Timely news thodupuzha

logo

latest news

സുഗന്ധഗിരി വനംകൊള്ള കേസിൽ 18 ഉദ്യോഗസ്ഥർക്ക് ഗുരുതര പിഴവുകൾ പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

കൽപ്പറ്റ: സുഗന്ധഗിരി വനം കൊള്ളയിൽ 18 വനംവകുപ്പ് ഉദ്യോഗസ്ഥർക്കു ഗുരുതരമായ പിഴവുകൾ പറ്റിയതായി അന്വേഷണ റിപ്പോർട്ട്. ഡി.എഫ്.ഒ ഷജ്ന കരീം, റേഞ്ച് ഓഫിസർ കെ നീതു, ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം സജീവൻ എന്നിവർ ഉൾപ്പെയുള്ളവർക്ക് എതിരെയാണ് റിപ്പോർട്ട്. കൽപ്പറ്റ സെക്ഷൻ ഓഫിസർ കെ.കെ ചന്ദ്രൻ, വാച്ചർ ജോൺസൺ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സജി പ്രസാദ്, എം.കെ വിനോദ് കുമാർ, ബാലൻ എന്നിവർ സസ്പെൻഷനിലാണ്. ഇവർക്കു പുറമേ കൽപ്പറ്റ ബീറ്റ് ഫോറസ്റ്റേ ഓഫിസർമാരായ സി.എസ് വിഷ്ണു, …

സുഗന്ധഗിരി വനംകൊള്ള കേസിൽ 18 ഉദ്യോഗസ്ഥർക്ക് ഗുരുതര പിഴവുകൾ പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട് Read More »

അക്രമിയെ സധൈര്യം നേരിട്ട ഫ്രഞ്ച് യുവാവിന് പൗരത്വം വാഗ്ദാനം ചെയ്ത് ഓസ്ട്രലിയ

സിഡ്നി: ഷോപ്പിങ്ങ് മാളിൽ ആറുപേരെ കുത്തിക്കൊന്ന അക്രമിയെ സധൈര്യം നേരിട്ട വിദേശിക്ക് ഓസ്ട്രേലിയൻ പൗരത്വം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ഫ്രഞ്ച് പൗരനായ ഡാമിയൻ ഗുയേറയ്ക്കാണ് പ്രധാനമന്ത്രി ഓസ്ട്രേലിയൻ പൗരത്വം വാഗ്ദാനം ചെയ്തത്. ശനിയാഴ്ച സിഡ്നിയിലെ ഷോപ്പിങ്ങ് മാളിൽ നടന്ന കത്തി ആക്രമണത്തിനിടെ ആണ് ഫ്രഞ്ച് പൗരനായ ഡാമിയൻ അക്രമിയെ തടയാൻ ശ്രമിച്ചത്. അക്രമിയായ ജോയൽ കൗച്ചി കത്തിയുമായി എസ്കലേറ്ററിലൂടെ മുന്നോട്ടു നീങ്ങിയപ്പോൾ കൈയിൽ വലിയ മര കഷ്ണവുമായി ഡാമിയൻ ഇയാളെ തടയാൻ ശ്രമിക്കുക ആയിരുന്നു. …

അക്രമിയെ സധൈര്യം നേരിട്ട ഫ്രഞ്ച് യുവാവിന് പൗരത്വം വാഗ്ദാനം ചെയ്ത് ഓസ്ട്രലിയ Read More »

കൊള്ളയടിക്കലിനെ ഇലക്‌ടറൽ ബോണ്ടെന്നു പറയുന്നു: രാഹുൽ ​ഗാന്ധി

കോഴിക്കോട്: ഇലക്‌ടറൽ ബോണ്ട് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽഗാന്ധി രംഗത്ത്. ഇലക്‌ടറൽ ബോണ്ടിന്‍റെ സൂത്രധാരൻ മോദിയാണ്. കൊള്ളയടിക്കലിനെ മോദി ഇലക്‌ടറൽ ബോണ്ടെന്നു പറയുന്നെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ഇലക്‌ടറൽ ബോണ്ടിനെ കൊള്ളയടിക്കലെന്ന മലയാളം പദം ഉപയോഗിച്ചാണ് രാഹുൽ ഗാന്ധി പരിഹാസിച്ചത്. മോദി അഴിമതി സംരക്ഷിക്കുകയാണ്. കൊള്ളയടിക്കലിനെ മോദി ഇലക്‌ടറൽ ബോണ്ടെന്നു പറയുന്നു. മാധ്യമങ്ങൾപോലും ഇലക്‌ടറൽ ബോണ്ടിനെപ്പറ്റി സംസാരിക്കുന്നില്ല. മാത്രമല്ല ഇലക്‌ടറൽ ബോണ്ടിനെപ്പറ്റി ലേഖനമെഴുതിയാൽ ഇ.ഡിയും സി.ബി.ഐയും മാധ്യമ പ്രവർത്തകരുടെ വീട്ടിലെത്തും. ഇതാണ് ഇന്നത്തെ സാഹചര്യമെന്ന് അദ്ദേഹം …

കൊള്ളയടിക്കലിനെ ഇലക്‌ടറൽ ബോണ്ടെന്നു പറയുന്നു: രാഹുൽ ​ഗാന്ധി Read More »

ഷാഫി പറമ്പിലിനെതിരെ കെ.കെ ശെെലജ പരാതി നൽകി

കോഴിക്കോട്: യു.ഡി.എഫുകാർ നടത്തുന്ന സെെബർ ആക്രമണത്തിനെതിരെ വടകര എൽ.ഡി.എഫ് സ്ഥാനാർഥി കെ കെ ശെെലജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. എതിർ സ്ഥാനാർത്ഥി യു.ഡി.എഫിന്റെ ഷാഫി പറമ്പിലിന് എതിരെയാണ് പരാതി നൽകിയത്. കടുത്ത സെെബർ ആക്രമണമാണ് യു.ഡി.എഫുകാർ നടത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളിലുടെ വ്യക്തിഹത്യയാണ് നടത്തുന്നത്. ഇതിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷനും പ്രമുഖ വ്യക്തികളും നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിട്ടും ആക്രമണം തുടരുകയാണ്.

