Timely news thodupuzha

logo

Kerala news

സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ഒരു ഘടകത്തിലും ചർച്ച നടന്നിട്ടില്ലെന്നും ബി.ജെ.പി ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിൽ ആശങ്ക ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ ചോദ്യം ചെയ്യപ്പെടുന്നത് കോൺഗ്രസിന്‍റെ രാഷ്ട്രീയ ബുദ്ധിയാണെന്നും ബിനോയ് വശ്വം പ്രതികരിച്ചു. ചർച്ചകൾ നടക്കും മുൻപേ പേരുകൾ പുറത്തു വന്നത് തെറ്റായ പ്രവണതയാണ്.

ഏഴു വ്യക്തികൾക്കു പുതു ജീവൻ നൽകി ജുവൽ യാത്രയായി

മാള: പയ്യപ്പിള്ളി വീട്ടിൽ പരേതനായ ജോഷിയുടെ മകൻ ജുവൽ(23) മരണത്തിനു കീഴടങ്ങിയെങ്കിലും ഏഴു വ്യക്തികളിലൂടെ ഇനിയും ജീവിക്കും. ജുവലിന്‍റെ ഹൃദയം, കണ്ണുകൾ, വൃക്കകൾ, കൈപത്തികൾ എന്നിവ സർക്കാരിന്‍റെ മൃതസഞ്ജീവനി പദ്ധതി വഴി കുടുംബം ദാനമായി നൽകി. അവയവങ്ങൾ ഏഴ് പേർക്ക് പുതുജീവൻ നൽകും. ജനുവരി 26ന് വെളുപ്പിനാണ് മാള കുളത്തിന് സമീപം ജുവലും സഹോദരൻ ജെവിനും സഞ്ചരിച്ച ബൈക്ക് തെന്നി മറിഞ്ഞ് അപകടം സംഭവിച്ചത്. ഉടനെ മാളയിലെ ആശുപതിയിലും തുടർന്ന് എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ …

ഏഴു വ്യക്തികൾക്കു പുതു ജീവൻ നൽകി ജുവൽ യാത്രയായി Read More »

ടൂറിസ്റ്റ് ബസ് നികുതി കുറച്ചു, വൈദ്യുതി യൂണിറ്റിന് 15 പൈസ വർധിപ്പിച്ചു

തിരുവന്തപുരം: സംസ്ഥാന ബജറ്റ് അവതരണം ധനമന്ത്രി കെ.എൻ ബാല​ഗോപാലിന്റെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുകയാണ്. ടൂറിസ്റ്റ് ബസ് നികുതി കുറച്ചു. അതേസമയം മദ്യത്തിന് ലിറ്ററിന് 10 രൂപ കൂടും, കൂടാതെ വൈദ്യുതി യൂണിറ്റിന് 15 പൈസയും കോടതി ഫീസും വർധിപ്പിച്ചു.

ക്ഷേമ പെൻഷനിൽ വർധനയില്ല, കൊടുക്കാനുള്ളത് തീർക്കും

തിരുവനന്തപുരം: 2024 കേരള ബജറ്റിൽ ഉറ്റുനോക്കിയ ഒന്നായിരുന്നു സാമൂഹിക ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ. സർക്കാർ ഏറ്റവും അധികം പഴി കേട്ട ഒന്നാണ് ക്ഷേമപെൻഷൻ വിതരണം മുടങ്ങിയത്. ഇത്തവണ ബജറ്റിൽ ക്ഷേമപെൻഷൻ വർധന പ്രഖ്യാപിക്കുമെന്ന നിഗമനങ്ങളും ഉണ്ടായിരുന്നു. എന്നാൽ ക്ഷേമപെൻഷനിൽ വർധനയില്ല, കൊടുത്തു തീർക്കാനുള്ളത് തീർക്കുമെന്ന് ധനമന്ത്രി പറഞ്ഞു. നിലവില്‍ 62 ലക്ഷം പേര്‍ക്കാണ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കി വരുന്നത്. മാസം 1600 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നതനായി പ്രതിവര്‍ഷം സര്‍ക്കാരിന് വേണ്ടി വരുന്നത് 9,000 …

ക്ഷേമ പെൻഷനിൽ വർധനയില്ല, കൊടുക്കാനുള്ളത് തീർക്കും Read More »

