ത വീടിന് പുറത്തേക്കാണ് മരം വീണത്. ഇതിനെ തുടർന്ന് വീട് ഭാഗീകമായി തകർന്നു.

തുണ്ടത്തിൽ റ്റി.ഒ മത്തായി നിര്യാതനായി

കൊടുവേലി: തുണ്ടത്തിൽ( മഞ്ഞളാങ്കൽ) റ്റി.ഒ മത്തായി(85, റിട്ട.ഹെഡ്‌ മാസ്റ്റർ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വ്യാഴം(6/7/2023) രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ മറിയക്കുട്ടി മുതലക്കോടം കല്ലിങ്കകുടിയിൽ കുടുംബാംഗം. മക്കൾ: ആൻസി(റിട്ട.അധ്യാപിക, തിരൂർ), സാബു, ബിജു, മിനിമോൾ(യു.കെ). മരുമക്കൾ: ആന്റോ പാലത്തുങ്കൽ(റിട്ട.അധ്യാപകൻ, തിരൂർ), ഡാലിയ (കരിന്തോളിൽ ആലക്കോട്), മണി (പുളിക്കൽ, ഊന്നുകൽ), ബിജു മാടശ്ശേരിൽ(യു.കെ).

ജ്യോതിരാദിത്യ സിന്ധ്യക്കു പകരം പ്രിയങ്കാ ഗാന്ധി

ന്യൂഡൽ‌ഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യക്കു പകരക്കാരിയായി പ്രിയങ്കാ ഗാന്ധിയെ രംഗത്തിറക്കാൻ കോൺഗ്രസ് പുറപ്പാട്. മധ്യപ്രദേശിലെ ഗ്വാളിയർ – ചമ്പൽ മേഖലയിലാണ് കോൺഗ്രസിന്‍റെ പ്രചരണം നയിക്കാൻ പ്രിയങ്ക ഗാന്ധി മുന്നിട്ടിറങ്ങുക. ജൂലൈ 20 ശേഷം ഗ്വാളിയർ – ചമ്പൽ മേഖലയിൽ പ്രിയങ്ക റാലി നയിക്കുമെന്ന്കോൺഗ്രസ് വൃത്തങ്ങൾ‌ അറിയിച്ചു. സിന്ധ്യ മറുകണ്ടം ചാടിയെങ്കി‌ലും പ്രദേശത്തെ തിരികെപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഈ വർഷമവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 34 ൽ 26 …

ജ്യോതിരാദിത്യ സിന്ധ്യക്കു പകരം പ്രിയങ്കാ ഗാന്ധി Read More »

വടക്കഞ്ചേരിയിൽ നെൽപ്പാടത്ത് ജോലി ചെയ്യുന്നതിനിടെ തെങ്ങ് പൊട്ടിവീണ് തൊഴിലാളി മരിച്ചു

പാലക്കാട്‌: വടക്കഞ്ചേരിയിൽ നെൽപ്പാടത്ത് ജോലി ചെയ്തിരുന്ന പല്ലാറോഡ് സ്വദേശിനി തങ്കമണി(53)യാണ് തെങ്ങ് പൊട്ടിവീണ് മരിച്ചത്. ഭർത്താവ്: മണി. മക്കൾ: വിനു, വിനിത, വിൻസി, ജിൻസി, വിനീഷ്, ജിനീഷ്. മരുമക്കൾ: മുരളി, സന്തോഷ്, പ്രവീൺകുമാർ, സൗമ്യ.കോഴിക്കോട്‌ കൊടിയത്തൂർ തെയ്യത്തുംകടവിൽ ഇരുവഴിഞ്ഞിപ്പുഴയിലെ ഒഴുക്കിൽപ്പെട്ടാണ് ഒരാളെ കാണാതായത്‌. ചാത്തപ്പറമ്പ് ഹുസൈൻ കുട്ടി (64)യാണ് ഒഴുക്കിൽപ്പെട്ടത്.

ഇരിങ്ങാലക്കുടയിൽ കാൽ വഴുതി തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട പത്തൊമ്പതുകാരൻ മരിച്ചു