വനിതാ ട്വന്റി ട്വന്റി: മലയാളി താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യൻ വനിതാ ട്വന്റി20 ടീമിൽ ഇടം പിടിച്ചത് ഏറെ അഭിമാനകരമാണെന്ന് അവരെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബംഗ്ലാദേശിന് എതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ഇരുവരും സ്ഥാനം നേടിയത്. അടുത്തിടെ നടന്ന വനിതാ പ്രീമിയർ ലീഗിൽ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ ആശ ശോഭന ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമിലെ ലെഗ് സ്പിന്നറാണ്. വയനാട് മാനന്തവാടി സ്വദേശിയും ഗോത്രവർഗ്ഗ …

വനിതാ ട്വന്റി ട്വന്റി: മലയാളി താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി Read More »

തൃശൂരും പാലക്കാടും താപനില 40°C, 11 ജില്ലകളിൽ ചൂട് വർധിക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് മാറ്റമില്ലാതെ തുടരുന്നു. ഇന്നും നാളെയും തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസറകോട് ജില്ലകളിൽ 37°C വരെയും, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും(സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ …

തൃശൂരും പാലക്കാടും താപനില 40°C, 11 ജില്ലകളിൽ ചൂട് വർധിക്കുമെന്ന് മുന്നറിയിപ്പ് Read More »

അട്ടപ്പാടിയിൽ 7 മാസമായ കുഞ്ഞ് ന്യുമോണിയ ബാധിച്ച് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ ഏഴ് മാസം പ്രായമുള്ള ആദിവാസി കുട്ടി മരിച്ചു. വടക്കേ കടമ്പാറ ഊരിലെ കുമാർ-ദീപ ദമ്പതികളുടെ മകൻ കൃഷവ് ആണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസംമുട്ടലിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണു കോയമ്പത്തൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് അയച്ചത്.

മൂന്നാറിൽ കാട്ടാനക്കൂട്ടം വിനോദ സഞ്ചാരികളുടെ കാറുകൾ തകർത്തു

ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരികളുടെ കാർ തകർത്ത് കാട്ടാനക്കൂട്ടം. മാട്ടുപ്പെട്ടി ഫാക്‌ടറിക്കു സമീപത്തു നിർത്തിയിട്ടിരുന്ന കാറുകളാണ് തകർത്തത്. ഇന്നു പുലർ‌ച്ചെയാണ് സംഭവം നടന്നത്. ആക്രമണത്തിനു ശേഷം പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ സമീപത്തുള്ള വനത്തിലേക്ക് തുരത്തി.

ത്സലം നദിയിൽ ബോട്ട് മറിഞ്ഞു; 4 മരണം

ശ്രീനഗർ: ജമ്മു കാശ്മീരിലെ ത്സലം നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നാലു പേർ കൊല്ലപ്പെട്ടു. ഏഴു പേരെ രക്ഷപ്പെടുത്തി. ബോട്ടിൽ ആകെ 20 പേരാണ് ഉണ്ടായിരുന്നത്. കാണാതായവരിൽ സ്കൂൾ വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇന്നു രാവിലെയാണ് സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് നദിയിലെ ജലനിരപ്പ് ഉയർന്ന നിലയിലാണ്. തിങ്കളാഴ്ച പെയ്ത മഴയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു-ശ്രീ നഗർ ദേശീയപാത അടച്ചു.

വാൽപ്പാറയിൽ പതിനേഴുകാരന് നേരെ ചീങ്കണി ആക്രമണം

തൃശൂർ: വാൽപ്പാറയിൽ ചീങ്കണി ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിക്ക് പരുക്ക്. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ്(17) പരുക്കേറ്റത്. അതിരപ്പിള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിനു അടുത്തുള്ള പുഴയിൽ പവർഹൗസിനു സമീപം കുളിക്കുമ്പോഴായിരുന്നു ആക്രമണം. കൈകാലുകളിൽ ആഴത്തിൽ മുറിവേറ്റ അജയിനെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി പൊള്ളാച്ചി ആശുപത്രിയിലേക്കും കൊണ്ടുപോയി.

ഇന്ത്യയിലേക്ക് വിദേശ ശക്തികളുടെ പണം, വികസന പദ്ധതികൾ തടസപ്പെടുത്താൻ ശ്രമമെന്ന് ആദായ നികുതി വകുപ്പ്

ന്യൂഡൽഹി: രാജ്യത്തിന്‍റെ പൊതുവികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശ ശക്തികൾ ഇന്ത്യയിലെ സന്നദ്ധ സംഘടകൾക്കും ട്രസ്റ്റുകൾക്കും പണം നൽകുന്നുണ്ടെന്ന് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തൽ. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യാവാങ്ങ്മൂലത്തിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സന്നദ്ധ സംഘടനയായ എൻവിറോണിക്സ് ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ആദായ നികുതി വകുപ്പ് സത്യവാങ്ങ്മൂലം ഫയൽ ചെയ്തത്. ഇന്ത്യയുടെ വികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശശ ക്തികൾ എൻവിറോണിക്സ് ട്രസ്റ്റിന് പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു. എൻവിറോണിക്സ് …

ഇന്ത്യയിലേക്ക് വിദേശ ശക്തികളുടെ പണം, വികസന പദ്ധതികൾ തടസപ്പെടുത്താൻ ശ്രമമെന്ന് ആദായ നികുതി വകുപ്പ് Read More »

ആദൂരിൽ നൂറോളം കോൺഗ്രസുകാർ സി.പി.ഐ.എമ്മിനൊപ്പം

മുള്ളേരിയ: കാറഡുക്ക പഞ്ചായത്തിലെ ആദൂരിൽ പത്ത് കുടുംബങ്ങൾ കോൺഗ്രസ് വിട്ട് സി.പി.ഐ.എമ്മുമായി ചേർന്ന് പ്രവർത്തിക്കും. ആദൂർ സി.എ നഗർ ഊരിലെ കുടുംബങ്ങളിലെ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമായിരുന്ന നൂറോളം പേരാണ് സി.പി.ഐ.എമ്മിൽ ചേർന്നത്. കോൺഗ്രസ് പ്രാദേശിക നേതാക്കളായിരുന്ന സി.കെ സുരേഷ്, രാജു, രാഘവൻ, രവി, എ.കെ ചന്ദ്രശേഖര എന്നിവരുൾപ്പെടെയുളളവർ അവരുടെ കുടുംബത്തോടൊപ്പം ഇനി എൽ.ഡി.എഫ് വിജയത്തിനായി പ്രവർത്തിക്കും. എൽ.ഡി.എഫ് കാസർകോട് നിയജക മണ്ഡലത്തിൽ ആദൂർ സി.എ നഗറിൽ 182 ബൂത്ത് കുടുംബയോഗത്തിൽ സ്വീകരണം സംഘടിപ്പിച്ചു. എം നാസർ ഉദ്‌ഘാടനം …

ആദൂരിൽ നൂറോളം കോൺഗ്രസുകാർ സി.പി.ഐ.എമ്മിനൊപ്പം Read More »

ബി.ജെ.പിക്ക് 10 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് ജനങ്ങളെ അഭിമുഖീകരിക്കാൻ ധൈര്യമില്ലെന്ന് മുഖ്യമന്ത്രി

തൃശൂർ: ബിജെപിയുടെ പ്രകടന പത്രികയിൽ വർഗ്ഗീയ അജണ്ടയാണ് നിറഞ്ഞു നിൽക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി കേരളത്തിൽ വന്നു പറഞ്ഞത് “പ്രോഗ്രസ്സ് റിപ്പോർട്ടിനെ ” കുറിച്ചാണ്. എന്നാൽ 10 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് ജനങ്ങളെ അഭിമുഖീകരിക്കാൻ ബിജെപിക്ക് ധൈര്യമില്ല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏക സിവിൽ കോഡ് എന്നിവ നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് പ്രധാന വാഗ്‌ദാനങ്ങൾ. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ വാഗ്‌ദാനങ്ങൾ അതേപടി അവശേഷിക്കുമ്പോൾ, രാമക്ഷേത്രവും സിഎഎയും കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുമെല്ലാമാണ് …

ബി.ജെ.പിക്ക് 10 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് ജനങ്ങളെ അഭിമുഖീകരിക്കാൻ ധൈര്യമില്ലെന്ന് മുഖ്യമന്ത്രി Read More »

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് മലയാളി യുവതി കുടുംബവുമായി സംസാരിച്ചു

തിരുവനന്തപുരം: ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആൻ ടെസ ജോസഫ് കുടുംബവുമായി ഫോണിൽ സംസാരിച്ചു. മകൾ വിഡിയോ കോൾ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ് ബിജു എബ്രഹാം പറഞ്ഞു. കപ്പലിൽ ഉള്ളവർ സുരക്ഷിതരാണെന്നും ഫോൺ പിടിച്ചെടുത്തത് ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങളില്ലെന്നും ആൻ പറഞ്ഞതായി ബിജു പറഞ്ഞു. ഒമ്പതു മാസമായി കപ്പലിൽ പരിശീലനത്തിന്റെ ഭാഗമായി ജോലിയിലായിരുന്നു വാഴൂർ കാപ്പുകാട് താമസിക്കുന്ന തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടെസ്സ ജോസഫ്(21) അടക്കം 17 ഇന്ത്യക്കാരാണ് കപ്പലിൽ അകപ്പെട്ടത്. ഇതിൽ …

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് മലയാളി യുവതി കുടുംബവുമായി സംസാരിച്ചു Read More »

തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്ന് മുഖ്യമന്ത്രി

തൃശൂർ: സി.പി.ഐ.എമ്മിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചാലൊന്നും സുരേഷ് ഗോപി തൃശൂരിൽ വിജയിക്കില്ലെന്ന് മുഖ്യമന്ത്രി സുരേഷ് ഗോപിയുടെ ഗ്രാഫ് പ്രതിദിനം കുറയുകയാണ്. സി.പി.ഐ.എമ്മിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകുമെന്ന് ബി.ജെ.പി ചിന്തിച്ചുകാണും. അതുകൊണ്ടൊന്നും സുരേഷ് ഗോപി വിജയിക്കാൻ പോകുന്നില്ല. സി.പി.ഐ.എം ഐ.റ്റി രേഖകൾ ഫയൽ ചെയ്യുന്നില്ലെന്ന് പറയുന്നത് തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത – രാഷ്ട്ര വാദത്തെ ചെറുക്കണം: കേരള പുലയൻ മഹാസഭ

തൊടുപുഴ: ഭരണഘടനാ പരമായ മതേതര ഇന്തൃയെ തകർത്ത് മത രാഷ്ട്രം സൃഷ്ടിക്കാനുള്ള ഭരണകൂട ഫാസിസ്റ്റ് നയത്തെ സംഘടിത ശക്തിയാൽ ചെറുത്ത് തോല്പിക്കണമെന്ന് കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. അനിൽകുമാർ ആഹ്വാനം ചെയ്തു. അംബേദ്ക്കർ തയ്യാറാക്കിയത് ഇന്തൃയിലെ മുഴുവൻ ജനങ്ങൾക്ക് വേണ്ടിയുള്ള ഭരണഘട യാണെന്നും അതിനെ തകർക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു. ഭരണഘടനാ ശില്പിയും, അധ:സ്ഥിത ജനതയുടെ മുന്നണി പോരാളിയുമായിരുന്ന ഢോ: ബി.ആർ.അംബേദ്ക്കറുടെ 134 മത് ജയന്തി ദിനമായ ഏപ്രിൽ 14 ന് സംഘടനയുടെ നേതൃത്വത്തിൽ …

മത – രാഷ്ട്ര വാദത്തെ ചെറുക്കണം: കേരള പുലയൻ മഹാസഭ Read More »

കരുവന്നൂർ വിഷയത്തിൽ കേരളത്തെ തകർക്കുകയാണ് ബി.ജെ.പി ലക്ഷ്യം: മുഖ്യമന്ത്രി

തൃശൂർ: കരുവന്നൂർ വിഷയത്തിൽ കേരളത്തെ തകർക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിക്ക് കേരളത്തോട് വിദ്വേഷം ആണ്. നോട്ടു നിരോധന കാലത്തും സഹകരണ മേഖലയെ വേട്ടയാടാനാണ് ശ്രമിച്ചത്. എന്നാൽ കേരളത്തെ ലോകത്തിന് മുന്നിൽ ഇകഴ്ത്താനുള്ള ശ്രമം നടത്തിയവർക്കെതിരെ ജനം വിധിയെഴുതും. കേരളത്തിൽ നല്ല നിലയിലാണ് സഹകരണ മേഖല പ്രവർത്തിക്കുന്നത്. ചിലർ തെറ്റായ വഴികൾ സ്വീകരിച്ചു. കരുവന്നൂരിൽ തെറ്റ് ചെയ്തവരോട് ഒരു വിധ വിട്ടുവീഴ്ചയും ഇല്ല. അവിടെ നിക്ഷേപകർക്ക് 117 കോടി തിരിച്ചു കൊടുത്തു. കരുവന്നൂരിലെ നിക്ഷേപകൾക്ക് …

കരുവന്നൂർ വിഷയത്തിൽ കേരളത്തെ തകർക്കുകയാണ് ബി.ജെ.പി ലക്ഷ്യം: മുഖ്യമന്ത്രി Read More »

യു.ഡി.എഫിന്റെ സൈബർ അറ്റാക്കിനെതിരെ നടപടിയെടുക്കണമെന്ന് കെ.കെ ശൈലജ

വടകര: നവമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യക്തിഹത്യയും വ്യാജ പ്രചാരണങ്ങളും യു.ഡി.എഫ്‌ അവസാനിപ്പിക്കണമെന്നും ഇവയ്‌ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും വടകര ലോക്‌സഭ മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജ ടീച്ചർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യാജ പ്രചാരണം യു.ഡി.എഫ്‌ സ്ഥാനാർഥി അറിയാതെയാണെന്നത്‌ വിശ്വസിക്കാനാവില്ല. അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു. ഒന്നിനു പുറകെ ഒന്നായി വ്യാജ പ്രചാരണം നടത്തുന്നു. സാമുദായിക നേതാക്കളുടെ ലെറ്റർപാഡ്‌ പോലും വ്യാജമായി ഉണ്ടാക്കുന്നു. ഇതൊക്കെ യു.ഡി.എഫ്‌ സ്ഥാനാർഥി അറിയാതെയാണെന്ന്‌ പറയുന്നത്‌ വിശ്വസനീയമല്ല. ഇത്തരം പ്രചാരണം നിരുത്സാഹപ്പെടുത്താൻ സ്ഥാനാർഥി തയ്യാറാവുന്നില്ല. …