കോട്ടയത്ത് കാറിനുള്ളിൽ യുവാവിന്റെ മൃദദേഹം

കോട്ടയം: കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർ പായിക്കാട് സ്വദേശിയായ തോട്ടുപുറത്ത് രതീഷ്(44) എന്നയാളെയാണ് പേരൂർ – സംക്രാന്തി റോഡിൽ കുഴിയാലിപ്പടിക്ക് സമീപം പാതയോരത്ത് പാർക് ചെയ്തിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 11മണി മുതൽ റോഡരികിൽ പാർക് ചെയ്ത ഈ വാഹനം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ രാത്രി എട്ട് മണിയോടെയാണ് വാഹനത്തിൽ ആളുണ്ടെന്ന് മനസ്സിലാക്കിയത്. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി കാർ തുറന്ന് പരിശോധിച്ച ശേഷമാണ് …

കോട്ടയത്ത് കാറിനുള്ളിൽ യുവാവിന്റെ മൃദദേഹം Read More »

വ്യാജ എൽ.എസ്‌.ഡി കേസ്; കുടുക്കിയ ആളെ കണ്ടെത്തി, തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണ് പ്രതി

തൃശൂർ‌: ചാലക്കുടി വ്യാജ എൽഎസ്ഡി കേസിൽ പുതിയ വഴിത്തിരിവ്. ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നൽകിയ ആളെ തിരിച്ചറിഞ്ഞു. ഷീല സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണ് വിവരം നൽകിയതെന്നാണ് കണ്ടെത്തൽ. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ ടി.എം. മനു കേസിൽ ഇയാളെ പ്രതി ചേര്‍ത്ത് തൃശൂര്‍ സെഷൻസ് കോടതിയിൽ റിപ്പോര്‍ട്ട് നൽകി. ഇയാളോട് ഈ മാസം എട്ടിന് …

വ്യാജ എൽ.എസ്‌.ഡി കേസ്; കുടുക്കിയ ആളെ കണ്ടെത്തി, തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണ് പ്രതി Read More »

2025 മാർച്ചിൽ 5 ലക്ഷം വീടുകൾ പൂർത്തിയാക്കും

തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ 2025 മാർച്ചിൽ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ചു. പദ്ധതിക്കായി ഇതുവരെ 17,000 കോടി രൂപ ചിലവായി. ഇനി 10000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ കൂടി നടത്തുമെന്നും മന്ത്രി പറഞ്ഞു. ലൈഫ് ഭവന പദ്ധതിയിൽ കേന്ദ്ര ബ്രാൻഡിങ് അനുവദിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ലൈഫ് പദ്ധതിയിലൂടെ വീടു വയ്ക്കുന്നവരുടെ വ്യക്തിത്വം തകർക്കുന്ന രീതിയിൽ ബ്രാൻഡിങ്ങിലേക്കു പോകാൻ സർക്കാർ തയാറാകില്ല. കേന്ദ്രത്തിന്റെ ലോഗോയില്ലെങ്കിൽ ധനസഹായം ഇല്ലെന്ന …

2025 മാർച്ചിൽ 5 ലക്ഷം വീടുകൾ പൂർത്തിയാക്കും Read More »

കേരളത്തിന്റെ റെയില്‍ വികസനം കേന്ദ്രം അവഗണിക്കുന്നു; മന്ത്രി കെ.എൻ ബാല​ഗോപാൽ

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം മെട്രോ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് ബജറ്റില്‍ ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. കേരളത്തിന്റെ റെയില്‍ വികസനം കേന്ദ്രം അവഗണിക്കുന്നു. യാത്രക്കാര്‍ ദുരിതത്തിലാണെന്നും മന്ത്രി പറഞ്ഞു. വന്ദേഭാരത് എക്‌സ്പ്രസ് വന്നതോടു കൂടി ഇടതുപക്ഷസര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളുടെ യാഥാര്‍ഥ്യം ജനങ്ങള്‍ക്കു വ്യക്തമായി. സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരും. കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരും. പ്രതിപക്ഷവും കേന്ദ്ര അവഗണന ഉണ്ടെന്ന് ഇപ്പോള്‍ സമ്മതിക്കുന്നു.കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ സ്വന്തം നിലയ്‌ക്കെങ്കിലും പ്രതിപക്ഷം തയാറാകണമെന്നും മന്ത്രി …

