Timely news thodupuzha

logo

Kerala news

സുധാകരൻ മുന്നണിയെ പ്രതിസന്ധിയിലാക്കുന്നു; ഹൈക്കമാൻഡിന് മുന്നിലേക്ക് ലീഗ്

തിരുവനന്തപുരം; വിവാദ പരാമര്‍ശങ്ങളില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് വിശദീകരണം തേടാന്‍ എഐസിസി. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും കെ സി വേണുഗോപാലും കെ സുധാകരനുമായി സംസാരിച്ചു. തന്റെ പരാമര്‍ശം ദുര്‍വ്യാഖാനം ചെയ്തതാണെന്ന് കെ സുധാകരന്‍റെ വിശദീകരണം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി ലഭിച്ചു. ആര്‍എസ്എസുമായി ബന്ധപ്പെട്ട് സുധാകരന്‍ നടത്തുന്ന ചില പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതായി വിമര്‍ശനം ഉയരുന്നതിനിടെയാണ് കടുത്ത നടപടി വേണമെന്ന ആവശ്യവുമായി പരാതിയും ലഭിക്കുന്നത്. സുധാകരന്റെ പ്രസ്താവനകളില്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നാണ് …

സുധാകരൻ മുന്നണിയെ പ്രതിസന്ധിയിലാക്കുന്നു; ഹൈക്കമാൻഡിന് മുന്നിലേക്ക് ലീഗ് Read More »

ഗവര്‍ണര്‍മാര്‍ റബര്‍ സ്റ്റാമ്പുകളല്ല’; തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

തിരുവനന്തപുരം: സംസ്ഥാനങ്ങളില്‍ നിയമിക്കപ്പെടുന്ന ഗവര്‍ണര്‍മാര്‍ റബര്‍ സ്റ്റാമ്പുകളല്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി. നിയമസഭയിലെ ലോകായുക്ത ദിനാചരണത്തില്‍ സംസ്ഥാന നിയമമന്ത്രി പി. രാജീവിനെ വേദിയിലിരുത്തിയാണ് തമിഴ്‌നാട് ഗവര്‍ണറുടെ പരാമര്‍ശം. ലോകായുക്ത പോലുളള സംവിധാനം ദുര്‍ബലപ്പെടുത്തുന്നതിനെ ഗവര്‍ണര്‍ പിന്തുണയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു ഗവര്‍ണര്‍മാര്‍ക്ക് കൃത്യമായ റോള്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. നിയമസഭ പാസാക്കിയ ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന ബില്ലില്‍ ഇതുവരേയും ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ കൂടിയാണ് തമിഴ്‌നാട് ഗവര്‍ണറുടെ പരാമര്‍ശം. ഒരു ബില്‍ ഒപ്പിടാതിരിക്കണമെങ്കില്‍ അതിന് ചില കാരണങ്ങളുണ്ട്. സുപ്രീംകോടതി അത് വ്യക്തമാക്കിയതാണ്. …

ഗവര്‍ണര്‍മാര്‍ റബര്‍ സ്റ്റാമ്പുകളല്ല’; തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി Read More »

രാജ്‌ഭവൻ മാർച്ചിൽ ലക്ഷം പേർ അണി നിരക്കുമെന്ന് എൽഡിഎഫ് ; മാർച്ച് ഉദ്ഘാടനം ചെയ്യുന്നത് സീതാറാം യെച്ചൂരി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള  പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായുള്ള എല്‍ഡിഎഫിന്‍റെ രാജ്ഭവന്‍ മാര്‍ച്ച് നാളെ. സമരത്തിൽ ലക്ഷം പേരെ അണി നിരത്തുമെന്നാണ് എൽഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്.മാർച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ക്കെതിരായ രാജ്ഭവന്‍ പ്രതിഷേധസമരത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിട്ട് നില്‍ക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ , സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജോസ് കെ മാണി …

രാജ്‌ഭവൻ മാർച്ചിൽ ലക്ഷം പേർ അണി നിരക്കുമെന്ന് എൽഡിഎഫ് ; മാർച്ച് ഉദ്ഘാടനം ചെയ്യുന്നത് സീതാറാം യെച്ചൂരി Read More »