യു.ഡി.എഫിന്റെ സൈബർ അറ്റാക്കിനെതിരെ നടപടിയെടുക്കണമെന്ന് കെ.കെ ശൈലജ Read More »

കംബോഡിയയിൽ അപ്‌സരസായി ഇന്ത്യന്‍ അംബാസഡര്‍ ദേവയാനി ഖോബ്രഗഡെ

ഫ്നോം ഫെൻ: തെക്കുകിഴക്കൻ ഏഷ്യയിലെ ചെറിയ മനോഹര രാജ്യമായ കംബോഡിയയിലെ ഇന്ത്യന്‍ അംബാസഡര്‍ ദേവയാനി ഖോബ്രഗഡെ അപ്‌സരസായി വേഷം ധരിച്ച് അവിടത്തെ ജനങ്ങളെ അദ്ഭുതപ്പെടുത്തി. കംബോഡിയയുടെ പുതുവത്സര ദിനത്തില്‍ ആശംസകള്‍ അറിയിക്കാനാണ് ദേവയാനി “ഖമര്‍ അപ്‌സരസായി വേഷമിട്ടത്. ആ ചിത്രങ്ങള്‍ കംബോഡിയയിലെ ഇന്ത്യന്‍ എംബസി എക്‌സില്‍(ട്വിറ്റർ) പങ്കുവച്ചത് വലിയ തോതിൽ വൈറലായി. “അംബാസഡര്‍ ദേവയാനി ഖോബ്രഗഡെ ഖമര്‍ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ഏറെ ഇഷ്ടപ്പെടുന്നയാളാണ്. ഖമര്‍ പുതുവര്‍ഷത്തിന്‍റെ ആത്മാവിനെ ആശ്ലേഷിച്ച് ദേവയാനി അപ്‌സരസിന്‍റെ വേഷം ധരിച്ചു. എല്ലാ സുഹൃത്തുക്കള്‍ക്കും …

കംബോഡിയയിൽ അപ്‌സരസായി ഇന്ത്യന്‍ അംബാസഡര്‍ ദേവയാനി ഖോബ്രഗഡെ Read More »

മൈസൂരിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ച് വാഹനാപകടം; മലയളാ വിദ്യാർത്ഥിനിയുൾപ്പെടെ 3 പേർ മരിച്ചു

ബാംഗ്ലൂർ: മൈസൂരിൽ മലയാളി വിദ്യാർഥിനി ഉൾപ്പെടെ മൂന്ന് പേർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. ബൈക്കിൽ യാത്ര ചെയ്‌ത തൃശൂർ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകൾ ശിവാനി(21), ബൈക്ക് ഓടിച്ച മൈസൂർ കെ.ആർ പേട്ട് സ്വദേശി ഉല്ലാസ്(23), ഓൺലൈൻ ഭക്ഷണ വിതരണ ഏജൻസി ജീവനക്കാരൻ എന്നിവരാണ് മരണപ്പെട്ടത്. ജയലക്ഷ്‌മിപുരം ജെസി റോഡിൽ അമിത വേഗത്തിലെത്തിയ കാർ ആദ്യം ഭക്ഷണ വിതരണ ജീവനക്കാരൻ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയും തുടർന്ന് വിദ്യാർത്ഥിനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയുമായിരുന്നു. ഉല്ലാസ് അപകട …

മൈസൂരിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ച് വാഹനാപകടം; മലയളാ വിദ്യാർത്ഥിനിയുൾപ്പെടെ 3 പേർ മരിച്ചു Read More »

​ഗായകൻ കെ.ജി ജയൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കെ.ജി ജ‍യൻ അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ജയവിജയയെന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു. സിനിമ ഭക്തിഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയമാക്കിയ സംഗീതജ്ഞൻ കൂടിയായിരുന്നു കെ.ജി ജയൻ. ധർമശാസ്താ, നിറകുടം, സ്നേഹം, തെരുവുഗീതം തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ശ്രദ്ധയിൽപ്പെട്ടു. പാദപൂജ, ഷണ്മുഖപ്രിയ, പാപ്പാത്തി തുടങ്ങിയ തമിഴ് ചിത്രങ്ങൾക്കും ഈണം പകർന്നിട്ടുണ്ട് ജയവിജയ. 2019 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി …

​ഗായകൻ കെ.ജി ജയൻ അന്തരിച്ചു Read More »

സൽമാൻഖാന്‍റെ വീടിനു നേരെ വെടിവെയ്പ്

മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാന്‍റെ വീടിനു നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്ത് മുംബൈ ക്രൈംബ്രാഞ്ച്. തിങ്കളാഴ്ച അർധരാത്രി ഗുജറാത്തിൽ ഭുജിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിഹാർ സ്വദേശികളായ വിക്കി സാഹബ് ഗുപ്ത, സാഗർ ശ്രീജോഗേന്ദ്ര പാൽ എന്നിവരാണ് അറസ്റ്റിലായത്. വെടിവെയ്പിനു പിന്നാലെ പ്രതികൾ മുംബൈയിൽനിന്നു ഗുജറാത്തിലേക്ക് കടക്കുകയായിരുന്നു. പ്രതികൾ ഉപയോഗിച്ചെന്നു കരുതുന്ന ബൈക്ക് ബാന്ദ്രയിലെ മൗണ്ട് മേരി പള്ളിക്കു സമീപത്തുനിന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇവരുട സി.സി.ടി.വി ദൃശങ്ങളും പുറത്തു വിട്ടിരുന്നു. സംഭവത്തിനു …

സൽമാൻഖാന്‍റെ വീടിനു നേരെ വെടിവെയ്പ് Read More »

കെജ്‌രിവാളിന്റെ ഹർജിയിൽ ഇ.ഡിക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജിയിൽ ഇഡിക്ക് നോട്ടീസയച്ച് സുപ്രീം കോടതി. ഹർജിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്തത നൽകിക്കൊണ്ടുള്ള റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. കേസിനെപ്പറ്റി കോടതിക്ക് ബോധ്യമുണ്ടെന്നും 24നകം നോട്ടീസിന് കോടതിയിൽ മറുപടി നൽകണമെന്നും സുപ്രീംകോടതി ഇഡിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇഡിയുടെ മറുപടി ലഭിച്ച ശേഷം മറ്റുകാര്യങ്ങളിലേക്ക് കടക്കുമെന്നും …

കെജ്‌രിവാളിന്റെ ഹർജിയിൽ ഇ.ഡിക്ക് സുപ്രീം കോടതി നോട്ടീസ് Read More »

കെ കവിത 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയെ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. റോസ് അവന്യൂ കോടതിയുടേതാണ് വിധി. ഇന്ന് കവിതയുടെ സിബിഐ കസ്റ്റഡി കാലാവധി അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.  മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 15-നാണ് ഇഡി കവിതയെ കസ്റ്റഡിയിലെടുത്തത്. തിഹാർ ജയിലിലായിരുന്ന കവിതയെ ജയിലിനുള്ളിൽ വെച്ച് സിബിഐ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ 15 വരെ കവിതയെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു.