കേരളത്തിന്റെ റെയില്‍ വികസനം കേന്ദ്രം അവഗണിക്കുന്നു; മന്ത്രി കെ.എൻ ബാല​ഗോപാൽ Read More »

അടിസ്ഥാന സൗകര്യ വികസനത്തിനായി 500 കോടി വകയിരുത്തി

തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി 500 കോടി ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ബജറ്റ്‌ പ്രസംഗത്തിലാണ്‌ മന്ത്രി ഇക്കാര്യം പറഞ്ഞത്‌. ദേശീയ പാതകളുടെ വികസനം പുരോഗമിക്കുന്നത് അതിവേഗത്തിലാണെന്ന്‌ മന്ത്രി പറഞ്ഞു. വിഴിഞ്ഞത്ത് ചൈനീസ് മാതൃകയിൽ സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ പരിഗണിക്കും. വിഴിഞ്ഞത്തിന് പ്രത്യേക പരിഗണന നൽകും. ലോകത്തെ ഏറ്റവും വലിയ മദർഷിപ്പുകൾ വിഴിഞ്ഞം തീരത്ത് അടുക്കുന്ന തരത്തിലുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. തിരുവനന്തപുരം മെട്രോക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി …

അടിസ്ഥാന സൗകര്യ വികസനത്തിനായി 500 കോടി വകയിരുത്തി Read More »

നികുതി പിരിവിൽ വകുപ്പിനെ അഭിനന്ദിച്ചു മന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ റെക്കോർഡ് വളർച്ചയുണ്ടായതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ്‌ പ്രസംഗത്തിൽ പറഞ്ഞു. നികുതി പിരിവിൽ നികുതി വകുപ്പിനെ മന്ത്രി അഭിനന്ദിച്ചു. നാലുവർഷം കൊണ്ട് നികുതിവരുമാനം ഇരട്ടിയായി. 30000 കോടിയുടെ വർധനയാണ് ചെലവിൽ. ധൂർത്ത് വെറും ആരോപണം മാത്രം. മന്ത്രിമാരുടെ എണ്ണം, ചെലവ്, യാത്ര ആരോപണങ്ങളിൽ കഴമ്പില്ല. ഉത്തരവാദിത്തങ്ങളിൽ നിന്ന് സർക്കാർ ഒളിച്ചോടില്ല. ട്രഷറി മുഴുവൻ സമയവും പ്രവർത്തന സജ്ജമാണെന്നും മന്ത്രി പറഞ്ഞു. വികസന ക്ഷേമപ്രവർത്തനങ്ങൾ എന്ത് വിലകൊടുത്തും തുടരും. കേന്ദ്രത്തിന്റെ അവഗണന തുടർന്നാൽ …

നികുതി പിരിവിൽ വകുപ്പിനെ അഭിനന്ദിച്ചു മന്ത്രി കെ.എൻ ബാലഗോപാൽ Read More »

നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു

കോഴിക്കോട്: താമരശേരി പൂനൂര്‍ ചീനി മുക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. ചീനി മുക്കിലെ മെഡിക്കല്‍ ഭാരത് മെഡിക്കല്‍സ് ഉടമ മുഹമ്മദ് നിസാമിന്റെ ഒന്നരലക്ഷം രൂപയോളം വില വരുന്ന സ്കൂട്ടറാണ് കത്തി നശിച്ചത്. സ്വന്തം സ്ഥാപനത്തിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്ന് ആദ്യം പുക ഉയരുകയായിരുന്നു പിന്നീട് സ്കൂട്ടറിനുള്ളിൽ നിന്ന് തീ പടർന്നു പിടിച്ച് നിമിഷങ്ങൾക്കുള്ളിൽ സ്കൂട്ടർ പൂര്‍ണമായും കത്തിനശിച്ചു. പരിസരത്തുള്ളവർ വെള്ളവും മണ്ണും ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും …

നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു Read More »

സാഹിത്യ അക്കാദമിക്കതെിരെ ബാലചന്ദ്രൻ ചുളളിക്കാട്

കൊച്ചി: കേരള സാഹിത്യ അക്കാദമിക്കെതിരെ സാഹിത്യകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്തരാഷ്ട്ര സാഹിത്യേത്സവത്തിൽ നൽകിയ പ്രതിഫലത്തെ വിമർശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. നിങ്ങളുടെ സാംസ്കാരിക ആവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുതെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതി ഗൗരി പാർവതി ഭായിക്ക്

