Timely news thodupuzha

logo

Kerala news

ഭക്ഷ്യ വിഷബാധ; പരിശോധനകളിൽ നിന്നും ഈടാക്കിയ പിഴ തുക 36 ലക്ഷം

തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയെ തുടർന്ന് കേരളമൊട്ടാകെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനകളിൽ നിന്നും പിഴയായി 36 ലക്ഷം രൂപ ഈടാക്കിയതായി സർക്കാർ നിയമസഭയിൽ. ഓപ്പറേഷൻ ഷവർമയുടെ ഭാഗമായി ആകെ 36,42500 രൂപയാണ് പിഴയീടാക്കിയത്. നിയസഭയിൽ നടന്ന ചോദ്യോത്തര വേളയിലായിരുന്നു സർക്കാരിൻറെ വെളുപ്പെടുത്തൽ. 2022 ഏപ്രിൽ മുതൽ 8224 സ്ഥാപനങ്ങളിലും 2023 ജനുവരി മുതൽ 6689 സ്ഥാപനങ്ങളിലും പരിശോധന നടത്തിയതായും സർക്കാർ അറിയിച്ചു. പരിശോധയിൽ വളരെ മോശം സാഹചര്യത്തിൽ കണ്ടെത്തിയ 317 ഓളം സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതായും 834 …

ഭക്ഷ്യ വിഷബാധ; പരിശോധനകളിൽ നിന്നും ഈടാക്കിയ പിഴ തുക 36 ലക്ഷം Read More »

3 വയസുകാരിയെ മർദ്ദിച്ചു, കുട്ടിയുടെ അമ്മൂമ്മക്കെതിരെ കേസ് എടുത്തതായി പൊലീസ്

തിരുവനന്തപുരം: വർക്കലയിൽ 3 വയസുകാരിക്കുനേരെ ക്രൂര മർദ്ദനം. അങ്കണവാടിയിൽ പോകാൻ മടി കാണിച്ചതിനാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മക്ക് (അമ്മയുടെ അമ്മ) എതിരെ കേസ് എടുത്തതായി വർക്കല പൊലീസ് പറഞ്ഞു. അയൽവാസിയാണ് അമ്മൂമ്മ കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്. കുട്ടിയെ സ്ഥിരമായി മാതാപിതാക്കൾ ഉപദ്രവിക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു.

റോഡ് നിർമ്മാണം; യു ഡി എഫ് രണ്ടാം ഘട്ട സമരം തുടങ്ങി

തൊടുപുഴ: കഴിഞ്ഞ രണ്ടു വർഷമായി തകർന്നു കിടക്കുന്ന കാരിക്കോട് – തെക്കുംഭാഗം – അഞ്ചിരി – ഇഞ്ചിയാനി – ആനക്കയം റോഡിന്റെ നിർമ്മാണത്തിന് തൊടുപുഴ എം എൽ എ പി.ജെ.ജോസഫ് കഴിഞ്ഞ ബഡ്ജറ്റിൽ തുക ഉൾപ്പെടുത്തുവാൻ നിർദ്ദേശിക്കുകയും, ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പ് നൽകിയെങ്കിലും ഭരണാനുമതി നൽകാത്ത ഗവൺമെന്റിന്റെ പക്ഷപാതപരമായ പ്രവർത്തനങ്ങൾക്കതിരെ യു ഡി എഫ് ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളും, സഹകരണ ബാങ്ക് ജനപ്രതിനിധികളും …

റോഡ് നിർമ്മാണം; യു ഡി എഫ് രണ്ടാം ഘട്ട സമരം തുടങ്ങി Read More »

വന്യജീവിശല്യം; സർക്കാർ നടപടികളെ ന്യായീകരിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: സർക്കാരിന്റെ വന്യജീവിശല്യം തടയാനുള്ള നടപടികളെ ന്യായീകരിച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ രം​ഗത്ത്. പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നടപടികൾ പരാജയമെന്ന് വിലയിരുത്താതെ പറയുന്നത് ശരിയല്ല. എങ്ങിനെ വന്യജീവി സംഘർഷം തടായമെന്നതിൽ ശാസ്ത്രീയ പഠനം സർക്കാർ നടത്തും. കാര്യങ്ങളെല്ലാം കേരളത്തിൻറെ മാത്രം തീരുമാന പരിധിയിലല്ല. രാപ്പകൽ അധ്വാനിക്കുന്ന വനം വകുപ്പ് ജീവനക്കാരുടെ ആത്മവീര്യം കെടുത്തരുത്. വനം വകുപ്പിൽ, കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിൻറെ മകന് ജോലി നൽകും. …

വന്യജീവിശല്യം; സർക്കാർ നടപടികളെ ന്യായീകരിച്ച് മന്ത്രി എ കെ ശശീന്ദ്രൻ Read More »

ഭക്ഷ്യസുരക്ഷ; പാഴ്സൽ ഭക്ഷണങ്ങളിൽ ഇന്നു മുതൽ സ്റ്റിക്കർ നിർബന്ധം

കൊച്ചി: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉയരുന്ന സാഹചര്യത്തിൽ എത്രസമയത്തിനുള്ളിൽ ഭക്ഷണം കഴിക്കണമെന്ന് വ്യക്തമാക്കുന്ന സ്ലിപ്പോ, സ്റ്റിക്കറോ പാഴ്സലുകളിൽ വേണമെന്ന് ഇന്നു മുതൽ നിർബന്ധം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശനമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷണശാലകളിൽ വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനായി മുഴുവൻ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണം. ഇതിനായി 15വരെ സമയം നീട്ടിയിട്ടുണ്ട്. പരിശോധനയിൽ കാർഡില്ലാത്തവരെ കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുംരജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിർദേശ പ്രകാരം …

ഭക്ഷ്യസുരക്ഷ; പാഴ്സൽ ഭക്ഷണങ്ങളിൽ ഇന്നു മുതൽ സ്റ്റിക്കർ നിർബന്ധം Read More »

ബാങ്കിന്റെ ജപ്തി ഭീഷണി; വയോധികൻ ആത്മഹത്യ ചെയ്തു

പുൽപ്പള്ളി: കടബാധ്യതയെ തുടർന്ന് വയനാട് പുൽപ്പള്ളിയിൽ വയോധികൻ ആത്മഹത്യ ചെയ്തു. ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻകുട്ടിയാണ് കർണ്ണാടക അതിർത്തി ഗ്രാമമായ ബൈരകുപ്പയിലെത്തി വിഷം കഴിച്ച് മരിച്ചത്. കുറച്ചു നാളുകളായി ലോട്ടറി വിൽപ്പനയായിരുന്ന കൃഷ്ണൻകുട്ടി ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. 2013 ൽ കൃഷ്ണൻ കുട്ടി സുൽത്താൻ ബത്തേരി കാർഷിക വികസന ബാങ്കിൽ നിന്നും ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തുടർന്ന് രണ്ടു തവണ തിരിച്ചടവ് നൽകിയെങ്കിലും പിന്നീട് മുടങ്ങി. പല തവണ …

ബാങ്കിന്റെ ജപ്തി ഭീഷണി; വയോധികൻ ആത്മഹത്യ ചെയ്തു Read More »

കളിക്കൂട്ടം ബാലസഭാ ക്യാമ്പ് സംഘടിപ്പിച്ചു

ഉടുമ്പന്നൂർ: ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ബാല സൗഹൃദ പദ്ധതികളുടെ ഭാഗമായി കളിക്കൂട്ടം 2023 ബാലസഭാ ക്യാമ്പ് സംഘടിപ്പിച്ചു. കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചതിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കൈകോർക്കാം ബാല സൗഹൃദ പഞ്ചായത്തിനായെന്ന സന്ദേശമുയർത്തി ക്യാമ്പ് സംഘടിപ്പിച്ചത്. 16 വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 നും 14 വയസിനും ഇടയിൽ പ്രായമുള്ള 72 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ …

കളിക്കൂട്ടം ബാലസഭാ ക്യാമ്പ് സംഘടിപ്പിച്ചു Read More »

പ്രണയ നൈരാശ്യം, വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് കൈ ഞരമ്പുമുറിച്ചു

തൊടുപുഴ: മൂന്നാറിൽ വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ആൽവിനാണ് അറസ്റ്റിലായത്. കൊലപാതകശ്രമത്തിന് പിന്നിൽ പ്രണയ നൈരാശ്യമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനിടയിൽ കൈ ഞരമ്പുമുറിച്ച് ആത്മഹത്യക്ക ശ്രമിച്ച ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം പെൺകുട്ടിയുടെ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. മൂന്നാറിൽ ടിടിസി ആദ്യ വർഷ വിദ്യാർഥിനി പ്രിൻസിക്കാണ് ചൊവ്വാഴ്ച വൈകീട്ട് വെട്ടേറ്റത്. ഇരുവരും ഒരുനാട്ടുക്കാരാണ്. മൂന്നാറിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നതിനിടെ പെൺകുട്ടിയുടെ അയൽവായായ യുവാവ് ഇവിടെയെത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി …

പ്രണയ നൈരാശ്യം, വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് കൈ ഞരമ്പുമുറിച്ചു Read More »

ഹെൽത്ത് കാർഡ്; രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 16 മുതൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും ആളുകളുടെ തിരക്കും പരിഗണിച്ച് രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. ആവശ്യമായ പരിശോധനകൾ നടത്തി എല്ലാ രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാരും അടിയന്തരമായി ഹെൽത്ത് കാർഡ് നൽകേണ്ടതാണെന്നും മന്ത്രി നിർദേശം നൽകി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശക്തമായ പരിശോധന ഫെബ്രുവരി ഒന്നുമുതൽ തുടരുന്നതാണ്. ഫെബ്രുവരി 15നകം കാർഡ് കൊടുക്കുവാൻ നിർദേശം …

ഹെൽത്ത് കാർഡ്; രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ചു Read More »

കൊളീജിയം നടപടികളിൽ കൈകടത്താനും ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്; എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേന്ദ്രസർക്കാർ നടത്തുന്നത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള കേളികൊട്ടാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതിന്റെ ഭാഗമാണ്‌ ഏക സിവിൽ കോഡും പൗരത്വ ഭേദഗതി ബില്ലുമെല്ലാം. ഇവർ ആഗ്രഹിക്കുന്നത്‌ രാജ്യത്ത്‌ മുസ്ലിം, മിഷനറി, മാർക്‌സിസ്റ്റ്‌ എന്നിവ ഉണ്ടാകരുതെന്നാണ്‌. കൊളീജിയം നടപടികളിൽ കൈകടത്താനും ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കാനും ശ്രമിക്കുന്നു. ബിജെപി ഇതര വോട്ടുകൾ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഏകോപിപ്പിക്കുമെന്നും ആർഎസ്‌എസ്‌ കൈപ്പിടിയിൽ ലെജിസ്ലേച്ചറും ജുഡീഷ്യറിയും മാധ്യമങ്ങളും ഒതുങ്ങിയാൽ ഫാസിസത്തിലേക്ക്‌ അധികദൂരമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. 1973ൽ …

കൊളീജിയം നടപടികളിൽ കൈകടത്താനും ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്; എം വി ഗോവിന്ദൻ Read More »

വൈദ്യുതി നിരക്ക് വർധന ഇന്നു മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: ഇന്നു മുതൽ വൈദ്യുതി നിരക്ക് വർധന കേരളത്തിൽ പ്രാബല്യത്തിൽ വരും. നിരക്ക് കൂട്ടിയിരിക്കുന്നത് 4 മാസത്തേക്കാണ്. 9 പൈസ യൂണിറ്റിന് കൂടും. നിരക്ക് കൂട്ടിയത് വൈദ്യുതി പുറത്തു നിന്നു വാങ്ങിയതിൽ വൈദ്യുതി ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ്. 40 യൂണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക. കഴിഞ്ഞ വർഷം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിനാൽ വൈദ്യുതി ബോർഡിന് അധിക ബാധ്യതയാണ് സൃഷ്ടിച്ചത്. …

വൈദ്യുതി നിരക്ക് വർധന ഇന്നു മുതൽ പ്രാബല്യത്തിൽ Read More »

സിൽവർ ലൈൻ; ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിക്കും, അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന വികസനത്തിന് സിൽവർ ലൈൻ പദ്ധതി അനിവാര്യമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർ നടപടി കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് സ്വീകരിക്കും, 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിക്കും, പുനരധിവാസവും നഷ്ടപരിഹാരവും അർഹരായവർക്ക് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാരിനെ വായ്പാ സമാഹരണത്തിനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് അറിയിച്ചു. വായ്പ 50 വർഷത്തിനകം തിരിച്ചടക്കാവുന്ന വ്യവസ്ഥയിൽ എടുക്കാനാണ് ഉദ്ദേശിക്കുന്നത്. സിൽവർ ലൈൻ പദ്ധതി പ്രദേശത്ത് താമസിക്കുന്നവരുടെ ആശങ്കയും എതിർപ്പും പരിഹരിക്കുമെന്നും മുഖ്യമന്ത്രി …

സിൽവർ ലൈൻ; ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിക്കും, അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി Read More »

പ്രത്യേക വിവാഹ നിയമ പ്രകാരമുള്ള നോട്ടീസ് കാലയളവിന്റെ ചട്ടത്തിൽ മാറ്റം വേണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സാമൂഹിക സ്ഥിതിയിലടക്കം മാറ്റം വന്ന സാഹചര്യത്തിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തിയാക്കണമെന്ന ചട്ടത്തിൽ പുനർവിചിന്തനം ആവശ്യമാണെന്ന് ഹൈക്കോടതി. കാലാനുസൃത മാറ്റം ഇത്തരം ചട്ടങ്ങൾക്കും അനിവാര്യമല്ലെയെന്നും കോടതി ചോദിച്ചു. എറണാകുളം സ്വദേശികൾ സ്പെഷ്യൽ മാര്യേജ് ആക്ടിലെ നോട്ടീസ് കാലയളവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സർക്കാർ അടക്കമുള്ളവരിൽ നിന്ന് വിശദീകരണം തേടിയ ശേഷമായിരുന്നു കോടതി നിരീക്ഷണം. വധു വരന്മാർ 30 ദിവസമായി വിവാഹം രജിസ്റ്റർ ചെയ്യുന്ന സ്ഥലപരിധിയിൽ …

പ്രത്യേക വിവാഹ നിയമ പ്രകാരമുള്ള നോട്ടീസ് കാലയളവിന്റെ ചട്ടത്തിൽ മാറ്റം വേണമെന്ന് ഹൈക്കോടതി Read More »

വഴിയാത്രക്കാരുടെ ജീവന് ഭീഷണി; റേ​​​​​​​സി​​​​​​​ങ് ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​വ​​​​​​​രു​​​​​​​ടെ ലൈ​​​​​​​സ​​​​​​​ൻ​​​​​​​സ് റ​​​​​​​ദ്ദാ​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് മോ​​​​​​​ട്ടോ​​​​​​​ർ വാ​​​​​​​ഹ​​​​​​​ന വ​​​​​​​കു​​​​​​​പ്പ്