ഗുരുവായൂർ – മധുര എകസ്പ്രസിൽ യാത്രക്കാരന് പാമ്പുകടിയേറ്റു

ഏറ്റുമാനൂർ: ഗുരുവായൂർ – മധുര എകസ്പ്രസിൽ യാത്രക്കാരന് പാമ്പുകടിയേറ്റതായി സംശയം. രാവിലെ 9.30ഓടെ ട്രെയിൻ ഏറ്റുമാനൂരിലെത്തിയപ്പോഴാണ് സംഭവം. മധുര സ്വദേശി കാർത്തിക്കിനാണ് കടിയേറ്റത്. ഇയാളെ വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പു കടിച്ചെന്നു പറഞ്ഞതിനെത്തുടർന്ന് ​ബോ​ഗിയിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ബോഗി സീൽ ചെയ്തു.

റോഡിലെ കുഴിയും പൊടിയും താണ്ടി വോട്ട് ചോദിച്ച് ഇങ്ങോട്ട് വരേണ്ട സാറ്മാരെ; റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ

കട്ടപ്പന: മുനിസിപ്പാലിറ്റി പരിധിയിലുള്ള ഇരുപതേക്കർ – തൊവരയാർ റോഡ് ആണ് വർഷങ്ങളായി ശോച്യാവസ്ഥയിൽ കിടക്കുന്നത്. 15 വർഷമായി റോഡ് തകർന്ന് യാത്രാ ക്ലേശം സൃഷ്ടിച്ച് കിടക്കുകയാണ്. തുടർന്ന് നിരവധി പ്രതിഷേധങ്ങൾ ഉയർന്നതോടെ മന്ത്രി റോഷി അഗസ്റ്റിൻ 25 ലക്ഷവും നഗരസഭ അംഗം 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാൽ വാഗ്ദാനങ്ങൾ അല്ലാതെ റോഡ് നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക് എത്തിയില്ല. റോഡിലെ ഗർത്തങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ പ്രദേശവാസികൾ പിരിവിട്ട് റോഡിലെ കുഴികൾ മണ്ണിട്ട് നികത്തിയെങ്കിലും ഇപ്പോൾ യാത്രാ ക്ലേശം രൂക്ഷമായിരിക്കുകയാണ്. …

റോഡിലെ കുഴിയും പൊടിയും താണ്ടി വോട്ട് ചോദിച്ച് ഇങ്ങോട്ട് വരേണ്ട സാറ്മാരെ; റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ Read More »

മംഗളാദേവി ചിത്രാപൗര്‍ണമി; ഭക്തർക്ക് സുരക്ഷിത ദര്‍ശനം ഒരുക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ഐ.എ.എസ്‍

ഇടുക്കി: ഇക്കൊല്ലത്തെ മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിൽ പങ്കെടുക്കാനെത്തുന്ന ഭക്ത ജനങ്ങൾക്ക് സുരക്ഷിത ദര്‍ശനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ കുമിളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ചേർന്ന അന്തർസംസ്ഥാന ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. 23ന് രാവിലെ ആറ് മുതൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സജ്ജീകരണങ്ങള്‍ ഇടുക്കി ജില്ലാ …

മംഗളാദേവി ചിത്രാപൗര്‍ണമി; ഭക്തർക്ക് സുരക്ഷിത ദര്‍ശനം ഒരുക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ഐ.എ.എസ്‍ Read More »

തുഞ്ചൻ പറമ്പിലേക്കുള്ള ക്ഷണം നിരസിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്

കൊച്ചി: തുഞ്ചൻ പറമ്പിൽ സാഹിത്യ പ്രഭാഷണത്തിനുള്ള ക്ഷണം നിരസിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. ഞാൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു. ഇനിയൊരിക്കലും ഞാൻ ആ പണി ചെയ്യില്ല എന്നു തീരുമാനിച്ചു. ദയവായി എന്നെ ഒഴിവാക്കണം. ഈയിടെ സമൂഹത്തിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് എന്നെ ഈ തീരുമാനത്തിലേക്കു നയിച്ചതെന്ന വാക്കുകളോടെയാണ് കവി സോഷ്യൽ മീഡിയ സന്ദേശത്തിൽ പരിപാടിയിൽ നിന്നും വിട്ടുനിൽക്കുന്നതിനെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ഞാൻ കാർ വാടക പോലും അർഹിക്കുന്നിെന്നു വിധിയെഴുതിയ മലയാളികളുടെ മുമ്പിൽ സാഹിത്യ പ്രഭാഷകനായി വന്നു …

തുഞ്ചൻ പറമ്പിലേക്കുള്ള ക്ഷണം നിരസിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് Read More »

ഇടുക്കി രൂപത, കേരള സ്റ്റോറി പ്രദർശിപ്പിച്ചത് അഭിനന്ദനാർഹം; ഹിന്ദു ഐക്യവേദി

തൊടുപുഴ: കൗമാരക്കാർ ലൗ ജിഹാദിലും നാർക്കോട്ടിക് ജിഹാദിലും പെട്ടുപോകാതിരിക്കാൻ ബോധവൽക്കരണത്തിന്റെ ഭാ​ഗമായി ഇടുക്കി രൂപത, കേരള സ്റ്റോറിയെന്ന സിനിമ പ്രദർശിപ്പിച്ചത് ഉചിതവും അഭിനന്ദനാർഹവുമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് പി.ജി ജയകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഉൾപ്പെടെയുള്ള ആളുകൾ വർഷങ്ങൾക്കു മുമ്പ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ട് ഉള്ളതാണ്. സ്വന്തം മക്കളെ ലൗ ജിഹാദിന്റെ ഭാ​ഗമായി കെണിയിൽപ്പെടുത്തിയത് ആണെന്ന് പല മാതാപിതാക്കളും വെളിപ്പെടുത്തിയിട്ടും ഇതേപറ്റി അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെന്നും ഇവർ ആരോപിച്ചു. സിനിമ ഇറങ്ങുമ്പോഴും …

ഇടുക്കി രൂപത, കേരള സ്റ്റോറി പ്രദർശിപ്പിച്ചത് അഭിനന്ദനാർഹം; ഹിന്ദു ഐക്യവേദി Read More »

മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ വിശുദ്ധ ​ഗീവർ​ഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 21ന് ആരംഭിക്കും