തിരുവനന്തപുരം: തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗമായ പൂയം തിരുനാൾ ഗൗരി പാർവതി ഭായിക്ക് ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതി. ഷെവലിയർ എന്നറിയപ്പെടുന്ന, നൈറ്റ് ഇൻ ദ നാഷണൽ ഓർഡർ ഓഫ് ദ ലീജിയൻ ഓഫ് ഓണറിന് ഗൗരി പാർവതി ഭായിയെ തെരഞ്ഞെടുത്തതായി അറിയിക്കുന്ന കത്ത് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ പേരിലാണ് അയച്ചിരിക്കുന്നത്. മാക്രോണിന്‍റെ കത്തിലെ വിവരങ്ങൾ ഇന്ത്യയിലെ ഫ്രാൻസിന്‍റെ അംബാസഡർ തിയറി മാറ്റിയോ ഔദ്യോഗികമായി ഗൗരി പാർവതി ഭായിയെ അറിയിച്ചു. ഇന്ത്യൻ സമൂഹത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും ഇന്തോ …

ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതി ഗൗരി പാർവതി ഭായിക്ക് Read More »

എൽ.ഡി.എഫിലെ ഷാജു തുരുത്തൻ പാലാ നഗരസഭാ ചെയർമാൻ

പാലാ: നഗരസഭാ ചെയർമാനായി എൽ.ഡി.എഫിലെ ഷാജു തുരുത്തൻ(കേരള കോൺഗ്രസ്(എം) തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന കൗൺസിൽ യോഗമാണ് തെരഞ്ഞെടുപ്പു നടത്തിയത്. ഷാജുവിന് I7 വോട്ട് ലഭിച്ചു. ആൻ്റോ പടിഞ്ഞാറേക്കര പേർ നിർദ്ദേശിച്ചു. രാജി വച്ചചെയർപേഴ്സൺ ജോസിൻ ബിനോ പിന്താങ്ങി. എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ വി.സി പ്രിൻസിന് ഒമ്പത് വോട്ടും ലഭിച്ചു. തെരഞ്ഞെടുപ്പു യോഗത്തിൽ പാലാ ഡി.ഇ.ഒ പി സുനിജ വരണാധികാരിയായിരുന്നു. മുൻധാരണ അനുസരിച്ച് എൽ.ഡി.എഫിലെ ജോസിൻ ബിനോരാജി വച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.വരണാധികാരി സത്യവാചകം ചൊല്ലി കൊടുത്തു. നഗരസഭാ ഒന്നാം …

എൽ.ഡി.എഫിലെ ഷാജു തുരുത്തൻ പാലാ നഗരസഭാ ചെയർമാൻ Read More »

എൻ.ആർ.ഇ.ജി.എസ് ദിനം ആഘോഷിച്ച് ഇടവെട്ടി ഗ്രാമപഞ്ചായത്ത്

തൊടുപുഴ: 2006 ഫെബ്രുവരി രണ്ടിന് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിലവിൽ വന്നതിന്റെ വാർഷികാഘോഷം ഇടവെട്ടി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചു. 11, 12, 13 വാർഡുകളുടെ സംയുക്താഭിമുഖ്യത്തിൽ ഇടവെട്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തിയ എൻ.ആർ.ഇ.ജി.എസ് ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജാ നൗഷാദ് അധ്യക്ഷത വഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ജെ.ബി.ഡി.ഒ ഫസീല ദിലീപ് പദ്ധതി അവലോകനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് …

എൻ.ആർ.ഇ.ജി.എസ് ദിനം ആഘോഷിച്ച് ഇടവെട്ടി ഗ്രാമപഞ്ചായത്ത് Read More »

അബ്രഹാം കാക്കാനിയിൽ അച്ചന് ഇടവക സമൂഹത്തിൻ്റെ യാത്രയയപ്പ്

മുട്ടം: തുടങ്ങനാട് സെൻ്റ് തോമസ് ഫൊറോനാ പള്ളിയിൽ അസിസ്റ്റൻ്റ് വികാരിയായി സേവനം പൂർത്തിയാക്കിയ ശേഷം രാമപുരം ഫൊറോനാ പള്ളി അസിസ്റ്റൻ്റ് വികാരിയായി സ്ഥലം മാറി പോകുന്ന അബ്രഹാം കാക്കാനിയിൽ അച്ചന് തുടങ്ങനാട് ഇടവക സമൂഹത്തിൻ്റെ യാത്രയയപ്പ് നൽകി. വികാരി റവ.ഫാദർ’ ജോൺസൺ പുള്ളിറ്റ്. മെമൻ്റോ നൽകി ആദരിച്ചു.

തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവത്തില്‍ വിദഗ്ധ സമിതി അന്വേഷിക്കും; മന്ത്രി എ.കെ ശശീന്ദ്രന്‍

ബാംഗ്ലൂർ: വെള്ളിയാഴ്ച മാനന്തവാടിയെ വിറപ്പിച്ച ശേഷം മയക്കുവെടിയേറ്റ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞതില്‍ വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. അഞ്ചംഗ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് മുമ്പ് തന്നെ ആന ചരിഞ്ഞതായും രൂപീകരിച്ച അഞ്ചംഗ സമിതി സംഭവത്തില്‍ വീഴ്ചകളുണ്ടായോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ആന ചരിഞ്ഞ കാരണം സംബന്ധിച്ച് സുതാര്യമായി അന്വേഷണം നടത്താൻ വിജിലന്‍സിന്റെയും വെറ്റിനറി വിദഗ്ധരുടെയും എന്‍ജിഒയുടെയും വിദഗ്ധ സംഘമാണ് അന്വേഷിക്കുക. ഇതിനായി കര്‍ണാടക കേരള സര്‍ജന്‍മാരുടെയും സംയുക്ത സംഘം …

തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവത്തില്‍ വിദഗ്ധ സമിതി അന്വേഷിക്കും; മന്ത്രി എ.കെ ശശീന്ദ്രന്‍ Read More »

മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാന തണ്ണീർക്കൊമ്പൻ ചരിഞ്ഞു

മാനന്തവാടി: വയനാട്ടിലെ മാനന്തവാടി പട്ടണത്തെ ഒരുപകൽ മുഴുവൻ ഭീതിയിലാക്കിയ കാട്ടുകൊമ്പൻ തണ്ണീർക്കൊമ്പൻ ചരിഞ്ഞു. ഇന്ന് രാവിലെ ബന്ദിപ്പൂർ വനമേഖലയിൽ വച്ചാണ് ചരിഞ്ഞത്. പുലർച്ചെയോടെയാണ് പ്രാഥമിക പരിശോധനകൾക്ക് ശേഷം കാട്ടാനയെ വനമേഖലയിൽ തുറന്നുവിട്ടത്. ആനയെ പിടികൂടി ഇന്നലെ രാത്രി തന്നെ കർണാടകയ്ക്ക് കൈമാറിയിരുന്നു. ആന ചരിഞ്ഞതായി വനംമന്ത്രി എ കെ ശശീന്ദ്രൻ സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം നടത്തും. പരിശോധനയ്ക്കായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചെന്ന് കർണാടക വനംവകുപ്പും അറിയിച്ചു. ഇന്നലെ രാത്രി പത്തോടെയായിരുന്നു മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ ആന ആംബുലൻസിൽ കയറ്റിയ …

മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാന തണ്ണീർക്കൊമ്പൻ ചരിഞ്ഞു Read More »