പൊതുനിര​​​​​​​ത്തു​​​​​​​ക​​​​​​​ളി​​​​​​​ൽ റേ​​​​​​​സി​​​​​​​ങ് ബൈ​​​​​​​ക്കു​​​​​​​ക​​​​​​​ൾ സൃ​​​​​​​ഷ്ടി​​​​​​​ക്കു​​​​​​​ന്ന ആ​​​​​​​ശ​​​​​​​ങ്ക ഒ​​​​​​​രി​​​​​​​ക്ക​​​​​​​ൽ കൂ​​​​​​​ടി ഉ​​​​​​​യ​​​​​​​ർ​​​​​​​ത്താ​​​​​​​ൻ ഏ​​​​​​താ​​​​​​നും​ ദി​​​​​​​വ​​​​​​​സം മു​​​​​​​ൻ​​​​​​​പ് തി​​​​​​​രു​​​​​​​വ​​​​​​​ന്ത​​​​​​​പു​​​​​​​ര​​​​​​​ത്ത് ക​​​ഴ​​​ക്കൂ​​​ട്ടം- കാ​​​രോ​​​ട് ബൈ​​​പാ​​​സി​​​ൽ കോ​​​വ​​​ളം വാ​​​​​​​ഴ​​​​​​​മു​​​​​​​ട്ട​​​ത്ത്​ ന​​​​​​​ട​​​​​​​ന്ന അ​​​​​​​പ​​​​​​​ക​​​​​​​ടം കാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. അ​​​​​​​മി​​​​​​​ത വേ​​​​​​​ഗ​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തി​​​​​​​യ റേ​​​​​​​സി​​​​​​​ങ് ബൈ​​​​​​​ക്ക് റോ​​​​​​​ഡ് മു​​​​​​​റി​​​​​​​ച്ചു​​​​​​​ക​​​​​​​ട​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്ന അ​​​​​​​മ്പ​​​​​​​ത്ത​​​​​​​ഞ്ചു​​​​​​​കാ​​​​​​​രി​​​​​​​യെ ഇ​​​​​​​ടി​​​​​​​ച്ചു തെ​​​​​​​റി​​​​​​​പ്പി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തി​​​​​​​ൽ കാ​​​​​​​ൽ​​​​​​​ന​​​​​​​ട യാ​​​​​​​ത്ര​​​​​​​ക്കാ​​​​​​​രി​​​​​​​യും ബൈ​​​​​​​ക്ക് ഓ​​​​​​​ടി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന യു​​​​​​​വാ​​​​​​​വും മ​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തു. ര​​​​​​​ണ്ടു കു​​​​​​​ടും​​​​​​​ബ​​​​​​​ങ്ങ​​​​​​​ൾ തോ​​​​​​​രാ​​​​​​​ക്ക​​​​​​​ണ്ണീ​​​​​​​രി​​​​​​​ലാ​​​​​​​യ അ​​​​​​​പ​​​​​​​ക​​​​​​​ടം വ​​​​​​​രു​​​​​​​ത്തി​​​​​​​വ​​​​​​​ച്ച റോ​​​​​​​ഡി​​​​​​​ൽ ആ​​​​​​​ഡം​​​​​​​ബ​​​​​​​ര ബൈ​​​​​​​ക്കു​​​​​​​ക​​​​​​​ളു​​​​​​​ടെ റേ​​​​​​​സി​​​​​​​ങ് പ​​​​​​​തി​​​​​​​വാ​​​​​​​ണെ​​​​​​​ന്നു നാ​​​​​​​ട്ടു​​​​​​​കാ​​​​​​​ർ പ​​​​​​​റ​​​​​​​യു​​​​​​​ന്നു​​​​​​​ണ്ട്. ഇ​​​​​​​ത്ത​​​​​​​ര​​​​​​​ത്തി​​​​​​​ൽ റേ​​​​​​​സി​​​​​​​ങ് ന​​​​​​​ട​​​​​​​ത്തി​​​​​​​യ ബൈ​​​​​​​ക്കാ​​​​​​​ണ് അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​മു​​​​​​​ണ്ടാ​​​​​​​ക്കി​​​​​​​യ​​​​​​​ത് എ​​​​​​​ന്നാ​​​​​​​ണു …

വഴിയാത്രക്കാരുടെ ജീവന് ഭീഷണി; റേ​​​​​​​സി​​​​​​​ങ് ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​വ​​​​​​​രു​​​​​​​ടെ ലൈ​​​​​​​സ​​​​​​​ൻ​​​​​​​സ് റ​​​​​​​ദ്ദാ​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് മോ​​​​​​​ട്ടോ​​​​​​​ർ വാ​​​​​​​ഹ​​​​​​​ന വ​​​​​​​കു​​​​​​​പ്പ് Read More »

കുല വെട്ടി- കൃഷ്ണപിള്ള മുതലാളിയുടെ കഴുത്ത് വെട്ടി!

ഡോക്ടർ സൂരജ് ജോർജ് പിട്ടാപ്പിള്ളിൽ എഴുതുന്നു. ഓടിക്കിതച്ചു വല്ലാത്തൊരു പരവേശത്തോടെയാണ് വൈലോപ്പിള്ളി പറമ്പിൽ ശ്രീധരൻ പാർട്ടിയുടെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിയത്. ഓഫീസ് ചുമതലയുണ്ടായിരുന്ന സഖാവ് പാർട്ടിയുടെ ഔദ്യോഗിക പാനീയമായ കട്ടൻചായയും ആയി മഹാകവിയുടെ അടുക്കലെത്തിയതും ഒരൊറ്റ പുലയാട്ടായിരുന്നു! “പ്ഫ!എരണം കെട്ടവനെ, കട്ടൻ ചായക്ക് വേണ്ടി വലിഞ്ഞു കയറി വന്നവനാണ് ഞാൻ എന്ന് കരുതിയോ നീ? വിളിക്കടാ നിൻറെ നേതാവിനെ!” പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) എന്ന പാർട്ടി പോഷക സംഘടന സ്ഥാപിക്കാനും അതിൻറെ പ്രസിഡൻറ് …

കുല വെട്ടി- കൃഷ്ണപിള്ള മുതലാളിയുടെ കഴുത്ത് വെട്ടി! Read More »

വധുവിൻ്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചു, കല്യാണ വീട്ടിൽ കൂട്ടത്തല്ല്

കോഴിക്കോട്: വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും തമ്മിൽ കല്യാണ വീട്ടിൽ വച്ച് അടിപിടി. മേപ്പയൂരിൽ കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു സംഭവമുണ്ടായത്. വരനൊപ്പമെത്തിയ സംഘം മേപ്പയ്യൂരിലുള്ള വധുവിൻ്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചു. ഇതാണ് സംഘർഷങ്ങൾക്ക് കാരണം. കാതടപ്പിക്കുന്ന ശബ്ദത്തിൽ പടക്കം പൊട്ടിയതോടെ വിവാഹവീട്ടിൽ കൂട്ടത്തല്ല് നടന്നു. പടക്കം അയൽവാസിയുടെ വീട്ടിലേക്ക് വീണതോടു കൂടി നാട്ടുകാരിൽ ഒരു വിഭാഗം ചോദ്യം ചെയ്ത് രം​ഗത്തെത്തി. വരനൊപ്പമെത്തിയ സംഘത്തിലെ ഒരു കൂട്ടം യുവാക്കളും നാട്ടുകാരും തമ്മിൽ ഇതോടെ സംഘർഷമുണ്ടാക്കുകയും ഇരുപതോളം പേർക്ക് നിസ്സാര …

വധുവിൻ്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചു, കല്യാണ വീട്ടിൽ കൂട്ടത്തല്ല് Read More »

ദേശീയപാത നിർമാണത്തിനായി ഭൂമി ഏറ്റെടുക്കൽ, ആർടികെ സർവേ നടത്തും

പുനലൂർ: കടമ്പാട്ടുകോണം-ആര്യങ്കാവ്‌ (കൊല്ലം-ചെങ്കോട്ട) ഗ്രീൻഫീൽഡ്‌ ദേശീയപാത 744 നിർമാണത്തിന്‌ ഭൂമി ഏറ്റെടുക്കാൻ ആർടികെ (റിയൽ ടൈം കൈൻമാറ്റിക്‌) സർവേ നടത്തും. സമയവും പണവും ലാഭിക്കാനാണ്‌ ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലൂടെ സർവേ നടത്തുന്നത്‌. ഇതിനായി ജെ ആൻഡ്‌ ജെ എൻജിനിയറിങ്‌ കൺസൾട്ടൻസി എന്ന ഏജൻസിയുമായി എൻഎച്ച്‌എഐ ചർച്ച തുടങ്ങി. ഭൂമി ഏറ്റെടുക്കാനുള്ള ആർടികെ സർവേക്ക്‌ ഈ ഏജൻസിയെ പ്രയോജനപ്പെടുത്തണമെന്ന്‌ സംസ്ഥാന അഡീഷണൽ ചീഫ്‌ സെക്രട്ടറി എസ്‌ ബിനുരാജിൻറെ ഉത്തരവുമുണ്ട്‌. ദിവസം 6000 രൂപയാണ്‌ നൽകേണ്ടത്‌. മെഷീനും സർവേയറും …