തൃശൂർ: കനത്ത മഴയിൽ സംസ്ഥാനത്ത്‌ രണ്ടുമരണം, ഒരാളെ കാണാതായി. തോട്ടിൽവീണ വിദ്യാർഥിയും തെങ്ങ്‌ വീണ്‌ കർഷകത്തൊഴിലാളിയുമാണ്‌ മരിച്ചത്‌. കൂട്ടുകാർക്കൊപ്പം മീൻ പിടിക്കുന്നതിനിടയിൽ കാൽ വഴുതി തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട് ഇരിങ്ങാലക്കുട പടിയൂർ വളവനങ്ങാടി കൊല്ലമാംപറമ്പിൽ വീട്ടിൽ ആന്റണി – ലിസ ദമ്പതികളുടെ മകൻ വെറോൺ (19) ആണ് മരിച്ചത്. ചൊവ്വ വൈകിട്ട്‌ നാലിന്‌ അരിപ്പാലം പാലത്തിനു സമീപമായിരുന്നു അപകടം നടന്നത്. കല്ലേറ്റുങ്കര പോളിടെക്നിക്കിലെ ഒന്നാം വർഷ വിദ്യാർഥിയാണ്. മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മോർച്ചറിയിൽ. സഹോദരൻ: സോളമൻ.

തീരമേഖലയിൽ കടലാക്രമണം രൂക്ഷം; രണ്ടു പേർ മരിച്ചു, ഒരാളെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ദുരിതം വിതച്ച്‌ കനത്ത മഴ തുടരുന്നു. വ്യാഴംവരെ വ്യാപകമഴ തുടരുമെന്നാണ്‌ പ്രവചനം. ഒറ്റപ്പെട്ട അതിശക്ത മഴയ്‌ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം. തീരമേഖലയിൽ കടലാക്രമണം രൂക്ഷമാണ്‌. മഴക്കെടുതിയിൽ ചൊവ്വാഴ്‌ച രണ്ടു പേർ മരിച്ചു. രണ്ടു പേർക്ക്‌ പരിക്കേറ്റു. ഒരാളെ കാണാതായി. കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ കരിക്കോട്ട്‌ പാളത്തിൽ മരംവീണു. എറണാകുളം പനങ്ങാടും പാലാരിവട്ടത്തും കാലടി മറ്റൂരിലും കളമശേരിയിലും റോഡിൽ മരം വീണ്‌ ഗതാഗത തടസ്സമുണ്ടായി. കോട്ടയത്ത്‌ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മൂന്ന്‌ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. …

തീരമേഖലയിൽ കടലാക്രമണം രൂക്ഷം; രണ്ടു പേർ മരിച്ചു, ഒരാളെ കാണാതായി Read More »

പാലത്തുരുത്ത് വട്ടപ്പറമ്പിൽ സണ്ണി ജോസഫ് അന്തരിച്ചു

കൈപ്പുഴ: പാലത്തുരുത്ത് വട്ടപ്പറമ്പിൽ സണ്ണി ജോസഫ്(59) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച്ച(7/7/2023) ഉച്ചകഴിഞ്ഞ് മൂന്നിന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ സോമ ഈര പരപൂത്ര കുടുംബാം​ഗമാണ്. മക്കൾ: സോണിയ(ലണ്ടൻ), സോഫിയ(ദുബായ്), സിൽവിയ(ലണ്ടൻ). മരുമക്കൾ: ഫിലിപ്പ്(മുട്ടം), അജീഷ്(മ്രാല).

ആദിവാസി യുവാവിന്‍റെ തലയിൽ മൂത്രമൊഴിച്ച സംഭവം; ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

ഭോപ്പാൽ: ആദിവാസി യുവാവിന്‍റെ തലയിലും മുഖത്തും മൂത്രമൊഴിച്ച സംഭവത്തിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ. ബി.ജെ.പി സിദ്ധി എം.എൽ.എ കേഥാർനാഖ് ശുക്ലയുടെ അടുത്ത അനുനായി പ്രവേഷ് ശുക്ലയെയാണ് അറസ്റ്റ് ചെയ്തത്. നിലത്തിരുന്ന യുവാവിന്‍റെ ദേഹത്തേക്ക് സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന വീഡിയൊ സമൂഹമാധ്യമങ്ങളിൾ പ്രചരിച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു. ദേശീയ സുരക്ഷാ ആക്‌ടും എസ്.സി, എസ്.റ്റി ആക്‌ടും മറ്റു വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

നിലമ്പൂരിൽ ഒരു വീട്ടിലെ അഞ്ച് പേർ ഒഴിക്കൽപ്പെട്ടു; രണ്ട് പേരെ കാണാതായി

മലപ്പുറം: ശക്തമായമഴയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ മൂന്നു കുട്ടികളും രണ്ട് സ്ത്രീകളുമാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ മൂന്നുപേരെ രക്ഷപ്പെടുത്തി. രണ്ടു പേരെ കാണാതായി. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാമാക്കി. ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായെത്തിയതായിരുന്നു കുടുംബം. ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടിരുന്നു. പിന്നാലെ വിവരം നാട്ടുകാരെ അറിയിച്ചതിനെ തുടർന്ന് മൂന്നു കീലോ …

നിലമ്പൂരിൽ ഒരു വീട്ടിലെ അഞ്ച് പേർ ഒഴിക്കൽപ്പെട്ടു; രണ്ട് പേരെ കാണാതായി Read More »

ശക്തമായ മഴ‍യിൽ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു

കണ്ണൂർ: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ മഴക്കെടുതി രൂക്ഷമാവുകയാണ്. കനത്ത മഴ‍യെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. മുപ്പത് മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞു വീണത്. 1869 ൽ നിർമിച്ച മതിലാണ് തകർന്നത്. രാവിലെ ഏഴുമണിയോടെയാണ് സംഭവം. ജയിൽ സുപ്രണ്ട് പി.വിജയൻ സംഭവസ്ഥലം സന്ദർശിച്ചു. സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും തത്കാലത്തേക്ക് ഷീറ്റ് വച്ച് മറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അവധിയിലായിരുന്ന ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചുട്ടുണ്ട്. ജയിലിലെ സുരക്ഷാ ഉറപ്പു വരുത്തുമെന്നും സുപ്രണ്ട് വ്യക്തമാക്കി.

തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിയിൽ നിന്ന് വിറയലും ഇടിമുഴക്കവും; ഭയന്ന് നാട്ടുകാർ

തൃശൂർ: ജില്ലയിലെ ആമ്പല്ലൂർ, കല്ലൂർ, മുളയം, മണ്ണുത്തി തുടങ്ങിയ പ്രദേശങ്ങളിൽ ഭൂമിയിൽ നിന്ന് വിറയലും ഇടിമുഴക്കം പോലെ ശബ്ദവും അനുഭവപ്പെട്ടതായി നാട്ടുകാർ. കാലിനു വിറയൽ വന്നതോടെയാണ് പരിഭ്രാന്തരായി എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിച്ചതെന്നും പ്രദേശവാസികൾ പറയുന്നു. ബുധനാഴ്ച രാവിലെ 8.17 നായിരുന്നു സംഭവം. പ്രദേശത്ത് കനത്ത മഴ തുടരുന്നതിടെയാണ് ഭൂമിക്ക് വിറയലും മുഴക്കും അനുഭവപ്പെട്ടത്. തുടർന്ന് വിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ജില്ലാ കലക്‌ടർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് വിവരം.

ശക്തമായ മഴ തുടരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം അതിശക്തമായ മഴ തുടരുന്നതിനാൽ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. കൊല്ലം ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ/ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമായ മഴ കണക്കിലെടുത്ത് കണ്ണൂർ, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെയും കുട്ടനാട് താലൂക്കിലെയും പ്രഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി …

ശക്തമായ മഴ തുടരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് Read More »

Горячие И Холодные Криптовалютные Кошельки: Какой Выбрать И Как Создать Anna Yarovaya На Vc Ru

Покупая устройства в магазине Sunscrypt, вы получаете год гарантии, профессиональную поддержку и можете легко оформить возврат. Это проще и быстрее, чем заказывать напрямую у производителя. Кроме того, могут возникнуть проблемы с доставкой и возвратом. Разбираемся, в чем разница между горячими и холодными кошельками для криптовалют, какие у них плюсы и минусы, а также какой лучше …

Горячие И Холодные Криптовалютные Кошельки: Какой Выбрать И Как Создать Anna Yarovaya На Vc Ru Read More »

Mostbet Pakistan ᐉ Online Casino Review Official Website

Mostbet Pakistan ᐉ Online Casino Review Official WebsiteIn any other case, you are free to use the email customer support in the event that you so choose. The main difference could be the constant availability from anywhere thanks to the installed application. Cricket is probably the authentic, but quite popular options for sports. You can …

Mostbet Pakistan ᐉ Online Casino Review Official Website Read More »