വാക്കുപിഴയെന്ന് സുധാകരൻ ; രാഷ്ട്രീയ ആയുധമാക്കി സിപിഎം

കണ്ണൂര്‍: ശിശു ദിന പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ‘വാക്കുപിഴ’ സംഭവിച്ചതാണെന്ന വിശദീകരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ‘വാക്കുപിഴ’ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും തന്നെ സ്നേഹിക്കുന്നവരേയും വേദനിപ്പിച്ചതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു. ഏതെങ്കിലും പഴയ ഓര്‍മ്മപ്പെടുത്തലിനെ എന്‍റെ രാഷ്ട്രീയമായി കാണരുത്. ഗാന്ധിയെ വധിച്ച പ്രത്യയശാസ്ത്രത്തോട് മരണം വരെ പോരാടും. കോണ്‍ഗ്രസുകാരനായി മരിക്കാനാണ് ഇഷ്ടമെന്നും കെ സുധാകരന്‍ പറഞ്ഞു. വര്‍ഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാന്‍ തയ്യാറായ വലിയ മനസ്സാണ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റേത് എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. …

വാക്കുപിഴയെന്ന് സുധാകരൻ ; രാഷ്ട്രീയ ആയുധമാക്കി സിപിഎം Read More »

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; 11 ജില്ലകളിൽ ശക്തമായ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രിയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വരുന്ന മണിക്കൂറുകളില്‍ കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഒഴികെ കനത്ത മഴ പെയ്യുമെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.11 ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീമി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന …

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; 11 ജില്ലകളിൽ ശക്തമായ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം Read More »

ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവ്; പരിഹാരം ഉടനെന്നന് എംബി രാജേഷ്

തിരുവനന്തപുരം:  ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവിന് പരിഹാരം ഉടനുണ്ടാകുമെന്ന് മന്ത്രി എംബി രാജേഷ്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഡിസ്റ്റിലറികളില്‍ നിര്‍മാണം കുറഞ്ഞതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. വിലകുറഞ്ഞ മദ്യങ്ങളുടെ ലഭ്യതക്കുറവും മറ്റൊരു പ്രതിസന്ധിയാണ്. 750 രൂപ വരെ വില വരുന്ന മദ്യമാണ് കിട്ടാനില്ലാത്തത്. ബെവ്കോ ഔട്ട്ലറ്റുകളിലും ബാറുകളിലും വില കുറഞ്ഞ മദ്യം കിട്ടാനില്ലാത്ത അവസ്ഥയാണ്. ബെവ്കോയ്ക്ക് വലിയ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നത് ഇത്തരത്തിലുള്ള വില കുറഞ്ഞ മദ്യവില്പനയിലൂടെയാണെന്ന് മന്ത്രി പറഞ്ഞു. മാത്രമല്ല സ്പിരിറ്റിന്‍റെ വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്ന കമ്പനികളുടെ അപേക്ഷ സര്‍ക്കാര്‍ പരിഗണനയില്‍ …

ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവ്; പരിഹാരം ഉടനെന്നന് എംബി രാജേഷ് Read More »

മാധ്യമപ്രവര്‍ത്തകന്‍ ജി എസ് ഗോപീകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം:  മാധ്യമപ്രവര്‍ത്തകന്‍ ജി എസ് ഗോപീകൃഷ്ണന്‍(48) അന്തരിച്ചു. അമൃത ടി വി മുന്‍ ബ്യൂറോ ചീഫായിരുന്ന ഗോപീകൃഷ്ണന്‍ എ സി വി, കൗമുദി ടിവി എന്നീ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയന്റെ മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. മാധ്യമമേഖലയ്ക്ക് പുറത്ത് കലാരംഗത്ത് വലിയ സൗഹൃദ ബന്ധങ്ങളുണ്ടായിരുന്ന ഗോപീകൃഷ്ണന്‍ ഗായക സംഘമായ എം ബി എസ് യൂത്ത് ക്വയറിലെ സജീവ സാന്നിധ്യമായിരുന്നു.  പ്രശസ്ത കഥകളി നടനായ ചിറക്കര മാധവന്‍ കുട്ടി ആശാനെക്കുറിച്ച് …

മാധ്യമപ്രവര്‍ത്തകന്‍ ജി എസ് ഗോപീകൃഷ്ണന്‍ അന്തരിച്ചു Read More »

