Timely news thodupuzha

logo

Kerala news

ദേശീയപാത നവീകരണം; തീരുമാനങ്ങൾ അട്ടിമറിച്ചതായി ആരോപണം

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാത നവീകരണ നിർമാണവുമായി ബന്ധപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ആർ.ഡി.ഒ ഓഫീസിൽ നടന്ന യോഗത്തിലെടുത്ത തീരുമാനങ്ങൾ അട്ടിമറിച്ചതായി കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ ടോമി. പുറമ്പോക്ക് പൂർണമായും ഒഴിപ്പിച്ച് ദേശീയപാത നവീകരണത്തിന് ഉപയോഗപ്പെടുത്തണമെന്ന് യോഗത്തിൽ രേഖാമൂലം കത്ത് നൽകിയിരുന്നു. ഇത് അംഗീകരിക്കുമെന്ന് യോഗം തീരുമാനിച്ചതായി ചെയർമാൻ പറഞ്ഞു. യോഗത്തിലെടുത്ത തീരുമാനങ്ങളല്ല ഇപ്പോൾ നടപ്പാക്കുന്നത്. നിലവിലെ സൗകര്യങ്ങൾ ഇല്ലാതാക്കുന്നതാണ് നിർമാണപ്രവർത്തനങ്ങളെന്നും വിഷയത്തിൽ ഡീൻ കുര്യാക്കോസ് എംപി അടിയന്തരമായി ഇടപെടണമെന്നും ചെയർമാൻ …

ദേശീയപാത നവീകരണം; തീരുമാനങ്ങൾ അട്ടിമറിച്ചതായി ആരോപണം Read More »

പ്രശസ്‌ത സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു

തൃശൂർ: സംഗീത സംവിധായകൻ കെ.ജെ ജോയ്(77) നിര്യാതനായി. ചെന്നൈയിൽ തിങ്കളാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ ജോയ് ഇരുനൂറിലേറെ സനിനിമകളിൽ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. 1975ൽ ‘ലൗ ലെറെന്ന’ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. കസ്‌തൂരി മാൻമിഴി, എൻസ്വരം പൂവിടും, അക്കരെ ഇക്കര, കാലിത്തൊഴുത്തിൽ പിറന്നവനെ തുടങ്ങിയവ ജനപ്രിയ ഗാനങ്ങളാണ്‌. നൂറോളം സംഗീത സംവിധായകർക്കു വേണ്ടി അക്കോർഡിയനും കീബോർഡും വായിച്ച ബഹുമതിയുള്ള സംഗീതജ്ഞനാണ്‌ ജോയ്‌. ആദ്യകാലത്ത് പള്ളികളിലെ ക്വയർ സംഘത്തിന് വയലിൻ വായിച്ച് കൊണ്ടാണ് സംഗീത രംഗത്ത് …

പ്രശസ്‌ത സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു Read More »

തൊടുപുഴ സ്പോർട്സ് ആയൂർവേദ റിസർച്ച് സെന്റർ ആദ്യ ഘട്ടം പദ്ധതി പൂർത്തീകരണത്തിലേക്ക്

തൊടുപുഴ: കേന്ദ്ര സർക്കാർ കീഴിലുള്ള നാഷ്ണൽ ആയുഷ്മിഷൻ പദ്ധതിയിൽപ്പെടുത്തി തൊടുപുഴയിലെ ഇടുക്കി ജില്ലാ ആയുർവ്വേദ ആശുപത്രിയോടനുബന്ധിച്ചുള്ള സ്പോർട്സ് ആയുർവ്വേദ റിസർച്ച് സെല്ലിന് പ്രാഥമികമായി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് പണി ആരംഭിച്ച കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തുവാൻ ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് എത്തി. നിർമ്മാണ പ്രവത്തനങ്ങൾ പുരോഗമിക്കുന്നതനുസരിച്ച് കൂടുതൽ ഫണ്ട് അനുവദിക്കപ്പെടുമെന്നും ഏറ്റവും വിപുലമായി രീതിയിൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് തന്നെ നിർമ്മാണം സമയബന്ധിതമായിപൂർത്തിയാക്കാൻ സാധിക്കുമെന്നും എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് …

തൊടുപുഴ സ്പോർട്സ് ആയൂർവേദ റിസർച്ച് സെന്റർ ആദ്യ ഘട്ടം പദ്ധതി പൂർത്തീകരണത്തിലേക്ക് Read More »

ഇടുക്കി ജില്ലാആശുപത്രിയില്‍ നിരവധി ഒഴിവുകൾ

തൊടുപുഴ: ജില്ലാ ആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലാബ്‌ടെക്‌നീഷ്യന്‍ തസ്തികയിലെ ഒരു പ്രതീക്ഷിത ഒഴിവിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി, ഡി.എം.എല്‍.റ്റി(ഡി.എം.ഇ സർട്ടിഫിക്കേറ്റ്) ഉള്ളവർക്ക് അപേക്ഷിക്കാം. പാരാമെഡിക്കല്‍ കൗൺസിൽ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം . പ്രായപരിധി 35 വയസില്‍ താഴെ. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. നിലവിൽ ഒഴിവുള്ള റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ രണ്ട് വർഷ റെഗുലർ ഡിപ്ലോമ ഇൻ റേഡിയോളോജിക്കൽ ടെക്‌നിഷ്യൻ പാസായവർക്ക് …

ഇടുക്കി ജില്ലാആശുപത്രിയില്‍ നിരവധി ഒഴിവുകൾ Read More »

പാലിയേറ്റീവ് പരിചരണ വാരാചരണത്തിന് ആരോ​ഗ്യ മന്ത്രിയും

തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണ വാരാചരണത്തിന്റെ ഭാഗമായി ‘ഞാനുമുണ്ട് പരിചരണത്തിനെന്ന’ പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സമൂഹത്തിലെ എല്ലാവരും അവരുടെ ചുറ്റുമുള്ള കിടപ്പ് രോഗികള്‍ക്ക് വേണ്ടി അവരാല്‍ കഴിയുന്ന വിധം സാന്ത്വന പരിചരണ സേവനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ആദ്യമായി പാലിയേറ്റീവ് കെയര്‍ നയം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. പാലിയേറ്റീവ് പരിചരണം ശാസ്ത്രീയമാക്കാനായി ഈ സര്‍ക്കാര്‍ പ്രത്യേക കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള വിവിധ പരിപാടികള്‍ …

പാലിയേറ്റീവ് പരിചരണ വാരാചരണത്തിന് ആരോ​ഗ്യ മന്ത്രിയും Read More »

കേന്ദ്രസത്തിന്റെ അവ​ഗണന; പ്രതിപക്ഷത്തിൻറെ സഹായം തേടി മുഖ്യമന്ത്രി, 15ന് ചർച്ച നടത്തും

തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയിൽ പ്രതിപക്ഷത്തിൻറെ സഹായം തേടി സർക്കാർ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. 15ന് രാവിലെ 10നാണ് ചർച്ച. നേരത്തെ കേന്ദ്രസർക്കാരിൻറെ അവഗണനയ്ക്കെതിരെ പ്രതിപക്ഷം മിണ്ടുന്നില്ലെന്നും എം.പിമാർ സമ്മർദം ചെലുത്തുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമായതിന് പിന്നിൽ കേന്ദ്രസർക്കാരിനെ മാത്രം പഴിച്ചിട്ട് കാര്യമില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

രാഹുൽ മാങ്കൂട്ടത്തിന്‍റെ അറസ്റ്റിൽ പ്രതിഷേദിച്ച് പാലക്കാട് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ബാരിക്കേട് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം കടുപ്പിച്ചതോടെ പ്രവർ‌ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായികുന്നു. ഇതോടെയാമ് സംഘർക്ഷത്തിന് അയവു വന്നത്.

