Timely news thodupuzha

logo

Month: August 2024

വി.കെ പ്രകാശിനെതിരെ വീണ്ടും പീഡന കേസ്

കൊല്ലം: കഥ കേൾക്കാനെന്ന വ‍്യാജേന യുവ എഴുത്തുകാരിയെ ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന പരാതിയിൽ സംവിധായകൻ വി.കെ പ്രകാശിനെതിരെ കേസെടുത്ത് പൊലീസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നിലവിൽ സിനിമ മേഖലയിൽ നിന്ന് ഉയർന്ന് വന്ന പത്താമത്തെ കേസാണിത്. 2022 ഏപ്രിലിൽ കൊല്ലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സിനിമയുടെ കഥ പറയുന്നതുമായി ബന്ധപെട്ട് രണ്ടുവർഷം മുമ്പാണ് യുവതി വി.കെ പ്രകാശുമായി ബന്ധപെടുന്നത്. കഥയുടെ ചെറിയരൂപം അയച്ചുകൊടുത്തപ്പോൾ ഇഷ്ട്ടപെട്ടെന്നും കൊല്ലത്തേക്കേ് വരണമെന്നും ആവശ‍്യപെട്ടു. കൊല്ലത്ത് എത്തിയ …

വി.കെ പ്രകാശിനെതിരെ വീണ്ടും പീഡന കേസ് Read More »

സെയ്ദു മുഹമ്മദ് പ്രസിഡന്റ്, ഡൊമിനിക് മാത്യു ജനറൽ സെക്രട്ടറി

സെയ്ദു മുഹമ്മദ്(പ്രസിഡന്റ്) തൊടുപുഴ: ഇടുക്കി ജില്ല റബ്ബർ ഡീലേഴ്സ് അസോസ്സിയേഷൻ ഭാരവാഹികളായി സെയ്ദ് മുഹമ്മദ്(പ്രസിഡന്റ്), സാജു കെ തോമസ്(വൈസ് പ്രസിഡന്റ്), ഡൊമിനിക് മാത്യു(ജനറൽ സെക്രട്ടറി), ജോയി മെതിപാറ(ജോയിന്റ് സെക്രട്ടറി), ജോണി ജോർജ്ജ് കിഴക്കേക്കര(ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു. ഡൊമിനിക് മാത്യു(ജനറൽ സെക്രട്ടറി) ടാപ്പിം​ഗ് തൊഴിലാളികളുടെ അഭാവം മൂലം ഷീറ്റ് റബ്ബർ നിർമ്മാണത്തിലെ കുറവ് വ്യാപാര മേഖലയെ ബാധിക്കുന്നതായി യോ​ഗം ചൂണ്ടിക്കാട്ടി. ഈ കുറവ് പരിഹരിക്കുന്നതിന് റബ്ബർ ബോഡിന്റെ നേതൃത്വത്തിൽ ലേബർ ബാങ്ക് രൂപീകരിക്കണമെന്നും യോ​ഗം ആവശ്യപ്പെട്ടു.

വയനാട് ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി 1000 സ്ക്വയര്‍ഫീറ്റില്‍ ഒറ്റനില വീടാണ് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷിയോഗത്തില്‍ അറിയിച്ചു. ഭാവിയില്‍ രണ്ടാമത്തെ നിലകൂടിക്കെട്ടാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലങ്ങാടിലെ ദുരന്തബാധിതര്‍ക്കും പുനരധിവാസം ഉറപ്പാക്കും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതുവായ ക്രമീകരണങ്ങള്‍ ഉണ്ടാകും. വീട് നഷ്ടപ്പെട്ടവര്‍ക്കാണ് പുനരധിവാസത്തില്‍ മുന്‍ഗണന നല്‍കുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും. …

വയനാട് ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി Read More »

സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കേരളത്തിലെ 11 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെവരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

നാദാപുരത്ത് കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരുക്ക്

കോഴിക്കോട്: നാദാപുരത്ത് കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരുക്കേറ്റു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസില്‍ കുടുങ്ങിപ്പോയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ഫയര്‍ഫോഴ്സെത്തി രക്ഷിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും വടകരയിൽ നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കെ.എസ്.ആർ.ടി.സി ബസിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ രണ്ടു ബസുകളിലായി 30ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥികളടക്കമുള്ളവർക്കാണ് പരുക്കേറ്റത്. എല്ലാവരെയും നാദാപുരം താലൂക്ക് …

നാദാപുരത്ത് കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരുക്ക് Read More »

Bax: Cəzbedici Əmsallar Təklif Etməklə Vətəndaşları Tora Salanlar Yanlış Yola Düşməyin!

Bax: Cəzbedici Əmsallar Təklif Etməklə Vətəndaşları Tora Salanlar Yanlış Yola Düşməyin!Çünki Mastercard kazinoları ilə yanaşı, mükəmməl özəllikləri ilə diqqətinizi çəkəcək digər kazino saytları da mövcuddur. Yəni kontor dövlətin dəstəyinə bel bağlaya bilməyəcək müştərinin uduşundan kəsə, hətta ödənişdən imtina da edə bilər. Bundan digər, ofşor zonalarda qeydiyyatdan keçmiş kontorlar üzərindən oynayan həmvətənlərimiz günlərin birində töycü orqanları …

Bax: Cəzbedici Əmsallar Təklif Etməklə Vətəndaşları Tora Salanlar Yanlış Yola Düşməyin! Read More »

Pin Up Indir Android ⭐️ Pinup Indir Mobil Cazino Uygulamasıdır Kalvin E Bazar

Pin Up Indir Android ⭐️ Pinup Indir Mobil Cazino Uygulamasıdır Kalvin E BazarBundan sonra tətbiqləriniz arasında onlayn kazinoda ziyarət edə biləcəyiniz vahid düymə olacaq. Content Pin-up Casino Bonus Pul Çıxarılır? Rro’yxatdan O’tish Va Kirish Pin Up Pin Up Yükle Apk Indir 724 Archivos Qazanma Şansınızı Necə Genişlətmək Olar Təhlükəsizlik Və Lisenziya Pin Up Pin Up …

Pin Up Indir Android ⭐️ Pinup Indir Mobil Cazino Uygulamasıdır Kalvin E Bazar Read More »

കട്ടപ്പനയിൽ പണം ഇടപാടിനെച്ചൊല്ലി തർക്കം; യുവാവിനെ മർദിച്ച് സ്കൂട്ടർ തട്ടിയെടുത്തു, മൂന്ന് പേർ അറസ്റ്റിൽ

ഇടുക്കി: വായ്‌പയായി വാങ്ങിയ 200 രൂപ തിരികെ ആവശ്യപ്പെട്ട യുവാവിനെ മർദിക്കുകയും സ്‌കൂട്ടർ തട്ടിയെടുക്കുകയും ചെയ്‌ത മൂന്നുപേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. നത്തുകല്ല് തെങ്ങുംമൂട്ടിൽ നിബിൻ സുബീഷ്(19), വലിയപാറ മുത്തനാട്ട്തറയിൽ ഗോകുൽ രഘു(21), എഴുകുംവയൽ കിഴക്കേചെരുവിൽ അക്ഷയ് സനീഷ്(21) എന്നിവരാണ് പിടിയിലായത്. മുളകരമേട് സ്വദേശിയായ ആലേപുരയ്ക്കൽ ശരത് രാജീവിനാണ് മർദ്ദനമേറ്റത്. ശരത് വായ്‌പയായി നൽകിയ 200 രൂപ തിരികെ ആവശ്യപ്പെട്ടപ്പോഴായിരുന്നു മൂവരും ചേർന്ന് മർദിച്ചത്. തുടർന്ന് ശരത്തിൻ്റെ സ്‌കൂട്ടറും തട്ടിയെടുത്ത് ഒളിപ്പിച്ചു. പൊലീസ് അന്വേഷണത്തിൽ ഇരട്ടയാർ …

കട്ടപ്പനയിൽ പണം ഇടപാടിനെച്ചൊല്ലി തർക്കം; യുവാവിനെ മർദിച്ച് സ്കൂട്ടർ തട്ടിയെടുത്തു, മൂന്ന് പേർ അറസ്റ്റിൽ Read More »

പന്നിമറ്റത്ത് കടകളിൽ മോഷണം; ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല

തൊടുപുഴ: പന്നിമറ്റം ടൗണിൽ 4 കടകളിൽ വ്യാഴാഴ്ച രാത്രിയിൽ പൂട്ടു തകർത്ത് കവർച്ച. കുറച്ച് മാസങ്ങൾക്ക് മുമ്പും പന്നിമറ്റത്ത് മോഷണം ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ കള്ളനെ പിടിക്കാൻ ആയിട്ടില്ല. കാഞ്ഞാർ പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ദിവസം സമീപ പ്രദേശമായ പൂമാലയിലെ കടകളിലും മോഷണം നടത്തിയിരുന്നു. മോഷ്ടാവിനെ കണ്ടെത്താൻ എത്രയും വേഗം പോലീസിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണമെന്നും രാത്രികാലങ്ങളിൽ പോലീസ് പെട്രോളിങ്ങ് നടത്തണമെന്നും വെള്ളിയാമറ്റം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം.ജെ മാത്യു ആവശ്യപ്പെട്ടു.

മുല്ലപെരിയാർ ജന സംരക്ഷണ സമിതി സംസ്ഥാനതല ജനകീയ കൺവെൻഷൻ 31ന് തൊടുപുഴയിൽ

തൊടുപുഴ: മുല്ലപെരിയാർ ജന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 31ന് ഉച്ചക്ക് രണ്ട് മണിക്ക് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ വച്ച് സംസ്ഥാനതല ജനകീയ കൺവെൻഷൻ നടത്തുമെന്ന് ജനറൽ കൺവീനർ പി.ടി ശ്രീകുമാർ, ചെയർമാൻ അഡ്വ. റോയ് വാരികാട്ട് എന്നിവർ അറിയിച്ചു. ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും കേരളത്തിന് ദോഷകരമായ കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമരസമിതി രൂപീകരിക്കാൻ ജനസംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി സമരങ്ങളെ കുറിച്ചും നിയമനടപടികളെ കുറിച്ചും ആലോചിക്കുവാൻ വേണ്ടിയിട്ടാണ് കൺവെൻഷൻ നടത്തുന്നത്. മലങ്കര ഓർത്തഡോക്സ് മെത്രോപ്പൊലീത്ത …

മുല്ലപെരിയാർ ജന സംരക്ഷണ സമിതി സംസ്ഥാനതല ജനകീയ കൺവെൻഷൻ 31ന് തൊടുപുഴയിൽ Read More »

ഇടുക്കി മൂലമറ്റം ഇലപ്പള്ളിയിൽ വ്യാപക മോഷണം

ബല്ലാരി രാജൻ മൂലമറ്റം: ഇലപ്പള്ളിയിൽ വ്യാപക മോഷണം. ഒട്ടുപാൽ, പിണ്ടി പാൽ, റബ്ബർ ഷീറ്റ് തുടങ്ങിയവയാണ് മോഷ്ടിക്കുന്നത്. മറ്റ് തൊഴിലുകൾ ഒന്നുമില്ലാതെ കറങ്ങി നടക്കുന്ന കുളമാവ്, ആലിൻ ചുവട് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകളാണ് മോഷണം നടത്തുന്നത്. ബുധനാഴ്ച മോഷണ മുതലുമായി മൂലമറ്റത്തേക്ക് മോഷ്ടാക്കൾ പോകുന്നത് കണ്ട് ഒരു യുവാവ് വിളിച്ച് പറഞ്ഞതിനെ തുടർന്ന് പുതുപ്പറമ്പിൽ ജെയ്സണും സംഘവും സ്ഥലത്ത് ചെന്നപ്പോൾ മോഷണ മുതൽ ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപെട്ടു. പണം കൊണ്ട് പോകാൻ കടയുടമ വിളിച്ച് …

ഇടുക്കി മൂലമറ്റം ഇലപ്പള്ളിയിൽ വ്യാപക മോഷണം Read More »

ദക്ഷിണ കൊറിയയിലെ പുസാൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി തൊടുപുഴക്കാരി

തൊടുപുഴ: സമുദ്രജലത്തിൻ്റെ താപവ്യതിയാനത്തെപ്പറ്റി നടത്തിയ ഗവേഷണത്തിന്(ഓഷ്യനോഗ്രാഫി) ദക്ഷിണ കൊറിയയിലെ പുസാൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി തൊടുപുഴ സ്വദേശിനി അനില റാണി ജോളി. തൊടുപുഴ, കാഞ്ഞിരമറ്റം അരയകുന്നേൽ ജോളി മാത്യുവിൻ്റെയും നാൻസി ജോളിയുടെയും മകളും പയ്യന്നൂർ, വെള്ളൂർ വലിയ വളപ്പിൽ ശ്യാം കമലിൻ്റെ ഭാര്യയുമാണ്.

ഷൂട്ടിങ്ങ് ലോക്കേഷനില്‍ നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ വീണ്ടും കേസ് രജിസ്ട്രർ ചെയ്തു

തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസ്. തിരുവനന്തപുരത്തെ നടിയാണ് പരാതിക്കാരി. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘം വ്യാഴാഴ്ച നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജയസൂര്യക്കെതിരെ കൊച്ചി സ്വദേശിനിയായ നടിയും പരാതി നൽകിയിരുന്നു. ഇതോടെ ജയസൂര്യക്കെതിരേ രജിസ്റ്റർ ചെയ്യുന്ന …

ഷൂട്ടിങ്ങ് ലോക്കേഷനില്‍ നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ വീണ്ടും കേസ് രജിസ്ട്രർ ചെയ്തു Read More »

Dirección General De Juegos Y Sorteos:: Prevención Y Pelea Al Juego Ilega

Dirección General De Juegos Y Sorteos:: Prevención Y Pelea Al Juego Ilegal Ingresos Por Ganancias En Casinos Y Apuestas En Línea Lo Que Debes Saber Content Casinos Para Iphone Abrir Una Cuenta Nueva En Algun Casino En Línea Variaciones Del Bono Está Cortes A Las Ofertas Exclusivas Formando Profesionales Elige Entre El Bono Con Tiradas …

Dirección General De Juegos Y Sorteos:: Prevención Y Pelea Al Juego Ilega Read More »

“aviator Casino Jouez Démo Gratuite + Bonu

“aviator Casino Jouez Démo Gratuite + Bonus Jeu De London Sur L’avion Aviateur : Comment Jouer, économiser Et S’inscrire Août 2024 Content Caractéristiques Principales Man Jeu Aviator Meilleurs Casinos Pour Jouer À Aviator Comment Gagner Para L’argent Sur Le Jeu Aviator? Jeu Sobre Paris Sur L’avion Aviateur : Comment Jouer, Gagner Et S’inscrire Quel Internet Site Est …

“aviator Casino Jouez Démo Gratuite + Bonu Read More »

“Your Ex Yatırıma 2000 Tl Bonu

“Your Ex Yatırıma 2000 Tl Bonus Mariobet Gi̇ri̇ş: Mariobet-güncel Gi̇ri̇ş Mari̇obet Güncel Adres 2024 Content Mariobet Canlı Destek Mariobet Mariobet Giriş – Mobil Giriş Mariobet Holdem Poker Oyunları Mariobet Canlı Casino En Yeni Oyunlar Casino Oyunları İçin Mariobet Giriş Sitesi Mariobet Bonuslar Mariobet Giriş Sitesi İle Oyun Kategorilerine Erişim Sağlama Casino Oyunları Güvenli Mi? Mariobet …

“Your Ex Yatırıma 2000 Tl Bonu Read More »

¿son Legales Mis Casinos Online Sobre México

¿son Legales Mis Casinos Online Sobre México? La Web Estatal Casa De Apuestas Y Casino Content Sistema Penal Acusatorio ¿necesitas Ayuda Con Tu Estrategia Fiscal? Juegos De Online Casino En Los La Cual No Necesitas Enormemente Dinero Servicio De Asesoramiento Contable Y Money Para Personas Físicas Y Morales Juegos Olímpicos 2024: Mis Tiempos Más Rápidos …

¿son Legales Mis Casinos Online Sobre México Read More »

888starz: Official Sporting Activities Betting Website Within India 202

888starz: Official Sporting Activities Betting Website Within India 2024 “Get Bonus Of Upward To 100 Eur! Content Popular 888starz Online Casino Games How To Play Aviator In 888starz Casino Tarz Payment Methods In India To Get Access To Your 888 Starz Main Benefits To Be Able To Start Playing With 888starz Actual Promo Codes Download …

888starz: Official Sporting Activities Betting Website Within India 202 Read More »

Plinko Application Review Legit And Fake Apk Regarding Playing Plinko For Real Mone

Plinko Application Review Legit And Fake Apk Regarding Playing Plinko For Real Money Download Plinko App Content Plinko Online Game App For Android Os, Ios And Pc Are Plinko Apps Safe In Addition To Legit? How To Understand A Fraudulent Plinko App? Plinko Sport Variations And Rtp Plinko Variations Can Players Enjoy Plinko For Real …

Plinko Application Review Legit And Fake Apk Regarding Playing Plinko For Real Mone Read More »

ഒരുമിക്കാം വൃത്തിയാക്കാം തീവ്ര ശുചീകരണ യജ്ഞത്തിന് തുടക്കമായി

ഇടുക്കി: ഒരുമിക്കാം വൃത്തിയാക്കാം തീവ്ര ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പുളിയന്മല- തൊടുപുഴ സംസ്ഥാന പാതയുടെമൂലമറ്റം മുതല്‍ ചെറുതോണി വരെയുള്ള ഭാഗം വൃത്തിയാക്കി.ചെറുതോണി മുതല്‍ പാറമട വരെ ഒരു ടീമും മൂലമറ്റം മുതല്‍ പാറമട വരെ മറ്റൊരു സംഘവും ശുചീകരണത്തില്‍ പങ്കാളികളായി.എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമാണ് എന്ന പ്രതിജ്ഞ ചൊല്ലിയതിന് ശേഷമാണ് പല ഗ്രൂപ്പുകളായി തിരിഞ്ഞ് ടീമുകള്‍ ശുചീകരണം നടത്തിയത്. അറക്കുളം , വാഴത്തോപ്പ് പഞ്ചായത്തുകളും ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, വനം വകുപ്പ് എന്നിവ കൈകോര്‍ത്താണ് ശുചീകരണ …

ഒരുമിക്കാം വൃത്തിയാക്കാം തീവ്ര ശുചീകരണ യജ്ഞത്തിന് തുടക്കമായി Read More »

കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുമെന്ന് കരുതുന്ന പുതിയ ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീന ഫലമായാണ് കേരളത്തില്‍ ശക്തമായ മഴ ലഭിക്കുന്നത്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് …

കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം Read More »

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തിൽ മാറ്റം വന്നു: സ്മൃതി ഇറാനി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തിൽ മാറ്റം വന്നിട്ടുണ്ടെന്ന് മുൻ കേന്ദ്രമന്ത്രിയും അമേഠി എംപിയുമായ സ്മൃതി ഇറാനി. അ്ദദേഹം വിജയിച്ചുവെന്ന് സ്വയം വിലയിരുത്തുന്നു. ജാതി രാഷ്ട്രീയത്തിൽ തുടങ്ങി പ്രകോപിപ്പിക്കുന്ന പ്രസംഗങ്ങൾ വരെ അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന കാര്യങ്ങൾ പുതിയ തന്ത്രത്തിന്‍റെ ഭാഗമാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ജാതിയെക്കുറിച്ച് സംസാരിക്കുമ്പോഴും പാർലമെന്‍റിൽ വെള്ള ഷർട്ട് ധരിക്കുമ്പോഴും യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന കാര്യത്തിൽ അദ്ദേഹം ബോധവാനാണ്. പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിടാൻ കരുതിക്കൂട്ടിയുള്ള നീക്കങ്ങളാണ് അദ്ദേഹം നടത്തുന്നതെന്നും സമൃതി ഇറാനി പറഞ്ഞു. …

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തിൽ മാറ്റം വന്നു: സ്മൃതി ഇറാനി Read More »

ആറാട്ടണ്ണൻ അടക്കം 5 പേർ ചേർന്ന് ട്രാൻസ്ജെൻഡർ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി; കേസ് രജിസ്റ്റർ ചെയ്തു

