അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ: മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു
പുനെ: പുനെയിലെ ലോണാവാല പ്രദേശത്തെ ബുഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേർ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ മരിച്ചു. ഒരു സ്ത്രീയും നാല് കുട്ടികളും ഉൾപ്പെടെ അഞ്ച് പേർ ഞായറാഴ്ച മുങ്ങിമരിച്ചതായി പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അഞ്ച് പേർ ഡാമിനടുത്തുള്ള വെള്ളച്ചാട്ടത്തിന് താഴെ നിൽക്കുമ്പോൾ ശക്തമായ ഒഴുക്കിൽപെട്ട് ജലാശയത്തിലേക്ക് വീഴുകയായിരുന്നു. പുനെ സയ്യിദ് നഗറിലെ ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്നും പൂനെ റൂറൽ എസ്.പി പങ്കജ് ദേശ്മുഖ് പറഞ്ഞു. …
അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ: മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു Read More »