Timely news thodupuzha

logo

Month: September 2024

ഇടുക്കി ജില്ലയിൽ വൈറൽ പനി വർധിക്കുന്നു

തൊടുപുഴ: അമീബിക് മസ്തിഷ്ക ജ്വരം പോലെയുള്ള മാരക രോഗങ്ങളിൽ ജില്ലയ്ക്ക് ആശങ്കപ്പെടാനില്ലെങ്കിലും മറ്റ് പനികൾ വ്യാപിച്ചിരിക്കുകയാണ്. വൈറൽ പനിയാണ് കൂടുതലും. ഈ മാസം 23 വരെ 5720 പേർ പനിക്ക് ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിന് പുറമേ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവർ വേറെയും. രണ്ടേ മൂന്ന് ദിവസം കൊണ്ട് പനി മാറിയാലും ചുമയും മറ്റ് ശാരീരിക അസ്വസ്ഥതകളും ആഴ്ചകൾ നീണ്ട് നിൽക്കുന്ന സ്ഥിതിയാണ്. പലർക്കും ദിവസങ്ങളുടെ ഇടവേളകളിൽ പനി ആവർത്തിക്കുകയും ചെയ്യുന്നു. സ്കൂൾ കുട്ടികൾക്കിടയിലും …

ഇടുക്കി ജില്ലയിൽ വൈറൽ പനി വർധിക്കുന്നു Read More »

വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട ഇത് പാർട്ടി വേറെയാണ്; അൻവറിന്റെ വീടിന് മുന്നിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് സി.പി.എം

മലപ്പുറം: പിണറായി വിജയനും സി.പി.എമ്മിനുമെതിരെ ആരോപണം ഉന്നയിച്ച പി.വി അൻവർ എം.എൽ.എയ്ക്കെതിരെ ഫ്ലക്സ് ബോർഡ് അടിച്ച് സി.പി.എം. ഒതായി ബ്രാഞ്ചാണ് എം.എൽ.എയുടെ നിലമ്പൂരിലെ വീടിന് മുന്നിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട ഇത് പാർട്ടി വേറെയാണ് എന്നാണ് ഫ്ലക്സ് ബോർഡിൽ എഴുതിയിട്ടുള്ളത്. മുഖ‍്യമന്ത്രിയുടെയും എം.വി ഗോവിന്ദന്‍റെയും ചിത്രങ്ങൾ ഫ്ലക്സ് ബോർഡിലുണ്ട്. അതേസമയം പി.വി അൻവറിന് അഭിവാദ‍്യം അർപ്പിച്ച് മലപ്പുറം ടൗണിലും ഫ്ലക്സ് ബോർഡ് ഉയർന്നു. മലപ്പുറം തുവ്വൂരിൽ ലീഡർ കെ.കരുണാകരൻ ഫൗണ്ടേഷൻ കമ്മിറ്റിയുടെ …

വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട ഇത് പാർട്ടി വേറെയാണ്; അൻവറിന്റെ വീടിന് മുന്നിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് സി.പി.എം Read More »

മുഖ്യമന്ത്രിയുടെ തേജസ് ഈ വര്‍ത്തമാനം കൊണ്ട് കെട്ടുപോകില്ലെന്ന് റ്റി.പി രാമകൃഷ്ണന്‍

കോഴിക്കോട്: പി.വി അന്‍വര്‍ എം.എൽ.എ ശത്രുക്കളുടെ കൈയില്‍ കളിക്കുകയാണെന്ന് സംശയിക്കുന്നതായി എല്‍.ഡി.എഫ് കണ്‍വീനര്‍ റ്റി.പി രാമകൃഷ്ണന്‍. അന്‍വറിന്‍റെ ചെയ്തികള്‍ തെറ്റാണ്. ജനങ്ങളില്‍ നിന്ന് നേടിയ അംഗീകാരമാണ് മുഖ്യമന്ത്രിക്ക്. ജനങ്ങള്‍ നല്‍കിയ സൂര്യതേജസാണ് മുഖ്യമന്ത്രിയുടേതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. അന്‍വര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നു. അത് പൂര്‍ത്തിയാകും മുമ്പ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല. പാര്‍ട്ടി നിലപാടാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മുഖ്യമന്ത്രി ചതിച്ചുവെന്ന് അന്‍വര്‍ പറയുന്നത് അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിര്‍മിച്ചതല്ല. ആ ശോഭ ഈ …

മുഖ്യമന്ത്രിയുടെ തേജസ് ഈ വര്‍ത്തമാനം കൊണ്ട് കെട്ടുപോകില്ലെന്ന് റ്റി.പി രാമകൃഷ്ണന്‍ Read More »

ഹാഷിഷ് ഓയിൽ കൈവശം വച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിന തടവും പിഴയും ശിക്ഷ

തൊടുപുഴ: 2018 ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. കോട്ടയം മുട്ടമ്പലം ഇരയിൽ കടവ് കരയിൽ വട്ടക്കുന്നേൽ നിഷാന്ത് പോൾ കുര്യനെയാണ് 510 ഗ്രാം ഹാഷിഷ് ഓയിൽ കൈവശം വച്ച കുറ്റത്തിന്റെ പേരിൽ പിടികൂടുന്നത്. കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന റ്റി.എ അശോക് കുമാറും സംഘവും ചേർന്ന് കണ്ടുപിടിച്ച കേസിൽ കോട്ടയം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന പി.വി ഏലിയാസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചിച്ചു. തുടർന്ന് തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ജഡ്ജ് കെ.എൻ …

ഹാഷിഷ് ഓയിൽ കൈവശം വച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിന തടവും പിഴയും ശിക്ഷ Read More »

കോളേജ് യൂണിയൻ നോമിനേഷൻ സംബന്ധിച്ച തർക്കം; പോളി ടെക്നിക് പ്രിൻസിപ്പലിനെ ഉപരോധിച്ചു

മുട്ടം: ഒക്ടോബർ നാലിന് നടക്കുന്ന പോളിടെക്നിക് കോളേജ് യൂണിയൻ തി തെരഞ്ഞെടുപ്പ് നോമിനേഷൻ സംബന്ധിച്ച് തർക്കത്തെ തുടർന്ന് പ്രിൻസിപ്പലിനെ എസ്.എഫ്.ഐ ഉപരോധിച്ചു. മുട്ടം പോളിടെക്നിക് പ്രിൻസിപ്പൽ മായയെയാണ് തടഞ്ഞ് വെച്ചത്. തുടർന്ന് കെ.എസ്.യു – എസ്.എഫ്.ഐ നേതാക്കളുമായി നടത്തിയ ചർച്ചക്ക് ഒടുവിൽ രാത്രി ഏഴ് മണിയോടെ ഉപരോധം അവസാനിപ്പിച്ചു. ജനറൽ സെക്രട്ടറി പോസ്റ്റിലേക്ക് കെ.എസ്.യു നൽകിയ നോമിനേഷൻ തള്ളണമെന്ന് ആവശ്യപ്പെട്ടായിരുന്നു എസ്.എഫ്.ഐ ഉപരോധം. സ്ഥാനാർത്ഥിയെ പിന്താങ്ങിയ വ്യക്തിയുടെ പേരിലെ അക്ഷരത്തെറ്റ് ആരോപിച്ചായിരുന്നു പരാതി. എന്നാൽ ഇരുകൂട്ടരുടേയും സാന്നിധ്യത്തിൽ …