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ട്രാൻസ്ജെൻഡർ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി ഉൾപ്പെടെ അ‍ഞ്ച് പേർക്കെതിരേ കേസ്. ഹ്രസ്വചിത്രസംവിധായകൻ വിനീത്, അലിൻ ജോസ് പെരേര, ബ്രൈറ്റ്, അഭിലാഷ് എന്നിവരാണ് മറ്റു പ്രതികൾ. ഓഗസ്റ്റ് 13നാണ് ട്രാൻസ്ജെൻഡർ യുവതി പരാതി നൽകിയത്. പൊലീസ് കേസെടുക്കാൻ തയാറായില്ലെന്നും ആരോപണമുണ്ട്. യുവതി മജിസ്ട്രേറ്റിനു മുൻപിൽ മൊഴി നൽകി. സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്ന യുവതിയെ ചിറ്റൂർ ഫെറിക്കടുത്തുള്ള ഫ്ലാറ്റിലേക്ക് ഏപ്രിൽ 12ന് വിനീതാണ് വിളിച്ച് …

ആറാട്ടണ്ണൻ അടക്കം 5 പേർ ചേർന്ന് ട്രാൻസ്ജെൻഡർ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി; കേസ് രജിസ്റ്റർ ചെയ്തു Read More »

ലൈംഗിക പീഡന കേസിൽ മുകേഷിന്റെ അറസ്റ്റ് 5 ദിവസത്തേക്ക് തടഞ്ഞ് കോടതി

തിരുവനന്തപുരം: കൊച്ചി നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എം.എൽ.എയുമായ മുകേഷിനെതിരായ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് തടഞ്ഞ് കോടതി. എറണാകുളം പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. അടുത്ത അഞ്ച് ദിവസത്തേക്ക് അറസ്റ്റ് പാടില്ലെന്നും മുന്‍കൂർ ജാമ്യാപേക്ഷയിൽ സെപ്റ്റംബർ മൂന്നിന് വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. മുകേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് നടപടി.

സമൂഹ മാധ്യങ്ങളിൽ ​ഗാനങ്ങൾ ആലപിച്ച് ശ്രദ്ധേയനായ വി.റ്റി രാജു നിര്യാതനായി

തൊടുപുഴ: സംഗീതത്തെ പ്രണയിച്ച തൊടുപുഴയുടെ സ്വന്തം ഗായകൻ തൊടുപുഴ വെങ്ങല്ലൂർ വടക്കേപ്പറമ്പിൽ വി.റ്റി രാജു(57) വിടപറഞ്ഞു. ലേബർ ഓഫീസ് ജീവനക്കാരനായിരുന്ന രാജു സമഹ മാധ്യങ്ങളിലും ​ഗാനങ്ങൾ ആലപിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. ​ഗാനമേളകളിലും പടുമായിരുന്നു. ഒരു ട്രൂപ്പിൽ സജീവമാകാൻ തുടങ്ങവേയാണ് അദ്ദേഹത്തിൻ്റെ വേർപാട്. സംസ്കാരം 30/08/2024(വെള്ളി) മൂന്നിന് ശാന്തി തീരത്ത്. ഭാര്യ ജെയിന അരിക്കുഴ പാറയിൽ കുടുംബാഗം. മക്കൾ: അശ്വതി, ഐശ്വര്യ, അശ്വിൻ. മരുമകൻ: വൈശാഖ്.

തത്ക്കാലം രാജിവയ്ക്കണ്ടതില്ല; നിലപാട് മാറ്റി സി.പി.എം: മുകേഷിന് പാർട്ടിയുടെ പൂർണ പിന്തുണ

തിരുവനന്തപുരം: നടിയുടെ ലൈംഗിക ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ എം.എൽ.എ മുകേഷ് തത്ക്കാലം രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിൽ സി.പി.എം. വെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിന്‍റേതാണ് തീരുമാനം. എന്നാൽ സിനിമാ നയ രൂപവത്കരണ സമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ മുകേഷിനെ ഒഴിവാക്കും. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് മുകേഷ് ഇതുവരെ തയാറായിട്ടില്ല. എന്നാൽ കേസുമായി മുന്നോട്ടു പോവാനാണ് മുകേഷിനോട് പാർട്ടി നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ ഇത് ബ്ലാക്ക് മെയിലിങ്ങുമായി ബന്ധപ്പെട്ട കേസാണെന്നാണ് അറിയിച്ചത്. തന്നെ കുടുക്കാൻ ശ്രമിച്ചതിനുള്ള തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും അതെല്ലാം കോടതിയിൽ …

തത്ക്കാലം രാജിവയ്ക്കണ്ടതില്ല; നിലപാട് മാറ്റി സി.പി.എം: മുകേഷിന് പാർട്ടിയുടെ പൂർണ പിന്തുണ Read More »

കാഫിർ സ്‌ക്രീൻഷോട്ടിൻറെ ഉറവിടം കണ്ടെത്തണം; ഹൈക്കോടതി

കൊച്ചി: വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിൽ സർക്കാരിന് രൂക്ഷ വിമർശനം. വിവാദ സ്‌ക്രീൻഷോട്ടിൻറെ ഉറവിടം കണ്ടെത്തണമെന്നും മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ഉള്ള ചിലരെ ചോദ്യം ചെയ്തിട്ടില്ല, ഇവരെ ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റീസ് ബെച്ചു കുര്യൻറെ ബെഞ്ചാണ് എം.എസ്.എഫ് നേതാവ് പി.കെ മുഹമ്മദ് കാസിം സമർപ്പിച്ച ഹർജി പരിഗണിച്ചത്. ഹർജിക്കാരനായ എം.എസ്.എഫ് നേതാവിൻറെ പരാതിയിൽ വ്യാജരേഖ ചമയ്ക്കൽ വകുപ്പ് ചുമത്തി എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. പലരുടെയും മൊബൈൽ ഫോണുകൾ കണ്ടുകെട്ടിയിട്ടിയിട്ടുണ്ടെന്നും അതിൽ ഫോറൻസിക് …

കാഫിർ സ്‌ക്രീൻഷോട്ടിൻറെ ഉറവിടം കണ്ടെത്തണം; ഹൈക്കോടതി Read More »

ഡീൻ കുര്യാക്കോസ് എം.പിയ്ക്ക് അടിമാലിയിൽ സ്വീകരണം നൽകി

അടിമാലി: ഇടുക്കി പാർലമെൻ്റ മണ്ഡലത്തിൽ നിന്ന് വിജയിച്ച ഡീൻ കുര്യാക്കോസ് എം.പിക്ക് യു.ഡി.എഫ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാങ്കുളം പള്ളിവാസൽ ബൈസൻവാലി തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം നൽകി സാജു ജോസ് അദ്ധ്യക്ഷത വഹിച്ചു സി.എം.പി ജില്ലാ സെക്രട്ടറി കെ.എ കുര്യൻ പര്യടന പരിപാടി മാങ്കുളത്ത് ഉദ്ഘാടനം ചെയ്തു. ഒ.ആർ ശശി, പി.വി സ്ക്കറിയ, ബാബു കുര്യാക്കോസ്, പി.സി ജയൻ, ബാബു കിച്ചേരി, ജോർജ് തോമസ്, എം.എ അൻസാരി, എസ്.എ ഷജാർ, കെ.പി അസിസ്, ബേബിച്ചൻ …

ഡീൻ കുര്യാക്കോസ് എം.പിയ്ക്ക് അടിമാലിയിൽ സ്വീകരണം നൽകി Read More »

മൺസൂൺ ട്രക്കിംഗ് സമാപിച്ചു

തൊടുപുഴ: യൂത്ത് ഹോസ്റ്റൽസ് അസ്സോസിയേഷൻ ഓഫ് ഇന്ത്യ ഇടുക്കി യൂണിറ്റ്, ഇ.പി.സി കേരളയുമായി ചേർന്ന് ചിന്നാർ വന്യജീവി സങ്കേതത്തിൽ സംഘടിപ്പിച്ച ദ്വിദിന മൺസൂൺ ട്രക്കിംഗ് ക്യാമ്പ് സമാപിച്ചു. ചിന്നാർ-പാമ്പാർ വന മേഖലയിലും മുരുകൻ മല, മറയൂർ ഗ്രാമം എന്നിവിടങ്ങളിലൂടെയുമാണ് രണ്ട് ദിവസത്തെ യാത്രാ പരിപാടി നടത്തിയത്. കേരളത്തിലും, അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി നാൽപതോളം യുവതീയുവാക്കൾ ട്രക്കിംഗിൽ പങ്കാളികളായി. യൂത്ത് ഹോസ്റ്റൽസ് അസ്സോസിയേഷന്റെ സ്ഥാപക ദിനാചരണവും ഇതോടനുബന്ധിച്ച് നടത്തുകയുണ്ടായി. ഇടുക്കി യൂണിറ്റ് പ്രസിഡന്റ് എൻ രവീന്ദ്രൻ, ജില്ലാ ട്രഷറർ …

മൺസൂൺ ട്രക്കിംഗ് സമാപിച്ചു Read More »

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ യുദ്ധം; റ്റൊമാറ്റിന ഫെസ്റ്റിവൽ ആഘോഷിച്ച് സ്പെയിൻ

മാഡ്രിഡ്: ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ യുദ്ധമെന്ന് അറിയപ്പെടുന്ന പരമ്പരാ​ഗത റ്റൊമാറ്റിന ഫെസ്റ്റിവലിൽ സ്പെയിനിലെ ബുനോൾ തെരുവ് ചുവന്നു. ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർ പഴുത്ത തക്കാളികൾ പരസ്പരമെറിയുന്നതാണ് രീതി. ഇന്നലെ നടന്ന ഫെസ്റ്റിവലിൽ 22,000ത്തോളം പേർ പങ്കെടുത്തു.എല്ലാ വർഷവും ആ​ഗസ്ത് അവസാന വാരത്തിൽ വലൻസിയയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബുനോൾ തെരുവിലാണ് റ്റൊമാറ്റീന ഫെസ്റ്റിവൽ നടക്കുന്നത്. ഏഴ് ട്രക്കുകളിലായി 150 ടൺ തക്കാളിയാണ് ഫെസ്റ്റിവലിന് വേണ്ടി എത്തിച്ചത്. വർഷത്തിൽ ഒരിക്കൽ നടക്കുന്ന സ്പെയിനിന്റെ പരമ്പരാ​ഗത ആഘോഷത്തിൽ പങ്കെടുക്കാൻ …

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ യുദ്ധം; റ്റൊമാറ്റിന ഫെസ്റ്റിവൽ ആഘോഷിച്ച് സ്പെയിൻ Read More »

എസ്.ടി, എസ്.ടി സംവരണത്തിൽ ക്രീമിലെയർ നടപ്പിലാക്കാനുള്ള നീക്കം പുനപരിശോധിക്കണം; സുരേന്ദ്രൻ കരിപ്പുഴ

തൊടുപുഴ: ഒ.ബി.സി സംവരണത്തിൽ ക്രീമിലെയർ വ്യവസ്ഥ നടപ്പിലാക്കിയതിനു സമാനമായി എസ്.സി, എസ്.ടി സംവരണത്തിലും ക്രീമിലെയർ നടപ്പിലാക്കാനുള്ള നീക്കത്തിനു പിറകിൽ സാമ്പത്തിക സംവരണ താല്പര്യങ്ങളാണുള്ളത്. അത്തരം വ്യവസ്ഥകൾ അടിച്ചേൽപ്പിക്കാനുള്ള നിർദേശങ്ങളും ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിധിയിലുണ്ട്. ഇത്തരം നിർദേശങ്ങൾ സംവരണത്തിന്റെയും സാമൂഹ്യനീതിയുടെയും യഥാർത്ഥ താല്പര്യങ്ങളെ അട്ടിമറിക്കുന്നതാണ്. സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ അഭിപ്രായപ്പെട്ടു. അയ്യൻകാളി ജയന്തിയോടനുബന്ധിച്ച് തൊടുപുഴ വ്യാപാര ഭവൻ ഹാളിൽ നടന്ന സാമൂഹ്യനീതി സംഗമം ഉദ്ഘാടനം ചെയ്ത് …

എസ്.ടി, എസ്.ടി സംവരണത്തിൽ ക്രീമിലെയർ നടപ്പിലാക്കാനുള്ള നീക്കം പുനപരിശോധിക്കണം; സുരേന്ദ്രൻ കരിപ്പുഴ Read More »

ബ്രോ ഡാഡി അസി. ഡയറക്ടര്‍ കോള നല്‍കി പീഡിപ്പിച്ചുവെന്ന് ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി

തിരുവനന്തപുരം: ‘ബ്രോ ഡാഡി’ സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ സിനിമയുടെ അസിസ്റ്റന്‍റ് ഡയറക്ടര്‍മാരിലൊരാള്‍ പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു പരാതി. പരാതിയില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രത്യേക അന്വേഷണസംഘത്തിന് ഇന്ന് പരാതി നല്‍കുമെന്ന് അവര്‍ അറിയിച്ചു. 2021 ഓഗസ്റ്റ് എട്ടിന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. വിവാഹ സീന്‍ ഷൂട്ട് ചെയ്യുന്നതിന് അവിടത്തെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്‍ ആളെ തേടിയത്. അസോസിയേഷന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അഭിനയിക്കാനെത്തിയത്. വീണ്ടും സീനില്‍ അവസരം …

ബ്രോ ഡാഡി അസി. ഡയറക്ടര്‍ കോള നല്‍കി പീഡിപ്പിച്ചുവെന്ന് ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി Read More »

നടിയും സിദ്ധിക്കും ഒരേ സമയം ഹോട്ടലിൽ എത്തിയിരുന്നു: ലൈം​ഗീക പീഡന പരാതിയിൽ സിദ്ദിഖിനെതിരേ നിർണായക തെളിവുകൾ