ദേശീയപാത നിർമാണത്തിനായി ഭൂമി ഏറ്റെടുക്കൽ, ആർടികെ സർവേ നടത്തും Read More »

ഭൂമിയിടപാട് കേസ്, കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

കൊച്ചി: കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാക്കനാട് മജിസ്ട്രേട്ട് കോടതിയിൽ ഹർജി. സിറോ മലബാർ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ജോഷി വർഗീസ് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജറായി ആലഞ്ചേരി ജാമ്യം എടുത്തിരുന്നു. വിവിധ ആളുകൾക്ക് അതിരൂപതയുടെ 1.60 ഏക്കർ ഭൂമി വിൽപ്പന നടത്തിയതിൽ ക്രമക്കേടുണ്ടെന്ന ജോഷി വർഗീസിൻറെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് കർദ്ദിനാൾ അടക്കം 3 പേരെ പ്രതിയാക്കി 6 കേസുകളെടുത്തത്. വിശ്വാസവഞ്ചന, ഗൂഢാലോചന അടക്കമുള്ള …

ഭൂമിയിടപാട് കേസ്, കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി Read More »

കഷ്ടതകൾ അനുഭവിക്കുന്നവരിലേക്ക് സഹായമെത്തിക്കുന്ന അമൃതശ്രീ പദ്ധതി മാതൃകാപരം; മന്ത്രി റോഷി അഗസ്റ്റിൻ

കട്ടപ്പന: മലയോര മേഖലയിലുൾപ്പെടെ സമൂഹത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവരിലേക്കെല്ലാം സഹായമെത്തിച്ചു നൽകുന്ന മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതശ്രീ പദ്ധതി ലോകത്തിനാകെ മാതൃകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അമൃതശ്രീ സംഗമവും ജില്ലാതല സഹായവിതരണവും ചെമ്പകപ്പാറ ശ്രീപത്മനാഭപുരം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അർഹതയുള്ള കുടുംബങ്ങളിലേക്കെല്ലാം സഹായമെത്തിക്കുന്നതോടൊപ്പം സ്വയം തൊഴിൽ സംരംഭങ്ങൾക്ക് സ്ത്രീകളെ പ്രാപ്തരാക്കാനും അമൃതശ്രീയിലൂടെ കഴിയുന്നുവെന്നത് വലിയ കാര്യമാണെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു. സഹജീവികൾ ക്ലേശം അനുഭവിക്കുമ്പോൾ അവർക്ക് ഒരു കൈ സഹായം നൽകുകയെന്ന മഹത്തരമായ …

കഷ്ടതകൾ അനുഭവിക്കുന്നവരിലേക്ക് സഹായമെത്തിക്കുന്ന അമൃതശ്രീ പദ്ധതി മാതൃകാപരം; മന്ത്രി റോഷി അഗസ്റ്റിൻ Read More »

മകനെ കാണാതായിട്ട് മൂന്ന് പതിറ്റാണ്ട്; പ്രതീക്ഷയോടെ ഒരമ്മ കാത്തിരിക്കുന്നു

തൊടുപുഴ: മൂന്ന് പതിറ്റാണ്ട് മുമ്പ് കാണാതായ മകനെ തേടി പ്രതീക്ഷയോടെ ഒരമ്മ. തൊടുപുഴ മണക്കാട് സ്വദേശിനി ഗിരിജയാണ് 1994ല്‍ ഡല്‍ഹിയിലെ താമസ സ്ഥലത്ത് നിന്നും നഷ്ടപ്പെട്ട മകന്‍ സജന്‍ കുമാറിനെ തേടുന്നത്. മകനെ തേടി അലയാത്ത വഴികളില്ല….. ഒരിക്കല്‍ കൂടി തന്റെ മകനെയൊന്ന് കാണണമേയെന്ന ആഗ്രഹം മാത്രമാണ് എഴുപതുകാരിയായ ഈ അമ്മയ്ക്കുള്ളത്. 1990 കളിലാണ് ഡിഫന്‍സ് മിനിസ്ട്രിയില്‍ ജോലിയുള്ള ഭര്‍ത്താവ് ചന്ദ്രശേഖരന്‍ നായരുമൊത്ത് താമസിക്കാന്‍ മകന്‍ സജനെയും മകള്‍ സ്നേഹയേയും കൂട്ടി ഗിരിജ ഡല്‍ഹിയിലെ ആര്‍.കെ. പുരത്തെത്തുന്നത്. …

മകനെ കാണാതായിട്ട് മൂന്ന് പതിറ്റാണ്ട്; പ്രതീക്ഷയോടെ ഒരമ്മ കാത്തിരിക്കുന്നു Read More »

നാളെ മുതൽ മുഴുവൻ കെഎസ്ആർടിസി ബസുകളും സർവീസ് നടത്തണമെന്ന് നിർദേശം

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളും ബുധനാഴ്‌ച മുതൽ സർവീസ് നടത്തണമെന്ന് നിർദേശം. ഡിപ്പോകളിലെ പല യൂണിറ്റുകളിലും ബസുകൾ നിർത്തിയിട്ടിരിക്കുന്നതിൻ്റെ സാഹചര്യത്തിലാണ് നടപടി. ബുധനാഴ്ച്‌ മുതൽ എല്ലാ കെഎസ്ആർടിസി സർവീസുകളും നിരത്തിലിറക്കണമെന്ന് ഓപ്പറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സോണൽ മേധാവിമാർക്ക് നിർദേശം നൽകി. സർവിസ് നടത്താൻ ജീവനക്കാരില്ലെങ്കിൽ ബദൽ ജീവനക്കാരെ നിയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. കൊവിഡിന് മുമ്പ് പ്രതിദിനം ശരാശരി 5,700 സർവീസുകളാണുണ്ടായിരുന്നത്. നിലവിൽ 4400 എണ്ണമേ സർവീസ് നടത്തുന്നുള്ളു.

ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർക്ക് ഹെ​ൽത്ത് കാ​ർഡ്, നാളെ മുതൽ നി​ർബ​ന്ധമാക്കും

തി​രു​വ​ന​ന്ത​പു​രം: ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും വി​ൽപ​ന ന​ട​ത്തു​ന്ന​തു​മാ​യ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർക്കും ഹെ​ൽത്ത് കാ​ർഡ് നി​ർബ​ന്ധം. ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർക്ക് പു​റ​മേ ആ​രോ​ഗ്യ വ​കു​പ്പി​ലെ ഹെ​ൽത്ത് ഇ​ൻസ്‌​പെ​ക്റ്റ​ർമാ​രും ശു​ചി​ത്വ​വും ഹെ​ൽത്ത് കാ​ർഡും പ​രി​ശോ​ധി​ക്കു​ന്ന​താ​ണ്. സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന ‘​കേ​ര​ളം സു​ര​ക്ഷി​ത ഭ​ക്ഷ​ണ ഇ​ടം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളും പ്ര​വ​ർത്ത​ന​ങ്ങ​ളും ശ​ക്ത​മാ​ക്കും. പോ​രാ​യ്മ​ക​ൾ ക​ണ്ടെ​ത്തു​ന്ന​വ​ർക്കെ​തി​രെ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ക​ർശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. സം​സ്ഥാ​ന​ത്ത് …

ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർക്ക് ഹെ​ൽത്ത് കാ​ർഡ്, നാളെ മുതൽ നി​ർബ​ന്ധമാക്കും Read More »