കോളേജ് യൂണിയൻ നോമിനേഷൻ സംബന്ധിച്ച തർക്കം; പോളി ടെക്നിക് പ്രിൻസിപ്പലിനെ ഉപരോധിച്ചു Read More »

തൃശൂരിൽ മൂന്നിടത്തെ എ.റ്റി.എമ്മുകളില നിന്നും മോഷണം പോയത് 60 ലക്ഷം രൂപ

തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത‍്യയുടെ മൂന്ന് എ.റ്റി.എമ്മുകളിലാണ് വൻ കവർച്ച നടന്നത്. തൃശൂരിലെ മാപ്രാണം, കോലാഴി, ഷൊർണൂർ റോഡ് എന്നിവടങ്ങളിലെ എടിഎമ്മുകളിലാണ് കവർച്ച നടന്നത്. മൂന്ന് എ.റ്റി.എമ്മുകളിൽ നിന്നായി 60 ലക്ഷം രൂപ നഷ്ട്ടപെട്ടുവെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് കവർച്ച നടന്നതെന്നാണ് വിലയിരുത്തൽ. ഗ‍്യാസ് കട്ടർ ഉപയോഗിച്ചാണ് എ.റ്റി.എം തകർത്തത്. കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇതര സംസ്ഥാന മോഷ്ട്ടാക്കളാണോ ഇവർ എന്ന് പൊലീസ് സംശയിക്കുന്നു.

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ശനിയാഴ്ച മുതൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുള്ളത്. തിങ്കളാഴ്ച വരെ വിവധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പിൽ‌ പറഞ്ഞിരിക്കുന്നത്. മുന്നറിയിപ്പുകൾ: ശനി(28/09/2024): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി. ഞായർ(29/09/2024): പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, …

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത Read More »

Informações Acerca Do Mostbet Em Portugal Factos Importantes

Informações Acerca Do Mostbet Em Portugal Factos Importantes” Casino Mostbet Jogue Em Melhores Máquinas Slots Online E Máquinas Slot Ao Vivo Content 🤑 Mostbet Promoções Atraentes As Melhores Apostas Online “mostbet Portugal Pt Casino 🕵️ Como Sony Ericsson Registrar No Mostbet Casino? 📱 Mostbet Excelente Aplicação Móvel Segurança 🤔 Como Posso Fechar A Minha Conta …

Informações Acerca Do Mostbet Em Portugal Factos Importantes Read More »

ഭൂമാഫിയയെ വാഴാൻ വിടില്ല: മന്ത്രി കെ രാജൻ

ഇടുക്കി: പണത്തിൻ്റേയും മസിൽപവറിന്റെയും ബലത്തിൽ ഭൂമികയ്യടക്കിവെക്കാമെന്ന തോന്നൽ കേരളത്തിൽ നടക്കില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിൽ ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ പട്ടയ വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം . ഭൂമിപെറ്റ് പെരുകില്ല. ഭൂമിക്ക് രേഖ വേണം.ഭൂമിയുടെ അതിരും കണക്കും തിട്ടപ്പെടുത്താനാണ് ഡിജിറ്റൽ റീസർവ്വെ നടത്തുന്നത്. അക്കാര്യത്തിൽ ആശങ്ക വേണ്ട. പേൾ , റിലീസ്, ഇ- മാപ്പ് എന്നീ ആപ്പുകൾ ചേർത്ത് എൻ്റെ ഭൂമി എന്ന പേരിൽ ഇൻ്റഗ്രേറ്റഡ് പോർട്ടൽ രൂപികരിക്കുകയാണ്. ഈ …

ഭൂമാഫിയയെ വാഴാൻ വിടില്ല: മന്ത്രി കെ രാജൻ Read More »

ഗുണ്ടകളെ നിയന്ത്രിക്കാനുള്ള പദ്ധതി; എ.ഡി.ജി.പി നിരീക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: ഗുണ്ടാ വിളയാട്ടം നിയന്ത്രിക്കുന്നതിനുള്ള സർക്കാർ പദ്ധതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായി നടപ്പിലാക്കുന്നുവെന്ന് എ.ഡി.ജി.പി (ക്രമസമാധാനം) ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. 2022 അവസാനം പോലീസ് തയ്യാറാക്കിയ ഗുണ്ടകളുടെ പട്ടികയിൽ 2272 പേരാണ് ഉണ്ടായിരുന്നതെന്നും ഇത് ഒന്നരവർഷം കൊണ്ട് 2815 ആയി ഉയർന്നുവെന്നും ആരോപിക്കുന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 438 കൊലപാതകങ്ങളും 1358 വധശ്രമങ്ങളും നടന്നതായി പരാതിക്കാരൻ ആരോപിച്ചു. സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി ക്രമസമാധാന വിഭാഗം അഡീഷണൽ ഡി.ജി.പി …

ഗുണ്ടകളെ നിയന്ത്രിക്കാനുള്ള പദ്ധതി; എ.ഡി.ജി.പി നിരീക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More »

പഠന സഹായ കിറ്റുകള്‍ വിതരണം ചെയ്തു

ഇടുക്കി: ബൗദ്ധിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമഗ്ര ശിക്ഷാ കേരളയുടെയും ഹൈദരാബാദ് ആസ്ഥാനമായ എന്‍.ഐ.ഇ.പി.ഐ.ഡിയുടെയും നേതൃത്വത്തില്‍ പഠന സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. സമഗ്ര ശിക്ഷാ ഇടുക്കി ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദുമോള്‍ ഡി ഉപകരണ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍ഐഇപിഐഡി സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ ഗ്രിഗര്‍ പൗലോസ് പദ്ധതി വിശദീകരണം നടത്തി. ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 27 കുട്ടികള്‍ക്കാണ് വിവിധ വിഭാഗങ്ങളിലായി ടി.എല്‍.എം കിറ്റുകള്‍ വിതരണം ചെയ്തത്. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പഠനം …

പഠന സഹായ കിറ്റുകള്‍ വിതരണം ചെയ്തു Read More »

ഭൂനിയമ ചട്ടരൂപീകരണം: സാധാരണക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ

ഇടുക്കി: സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ ഭൂനിയമ ചട്ടരൂപികരണം ഉണ്ടാകില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ .ഇടുക്കി ജില്ലാതല പട്ടയമേള ചെറുതോണി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കയ്യേറ്റങ്ങളെ ഒരു തരത്തിലും അനുവദിക്കില്ലെന്നും എത്ര വലിയവനായാലും നടപടിയുണ്ടാകും. ചൊക്രമുടി വിഷയം നിയമപരമായി നേരിടും. പാവപ്പെട്ട മനുഷ്യരുടെ ഭൂമി അന്യാധീനമാകാൻ അനുവദിക്കില്ല. അതിനാണ് പട്ടയ ബോഡ് രൂപികരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.പരിപാടിയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഇടുക്കിയിലെ ഭൂവിഷയങ്ങളിൽ സർക്കാർ വലിയ പ്രാധാന്യമാണ് …

ഭൂനിയമ ചട്ടരൂപീകരണം: സാധാരണക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ Read More »

അർജുന്റെ ലോറി കരയിൽ എത്തിച്ചു

ഷിരൂർ: ഗം​ഗാവലിപുഴയിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ അർജുന്റെ ലോറി കരയിലേക്ക് എത്തിക്കുന്നു. ക്രെയിനുകൾ ഉപയോ​ഗിച്ച് ലോറി മുകളിലേക്ക് ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ലോറി പൂർണമായി കരയിലേക്ക് എത്തിച്ചിട്ടുണ്ട്. റോഡിലേക്ക് വലിച്ചുകയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ലോറിക്കുള്ളിൽ കൂടുതൽ അസ്ഥികൾ കണ്ടെത്തിയതായും വിവരമുണ്ട്. ഇന്നലെ തന്നെ ലോറി കരയിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ലോറിയിൽ കെട്ടിയ വടം രണ്ട് തവണ പൊട്ടിയതിനാൽ കരയ്ക്കെത്തിക്കാനായിരുന്നില്ല. ഇന്ന് കൂടുതൽ ക്രെയിനുകളെത്തിച്ച് ദൗത്യം തുടരുകയായിരുന്നു. ഇന്നലെ ഉച്ചയോടെ കോൺടാക്ട് പോയിന്റിൽ പന്ത്രണ്ടടി താഴ്ചയിൽ നിന്നാണ് നാവികസേന ലോറി കണ്ടെത്തിയത്. …

അർജുന്റെ ലോറി കരയിൽ എത്തിച്ചു Read More »

പീഡനക്കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനായുള്ള തെരച്ചിൽ തുടരുന്നു

കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിനായുള്ള തെരച്ചിൽ തുടരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം നടക്കുന്നുണ്ട്. സിദ്ദിഖ് രാജ‍്യം കടക്കാതിരിക്കാനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ലുക്കൗട്ട് നോട്ടീസ് പതിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മുൻകൂർ ജാമ‍്യപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ സുപ്രീം കോടതിയിൽ ജാമ‍്യപേക്ഷ നൽകാനുള്ള ശ്രമത്തിലാണ് സിദ്ദിഖ്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയെ സിദ്ദിഖ് സമീപിച്ചതായാണ് വിവരം. അതേസമയം സിദ്ദിഖിന്‍റെ മുൻകൂർ ജാമ‍്യപേക്ഷയിൽ ഉത്തരവ് …

പീഡനക്കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനായുള്ള തെരച്ചിൽ തുടരുന്നു Read More »

അർജുന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ

തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുന്‍റെ മൃതദേഹം ഗംഗാവലി പുഴയിൽ നിന്നും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അർജുന്‍റെ മരണത്തിൽ അനുശോചനവുമായി മോഹൻലാൽ രംഗത്തെത്തിയത്. മനമുരുകി പ്രാർഥിച്ച എല്ലാവരുടേയും ഹൃദയങ്ങളിൽ അർജുൻ നൊമ്പരമായി മാറിയെന്ന് താരം ഫെയ്സ്ബുക്കിൽ കുറിച്ചു. നേരത്തെ അർജുന് ആദരാഞ്ജലി അർപ്പിച്ച് നടൻ മമ്മൂട്ടിയും നടി മഞ്ജു വാര‍്യരും രംഗത്തെത്തിയിരുന്നു. ജൂലായ് 16ന് രാവിലെ കർണാടക – ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ – കന‍്യാകുമാരി ദേശീയ പാതയിലായിരുന്നു മണ്ണിടിച്ചിലുണ്ടായി അർജുന്‍റെ ലോറി …

അർജുന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ Read More »

പാരസെറ്റമോൾ ഉൾപ്പെടെ 53 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനാ റിപ്പോർട്ട്

ന്യൂഡൽഹി: പാരസെറ്റമോൾ ഉൾപ്പെടെ രാജ്യത്ത് ഏറെ ഉപയോഗിക്കപ്പെടുന്ന 53 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്നു പരിശോധനാ റിപ്പോർട്ട്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ(സി.ഡി.എസ്‌.സി.ഒ) നടത്തിയ പ്രതിമാസ സാംപ്‌ൾ പരിശോധനയിലാണ് ഗൗരവമേറിയ മുന്നറിയിപ്പ്. ഡ്രഗ് ഓഫിസർമാർ എല്ലാ മാസവും ശേഖരിക്കുന്ന സാംപ്‌ളുകൾ പരിശോധിച്ച് സിഡിഎസ്‌സിഒ ജാഗ്രതാ നിർദേശം നൽകാറുണ്ട്. ഏറ്റവും ഒടുവിൽ നൽകിയ നിർദേശത്തിലാണ് പാരസെറ്റമോൾ ഐ.പി 500, വിറ്റാമിൻ സി-ഡി3 ഗുളികയായ ഷെൽകാൽ, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി സോഫ്റ്റ്‌ജെൽ, അന്‍റാസിഡ് പാൻ ഡി തുടങ്ങിയ മരുന്നുകൾക്ക് …

പാരസെറ്റമോൾ ഉൾപ്പെടെ 53 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനാ റിപ്പോർട്ട് Read More »

സുജിത് ദാസിന് എതിരെ സി.ബി.ഐ അന്വേഷണമില്ല

കൊച്ചി: വ്യാജ ലഹരിക്കടത്ത് കേസ് ആരോപണത്തിൽ മലപ്പുറം മുൻ എസ്.പി സുജിത് ദാസിന് ആശ്വാസം. പൊലീസ് ഉദ്യോഗസ്ഥനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ലഹരിക്കേസ് പ്രതിയുടെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സി.ബി.ഐ അന്വേഷണത്തിനുള്ള കാരണങ്ങൾ ബോധിപ്പിക്കാൻ ഹർജിക്കാരിക്ക് ആയില്ലെന്ന് ഹൈക്കോടതി പറയുന്നു. നിലവിലെ അന്വേഷണത്തിൽ അപാകതയൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ലഹരിക്കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് സർക്കാരും പറഞ്ഞു. എന്നാൽ ആറ് വർഷമായി കേസിൽ കുറ്റപത്രം സമർപ്പിച്ചില്ലെന്ന് ഹർജിക്കാർ കൂട്ടിച്ചേർത്തു. അന്വേഷണം കൈമാറേണ്ട സാഹചര്യം …

സുജിത് ദാസിന് എതിരെ സി.ബി.ഐ അന്വേഷണമില്ല Read More »

ലോറൻസിന്‍റെ മകളുടെ അഭിഭാഷകർക്കെതിരെ പോലീസ് കേസ്

കൊച്ചി: സി.പി.എം നേതാവ് എം.എം ലോറൻസിന്‍റെ മകൾ ആശയുടെ അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തു. അഭിഭാഷകരായ ലക്ഷ്മി പ്രിയ, കൃഷ്ണരാജ് എന്നിവർക്കെതിരെയാണ് കേസ്. മെഡിക്കൽ കോളെജ് പ്രിൻസിപ്പലിന്‍റെ പരാതിയിൽ കളമശേരി പൊലീസാണ് കേസെടുത്തത്. കൃത‍്യനിർവഹണം തടസപ്പെടുത്തൽ, അതിക്രമിച്ച് കയറി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എം.എം ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളെജിന് വിട്ടുക്കൊടുക്കുന്നതുമായി സംബന്ധിച്ച് തീരുമാനം എടുക്കാൻ ചേർന്ന ഉപദേശക സമിതി യോഗത്തിനിടെ അതിക്രമിച്ച് കയറിയെന്നാണ് പരാതി. ലോറൻസിന്‍റെ മൃതദേഹം മതാചാരപ്രകാരം നടത്തണമെന്ന മകൾ ആശ ലോറൻസിന്‍റെ ആവശ‍്യം …