സംസ്ഥാനം അഭിമാനാർഹമായ വളർച്ച നേടി; സാമ്പത്തിക അവലോകന റിപ്പോർട്ട്‌ പുറത്ത്

തിരുവനന്തപുരം: അർഹമായ വിഹിതത്തിനും അവകാശപ്പെട്ട വായ്പയ്ക്കും കേന്ദ്ര സർക്കാരുമായി ശക്തമായി പൊരുതി നിൽക്കുമ്പോഴും, സംസ്ഥാനം അഭിമാനാർഹമായ വളർച്ച നേടിയെന്ന്‌ സാമ്പത്തിക അവലോകന റിപ്പോർട്ട്‌. സർക്കാരിന്റെ നയപരമായ ഇടപെടലുകളും ഉത്തേജക പാക്കേജുകളും സഹായമായെന്നും റിപ്പോർട്ട്‌ വിലയിരുത്തുന്നു. 2022 – 2023ൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം(ജി.എസ്‌.ഡി.പി) 6.6 ശതമാനവും നികുതി വരുമാനം 23.36 ശതമാനവും വളർച്ച നേടി. അതേസമയം, പൊതുകടം 0.79 ശതമാനം കുറഞ്ഞു. റവന്യു കമ്മിയും(0.88) ധനകമ്മിയും(2.44) കുറഞ്ഞു. സേവന – വ്യാവസായിക മേഖലയിലും നേട്ടമുണ്ടാക്കി. സാമൂഹ്യ പ്രതിബദ്ധതകളിൽ …

സംസ്ഥാനം അഭിമാനാർഹമായ വളർച്ച നേടി; സാമ്പത്തിക അവലോകന റിപ്പോർട്ട്‌ പുറത്ത് Read More »

ആശ വർക്കർമാരുടെ ഓണറേറിയം ഉയർത്തിയെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയം1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ്‌ വർധന. ഇതോടെ ആശ വർക്കർമാരുടെ പ്രതിഫലം 7000 രൂപയായി. ആശ പ്രവർത്തകരുടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചു. ഓണറേറിയം പൂർണമായും സംസ്ഥാന സർക്കാരാണ്‌ നൽകുന്നത്‌. കേന്ദ്ര സർക്കാർ 2000 രൂപമാത്രമാണ്‌ ആശമാർക്ക്‌ ഇൻസെന്റീവായി നൽകുന്നത്‌. കേരളത്തിൽ ദേശീയ ആരോഗ്യ ദൗത്യ(എൻ.എച്ച്‌.എം) പ്രവർത്തനങ്ങൾക്ക്‌ കേന്ദ്ര സർക്കാർ അനുവദിച്ച തുകയും മൂന്നു …

ആശ വർക്കർമാരുടെ ഓണറേറിയം ഉയർത്തിയെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ Read More »

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: കേരള സർക്കാർ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി ശുദ്ധ കളവാണ് പറഞ്ഞതെന്നും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. കേന്ദ്രമന്ത്രിമാരും ഗവർണറെ പോലെ കളവ് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. “കേരളത്തിന്റെ ഏറ്റവും പ്രധാന്യമുള്ള പദ്ധതിയാണ് സിൽവർ ലൈൻ. അത് സംയുക്ത സംരംഭം എന്ന നിലയിലാണ് കൈകാര്യം ചെയ്യേണ്ടത്. ഏകപക്ഷീയമായി കേരളത്തിനെതിരെ ആരോപണം ഉന്നയിക്കുകയാണ്. അത് സ്വാഭാവികമായും ആളുകൾ വിശ്വസിക്കുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. ഏത് നിമിഷവും സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ സർക്കാർ തയ്യറാണ്. പദ്ധതി ഉപേക്ഷിച്ചെന്നത് …

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; എം.വി ​ഗോവിന്ദൻ Read More »

ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡിയുടെ ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്‍റേയാണ് നടപടി. 2021 ഒക്‌ടോബറിൽ കർണാടക ഹൈക്കോടതിയാണ് ബിനീഷിന് ജാമ്യം അനുവദിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ചതായി ബിനീഷിനു വേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീംകോടതിയെ അറിയിച്ചു. ബീനിഷിനെതിരായ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും ഈ സ്റ്റേക്കെതിരെ ഇഡി അപ്പീൽ നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി …

ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡിയുടെ ആവശ്യം തള്ളി സുപ്രീംകോടതി Read More »

ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് കിട്ടിയേ തീരൂവെന്ന് ലീഗ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാംസീറ്റ് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്. കഴിഞ്ഞ ദിവസത്തെ ഉഭയകക്ഷി ചർച്ചയിലും ഈ ആവശ്യം ലീഗ് നേതാക്കൾ ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് വേണം. ഇത് ലഭിച്ചില്ലെങ്കിൽ കാസർകോഡ് വടകര വേണമെന്നാണ് ആവശ്യം. നിലവിൽ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റുകൾക്ക് പുറമേ ലീഗിന് സ്വാധീനമുള്ള മറ്റൊരു മണ്ഡലത്തിൽ സീറ്റ് വേണമെന്നാണ് ആവശ്യമുയരുന്നത്. ലീഗിന് സ്വാധീനമുള്ള നിലവിൽ കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റായ കാസർകോഡാണ് ഉന്നം വയ്ക്കുന്നതെന്നാണ് സൂചനകൾ. എപ്പോഴും പറയുംപോലെയല്ലെന്നും,ഇത്തവണ സീറ്റ് …

ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് കിട്ടിയേ തീരൂവെന്ന് ലീഗ് Read More »

ശ്രുതിതരംഗം പദ്ധതിയിൽ അപേക്ഷിച്ച എല്ലാർക്കും അനുമതി; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതിയിൽ ലഭിച്ച എല്ലാ അപേക്ഷകൾക്കും അനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കൂടുതൽ ആശുപത്രികളെ ശ്രുതിതരംഗം പദ്ധതിയിൽ എംപാനൽ ചെയ്യാനുള്ള നടപടി സ്വീകരിച്ചു വരുന്നു. രോഗീസൗഹൃദമായ ചികിത്സ ഉറപ്പാക്കാനായി പ്രത്യേക മൊബൈൽ ആപ്പ് വികസിപ്പിക്കുന്നതാണ്. ജില്ലാതല ആശുപത്രികളിൽ കൂടി പരിശീലനം നൽകി ഉപകരണങ്ങളുടെ മെയിന്റൻസ് സാധ്യമാക്കാൻ കഴിയുമോയെന്ന് പരിശോധിക്കാൻ മന്ത്രി നിർദേശം നൽകി. പദ്ധതിയിലുൾപ്പെട്ട മുഴുവൻ കുട്ടികളുടേയും ഉപകരണങ്ങളുടെ മെയിന്റനൻസ് നടത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ടീമിനെ മന്ത്രി യോഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു. …

ശ്രുതിതരംഗം പദ്ധതിയിൽ അപേക്ഷിച്ച എല്ലാർക്കും അനുമതി; മന്ത്രി വീണാ ജോർജ് Read More »

സാമ്പത്തിക അധികാരങ്ങൾക്കുമേൽ കേന്ദ്രത്തിന്റെ കടന്നുകയറ്റം; മന്ത്രി കെ.എൻ ബാല​ഗോപാൽ

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങൾക്കും നിയമനിർമാണ അധികാരങ്ങൾക്കും മേൽ വലിയ രീതിയിലുള്ള കടന്നുകയറ്റമാണ് അടുത്ത കാലത്ത് രാജ്യത്ത് നടന്നുവരുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ. ഭരണഘടനാദത്തമായി സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളെല്ലാം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്ര സർക്കാരിന്റെ ചില നടപടികൾ എത്തി ചേർന്നിരിക്കുന്നതെന്നും സഭയിൽ കേന്ദ്ര സർക്കാരിശനതിരായ പ്രമേയമവതരിപ്പിച്ച് മന്ത്രി പറഞ്ഞു. സാമൂഹ്യ ക്ഷേമം ഉൾപ്പെടെ ആകെ ചെലവുകളുടെ സിംഹഭാഗവും ഇന്ത്യയിൽ സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. എന്നാൽ, റവന്യു വരുമാനത്തിന്റെ ഗണ്യമായ പങ്ക് യൂണിയൻ ഗവൺമെന്റിനാണ്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ഭരണഘടനാ …

സാമ്പത്തിക അധികാരങ്ങൾക്കുമേൽ കേന്ദ്രത്തിന്റെ കടന്നുകയറ്റം; മന്ത്രി കെ.എൻ ബാല​ഗോപാൽ Read More »

ഗവർണ്ണർക്കെതിരെ അവഹേളനം; ഗവൺമെൻ്റ് പ്ലീഡർക്കെതിരെ നടപടി വേണമെന്ന് ലോയേഴ്സ് കോൺഗ്രസ്