തൊടുപുഴ: തീർത്ഥാടന കേന്ദ്രമായ മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ വിശുദ്ധ ​ഗീവർ​ഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 21 മുതൽ 24 വരെ ആഘോഷിക്കും. മുത്തപ്പന്റെ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളി വികാരി റവ. ഡോ. ജോർജ്ജ് താനത്തുപറമ്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരുനാളിന് ഒരുക്കമായി ഏപ്രിൽ 16 മുതൽ 20 വരെ രാവിലെ ആറിനും ഏഴിനും 10നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിൽ ഫാ. ജിയോ ചെമ്പരത്തി, ഫാ. മാത്യു …

മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ വിശുദ്ധ ​ഗീവർ​ഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 21ന് ആരംഭിക്കും Read More »

പ്രധാനമന്ത്രി കേരളത്തിലെത്തി, രാഹുലിന്റെ വയനാട്ടിലെ രണ്ടാം ഘട്ട പര്യടനവും ആരംഭിച്ചു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. ജനുവരി മുതൽ ഇത് ഏഴാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്ത് ആദ്യ പൊതു പരിപാടിയും റോഡ് ഷോയും നടത്തി. ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലും മോദി പ്രചാരണം നടത്തി. ആറ്റങ്ങലിലെയും തിരുവനന്തപുരത്തെയും എൻ.ഡി.എ സ്ഥാനാർഥികളായ കേന്ദ്രമന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർക്കായി വോട്ട് അഭ്യർഥിക്കും. തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തിയ ശേഷം അവിടെനിന്ന് പ്രത്യേക വിമാനത്തില്‍ …

പ്രധാനമന്ത്രി കേരളത്തിലെത്തി, രാഹുലിന്റെ വയനാട്ടിലെ രണ്ടാം ഘട്ട പര്യടനവും ആരംഭിച്ചു Read More »

ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം. ഏപ്രിൽ 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കാസർകോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയേക്കാൾ നാല് ഡിഗ്രി വരെ …

ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം Read More »

അടിമാലിയിലെ വയോധികയുടെ കൊലപാതകം; പ്രതികളെത്തിയത് വാടകയ്ക്ക് വീട് നോക്കാനെന്ന വ്യാജേന

അടിമാലി: വയോധികയുടെ കൊലപാതകത്തിൽ പ്രതികൾ സ്ഥലത്തെത്തിയത് വീട് വാടകയ്ക്ക് നോക്കാനെന്ന വ്യാജേന. കൊലയ്ക്കുശേഷം മോഷ്ടിച്ച മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചതാണ് പ്രതികളെ കുടുക്കിയത്. പണയം വച്ചപ്പോൾ ഒടിപി ലഭിക്കുന്നതിനായി നൽകിയ മൊബൈൽ നമ്പർ വഴിയാണ് പ്രതികളിലേക്കെത്തിയത്. അടിമാലി ടൗണിന് സമീപം കുര്യൻസ് പടിയിൽ നെടുവേലി കിഴക്കേതിൽ ഫാത്തിമയാണ്(70) ശനിയാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊല്ലം സ്വദേശികളായ കെ ജെ അല‌ക്സ്, കവിത എന്നിവരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. പാലക്കാട് നിന്നാണ് ഇവരെ പിടികൂടിയത്. വീട് …

അടിമാലിയിലെ വയോധികയുടെ കൊലപാതകം; പ്രതികളെത്തിയത് വാടകയ്ക്ക് വീട് നോക്കാനെന്ന വ്യാജേന Read More »

തൃശൂർ ജില്ലയില്‍ തപാല്‍ വോട്ടെടുപ്പ് ഇന്ന് മുതൽ

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ തപാല്‍ വോട്ടെടുപ്പ് ഇന്ന്(ഏപ്രില്‍ 15) മുതല്‍ 24 വരെ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആബ്‌സന്റീ വോട്ടര്‍മാര്‍ക്ക് ഇന്ന്(ഏപ്രില്‍ 15) മുതല്‍ 21 വരെ ഗൃഹസന്ദര്‍ശനം നടത്തി വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തും. അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 21 മുതല്‍ 23 വരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയ പോസ്റ്റല്‍ വോട്ടിങ് …

തൃശൂർ ജില്ലയില്‍ തപാല്‍ വോട്ടെടുപ്പ് ഇന്ന് മുതൽ Read More »

സ്വർണം പവന് 440 രൂപ വർധിച്ചു

കൊച്ചി: വീണ്ടും തിരിച്ചു കയറി സ്വർണ വില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് 560 രൂപ കുറഞ്ഞ സ്വര്‍ണ വിലയിൽ ഇന്ന് (15/04/2024) ഇന്ന് പവന് 440 രൂപ വര്‍ധിച്ച് 53,640 രൂപയായി. 55 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 6705 രൂപയായി. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണ വില 50,000 കടന്നത്. പിന്നീടുള്ള 10 ദിവസത്തിനിടെ 3000ത്തിൽ അധികം രൂപ വര്‍ധിച്ച് വെള്ളിയാഴ്ചയാണ് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡ് ഇട്ട് …

സ്വർണം പവന് 440 രൂപ വർധിച്ചു Read More »

പൊന്നാനിയിൽ 350 പവന്‍ സ്വർണ കവർച്ച

മലപ്പുറം: പൊന്നാനിയില്‍ പ്രവാസിയുടെ അടച്ചിട്ടിരുന്ന വീട് കുത്തി തുറന്ന് 350 പവൻ സ്വർണം മോഷ്ടിച്ചത് സ്ഥിരം മോഷ്ടാക്കളെന്ന് പൊലീസ്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചു. സമീപ കാലത്ത് ജയിലിൽ നിന്ന് ഇറങ്ങിയവരുടെ പട്ടിക പൊലീസ് ശേഖരിക്കുന്നുണ്ട്. കവർച്ച നടന്ന വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. പ്രതിയിലേക്ക് എത്താനുള്ള കൂടുതൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടത്തിയതെന്നാണ് നിഗമനം. കവർച്ചയ്ക്ക് പിന്നിൽ ഒന്നിലധികം പേർ ഉണ്ടാകാനുള്ള സാധ്യതയും …

പൊന്നാനിയിൽ 350 പവന്‍ സ്വർണ കവർച്ച Read More »

ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ പെറ്റ്സ് ക്യാമ്പ് മുട്ടം ഷന്താൾ ജ്യോതിയിൽ നടത്തി

മുട്ടം: ഡി.സി.എൽ തൊടുപുഴ പ്രവിശ്യയുടെ രണ്ടാമത് ത്രിദിന പെറ്റ്സ് ക്യാമ്പ് മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടത്തി. ജനറൽ കൺവീനർ കോർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് പതാക ഉയർത്തി. ലക്കി സ്റ്റാർ അലക്‌സാണ്ടർ ഡെന്നി അഗസ്റ്റിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷേർളി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഫാ. റോയി കണ്ണൻചിറ ലക്കി സ്റ്റാർ ഓഫ് ദി ക്യാമ്പ് ആരാണെന്ന് പ്രഖ്യാപിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെംബർ എൻ.കെ ബിജു, ഫാ. ജോൺ പാളിത്തോട്ടം, …

ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ പെറ്റ്സ് ക്യാമ്പ് മുട്ടം ഷന്താൾ ജ്യോതിയിൽ നടത്തി Read More »

കുമളിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു

ഇടുക്കി: കുമളിയിൽ ബൈക്കും ജീപ്പുും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ്, സന്തോഷ്‌ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അരുണിനെ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമളി ഹോളിഡേ ഹോമിനു സമീപമായിരുന്നു അപകടം. കുമളിയിൽ നിന്നും കന്നിമാർചോലയിലേക്ക് പോയ ഇവരുടെ ബൈക്ക് കുമളിയിലേക്ക് വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുക ആയിരുന്നു. രണ്ടു പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു.

പത്തനംതിട്ട അട്ടത്തോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

പത്തനംതിട്ട: അട്ടത്തോട് പടിഞ്ഞാറെ കോളനിയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. രത്നാകരനാണ്(57) മരിച്ചത്. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ രത്നാകരനുമായുള്ള വഴക്കിനിടെ ശാന്ത കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് കുഴഞ്ഞു വീണ രത്‌നാകരനെ നിലയ്ക്കലിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

ഒമാനിൽ കനത്ത മഴ; ഒരു മലയാളി ഉൾപ്പെടെ 12 പേർ മരിച്ചു

മസ്കറ്റ്: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒമാനിൽ മരണം 12 ആയി. മരിച്ചവരിൽ ഒരാൾ മലയാളി ആണ്. അടൂർ സ്വദേശി സുനിൽകുമാറാണ് മരിച്ചത്. സൗത്ത് ഷർക്കിയയിൽ മതിൽ ഇടിഞ്ഞു വീണാണ് സുനിൽകുമാർ മരിച്ചത്. ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം. മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു സുനിൽ കുമാർ. മരിച്ചവരിൽ ഒമ്പത് പേരും കുട്ടികളാണ്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വാ​ഹനം ഒഴുകിപ്പോയാണ് എട്ട് പേർ മരിച്ചത്. ഇതിൽ ആറ് പേർ കുട്ടികളാണ്. ഒഴുക്കിൽപെട്ട് കാണാതായ എട്ട് …

ഒമാനിൽ കനത്ത മഴ; ഒരു മലയാളി ഉൾപ്പെടെ 12 പേർ മരിച്ചു Read More »

സി.പി.ഐ.എം നേതാവ് കെ.പി.സി കുറുപ്പ് അന്തരിച്ചു

പന്തളം: മുതിർന്ന സി.പി.ഐ.എം നേതാവും സി.പി.ഐ.എം മുൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ പന്തളം പഞ്ചായത്ത് അംഗവുമായിരുന്ന കെ.പി ചന്ദ്രശേഖര കുറുപ്പ്(കെ.പി.സി കുറുപ്പ് – 81) അന്തരിച്ചു. ചെങ്ങന്നൂർ കല്ലിശേരിയിലുളള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 8.15ന് ആയിരുന്നു അന്ത്യം. പ്രായാധിക്യത്തെ തുടർന്നുള്ള ദേഹാസ്വാസ്ഥ്യം കാരണം ചികിത്സയിലായിരുന്നു. കർഷക സംഘം പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ്, സി.ഐ.റ്റി.യു നേതാവ്, പന്തളം സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഭാര്യ രമാദേവി(റിട്ട. അധ്യാപിക).

ഇസ്രയേൽ പ്രതികരിച്ചാൽ മാത്രമേ നടപടിയുള്ളൂവെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിച്ചുവെന്നും ഇറാൻ സൈന്യത്തെ പ്രശംസിക്കുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. ഇനി ഇസ്രയേൽ പ്രതികരിച്ചാൽ മാത്രമാണ് മറുപടിയുണ്ടാവുകയെന്നും ഇറാൻ വ്യക്തമാക്കി. പ്രസിഡന്റിന് പിന്നാലെ ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും സൈനിക ഓപ്പറേഷൻ അവസാനിപ്പിച്ചതായി അറിയിച്ചു. ഇസ്രയേലിന് എതിരായ സൈനിക ഓപ്പറേഷൻ ഞങ്ങളുടെ കാഴ്പ്പാടിൽ അവസാനിച്ചെന്നും ഇനി ഇസ്രയേൽ പ്രതികരിച്ചാൽ മാത്രം മറുപടിയെന്നുമാണ് ഇറാൻ സായുധ സേനയുടെ ചീഫ് വ്യക്തമാക്കിയത്. …

ഇസ്രയേൽ പ്രതികരിച്ചാൽ മാത്രമേ നടപടിയുള്ളൂവെന്ന് ഇറാൻ Read More »

റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ചു

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തെത്തുടർന്ന് ​ഗതാ​ഗത ക്രമീകരണത്തിനായി റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ചു. കൊച്ചി വടുതല സ്വദേശി മനോജ്‌ ഉണ്ണിയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. എസ്.എ റോഡിൽ നിന്ന് എം.ജി റോഡിലേക്ക് കയറുന്ന വളഞ്ഞമ്പലം ബസ്‌റ്റോപ്പിന് സമീപമായിരുന്നു അപകടം. കയർ കഴുത്തിൽ കുരുങ്ങി റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

പാലക്കാട് നെല്ലിയാമ്പതിയിൽ പുലിയെ റോഡിൽ ചത്ത നിലയിൽ കണ്ടെത്തി

പാലക്കാട്: നെല്ലിയാമ്പതി കൂനംപാലം – പോത്തുപാറ റോഡിൽ ജനവാസ മേഖലയോട് ചേർന്നാണ് ഇന്ന് രാവിലെ പുലിയെ ചത്ത നിലയിൽ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനം ഇടിച്ചതാകാമെന്നാണ് കരുതുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളു.