ലോറൻസിന്‍റെ മകളുടെ അഭിഭാഷകർക്കെതിരെ പോലീസ് കേസ് Read More »

ഓപ്പറേഷന്‍ വിസ്‌ഫോടന്‍; വിജിലൻസിന്‍റെ മിന്നൽ പരിശോധന

തി​​രുവനന്തപുരം: വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിന് ലൈസന്‍സ് അനുവദിക്കുന്നതിലും പുതുക്കി നല്‍കുന്നതിലും ക്രമക്കേട് കണ്ടെത്താൻ വിജിലൻസിന്‍റെ മിന്നൽ പരിശോധന. “ഓപ്പറേഷന്‍ വിസ്‌ഫോടനെന്ന” പേരില്‍ ബുധനാഴ്ച രാവിലെ 11 മുതല്‍ 14 ജില്ല കലക്റ്ററേറ്റുകളും ലൈസന്‍സ് നേടിയ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അപേക്ഷകളില്‍ ശരിയായ പരിശോധന നടത്താതെ ലൈസന്‍സുകള്‍ അനുവദിക്കുന്നതായി വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. ആലപ്പുഴയിലെ ചില അപേക്ഷകളില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളിൽ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തി. ഇടുക്കിയില്‍ 2022 ജൂണില്‍ മരിച്ച ലൈസന്‍സിയുടെ ലൈസന്‍സ് നാളിതുവരെ റദ്ദു ചെയ്തിരുന്നില്ല. പാലക്കാട് ക്രൈം …

ഓപ്പറേഷന്‍ വിസ്‌ഫോടന്‍; വിജിലൻസിന്‍റെ മിന്നൽ പരിശോധന Read More »

അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങും

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കേഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് ഇന്ന് തുടക്കമാകും. ഡി.എൻ.എ പരിശോധനയ്ക്കായി സാംപിളുകൾ എടുത്ത ശേഷം ഫലം വന്നാലുടൻ നടപടികൾ പൂർത്തികരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിലവിൽ അർജുന്‍റെ മൃതദേഹം കാർവാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അർജുന്‍റെ ലോറി കരയിലെത്തിക്കാനുള്ള ശ്രമവും വ‍്യാഴാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ബുധനാഴ്ച ക്രെയിൻ ഉപയോഗിച്ച് കരയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ ലോറി പൂർണമായി കരയിലെത്തിക്കാനായില്ല. മണ്ണിടിച്ചിലിൽ കാണാതായ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ …

അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങും Read More »

ലോറന്‍സിന്‍റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ട് നൽകും

കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം ലോറൻസിന്‍റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന മകളുടെ ആവശ്യം തള്ളി. മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകുമെന്ന് കേരള അനാട്ടമി ആക്ട് പ്രകാരം കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി അറിയിച്ചു. വൈദ്യപഠനത്തിനായി മൃതദേഹം നല്‍കണമെന്ന് എം.എം ലോറന്‍സ് വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി കൃത്യവും വ്യക്തവും വിശ്വാസ യോഗ്യവുമായ സാക്ഷി മൊഴി ഉണ്ടായിരുന്നുവെന്ന് സമിതി വിലയിരുത്തി. മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ തുടങ്ങുമെന്നും കളമശേരി മെഡിക്കല്‍ കോളെജ് ഉപദേശക …

ലോറന്‍സിന്‍റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ട് നൽകും Read More »

കല്ലുകൾ

രചന: അച്ചാമ്മ തോമസ്, തൊടുപുഴ നാം യാത്രയിലാണ്.മുമ്പിൽ പാത അങ്ങനെ അങ്ങനെ നീണ്ടു നീണ്ടു പോവുകയാണ്.നമ്മളിൽ ഒരുവൻ വീഴുമ്പോൾ പുറകെ വരുന്നവർക്ക് വേണ്ടിയാണ് വീഴുന്നത്. മാർഗ്ഗ തടസ്സമാകുന്ന കല്ലിനെ കുറിച്ചുള്ളമുന്നറിയിപ്പാണത്. മുമ്പേ നടന്നു പോയവരെയും അത് ഓർമ്മിപ്പിക്കുന്നു. കാരണം അവരും കല്ലിനെ അല്ലെങ്കിൽ മാർഗ്ഗ തടസ്സത്തെ നീക്കിയില്ല. ഇന്നത്തെ സഞ്ചാരപഥം കാണുമ്പോൾ മുന്നിലുള്ള മാർഗ്ഗ തടസ്സത്തെ നീക്കാൻ നമ്മൾ ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു. ലഹരി ഉപയോഗം പുരോഗതിയുടെ പാതയിൽ മാർഗ്ഗദർശമായ കല്ല് ആണെന്നും അതിൽ തട്ടി വീഴുന്നവരുടെ ജീവിതം …

കല്ലുകൾ Read More »

അടിമാലി താലൂക്ക് ആശുപത്രിക്ക് വേണ്ടത് പ്രഖ്യാപനങ്ങൾ അല്ല പ്രവർത്തനങ്ങളാണ്; കെ.എ കുര്യൻ

അടിമാലി: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള ഗവൺമെൻ്റ് ഏഴ് കോടി രൂപ അടിമാലി താലൂക്ക് ആശുപത്രിക്ക് അനുവദിക്കുകയുണ്ടായി. നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ ഒന്നാം പിണറായി വിജയൻ ഗവൺമെൻ്റ് ഈ കെട്ടിടത്തിൽ 10 ഡയാലിസിസ് യൂണിറ്റുകൾ മാത്രമാണ് അനുവദിച്ചത്. കഴിഞ്ഞ ദിവസം കേരളത്തിൻ്റെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയുണ്ടായി യൂണിറ്റ് അനുവദിച്ച അടിമാലി താലൂക്ക് ആശുപത്രിയിൽ അഞ്ച് എണ്ണം മാത്രമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ബാക്കിയുള്ള …

അടിമാലി താലൂക്ക് ആശുപത്രിക്ക് വേണ്ടത് പ്രഖ്യാപനങ്ങൾ അല്ല പ്രവർത്തനങ്ങളാണ്; കെ.എ കുര്യൻ Read More »

മഞ്ഞ, പിങ്ക്‌ റേഷൻ കാര്‍ഡ്‌ മസ്റ്ററിംഗ്‌: അവസാന തീയതി ഒക്ടോബര്‍ ഒന്ന്

ഇടുക്കി: ജില്ലയിലെ അന്ത്യോദയ അന്നയോജന(എ.എ.വൈ മഞ്ഞകാര്‍ഡ്‌), മുന്‍ഗണന കാർഡ്(പിങ്ക്‌ കാര്‍ഡ്‌ പി.എച്ച്.എച്ച്) തുടങ്ങിയ വിഭാഗങ്ങളിലെ മുഴുവന്‍ അംഗങ്ങളും മസ്റ്ററിംഗ്‌ നടത്തേണ്ടതാണെന്ന് ജില്ലാ സപ്ലൈ ആഫീസര്‍ അറിയിച്ചു. അവസാന തീയതി ഒക്ടോബര്‍ ഒന്ന്. റേഷന്‍ കാര്‍ഡ്‌, ആധാര്‍ കാര്‍ഡ്‌ എന്നിവയുമായി ഓരോ വ്യക്തിയും റേഷന്‍ കടയിൽ നേരിട്ട് വന്ന്‌ വിരല്‍ പതിച്ചാണ് മസ്റ്ററിംഗ്‌ നടത്തേണ്ടത്. ഈ വർഷം ഓഗസ്റ്റ്‌ അഞ്ച് മുതല്‍ റേഷന്‍ കടയില്‍ ബയോമെട്രിക്‌ സംവിധാനം ഉപയോഗിച്ച്‌ റേഷന്‍ വാങ്ങിയ ഗുണഭോക്താക്കളും, ഫെബ്രുവരി മാര്‍ച്ച്‌ മാസങ്ങളില്‍ ഇ …