കേരളത്തിലെ ഏറ്റവും മുതിർന്ന ഡോക്ടറെ ഐ.എം.എ തൊടുപുഴ ആദരിച്ചു

തൊടുപുഴ: ദേശീയ ഡോക്ടർ ദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ തന്നെ ഏറ്റവും മുതിർന്ന ഡോക്ടറും സെൻറ് മേരീസ് ഹോസ്പിറ്റലിലെ മാനേജിങ്ങ് ഡയറക്ടറുമായ ഡോ.എബ്രഹാം തേക്കുംകാട്ടിലിനെ ഐ.എം.എ തൊടുപുഴയുടെ നേതൃത്വത്തിൽ പത്മശ്രീ ജേതാവായ പ്രമുഖ ഗ്യാസ്ട്രോ എൻഡോളജിസ്റ്റ് ഡോ.ഫിലിപ്പ് അഗസ്റ്റിൻ ആദരിച്ചു. കഴിഞ്ഞ 65 വർഷക്കാലമായി തൊടുപുഴയുടെ ആരോഗ്യ രംഗത്ത് അദ്ദേഹം ചെയ്ത സ്തുത്യർഹമായ കർമ്മനിരതയുടെയും സത്യസന്ധതയുടെയും കൃത്യനിഷ്ഠയുടെയും സേവനങ്ങൾ അടിസ്ഥാനമാക്കി അദ്ദേഹത്തെ ആദരിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമാണെന്ന് ഐ.എം.എ തൊടുപുഴ അറിയിച്ചു… 97ആം വയസിലും സെന്റ് മേരീസ് ഹോസ്പിറ്റലിൽ …

കേരളത്തിലെ ഏറ്റവും മുതിർന്ന ഡോക്ടറെ ഐ.എം.എ തൊടുപുഴ ആദരിച്ചു Read More »

ചെല്ലാനത്ത് ‌കടലാക്രമണം

കൊച്ചി: കനത്ത മഴ തുടരുന്നതോടെ ചെല്ലാനത്ത് ‌കടലാക്രമണം രൂക്ഷമായി. കണ്ണമാലി ചെറിയകടവ്, കട്ടിക്കാട്ട് പാലം, മൂർത്തി ക്ഷേത്രം പരിസരങ്ങളിൽ വെള്ളം ഇരച്ചുകയറി. കടൽഭിത്തിയില്ലാത്ത പ്രദേശങ്ങളാണിത്. ചെല്ലാനം പുത്തൻതോട് ബീച്ച് വരെ 7.35 കി.മീ ടെട്രോപോഡ് കടൽഭിത്തി ഉള്ളതിനാൽ ജനവാസ മേഖല സുരക്ഷിതമാണ്. അതേസമയം, അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്നും കേന്ദ്ര …

ചെല്ലാനത്ത് ‌കടലാക്രമണം Read More »

ഏകീകൃത സിവിൽകോഡ്‌; പ്രചരണ– പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുസ്ലിം കോഡിനേഷൻ കമ്മിറ്റി

കോഴിക്കോട്‌: ഏകീകൃത സിവിൽകോഡ്‌ വിഷയത്തിൽ എല്ലാ രാഷ്‌ട്രീയകക്ഷികളെയും സംഘടനകളെയും യോജിപ്പിച്ച്‌ പ്രചരണ– പ്രക്ഷോഭം സംഘടിപ്പിക്കാൻ മുസ്ലിം കോഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. ബോധവൽക്കരണത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിക്കും. നിയമ– രാഷ്‌ട്രീയ പോരാട്ടമാണു ഉയർത്തിക്കൊണ്ടുവരിക. വിഷയം മുസ്ലിങ്ങളെമാത്രം ബാധിക്കുന്നതല്ല. ഇതിന്റെ മറവിൽ മത– സാമുദായിക ധ്രുവീകരണനീക്കം അനുവദിക്കില്ല– മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിപിഐ എം ഈ വിഷയത്തിൽ നടത്തുന്ന സെമിനാറിനെപ്പറ്റി ബന്ധപ്പെട്ട സംഘടനകളാണ്‌ തീരുമാനിക്കേണ്ടത്‌. …

ഏകീകൃത സിവിൽകോഡ്‌; പ്രചരണ– പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുസ്ലിം കോഡിനേഷൻ കമ്മിറ്റി Read More »

മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്ന അവധി തലേദിവസം തന്നെ പ്രഖ്യാപിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന പശ്ചാത്തലത്തിൽ ജില്ലാ കലക്ടർമാർ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അന്നേ ദിവസം അവധി പ്രഖ്യാപിക്കുമ്പോൾ അത് കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. അവധി കൊടുക്കുന്നുണ്ടെങ്കിൽ തലേദിവസം നൽകാനുള്ള നിർദേശം ജില്ലാ കലക്ടർമാർക്ക് നൽകിയതായും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. മലബാറിലെ പ്ലസ് വൺ വിദ്യാർഥികളുടെ പ്രശ്നം രാഷ്ട്രീയവത്കരിക്കരുത്. അവിടെ ചില പ്രശ്നങ്ങൾ ഉണ്ട്. അത് സർക്കാർ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം കടപുഴകി വീണു; ഇന്നത്തെ ട്രെയിൻ സർവീസുകൾ റദ്ദാക്കി