തിരുവനന്തപുരം: ലൈംഗികാരോപണ പരാതിയിൽ നടൻ സിദ്ദിഖിനെതിരേ നിർണായക തെളിവുകൾ കണ്ടെത്തി അന്വേഷണ സംഘം. സിദ്ദിഖും പരാതിക്കാരിയായ യുവനടിയും തിരുവനന്തപുരത്തെ ഹോട്ടലില്‍ ഉണ്ടായിരുന്നതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഹോട്ടലിലെ രജിസ്റ്ററിൽ രണ്ടു പേരുടേയും പേരുകളുണ്ട്. പ്രിവ്യൂഷോയിക്ക് ശേഷമാണ് ഇരുവരും ഹോട്ടലിലെത്തിയത്. പ്രിവ്യൂവിന് ഇരുവരും ഉണ്ടായിരുന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. രജിസ്റ്ററിൽ പേരെഴുതി ഒപ്പ് വച്ച ശേഷമാണ് നടി സിദ്ദിഖിന്‍റെ മുറിയിലെത്തുന്നത്. ഇരുവരും ഒരേ സമയത്ത് ഹോട്ടലിലുണ്ടായിരുന്നു. സിദ്ദിഖ് ഒന്നാം നിലയിലെ മുറിയിലാണുണ്ടായിരുന്നത്. തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം …

നടിയും സിദ്ധിക്കും ഒരേ സമയം ഹോട്ടലിൽ എത്തിയിരുന്നു: ലൈം​ഗീക പീഡന പരാതിയിൽ സിദ്ദിഖിനെതിരേ നിർണായക തെളിവുകൾ Read More »

കർണാടകയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരനെ കുത്തി കൊലപ്പെടുത്തി

ബാംഗ്ലൂർ: കർണാടകയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരൻ കുത്തേറ്റു മരിച്ചു. തുമക്കുരു മധുഗിരി സ്വദേശി രാമകൃഷ്ണയാണ്(48) കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ടെർമിനൽ ഒന്നിന് സമീപമുള്ള പാർക്കിംഗ് ഏരിയയിലാണ് ഇയാൾ കുത്തേറ്റ് മരിച്ചത്. രമേശിൻ എന്നയാളാണ് രാമകൃഷ്ണയെ കുത്തി കൊലപ്പെടുത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പ്രതി ജീവനക്കാരനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ ശുചി മുറിക്ക് സമീപമാണ് രാമകൃഷ്‌ണയെ പ്രതിയായ രമേശ് ആക്രമിച്ചത്.രമേശ് കയ്യിൽ കരുതിയ കത്തി എടുത്ത് കുത്തുകയായിരുന്നു …

കർണാടകയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരനെ കുത്തി കൊലപ്പെടുത്തി Read More »

പാറ്റയുടെ 2024ലെ സുവർണ പുരസ്കാരം ഏറ്റുവാങ്ങി 
കേരള ടൂറിസം

തിരുവനന്തപുരം: നൂതന പ്രചാരണ പ്രവർത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ(പാറ്റ) 2024ലെ സുവർണ പുരസ്കാരം കേരള ടൂറിസത്തിന് സമ്മാനിച്ചു. പാറ്റ ട്രാവൽ മാർട്ട് 2024 ന്റെ ഭാഗമായി തായ്‍ലൻഡിലെ ബാങ്കോക്ക് ക്വീൻ സിരികിറ്റ് നാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി. മക്കാവു ഗവ. ടൂറിസം ഓഫീസ് ഡയറക്ടർ മരിയ ഹെലീന ഡി സെന്ന ഫെർണാണ്ടസ്, പാറ്റ സിഇഒ നൂർ അഹമ്മദ് ഹമീദ് എന്നിവരുടെ സാന്നിധ്യത്തിൽ പാറ്റ …

പാറ്റയുടെ 2024ലെ സുവർണ പുരസ്കാരം ഏറ്റുവാങ്ങി 
കേരള ടൂറിസം Read More »

ലൈം​ഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി.കെ പ്രകാശ്

കൊച്ചി: കഥാചർച്ചയ്ക്കായി ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ഉപദ്രവിച്ചെന്ന യുവ കഥാകൃത്തിന്റെ പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി.കെ പ്രകാശ്. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് കാണിച്ചാണ് ഹർജി നൽകിയത്. യുവതി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ഡിജിപിക്കും, പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. കഴിഞ്ഞ ദിവസം യുവ കഥാകൃത്ത് അരോപണവുമായി എത്തിയതിന് പിന്നാലെയാണ് വികെ പ്രകാശ് മുൻകൂർ ജാമ്യം തേടിയത്. ജാമ്യ ഹർജി ഇന്ന് പരി​ഗണിക്കും. സിനിമയുടെ കഥ പറയാൻ ഹോട്ടൽ മുറിയിലെത്തിയപ്പോഴാണ് …

ലൈം​ഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി.കെ പ്രകാശ് Read More »

ടെലി​ഗ്രാം മേധാവി പവേൽ ദുരോവിനെതിരെ കുറ്റം ചുമത്തി ഫ്രഞ്ച് കോടതി

പാരിസ്: ടെലിഗ്രാം സി.ഇ.ഒ പവേൽ ദുരോവിന്റെ മേൽ കുറ്റം ചുമത്തി ഫ്രഞ്ച്‌ കോടതി. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ടെലിഗ്രാമിൽ വ്യാപകമായതിനാലാണ്‌ ടെലി​ഗ്രാം മേധാവിക്ക് മേൽ കുറ്റം ചുമത്തിയിരിക്കുന്നത്‌. ഇതോടെ പവേൽ ദുരോവിന്‌ ഫ്രാൻസ് വിട്ട്‌ പോവാനാവില്ല. കുറ്റം ചുമത്തിയേേതാടെ പവേൽ ദുരോവിനെതിരെ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കും.ശനിയാഴ്ച വൈകിട്ട് പാരിസിലെ ലെ ബുർഗേ വിമാനത്താവളത്തിൽ നിന്നാണ്‌ പവേലിനെ അറസ്റ്റ്‌ ചെയ്തത്‌. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ ടെലിഗ്രാം ഉപയോഗിക്കുന്നുവെന്നും, ഇത്‌ നിയന്ത്രിക്കുന്നതിൽ ദുരോവ്‌ പരാജയപ്പെട്ടു എന്നതിനാലുമായിരുന്നു ദുരോവിന്റെ അറസ്റ്റ്. മയക്കുമരുന്ന്‌ കടത്ത്‌, …

ടെലി​ഗ്രാം മേധാവി പവേൽ ദുരോവിനെതിരെ കുറ്റം ചുമത്തി ഫ്രഞ്ച് കോടതി Read More »

ഇടുക്കി രൂപത മരിയൻ തീർത്ഥാടനം; ട്രാഫിക്, വാളണ്ടിയർ കമ്മിറ്റികളുടെ അവലോകനയോഗം നടത്തി

രാജാക്കാട്: മരിയൻ തീർത്ഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയിലേക്ക് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ നിന്നും സെപ്തംബർ ഏഴിന് രാവിലെ 10 ന് നടത്തപ്പെടുന്ന നാലാമത് ഇടുക്കി രൂപത മരിയൻ തീർത്ഥാടനത്തിൻ്റെ ട്രാഫിക്, വാളണ്ടിയർ കമ്മിറ്റികളുടെ അവലോകനയോഗം രാജാക്കാട് ദിവ്യജ്യോതി പാരീഷ് ഹാളിൽ നടത്തി.രാജാക്കാട് ഫൊറോന വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. രാജാക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി വിനോദ്കുമാർ ട്രാഫിക് ക്രമീകരണങ്ങൾ വിശദീകരിച്ചു. ഫാ. ജോബി മാതാളികുന്നേൽ,ഫാ.ജോയ്സ് കൊച്ചീത്തറ,ഫാ ജോയൽ വള്ളിക്കാട്ട്,ഫാ.ജോസ് …

ഇടുക്കി രൂപത മരിയൻ തീർത്ഥാടനം; ട്രാഫിക്, വാളണ്ടിയർ കമ്മിറ്റികളുടെ അവലോകനയോഗം നടത്തി Read More »

ഗുജറാത്തിൽ കനത്ത മഴ: മരണ സംഖ്യ 28 ആയി

ഗാന്ധിനഗർ: ഗുജറാത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്നു ദിവസങ്ങളിലായി സംസ്ഥാനത്ത് 28 പേർ മരിച്ചതായി റിപ്പോർട്ടുകൾ. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 18,000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു, 11 ജില്ലകളിൽ ഇന്ന് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിഴന്‍റെ മുന്നറിയിപ്പ്. മോർബി ജില്ലയിലെ ധവാന ഗ്രാമത്തിന് സമീപം കവിഞ്ഞൊഴുകുന്ന കോസ്‌വേ മുറിച്ചുകടക്കുന്നതിനിടെ അവർ സഞ്ചരിച്ച ട്രാക്ടർ ട്രോളി ഒഴുകിപ്പോയതിനെ തുടർന്ന് കാണാതായ ഏഴുപേരും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ബിയറിന് 10 മുതൽ 30 രൂപ വരെ വില വർധന

ബെംഗളൂരു: കർണാടകയിൽ ബിയർ വില 10 രൂപ മുതൽ 30 രൂപ വരെ വർധിപ്പിച്ചേക്കും. വീര്യത്തിന്‍റെ അടിസ്ഥാനത്തിൽ 3 നികുതി സ്ലാബുകൾ ഏർപ്പെടുത്തുന്നതോടെയാണു വിലവർധന. പ്രീമിയം ബ്രാൻഡ് മദ്യത്തിന്‍റെ വില 25 % വരെ കുറച്ചതിനു പിന്നാലെയാണിത്. 2023–24 സാമ്പത്തിക വർഷത്തിൽ ബീയർ വിൽപനയിലൂടെ 5703 കോടി രൂപയാണു സർക്കാരിനു ലഭിച്ചത്. 2 വർഷത്തിനിടെ സംസ്ഥാനത്തു ബിയർ വിൽപന ഇരട്ടിച്ചതോടെയാണ് വരുമാന വർധന ലക്ഷ്യമിട്ടുള്ള നടപടി. സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റതിനു ശേഷം 2 തവണ ബിയർ വില …

ബിയറിന് 10 മുതൽ 30 രൂപ വരെ വില വർധന Read More »

ലൈംഗികാരോപണങ്ങളില്‍ ഉത്തരവാദിത്വത്തോടെ പ്രതികരിക്കേണ്ട അവസരത്തില്‍ ഭീരുക്കളെപ്പോലെ അവർ ഒഴിഞ്ഞ് മാറി; നടി പാർവ്വതി

കൊച്ചി: ലൈംഗികാരോപണത്തെ തുടർന്ന് താര സംഘടന അമ്മ പിരിച്ച് വിട്ടതിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. താര സംഘനയുടെ അംഗങ്ങള്‍ക്കെതിരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ ഉത്തരവാദിത്വത്തോടെ പ്രതികരിക്കേണ്ട അവസരത്തില്‍ ഭീരുക്കളെപ്പോലെ അവർ ഒഴിഞ്ഞ് മാറുകയാണ് ചെയ്തതെന്ന് പാർവതി പറഞ്ഞു. പാർവതിയുടെ പറഞ്ഞതിൽ നിന്നും – ഈ വാർത്ത ആദ്യം കേട്ടുപ്പോൾ അവർ ഇത്ര ഭീരുക്കളാണോ എന്നാണ് തോന്നിയത്. ഈ വിഷയങ്ങളില്‍ ഉത്തരവാദിത്വത്തോടെ സംസാരിക്കാനുള്ള ഒരു സ്ഥാനത്താണ് അവര്‍ ഇരുന്നിരുന്നത്. …

ലൈംഗികാരോപണങ്ങളില്‍ ഉത്തരവാദിത്വത്തോടെ പ്രതികരിക്കേണ്ട അവസരത്തില്‍ ഭീരുക്കളെപ്പോലെ അവർ ഒഴിഞ്ഞ് മാറി; നടി പാർവ്വതി Read More »

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

തൃശൂർ: കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസ്. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് ചാനലുകൾ ഉൾപ്പടെയുള്ള മാധ്യമങ്ങൾക്കെതിരെയാണ് കേസ്. സുരേഷ് ഗോപിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ വിഷ്ണുരാജിനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റി, കേന്ദ്രമന്ത്രിയുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഭാരതീയ ന്യായ് സംഹിതയിലെ, 329(3), 126(2), 132 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതിൽ രണ്ടെണ്ണം ജാമ്യമില്ലാ വകുപ്പുകളാണ്. ലൈംഗികാരോപണം നേരിടുന്ന എം.എൽ.എ മുകേഷിന്‍റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ …

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ് Read More »

യുവനടിയുടെ ലൈം​ഗിക പീഡന പരാതിയിൽ 7 നടന്മാർക്കെതിരെയും എഫ്.ഐ.ആ‍ര്‍ രജിസ്റ്റ‍ര്‍ ചെയ്തു

കൊച്ചി: സിനിമാ മേഖലയിലെ ലൈംഗിക ആരോപണ പരാതിയിൽ കൂടുതൽ താരങ്ങൾക്കെതിരെ കേസ്. മരട് സ്വദേശിയായ നടിയുടെ പരാതിയിൽ ഏഴ് പേര്‍ക്കെതിരെയും എഫ്.ഐ.ആ‍ര്‍ രജിസ്റ്റ‍ര്‍ ചെയ്‌തു. ഇടവേള ബാബു, മണിയൻ പിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ. വി.എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. മുകേഷ്, ജയസൂര്യ എന്നിവർക്കെതിരെ നേരത്തെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. ഏഴ് പേര്‍ക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം …

യുവനടിയുടെ ലൈം​ഗിക പീഡന പരാതിയിൽ 7 നടന്മാർക്കെതിരെയും എഫ്.ഐ.ആ‍ര്‍ രജിസ്റ്റ‍ര്‍ ചെയ്തു Read More »