മഞ്ഞ, പിങ്ക്‌ റേഷൻ കാര്‍ഡ്‌ മസ്റ്ററിംഗ്‌: അവസാന തീയതി ഒക്ടോബര്‍ ഒന്ന് Read More »

അൻവറിനെ കൈയൊഴിഞ്ഞ് സി.പി.എം

തിരുവനന്തപുരം: പി.വി അൻവറിനെ പൂർണമായും കൈയൊഴിഞ്ഞ് സി.പി.എം സെക്രട്ടേറിയറ്റ് യോഗം. പി.വി അൻവർ ഉന്നയിച്ച പരാതികളിൽ പി ശശിക്കെതിരെ പാർട്ടി അന്വേഷണം വേണ്ടെന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെ തീരുമാനം പാർട്ടി അംഗീകരിക്കുകയായിരുന്നു. എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റേണ്ടെന്നും തീരുമാനമായി. എല്ലാ തരത്തിലുമുള്ള അന്വേഷണ റിപ്പോ‍ർട്ടുകളും അവസാനിച്ച ശേഷം നടപടിയെടുക്കാമെന്നാണ് തീരുമാനം. അതേസമയം, തൃശൂർ പൂരം കലക്കൽ വിഷയത്തിൽ ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശക്ക് അനുസരിച്ച് തുടർ നടപടി സ്വീകരിക്കും. വിജിലൻസ് അന്വേഷണവും ഡിജിപിയുടെ …

അൻവറിനെ കൈയൊഴിഞ്ഞ് സി.പി.എം Read More »

ചാലക്കുടിയിൽ വൃത്തിയാക്കുന്നതിനിടെ ഡ്രൈനേജ് ടാങ്കിനകത്ത് കുടുങ്ങിയ 2 പേർ മരിച്ചു

തൃശൂർ: ചാലക്കുടിയിൽ ഡ്രൈനേജ് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു. കാരുൾ സ്വദേശിയായ ജിതേഷ്(42) സുനിൽ കുമാർ(52) എന്നിവരാണ് മരിച്ചത്. കാരൂരിലെ റോയൽ ബേക്കറിയുടെ ഡ്രൈനജ് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. രണ്ട് പേർ ടാങ്കിനകത്ത് കുടുങ്ങിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി നടത്തിയ തെരച്ചിലിൽ ഏഴ് അടി ആഴത്തില്‍ ചെളിയില്‍ പുതഞ്ഞ് കിടക്കുന്ന നിലയില്‍ രണ്ട് പേരുടെ ചലനമറ്റ ശരീരം കണ്ടെത്തുകയായിരുന്നു. ഇതിനുള്ളിൽ ഒട്ടും തന്നെ ഓക്സിജൻ സാന്നിധ്യമില്ലെന്നും ശ്രമകരമായ ദൗത്യത്തിലൂടെയാണ് …

ചാലക്കുടിയിൽ വൃത്തിയാക്കുന്നതിനിടെ ഡ്രൈനേജ് ടാങ്കിനകത്ത് കുടുങ്ങിയ 2 പേർ മരിച്ചു Read More »

അർജുന്‍റെ ലോറിയും മൃതദേഹവും കണ്ടെത്തി

ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ ലോറി കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ലോറിയുടെ ക്യാബിനാണ് പുഴയിൽ നിന്നും ഉയർത്തിയത്. ഇത് അർജുന്‍റെ ലോറിയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറിയിൽ നിന്നും ശരീര ഭാഗങ്ങൾ ഡിങ്കി ബോട്ടിലേക്ക് മാറ്റി. ശരീരഭാഗങ്ങൾ‌ അർജുന്‍റേത് തന്നെയാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ശാസ്ത്രീയ തെളിവിനായി ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. ഫലം വരുവരെ ലോറിയിൽ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ‌ മോർ‌ച്ചറിയിൽ സൂക്ഷിക്കും. …

അർജുന്‍റെ ലോറിയും മൃതദേഹവും കണ്ടെത്തി Read More »

അന്താരാഷ്ട്ര ലോക റെക്കോർഡ് ശ്രീമദ് ഭഗവദ് ഗീതയിലൂടെ കേരളത്തിലേക്ക് കൊണ്ട് വന്ന് അഞ്ച് വയസ്സുകാരി പൂർണ്ണകൃപ

കൊല്ലം: ശ്രീമദ് ഭഗവദ് ഗീതയിലെ ഒന്നാം അദ്ധ്യായം എട്ട് മിനിറ്റ് പതിമൂന്ന് സെക്കൻഡ് കൊണ്ട് കാണാതെ ചൊല്ലി കഴിവ് തെളിയിച്ച് അഞ്ച് വയസ്സുകാരി പൂർണ്ണകൃപ, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചു. ഈ നേട്ടം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയാണ് പൂർണ്ണകൃപ. മുൻപ് സംസ്കൃതത്തിലും കഴിവ് തെളിയിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സും കരസ്ഥമാക്കിയിരുന്നു ഇ മിടുക്കി. അമ്യതപുരി മാതാ അമൃതാനന്ദമയീ ആശ്രമത്തിലെ മുതിർന്ന സ്വാമി ധ്യാനാമൃതയാണ് പൂർണ്ണകൃപക്ക് ഭഗവദ്ഗീതയുടെ ആത്മീയ അറിവുകൾ പകർന്നു …

അന്താരാഷ്ട്ര ലോക റെക്കോർഡ് ശ്രീമദ് ഭഗവദ് ഗീതയിലൂടെ കേരളത്തിലേക്ക് കൊണ്ട് വന്ന് അഞ്ച് വയസ്സുകാരി പൂർണ്ണകൃപ Read More »

Актуальное Зеркало 1xbet Рабочее На следующий Прямо Сейча

Актуальное Зеркало 1xbet Рабочее На следующий Прямо Сейчас 1xbet Зеркало свободное На Сегодня Рабочий Домен Букмекерской Конторы 1хбет” Content Bet – Рабочее Зеркало в Сегодня Сайт И Регистрация В 1xbet Виды Бонусов что Такое Зеркало Сайта Зеркало 1xbet Bet Альтернативное Зеркало в Сегодня Зеркало Сайта 1xbet Как найду Рабочее Зеркало 1xbet%3F только Зарегистрироваться На Сайте …

Актуальное Зеркало 1xbet Рабочее На следующий Прямо Сейча Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ വർധന. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7,060 രൂപയും പവന് 56,480 രൂപയുമായി. കേരളത്തിൽ ആദ്യമായാണ് ഗ്രാമിന് 7,000 രൂപയും പവന് 56,000 രൂപയും കടക്കുന്നത്. ഈ മാസം ഇത് വരെ പവന് 3120 രൂപയാണ് വർധിച്ചത്. രാജ്യാന്തര വില റെക്കോർഡ് തകർത്ത് കുതിക്കുന്നതാണ് കേരളത്തിലും സ്വർണ വിലയെ സ്വാധീനിക്കുന്നത്.