പൂയംകുട്ടിയിൽ കാട്ടാന ആക്രമിച്ച് ചികിത്സയിൽ കഴിയുന്നയാളെ സന്ദർശിച്ച് ഡീൻ കുര്യാക്കോസ് എം.പി

കോതമംഗലം: പൂയംകുട്ടിയിൽ കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ബെന്നി വർഗീസിനെ ആലുവ രാജഗിരി ആശുപത്രിയിൽ ഡീൻ കുര്യാക്കോസ് എം.പി സന്ദർശിച്ചു. ബെന്നിക്ക് നേരെ പൂയംകുട്ടി കാപ്പേളപ്പടിക്ക് സമീപത്ത് വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബെന്നിയുടെ വലത് കൈക്ക് ഗുരുതര പരുക്കാണ്. നിരന്തരം കാട്ടാനശല്യം നേരിടുന്ന പ്രദേശത്ത് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരും, ജനപ്രതിനിധികളും ഉൾപ്പെടെ നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും കണക്കിലെടുക്കാതെ മുന്നോട്ട് പോകുന്ന ഫോറസ്റ്റ് ഡിപ്പാർട്മെന്‍റിന്‍റെ നടപടി അങ്ങേയറ്റം പ്രതിഷേധകരമാണന്ന് എം.പി പറഞ്ഞു. മനുഷ്യ ജീവനുകൾക്ക് പുല്ല് …

പൂയംകുട്ടിയിൽ കാട്ടാന ആക്രമിച്ച് ചികിത്സയിൽ കഴിയുന്നയാളെ സന്ദർശിച്ച് ഡീൻ കുര്യാക്കോസ് എം.പി Read More »

വീണാ ജോർജിൻറെ കമ്പനിക്കെതിരായ അന്വേഷണം ഒത്തുതീർപ്പിൻറെ ഭാഗമാകാമെന്ന് കെ മുരളീധരൻ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾ വീണാ ജോർജിൻറെ കമ്പനിക്കെതിരായ കേന്ദ്രസർക്കാരിൻറെ അന്വേഷണവും ഒത്തുതീർപ്പിൻറെ ഭാഗമാകാമെന്ന് കെ മുരളീധരൻ എം.പി. കേന്ദ്ര ഏജൻസികൾ സെക്രട്ടറിയേറ്റിൽ കയറേണ്ട സമയം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അന്തർധാര സജീവമാണ്. കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ അന്വേഷണം എന്തുമാത്രം മുന്നോട്ടു പോകുമെന്നത് ഇവർ തമ്മിലുള്ള അന്തർധാരയെ ആശ്രയിച്ചിരിക്കും. ഞങ്ങൾ ഇതിൽ വലിയ ആവേശമൊന്നും കാണിക്കുന്നില്ല. കാരണം കേന്ദ്ര അന്വേഷണ ഏജൻസികൾ സെക്രട്ടറിയേറ്റിൽ കയറേണ്ട സമയം കഴിഞ്ഞു. ഇപ്പോൾ കയറുമെന്ന് പറയുന്നതല്ലാതെ കയറുന്നില്ല. അത് …

വീണാ ജോർജിൻറെ കമ്പനിക്കെതിരായ അന്വേഷണം ഒത്തുതീർപ്പിൻറെ ഭാഗമാകാമെന്ന് കെ മുരളീധരൻ Read More »

കർണാടകയിൽ കോൺഗ്രസ് സർക്കാർ വാക്കു പാലിച്ചു, തൊഴിൽ രഹിത വേതനം നൽകി തുടങ്ങി

ബാംഗ്ലൂർ: കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്‍റെ അഞ്ചാം വഗ്ദാനമായ ജനക്ഷേമ പദ്ധതി യുവനിധി നടപ്പാക്കി. ബിരുദ ദാരികളായ തൊഴിൽ രഹിത യുവാക്കൾക്ക് മൂവായിരം രൂപ വീതവും ഡിപ്ലോമക്കാർക്ക് 1500 രൂപയും വീതം രണ്ടു വർഷത്തേക്ക് നൽകുന്ന പദ്ധതിയാണ് യുവനിധി. തുക ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാകും അയക്കുന്നത്. ശിവമൊഗ്ഗയിൽ ആറ് ഗുണഭോക്താക്കൾക്ക് ചെക്ക് നേരിട്ട് നൽകി കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതിക്ക് തുടക്കം കുറിച്ചു. പഠനം പൂർത്തിയാക്കി ആറ് മാസം പിന്നിട്ടവർക്ക് ആനുകൂല്യം നൽകും. ഇതിനിടെ ജോലി കിട്ടിയാലോ, ഉന്നതപഠന …

കർണാടകയിൽ കോൺഗ്രസ് സർക്കാർ വാക്കു പാലിച്ചു, തൊഴിൽ രഹിത വേതനം നൽകി തുടങ്ങി Read More »

പോസ്റ്റ് ഓഫീസ് വഴി വിദേശത്തു നിന്ന് ലഹരി ഇറക്കുമതി, കൊച്ചിയിൽ അഞ്ച് പേർ കസ്റ്റഡിയിൽ

കൊച്ചി: വിദേശത്തു നിന്ന് പോസ്റ്റ് ഓഫീസ് വഴി ലഹരി ഇറക്കുമതി നടത്തിയ അഞ്ച് പേർ പിടിയിൽ. ചിറ്റൂർ റോഡിലുള്ള വിദേശ പോസ്റ്റലുകൾ കൈകാര്യം ചെയ്യുന്ന പോസ്റ്റ് ഓഫീസ് വഴിയാണ് ലഹരി ഇറക്കുമതി നടത്തിയത്. ആലുവ സ്വദേശിയായ ശരത്ത്, കാക്കനാട് സ്വദേശികളായ ഷാരോൺ, എബിൻ എന്നിവരുടെ പേരിലാണ് പാഴ്സൽ വന്നത്. നർക്കോട്ടിക് കൺട്രേൾ ബ്യൂറോയാണ് ലഹരിക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തത്. പാഴ്സൽ പരിശോധനയിൽ സ്റ്റാമ്പ് രൂപത്തിലുള്ള ലഹരി പദാർഥം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. …

പോസ്റ്റ് ഓഫീസ് വഴി വിദേശത്തു നിന്ന് ലഹരി ഇറക്കുമതി, കൊച്ചിയിൽ അഞ്ച് പേർ കസ്റ്റഡിയിൽ Read More »

മോദിയുടെ ​ഗുരുവായൂർ സന്ദർശനം 17ന്, രാവിലെ 6 മുതൽ 9 വരെ ഭക്തർക്ക് നിയന്ത്രണം

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ ഈ മാസം 17ന് ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം. രാവിലെ ആറ് മുതൽ ഒമ്പതു വരെ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമില്ല. ഈ സമയങ്ങളിൽ തുലാഭാരം, ചോറൂണ് എന്നിങ്ങനെയുള്ള വഴിപാടുകൾ അനുവദിക്കില്ല. അന്നേ ദിവസം 74 വിവാഹങ്ങളാണ് നടക്കാനുള്ളത്. ഇതിൽ ഭൂരിഭാ​ഗം വിവാ​ഹങ്ങളും പുലർച്ചെ അഞ്ച് മുതൽ ആറ് വരെ നടത്തും. നാല് കല്യാണ മണ്ഡപങ്ങളാണ് നിലവിലുള്ളത്. സുരക്ഷാ വിഭാ​ഗം അനുമതി നൽകിയാൽ രണ്ട് താത്കാലിക മണ്ഡപങ്ങളും സജ്ജമാക്കും. 17നു ഉദയാസ്തമയ …