കൊല്ലം: കനത്ത മഴയെ തുടർന്ന് കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം കടപുഴകി വീണു. കൊല്ലം പുനലൂർ പാതയിലാണ് മരം വീണത്. ഇതേത്തുടർന്ന് പാത വഴിയുള്ള ഇന്നത്തെ ട്രെയിൻ സർവീസുകൾ റദ്ദാക്കി. കൊല്ലം- പുനലൂർ, പുനലൂർ – കൊല്ലം മെമു സർവീസുകളാണ് റദ്ദാക്കിയത്. കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടങ്ങളാണ് ജില്ലയിൽ. റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമാണ്.മഴയെത്തുടർന്ന് പല ഇടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള പ്രധാന പാതയിൽ വെള്ളക്കെട്ടായി. കുണ്ടറയിലും പുനലൂരും മരം …

കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം കടപുഴകി വീണു; ഇന്നത്തെ ട്രെയിൻ സർവീസുകൾ റദ്ദാക്കി Read More »

മുംബൈയിൽ കണ്ടെയ്‌നർ നിയന്ത്രണം വിട്ട് അപകടം; ഏഴ് പേർ മരിച്ചു, 28 പേർക്ക് പരിക്കേറ്റു

മുംബൈ: കണ്ടെയ്‌നർ നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ച് കയറി ഏഴ് പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. മുംബൈ- ആഗ്ര ഹൈവേയിലായിരുന്നു അപകടം നടന്നത്. മഹാരാഷ്ട്ര മധ്യപ്രദേശ് അതിർത്തിയിലുള്ള ധൂലെ ജില്ലയിലെ പലസ്‌‌നർ ഗ്രാമത്തിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കണ്ടെയ്‌നർ ആദ്യം ഒരു കാറിലും പിന്നീട് മറ്റൊരു കണ്ടെയ്‌ന‌റിലും ബൈക്കുകളിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റവർ ഷിർപൂർ കോട്ടേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏഴ് മൃതദേഹങ്ങളും കോട്ടേജ് ആശുപത്രിയിലേക്ക് മാറ്റിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

അജിത്‌ പവാറിനെ മുഖ്യമന്ത്രിയാക്കാമെന്നാണ്‌ ബിജെപി വാഗ്‌ദാനമെന്ന്‌ പൃഥ്വിരാജ്‌ ചവാൻ, ഷിൻഡെ അധികകാലം സ്ഥാനത്തുണ്ടാകില്ലെന്ന്‌ സഞ്ജയ്‌ റാവത്ത്

ന്യൂഡൽഹി: എൻ.സി.പിയെ പിളർത്തി അജിത്‌ പവാറിനെ ഒപ്പമെത്തിച്ചത്‌ മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെയെ ഒതുക്കാനുള്ള ബിജെപി കുതന്ത്രമാണെന്ന പ്രതികരണവുമായി കോൺഗ്രസും ശിവസേന ഉദ്ധവ്‌ താക്കറെ പക്ഷവും. ശിവസേന മുഖപത്രമായ സാമ്‌നയും ഇതാവർത്തിച്ചു. അജിത്‌ പവാറിനെ മുഖ്യമന്ത്രിയാക്കാമെന്നാണ്‌ ബിജെപി വാഗ്‌ദാനമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ പൃഥ്വിരാജ്‌ ചവാൻ പറഞ്ഞു. ഷിൻഡെ അധികകാലം സ്ഥാനത്തുണ്ടാകില്ലെന്ന്‌ ശിവസേന നേതാവ്‌ സഞ്ജയ്‌ റാവത്തും പറഞ്ഞു. പുതിയ സാഹചര്യത്തിൽ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി കോണ്‍​ഗ്രസാണെന്നും പ്രതിപക്ഷനേതൃസ്ഥാനം വേണമെന്നും കോൺഗ്രസ്‌ കക്ഷിനേതാവ്‌ ബാലാസാഹേബ് തോറാട്ട് ആവശ്യപ്പെട്ടു.

എൻ ബിരേൻസിങ്‌ നയിക്കുന്ന ബിജെപി സർക്കാരുമായി സമാധാനത്തിനില്ലെന്ന്‌ കുക്കി ഇൻപി മണിപ്പുർ(കിം)