ധോണി പ്രൊഡക്ഷൻസ് ആദ്യമായി നിർമിക്കുന്ന സിനിമയിൽ മലയാളിയായ അരുൺ വെഞ്ഞാറമൂട്

തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി സിനിമ നിർമാണ മേഖലയിലേക്കും കടക്കാൻ ഒരുങ്ങുന്നതായുള്ള വാർത്തകൾ കഴിഞ്ഞ വർഷം മുതൽ പ്രചരിച്ചിരുന്നു. ധോണി പ്രൊഡക്ഷൻസ് ആദ്യമായി നിർമിക്കുന്ന സിനിമ തമിഴിലാണ് പുറത്തിറങ്ങുന്നത്. നദിയ മൊയ്‌തു , ഹരീഷ് കല്യാൺ , ലൗ ടുഡേ ഫെയിം ഇവാന , യോഗി ബാബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് തമിൽമണി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ‘എൽജിഎം’ ലെറ്റ്സ് ഗെറ്റ് മാരീഡ് എന്നാണ് പേരിട്ടിരിക്കുന്നത്. ധോണിയുടെ ഭാര്യ സാക്ഷിയാണ് ചിത്രത്തിന് കഥ …

ധോണി പ്രൊഡക്ഷൻസ് ആദ്യമായി നിർമിക്കുന്ന സിനിമയിൽ മലയാളിയായ അരുൺ വെഞ്ഞാറമൂട് Read More »

കെ.എസ്.എസ്.പി.യു തൊടുപുഴ യൂണിറ്റ് വാർഷികയോഗത്തിൽ പ്രസിഡന്റിനെയും സെക്രട്ടറിയെയും തെരഞെടുത്തു

തൊടുപുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിൻ തൊടുപുഴ യൂണിറ്റിന്റെ വാർഷികയോഗം നരസഭ വൈ.ചെയർപേഴ്സൺ ജെസി ജോണി ഉദ്ഘാടനം ചെയ്തു. വൈ.പ്രസിഡന്റ് യു.എൽ.കമലമ്മ അധ്യക്ഷത വഹിച്ച പരിപാടിയിൽ പുതിയ ഭാരവാഹികളായി പത്തൊൻപതംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്റായി എം.കെ.ശിവശങ്കരൻ നായരും, സെക്രട്ടറിയായി റ്റി.കെ.സുകുവിനെയും, ട്രഷററായി പ്യാരിലാൽ കെ.ബിയെയുമാണ് നിയോ​ഗിച്ചത്. കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റിയംഗം വി.കെ.മാണി, ജില്ലാ ജോ.സെക്രട്ടറി എൻ.പി പ്രഭാകരൻ നായർ, ബ്ലോക്ക് സെക്രട്ടറി എം.എം ഇമ്മാനുവൽ, ബ്ലോക്ക് വനിതാവേദി കൺവീനർ വി.എൻ ജലജാകുമാരി, യൂണിറ്റ് പ്രസിഡന്റ് …

കെ.എസ്.എസ്.പി.യു തൊടുപുഴ യൂണിറ്റ് വാർഷികയോഗത്തിൽ പ്രസിഡന്റിനെയും സെക്രട്ടറിയെയും തെരഞെടുത്തു Read More »

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ച് അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: ഡയറക്ടർ ശങ്കർമോഹന് പിന്നാലെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. വാർത്താ സമ്മേളനത്തിൽ വച്ച്, ശങ്കർ മോഹനെ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്നും ഇല്ലാക്കഥകൾ പ്രചരിപ്പിച്ചുവെന്നുമായിരുന്നു അടൂർ ആരോപിച്ചത്. വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അദ്ദേഹം അതൃപ്തിയറിയിക്കുകയും ശങ്കർ മോഹന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഡയറക്ടർക്കെതിരെ ഉയർന്നത് സാമാന്യ ബുദ്ധിക്ക് ചേരാത്ത ആരോപണങ്ങളാണ്.

പ്രവാസി ക്ഷേമ നിധി ബോർഡിൽ പെൻഷൻ തട്ടിപ്പ്

തിരുവനന്തപുരം: ഒരു മാസത്തിനുള്ളിൽ 24 പെൻഷൻ അക്കൗണ്ടുകൾ തിരുത്തി പ്രവാസി ക്ഷേമ നിധി ബോർഡിൽ തട്ടിപ്പ് നടന്ന വിവരം പുറത്ത് വന്നതോടെ വിശദീകരണവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് പ്രവാസി ക്ഷേമ ബോർഡ്. താൽക്കാലിക ജീവനക്കാരിയായ ഓഫീസ് അറ്റൻഡർ ലിനയെ ക്രമക്കേട് നടത്തിയതിന്റെ പേരിൽ പിരിച്ചു വിട്ടുവെന്നും പണം തിരിച്ചു പിടിക്കുമെന്നും ബോർഡ് വിശദീകരിച്ചു. പൈസ തിരിച്ചമറിച്ചെന്ന് ലിന കുറ്റസമ്മതം നടത്തി, കുറച്ച് പണം തിരിച്ചടച്ചതാണ്.‌പെൻഷൻ, തട്ടിപ്പിലൂടെ അനർഹമായി വാങ്ങിയവരിൽ നിന്നും പണം തിരിച്ചു പിടിക്കുന്നതിനായി രജിസ്‌റ്റേഡ് കത്തയച്ചുവെന്നും ബോർഡ് …

പ്രവാസി ക്ഷേമ നിധി ബോർഡിൽ പെൻഷൻ തട്ടിപ്പ് Read More »

പനന് 120 രുപ കുറഞ്ഞു, സ്വർണവിലയിൽ ഇടിവ്

കൊച്ചി: 3 ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇടിവ്. ഇന്ന് (31/01/2023) പനന് 120 രുപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിൻറെ വില 42,000 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,250 രൂപയായി. ഈ മാസത്തിൻറെ തുടക്കത്തിൽ 40,480 രൂപയായിരുന്നു സ്വർണവില. എന്നാൽ പിറ്റേന്ന് വില താഴ്ന്ന് 40,360 രൂപയിലെത്തുകയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഇത് വർധിച്ചു വരുന്നതാണ് കണ്ടത്. വ്യാഴാഴ്ച പിന്നീട് സ്വർണവില സർവകാല റെക്കോർഡ് ആയ 42,480 ൽ എത്തുകയിരുന്നു.

വളർത്ത് നായയെ ആക്രമിച്ചു കൊന്നു, വീണ്ടും പുലി ഇറങ്ങിയെന്ന സംശയത്തിൽ നാട്ടുകാർ

പാലക്കാട്: വീണ്ടും മണ്ണാർക്കാട് തത്തേങ്ങലത്ത് പുലി ഇറങ്ങിയെന്ന സംശയത്തിൽ നാട്ടുകാർ. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളർത്ത് നായയെ ആക്രമിച്ചു കൊന്ന നിലയിൽ കാണപ്പെട്ടിരുന്നു. ഇതാണ് ഭീതിക്ക് കാരണമായത്. തത്തേങ്ങലത്ത് നേരത്തെ പുലിയെയും കുട്ടികളെയും കണ്ടെത്തിയിരുന്നു.

ആറാട്ടുപുഴ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു

ആലപ്പുഴ: മലബാറിലടക്കം മതപ്രഭാഷണ വേദികളിൽ പതിറ്റാണ്ടുകളോളം നിറസാന്നിധ്യമായിരുന്ന ആറാട്ടുപുഴ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി (94) അന്തരിച്ചു. തൃക്കുന്നപ്പുഴ പാനൂരിലെ വൈലിത്തറ വീട്ടിൽ രാവിലെ ഒൻപതിനായിരുന്നു അന്ത്യം. ആലപ്പുഴ നൂർ വരവുകാട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ വൈകുന്നേരം അഞ്ചിന് ഖബറടക്കം നടക്കും. ഭാര്യ: പരേതയായ ഖദീജ. മക്കൾ: സഹൽ, തസ്‌നി, അഡ്വ. മുജീബ്, ജാസ്‌മിൻ, സുഹൈൽ.