മോദിയുടെ ​ഗുരുവായൂർ സന്ദർശനം 17ന്, രാവിലെ 6 മുതൽ 9 വരെ ഭക്തർക്ക് നിയന്ത്രണം Read More »

അനിമേഷൻ, ഗെയ്‌മിങ് മേഖലയിൽ 50,000 തൊഴിലവസരം

തിരുവനന്തപുരം: ഭാവിയുടെ സാങ്കേതികമേഖലയായി വിശേഷിപ്പിക്കുന്ന എവിജിസി എക്‌സ്‌ആർ രംഗത്ത്‌ കേരളം അഞ്ചു വർഷത്തിനകം 50,000 തൊഴിലവസരം സൃഷ്ടിക്കും. അനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്‌, ഗെയ്‌മിങ്‌ ആൻഡ് കോമിക്‌സ്‌, എക്‌സ്റ്റന്റഡ് റിയാലിറ്റി എന്നിവ ഉൾപ്പെടുന്നതാണ്‌ എവിജിസി – എക്‌സ്‌.ആർ രംഗം. സംസ്ഥാനത്ത്‌ 2029നകം ഈ രംഗത്ത്‌ 250 ബഹുരാഷ്ട്ര കമ്പനികളെയാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ സംസ്ഥാന സർക്കാർ പുറത്തിറക്കിയ കരടുനയത്തിൽ പറയുന്നു. രാജ്യത്തെ എവിജിസി – എക്‌സ്‌ആർ കയറ്റുമതി വരുമാനത്തിന്റെ പത്തു ശതമാനം നേടാൻ സംസ്ഥാനത്തെ പ്രാപ്തമാക്കും. ഓരോ വർഷവും 10,000 പ്രൊഫഷണലുകളെ …

അനിമേഷൻ, ഗെയ്‌മിങ് മേഖലയിൽ 50,000 തൊഴിലവസരം Read More »

കൊല്ലത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസ്; രണ്ടു പേര്‍ പിടിയില്‍

കൊല്ലം: തൊടിയൂരില്‍ മര്‍ദനമേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരാണ് കസ്റ്റഡിയിലായത്. ദാമ്പത്യ തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേല്‍ മരിച്ചത്. കണ്ടാല്‍ അറിയാവുന്ന 15 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കെ – ഫോൺ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.ഡി സതീശൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു

കൊച്ചി: കെ – ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹൈക്കോടതിയെ സമീപിച്ചു. പദ്ധതിയിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ഹർജി പരിഗണിക്കും. പദ്ധതിയിൽ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നും കരാറുകളിലടക്കം അഴിമതിയുണ്ടെന്നും ഹർജിയിൽ പറയുന്നു. ശാസ്ത്രീയമായി എങ്ങനെ അഴിമതി നടത്തണമെന്നതിന്‍റെ വലിയ ഉദാഹരണമാണ് കെ-ഫോണെന്നും സതീശൻ ചൂണ്ടിക്കാട്ടുന്നു.

തിരൂരങ്ങാടിയിൽ സെവൻസ് കാണാനടി, വൻ ദുരന്തം ഒഴിവായി

മലപ്പുറം: തിരൂരങ്ങാടിയിൽ സെവൻസ് ഫുട്ബോൾ മത്സരം കാണാൻ സ്റ്റേഡിയത്തിന്‍റെ ഗേറ്റ് തള്ളി തകർത്ത് അകത്ത് കയറി കാണികൾ. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് തിരൂരങ്ങാടി ഗവ. ഹൈസ്‌കൂൾ മൈതാനത്താണ് സംഭവം. തിരൂരങ്ങാടി സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച അഖിലേന്ത്യാ സെവൻസിന്‍റെ ക്വാർട്ടർ പോരാട്ടത്തിനായി ടിക്കറ്റ് കിട്ടാതെ വന്നതോടെയാണ് കാണികൾ സ്റ്റേഡിയത്തിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചത്. പിന്നാലെയാണ് ​ഗെയ്റ്റ് തകർന്നത്. ഫിഫ മഞ്ചേരി- ബെയ്സ് പെരുമ്പാവൂർ ടീമുകൾ തമ്മിലായിരുന്നു പോരാട്ടം. ക്വാർട്ടർഫൈനൽ മത്സരം കാണാൻ തിക്കും തിരക്കും കൂടിയതോടെ ടിക്കറ്റ് …

തിരൂരങ്ങാടിയിൽ സെവൻസ് കാണാനടി, വൻ ദുരന്തം ഒഴിവായി Read More »

ഇടുക്കിയിലെ തോട്ടംതൊഴിലാളി മേഖയിലേക്ക്‌ കരുതലുമായ്‌ സാന്ത്വനം കുവൈറ്റ്‌

കാസർ​ഗോഡ്: കുവൈറ്റ്‌ മലയാളികളുടെ ജീവകാരുണ്യ കൂട്ടായ്മയാണു, 2001 മുതൽ നിരന്തരമായി എണ്ണമറ്റ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുപോരുന്ന സാന്ത്വനം കുവൈറ്റ്‌. സംഘടനയുടെ കഴിഞ്ഞ 23 വർഷങ്ങളിലെ പ്രവർത്തനത്തിൽ, ഏറ്റവുമധികം സഹായ പദ്ധതികളുമായി ഇടപെട്ടിട്ടുള്ള, കേരളത്തിലെ രണ്ടു ജില്ലകളാണു കാസർഗ്ഗോഡും ഇടുക്കിയും. കേരളത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന, ഒപ്പം അതിസാധാരണക്കാരായ ജനങ്ങൾ വസിക്കുന്ന പ്രദേശങ്ങൾ എന്നതിനുപുറമേ, കാസർഗ്ഗോട്ടെ എൻഡോസൾഫാൻ മേഖലയും ഇടുക്കി ഹൈറേഞ്ചിലെ തോട്ടം തൊഴിലാളി മേഖലയും സാന്ത്വനത്തെ സംബന്ധിച്ച്‌ ഏറെ കരുതലോടെ കൈകാര്യം ചെയ്തുപോരുന്ന രണ്ടു വിഷയങ്ങളാണ്. സാന്ത്വനത്തിന്റെ …

ഇടുക്കിയിലെ തോട്ടംതൊഴിലാളി മേഖയിലേക്ക്‌ കരുതലുമായ്‌ സാന്ത്വനം കുവൈറ്റ്‌ Read More »

കോട്ടയത്ത് വീടിനുള്ളിൽ പ്രവാസിയുടെ മൃദദേഹം കഴുത്തറുത്ത നിലയിൽ

കോട്ടയം: പ്രവാസിയെ വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന അരിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസിനെയാണ്(63) മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങൾക്കു മുൻപാണ് മടങ്ങിയെത്തിയത്. രാവിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കത്തി ഉപയോ​ഗിച്ച് കഴുത്ത് മുറിച്ച നിലയിലായിരുന്നു മൃതദേഹം. ലൂക്കോസും ഭാര്യയും മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മൃതദേഹം കണ്ട ഭാര്യയാണ് വിവരം പൊലീസിൽ അറിയിക്കുന്നത്. തുടർന്ന് ഫോറൻസിക് വിദഗ്ധർ അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.