പീഡന കേസിൽ ഇടവേള ബാബുവിനെ പൊലീസ് ചോദ‍്യം ചെയ്യും

കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസിൽ ഇടവേള ബാബുവിനെ പൊലീസ് ചോദ‍്യം ചെയ്യും. ചോദ‍്യം ചെയ്യലിനായി നടൻ കൊച്ചിയിലെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. നേരത്തെ മുൻകൂർ ജാമ‍്യം ലഭിച്ചതിനാൽ ചോദ‍്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ‍്യത്തിൽ വിട്ടയച്ചേക്കും. ഓഗസ്റ്റ് 28ന് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് നടനെതിരെ കേസെടുത്തത്. അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഫോം പൂരിപ്പിക്കുന്നതിനിടെ കഴുത്തിൽ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ …

പീഡന കേസിൽ ഇടവേള ബാബുവിനെ പൊലീസ് ചോദ‍്യം ചെയ്യും Read More »

തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വാഹനാപകടത്തിൽ 6 മരണം

ചെന്നൈ: ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് തീർത്ഥാടകർക്ക് ദാരുണാന്ത്യം. പരുക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് കള്ളക്കുറിച്ചിയിലാണ് വാഹനാപകടം നടന്നത്. ഭക്തർ തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോഴാണ് അപകടം. തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിൽ ഉളുന്തൂർപേട്ടയിലാണ് അപകടം ഉണ്ടായത്. തിരുവണ്ണാമലൈ ആരണി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനൽകും.

ശ്രീലങ്കൻ പാർലമെൻറ് പിരിച്ചുവിട്ടു

കോളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ പാർലമെൻറ് പിരിച്ചുവിട്ടു. ഇതുസംബന്ധിച്ച പ്രത്യേക ഗസറ്റ്‌വിജ്ഞാപനത്തിൽ അദ്ദേഹം ഒപ്പുവച്ചു. ചൊവ്വാഴ്ച രാത്രി മുതൽ ഇത് പ്രാബല്യത്തിൽ വരും. നവംബർ 14 നാണ് പൊതു തെരഞ്ഞെടുപ്പ്. കാലാവധി അവസാനിക്കാൻ 11 മാസം ബാക്കി നിൽ‌ക്കെയാണ് പാർലമെൻറ് പിരിച്ചു വിട്ടത്. 2020 ഓഗസ്റ്റിലാണ് രാജ്യം അവസാനമായി പൊതു തെരഞ്ഞെടുപ്പിനെ നേരിട്ടത്.pol

പീഡന കേസിൽ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി: അതിജീവിത സുപ്രീം കോടതിയിൽ തടസ ഹർജി നൽകി

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്ന് സൂചന. ഇതിനെതിരേ അതിജീവിത സുപ്രീം കോടതിയിൽ തടസ ഹർജി നൽകി. സിദ്ദിഖിൻറെ ജാമ്യാപേക്ഷക്കെതിരേ തടസ ഹർജി നൽകാനാണ് സംസ്ഥാനത്തിൻറേയും തീരുമാനം. സിദ്ദിഖിനെതിരെയുള്ള നിലപാട് കടുപ്പിക്കുകയാണ് സർക്കാർ. ചൊവ്വാഴ്ച ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ഇത് വരെ അന്വേഷണം സംഘത്തിന് സിദ്ദിഖിനെ കണ്ടെത്താനായിട്ടില്ല. സിദ്ദിഖിൻറെ വാഹനം ആലപ്പുഴയിൽ കണ്ടതായുള്ള സൂചനകളുണ്ട്. …

പീഡന കേസിൽ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി: അതിജീവിത സുപ്രീം കോടതിയിൽ തടസ ഹർജി നൽകി Read More »

മദ്യപിച്ച പണം ചോദിച്ചതിന് 11 കെ.വി ഫീഡര്‍ ഓഫ് ആക്കി കെ.എസ്.ഇ.ബി ജീവനക്കാർ

കോട്ടയം: പെരുമാറ്റ ദൂഷ്യത്തിന്‍റെ പേരിൽ സംസ്ഥാനത്തെ മൂന്ന് കെ.എസ്.ഇ.ബി ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി കെ.എസ്.ഇ.ബി. കെ.എസ്.ഇ.ബി തലയാഴം ഇലക്ട്രിക്കല്‍ സെക്‌ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍‍മാരായ പി.വി അഭിലാഷ്, പി.സി‌ സലീംകുമാർ, ചേപ്പാട് ഇലക്ട്രിക്കല്‍ സെക്‌ഷനിലെ ഇലക്ട്രിസിറ്റി വര്‍‍ക്കറായ പി സുരേഷ് കുമാര്‍ എന്നിവർക്ക് എതിരെയാണ് നടപടി. കോട്ടയത്ത് തലയാഴത്തെ 11 കെ.വി ഫീഡര്‍ ഓഫ് ചെയ്ത സംഭവത്തിലാണ് രണ്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‌. തലയാഴം സെക്ഷനിലെ ജീവനക്കാരായ അഭിലാഷും സലിം കുമാറും ബാറില്‍ നിന്ന് മദ്യപിച്ച ശേഷം പണം …

മദ്യപിച്ച പണം ചോദിച്ചതിന് 11 കെ.വി ഫീഡര്‍ ഓഫ് ആക്കി കെ.എസ്.ഇ.ബി ജീവനക്കാർ Read More »

ബെയ്റൂട്ടിലും ഇസ്രായേൽ വ്യോമാക്രമണം, 560 പേർ മരിച്ചു

ബെയ്റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലേക്കു കൂടി ഇസ്രയേൽ വ്യോമാക്രമണം വ്യാപിപ്പിച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷം. തുടർച്ചയായ രണ്ടു ദിവസങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മരണസംഖ്യ 560 ആയി ഉയർന്നു. ഇവരിൽ അമ്പതോളം കുട്ടികളുണ്ടെന്നു ലെബനൻ. തെക്കൻ ലെബനനിൽ നിന്ന് ഇന്നലെയും പലായനം തുടർന്നു. ആക്രമണ ഭീതി പടർന്നതോടെ ബെയ്റൂട്ട് നിവാസികളും രാജ്യത്തിന്‍റെ വടക്കൻ മേഖലയിലേക്കു നീങ്ങിത്തുടങ്ങി. ബെയ്റൂട്ടിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. ഹിസ്ബുള്ളയുടെ മിസൈൽ – റോക്കറ്റ് സേനയുടെ കമാൻഡർ ഇബ്രാഹിം ഖുബൈസിയടക്കം 15 പേർ …

ബെയ്റൂട്ടിലും ഇസ്രായേൽ വ്യോമാക്രമണം, 560 പേർ മരിച്ചു Read More »