എം. ശിവശങ്കർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും, ഔദ്യോഗിക യാത്രയപ്പ് വേണ്ടന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു

തിരുവനന്തപിരം: മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രൻസിപ്പൽ സെക്രട്ടറി ആ‍യിരുന്ന എം. ശിവശങ്കർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. ഔദ്യോഗിക യാത്രയപ്പ് വേണ്ടന്നും ലളിതമായ ചടങ്ങോടെ മതിയെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. 27 വർഷത്തെ സിവിൽ സർവീസ് ജീവിതത്തിന് ശേഷമാണ് വിരമിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി വകുപ്പിൻറെ ചുമതലക്കാരൻ എന്നിങ്ങനെ ഒന്നാം പിണറായി സർക്കാരിൻറെ കാലത്തെ ഏറ്റവും ശക്തനായ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. സർവീസിൽ ഇരിക്കെ ജയിലിലായ സംസ്ഥാനത്തെ അപൂർവ്വം ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളാണ്. വിവാദമായ …

എം. ശിവശങ്കർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും, ഔദ്യോഗിക യാത്രയപ്പ് വേണ്ടന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു Read More »

ചിന്ത ജെറോം ഗവേഷണ പ്രബന്ധം, പരാതി പരിശോധിക്കണമെന്ന് കേരള സർവ്വകലാശാല

തിരുവനന്തപുരം: കേരള സർവ്വകലാശാല യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടുയർന്ന പരാതി പരിശോധിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. വിദഗ്ധ സമിതിയെ വെക്കാനും തീരുമാനമാനിച്ചു. ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. അതിൽ രേഖപ്പെടുത്തിയിരുന്നത് ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്നായിരുന്നു. ഇതിനു പിന്നാലെ ഉയർന്ന കോപ്പിയടിവിവാദവും കൂടി ഉൾപ്പെടുത്തി അന്വേഷിക്കുവാനാണ് സർവകലാശാലാ തീരുമാനം. ചിന്തയുടെ വിഷയം നവ ലിബറല് കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു. ചിന്ത ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം …

ചിന്ത ജെറോം ഗവേഷണ പ്രബന്ധം, പരാതി പരിശോധിക്കണമെന്ന് കേരള സർവ്വകലാശാല Read More »

കെഎസ്‌ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, വിദ്യാർഥിനി മരിച്ചു, അഞ്ച് പേർക്ക് പരുക്ക്

കോട്ടയം: പാലാ ഇടപ്പാടിയിൽ കെഎസ്‌ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാർഥിനി മരിച്ചു. അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരുക്കേറ്റു. പാലാ നെല്ലിയാനി പള്ളിയ്ക്ക് സമീപം തെക്കേ നെല്ലിയാനി വീട്ടിൽ സുധീഷിൻ്റെ മകൾ കൃഷ്ണപ്രിയയാണ് മരിച്ചത്. സുധീഷിന്റെ മാതാവും ഭാര്യയും 3 മക്കളുമാണ് അപകടത്തിൽ പെട്ട ഓട്ടോയിൽ ഉണ്ടായിരുന്നത്. സുധീഷ് കുടുംബസമേതം കയ്യൂരിലുള്ള ഭാര്യ വീട്ടിൽ പോയി മടങ്ങി വരികെയാണ് അപകടമെന്നാണ് പ്രഥമ വിവരം. അപകടത്തിൽ പരിക്കേറ്റ സുധീഷിനെയും അമ്മയെയും ഭാര്യയെയും 2 മക്കളെയും ചേർപ്പുങ്കൽ മെഡിസിററി …

കെഎസ്‌ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, വിദ്യാർഥിനി മരിച്ചു, അഞ്ച് പേർക്ക് പരുക്ക് Read More »

വെടിക്കെട്ട്‌ സ്‌ഫോടനം, തൊഴിലാളി പൊള്ളലേറ്റ് മരിച്ചു

തൃശൂർ: കഴിഞ്ഞ ദിവസം കുണ്ടന്നൂരിലെ വെടിക്കെട്ട്‌ പുരയിലുണ്ടായ സ്‌ഫോടനത്തിൽ പൊള്ളലേറ്റ് തൊഴിളാളി മരിച്ചു. വെളുപ്പിന് അഞ്ച് മണിക്കുണ്ടായ അപകടകത്തിൽ പാലക്കാട്‌ ആലത്തൂർ കാവശേരി മണി (മണികണ്‌ഠൻ 50) ആണ് മരിച്ചത്. 10 കിലോമീറ്റർ ചുറ്റളവിൽ സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 20 മീറ്റർ ആഴത്തിൽ വെടിക്കെട്ട്‌പുര ഉണ്ടായിരുന്നിടത്ത്‌ കുഴിയായി. സമീപത്തുണ്ടായിരുന്ന മരങ്ങൾക്കും തീപിടിച്ചു. കുന്നംകുളം ഭാ​ഗത്തെ സ്കൂളുകളുടെയും വീടിന്റെയും ചില്ലും ഓടും തകർന്ന പലർക്കും പരിക്കു പറ്റിയിട്ടുണ്ട്. വെടിക്കെട്ടുപുര പ്രവർത്തിച്ചിരുന്നത്‌ കുണ്ടന്നൂർ സുന്ദരാക്ഷന്റെ ഉടമസ്ഥതയിലുള്ള വാഴാനി പുഴക്കരികിലെ നെൽപ്പാടത്തിനോട് …

വെടിക്കെട്ട്‌ സ്‌ഫോടനം, തൊഴിലാളി പൊള്ളലേറ്റ് മരിച്ചു Read More »

സംസ്ഥാനത്ത് ഇന്നു മുതൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ‌ ന്യൂനമർദത്തിൻറെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നു മുതൽ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത എന്നാണ് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറുകളിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മുന്നറിയിപ്പുണ്ട്. തെക്കൻ, മധ്യ കേരളത്തിലെ കിഴക്കൻ മേഖലകളിലാകും കൂടുതൽ മഴ ലഭിക്കുക. വടക്കൻ ജില്ലകളിൽ വൈകിട്ട് ചെറിയ തോതിലും മഴ ലഭിക്കും. തിരുവനന്തപുരത്തിന് സമാന്തരമായി കിഴക്ക് ബംഗാൾ ഉൾക്കടലിലാണ് നിലവിൽ …

സംസ്ഥാനത്ത് ഇന്നു മുതൽ മഴയ്ക്ക് സാധ്യത Read More »

ഹിന്ദുരാഷ്ട്രവാദികൾ ഗാന്ധിജിയെ ശത്രുവായാണ് കരുതിപ്പോന്നിരുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭൂരിപക്ഷ മതവർഗീയതയുയർത്തുന്ന ഭീഷണികളെക്കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധവാനായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദുരാഷ്ട്രവാദികൾ ഗാന്ധിജിയെ എന്നും ശത്രുവായാണ് കരുതിപ്പോന്നിരുന്നത്. ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെയും ഗാന്ധിജി നിലകൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് എഴുപത്തിയഞ്ചുവർഷം തികയുകയാണ്. എല്ലാ അർത്ഥത്തിലും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രസങ്കൽപ്പത്തിന് കടകവിരുദ്ധമാണ് അദ്ദേഹം വിഭാവനം ചെയ്ത ഇന്ത്യ. നാഥുറാം വിനായക് ഗോഡ്‌സെയെന്ന മതഭ്രാന്തൻ ഗാന്ധിജിയെ വെടിവെച്ചുകൊന്നപ്പോൾ ഇന്ത്യയെന്ന ആശയത്തിനുതന്നെയാണ് മുറിവേൽക്കപ്പെട്ടത്. ആധുനിക ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കേണ്ടുന്ന അടിസ്ഥാന ആശയങ്ങളെ …