കേരളത്തെ കേന്ദ്രം സാമ്പത്തികമായി ദ്രോഹിക്കുകയാണെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രം കേരളത്തെ സാമ്പത്തികമായി ദ്രോഹിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. അർഹമായ വിഹിതം അനുവദിക്കാതെ പിടിച്ചു വെയ്ക്കുന്നു. ചെറിയ കാരണങ്ങൾ പറഞ്ഞ് നൽകേണ്ട തുക പിടിച്ചുവെയ്ക്കുകയും വെട്ടിക്കുറയ്ക്കുകയുമാണ്. കേരളത്തിൽനിന്ന‍് ഒരു രൂപ പിരിക്കുമ്പോൾ അതിൽനിന്നും തിരികെ എത്രയാണ് കിട്ടുന്നതെന്ന് നോക്കണം. കേരളത്തിന് ലഭിക്കുന്നതിനേക്കാൾ ആറും എട്ടും ഇരട്ടി വരെ തിരികെ കിട്ടുന്ന സംസ്ഥാനങ്ങളുണ്ട്.എന്നിട്ടും കേരളത്തിന് അർഹമായത് തടഞ്ഞുവെയ്ക്കുകയാണ്. ആരോഗ്യ മേഖലയിൽ ലഭിക്കേണ്ട 1400 കോടിയോളം രൂപ തന്നിട്ടില്ല. ആശുപത്രികളുടെ ബ്രാൻറിങ്ങിന്റെ പേരിലാണ് നൽകാതിരിക്കുന്നത്. വിഴിഞ്ഞം പദ്ധതിക്കും വീടുവെയ്ക്കുന്നതിനും …

കേരളത്തെ കേന്ദ്രം സാമ്പത്തികമായി ദ്രോഹിക്കുകയാണെന്ന് ധനമന്ത്രി Read More »

പിണറായി വിജയനോടുള്ള അസഹിഷ്ണുത പടർത്താൻ മഹാനായ എം.ടിയെ ഉപകരണമാക്കിയത് തികഞ്ഞ മര്യാദകേട്; അശോകൻ ചരുവിൽ

കൊച്ചി: ഇന്ത്യൻ അധികാരിവർഗ്ഗം ഒരിക്കൽ ലോക്കപ്പിലിട്ട് തീർക്കാൻ ശ്രമിച്ച പൊതുപ്രവർത്തകനാണ് പിണറായി വിജയനെന്നും അദ്ദേഹത്തോടുള്ള അസഹിഷ്ണുത പടർത്താൻ മഹാനായ എം.ടിയെ ഉപകരണമാക്കിയത് തികഞ്ഞ മര്യാദകേടാണെന്നും പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ. ഇന്നലെത്തന്നെ എം.ടി തൻ്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുന്നതിനെതിരെ രംഗത്തുവന്നു. ഒരു മുതിർന്ന എഴുത്തുകാരന് തൻ്റെ പ്രസംഗത്തിൻ്റെ സത്യാവസ്ഥ എന്തെന്ന് വിശദീകരിക്കേണ്ടി വന്നു എന്നത് മലയാളിയെന്ന നിലക്ക് നമുക്ക് അപമാനമാണെന്നും അശോകൻ ചരുവിൽ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.

രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠയോട് അനുബന്ധിച്ച് മൂന്നു ദിവസത്തെ ആഘോഷ പരിപാടികളുമായി തെക്കിന്റെ കാവിപ്പട കൂട്ടായ്മ

കോട്ടയം: രാജ്യം കാത്തിരിക്കുന്ന അയോദ്ധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠയോട് അനുബന്ധിച്ച് തെക്കിന്റെ കാവിപ്പട കൂട്ടായ്മ മൂന്നു ദിവസത്തെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. അന്നദാനം, പ്രഭാഷണപരിപാടികൾ, രക്തദാന ക്യാമ്പുകൾ തുടങ്ങിയ പരിപാടികളാണ് അയോദ്ധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠയോട് അനുബന്ധിച്ച് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. 20ന് ആരംഭിച്ച് 22ന് സമാപിക്കുന്ന പരിപാടികളിൽ രാഷ്ട്രീയ, സാമൂഹിക, ചലച്ചിത്ര രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും…. 20ന് കോട്ടയം സ്നേഹക്കൂട് അഭയകേന്ദ്രത്തിൽ നടത്തുന്ന അന്നദാനത്തിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതി പങ്കെടുക്കും. 21ന് രാത്രി …

രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠയോട് അനുബന്ധിച്ച് മൂന്നു ദിവസത്തെ ആഘോഷ പരിപാടികളുമായി തെക്കിന്റെ കാവിപ്പട കൂട്ടായ്മ Read More »

മദ്യപിച്ച് വഴക്ക്; വയോധകനെ തലക്കടിച്ച് കൊലപ്പെടുത്തി

തൃശൂർ: വയോധകനെ തലക്കടിച്ച് കൊലപ്പെടുത്തി. കോടന്നൂർ‌സ്വദേശി പോളാണ്(64) മരിച്ചത്. മദ്യപാനത്തിനെയുണ്ടായ തർക്കമാണ് കൊലപാതക കാരണം. സംഭവത്തിൽ ബന്ധു മടവാക്കര സ്വദേശി കൊച്ചു പോൾ എന്ന രവിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ട് മണിയോടെ ഇരുവരും മാർക്കറ്റിൽ ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പോൾ രവിയുടെ മുഖത്തടിച്ചു. ഈ വൈരാഗ്യത്തെ തുടർന്നാണ് രവി പോളിനെ കൊല്ലാൻ തീരുമാനിച്ചത്. രാത്രി പതിനൊന്ന് മണിയോടെ, ഉറങ്ങുകയായിരുന്ന പോളിന്‍റെ തലയിൽ രവി മരത്തടികൊണ്ട് അടിക്കുകയായിരുന്നു. …

മദ്യപിച്ച് വഴക്ക്; വയോധകനെ തലക്കടിച്ച് കൊലപ്പെടുത്തി Read More »

മഴയേ വാർഷിക സംസ്ഥാന ചിത്ര കല പ്രദർശനവും വിൽപ്പനയും 13ന്

മട്ടാഞ്ചേരി: കേരള ചിത്രകലാപരിഷത്തിന്റെ നേതൃത്വത്തിൽ മഴയേയെന്ന വാർഷിക സംസ്ഥാന ചിത്ര കല പ്രദർശനവും വിൽപ്പനയും 13ന് മട്ടാഞ്ചേരി പലേറ്റ് പീപ്പിൾ ആർട്ട്‌ ഗാലറിയിൽ വച്ച് സം​ഘടിപ്പിക്കും. രാവിലെ 11ന് പ്രശസ്ത ചിത്രകാരനും തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് പ്രൊഫസറുമായ ഷിജോ ജേക്കബ് ഉത്ഘാടനം ചെയ്യും. യോഗത്തിൽ ചിത്രപ്രദർശനത്തോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന 215 ചിത്രങ്ങൾ ഉൾപ്പെടുത്തിയ ബഹുവർണ കാറ്റലോഗിന്റെ പ്രകാശനം എഴുത്തുകാരനും കലാ നിരുപകനുമായ ആർ ഗോപാലകൃഷ്ണൻ നിർവഹിക്കും. പരിഷത്ത് സംസ്ഥാന പ്രസിഡന്റ്‌ സിറിൽ പി ജേക്കബ് അധ്യക്ഷത …