സംസ്ഥാനത്ത് 5 വർഷത്തിനിടെ സംഭവിച്ചത് 1,94,285 റോഡ് അപകടങ്ങൾ; ജീവൻ നഷ്ടപ്പെട്ടത് 19,245 പേർക്ക്

തൃക്കാക്കര: കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റോഡ് അപകടങ്ങളിൽ മരിച്ചത് 19,245 പേർ.1,94,285 റോഡ് അപകടങ്ങളാണ് ഇക്കാലയളവിൽ ഉണ്ടായതെന്നും പൊലീസ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ പറയുന്നു.അപകടങ്ങളിൽ 2,20,396പേർക്ക് പരുക്കേറ്റു. 2019 മുതൽ 2023 വരെയുള്ള കണക്കാണിത്. ഈ വർഷം ഏപ്രിൽ വരെ മാത്രം 17,409 അപകടങ്ങളുണ്ടായി. 1,393 പേർ മരിച്ചു. 19,441പേർക്കു പരുക്കേറ്റു. കണക്കുകൾ ഇങ്ങനെ – 2019: അപകടങ്ങളുടെ എണ്ണം(41111), മരണം(4440), പരുക്കേറ്റവർ(46055). 2020: അപകടങ്ങളുടെ എണ്ണം(27877), മരണം(2979), പരുക്കേറ്റവർ(30510). 2021: അപകടങ്ങളുടെ എണ്ണം(33296), …

സംസ്ഥാനത്ത് 5 വർഷത്തിനിടെ സംഭവിച്ചത് 1,94,285 റോഡ് അപകടങ്ങൾ; ജീവൻ നഷ്ടപ്പെട്ടത് 19,245 പേർക്ക് Read More »

കുന്നം – മുതലക്കോടം ബൈപാസ്സ് റോഡ്; അനുകൂല റിപ്പോര്‍ട്ട്‌ കൈമാറിയിട്ട് ഒരു വര്‍ഷം: നടപടികള്‍ ഇപ്പോഴും പ്രാരംഭഘട്ടത്തില്‍

മുതലക്കോടം: കുന്നം – മുതലക്കോടം ബൈപാസ്സ് നടപടികള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ. പട്ടയം കവല മുതല്‍ തൊടുപുഴ വരെ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്കും തിരക്കും ഒഴിവാക്കാനായി കുന്നത്ത് നിന്ന് തുടങ്ങി പട്ടയം കവല കനാല്‍ കടന്ന് മുതലക്കോടം ഹോളിഫാമിലി ആശുപത്രിക്ക് പിന്നില്‍കൂടി സെയ്ന്റ ജോർജ്ജ് സ്‌റ്റേഡിയത്തിനടത്ത് എത്തി ഇല്ലിടച്ചുവട്, പെട്ടേനാട് വഴി ഏഴല്ലൂര്‍ റോഡില്‍ പ്രവേശിച്ച് അവിടെ നിന്ന് മങ്ങാട്ടുകവല – ഷാപ്പുംപടി നാലുവരിപാതയില്‍ എത്തുന്നതാണ്‌ നിര്‍ദിഷ്ട ബൈപാസ്സ്. നഗരസഭയുടെ ടൗണ്‍പ്ലാനിലും ഇതിന് അംഗീകാരമുണ്ട്. കുന്നം – …

കുന്നം – മുതലക്കോടം ബൈപാസ്സ് റോഡ്; അനുകൂല റിപ്പോര്‍ട്ട്‌ കൈമാറിയിട്ട് ഒരു വര്‍ഷം: നടപടികള്‍ ഇപ്പോഴും പ്രാരംഭഘട്ടത്തില്‍ Read More »

മാധ്യമ പ്രവർത്തകരെ തള്ളി മാറ്റിയ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ അന്വേഷണം

തൃശൂർ: മാധ്യമ പ്രവർത്തകരെ തള്ളി മാറ്റിയ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ അന്വേഷണത്തിന് നിർദേശം. മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരെയുടെ പരാതിയിലാണ് തൃശൂർ സിറ്റി കമ്മിഷണർ അന്വേഷണത്തിന് നിർദേശം നൽകിയത്. തൃശൂർ എ.സി.പിയാണ് അന്വേഷണം നടത്തുക. വ്യാഴാഴ്ച അനിൽ അക്കരയുടെ മൊഴിയെടുക്കും. മാധ്യമപ്രവർത്തകരുടെ മൊഴിയെടുക്കാനും സാധ്യതയുണ്ട്. സിനിമാ മേഖലയിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്കിടെയാണ് ഇത് എന്‍റെ വഴിയാണ് എന്‍റെ അവകാശമാണെന്നു പറഞ്ഞു കൊണ്ട് ക്ഷുഭിതനായി കടന്നു പോയത്.

സ്ത്രീകളെ കഴിവും കരുത്തും ബുദ്ധിയും കുറഞ്ഞവരായി കാണുന്ന പൊതുബോധത്തെ പ്രതിരോധിക്കേണ്ടിയിരിക്കുന്നുവെന്ന് രാഷ്ട്രപതി

ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരേ രാജ്യം ഉണരേണ്ട കാലമായെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. സ്ത്രീകളെ കഴിവും കരുത്തും ബുദ്ധിയും കുറഞ്ഞവരായി കാണുന്ന പൊതുബോധത്തെ പ്രതിരോധിക്കേണ്ടിയിരിക്കുന്നു. മതിയാക്കേണ്ടത് മതിയാക്കിയേ തീരൂവെന്നും രാഷ്‌ട്രപതി വ്യക്തമാക്കി. വാർത്താ ഏജൻസിക്ക് നൽകിയ ലേഖനത്തിലാണ് സ്ത്രീ സുരക്ഷയെയും ശാക്തീകരണത്തെയും കുറിച്ച് രാഷ്‌ട്രപതിയുടെ ഓർമപ്പെടുത്തൽ. കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്റ്ററെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് രാഷ്‌ട്രപതി ശക്തമായി രംഗത്തെത്തിയത്. സ്ത്രീ സുരക്ഷ: മതിയാക്കേണ്ടത് മതിയാക്കണമെന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ …

സ്ത്രീകളെ കഴിവും കരുത്തും ബുദ്ധിയും കുറഞ്ഞവരായി കാണുന്ന പൊതുബോധത്തെ പ്രതിരോധിക്കേണ്ടിയിരിക്കുന്നുവെന്ന് രാഷ്ട്രപതി Read More »

അതിതീവ്ര ന്യൂനമർദ്ദം അറബിക്കടലിൽ: സെപ്റ്റംബർ 1 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതി തീവ്ര ന്യൂനമർദ്ദം സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതി ചെയ്യുന്നു. വ്യാഴാഴ്ച രാവിലെയോടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കൻ അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ ഇന്ന് മുതൽ അടുത്ത അ‍ഞ്ച് ദിവസം വ്യാപകമായി മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 30ന് അതി ശക്തമായ മഴയ്ക്കും സെപ്റ്റംബർ 1 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് …

അതിതീവ്ര ന്യൂനമർദ്ദം അറബിക്കടലിൽ: സെപ്റ്റംബർ 1 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം Read More »