ഹിന്ദുരാഷ്ട്രവാദികൾ ഗാന്ധിജിയെ ശത്രുവായാണ് കരുതിപ്പോന്നിരുന്നതെന്ന് മുഖ്യമന്ത്രി Read More »

ഇടവേള ബാബുവിനെ ഇൻസ്റ്റഗ്രാമിലൂടെ അധിക്ഷേപിച്ചു, രണ്ടുപേരെ കൊച്ചി സിറ്റി സെെബർ സെൽ പൊലീസ് പിടികൂടി

കൊച്ചി: നടനും അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ ഇൻസ്റ്റഗ്രാമിലൂടെ അധിക്ഷേപിച്ച രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരെയാണ് കൊച്ചി സിറ്റി സെെബർ സെൽ പൊലീസ് അറസ്റ്റ് ചെയ്‌തു. നാല് ദിവസം മുമ്പാണ് ഇവർ ഇൻസ്റ്റഗ്രാം വഴി നടൻ ഇടവേള ബാബുവിനേയും അമ്മ സംഘടനേയും അധിഷേപിച്ചുകൊണ്ട് അസഭ്യ വീഡിയോ പങ്കുവച്ചത്. തുടർന്ന് ഇടവേള ബാബു സെെബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതികളെ പോലീസ് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുകയും പിന്നാലെ അറസ്റ്റ് …

ഇടവേള ബാബുവിനെ ഇൻസ്റ്റഗ്രാമിലൂടെ അധിക്ഷേപിച്ചു, രണ്ടുപേരെ കൊച്ചി സിറ്റി സെെബർ സെൽ പൊലീസ് പിടികൂടി Read More »

ചിറ്റിയാര പർവതനിരകളുടെ താഴ് വാരത്തിലുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠയായി ഗാന്ധിജി

ഏതു മതവിശ്വാസമുള്ളയാൾക്കും ഈ ക്ഷേത്രത്തിൽ പ്രവേശിക്കാം. ക്രിസ്മസും ദീപാവലിയും റംസാനും ദസറയുമൊക്കെ ഒരേപോലെ ആഘോഷിക്കുന്ന ക്ഷേത്രം. വിജയവാഡ-ഹൈദരാബാദ് ദേശീയപാതയിൽ, ചിറ്റിയാര പർവതനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഗാന്ധിജിയാണ്. നാല് ഏക്കറിലായി ഗോശാലയും ധ്യാനമന്ദിരവും ആരാധനായിടങ്ങളുമുള്ള ക്ഷേത്രത്തിൽ ഗാന്ധിജിയുടെ വാക്യങ്ങൾ എഴുതിവച്ചിട്ടുമുണ്ട്. മഹാത്മാ ഗാന്ധിയുടെ ദർശനങ്ങളിൽ ആകൃഷ്ടരായ പത്ത് അധ്യാപകരാണ് ഈ ക്ഷേത്രത്തിൻറെ ശിൽപികൾ. 2014-ലാണു പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ഗാന്ധിജിയുടെ ആദർശങ്ങളും ആത്മീയജീവിതവും അടുത്ത തലമുറയിലേക്ക് കൂടി എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച …

ചിറ്റിയാര പർവതനിരകളുടെ താഴ് വാരത്തിലുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠയായി ഗാന്ധിജി Read More »

റെ​യ്ഡി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ നാ​യ​യെ ഉ​പ​യോ​ഗി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചയാൾ പിടിയിൽ, ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ എ​ക്സൈ​സി​ൻറെ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക്

കൊ​ച്ചി: കാ​ക്ക​നാ​ട് തു​തി​യൂ​രി​ൽ ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ എ​ക്സൈ​സി​ൻറെ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക്. തു​തി​യൂ​രി​ൽ ത​മ്പ​ടി​ച്ചു ല​ഹ​രി വി​ത​ര​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി അ​റ​സ്റ്റി​ൽ. കാ​ക്ക​നാ​ട് നി​ലം​പ​തി​ഞ്ഞ മു​ക​ൾ സ്വ​ദേ​ശി ലി​യോ​ൺ റെ​ജി (23) ആ​ണ് എ​റ​ണാ​കു​ളം എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡി​ൻറെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് അ​ഞ്ച് ഗ്രാം ​എം​ഡി​എം​എ യും 3 ​ഗ്രാം ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. റെ​യ്ഡി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ “സൈ​ബീ​രി​യ​ൻ ഹ​സ്കി’ എ​ന്ന വി​ദേ​ശ​യി​നം നാ​യ​യെ ഉ​പ​യോ​ഗി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ചു. ഒ​രാ​ഴ്ച മു​ൻ​പാ​ണു തു​തി​യൂ​ർ സെ​ൻറ് ജോ​ർ​ജ് …

റെ​യ്ഡി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ നാ​യ​യെ ഉ​പ​യോ​ഗി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചയാൾ പിടിയിൽ, ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ എ​ക്സൈ​സി​ൻറെ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക് Read More »

ആലപ്പുഴയിൽ യുവാവിനെ എസ്ഐയുടെ വീട്ടിൽ നിന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: എസ്ഐയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജിനെയാണ് (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ് കുമാറിൻറെ കുടുംബവീട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ആർഎസ്എസിനെ നേരിട്ട് വിമർശിച്ച് കെ. സുധാകരൻ എംപി

കൊച്ചി: മഹാത്മാ ഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനത്തിൽ ആർഎസ്എസിനെ നേരിട്ട് വിമർശിച്ച് കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ എംപി. രാഹുൽ ഗാന്ധി പോലും സുപ്രീം കോടതിയിൽ പിൻവലിച്ച പരാമർശമാണ് സുധാകരൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പലവട്ടം ആവർത്തിച്ചിരിക്കുന്നത്. ”ഗാന്ധിയെ വധിച്ചത് ആർഎസ്എസ് ആണെന്നും അദ്ദേഹത്തിൻറെ ഓർമകൾ പോലും ഇല്ലാതാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും” സുധാകരൻ കുറിച്ചു. “മതവിദ്വേഷത്തിൻറെ പേരിലാണ് ആർഎസ്എസ് തീവ്രവാദികൾ ഗാന്ധിയെ വധിച്ചത്. ആർഎസ്എസുകാരുടെ വെടിയുണ്ടകൾ ഇന്ത്യയുടെ ഇടനെഞ്ചിൽ തുളഞ്ഞുകയറിയ ഈ ദിവസം ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരാളും മറക്കില്ല”- …

ആർഎസ്എസിനെ നേരിട്ട് വിമർശിച്ച് കെ. സുധാകരൻ എംപി Read More »

കോവളം അപകടം, സംഭവ സ്ഥലത്ത് റേസിങ് നടന്നതിന് തെളിവില്ല

തിരുവനന്തപുരം: കോവളത്ത് 2 പേരുടെ ജീവനെടുത്ത ആപകടത്തിന് കാരണമായത് റേസിങ് അല്ലെന്ന് മോട്ടോർവാഹന വകുപ്പ്. സംഭവ സ്ഥലത്ത് റേസിങ് നടന്നു എന്നതിന് തെളിവില്ലെന്നും പ്രാഥമിക പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കി. അപകടം നടക്കുന്ന സമയത്ത് വാഹനത്തിൻറെ വേ​ഗത 100 കിലോമീറ്ററിനു മുകളിലായിരുന്നു. നാട്ടുകാർ ആരോപിക്കുന്നതുപോലെ റേസിങ്ങിന് തെളിവില്ല. അമിത വേഗതിൽ ബൈക്ക് വരുന്നതിനിടെ വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതുമാണ് അപകടത്തിന് കാരണമായതെന്നും മോട്ടോർവാഹന ഉദ്യോഗസ്ഥൻ അറിയിച്ചു.