മഴയേ വാർഷിക സംസ്ഥാന ചിത്ര കല പ്രദർശനവും വിൽപ്പനയും 13ന് Read More »

എം.റ്റിയുടെ വിമർശനം കേന്ദ്രത്തിനെതിരെ, അദ്ദേഹത്തെ പോലെയുള്ള ഒരാളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്; ഇ.പി ജയരാജൻ

തിരുവനന്തപുരം: കേരള ലിറ്ററേച്ചർ ഫെസ്ററിവൽ വേദിയില്‍ എം.റ്റി നടത്തിയ വിമർശനം കേന്ദ്രത്തിനെതിരെയെന്നാവർത്തിച്ച് ഇടതു മുന്നണി കൺവീനർ ഇ.പി ജയരാജൻ രം​ഗത്ത്. എം.റ്റിയെ പോലെയുള്ള ആളെ വിവാദത്തിലേക്ക് വലിച്ചിഴയക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.റ്റി വിമർശിക്കാനിടയില്ല. താന്‍ എം.റ്റിയുടെ പ്രസംഗം മാധ്യമങ്ങളിലൂടെ കേട്ടതാണ്. പ്രസംഗം കേട്ടപ്പോൾ പ്രശ്നം ഒന്നും തോന്നിയില്ല. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിക്കെതിരെയുമാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ആക്ഷേപിക്കാന്‍ നടക്കുന്ന ചില ആളുകളാണ് എം.റ്റിയുടെ പ്രസംഗം വളച്ചൊടിക്കുന്നത്. വളരെ പ്രായമുള്ള വലിയ സാഹിത്യകാരനെ വിവാദത്തിലേക്ക് …

എം.റ്റിയുടെ വിമർശനം കേന്ദ്രത്തിനെതിരെ, അദ്ദേഹത്തെ പോലെയുള്ള ഒരാളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്; ഇ.പി ജയരാജൻ Read More »

വടകരയിൽ ദൃശ്യം മോഡൽ കൊലപാതകം

കോഴിക്കോട്: വടകരയിൽ ദൃശ്യം മോഡൽ സംഭവം. വടകര കുഞ്ചിപ്പള്ളിയിൽ ദീർഘനാളായി അടച്ചിട്ടിരുന്ന കടമുറിക്കുള്ളിൽ നിന്നും തലയോട്ടി കണ്ടെത്തി. ദേശീയപാത നിർമ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കെട്ടിടം പൊളിക്കുന്നതിനിടെ തൊഴിലാളികളാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും പേപ്പറുകൽക്കുമിടയിൽ നിന്നും തലയോട്ടി കണ്ടെടുത്തത്. കടമുറിയുടെ ഷട്ടറുകൾ താഴ്ത്തിയ നിലയിലായിരുന്നു. അതിനാൽ തന്നെ ഒരു വർഷമായി ആരും തന്നെ കെട്ടിടത്തിലേക്കോ പരിസര പ്രദേശത്തോ വരുമായിരുന്നില്ല. ചോമ്പാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഫോറന്‍സിക്ക് സംഘം അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് …

വടകരയിൽ ദൃശ്യം മോഡൽ കൊലപാതകം Read More »

വിദ്യാർത്ഥിനിയെ തലയ്ക്ക് അടിച്ച് വീഴ്ത്തി ആഭരണം കവർന്നു

കൊല്ലം: കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികൾ ആഭരണം കവർന്നു. ഓയൂർ കുരിശുംമൂട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ട്യൂഷന് പോകും വഴിയാണ് സംഭവം ഉണ്ടായത്. കൊട്ടാരക്കര ഗവ.ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് ആക്രമം ഉണ്ടായത്. വിദ്യാർത്ഥിനിയുടെ രണ്ട് കമ്മലുകളും അക്രമികൾ കവർന്നു. കുട്ടി നിലവിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥിനിയുടെ മൊഴിയെടുത്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പൊലീസ് അറിയിച്ചു.

ഒത്തിരി നാളുകൾക്ക് ശേഷമാണ് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നത്; ഗീവർഗീസ് മാർ കുറുലോസ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.റ്റി നടത്തിയ രാഷ്ട്രീയ വിമർശനത്തെ പ്രകീർത്തിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കുറുലോസ്. ഒത്തിരി നാളുകൾക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്കാരിക നായകനിൽ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നതെന്ന് ഗീവർഗീസ് മാർ കൂറിലോസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടും; എസ്.കെ.എസ്.എസ്.എഫ് നേതാവ്

മലപ്പുറം: സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടുമെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ. സമസ്ത മുശാവറ ഒരു തീരുമാനമെടുത്താലത് അംഗീകരിക്കണം, അല്ലാത്തവരെ സമസ്തയ്ക്ക് ആവശ്യമില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫിൻറെ മലപ്പുറത്തെ പരിപാടിയിൽവച്ചായിരുന്നു സത്താറിൻറെ വിവാദ പരാമർശം. ഞങ്ങൾക്ക് ആരോടും കടപ്പാടില്ല, കടപ്പാടുള്ളത് സമസ്ത കേരള ജംഇയ്യാത്തുലമയോടു മാത്രമാണ്. ആ സംഘടനയുടെ മഹാരഥൻമാരായ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരു വന്നാലും അവരുടെ കൈവെട്ടാൻ ഞങ്ങൾ എസ്.കെ.എസ്.എസ്.എഫിൻറെ പ്രവർത്തകർ മുന്നിലുണ്ടാവും. അതിനെ അപമര്യാദയായി കാണേണ്ടതില്ല. ഇതു പ്രസ്ഥാനത്തിൻറെ …

പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടും; എസ്.കെ.എസ്.എസ്.എഫ് നേതാവ് Read More »

സ്വർണവില ഉയർന്നു

കൊച്ചി: തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ ഇന്നു നേരിയ വർധന. ഇന്ന്(12/01/2024) പവന് 80 രൂപ ഉയർന്ന് ഒരു പവന് 46,160 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില 5770 ആയി. ജനുവരി രണ്ടിന് സ്വര്‍ണവില വീണ്ടും 47,000ല്‍ എത്തിയിരുന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ഏകദേശം 1000 രൂപയാണ് ഇടിഞ്ഞത്. അതിനു ശേഷമാണ് ഇന്ന് വീണ്ടും വില ഉ‍യർന്നത്. ജനുവരി 5 – പവന് 80 രൂപ കുറഞ്ഞ് വില 46,400 …

സ്വർണവില ഉയർന്നു Read More »

ഞാൻ വിമർശിക്കുകയായിരുന്നില്ല, ആർക്കെങ്കിലും ആത്മവിമർശനത്തിനു വഴിയൊരുക്കിയാൽ അത്രയും നല്ലത്; എം.റ്റി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നടത്തിയ രൂക്ഷമായ രാഷ്ട്രീയ വിമർശനത്തിൽ വിശദീകരണവുമായിഎം.റ്റി വാസുദേവൻ നായർ. സാഹിത്യകാരൻ എൻ.ഇ സുധീർ തൻറെ ഫെയ്സ്ബുക് പോസ്റ്റിലാണ് എം.റ്റിയുടെ വിശദീകരണം പുറത്തുവിട്ടത്. ‘ഞാൻ വിമർശിക്കുകയായിരുന്നില്ല, ആർക്കെങ്കിലും ആത്മവിമർശനത്തിനു വഴിയൊരുക്കിയാൽ അത്രയും നല്ലത്‘ എന്നായിരുന്നു എം.റ്റിയുടെ വിശദീകരണം. അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടിയെന്ന് എംടി തുറന്നടിച്ചിരുന്നു. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വതന്ത്രം, അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറി രാഷ്ട്രീയത്തിലെ മൂല്യച്ചുതിയെ …