കേരളത്തിലെ സിപിഎം സർക്കാർ അരാജകത്വം സൃഷ്ടിക്കുന്നു: പ്രകാശ് ജാവഡേക്കർ എംപി

തിരുവനന്തപുരം: കേരളത്തിലെ സിപിഎം സർക്കാർ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ബിജെപി കേരളപ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. ഭരണഘടനയെ വെല്ലുവിളിക്കുകയാണ് സംസ്ഥാന സർക്കാരെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഗവർണർ ഒരു ഭരണഘടനാ പദവിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മനസിലാക്കണം. ഭരണഘടനയിൽ ഗവർണറുടെ പദവിയെ പറ്റി കൃത്യമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സിപിഎം അത് എല്ലാം നിഷേധിക്കുകയാണ്. ഗവർണറുടെ അധികാരത്തെ പറ്റി സിപിഎം തിരിച്ചറിയുന്നില്ല. മുഖ്യമന്ത്രി ഗവർണറെ പേര് വിളിച്ച് അഭിസംബോധന ചെയ്യുകയാണ്. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഗവർണറെ വധഭീഷണി മുഴക്കി …

കേരളത്തിലെ സിപിഎം സർക്കാർ അരാജകത്വം സൃഷ്ടിക്കുന്നു: പ്രകാശ് ജാവഡേക്കർ എംപി Read More »

‘കേരളം രാജ്യത്തിന്‍റെ ഭാഗമാണെന്ന് ഓര്‍ക്കണം, സംസ്ഥാനത്തിന്‍റെ മെക്കിട്ടു കേറുന്ന സ്വഭാവം ശരിയല്ല’; മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ മെക്കിട്ടു കേറുന്ന സ്വഭാവം ശരിയല്ലന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘കേരളം രാജ്യത്തിന്‍റെ ഭാഗമാണെന്ന് ഓര്‍ക്കണം. കേന്ദ്രത്തിന്‍റെ കണ്ണിലെ കരടായ സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ നിരാകരിക്കുന്നു’ എന്ന് മുഖ്യമന്ത്രി ആരോപിച്ചു. ട്രഷറി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ക്ഷേമകാര്യങ്ങൾക്ക് കേന്ദ്രത്തിന്‍റെ നയമല്ല കേരളത്തിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്‍റെ താത്പര്യത്തിന് അനുസരിച്ചാണ് വരുമാനം വിതരണം ചെയ്യുന്നത്. പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് കേന്ദ്രത്തിന്‍റെ തിട്ടൂരം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കത്ത് വിവാദം: മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്

തിരുവനന്തപുരം: നിയമനക്കത്തുവിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. ആരോപണങ്ങളെപ്പറ്റി മേയര്‍ക്ക് പറയാനുള്ളത് കേട്ടശേഷം തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി നവംബര്‍ 25 ന് വീണ്ടും പരിഗണിക്കും. അതേസമയം, കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാതിവയ്ക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.  നഗരസഭയില്‍ സമരം പ്രതിപക്ഷത്തിന്‍റെ ആവശ്യവും അവകാശവുമാണ്. മേയറുടെ രാജി ആവശ്യപ്പെടാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. ഞങ്ങള്‍ ജനങ്ങളോട് കാര്യം പറയും. വിവാദ കത്തില്‍ എഫ്‌ഐആര്‍ ഇടാത്തതിനെ കുറിച്ച് …

കത്ത് വിവാദം: മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് Read More »

ആലഞ്ചരിക്ക് തിരിച്ചടി; സീറോ മലബാര്‍ ഭൂമിയിടപാട് കേസില്‍ നേരിട്ട് ഹാജരാകാന്‍‌ ഹൈക്കോടതി

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് തിരിച്ചടി.  വിചാരണയ്ക്ക് നേരിട്ട് ഹാജറാകണമെന്ന് ഹൈക്കോടതി. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടു ഹാജറാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ച് തള്ളി. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും സഭയുടെ സുപ്രധാന പദവികള്‍ വഹിക്കുന്നതിനാല്‍ നേരിട്ട് ഹാജറാവറിൽ നിന്ന്  ഒഴിവാക്കണമെന്നുമായിരുന്നു കര്‍ദിനാളിന്‍റെ ആവശ്യം. കേസ് മുന്‍മ്പ് പരിഗണ്ച്ചപ്പോഴൊന്നും കര്‍ദിനാള്‍ ഹാജറായിരുന്നില്ല. 7 കേസുകളില്‍ ആണ് കര്‍ദിനാളിനോട് വിചാരണ നേരിടാന്‍ നേരത്തെ …