വയനാട്ടിലെ ജവഹർ നവോദയ സ്കൂളിലെ 86 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു, ഭക്ഷ്യവിഷബാധയെന്ന് സംശയം

വയനാട്: സ്കൂളിൽ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. ലക്കിടി ജവഹർ നവോദയ സ്കൂളിലാണ് ഭക്ഷ്യവിഷബാധയുണ്ടായതായി സംശയിക്കുന്നത്. സ്കൂളിലെ 86 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. ഇവരെ വൈത്തിരി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ താമസിച്ച് പഠിച്ചവർക്കാണ് ഇന്നലെ അർധരാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 12 പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

ചിന്ത ജെറോമിന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇ. പി. ജയരാജൻ

യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇ. പി. ജയരാജൻ. ചിന്ത ജെറോമിൻറെ പിഎച്ച്ഡി പ്രബന്ധത്തിൽ പിഴവുകൾ സംഭവിച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരിൽ തെറ്റുകൾ വന്നു ചേരാത്തവരായി ആരുമില്ലെന്നും, ഒരുപാട് ശരികൾ ചെയ്യുന്നതിനിടയിൽ അറിയാതെ പിഴവുകൾ വന്നുചേരാമെന്നും ജയരാജൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു. സ്ഥാപിത ലക്ഷ്യങ്ങൾ വച്ചുകൊണ്ടുള്ള വേട്ടയാടലാണു നടക്കുന്നതെന്നും ജയരാജൻ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിൽ നിന്നും: വളർന്നു വരുന്ന ഒരു യുവ വനിതാനേതാവിനെ, ഒരു മഹിളാ നേതാവിനെ മന:പൂർവ്വം സ്ഥാപിത …

ചിന്ത ജെറോമിന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇ. പി. ജയരാജൻ Read More »

സ്കൂൾ വാർഷികം വ്യത്യസ്തമായി ആഘോഷിച്ച് കുമാരമംഗലം സ്കൂൾ

തികച്ചും വ്യത്യസ്തവും സദുദ്ദേശ സമ്പന്നവുമായ ഒരു വാർഷിക ദിനാചരണമാണ് ഇത്തവണ കുമാരമംഗലം എം.കെ.എൻ.എം. സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്. ഇന്നത്തെ യുവജനങ്ങളുടെ, വിശേഷിച്ചും സ്ക്കൂൾ കുട്ടികളുടെ ഇടയിൽ ഭീതിജനകമായി നിലനിൽക്കുന്ന ലഹരി വസ്തുക്കളോടുള്ള ആസക്തിയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും, വ്യക്തികളേയും കുടുംബ ബന്ധങ്ങളേയും തകർത്തു കളയുവാനുള്ള അതിന്റെ പ്രഹര – സംഹാര ശേഷിയെ കുറിച്ചും, ഒപ്പം അതിന്റെ കരാള ഹസ്തങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ സംരക്ഷിച്ചു പിടിക്കുവാൻ കഴിയുമെന്നതിനെക്കുറിച്ചും രക്ഷാകർത്താക്കൾക്കും കുട്ടികൾക്കുമായി ക്ലാസ് സംഘടിപ്പിച്ചാണ് ഈ പ്രാവശ്യത്തെ വാർഷികം അധികൃതർ …

സ്കൂൾ വാർഷികം വ്യത്യസ്തമായി ആഘോഷിച്ച് കുമാരമംഗലം സ്കൂൾ Read More »

മുതലിയാർമഠം ശ്രീ മഹാദേവ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠയും, ആനപ്പന്തൽ സമർപ്പണവും, ശിവരാത്രി മഹോത്സവവും

തൊടുപുഴ: മുതലിയാർമഠം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഫെബ്രുവരി മൂന്നിന് രാവിലം 9.15 ന് പുനപ്രതിഷ്ഠയും ചുറ്റമ്പല ആനപ്പന്തൽ സമർപ്പണവും നടത്തപ്പെടുമെന്ന് പ്രസിഡന്റ് ബ.സുരേഷ്കുമാറും സെക്രട്ടറി സി.ജിതേഷും അറിയിച്ചു. ഫെബ്രുവരി 17, 18 ദിവസങ്ങളിൽ ശ്വരാത്രി മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരി, മേൽശാന്തി ഹരി​ഗോവിന്ദൻ നമ്പൂതിരി തുടങ്ങയവരുടെ കാർമ്മികത്വത്തിലാകും ചടങ്ങുകൾ.

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ, ശില്പശാല സംഘടിപ്പിച്ചു

പന്നൂർ: നവജ്യോതി ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച ശില്പശാല സംഘടിപ്പിച്ചു. എൻ എസ് എസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടത്തിയത്. ഗ്രാമപഞ്ചായത്ത്‌ മെമ്പർ ആൻസി സിറിയക് അധ്യക്ഷത വഹിച്ച ശില്പശാല താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റ്യനായിരുന്നു ഉദ്ഘാടനം ചെയ്തത്. മെഡിക്കൽ അഫീസർ ഡോക്ടർ ഇ കെ ഖയസായിരുന്നു ശില്പശാല നയിച്ചത്. പി എസ് സെബാസ്റ്റ്യൻ, പി എം ജോർജ്, പി കെ ശിവൻകുട്ടി, ബർണാമോൾ രാജു, സലോമി കെ പി, മഞ്ജു സാജൻ, …

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ, ശില്പശാല സംഘടിപ്പിച്ചു Read More »

അദാനി ഗ്രൂപ്പ് നടത്തിയ തിരിമറി സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അനേഷിക്കണമെന്ന്‌ സീതാറാം യെച്ചൂരി

കൊൽക്കത്ത: ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരിമറി സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അനേഷിക്കണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. അന്വേഷണ പുരോഗതി നിരന്തരം സുപ്രീംകോടതി നിരീക്ഷിക്കണം. കോടിക്കണക്കിന് ജനങ്ങളെ സാരമായി ബാധിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ ഗുരുതര ഭവിഷ്യത്തുണ്ടാക്കുകയും ചെയ്യുന്നതാണ്‌ അദാനി ഗ്രൂപ്പിന്റെ തിരിമറി. ഓഹരി തട്ടിപ്പിനെക്കുറിച്ച് സെബിയും കേന്ദ്രസർക്കാരും മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.സാധാരണ ജനങ്ങളുടെ ജീവിതനിക്ഷേപമുള്ള എൽഐസി, സ്‌റ്റേറ്റ്‌ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ …

അദാനി ഗ്രൂപ്പ് നടത്തിയ തിരിമറി സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അനേഷിക്കണമെന്ന്‌ സീതാറാം യെച്ചൂരി Read More »

കാളിമഠം ആയുർവേദ ആശുപത്രിയിൽ സൗജന്യ രോഗ നിർണയ ക്യാമ്പ് നടന്നു

തൊടുപുഴ: പാലാ റോഡിൽ ചുങ്കം പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന കാളിമഠം ആയുർവേദ ആശുപത്രിയിൽ സൗജന്യ മലാശയരോഗ നിർണയ ക്യാമ്പ് നടന്നു. അറുപതോളം രോഗബാധിതർ ക്യാമ്പിൽ പങ്കെടുത്തു. ഡോ.വിഷ്ണു കാളിമഠവും ഭാര്യ ഡോ. വീണ വിജയും ചേർന്ന് ക്യാമ്പിന്റെ ഉദ്ഘാടനം നടത്തി. അഖിലേന്ത്യാ കർഷക ക്ഷേമനിധി ബോർഡ് മെമ്പർ മാത്യു വർഗീസ് അധ്യക്ഷനായി. ഡോ.ആതിര എച്ച്, ഡോ.ജീഷ്ന അബ്ദുട്ടി, അഡ്വ.പ്രകാശ് റ്റി.ആർ തുടങ്ങിയവർ പ്രസംഗിച്ചു. പൈൽസ്, ഫിസ്റ്റുല, ഫിഷർ, ഇവ മറച്ചുവക്കേണ്ട രോഗങ്ങളായി കാണാതെ ഇതിനുള്ള ചികിത്സ നൽകി …

കാളിമഠം ആയുർവേദ ആശുപത്രിയിൽ സൗജന്യ രോഗ നിർണയ ക്യാമ്പ് നടന്നു Read More »