ജമ്മു കശ്മീരിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടം വോട്ടെടുപ്പ് ആരംഭിച്ചു. 26 മണ്ഡലങ്ങളിലായി 239 സ്ഥാനാർത്ഥികളുടെ വിധിയാണ് നിർണയിക്കപ്പെടുന്നത്. ജമ്മുവിലും കശ്മീരിലും മൂന്ന് ജില്ലകളിൽ വീതം നടക്കുന്ന വോട്ടെടുപ്പിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. ആകെ 3502 പോളിങ്ങ് സ്റ്റേഷനുകളാണുള്ളത്. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ജെ.കെ.പി.സി.സി അധ്യക്ഷൻ താരിഖ് ഹമീദ് കാര, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്ന എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖർ. രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ്ങ്. …

ജമ്മു കശ്മീരിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു Read More »

നടൻ സിദ്ദിഖിനായി ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: ലൈംഗികാതിക്രമകേസിൽ ഹൈക്കോടതി മുൻകൂർ ജാമ‍്യപേക്ഷ തള്ളിയിട്ടും സിദ്ദിഖിനെ പിടികൂടാനാവാതെ പൊലീസ്. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി പരിശോധന നടന്നിരുന്നു. എറണാകുളത്തുള്ള സിദ്ദിഖിന്‍റെ വീടുകളും സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വീടുകളിൽ പൊലീസ് അന്വേഷിച്ചു. ഹോട്ടലുകളിലടക്കം ചൊവാഴ്ച രാത്രിയും അന്വേഷിച്ചു. അതേസമയം പ്രതിയെ രക്ഷപെടാൻ അനുവധിക്കുകയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ വിദേശത്തേക്ക് കടക്കാൻ സാധ‍്യത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. സിദ്ദിഖിന് വേണ്ടി ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഹൈക്കോടതി മുൻ …

നടൻ സിദ്ദിഖിനായി ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം Read More »

ഉ​ത്ത​ർ​പ്ര​ദേ​ശിൽ അ​ധ്യാ​പ​ക​ൻ എ​റി​ഞ്ഞ വ​ടി​കൊ​ണ്ട് വി​ദ്യാ​ർ​ത്ഥി​യു​ടെ ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു

യു.പി: അ​ധ്യാ​പ​ക​ൻ എ​റി​ഞ്ഞ വ​ടി കൊ​ണ്ട് വി​ദ്യാ​ർത്​ഥി​യു​ടെ ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു. ആ​ദി​ത്യ കു​ശ്‌​വാ​ഹയെ​ന്ന കു​ട്ടി​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ലഖ്നൗവിലെ കൗ​ശാം​ബി​യി​ലാണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം നടന്നത്. അ​ധ്യാ​പ​ക​നാ​യ ശൈ​ലേ​ന്ദ്ര തി​വാ​രി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ര​ണ്ട് ത​വ​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും ആ​ദി​ത്യ​യു​ടെ ഇ​ട​തു ക​ണ്ണി​ന്‍റെ കാ​ഴ്ച തി​രി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ആ​ദി​ത്യ​യു​ടെ അ​മ്മ ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യെ സ​മീ​പി​ച്ച് പരാതി നൽകി. പു​റ​ത്ത് ക​ളി​ക്കു​ന്ന ചി​ല വി​ദ്യാ​ർ​ഥി​ക​ളെ വി​ളി​ക്കാ​ൻ അ​ധ്യാ​പ​ക​ൻ ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി കു​ട്ടി പ​റ​ഞ്ഞു. ആ​ദി​ത്യ അ​വ​രെ വി​ളി​ച്ചെ​ങ്കി​ലും അ​വ​ർ …

ഉ​ത്ത​ർ​പ്ര​ദേ​ശിൽ അ​ധ്യാ​പ​ക​ൻ എ​റി​ഞ്ഞ വ​ടി​കൊ​ണ്ട് വി​ദ്യാ​ർ​ത്ഥി​യു​ടെ ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു Read More »

തൃശൂരിൽ കാറിലെത്തിയ സംഘം കോയമ്പത്തൂർ സ്വദേശിയെ തല്ലിക്കൊന്ന ശേഷം ആംബുലൻസ് വിളിച്ച് വരുത്തി മൃതദേഹം ഉപേക്ഷിച്ചു

തൃശൂർ: കയ്പമംഗലത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശി അരുൺ(40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലൻസ് വിളിച്ച് വരുത്തുകയായിരുന്നു. സംഭവത്തിൽ കണ്ണൂർ സ്വദേശികളായ മൂന്ന് പേരാണ് പ്രതികളെന്ന് പൊലീസ് പറയുന്നു. നാലംഗ സംഘമാണ് കാറിൽ ഉണ്ടായിരുന്നത്. കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമക്ക് 10 ലക്ഷം രൂപ അരുൺ നൽകാനുണ്ടായിരുന്നു. ഇത് തിരിച്ച് പിടിക്കാൻ വേണ്ടി പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്ന് …

തൃശൂരിൽ കാറിലെത്തിയ സംഘം കോയമ്പത്തൂർ സ്വദേശിയെ തല്ലിക്കൊന്ന ശേഷം ആംബുലൻസ് വിളിച്ച് വരുത്തി മൃതദേഹം ഉപേക്ഷിച്ചു Read More »

മണിയൻ കിണർ ആദിവാസി കോളനിക്ക് സമീപം തൃശൂരിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ: ചൊവ്വാഴ്ച രാവിലെയാണ് തൃശൂർ മണിയൻ കിണർ ആദിവാസി കോളനിക്ക് സമീപം പ്രദേശവാസികൾ പിടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനത്തിനോടും വാണിയമ്പാറ റബർ എസ്റ്റേറ്റ് ഭൂമിയോടും ചേർന്നുള്ള പ്രദേശത്തായിരുന്നു ജഡം. മേഖലയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ വൈദ്യുതി വേലിയിൽ പിൻകാലുകൾ കുടുങ്ങിയ നിലയിലായിരുന്നു. വീഴ്ചയിലുള്ള ആഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവൂ.

പാലക്കാട് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് ഇരട്ട ജീവപര‍്യന്തം

പാലക്കാട്: അഞ്ച് വയസുക്കാരിയെ പീഡിപ്പിച്ച വയോധികന് ഇരട്ട ജീവപര‍്യന്തവും 38 വർഷം വെറും തടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എരുത്തേമ്പതി സ്വദേശി കെ.കെ കന്തസ്വാമിയെയാണ്(77) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ‍്യൽ പോക്സോ കോടതി ജഡ്ജി റ്റി സഞ്ജു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം അധികതടവ് അനുഭവിക്കണം. 2023 ഡിസംബർ 23 നായിരുന്നു സംഭവം. നടുപ്പുണി ചെക്പോസ്റ്റ് വരാന്തയിൽ രാത്രി കിടന്നുറങ്ങുകയായിരുന്ന ബാലികയെ എടുത്തുക്കൊണ്ടുപോയി അടുത്തുള്ള കുറ്റിക്കാട്ടിൽവച്ച് പീഡിപ്പിക്കുകയും ശാരീരികക്ഷതം ഉണ്ടാക്കുകയും ചെയ്തുവെന്നാണ് പ്രോസിക‍്യൂഷൻ വാദം. …

പാലക്കാട് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് ഇരട്ട ജീവപര‍്യന്തം Read More »

ബലാത്സംഗത്തെ എതിർത്ത 6 വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

അഹമ്മദാബാദ്: സ്കൂളിൽ ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റു ചെയ്തു. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രിൻസിപ്പലിലേക്ക് എത്തിയത്. ബലാത്സംഗം ചെയ്യാൻ‌ ശ്രമിച്ചതിനെ എതിർത്തതോടെ കുട്ടിയെ പ്രിൻസിപ്പലായ അമ്പത്തഞ്ചുകാരൻ‌ ഗോവിന്ദ് നാട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ സ്കൂൾ ഗ്രൗണ്ടിലും ബാഗും ഷൂസും ക്ലാസ് മുറിക്ക് സമീപവുമാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ 10 അംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു.