ന്യൂഡൽഹി: മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻസിങ്‌ നയിക്കുന്ന ബിജെപി സർക്കാരുമായി സമാധാനത്തിനില്ലെന്ന്‌ കുക്കികളുടെ ഉന്നത സംഘടനയായ കുക്കി ഇൻപി മണിപ്പുർ(കിം). ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ കുക്കി സംഘടനകളുമായും വ്യക്തികളുമായും ചർച്ച നടത്തിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം സംഘടന തള്ളി. ചർച്ച നടത്തിയവരുടെ പേര്‌ വെളിപ്പെടുത്താനും ബിരേൻസിങ്ങിനെ വെല്ലുവിളിച്ചു. സ്വേച്ഛാധിപതിയായ ബിരേൻ സിങ്ങിന്റെ ഭരണത്തിൽ അനുഭവിക്കുന്ന പീഡനങ്ങളിൽ നീതി ലഭിക്കുംവരെ ചർച്ചയ്‌ക്കില്ല. മുഖ്യമന്ത്രിയുടെ സഹായത്തോടെയാണ്‌ മെയ്‌ത്തീ സായുധ സംഘങ്ങൾ ആക്രമണം നടത്തുന്നത്‌. അക്രമവും സമാധാനവും ഒരുമിച്ച്‌ പോകില്ലെന്നും കിം നേതാക്കൾ പറഞ്ഞു. …

എൻ ബിരേൻസിങ്‌ നയിക്കുന്ന ബിജെപി സർക്കാരുമായി സമാധാനത്തിനില്ലെന്ന്‌ കുക്കി ഇൻപി മണിപ്പുർ(കിം) Read More »

കെ.പി.സി.സി പ്രസിഡൻറിനും പ്രതിപക്ഷ നേതാവിനുമെതിരെ കേസെടുത്ത സംഭവം; കോൺഗ്രസ് പ്രതിക്ഷേധ മാർച്ചിൽ സംഘർഷം

കാസർഗോഡ്: കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെയും കേസെടുത്തതിൽ പ്രതിക്ഷേധിച്ച് സംസ്ഥാനത്തുടനീളം കോൺഗ്രസ് നടത്തുന്ന മാർച്ചിൽ സംഘർഷം. കാസർഗോഡും മലപ്പുറത്തും പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡുകൾ തള്ളിമാറ്റാൻ ശ്രമിച്ച മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ പരിക്കേറ്റ പ്രവർത്തകരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മലപ്പുറത്ത് എസ്.പി ഓഫീസിലേക്കു നടത്തിയ മാർച്ചിൽ വനിതകളുൾപ്പെടെ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി. നിരവധിപേർക്ക് പരിക്കേറ്റു. എ.പി.അനിൽ കുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി …

കെ.പി.സി.സി പ്രസിഡൻറിനും പ്രതിപക്ഷ നേതാവിനുമെതിരെ കേസെടുത്ത സംഭവം; കോൺഗ്രസ് പ്രതിക്ഷേധ മാർച്ചിൽ സംഘർഷം Read More »

വ്യാജ വാർത്തകൾ നൽകി ദുർബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകൾ നിർത്താമെന്ന് ആരും കരുതേണ്ട; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കുഞ്ഞുങ്ങളുടെ കുരുന്നുജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാർത്ത ചമയ്ക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത്തരത്തിൽ വ്യാജവാർത്തകൾ കൊടുക്കുന്നത് മീഡിയ ആക്ടിവിസം അല്ല മീഡിയ വാൻഡലിസം ആണ്. വ്യാജ വാർത്തകൾ നൽകി ദുർബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകൾ നിർത്താമെന്ന് ആരും കരുതേണ്ടെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളുടെ ഹൃദയചികിത്സാ പദ്ധതിയിൽനിന്ന് കോടികൾ ഒഴുകിയത് സ്വകാര്യ ആശുപത്രിയിലേക്കെന്ന വ്യാജവാർത്ത റിപ്പോർട്ടർ ചാനലാണ് പുറത്തുവിട്ടത്. ഞെട്ടിക്കുന്ന വാർത്തയെഎന്ന രീതിയിലാണ് അവതരിപ്പിച്ചത്. ഈ വ്യാജവാർത്തക്കെതിരെ വിശദീകരണവുമായാണ് ആരോഗ്യമന്ത്രി എഫ് ബിയിൽ പോസ്റ്റ് നൽകിയത്. …

വ്യാജ വാർത്തകൾ നൽകി ദുർബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകൾ നിർത്താമെന്ന് ആരും കരുതേണ്ട; മന്ത്രി വീണാ ജോർജ് Read More »

പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത; റവന്യു മന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ടതിനാൽ റവന്യു മന്ത്രി കെ രാജൻ വൈകീട്ട് അഞ്ചിന് ഉന്നതതല യോഗം വിളിച്ചു. 14 ജില്ലകളിലേയും കളക്ടർമാരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതു കൊണ്ട് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾക്ക് സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിലാണ് അടിയന്തര യോ​ഗം വിളിച്ചിരിക്കുന്നത്. ജില്ലയിൽ ഓറഞ്ച് ബുക്ക് 2023 മാർഗ്ഗരേഖ അനുസരിച്ച് ദുരന്ത പ്രതിരോധ- പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ നിർദ്ദേശം നൽകി. …

പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത; റവന്യു മന്ത്രി ഉന്നതതല യോഗം വിളിച്ചു Read More »

കേരളത്തിൽ സ്വർണവില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കൂടി. പവന് 80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻറെ വില 43,320 രൂപയായി. കഴിഞ്ഞ ശനിയാഴ്ചയും ഇതേ നിലവാരത്തിൽ സ്വർണവില എത്തിയിരുന്നു. ഗ്രാമിന് അതേസമയം, 10 രൂപയാണ് വർ‌ധിച്ചത്. 5,415 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. തുടർച്ചയായി സ്വർണവില ഉയർന്നതിനു ശേഷം ഇന്നലെ വില താഴ്ന്നിരുന്നു. കഴിഞ്ഞ മാസം 29ന് സ്വർണവില 43,080 എത്തിയതായിരുന്നു ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

ആൾമാറാട്ട കേസ്; മുൻ പ്രൻസിപ്പ‌ലും എസ്.എഫ.ഐ നേതാവും കീഴടങ്ങി

കൊച്ചി: കാട്ടാക്കട ക്രിസ്ത്യൻ കോളെജിലെ ആൾമാറാട്ടത്തിൽ എസ്.എഫ.ഐ നേതാവ് എ.വിശാഖ് മുൻ പ്രൻസിപ്പ‌ൽ ജി.ജെ.ഷൈജു എന്നിവർ പൊലീസിൽ കീഴടങ്ങി. സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന ഇരുവരും കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം കേസിൽ ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ ഒന്നാം പ്രതി എസ്.എഫ്.ഐ നേതാവ് വിശാഖ്, രണ്ടാം പ്രതി കോളെജിലെ മുൻ പ്രൻസിപ്പ‌ൽ ജി.ജെ.ഷൈജു എന്നിവരാണ് ഹാജരാകേണ്ടത്. ജൂലൈ നാലിനുള്ളിൽ കേസ് അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിൻറെ …

ആൾമാറാട്ട കേസ്; മുൻ പ്രൻസിപ്പ‌ലും എസ്.എഫ.ഐ നേതാവും കീഴടങ്ങി Read More »

മണിപ്പുരിലെ യഥാർഥസ്ഥിതി വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: മണിപ്പുരിലെ യഥാർഥസ്ഥിതി വ്യക്തമാക്കുന്ന പുതിയ തൽസ്ഥിതി റിപ്പോർട്ട്‌ സമർപ്പിക്കാൻ സുപ്രീംകോടതിയുടെ നിർദേശം. പുനരധിവാസം, ആയുധങ്ങൾ പിടിച്ചെടുക്കൽ, ക്രമസമാധാനനില തുടങ്ങിയവ വിശദീകരിക്കുന്ന റിപ്പോർട്ട്‌ ഈ മാസം 10നു മുമ്പ്‌ സമർപ്പിക്കണമെന്ന് ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നിർദേശിച്ചു. സ്ഥിതി പതുക്കെ സാധാരണ നിലയിലേക്ക്‌ മടങ്ങുന്നുവെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെട്ടത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അവ​കാശവാദം പൊള്ളയാണെന്നും മണിപ്പുരിൽ അതീവ ഗുരുതരസ്ഥിതി തുടരുകയാണെന്നും ഹർജിക്കാരായ മണിപ്പുർ ട്രൈബൽ ഫോറത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ …

മണിപ്പുരിലെ യഥാർഥസ്ഥിതി വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിർദേശം Read More »

വായ്‌പാ തട്ടിപ്പ്; കൂടുതൽ വെളിപ്പെടുത്തലുമായി സജീവൻ കൊല്ലപ്പള്ളി

പുൽപ്പള്ളി: കോൺഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തിൽ പുൽപ്പള്ളി സഹകരണ ബാങ്കിൽ നടത്തിയ വായ്‌പാ തട്ടിപ്പിൽ കൂടുതൽ വെളിപ്പെടുത്തലുമായി സേവാദൾ ജില്ലാ വൈസ്‌ ചെയർമാൻ സജീവൻ കൊല്ലപ്പള്ളി. മുൻ വയനാട്‌ ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി എക്‌സിക്യുട്ടീവ്‌ അംഗവുമായ കെ.എൽ.പൗലോസിന്‌ നൽകിയത്‌ പതിനഞ്ചര ലക്ഷം രൂപയാണെന്ന്‌ സജീവൻ വെളിപ്പെടുത്തി. കേസിൽ റിമാൻഡിലുള്ള സജീവനെ തിങ്കളാഴ്‌ച പുൽപ്പള്ളി പൊലീസ്‌ തെളിവെടുപ്പിനായി ബാങ്കിൽ കൊണ്ടുവന്നപ്പോഴായിരുന്നു പുതിയ വെളിപ്പെടുത്തൽ. വീട്ടിൽ കൊണ്ടുപോയാണ്‌ പണം നൽകിയതെന്നും പറഞ്ഞു. പൗലോസിനും കോൺഗ്രസ്‌ നേതാവായ പുൽപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിലീപ്‌ …

