ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശു
ചെങ്ങന്നൂർ: നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ മുളയ്ക്കുഴയ്ക്ക് സമീപം കോട്ടയിലാണ് സംഭവം. കുഞ്ഞിന് ജീവനുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അമിത രക്തസ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി അറിയിച്ചതനുസരിച്ചാണ് പൊലീസ് വീട്ടിൽ പരിശോധന നടത്തിയത്.പ്രസവത്തിൽ കുഞ്ഞ് മരിച്ചെന്നും കുഴിച്ചിട്ടുവെന്നുമാണ് യുവതി പറഞ്ഞത്. കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിലാണ് ഉപേക്ഷിച്ചിരുന്നത്. ബക്കറ്റിനുള്ളില്‍ തുണിയില്‍ പൊതിഞ്ഞ ആണ്‍കുഞ്ഞിനെ കണ്ട എസ്.ഐ എം.സി അഭിലാഷ് ബക്കറ്റും കുഞ്ഞുമായി ഓടി പോലീസ് വാഹനത്തില്‍ ഉടനടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ …