Timely news thodupuzha

logo

National

പ്രധാന മന്ത്രിയെ കുറിച്ചുള്ള സിനിമ: ഒരു കോടി തട്ടിയെന്ന്‌ വ്യവസായിയുടെ പരാതി

ലഖ്നൗ: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള സിനിമയുടെ പേരിൽ വ്യവസായിയിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തതായി പരാതി. വ്യവസായി ഹേമന്ത് കുമാർ റായുടെ പരാതിയിൽ ഹസ്രത്​ഗഞ്ച് സ്വദേശി സഞ്ജയ് സിങ്ങ്, അഹമ്മദാബാദ് സ്വദേശികളായ സിക്കന്ദർ ഖാൻ, ഷബീർ ഖുറേഷി എന്നിവർക്കെതിരെയാണ് കേസെടുത്തത്. 2023 സെപ്റ്റംബറിലാണ് മുംബൈയിൽ വച്ച് റായും സഞ്ജയ് സിങ്ങും പരിചയപ്പെടുന്നത്‌. പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നൊഴികെയുള്ള അനുമതികളെല്ലാം സിനിമയ്ക്ക് ലഭിച്ചെന്നും ലാഭത്തിന്റെ 25 ശതമാനം നൽകാമെന്ന്‌ വാഗ്‌ദാനം ചെയ്‌തെന്നും റായ് പറഞ്ഞു. …

പ്രധാന മന്ത്രിയെ കുറിച്ചുള്ള സിനിമ: ഒരു കോടി തട്ടിയെന്ന്‌ വ്യവസായിയുടെ പരാതി Read More »

ഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞു; അപകടത്തിൽ 6 വിദ്യാർത്ഥികൾ മരിച്ചു

ചണ്ഡിഗഢ്: ഹരിയാനയിലെ നർനൗളിൽ ബസ് മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 6 വിദ്യാർഥികൾ മരിച്ചു. 20 പേർക്ക് പരുക്കേറ്റു. സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച ശേഷം മറിയുക ആയിരുന്നെന്നാണ് പ്രഥമിക വിവരം. ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ പ്രതികരിച്ചു. പരുക്കേറ്റ 12ഓളം വിദ്യാർ‌ത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. 2018ല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി കഴിഞ്ഞ ബസാണ് അപകടത്തില്‍പ്പെട്ടതെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. അപകടത്തെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപരിചിതരിൽ നിന്നുള്ള ലിങ്കുകളോ അറ്റാച്മെന്‍റുകളോ തുറക്കരുത്: ആപ്പിൾ, ഇന്ത്യക്കും മുന്നറിയിപ്പ്

ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെ 92 രാജ്യങ്ങളിൽ മെഴ്സിനറി സ്പൈ വെയർ മുന്നറിയിപ്പു നൽകി ആപ്പിൾ. കഴിഞ്ഞ ദിവസമാണ് ആപ്പിൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. ഒരു ചെറിയ വിഭാഗത്തേയാണ് മാൽവെയർ ലക്ഷ്യമിട്ടിരിക്കുന്നതെന്നും സ്പൈവെയറിനു പിന്നിൽ ശക്തായ കേന്ദ്രങ്ങളുണ്ടാകാമെന്നും ആപ്പിൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണ മാൽവെയറുകളെ അപേക്ഷിച്ച് കൂടുതൽ സങ്കീർണമായ പ്രശ്നങ്ങളാണ് മെഴ്സിനറി മാൽവെയറുകൾ സൃഷ്ടിക്കാറുള്ളത്. ആപ്പിൾ ഐ.ഡിയുമായി ബന്ധിപ്പിച്ച ഐഫോൺ ദൂരെയിരുന്ന നിയന്ത്രിക്കാൻ ഈ മാൽവെയറിന് സാധിക്കും. വളരെ കുറച്ചു പേരെ മാത്രം ലക്ഷ്യം വയ്ക്കുന്നതിനാലും ചുരുങ്ങിയ സമയം …

അപരിചിതരിൽ നിന്നുള്ള ലിങ്കുകളോ അറ്റാച്മെന്‍റുകളോ തുറക്കരുത്: ആപ്പിൾ, ഇന്ത്യക്കും മുന്നറിയിപ്പ് Read More »

ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തു: അർധ സഹോദരൻ അറസ്റ്റിൽ

മുംബൈ: ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ എന്നിവരെ പറ്റിച്ച് 4.3 കോടി രൂപ തട്ടിയെടുത്ത കേസിൽ അർധ സഹോദരൻ വൈഭവ് പാണ്ഡ്യ അറസ്റ്റിൽ. ഹാർദിക്കും ക്രുനാലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസാണ് വൈഭവിനെ അറസ്റ്റ് ചെയ്തത്. പങ്കാളിത്തത്തിൽ തുടങ്ങിയ പോളിമർ ബിസിനസ് സ്ഥാപനത്തിലേക്ക് ഹാർദിക്കും ക്രുനാലും നിക്ഷേപിച്ച 4.3 കോടി രൂപ 37കാരനായ വൈഭവ് അനധികൃതമായി സ്വന്തമാക്കിയെന്നാണ് കേസ്. തട്ടിപ്പ്, വ്യാജരേഖയുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കു മേൽ ചുമത്തിയിരിക്കുന്നത്. മുംബൈയിൽ 2021 ലാണ് …

ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തു: അർധ സഹോദരൻ അറസ്റ്റിൽ Read More »

മു​ന്ന​റി​യി​പ്പു​ണ്ടാ​യി​ട്ടും ഗൗനിച്ചില്ല: കാട്ടുപോത്തിനെ നേരിടാൻ ചെന്നയാളെ ഇ​ടി​ച്ച് വാ​യു​വി​ലാ​ക്കി

ബാം​ഗ്ലൂർ: വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ആ​ളു​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന വാ​ര്‍​ത്ത​ക​ളും കാ​ഴ്ച​ക​ളും ന​മ്മ​ളെ ഏ​റെ ഞെ​ട്ടി​ക്കാ​റു​ണ്ട്. ദൗര്‍ഭാഗ്യവശാല്‍ അ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ന​മ്മു​ടെ നാ​ട്ടി​ല്‍ ഇ​പ്പോ​ള്‍ വ​ല്ലാ​തെ കൂ​ടു​ക​യുമാ​ണ്. പ​ല​ര്‍​ക്കും ജീ​വ​ന്‍ ന​ഷ്ട​മാ​യ ഈ ​സാ​ഹ​ച​ര്യം ആ​ളു​ക​ളെ ഭയത്തി​ലാ​ക്കു​ന്നു. ഇ​പ്പോ​ഴി​താ ബാം​ഗ്ലൂരി​ല്‍ നി​ന്നു​ള്ള ഒ​രു കാ​ഴ്ച മൃ​ഗ​ങ്ങ​ള്‍ മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ഭീ​ക​ര​ത ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ന്ത്യ​ന്‍ ഫോ​റ​സ്റ്റ് സ​ര്‍​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​ര്‍​വീ​ണ്‍ ക​സ്വാ​ന്‍ ആണ് എക്സിൽ ഈ വീ​ഡി​യോ പ​ങ്കി​ട്ട​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു വ​ഴി​യി​ലാ​യി കാ​ട്ടു​പോ​ത്ത് നി​ല്‍​ക്കു​ന്ന​താ​ണു​ള്ള​ത്. പോ​ത്തി​നെ ഭ​യ​ന്ന് ആ​ളു​ക​ള്‍ മാ​റി നി​ല്‍​ക്കു​ക​യാ​ണ്. …

മു​ന്ന​റി​യി​പ്പു​ണ്ടാ​യി​ട്ടും ഗൗനിച്ചില്ല: കാട്ടുപോത്തിനെ നേരിടാൻ ചെന്നയാളെ ഇ​ടി​ച്ച് വാ​യു​വി​ലാ​ക്കി Read More »

പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുല്‍വാമയിലെ ഫ്രാസിപൊരയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇന്ന് പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരൻ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. പരിശോധന നടത്തുന്നതിനിടെ സുരക്ഷാ സേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഉടൻ തന്നെ തിരിച്ചടിച്ചതായുമാണ് പുറത്തു വരുന്ന വിവരം.

കെജ്‌രിവാൾ 
സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ തന്നെ അറസ്റ്റ്‌ ചെയ്‌ത ഇ.ഡി നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ സുപ്രീം കോടതിയിൽ. കെജ്‌രിവാളിന്റെ ഹർജി ഉടൻ പരിഗണിക്കണമെന്ന്‌ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക്‌ സിങ്ങ്‌വി ചീഫ്‌ ജസ്റ്റിസ്‌ ഡി.വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചിനോട്‌ ആവശ്യപ്പെട്ടു. ഹർജിയുടെ വിശദാംശങ്ങൾ ഇമെയിൽ ചെയ്യാനും ഹർജി എപ്പോൾ ലിസ്റ്റ്‌ ചെയ്യണമെന്ന്‌ അതിനുശേഷം തീരുമാനിക്കുമെന്നും ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു. കെജ്‌രിവാളിന്റെ ഹർജി കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ്‌, …

കെജ്‌രിവാൾ 
സുപ്രീം കോടതിയിൽ Read More »

മോദിയുടെ സംഭാവന ജനങ്ങളെ ഭിന്നിപ്പിച്ചത്‌ 
മാത്രമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

ചെന്നൈ: ഒരു കുടുംബം പോലെ കഴിയുന്ന ഇന്ത്യയിലെ ജനതയെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും ചെയ്തിട്ടില്ലെന്ന്‌ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യ കൂട്ടായ്‌മയുടെ മധുര ലോക്‌സഭാ സ്ഥാനാര്‍ഥി സു വെങ്കടേശന്‍, ശിവ​ഗം​ഗ സ്ഥാനാര്‍ഥി കാര്‍ത്തി പി ചിദംബരം എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വര്‍ഷങ്ങളായി മൗനംപാലിച്ച നരേന്ദ്ര മോദിയാണ്‌ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നത്‌. ബില്‍ക്കീസ് ബാനു ബലാത്സം​ഗ കേസിലെ കുറ്റവാളികളെ മോചിപ്പിച്ചപ്പോഴും …

മോദിയുടെ സംഭാവന ജനങ്ങളെ ഭിന്നിപ്പിച്ചത്‌ 
മാത്രമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ Read More »

അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന് ഹർജി; 50,000 രൂപ പിഴ ശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെ സ്ഥാനത്ത്‌ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാരന് 50,000 രൂപ പിഴയിട്ട് ഡൽഹി ഹൈക്കോടതി. ആംആദ്‌മി മുൻ എം.എൽ.എ സന്ദീപ്‌കുമാറിന്റെ ഹർജി തള്ളിയാണ് കോടതി പിഴ ചുമത്തിയത്. ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് നടപടി. രാഷ്ട്രീയ തർക്കത്തിലേക്ക് കോടതിയെ വലിച്ചിഴയ്ക്കേണ്ടെന്നും രാഷ്ട്രീയ പ്രസംഗം നടത്തണമെങ്കിൽ റോഡിൽ പോയി നടത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർച്ചയായി മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുളള ഹർജി എത്തുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. മൂന്നാം തവണയാണ് ഇതേ …

അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന് ഹർജി; 50,000 രൂപ പിഴ ശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി Read More »

നായകളുടെ നിരോധനം: കേന്ദ്ര സർക്കാർ ഉത്തരവ് റദ്ദാക്കി കർണാടക ഹൈക്കോടതി

ന്യൂഡൽഹി: രാജ്യത്ത് ആക്രമണകാരികാരികളെന്ന വിഭാഗത്തിൽപ്പെടുത്തി ചിലയിനം നായകളുടെ ഇറക്കുമതി, ബ്രീഡിങ്ങ്‌, വിൽപ്പന എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. 23 ഇനം നായ്ക്കളുടെ ഇറക്കുമതിയും പ്രജനനവും വിൽപ്പനയും നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. നായ്ക്കളുടെ ഇറക്കുമതിയും പ്രജനനവും വിൽപ്പനയും നിരോധിക്കുന്ന സർക്കുലർ പുറപ്പെടുവിക്കുന്നതിന് മുമ്പ് വളർത്തു മൃഗങ്ങളുടെ ഉടമകളുമായും ബന്ധപ്പെട്ട സംഘടനകളുമായും കൂടിയാലോചിക്കേണ്ടത് ആയിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. നേരത്തെ ഉത്തരവിന്റെ യുക്തി ചോദ്യം ചെയ്ത് ഡൽ​ഹി ഹൈക്കോടതി കേന്ദ്രസർക്കാരിന് നോട്ടീസയച്ചിരുന്നു. റോട്ട്‌വീലർ, പിറ്റ്‌ബുൾ, …

നായകളുടെ നിരോധനം: കേന്ദ്ര സർക്കാർ ഉത്തരവ് റദ്ദാക്കി കർണാടക ഹൈക്കോടതി Read More »

സന്ദേശ്‌ഖാലി ലൈംഗികാതിക്രമ കേസിൽ സി.ബി.ഐ അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്‌ഖാലി സംഘർഷങ്ങളിൽ സി.ബി.ഐ അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ കൊൽക്കത്ത ഹൈക്കോടതി. ഗ്രാമവാസികൾ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ഉന്നയിച്ച ലൈംഗികാതിക്രമവും ഭൂമി കൈയേറ്റവും സംബന്ധിച്ച ആരോപണങ്ങൾ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാണ്‌ ഉത്തരവ്‌. തൃണമൂൽ നേതാവ്‌ ഷാജഹാൻ ഷെയ്‌ഖിന്റെ അനുയായികൾ തോക്കിൻമുനയിൽ സ്‌ത്രീകളെ ബലാത്സംഗം ചെയ്‌തുവെന്നും ഭൂമി ബലമായി തട്ടിയെടുത്തതായും ആരോപണമുണ്ടായിരുന്നു. ഷാജഹാൻ ഷെയ്‌ഖിന്റെ വസതി റെയ്‌ഡ്‌ ചെയ്യാനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ തൃണമൂലുകാർ ആക്രമിച്ച സംഭവം സി.ബി.ഐ അന്വേഷിച്ചിരുന്നു. തുടർന്ന് 55 ദിവസം ഒളിവിൽ പോയതിന് ശേഷം …

സന്ദേശ്‌ഖാലി ലൈംഗികാതിക്രമ കേസിൽ സി.ബി.ഐ അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ കൊൽക്കത്ത ഹൈക്കോടതി Read More »

കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു

നാസിക്: പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചു. മഹാരാഷ്ട്രയിലെ വകാഡി ​ഗ്രാമത്തിലാണ് സംഭവം. ചൊവ്വ വൈകുന്നേരം അഞ്ചു മണിയോടെയാണ് വീടിനോട് ചേർന്ന ഉപയോ​ഗശൂന്യമായ കിണറ്റിൽ വളർത്തു പൂച്ച വീണത്. പൂച്ചയെ രക്ഷിക്കാനായി ആദ്യം ഇറങ്ങിയയാൾക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായതോടെ ആണ് കുടുംബത്തിലെ മറ്റാളുകൾ കൂടി കിണറ്റിലേക്ക് ഇറങ്ങിയത്. ചതുപ്പ് നിറഞ്ഞ കിണറ്റിൽ ശ്വാസം കിട്ടാതെ ആളുകൾ കുടുങ്ങുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. ഒരാളെ മാത്രമാണ് കിണറ്റിൽ നിന്നും രക്ഷപ്പെടുത്താനായത്. നാട്ടുകാരും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് …

കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു Read More »

പതഞ്ജലിയുടെ മാപ്പ് സ്വീകരിക്കാതെ സുപ്രീം കോടതി

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പതഞ്ജലി മാനേജിങ്ങ് ഡയറക്റ്ററും യോഗ ഗുരു രാം ദേവിന്‍റെയും ആചാര്യ ബാലകൃഷ്ണന്‍റെയും മാപ്പു സ്വീകരിക്കില്ലെന്ന് സുപ്രീം കോടതി. ഈ കേസിൽ ഉദരമനസ്കരാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ്മാരായ ഹിമ കോഹ്‌ലി, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരാണ് കേസ് പരിഗണിച്ചത്. വ്യാജ പ്രചരണം നടത്തിയിട്ടും പതഞ്ജലിക്കെതിരേ നടപടി സ്വീകരിക്കാഞ്ഞതിൽ ഉത്തരാഖണ്ഡ് സംസ്ഥാന ലൈസൻസിങ് അഥോറിറ്റിയേയും കോടതി വിമർശിച്ചു. തങ്ങളുടെ ഉത്പന്നങ്ങളുടെ ഔഷധമൂല്യത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് രാം ദേവും ബാലകൃഷ്ണയും രണ്ടു …

പതഞ്ജലിയുടെ മാപ്പ് സ്വീകരിക്കാതെ സുപ്രീം കോടതി Read More »

ചെന്നൈയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു: അപകടത്തിൽ 8 വയസുള്ള കുട്ടിയുൾപ്പെടെ 5 പേർ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ മധുര തിരുമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് മരണം. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ നാല് പേരും ബൈക്ക് യാത്രികനുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് സ്ത്രീയും രണ്ട് പുരുഷനും എട്ട് വയസുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. കാർ ബൈക്കിലിടിച്ച് മറിയുകയായിരുന്നു.

ബം​ഗാൾ പൊലീസിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് എൻ.ഐ.എ

കൊൽക്കത്ത: ബോംബ് സ്ഫോടന കേസിൽ പ്രതികളായ തൃണമൂൽ കോൺഗ്രസ്‌ നേതാക്കളെ അറസ്റ്റു ചെയ്യാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാതിക്രമ കേസെടുത്ത ബം​ഗാൾ പൊലീസിന്റെ നടപടിക്കെതിരെ എൻ.ഐ.എ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. ഉദ്യോ​ഗസ്ഥർക്കെതിരായ പൊലീസിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. പശ്ചിമ ബം​ഗാളിലെ ഈസ്റ്റ് മിഡ്നാപുർ ജില്ലയിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവിന്റെ വീട്ടിൽ അന്വേഷണത്തിനെത്തിയ എൻ.ഐ.എ ഉദ്യോ​ഗസ്ഥർക്കെതിരെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2022ലെ സ്ഫോടന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയതായിരുന്നു ഉദ്യോ​ഗസ്ഥർ. കേസിൽ രണ്ടു പേരെ ശനിയാഴ്ച …

ബം​ഗാൾ പൊലീസിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് എൻ.ഐ.എ Read More »

ബി.ആർ.എസ് നേതാവ് കെ കവിതയ്ക്ക് ജാമ്യമില്ല

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ കവിതയെ ഏപ്രിൽ 23 വരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യൂ കോടതിയാണ് കവിതയെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി. തിങ്കളാഴ്ച കവിതയുടെ ഇടക്കാല ജാമ്യഹർജിയും കോടതി തള്ളിയിരുന്നു. അന്വേഷണം മുന്നിൽക്കണ്ട്‌ കവിത തെളിവുകൾ നശിപ്പിച്ചെന്നും കേസുമായി ബന്ധപ്പെട്ട സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുമുള്ള എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റിന്റെ വാദങ്ങൾ അംഗീകരിച്ചാണ്‌ കോടതി ജാമ്യാപേക്ഷ തള്ളിയത്‌. …

ബി.ആർ.എസ് നേതാവ് കെ കവിതയ്ക്ക് ജാമ്യമില്ല Read More »

യശ്വന്ത്പൂർ – കണ്ണൂർ എക്‌സ്പ്രസിൽ വൻ കവർച്ച: ആഭരണവും ഐ ഫോണുകളും പണവും മോഷണം പോയി

സേലം: യശ്വന്ത്പൂർ – കണ്ണൂർ എക്‌സ്പ്രസിൽ വൻ കവർച്ച. ഇരുപതോളം യാത്രക്കാരുടെ ഐഫോൺ ഉൾപ്പെടെ ഇരുപതോളം മൊബൈൽ ഫോണുകളും പണവും ക്രെഡിറ്റ് കാർഡുകളും നഷ്‌ടപ്പെട്ടു. പുലർച്ചെ ധർമപുരിക്കും സേലത്തിനും ഇടയിൽ ട്രെയിനിന്‍റെ എ.സി കോച്ചുകളിലാണ് കവർച്ച നടന്നത്. സേലം കേന്ദ്രീകരിച്ചാണ് കവർച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാർ നഷ്‌ടപ്പെട്ട ഐഫോൺ ട്രേസ് ചെയ്‌തപ്പോഴാണ് ഈ വിവരം ലഭിച്ചത്. തുടർന്ന് റെയിൽവേ പൊലീസിൽ പരാതി നൽകാനായി യാത്രക്കാർ ഈറോഡ് സ്റ്റേഷനിലിറങ്ങി സേലത്തേക്ക് പോയി. ഹാൻഡ് ബാഗുകളും പാന്‍റ്സിന്‍റെ കീശയിൽ …

യശ്വന്ത്പൂർ – കണ്ണൂർ എക്‌സ്പ്രസിൽ വൻ കവർച്ച: ആഭരണവും ഐ ഫോണുകളും പണവും മോഷണം പോയി Read More »

കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷ തള്ളി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബി.ആര്‍.എസ് നേതാവും തെലുങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. മകന്‍റെ പരീക്ഷ അടക്കം ചൂണ്ടിക്കാട്ടിയാണ് കവിത കോടതിയെ സമീപിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് കവിതയ്ക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാൽ, തങ്ങൾ അന്വേഷണത്തിന്‍റെ നിർണായക ഘട്ടത്തിലാണെന്നും ഈ സമയത്ത് ഇടക്കാല ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ഇ.ഡി വാദിച്ചു. …

കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷ തള്ളി Read More »

നാഗ്പൂരില്‍ പുകവലിക്കുന്നത് തുറിച്ചു നോക്കിയ യുവാവിനെ കുത്തി കൊലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയില്‍ കടയ്ക്ക് മുന്നില്‍ നിന്ന് പുകവലിക്കുന്നത് തുറിച്ചുനോക്കിയയാളെ കൊലപ്പെടുത്തി 24കാരി. 28കാരനായ രഞ്ജിത് റാത്തോഡാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 24 കാരി ജയശ്രീ പണ്ഡാരി ഇവരുടെ സുഹൃത്തുക്കളായ സവിത സയ്‌റ, അകാശ് ദിനേഷ് റാവത് എന്നിവരാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്. നാഗ്പൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. സിഗരറ്റ് വാങ്ങാന്‍ കടയിലെത്തിയതായിരുന്നു രഞ്ജിത്. ഈസമയത്ത് കടയ്ക്ക് മുന്നില്‍ നിന്ന് സിഗരറ്റ് വലിക്കുകയായിരുന്ന ജയശ്രീയെ രഞ്ജിത് തുറിച്ച് നോക്കുകയും മോശം …

നാഗ്പൂരില്‍ പുകവലിക്കുന്നത് തുറിച്ചു നോക്കിയ യുവാവിനെ കുത്തി കൊലപ്പെടുത്തി Read More »

കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കഴിഞ്ഞ 10 വര്‍ഷമായി കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിയാതെ വന്നിട്ടും മാറി നില്‍ക്കാനോ മറ്റാര്‍ക്കെങ്കിലും പാര്‍ട്ടിയെ നയിക്കാനോ അവസരം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ജനാധിപത്യ വിരുദ്ധമാണ് രാഹുലിന്റെ നിലപാട്. പ്രതിപക്ഷ പാര്‍ട്ടിക്കായി ഒരു പുനരുജ്ജീവന പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും തന്റെ തന്ത്രം നടപ്പിലാക്കുന്നതില്‍ താനും അതിന്റെ നേതൃത്വവും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇറങ്ങിപ്പോയെന്നും കിഷോര്‍ …

കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് പ്രശാന്ത് കിഷോര്‍ Read More »

ശക്തമായ എതിർപ്പിനിടയിലും കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിച്ചു

തിരുവനന്തപുരം: വ്യാപക പ്രതിഷേധത്തിനിടയിൽ കേരള സ്റ്റോറി ദൂരദർശനിൽ ഇന്നലെ പ്രദർശിപ്പിച്ചു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഭരണ – പ്രതിപക്ഷ പാർ‌ട്ടികൾ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചെങ്കിലും അവർ ഇടപെട്ടില്ല. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്നതാണ് ചിത്രം. 2023 മേയ് അഞ്ചിനായിരുന്നു തിയേറ്റർ റിലീസ്. ആ സമയത്ത് തന്നെ കേരളത്തിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. ദൂരദർശൻ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ എതിർപ്പുമായി എൽ.ഡി.എഫും യു.ഡി.എഫും മുസ്ലീം സംഘടനകളും ഒരുപോലെ രംഗത്തെത്തി. സി.പി.എം …

ശക്തമായ എതിർപ്പിനിടയിലും കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിച്ചു Read More »

സുപ്രീംകോടതിയുടെ താക്കീത്; പ്രിൻസിപ്പൽ സെക്രട്ടറി വയനാട്ടിലെ ഹൈസ്കൂൾ അധ്യാപക നിയമന ഉത്തരവിറക്കി

ന്യൂഡൽഹി: വയനാട്ടിലെ ഹൈസ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്. സുപ്രീംകോടതിയുടെ താക്കീതിനു പിന്നാലെയാണ് നടപടി. അവിനാഷ് പി റാലി പി.ആർ, ജോൺസൺ, ഇവി ഷീമ എം എന്നിവർക്ക് ഒരുമാസത്തിനകം നിയമനം നൽകും. കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ ഉത്തരവ് നടപ്പിലാക്കാത്തതിനാല്‍ ഉദ്യോഗാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് നടപടിയുണ്ടായത്. നിയമനം നൽകിയില്ലെങ്കിൽ പൊതുവിദ്യാഭ്യാസ വകുപ്പിനെതിരേ കടുത്ത നടപടിയുണ്ടാവുമെന്ന് സുപ്രീംകോടതി താക്കീത് നൽകിയിരുന്നു. പത്താം തീയതിക്കുള്ളിൽ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ജയിലിൽ അയക്കുമെന്ന് …

സുപ്രീംകോടതിയുടെ താക്കീത്; പ്രിൻസിപ്പൽ സെക്രട്ടറി വയനാട്ടിലെ ഹൈസ്കൂൾ അധ്യാപക നിയമന ഉത്തരവിറക്കി Read More »

ഏറ്റവും അധികം ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് ഇന്ത്യൻ കായിക മേഖലയിലാണെന്ന് വാഡ

ലണ്ടൻ: ഇന്ത്യയുടെ കായിക മേഖലയ്ക്ക് ആകെ നാണക്കേടായി ഉത്തേജക ഉപയോഗം. ഇന്ത്യൻ കായിക രംഗത്താണ് ഏറ്റവും അധികം ഉത്തേജക മരുന്ന് ഉപയോഗിക്കുന്നതെന്ന് രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസിയുടെ(വാഡ) കണ്ടെത്തൽ. 2022ലെ ടെസ്റ്റിങ്ങ് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്. രണ്ടായിരത്തിലേറെ സാമ്പിളുകൾ വീതം ഓരോ രാജ്യത്തിത്തിൽനിന്നും പരിശോധനയ്ക്കു വിധേയമാക്കി. ഇന്ത്യയിൽ നിന്ന് ആകെ 3865 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 125 സാമ്പിളുകളുടെ ഫലം പോസിറ്റീവായി. ഉത്തേജക നിയമ ലംഘനങ്ങളുടെ എണ്ണത്തിൽ പ്രധാന കായിക രാജ്യങ്ങളായ റഷ്യ(85), യു.എസ്.എ(84), ഇറ്റലി(73), ഫ്രാൻസ്(72) …

ഏറ്റവും അധികം ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് ഇന്ത്യൻ കായിക മേഖലയിലാണെന്ന് വാഡ Read More »

ഐവർമഠത്തിൽ നിന്നു ചിതാഭസ്മം മോഷ്ടിച്ചു; തമിഴ്നാട് സ്വദേശികൾ പിടിയിൽ

തൃശൂർ: പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ നിന്നും ചിതാഭസ്മം മോഷ്ടിച്ച് കടത്തിയ രണ്ട് പേർ പിടിയിൽ. ചിതാഭസ്മം ചാക്കുകളിലാക്കി ഭാരതപുഴയിലെത്തിച്ച് സ്വർണം അരിച്ചെടുക്കാൻ കൊണ്ടു പോവുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്. തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക(50), രേണുഗോപാൽ(25) എന്നിവരെയാണ് പഴയന്നൂർ പൊലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ചിതാഭസ്മം ചാക്കിലാക്കി കൊണ്ടു പോകുന്നതിനിടെ ഐവർമഠം ശ്മശാനത്തിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ചെടുക്കുന്ന ചിതാഭസ്മത്തിൽ നിന്ന് സ്വർണം വേർതിരിച്ച് എടുക്കുകയാണ് പ്രതികൾ ചെയ്തു വരുന്നത്.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് ആണെന്ന് കങ്കണ റണാവത്ത്

ഷിംല: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് ആണെന്ന് നടിയും ഹിമാചൽ പ്രദേശിലെ മാണ്ഡ്യയിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ആദ്യത്തെ പ്രധാനമന്ത്രിയായ സുഭാഷ് ചന്ദ്രബോസ് എവിടെപ്പോയി എന്നാണ് കങ്കണ ചോദിച്ചത്. കോമാളികളുടെ പാർട്ടിയിലെ കോമാളിയെന്ന് സംഭവത്തിൽ നടൻ പ്രകാശ് രാജ് എക്സിൽ പ്രതികരിച്ചു.

നടി സുമലത ബി.ജെ.പിയിൽ ചേർന്നു

ബാംഗ്ലൂർ: മാണ്ഡ്യ എം.പിയായ നടി സുമലത ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ്‌ എം.പിയും നടനുമായിരുന്ന അംബരീഷിന്റെ ഭാര്യ സുമലത 2019ൽ സ്വതന്ത്രയായി മത്സരിച്ച്‌ കോൺഗ്രസ്‌, ബി.ജെ.പി പിന്തുണയോടെയാണ്‌ വിജയിച്ചത്‌. സംസ്ഥാന പ്രസിഡന്റ്‌ ബി.വൈ വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ അശോക, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാധ മോഹൻ ദാസ് അഗർവാൾ, മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സുമലതയുടെ ബി.ജെ.പി പ്രവേശനം. സുമലത പ്രതിനിധാനം ചെയ്യുന്ന മാണ്ഡ്യ മണ്ഡലം സഖ്യ കക്ഷിയായ ജെ.ഡി.എസിനാണ് ബി.ജെ.പി നൽകിയത്. …

നടി സുമലത ബി.ജെ.പിയിൽ ചേർന്നു Read More »

മദ്യനയ കേസ്; കവിതയെ സി.ബി.ഐ ജയിലിൽ ചോദ്യം ചെയ്യും

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌(ഇ.ഡി) അറസ്റ്റ്‌ ചെയ്‌ത ബി.ആർ.എസ്‌ നേതാവ്‌ കെ കവിതയെ സി.ബി.ഐ ജയിലിൽ ചോദ്യം ചെയ്യും. ഇ.ഡി, സി.ബി.ഐ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്‌ജി കാവേരി ബവേജയാണ്‌ സി.ബി.ഐക്ക്‌ അനുമതി നൽകിയത്‌. മാർച്ച്‌ 15ന്‌ ഹൈദരാബാദിൽ നിന്ന്‌ അറസ്റ്റിലായ കവിത നിലവിൽ തിഹാർ ജയിലിലാണ്‌. മകന്റെ പൊതു പരീക്ഷ പരിഗണിച്ച്‌ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കവിത കോടതിയെ സമീപിച്ചിട്ടുണ്ട്‌. അപേക്ഷ എട്ടിന്‌ പരിഗണിക്കും.

റാണി ജോർജിന് സുപ്രീം കോടതി മുന്നറിയിപ്പ്

ന്യൂഡൽഹി: വയനാട്ടിലെ ഹൈസ്കൂൾ അധ്യാപിക നിയമനത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കടുത്ത നിയനടപടയിലേക്ക് പോകുമെന്ന് സുപ്രീംകോടതി. പത്താം തീയതിക്കുള്ളിൽ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ജയിലിൽ അയക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർ‌ജ് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നടത്തിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനത്തിൽ ഉത്തരവ് മനഃപൂർവ്വം നടപ്പാക്കിയില്ലെന്ന ആരോപണത്തിൽ സുപ്രീംകോടതി റാണി ജോർജിന് കോടതി അലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. അവിനാശ് പി, …

റാണി ജോർജിന് സുപ്രീം കോടതി മുന്നറിയിപ്പ് Read More »

ബി.ജെ.പി അഴിമതിക്കാരെ വെളുപ്പിക്കുന്ന വാഷിങ്ങ് മെഷീൻ, പരസ്യവുമായി കോൺഗ്രസ്

ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ പരിഹാസ പരസ്യവുമായി കോൺഗ്രസ്. ബി.ജെ.പി അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ്ങ് മെഷീനാണെന്ന അർഥത്തിലാണ് കോൺഗ്രസ് പരസ്യം പുറത്തു വിട്ടിരിക്കുന്നത്. വാഷിങ്ങ് മെഷീന്‍റെ അകത്തു നിന്ന് പുറത്തു വരുന്ന ബി.ജെ.പി നേതാവിന്‍റെ ചിത്രമാണ് പരസ്യത്തിൽ. ദേശീയ ദിനപത്രങ്ങളിലാണ് പരസ്യം നൽകിയിരിക്കുന്നത്. പ്രതിപക്ഷത്തുള്ള നേതാക്കൾ ബി.ജെ.പിയിലേക്ക് കൂറുമാറിയതിന് പിന്നാലെ കേന്ദ്ര ഏജൻസികളുടെ നടപടികൾ നിർത്തി വെയ്ക്കുന്നതായി വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് പല റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

ഭാര്യയുമായി അവിഹിത ബന്ധം: ഡൽഹിയിൽ യുവാവിനെ കൊലപ്പെടുത്തി വനത്തിൽ തള്ളി

ന്യൂഡൽഹി: ഭാര്യയുമായി അവിഹിതമുണ്ടെന്നാരോപിച്ച് യുവാവിനെ കൊലപ്പെടുത്തി വനത്തിൽ തള്ളിയ കേസിൽ യുവാവ് അറസ്റ്റിൽ. സച്ചിൽ കുമാറിനെ(22) കൊലപ്പെടുത്തിയ കേസിൽ ഹാഷിബ് ഖാനും(31) മൃതദേഹം മറവ് ചെയ്യാൻ‌ സഹായിച്ചതിന് ഭാര്യ ഷബീന ബീഗവുമാണ് അറസ്റ്റിലായത്. സച്ചിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സച്ചിൻറെ മൊബൈൽ ഫോൺ പരിശോധിച്ച പൊലീസ് സച്ചിൻ സംഗം വിഹാറെന്ന സ്ഥലത്ത് എത്തിയിരുന്നതായി കണ്ടെത്തി. സംഗം വിഹാറിൽ ടീ-ഷർട്ട് നിർമാണ യൂണിറ്റ് നടത്തുന്ന ഹാഷിബ് ഖാൻ അവിടെ അടുത്താണ് …

ഭാര്യയുമായി അവിഹിത ബന്ധം: ഡൽഹിയിൽ യുവാവിനെ കൊലപ്പെടുത്തി വനത്തിൽ തള്ളി Read More »

ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും മാറ്റി എൻ.സി.ആർ.റ്റി

ന്യൂഡൽഹി: പാഠപുസ്തകങ്ങളിൽ വർഗീയ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി എൻ.സി.ആർ.റ്റി(നാഷണൽ കൗണ്‍സിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങ്) ബാബറി മസ്‌ജിദ്‌ തകർത്തതും ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്ന് മാറ്റി. പകരം രാമക്ഷേത്ര നിർമാണമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത അധ്യയന വർഷത്തിലെ പ്ലസ് റ്റൂ ക്ലാസിലെ പൊളിറ്റിക്കൽ സയൻസിന്റെ പാഠപുസ്തകത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഏഴ് മുതൽ 12 വരെയുള്ള ക്ലാസുകളിലെ ചരിത്രം, സോഷേ്യാളജി പുസ്തകങ്ങളിലാണ് വെട്ടിമാറ്റലും കൂട്ടിചേർക്കലുകളും നടത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എൻ.സി.ആർ.റ്റി ഔദ്യോഗികമായി …

ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും മാറ്റി എൻ.സി.ആർ.റ്റി Read More »

വായ്പാ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

ന്യൂഡൽഹി: ഇത്തവണയും പലിശ നിരക്കിൽ മാറ്റം വരുത്താത്ത വായ്പാ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. റിസർവ് ബാങ്ക് വാണിജ്യ ബാങ്കകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. തുടർച്ചയായി ഏഴാം തവണയാണ് പലിശ നിരക്കിൽ മാറ്റം വരുത്താതെ പണനയം പ്രഖ്യാപിക്കുന്നത്. 2024 – 2025 സാമ്പത്തിക വർഷത്തിൽ ജി.ഡി.പി വളർച്ച 7% ആയിരിക്കുമെന്നും ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 4.5% …

വായ്പാ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് Read More »

ഇത് ആഘോഷിക്കാനുള്ള സമയമല്ല, പോരാടാനുള്ള സമയമാണ്; സഞ്ജയ് സിങ്ങ്

ന്യൂഡൽഹി: ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച്‌ ജയിൽ മോചിതനായ എ.എ.പി എം.പി സഞ്ജയ്‌ സിങ്ങ്‌. ഇത് ആഘോഷിക്കാനുള്ള സമയമല്ല, പോരാടാനുള്ള സമയമാണെന്ന്‌ എ.എ.പി ആസ്ഥാനത്ത്‌ നടത്തിയ പ്രതികരണത്തിൽ പ്രവർത്തകരോട്‌ അദ്ദേഹം പറഞ്ഞു. അരവിന്ദ് കെജ്‌രിവാൾ, സത്യേന്ദർ ജെയിൻ, മനീഷ് സിസോദിയ എന്നിവർ ജയിലിന്റെ പൂട്ടുകൾ ഭേദിച്ച്‌ പുറത്തു വരും. ബി.ജെ.പിയുടെ ഏകാധിപത്യം അവസാനിപ്പിക്കും. പ്രതിപക്ഷത്തെ ഒന്നാകെ വേട്ടയാടുകയാണ്‌ മോദി സർക്കാർ. പ്രതിപക്ഷം ഒന്നിച്ച് പോരാടേണ്ട സമയമാണിത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെയും ഇ.ഡി വേട്ടയാടുന്നു. …

ഇത് ആഘോഷിക്കാനുള്ള സമയമല്ല, പോരാടാനുള്ള സമയമാണ്; സഞ്ജയ് സിങ്ങ് Read More »

സത്യവാങ്ങ് മൂലത്തിൽ പറഞ്ഞിരിക്കുന്നത് സ്വന്തമായി വീടോ വാഹനമോ ഇല്ലെന്ന്, 20 കോടി രൂപയുടെ ആസ്തി

ന്യൂഡൽഹി: വയനാട് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് ആകെ 20 കോടി രൂപയുടെ ആസ്തി. എന്നാൽ സ്വന്തമായി വീടോ ഫ്ലാറ്റോ വാഹനമോ ഇല്ലയെന്നും കൈയിൽ 55,000 രൂപ ഉണ്ടെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്ങ് മൂലത്തിൽ കോൺഗ്രസ് നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. 9.24 കോടി രൂപയുടെ ജംഗമസ്വത്തും സ്വന്തമാണ്. ഇതിൽ 26.25 ലക്ഷം രൂപ ബാങ്ക് നിക്ഷേപമായും 4.33 കോടി രൂപയുടെ ബോണ്ടുകളും ഷെയറുകളും 3.81 കോടി രൂപയുടെ മ്യൂച്വൽ ഫണ്ടുകളും 15.21 ലക്ഷം രൂപയുടെ സ്വർണ ബോണ്ടുകളും …

സത്യവാങ്ങ് മൂലത്തിൽ പറഞ്ഞിരിക്കുന്നത് സ്വന്തമായി വീടോ വാഹനമോ ഇല്ലെന്ന്, 20 കോടി രൂപയുടെ ആസ്തി Read More »

അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തും മരണപ്പെട്ട സംഭവം; ഇവർ ഈസ്റ്റർ ദിനത്തിൽ സാത്താൻ സേവ നടത്തിയതായി സംശയം

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മലയാളികൾ ഈസ്റ്റർ ദിനത്തിൽ സാത്താൻ സേന നടത്തിയിരുന്നുവെന്ന് സംശയം. ആയുർവേദം ഡോക്റ്റർമാരായിരുന്ന നവീൻ തോമസ്, ദേവി, സുഹൃത്ത് ആര്യ എന്നിവരെയാണ് ചോര വാർന്ന് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് ഒരു പാത്രത്തിൽ മുറിച്ചെടുത്ത മുടിയും കറുത്ത വളകളും കണ്ടെത്തിയിട്ടുണ്ട്. മരണപ്പെടുന്നതിനു മുൻപായി ഇവർ ഗൂഗിളിൽ അന്യഗ്രഹ മരണാനന്തര ജീവിതത്തെ കുറിച്ച് തെരഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിലായി …

അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തും മരണപ്പെട്ട സംഭവം; ഇവർ ഈസ്റ്റർ ദിനത്തിൽ സാത്താൻ സേവ നടത്തിയതായി സംശയം Read More »

സഞ്ജയ്‌ സിങ്ങ് കേസിൽ അഭിഭാഷകരിൽ ഭാൻസുരി സ്വരാജും, പേര്‌ നീക്കണമെന്ന് ഇ.ഡി

ന്യൂഡൽഹി: ആം ആദ്‌മി പാർട്ടി നേതാവ്‌ സഞ്ജയ്‌ സിങ്ങിന്‌ ജാമ്യം അനുവദിച്ചുള്ള സുപ്രീം കോടതി ഉത്തരവിൽ നിന്ന്‌ സുഷ്‌മ സ്വരാജിന്റെ മകളും അഭിഭാഷകയുമായ ഭാൻസുരി സ്വരാജിന്റെ പേര്‌ നീക്കണമെന്ന ആവശ്യവുമായി ഇ.ഡി. കഴിഞ്ഞ ദിവസം കോടതി പുറത്തിറക്കിയ ഉത്തരവിൽ ഇ.ഡിക്കു വേണ്ടി ഹാജരായ അഭിഭാഷകരുടെ കൂട്ടത്തിൽ ഭാൻസുരിയുടെ പേരുമുണ്ടായിരുന്നു. ന്യൂഡൽഹി ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായ ഭാൻസുരിയുടെ പേര്‌ ഇ.ഡി അഭിഭാഷകരുടെ കൂട്ടത്തിൽ വന്നത്‌ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയായിരുന്നു. ഇ.ഡിയും ബി.ജെ.പിയും ഒന്നാണെന്ന്‌ വീണ്ടും തെളിഞ്ഞുവെന്ന്‌ …

സഞ്ജയ്‌ സിങ്ങ് കേസിൽ അഭിഭാഷകരിൽ ഭാൻസുരി സ്വരാജും, പേര്‌ നീക്കണമെന്ന് ഇ.ഡി Read More »

ഇ.ഡി അറസ്റ്റു ചോദ്യം ചെയ്‌ത്‌ കെജ്‌രിവാൾ

ന്യൂഡൽഹി: മദ്യനയത്തിൽ അഴിമതി ആരോപിച്ച്‌ അറസ്റ്റു ചെയ്‌ത ഇ.ഡി നടപടി ചോദ്യം ചെയ്‌ത്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. കെജ്‌രിവാളിന്റെയും ഇ.ഡിയുടെയും വാദങ്ങൾ കേട്ട ശേഷം ജസ്റ്റിസ്‌ സ്വർണകാന്ത ശർമയുടെ ബെഞ്ചാണ്‌ ഹർജി വിധി പറയാൻ മാറ്റിയത്‌. മദ്യ നയത്തിൽ മുഖ്യമന്ത്രിക്ക്‌ എന്താണ്‌ പങ്കെന്ന ചോദ്യത്തിന്‌ തൃപ്‌തികരമായ വിശദീകരണം നൽകാൻ ഇ.ഡിക്ക്‌ ഇനിയും കഴിഞ്ഞിട്ടില്ലെന്ന്‌ കെജ്‌രിവാളിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക്‌ സിങ്ങ്‌വി വാദിച്ചു. മുഖ്യമന്ത്രിയുടെ …

ഇ.ഡി അറസ്റ്റു ചോദ്യം ചെയ്‌ത്‌ കെജ്‌രിവാൾ Read More »

മിസോറാമില്‍ ശക്തമായ മഴയും ഇടിമിന്നലും, വീടുകളും കെട്ടിടങ്ങളും തകര്‍ന്നു

ഐസ്വാള്‍: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മിസോറാമിലുണ്ടായ ഇടിമിന്നലില്‍ വീടുകളും സ്‌കൂളുകളും സര്‍ക്കാര്‍ കെട്ടിടങ്ങളുമടക്കം2500 നിര്‍മാണങ്ങള്‍ തകരുകയും ഒരു സ്ത്രീ മരിക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് 45കാരിയായ സ്ത്രീ മരിച്ചത്. അഞ്ച് ജില്ലകളിലെ 15 പള്ളികള്‍, അഞ്ച് ജില്ലകളിലെ 17 സ്‌കൂളുകള്‍, മ്യാന്‍മര്‍ അഭയാര്‍ത്ഥികളെയും മണിപ്പൂരില്‍ നിന്നുള്ള ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരെയും പാര്‍പ്പിച്ചിരിക്കുന്ന ചമ്പൈ, സെയ്ച്വല്‍ ജില്ലകളിലെ 11 ദുരിതാശ്വാസ ക്യാമ്പുകള്‍, കൊളാസിബ്, സെര്‍ച്ചിപ് ജില്ലകളിലെ 11 ആംഗന്‍വാടികള്‍ എന്നിവയും ഇടിമിന്നലിലും ആലിപ്പഴ വര്‍ഷത്തിലും …

മിസോറാമില്‍ ശക്തമായ മഴയും ഇടിമിന്നലും, വീടുകളും കെട്ടിടങ്ങളും തകര്‍ന്നു Read More »

ബോക്സിങ്ങ് താരം വിജേന്ദർ സിങ്ങ് കോൺഗ്രസ് വിട്ടു, ബി.ജെ.പിയിൽ അം​ഗത്വം സീകരിച്ചു

ന്യൂഡൽഹി: ബോക്സിങ്ങ് താരം വിജേന്ദർ സിങ്ങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബുധനാഴ്ച മൂന്നിന് ബി.ജെ.പി ആസ്ഥാനത്തെത്തി അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിച്ചു. 2019ലാണ് വിജേന്ദർ സിങ്ങ് കോൺഗ്രസിൽ ചേർന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം സൗത്ത് ഡൽഹിയിൽ നിന്നും ബി.ജെ.പിയുടെ രമേഷ് ബുധുരിയോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ അദ്ദേഹം ഹരിയാനയിലെ ഭിവാനി – മഹേന്ദ്രഗഡ് സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മഥുര സീറ്റാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിലാണ് വിജേന്ദർ ബി.ജെ.പിയിൽ …

ബോക്സിങ്ങ് താരം വിജേന്ദർ സിങ്ങ് കോൺഗ്രസ് വിട്ടു, ബി.ജെ.പിയിൽ അം​ഗത്വം സീകരിച്ചു Read More »

കെജ്രിവാളിന്റെ ഭാ​രം നാലര കിലോ കുറഞ്ഞു, എന്തെങ്കിലും സംഭവിച്ചാൽ രാജ്യം മാത്രമല്ല ദൈവം മാപ്പു കൊടുക്കില്ല; ‍അതിഷി

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായതിനു ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ആരോഗ്യനില മോശമാണെന്ന് ആം ആദ്മി പാർട്ടി മന്ത്രി അതിഷി. അറസ്റ്റിനു ശേഷം കെജ്‌രിവാളിന്‍റെ ഭാരം നാലര കിലോയോളം കുറഞ്ഞു. ജയിലിൽ പാർപ്പിച്ച് അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതിഷി ആരോപിച്ചു. കെജ്‌രിവാളിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി നിയമസാധ്യതകളിലേക്ക് തിരിയുകയാണ് ആം ആദ്മി പാർട്ടി. പ്രമേയരോഗിയാണ് കെജ്‌രിവാൾ. മറ്റു ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്നുണ്ട്. എന്നിട്ടും അദ്ദേഹം മുഴുവൻ സമയവും രാജ്യത്തെ സേവിക്കുന്നതിൽ സജീവമായി. അറസ്റ്റിനു …

കെജ്രിവാളിന്റെ ഭാ​രം നാലര കിലോ കുറഞ്ഞു, എന്തെങ്കിലും സംഭവിച്ചാൽ രാജ്യം മാത്രമല്ല ദൈവം മാപ്പു കൊടുക്കില്ല; ‍അതിഷി Read More »

കെജ്‌രിവാളിന്റെ ഐ ഫോൺ അൺലോക്ക്‌ ചെയ്‌ത്‌ നൽകില്ല, ഇ.ഡിക്ക് ആക്‌സസ് നൽകാൻ ആപ്പിൾ വിസമ്മതിച്ചു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉപയോഗിച്ചിരുന്ന ഐഫോൺ അൺലോക്ക് ചെയ്‌ത്‌ നൽകില്ലെന്ന്‌ ആപ്പിൾ. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് ആക്‌സസ് നൽകാൻ ആപ്പിൾ വിസമ്മതിച്ചതായാണ്‌ റിപ്പോർട്ട്. ഉപകരണത്തിൻ്റെ ഉടമ സജ്ജമാക്കിയ പാസ്‌വേഡ് ഉപയോഗിച്ച് മാത്രമേ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയൂവെന്ന് ആപ്പിൾ അറിയിച്ചു. ഇ.ഡി നടത്തിയ റെയ്‌ഡിനിടെ 70,000 രൂപയും സ്‌മാർട്ട്‌ഫോൺ ഉൾപ്പെടെ നാല് മൊബൈൽ ഫോണുകളും കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഫോൺ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത കെജ്‌രിവാൾ പാസ്‌വേർഡ്‌ നൽകാനും തയ്യാറായില്ല. തന്റെ മൊബൈൽ ഫോൺ ഡാറ്റയും ചാറ്റുകളും …

കെജ്‌രിവാളിന്റെ ഐ ഫോൺ അൺലോക്ക്‌ ചെയ്‌ത്‌ നൽകില്ല, ഇ.ഡിക്ക് ആക്‌സസ് നൽകാൻ ആപ്പിൾ വിസമ്മതിച്ചു Read More »

അർധരാത്രി കാമുകിയെ കാണാനെത്തിയ യുവാവിനെ ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തി

സൂറത്ത്: അർധരാത്രി കാമുകിയെ കാണാനെത്തിയ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. സൂറത്തിലെ വജ്രാഭരണ നിർമാണ തൊഴിലാളിയായ മെഹുൽ സോളാങ്കിയെയാണ്(23) കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. മെഹുൽ സോളങ്കിയും 21കാരിയും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം യുവതി അമ്മാവന്‍റെ മകൾ വീട്ടിൽ ഒറ്റക്കായതിനാൽ കൂട്ടുകിടാക്കാനെത്തി. അന്ന് വീട്ടിൽ ആരും ഇല്ലാത്തതിനാൽ മെഹുൽ യുവതിയുടെ വീട്ടിൽ എത്തുകയായിരുന്നു. എന്നാൽ യുവതിയുടെ സഹോദരൻ സംഭവമറിഞ്ഞതോടെ മറ്റ് ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് ഏകദേശം രണ്ടു മണിക്കൂറോളം യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്ന് …

അർധരാത്രി കാമുകിയെ കാണാനെത്തിയ യുവാവിനെ ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തി Read More »

രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച പ്രതികൾ ഇന്ന് ശ്രീലങ്കയിലേക്ക് പോകും

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച പ്രതികൾ ഇന്ന് വിമാനമാർഗം ശ്രീലങ്കയിലേക്ക് പോകും. മുരുകൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരെ ട്രിച്ചി സ്പെഷ്യൽ ക്യാംപിൽനിന്ന് ഇന്നലെ രാത്രി 11.15ന് പൊലീസ് വാഹനത്തിൽ ചെന്നൈയിലേക്ക് കൊണ്ടു പോയി. മൂന്നു പേരെയും ഇന്ന് രാവിലെ ചെന്നൈയിൽ നിന്ന് കൊളംബോയിലേക്കുള്ള വിമാനത്തിൽ അയക്കും.

അരുണാചൽപ്രദേശിൽ മലയാളി ദമ്പതികളുടെ മരണം; ദുർമന്ത്രമാണെന്ന കാര്യത്തിൽ വീട്ടുകാർക്ക്‌ ഉറപ്പില്ല, പുനർജനിയിൽ സംശയം

കോട്ടയം: അരുണാചൽപ്രദേശിൽ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നവീന്റെ വീട്ടിലെത്തി പ്രാഥമിക വിവരങ്ങൾ തേടി പൊലീസ്‌. നവീന്റെ കോട്ടയം മീനടം നെടുംപൊയ്‌കയിലുള്ള വീട്ടിലെത്തിയാണ്‌ അന്വേഷണം നടത്തിയത്‌. അരുണാചൽ പ്രദേശിലേക്ക്‌ വിനോദയാത്ര പോവുകയാണെന്ന്‌ പറഞ്ഞിരുന്നതിനാൽ വീട്ടുകാർ പൊലീസിൽ പരാതിയൊന്നും നൽകിയിരുന്നില്ല. മൂന്ന്‌ ദിവസം മുന്നേ വിളിച്ചപ്പോഴും രണ്ട്‌ ദിവസം കൊണ്ട്‌ തിരിച്ചെത്തുമെന്നാണ്‌ ഇവർ വീട്ടുകാരോട്‌ അറിയിച്ചിരുന്നതെന്ന്‌ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്‌.പി അനിൽകുമാർ പറഞ്ഞു. നിലവിൽ തിരുവനന്തപുരത്ത്‌ മാത്രമാണ്‌ പരാതി ലഭിച്ചിട്ടുള്ളത്‌. മരണത്തിന്‌ കാരണം ദുർമന്ത്രമാണെന്ന കാര്യത്തിൽ …

അരുണാചൽപ്രദേശിൽ മലയാളി ദമ്പതികളുടെ മരണം; ദുർമന്ത്രമാണെന്ന കാര്യത്തിൽ വീട്ടുകാർക്ക്‌ ഉറപ്പില്ല, പുനർജനിയിൽ സംശയം Read More »

ചൈനയുടെ നീക്കം യുക്തിരഹിതമെന്ന് ഇന്ത്യ

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ സ്ഥാലങ്ങൾക്ക് പുതിയ പേരുകൾ നൽകാനുള്ള ചൈനയുടെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രാലയം. ചൈന കണ്ടെത്തിയ പേരുകൾകൊണ്ട് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് അരുണാചൽ പ്രദേശ് എന്ന യാഥാർഥ്യത്തെ മാറ്റാൻ കഴിയുന്നതല്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അരുണാചൽ പ്രദേശിലെ 30 ഓളം സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകിക്കൊണ്ട് ചൈന പുറത്തുവിട്ട പട്ടികയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു കേന്ദ്രത്തിന്‍റെ പ്രസ്താവന. ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുകൾ മാറ്റാനുള്ള യുക്തി രഹിതമായ …

ചൈനയുടെ നീക്കം യുക്തിരഹിതമെന്ന് ഇന്ത്യ Read More »

എ.എ.പി എം.പി സഞ്ജയ് സിങ്ങിന് ജാമ്യം

ന്യൂഡൽഹി: ആംആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിങ്ങിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മദ്യനയക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത സഞ്ജയ് സിങ്ങ് ആറ് മാസത്തോളം ജയിലിലായിരുന്നു. ജസ്റ്റിസ് സഞ്ജയ് ഖന്ന, ദിപാങ്കർ ദത്ത, പി.ബി വരാലെ എന്നിവരുടെ ബെഞ്ചാണ് സഞ്ജയ് സിങ്ങിൻറെ ജാമ്യ ഹർജി പരിഗണിച്ചത്. വിചാരണ കോടതി നിശ്ചയിച്ച വ്യവസ്ഥകൾ‌ക്കും നിബന്ധനകൾക്കും വിധേയമായാവും സഞ്ജ് സിങ്ങിനെ വിട്ടയക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് തടസ്സമുണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തിഹാറിൽ കെജ്‌രിവാൾ അസ്വസ്ഥൻ

ന്യൂഡൽഹി: തിഹാർ ജയിലിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പിന്നിട്ടത് ഉറക്കമില്ലാത്ത രാത്രി. മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റു ചെയ്ത കെജ്‌രിവാളിനെ ഏപ്രിൽ 15 വരെ കോടതി ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹത്തെ തിഹാർ ജയിലിലേക്ക് മാറ്റിയത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 4 മണിയോടെയാണ് കെജ്‌രിവാളിനെ ജയിലിലെത്തിച്ചത്. അതിനു ശേഷം അദ്ദേഹത്തിന്‍റെ പ്രമേഹം 50ൽ താഴെയായതോടെ ഉടൻ ഡോക്റ്റർമാരുടെ നിർദേശത്തോടെ മരുന്നുകൾ ലഭ്യമാക്കി. രണ്ടാം നമ്പർ ജയിലിലാണ് കെജ്‌രിവാളിനെ പാർപ്പിച്ചിരിക്കുന്നത്. തിഹാർ ജയിലിൽ എത്തുന്ന …

തിഹാറിൽ കെജ്‌രിവാൾ അസ്വസ്ഥൻ Read More »

പതഞ്ജലി പരസ്യ കേസ്; ബാബാ രാംദേവ് നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ചു

ന്യൂഡൽഹി: പതഞ്ജലിയുടെ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്ന കേസിൽ സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി ക്ഷമ ചോദിച്ച് പതഞ്ജലി ആയുർവേദ സഹസ്ഥാപകൻ ബാബ രാംദേവ്. എന്നാൽ ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച് ഇരുവരും നൽകിയ സത്യവാങ്മൂലം അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കമ്പനിയുടെ മാനേജിങ്ങ് ഡയറക്‌ടർ ആചാര്യ ബാലകൃഷ്ണയ്ക്കൊപ്പമാണ് ബാബ രാംദേവ് കോടതിയിൽ ഹാജരായത്. ഹൃദയത്തിൽ നിന്നുള്ള ക്ഷമയാചനയല്ലെന്ന് കോടതി നിരീക്ഷിച്ചു. പിന്നാലെയാണ് ഇരുവരും സമർപ്പിച്ച സത്യവാങ്മൂലം അംഗീകരിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചത്. പരസ്യങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പി ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസിലാണ് ഇരുവരും സത്യവാങ്മൂലം നൽകിയത്. കേസ് …

പതഞ്ജലി പരസ്യ കേസ്; ബാബാ രാംദേവ് നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ചു Read More »

ഓപ്പറേഷൻ താമരയുടെ ഭാഗമായില്ലെങ്കിൽ ഇ.ഡി തന്നെയും അറസ്റ്റ് ചെയ്യും; ഡൽഹി മന്ത്രി അതിഷി

ന്യൂഡൽഹി: ബി.ജെ.പിയുടെ ഓപ്പറേഷൻ താമരയുടെ ഭാഗമായില്ലെങ്കിൽ തന്നെയും ഇ.ഡി അറസ്റ്റ് ചെയ്യുമെന്ന് എ.എ.പി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി. ഒരു മാസത്തിനകം അറസ്റ്റ് ഉണ്ടകുമെന്നും അതിഷി പറഞ്ഞു. എ.എ.പിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബി.ജെ.പിയിൽ ചേർന്നാൽ അറസ്റ്റ് ഒഴിവാക്കാമെന്ന് പറഞ്ഞു. സൗരവ് ഭരദ്വാജ്, രാഘവ് ഛദ്ദ, ദുർഗേഷ് പഥക് തുടങ്ങിയവരെയും അറസ്റ്റ് ചെയ്യും. തന്‍റെ വീട്ടിൽ റെയ്ഡ് നടക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

38 വിമാന സർവീസുകൾ റദ്ദാക്കി വിസ്താര

ന്യൂഡൽഹി: പൈലറ്റുമാരുടെ അഭാവംമൂലം പ്രധാന നഗരങ്ങളിൽ നിന്നുള്ള 38 വിമാന സർവീസുകൾ റദ്ദാക്കി വിസ്താര എയർലൈൻസ്. മുംബൈയിൽ നിന്നുള്ള 15 വിമാനങ്ങളും ഡൽഹിയിൽ നിന്നുള്ള 12 വിമനാങ്ങളും ബാം​ഗ്ലൂരിൽ നിന്നുള്ള 11 വിമാനങ്ങളും റദ്ദാക്കിയതായി വിസ്താര പ്രസ്താവനയിലൂടെ അറിയിച്ചു. തിങ്കളാഴ്ച 50 വിമാന സർവ്വീസുകൾ റദ്ദാക്കുകയും 160 വിമനാങ്ങൾ വൈകുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ വിസ്താരയുടെ നൂറിലേറെ വിമാന സർവ്വീസുകളാണ് വൈകുകയോ റദ്ദാക്കുകയോ ചെയ്തത്. ശമ്പളം പുനഃക്രമീകരിച്ചതിലുള്ള പൈലറ്റുമാരുടെ നിസഹകരണമാണ് പ്രതിസന്ധിക്കിടയാക്കിയതെന്നാണ് റിപ്പോർട്ട്.