വായ്‌പാ തട്ടിപ്പ്; കൂടുതൽ വെളിപ്പെടുത്തലുമായി സജീവൻ കൊല്ലപ്പള്ളി Read More »

വിപണി ഇടപെടലിനൊരുങ്ങി ഹോർട്ടികോർപ്‌

തിരുവനന്തപുരം: വിവിധ ഇനം പച്ചക്കറിയുടെ വില വർധിച്ച സാഹചര്യത്തിൽ വിപണി ഇടപെടലിനൊരുങ്ങി ഹോർട്ടികോർപ്‌. ഇതിന്റെ ഭാ​ഗമായി 25 സഞ്ചരിക്കുന്ന പച്ചക്കറിച്ചന്ത തുടങ്ങും. ചൊവ്വാഴ്‌ച നിയമസഭയ്‌ക്കു മുന്നിൽ കൃഷിമന്ത്രി പി പ്രസാദ്‌ മൊബൈൽ യൂണിറ്റ്‌ ഫ്ലാഗ്‌ ഓഫ് ചെയ്യും. ഇതിൽ എട്ടെണ്ണം തിരുവനന്തപുരം ജില്ലയിലാണ്‌. കർഷകരിൽനിന്ന്‌ സംഭരിക്കുന്ന പച്ചക്കറികൾ കുറഞ്ഞ നിരക്കിൽ ആവശ്യക്കാരിലേക്ക്‌ എത്തിക്കുകയാണ്‌. കർഷകർക്ക്‌ അർഹമായ വിലയും വിപണിയിൽ ആവശ്യമായ പച്ചക്കറിയും ഉറപ്പുവരുത്തുകയാണ്‌ ലക്ഷ്യം.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതാണ്‌ വിലവർധിക്കാൻ കാരണം. മഴ ലഭിച്ചുതുടങ്ങിയതോടെ നാടൻ …

വിപണി ഇടപെടലിനൊരുങ്ങി ഹോർട്ടികോർപ്‌ Read More »

വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ പ്രചാരണത്തിൽ വള്ളം കളിയുടെ ചിത്രം

കൊച്ചി: വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2023ന്റെ പ്രചാരണത്തിൽ ഇടം നേടി കേരളത്തിന്റെ സ്വന്തം വള്ളം കളി. രണ്ട് മത്സരങ്ങളേയും കോർത്തിണക്കിയുള്ള മനോഹരമായ ചിത്രമാണ്‌ വിംബിൾഡണെന്ന ഫേസ്ബുക്ക് പേജ് പങ്കുവച്ചിരിക്കുന്നത്. കളിക്കാർ ടെന്നീസ് കളിക്കുന്ന വേഷത്തിൽ ചുണ്ടൻ വള്ളം തുഴയുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലിപ്പോൾ തരംഗമായിരിക്കുന്നത്. നവാക് ജോക്കോവിച്ച്, കാർലോസ് അൽക്കാരാസ്, അര്യാന സാബലെങ്കാ, കാർലോസ് അക്കാരാസ് തുടങ്ങിയ താരങ്ങൾ വഞ്ചി തുഴയുന്ന ചിത്രമാണ് ലണ്ടണിലെ വിംബിൾടൺ സംഘാടകർ പുറത്തിറക്കിയത്. വള്ളംകളി മത്സരങ്ങൾ അതിന്റെ ആവേശത്തിലേക്ക് കടക്കുമ്പോൾ ‘ …

വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ പ്രചാരണത്തിൽ വള്ളം കളിയുടെ ചിത്രം Read More »

പ്രിയാ വർഗീസിന് നിയമന ഉത്തരവ് നൽകി

കണ്ണൂർ: പ്രിയ വർഗ്ഗീസിന് നിയമന ഉത്തരവ് നൽകി കണ്ണൂർ സർവകലാശാല. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് നൽകിയത്.15 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കണമെന്ന് നിയമന ഉത്തരവിൽ പറയുന്നു. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ഡോ. പ്രിയാ വർഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിറക്കിയിരുന്നു. പ്രിയക്ക് നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് അനുകൂല …

പ്രിയാ വർഗീസിന് നിയമന ഉത്തരവ് നൽകി Read More »