അറസ്റ്റിനെതിരെ കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇ‍.ഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് സുപ്രീം കോടതി പരി​ഗണിക്കും. അറസ്റ്റിനെതിരെയുള്ള ഹർജി തള്ളിയ ഡൽഹി ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരണയാലാണെന്നാണ് കെജ്‌രിവാളിന്റെ വാദം. കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തത് നിയമപരമാണെന്നും …

അറസ്റ്റിനെതിരെ കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതിയിൽ Read More »

നാ​ഗ്പൂരിൽ ലിവ് ഇൻ പങ്കാളിയെയും കുട്ടിയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

നാ​ഗ്പൂർ: ലിവ് ഇൻ പങ്കാളിയെയും മൂന്ന് വയസുള്ള മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലായിരുന്നു സംഭവം. ഹോട്ടൽ റൂമിൽ നിന്നാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. സച്ചിൻ വിനോദ്കുമാർ(30), നസ്നിൻ(29), മകൻ യു​ഗ്(3) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നസ്നിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. മകനെ വിഷം നൽകിയോ ശ്വാസം മുട്ടിച്ചോ കൊലപ്പെടുത്തിയത് ആകാമെന്നാണ് കരുതുന്നത്. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു വിനോദ് കുമാർ. ട്രക്ക് ഡ്രൈവറായിരുന്ന വിനോദിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. വിവാഹ മോചനം നേടാതെ മധ്യപ്രദേശുകാരിയായ …

നാ​ഗ്പൂരിൽ ലിവ് ഇൻ പങ്കാളിയെയും കുട്ടിയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി Read More »

ടെൽ അവീവിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: ഇറാൻ – ഇസ്രയേൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ ടെൽ അവീവിലേക്കുള്ള വിമാന സർവീസ് താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യ. യുദ്ധ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഡൽഹിക്കും ടെൽ അവീവിനും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ തൽക്കാലം നിർത്തിവെക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചത്. ആഴ്ചയിൽ നാല് സർവീസുകളാണ് ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് നേരിട്ടുള്ളത്. ഇസ്രയേൽ – ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ ഏഴ് മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ …

ടെൽ അവീവിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ച് എയർ ഇന്ത്യ Read More »

ഭൂ​രി​ഭാ​ഗ​വും മ​തേ​ത​ര ഇ​ന്ത്യ​ക്കൊ​പ്പം സ​ർ​വേ​ഫ​ല​ങ്ങ​ളി​ൽ അ​മ്പര​ന്നു ബി​ജെ​പി; ഉ​ത്ത​രേ​ന്ത്യ​യി​ൽ തി​രി​ച്ച​ടി ഉ​ണ്ടാ​കും

ന്യൂ​ഡ​ൽ​ഹി: നാ​നൂ​റ് സീ​റ്റും മൂ​ന്നാം വ​ട്ട​വും അ​ധി​കാ​ര​വും ല​ക്ഷ്യ​മി​ട്ടു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന ബി​ജെ​പി നേ​തൃ​ത്വ​ത്തെ സ​ര്‍​വേ റി​പ്പോ​ര്‍​ട്ടു​ക​ൾ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ഉ​ത്ത​രേ​ന്ത്യ​യി​ലെ നി​ല​വി​ലു​ള്ള സീ​റ്റു​ക​ൾ കു​റ​യു​മെ​ന്നാ​ണു സ​ർ​വേ ഫ​ല​ങ്ങ​ൾ. രാ​ജ​സ്ഥാ​നി​ലും ഹ​രി​യാ​ന​യി​ലു​മാ​യി പ​ത്തു സീ​റ്റു​ക​ളെ​ങ്കി​ലും കു​റ​ഞ്ഞേ​ക്കാം. സ​ർ​വേ​ഫ​ല​ങ്ങ​ളെ​ത്തു​ട​ർ​ന്നു സ്ഥി​തി​ഗ​തി​ക​ൾ ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം അ​ടി​യ​ന്ത​ര​മാ​യി വി​ല​യി​രു​ത്തി. പ്ര​ധാ​ന​മ​ന്ത്രി​യെ പ​ര​മാ​വ​ധി മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നും പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളി​ലേ​ക്കു ശ്ര​ദ്ധ തി​രി​യു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി അ​റി​യു​ന്നു.എ​ല്ലാ മ​ത​ങ്ങ​ൾ​ക്കും തു​ല്യ​സ്ഥാ​ന​മു​ള്ള ഇ​ന്ത്യ എ​ന്ന സ​ങ്ക​ല്പ​ത്തി​നൊ​പ്പ​മാ​ണു രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ മ​ന​സെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി ആ​യി …

ഭൂ​രി​ഭാ​ഗ​വും മ​തേ​ത​ര ഇ​ന്ത്യ​ക്കൊ​പ്പം സ​ർ​വേ​ഫ​ല​ങ്ങ​ളി​ൽ അ​മ്പര​ന്നു ബി​ജെ​പി; ഉ​ത്ത​രേ​ന്ത്യ​യി​ൽ തി​രി​ച്ച​ടി ഉ​ണ്ടാ​കും Read More »

ഇടുക്കി ഹാം റേഡിയോ ആൻ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് സൊസൈറ്റി

ചെറുതോണി: ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടാൽ വാർത്താ വിനിമയ സംവിധാനമില്ലാത്ത ജില്ലയിലെ അവികിസിത മേഖലകളിൽ നിന്നും തിരഞ്ഞെടുപ്പ് തത്സമയ വിവരങ്ങൾ ഹാം റേഡിയോ വഴി ജില്ലാ ഭരണകൂടത്തിനും, ഇലക്ഷൻ കമ്മീഷനും കൈമാറാൻ തയ്യാറാണെന്ന് ഇടുക്കി ഹാം റേഡിയോ ആൻ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് സൊസൈറ്റി ഭാരവാഹികളായ മനോജ് ഗ്യാലക്സി, പി എൽ നിസാമുദ്ദീൻ, ഒ.എൻ രാജു, എസ് വിജയകുമാർ എന്നിവർ അറിയിച്ചു.മൊബൈൽ ഫോൺ ഉൾപ്പെടെ എല്ലാ വാർത്താ വിനിമയ സംവിധാനങ്ങൾ തകരാറിലായാലും ഹാം റേഡിയോ സേവനം എപ്പോഴും ലഭ്യമാകും, കേവലം …

ഇടുക്കി ഹാം റേഡിയോ ആൻ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് സൊസൈറ്റി Read More »

കാത്തലിക് എഞ്ചിനിയറിംഗ് കോളജ് അസോസിയേഷന്‍ സമ്മേളനം കൊച്ചിയില്‍

കൊച്ചി: കേരള കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ സമ്മേളനം ഏപ്രില്‍ 15 തിങ്കളാഴ്ച കൊച്ചി, കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് ആന്റ് ടെക്‌നോളജിയില്‍ രാവിലെ 10.30 ന് ആരംഭിക്കും. അസോസിയേഷന്‍ പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് സി.എം.ഐ. മുഖ്യപ്രഭാഷണവും എ്ക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണവും നടത്തും. വൈസ്പ്രസിഡന്റ് ഫാ.ജോണ്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ഫാ. ആന്റണി അറയ്ക്കല്‍, ട്രഷറര്‍ ഫാ.റോയി വടക്കന്‍, മോണ്‍സിഞ്ഞോര്‍ തോമസ് കാക്കശ്ശേരി, റവ.ഡോ.ജോസ് …

കാത്തലിക് എഞ്ചിനിയറിംഗ് കോളജ് അസോസിയേഷന്‍ സമ്മേളനം കൊച്ചിയില്‍ Read More »