പാലായിൽ സ്കൂട്ടർ ഇടിച്ച് വീഴ്ത്തിയ ശേഷം യുവാക്കളെ 8 കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ച് ടോറസ് ലോറി

കോട്ടയം: അപകടത്തെ തുടർന്ന് വാഹനത്തിനടിയിൽ അകപ്പെട്ട സ്കൂട്ടറുമായി ടോറസ് ലോറി ഓടിയത് എട്ട് കിലോമീറ്റർ. തിങ്കളാഴ്ച രാത്രി പാലായിലാണ് സംഭവം. കുടുങ്ങിയ സ്കൂട്ടറുമായി നിർത്താതെ പോയ ലോറി മരങ്ങാട്ടുപിള്ളിയ്ക്ക് സമീപമാണ് ഇടിച്ചു നിന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ ബൈപ്പാസിൽ പാതയോരത്ത് സംസാരിച്ചു നിന്ന യുവാക്കളുടെയും സ്കൂട്ടറിന്‍റേയും മേൽ ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മേവട സ്വദേശികളായ അലൻ കുര്യൻ(26 ), നോബി(25) എന്നിവർക്കാണ് ഗുരുതരമായ പരുക്കേറ്റത്. അപകടത്തെ തുടർന്ന് ലോറി …

പാലായിൽ സ്കൂട്ടർ ഇടിച്ച് വീഴ്ത്തിയ ശേഷം യുവാക്കളെ 8 കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ച് ടോറസ് ലോറി Read More »

പുതിയ ഫോൺ വാങ്ങിയതിന് ചെലവ് ചെയ്തില്ലെന്ന് പറഞ്ഞ് ഡൽഹിയിൽ 16 വയസുകാരനെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കുത്തികൊന്നു

ന‍്യൂഡൽഹി: ഡൽഹിയിലെ ഷകർപൂരിൽ പുതിയ ഫോൺ വാങ്ങിയതിന് ശേഷം ചെലവ് നൽകാത്തതിനെ തുടർന്ന് 16 വയസ്സുള്ള ആൺകുട്ടിയെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കുത്തികൊന്നു. സമീപത്ത് താമസിച്ചിരുന്ന സച്ചിനാണ്(16) കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 7.15 ഓടെയാണ് സംഭവം ഷകർപൂരിലെ റാംജി സമൂസ കടയ്ക്ക് സമീപമുള്ള തെരുവിൽ പട്രോളിംഗ് സംഘം രക്തക്കറ കണ്ടതായും അന്വേഷണം നടത്തിയതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അപൂർവ ഗുപ്ത പറഞ്ഞു. സച്ചിനെ ഒരു കൂട്ടം …

പുതിയ ഫോൺ വാങ്ങിയതിന് ചെലവ് ചെയ്തില്ലെന്ന് പറഞ്ഞ് ഡൽഹിയിൽ 16 വയസുകാരനെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കുത്തികൊന്നു Read More »

പഴനി ക്ഷേത്രത്തിലെ പ്രസാദത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയ തമിഴ് സംവിധായകൻ അറസ്റ്റിൽ

ചെന്നൈ: പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിന് തമിഴ് സംവിധായകൻ മോഹൻ ജിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുച്ചിറപ്പള്ളി സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദ പരാമർശവുമായി സംവിധായകൻ രംഗത്തെത്തിയത്.‌ പഞ്ചാമൃതത്തിൽ ഗർഭനിരോധന മരുന്ന് കലർന്നിട്ടുണ്ടെന്നായിരുന്നു പരാമർശം. സാമൂഹ‍്യമാധ‍്യമത്തിൽ മോഹന്‍റെ പോസ്റ്റ് വലിയ ചർച്ചയായതിനു പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ചൊവാഴ്ച രാവിലെ കാസിമേട്ടിലെ വസതിയിൽ വെച്ചാണ് പൊലീസ് അറസ്റ്റ് …

പഴനി ക്ഷേത്രത്തിലെ പ്രസാദത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയ തമിഴ് സംവിധായകൻ അറസ്റ്റിൽ Read More »

മുംബൈയിലെ ക്ഷേത്ര പ്രസാദത്തിൽ എലി

മുംബൈ: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു തയാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തിനു പിന്നാലെ, മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിലെ പ്രസാദ പാക്കറ്റുകൾക്കിടയിൽ എലിക്കുഞ്ഞുങ്ങൾ കിടക്കുന്ന വീഡിയോ പുറത്ത് വന്നു. വീഡിയോ വൈറലായതോടെ ശ്രീ സിദ്ധിവിനായക് ഗണപതി ടെമ്പിൾ ട്രസ്റ്റ്(SSGT) സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. ട്രസ്റ്റ് അധ്യക്ഷനും ശിവസേനാ നേതാവുമായ സദാ സർവാങ്കർ ആരോപണം നിഷേധിച്ചിട്ടുണ്ട്. വീഡിയോ എടുത്തിരിക്കുന്നത് ക്ഷേത്രത്തിൽ നിന്നല്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം. ക്ഷേത്രത്തിൽ നിന്ന് ദിവസേന ലക്ഷണക്കിന് ലഡ്ഡുവാണ് പ്രസാദമായി വിതരണം ചെയ്യുന്നത്. ഇവ തയാറാക്കുന്നത് വൃത്തിയുള്ള സ്ഥലത്താണ്. …

മുംബൈയിലെ ക്ഷേത്ര പ്രസാദത്തിൽ എലി Read More »

സിദ്ദിഖിന് ജാമ്യം നിഷേധിച്ചതിൽ സന്തോഷമെന്ന് പരാതിക്കാരി

കൊച്ചി: സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിൽ സന്തോഷമുണ്ടെന്ന് പരാതിക്കാരി. എന്നാൽ രഹസ്യമായി മൊഴി നൽകിയ പല വിവരങ്ങളും പ്രത്യേക അന്വേഷണ സംഘത്തിലൂടെ പുറത്ത് വന്നതിൽ അതൃപ്തിയുണ്ടെന്നും പരാതിക്കാരിയായ നടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിജിറ്റൽ തെളിവുകളടക്കം നശിപ്പിക്കാൻ സിദ്ദിഖിന്‍റെ ഭാഗത്തു നിന്നും ശ്രമം നടന്നു. സാക്ഷികലെ സ്വീധീനിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. പരാതിയില്‍ നടപടി എടുത്ത സര്‍ക്കാരിനും അന്വേഷണ സംഘത്തിനും നന്ദിയുണ്ടെന്നും നടി വ്യക്തമാക്കി. അതേസമയം, സിദ്ദിഖിനായി പൊലീസ് കൊച്ചി അരിച്ച് പെറുക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ …

സിദ്ദിഖിന് ജാമ്യം നിഷേധിച്ചതിൽ സന്തോഷമെന്ന് പരാതിക്കാരി Read More »