ആലഞ്ചരിക്ക് തിരിച്ചടി; സീറോ മലബാര്‍ ഭൂമിയിടപാട് കേസില്‍ നേരിട്ട് ഹാജരാകാന്‍‌ ഹൈക്കോടതി Read More »

വീട്ടുദോഷം മാറാൻ സ്വർണം കൊണ്ട് കുരിശ്: വീട്ടമ്മയെ കബളിപ്പിച്ച് 21 പവൻ സ്വർണം തട്ടിയ കേസിൽ 2 സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് സ്വർണം തട്ടിയ കേസിൽ 2 സ്ത്രീകളെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പള്ളിക്കൽ  പയ്യനല്ലൂർ ഭാഗത്ത് അയ്യപ്പഭവനം വീട്ടിൽ ദേവി (35), കൊല്ലം കലയപുരം കളക്കട ഭാഗത്ത് ചാരുവീണ പുത്തൻവീട്ടിൽ സുമതി(45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ കോട്ടയം അതിരമ്പുഴ ഭാഗത്തുള്ള വീട്ടമ്മയെ കബളിപ്പിച്ച് 21 പവനോളം സ്വർണം കൈവശപ്പെടുത്തുകയായിരുന്നു. നിലവില്‍  കിടങ്ങൂർ അമ്മാവൻപടി ഭാഗത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്ന ദേവിയും സുമതിയും കത്തി, വാക്കത്തി എന്നിവ വീടുകൾ തോറും …

വീട്ടുദോഷം മാറാൻ സ്വർണം കൊണ്ട് കുരിശ്: വീട്ടമ്മയെ കബളിപ്പിച്ച് 21 പവൻ സ്വർണം തട്ടിയ കേസിൽ 2 സ്ത്രീകൾ അറസ്റ്റിൽ Read More »

കത്ത് വിവാദം : പാർട്ടി പരിപാടിയുടെ തിരക്കിലാണ് ഉടന്‍ സമയം അനുവദിക്കാമെന്ന് ക്രൈംബ്രാഞ്ചിനോട് ആനാവൂര്‍

തിരുവനന്തപുരം: തിരുവന്തപുരം കോര്‍പ്പറേഷനിലെ മേയർ ആര്യ രാജേന്ദ്രൻ്റെ കത്ത് വിവാദത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് ആനാവൂർ നാഗപ്പൻ്റെ സമയം തേടി. പാർട്ടി പരിപാടികളുടെ തിരക്കിലാണെന്നും ഉടന്‍ സമയം അനുവദിക്കാമെന്നും ആനാവൂർ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ആവശ്യപ്പെട്ട് മേയർ ആനാവൂരിന് കത്തയച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ആനാവൂർ നാഗപ്പനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക.  ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് മേയറുടെ …

കത്ത് വിവാദം : പാർട്ടി പരിപാടിയുടെ തിരക്കിലാണ് ഉടന്‍ സമയം അനുവദിക്കാമെന്ന് ക്രൈംബ്രാഞ്ചിനോട് ആനാവൂര്‍ Read More »

കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവര്‍ണറെ ഉപയോഗിച്ച് മെരുക്കാന്‍ ശ്രമം; പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണറെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ  ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരുകളെ മെരുക്കാന്‍ ശ്രമം നടത്തുന്നു. ഭരണഘടനക്കും ജനാധിപത്യത്തിനും നേരെയുള്ള കടന്നുകയറ്റമാണ് നടക്കുന്നത്. കുതിരക്കച്ചവടം എന്നത് പഴയ വാക്കാണ്. ഇപ്പോള്‍ കുതിരയുടെ വിലയ്ക്കല്ല കച്ചവടം. അതിനാല്‍തന്നെ പുതിയ ഒരു വാക്ക് കണ്ടെത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്നു. കേരളത്തിന്‍റെ ബദലുകള്‍ ചിലരെ അസ്വസ്ഥരാക്കുന്നു. എന്തിനെയും, ഏതിനെയും വര്‍ഗീയവത്ക്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ചരിത്രത്തില്‍ നിന്നും സ്വാതന്ത്ര്യ സമര സേനാനികളെ ഒഴിവാക്കുന്നു. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതികൊടുത്തവരെ ചരിത്ര …

കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവര്‍ണറെ ഉപയോഗിച്ച് മെരുക്കാന്‍ ശ്രമം; പരിഹസിച്ച് മുഖ്യമന്ത്രി Read More »

ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകള്‍ക്ക് കേരളത്തില്‍ നികുതി പിരിക്കാം; ഹൈക്കോടതി

കൊച്ചി: ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകള്‍ക്ക് കേരളത്തില്‍ നികുതി പിരിക്കുന്നതില്‍ വിലക്കില്ലെന്ന് ഹൈക്കോടതി. അന്തര്‍സംസ്ഥാന ബസുടമകളുടെ ഹര്‍ജിയിലാണ് ഉത്തരവ്. നികുതി ഈടക്കാനുള്ള സംസ്ഥാനത്തിന്‍റെ നീക്കം തടയണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്ര നിയമത്തിന്‍റെ അഭാവത്തില്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുത്ത ബസുകളില്‍ നിന്ന് സംസ്ഥാനത്തിന് നികുതി പിരിക്കാം. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് നിയമപരമായ അധികാരമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കേരളത്തിലേക്ക് വരുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ നികുതിയടക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം …

ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകള്‍ക്ക് കേരളത്തില്‍ നികുതി പിരിക്കാം; ഹൈക്കോടതി Read More »

തലശ്ശേരിയിൽ കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവം; പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കണ്ണൂർ: കാറിൽ ചാരി നിന്നതിന് 6 വയസുക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി റിപ്പോർട്ട്. കേസ് റിപ്പോർട്ട് ചെയ്തപ്പോൾ കാര്യഗൗരവമായ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പ്രതിയെ രാത്രി തന്നെ വിട്ടയച്ചെന്നും അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു.  സംഭവത്തിന്‍റെ തുടക്കത്തില്‍ പൊലീസ് പറഞ്ഞ കാരണങ്ങള്‍ അപ്പാടെ തള്ളുന്നതാണ് പുതിയതായ് വന്ന റിപ്പോര്‍ട്ട്. സംഭവം നടന്നു ദിവസങ്ങളായെങ്കിലും സംഭവസ്ഥലത്തെത്തിയ  പൊലീസ് വ്യക്തതയോടെ പ്രവര്‍ത്തിച്ചില്ല. വണ്ടി കസ്റ്റഡിയിലെടുത്ത ശേഷം പിറ്റേ ദിവസം രാവിലെ ഹാജരാകാന്‍ പറഞ്ഞ് പ്രതികളെ വിട്ടയച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  തലശ്ശരി …

തലശ്ശേരിയിൽ കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവം; പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട് Read More »

കെ.ത്രി.എ എക്സ്പോ ഡിസംബർ 1 മുതൽ 4 വരെ കോട്ടയത്ത്

കോട്ടയം: അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ കോട്ടയം സോണിന്‍റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്, ന്യൂ ഇയർ ബിസിനസ് കാർണിവൽ സംഘടിപ്പിക്കുന്നു. ഡിസംബർ 1 മുതൽ 4 വരെ കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലാണ് മേള നടത്തുന്നത്. പ്രളയങ്ങൾക്കും കൊവിഡിനും ശേഷമുള്ള സാമ്പത്തിക മരവിപ്പിൽ നിന്നും വിപണിയെ ഉണർത്താൻ ലക്ഷ്യമിട്ടാണ് കെ.ത്രി.എ എക്സ്പോ എന്ന പേരിലുള്ള ഷോപ്പിങ് ഉത്സവം നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.  പുതിയ സംരഭകർക്കും ഉത്പന്നങ്ങൾക്കും മേളയിൽ പ്രത്യേക പരിഗണനകൾ നൽകും. കേരളത്തിലെ പ്രശസ്തരായ ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റുകൾ, ബേക്കറി …

കെ.ത്രി.എ എക്സ്പോ ഡിസംബർ 1 മുതൽ 4 വരെ കോട്ടയത്ത് Read More »