ഞാൻ വിമർശിക്കുകയായിരുന്നില്ല, ആർക്കെങ്കിലും ആത്മവിമർശനത്തിനു വഴിയൊരുക്കിയാൽ അത്രയും നല്ലത്; എം.റ്റി Read More »

മോളി ജോസിന്റെ കണ്ണുകൾ ഇനിയും ജീവിയ്ക്കും

തൊടുപുഴ: മോളി ജോസിന്റെ കണ്ണുകൾ ഇനിയും ജീവിയ്ക്കും. മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ വെച്ച് കഴിഞ്ഞ ദിവസം നിര്യാതയായ, മുട്ടം സ്വദേശി എളംബാശേരിൽ മോളി ജോസിന്റെ(70) കണ്ണുകളാണ് ദാനം ചെയ്തത്. മോളിയുടെ മരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് ജീവിച്ചിരുന്നപ്പോൾ മോളിയുടെ ആഗ്രഹപ്രകാരം കുടുംബാംഗങ്ങൾ ആണ് ഡോക്ടറോട് കണ്ണുകൾ എടുക്കുവാനും ദാനം ചെയ്യാനുള്ള ആവശ്യം ഉന്നയിച്ചത്. ഹോളി ഫാമിലി ആശുപത്രിയിലെ നേത്ര വിഭാഗം ഡോ. ആലിസ് ഡോമിനിക്കിന്റെ നേതൃത്വത്തിൽ നേത്രപടലങ്ങൾ എടുക്കുകയും തൊടുപുഴ സ്നേഹദീപത്തിലെ, മാത്യു കണ്ടിരിക്കലിനെ വിവരം അറിയിക്കുകയും, തുടർന്ന് …

മോളി ജോസിന്റെ കണ്ണുകൾ ഇനിയും ജീവിയ്ക്കും Read More »

മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമർശിച്ച് എം.ടി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷമായ രാഷ്ട്രീയ വിമർ‌ശനവുമായി സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ. അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടിയെന്ന് എം.ടി തുറന്നടിച്ചു. രാഷ്ട്രീയത്തിലെ മൂല്യച്ചുതിയെ പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ടെന്ന സംവാദങ്ങള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവമെന്ന ഒഴുക്കൻ മറുപടിപടികൊണ്ട് തൃപ്തിപ്പെടുത്തേണ്ടി വരുന്നെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദയിലായിരുന്നു എം.ടിയുടെ വിമര്‍ശനം. ‘അധികാരമെന്നന്നാൽ ആധിപത്യത്തിനുള്ള തുറന്ന അവസരമാണ്. …

മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമർശിച്ച് എം.ടി Read More »

റിയൽ എസ്റ്റേറ്റ് കേസിൽ യു.എ.ഇയിൽ കുടുങ്ങിക്കിടന്ന ജോയൽ മാത്യുവിന് ഡീൻ കുര്യാക്കോസ് എം.പിയുടെ ഇടപെടലിൽ മോചനം

തൊടുപുഴ: യു.എ.ഇ അജ്മാനിൽ റിയൽ എസ്റ്റേറ്റ് കേസിൽ നിയമ കുരുക്കിൽപ്പെട്ട് വർഷങ്ങളോളം കുടുങ്ങിക്കിടന്ന ഇടുക്കി കട്ടപ്പന സ്വദേശി ജോയൽ മാത്യു വിന് ഡീൻ കുര്യാക്കോസ് എം.പിയുടെ ഇടപെടലിൽ മോചനം. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് അധികാരികളുമായി സംസാരിക്കുന്നതിന് എം.പി ദുബായ് ഇൻകാസ് പ്രസിഡന്റ് നദീർ കാപ്പാട്, ദുബായ് ഇൻകാസ് കണ്ണൂർ ജില്ലാ സെക്രട്ടറി അഖിൽ തൊടീക്കളം, ഇൻകാസ് ഇടുക്കി ജില്ലാ കമ്മിറ്റി ഭാരവാഹികൾ എന്നിവരെ ഏൽപ്പിക്കുകയും തുടർന്ന് അവരുടെ കൃത്യമായ ഇടപെടലുകൾ നിമിത്തം വലിയൊരു തുക …

റിയൽ എസ്റ്റേറ്റ് കേസിൽ യു.എ.ഇയിൽ കുടുങ്ങിക്കിടന്ന ജോയൽ മാത്യുവിന് ഡീൻ കുര്യാക്കോസ് എം.പിയുടെ ഇടപെടലിൽ മോചനം Read More »

രാഹുലിന്‍റെ ആരോഗ്യം മോശം ആയിരുന്നു, രണ്ടാമത്തെ പരിശോധന അട്ടിമറിച്ചു; ഗോവിന്ദനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യജമായിരുന്നെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പ്രതികരണത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം അറിയാതെ ആണ് ഗോവിന്ദന്‍റെ പ്രതികരണങ്ങളെന്നും ഗോവിന്ദനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്‍റെ ആരോഗ്യം മോശം ആയിരുന്നു. പ്രമുഖ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കൂടുതൽ ചികിത്സക്ക് ബാംഗ്ലൂരിലേക്ക് 15ന് പോകാൻ ഇരുന്നതാണ്. ന്യൂറോ രോഗത്തിന് ബി.പി പരിശോധിച്ചാൽ മതിയോ? ജനറൽ ആശുപത്രിയിലെ ഡോക്ടറെ സ്വാധീനിച്ച് രണ്ടാമത്തെ …

രാഹുലിന്‍റെ ആരോഗ്യം മോശം ആയിരുന്നു, രണ്ടാമത്തെ പരിശോധന അട്ടിമറിച്ചു; ഗോവിന്ദനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് വി.ഡി സതീശൻ Read More »

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നതില്‍ ആശ്വാസമുണ്ടെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നതില്‍ ആശ്വാസമുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രത്തിന് ആരും എതിരല്ല. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ പ്രധാനമാണ്. അതിനെ എല്ലാവരും ബഹുമാനിക്കേണ്ടതുമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വന്ന രാമക്ഷേത്രത്തെ മുസ്ലീങ്ങള്‍ അംഗീകരിക്കുന്നു. എന്നാൽ ക്ഷേത്ര ഉദ്ഘാടനം ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് എല്ലാവർക്കും മനസിലായി. ഇതുകൊണ്ടാണ് കോൺഗ്രസ് അടക്കമുള്ളവർ ചടങ്ങിൽ നിന്നും …

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നതില്‍ ആശ്വാസമുണ്ടെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ Read More »

കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നിയിപ്പ്. ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലും അറബിക്കടലിന് മുകളിലുമായി ഇരട്ട ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലാണ് ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുക. ഒറ്റപ്പെട്ടയിടങ്ങളിൽ‌ മഴയുണ്ടാകുമെന്ന് പറയുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. എന്നാൽ ജില്ലകളിലും പ്രത്യേകിച്ച് അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഒറ്റപ്പെട്ട മിതമായ മഴയും കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

യൂത്ത് കോൺഗ്രസ്സുകാരനെ ആക്രമിച്ച സംഭവം; ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

തൊടപുഴ: കുമളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. അമരാവതി ലോക്കൽ സെക്രട്ടറി രാജൻ, ഡി.വൈ.എഫ്.ഐ നേതാവ് നിഖിൽ, കണ്ടാലറിയാവുന്ന നാലു ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെയാണ് കേസ്. ആക്രമണത്തിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജോബിൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. സി.പി.എം നേതാവിനെതിരെ ഫെയ്സ്ബുക്കിൽ മോശം കമന്‍റിട്ടെന്ന് ആരോപിച്ചാണ് ജോബിനെ ആക്രമിച്ചത്.

നിയമസഭാ സമ്മേളനത്തിന്‍റെ ഷെഡ്യൂൾ മാറ്റണം; വി.ഡി സതീശൻ സ്പീക്കർക്ക് കത്ത് നൽകി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്‍റെ ഷെഡ്യൂൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്പീക്കർ എ.എൻ ഷംസീറിന് കത്ത് നൽകി. കെ.പി.സി സംസ്ഥാന ജാഥ നടക്കുന്ന പശ്ചാത്തലത്തിൽ ബജറ്റ് ഫെബ്രുവരി അഞ്ചിൽ നിന്ന് രണ്ടിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ബജറ്റിനെ പൊതു ചർ‌ച്ച അഞ്ച് മുതൽ ഏഴ് വരെയുള്ള തീയതികളിലേക്കാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഗവർണറുടെ നയപ്രഖ്യാപത്തിന് ശേഷം ചേരുന്ന നിയമസഭ കാര്യോപദേശക സമിതിയുടെ യോഗമാണ് ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുക. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ …

നിയമസഭാ സമ്മേളനത്തിന്‍റെ ഷെഡ്യൂൾ മാറ്റണം; വി.ഡി സതീശൻ സ്പീക്കർക്ക് കത്ത് നൽകി Read More »

സെക്രട്ടേറിയറ്റ് മാർച്ച്: ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കി 150 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് കേസെടുത്തു. അഞ്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയും കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയുമാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, സുധീര്‍ ഷാ, നേമം ഷജീര്‍, സാജു അമര്‍ദാസ്, മനോജ് മോഹന്‍ എന്നിവരാണ് കേസ്. ഇതിൽ ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കിയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്. അന്യായമായി സംഘം ചേരല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍ …

സെക്രട്ടേറിയറ്റ് മാർച്ച്: ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കി 150 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് Read More »

മോഷണത്തിനിടെ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: വാഴക്കുളത്ത് ബിരുദ വിദ്യാർഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. മുർഷിദാബാദ് സ്വദേശി ബിജു മൊല്ലയെയാണ് എറണാകുളം പറവൂർ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തത്തിന് പുറമേ പ്രതിക്ക് മൂന്നു ലക്ഷം രൂപ പിഴയും മറ്റ് രണ്ട് വകുപ്പുകളിലായി ഏഴ് വർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 2018 ജൂലൈ 30നാണ് സംഭവം. മോഷണശ്രമം തടയുന്നതിനിടെയാണ് അമ്പുനാട് അന്തിനാട് സ്വദേശിനി നിമിഷ തമ്പിയെ പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തടയാൻ …

മോഷണത്തിനിടെ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം Read More »

ആത്മഹത്യ ചെയ്ത കർഷകന്റെ വീട്ടിലേക്കയച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത നെൽകർഷകന് ലഭിച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചതായി പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. പട്ടികജാതി പട്ടിക വർഗ വികസന കോർപറേഷൻ നൽകിയ വായ്പ പരമാവധി ഇളവുകൾ നൽകി തീർപ്പാക്കാനും കോർപറേഷന് മന്ത്രി നിർദേശം നൽകി. തകഴി കുന്നുമ്മയിലെ കർഷകൻ കെ.ജി പ്രസാദിന്റെ കുടുംബത്തിനാണ് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസിലാക്കാതെ ഉദ്യോഗസ്ഥർ നോട്ടീസയച്ചതിൽ മന്ത്രി അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നവംബർ 11നാണ് പ്രസാദ് …

ആത്മഹത്യ ചെയ്ത കർഷകന്റെ വീട്ടിലേക്കയച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ Read More »

താമരശേരിയിൽ വാഹനാപകടം; ബി.ഫാം വിദ്യാർഥിനി മരിച്ചു

കോഴിക്കോട്: താമരശേരി ചുരത്തിൽ സ്കൂട്ടർ ബസിനടിയിൽ പെട്ട് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിന്റെ മകൾ ഫാത്തിമ മിൻസിയ(20) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു അപകടം. ഇന്ന് പുലർച്ചെയാണ് മരിച്ചത്. കൂടെ യാത്ര ചെയ്ത പുനൂർ സ്വദേശിനി ഫിദ ഫർസാന ചികിത്സയിലാണ്. കെ.എം.സി.റ്റി മെഡിക്കൽ കോളേജിലെ ബി ഫാം വിദ്യാർത്ഥിനികളാണ് ഇരുവരും. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന കാർ തട്ടുകയായിരുന്നു. താമരശേരിയിലേക്ക് പോയിരുന്ന ബസിന് മുന്നിലേക്കാണ് ഇരുവരും വീണത്. …

താമരശേരിയിൽ വാഹനാപകടം; ബി.ഫാം വിദ്യാർഥിനി മരിച്ചു Read More »

സഹകരണ നിക്ഷേപ സമാഹരണത്തിന് തുടക്കമായി

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ നിക്ഷേപസമാഹരണ യജ്ഞത്തിന്‌ തുടക്കമായി. സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. ഉദ്‌ഘാടനവേദിയിൽ വിവിധ ബാങ്കുകളിലായി മൂന്നര കോടിയുടെ നിക്ഷേപം ലഭിച്ചു. നിക്ഷേപകർക്കുള്ള സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണം ചെയ്‌തു. വെല്ലുവിളികളെ അതിജീവിച്ച് പൂർണ സാമ്പത്തിക സുരക്ഷിതത്വം നിക്ഷേപകർക്ക് ഉറപ്പുനൽകാൻ സഹകരണ മേഖലയ്‌ക്ക്‌ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. നിക്ഷേപകരും സഹകാരികളും ഉൾപ്പെടെ ആവശ്യപ്പെട്ടതനുസരിച്ച്‌ 0.5 മുതൽ 0.75 ശതമാനംവരെ സഹകരണ ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ വർധിപ്പിച്ചു. മറ്റ് ബാങ്കുകളെ അപേക്ഷിച്ച് സഹകരണ മേഖലയാണ് ഉയർന്ന …

സഹകരണ നിക്ഷേപ സമാഹരണത്തിന് തുടക്കമായി Read More »

കൈവെട്ട്‌ കേസിലെ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചത്‌ എസ്‌.ഡി.പി.ഐ നേതാക്കൾ

കണ്ണൂർ: കൈപ്പത്തിവെട്ട്‌ കേസിലെ പ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചത്‌ എസ്‌.ഡി.പി.ഐ നേതാക്കളും പ്രവർത്തകരുമെന്ന്‌ സൂചന. മട്ടന്നൂർ, ഇരിട്ടി പ്രദേശങ്ങളിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയത്‌ ഇവരാണെന്നും എൻ.ഐ.എക്ക്‌ വിവരം ലഭിച്ചു. മട്ടന്നൂർ ബേരത്ത്‌ എത്തുന്നതിന്‌ മുമ്പ്‌ രണ്ട്‌ വർഷം താമസിച്ചത്‌ ഇരിട്ടി വിളക്കോട്‌ ചാക്കാട്ടിലെ എസ്‌.ഡി.പി.ഐ കേന്ദ്രമായ പൂഴിമുക്കിലാണ്‌. ഇവിടെ താമസിച്ചത്‌ വേലിക്കോത്ത് ആമിനയുടെ പേരിലുള്ള വീട്ടിലാണ്‌. ആമിനയുടെ മകനും എസ്‌.ഡി.പി.ഐ പ്രവർത്തകനുമായ വി.കെ സവാദാണ് വീട്‌ നോക്കിനടത്തുന്നത്. സവാദിന്റെ അനിയനും എസ്‌.ഡി.പി.ഐ പ്രവർത്തകനുമായ ഉനൈസ് …

കൈവെട്ട്‌ കേസിലെ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചത്‌ എസ്‌.ഡി.പി.ഐ നേതാക്കൾ Read More »

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണവിലയിൽ തുടർച്ചയായി ഇടിവ്. ഇന്ന്(11/01/2024) പവന് 80 രൂപ കുറഞ്ഞത് ഒരു പവന് 46,080 രൂപയായി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില 5760 ആയി. ജനുവരി രണ്ടിന് സ്വര്‍ണവില വീണ്ടും 47,000ല്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും കുറയുകയായിരുന്നു. 9 ദിവസത്തിനിടെ ഏകദേശം 1000 രൂപയാണ് ഇടിഞ്ഞത്. ജനുവരി 1 – സ്വർണവിലയിൽ മാറ്റമില്ല, ജനുവരി 2 – പവന് 160 രൂപ …

സ്വര്‍ണ വില കുറഞ്ഞു Read More »

കുട്ടനാട്ടിൽ ആത്മഹത്യ ചെ‍യ്ത കർഷകന്‍റെ കുടുംബത്തിന് ജപ്തി നോട്ടീസ്

ആലപ്പുഴ: നെല്ലിന്‍റെ പ്രതിഫലം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകന്‍റെ കുടുംബത്തിന് ജപ്തി നോട്ടീസ്. കുടിശികയായ 17600 രൂപ അഞ്ചു ദിവസ്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്നാണ് നോട്ടീസ്. ആലപ്പുഴ തകഴി കുന്നുമ്മ സ്വദേശി കെ ജി പ്രസാദിന്‍റെ കുടുംബമാണ് ജപ്തി ഭീഷണി നേരിടുന്നത്. 2022 ആഗസ്റ്റ് 27 നാണ് 60000 രൂപ സ്വയം തൊഴിൽ വായ്പിയായി ഇവർ ലോൺ എടുത്തത്. 15000 രൂപയോളം ഇതിനകം തിരിച്ചടച്ചു. പതിനൊന്ന് മാസമായി തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. നവംബർ 14ന് …

കുട്ടനാട്ടിൽ ആത്മഹത്യ ചെ‍യ്ത കർഷകന്‍റെ കുടുംബത്തിന് ജപ്തി നോട്ടീസ് Read More »

കീരംപാറയിൽ ജനങ്ങൾക്ക് ഭീഷണിയായി മലയണ്ണാനും കുരങ്ങനും

കോതമംഗലം: കീരംപാറ പഞ്ചായത്തിൽ കാട്ടാനകൾക്ക് പുറമേ കുരങ്ങും, മലയണ്ണാനും സ്ഥിരം ശല്യക്കാരാകുന്നു. വനാതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് കുരങ്ങുകളുടേയും മലയണ്ണാനുകളുടേയും ആക്രമണം വർധിച്ചത്. മലയണ്ണാൻ തെങ്ങുകളിലാണ് വിഹരിക്കുന്നത്. തേങ്ങ മുപ്പെത്താറാകുമ്പോഴേക്കും മലയണ്ണാൻ തീറ്റയാക്കും. സദാ സമയവും മലയണ്ണാനുകളെ തെങ്ങുകളിൽ കാണാം. ഇനി മൂപ്പെത്തി താഴെ വീഴുന്ന തേങ്ങകൾ കാട്ടുപന്നികളും അകത്താക്കുന്ന ഗതികേടിലാണിവിടെ.വീട്ടാവശ്യത്തിനുള്ള തേങ്ങ പോലും ലഭിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. കുരങ്ങുകൾ വീടുകൾക്കുള്ളിൽവരെ എത്തുന്നു. എന്ത് കണ്ടാലും കുരങ്ങുകൾ തട്ടിയെടുക്കും. പഴവർഗങ്ങളെല്ലാം ഇവ നശിപ്പിക്കുകയാണ്. ആനകൾ മൂലമുള്ള ദുരിതത്തിന് പുറമേയാണ് …

കീരംപാറയിൽ ജനങ്ങൾക്ക് ഭീഷണിയായി മലയണ്ണാനും കുരങ്ങനും Read More »

മാങ്കൂട്ടത്തിൻറെ അറസ്റ്റ്, യൂത്ത് കോൺഗ്രസിൻറെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൻറെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിൻറെ സെക്രട്ടറിയേറ്റ് മാർച്ച്. കോൺഗ്രസ് മുൻ അധ്യക്ഷൻ ഷാഫി പറമ്പിലാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. മുദ്രാവാക്യ വിളികളുമായെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഇതോടെ രണ്ടു തവണ പൊലീസ് ജലപീരങ്കി പ്ര‍യോഗിച്ചു. ഷാഫി മടങ്ങിയതിനു പിന്നാലെയാണ് പ്രവർത്തകർ ബാരിക്കേഡിന് അടുത്തേക്ക് നീങ്ങി പ്രകോപനം സൃഷ്ടിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ പൊലീസിനെ നിയോഗിച്ചിരുന്നു.

രാഹുൽ മാങ്കുട്ടത്തിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രകടനങ്ങൾ

ഇടുക്കി: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടം നയിച്ച സെക്രട്ടറിയേറ്റ് മാർച്ചിന്റെ പേരിൽ കേസെടുത്ത പോലീസ് അർദ്ധരാത്രിയിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച നടപടിക്കെതിരെ പല്ലാരിമംഗലം, നെല്ലിക്കുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ പ്രതിഷേധ പ്രകടനം നടത്തി. അടിവാട് ടൗണിൽ നടന്ന പ്രതിഷേധ പ്രകടനം പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ബോബൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് സെക്രട്ടറി മാരായ എം.എം അലിയാർ, കെ.കെ അഷറഫ്, പി.എം സിദ്ദീഖ്, കോൺഗ്രസ് പല്ലാരിമംഗലം …

രാഹുൽ മാങ്കുട്ടത്തിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രകടനങ്ങൾ Read More »

ഭാര്യയുടെ ​ഗാർഹിക പീഡന പരാതി, സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഭാര്യ ലക്ഷ്മി എസ്. നായർ നൽകിയ പരാതിയിൽ രാഹുലിനെതിരേ ചെന്നൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്. രാഹുൽ ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് ലക്ഷ്മിയുടെ പരാതി. രാഹുൽ ഒരു പെൺകുട്ടിക്കൊപ്പം സ്വന്തം അപാർട്ട്മെന്റിലുണ്ടെന്നു വിവരം ലഭിച്ച ലക്ഷ്മി, 2023 ഏപ്രിൽ 26ന് അർധരാത്രിയിൽ പൊലീസിനും അപ്പാർട്ട്മെന്റ് അസോസിയേഷൻ …

ഭാര്യയുടെ ​ഗാർഹിക പീഡന പരാതി, സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി Read More »