തൊടുപുഴ: ഗവർണ്ണർക്കെതിരെ മോശം പദപ്രയോഗം നടത്തുകയും അവഹേളിക്കുകയും ചെയ്ത ഗവൺമെൻ്റ് പ്ലീഡർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് മുട്ടം ജില്ലാ കോടതി യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. മുട്ടം ജില്ലാ കോടതി കോംപ്ലക്സിൽ സംഘടിപ്പിച്ച റിപ്പബ്ളിക് ദിനാഘോഷ ചടങ്ങിൽ സംസാരിച്ച ഗവൺമെൻ്റ് പ്ലീഡർ കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ സഭ്യേതര ഭാഷ ഉപയോഗിച്ച് അവഹേളിക്കുകയാണ് ചെയ്തതെന്ന് ലോയേഴ്സ് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. ജില്ലാ ജഡ്ജിമാരുടെയും മറ്റ് മജിസ്ട്രേറ്റുമാരുടെയും അഭിഭാഷകരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഗവർണ്ണർക്കെതിരായ അവഹേളനം. സംഭവത്തിൻ്റെ …

ഗവർണ്ണർക്കെതിരെ അവഹേളനം; ഗവൺമെൻ്റ് പ്ലീഡർക്കെതിരെ നടപടി വേണമെന്ന് ലോയേഴ്സ് കോൺഗ്രസ് Read More »

മാസപ്പടി വിവാദം; അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിക്ഷേധിച്ചു, പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: മാസപ്പടി വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിക്ഷേധിച്ചതോടെ നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. മൂവാറ്റുപുഴ എം.എൽ.എ മാത്യൂ കുഴൽനാടനാണ് നോട്ടീസ് നൽകിയത്. എന്നാൽ സ്പീക്കർ അനുമതി നിക്ഷേധിക്കുകയായിരുന്നു. അന്വേഷണം നടക്കുന്ന വിഷയമായതിനാ]ൽ അനുമതി നൽകാനാവില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ കമ്പനിക്ക് നൽകാത്ത സേവനത്തിനു പണം ലഭിച്ചതെന്നതിൽ അന്വേഷണം നടക്കുന്നത് സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പട്ടാണ് പ്രതിപക്ഷം പ്രമേയം നൽകിയത്. അനുമതി നിക്ഷേധിച്ചതോടെ പ്ലക്കാഡുകളും ബാന്‍ററുകളുമായി സ്പീക്കറുടെ ചേംബറിന് മുന്നിൽ പ്രതിപക്ഷം പ്രതിഷേധിക്കുകയും …

മാസപ്പടി വിവാദം; അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിക്ഷേധിച്ചു, പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു Read More »

സ്വർണവില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഇന്ന്(02/02/2024) പവന് 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻ്റെ വില 46,640 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുടിയത്. 5830 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില. കഴിഞ്ഞ മാസം 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയ സ്വർണ വില പിന്നീടുള്ള ദിവസങ്ങളിൽ ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 720 രൂപയാണ് വർധിച്ചത്.

മാനന്തവാടിയിൽ ഭീതി പരുത്തുന്ന ഒറ്റയാനെ കാടുകയറ്റാൻ ആവശ്യമെങ്കിൽ മയക്കുവെടി പ്രയോ​ഗിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: മാനന്തവാടി നഗരത്തിലിറങ്ങിയ ഒറ്റയാനെ കാടു കയറ്റാനുള്ള ശ്രമം തുടരുകയാണെന്ന് വനം വകുപ്പ് മന്ത്രി ശശീന്ദ്രന്‍. ആവശ്യമെങ്കിൽ ആനയെ മയക്കുവെടി വയക്കാന്‍ നർദേശം നൽകിയിട്ടുണ്ടെന്നും ആനയെ കാടുകയറ്റാന്‍ കർണാടകയുടെ സഹായം തേടുമെന്നും മന്ത്രി രാവിലെ അറിയിച്ചു. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമായതിനാൽ മയക്കുവെടി വെക്കൽ സാധ്യമല്ല. മയക്കുവെടി വെക്കേണ്ടി വന്നാൽ അനുമതി നൽകാനുള്ള നടപടി തുടങ്ങി കഴിഞ്ഞു. കർണാകയിൽ നിന്നും പിടികൂടി റോഡിയോ കോളർ ഘടിപ്പിച്ച ആനയെ മാനന്തവാടിയിൽ എത്തിയിട്ടുള്ളത്. മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടവും …

മാനന്തവാടിയിൽ ഭീതി പരുത്തുന്ന ഒറ്റയാനെ കാടുകയറ്റാൻ ആവശ്യമെങ്കിൽ മയക്കുവെടി പ്രയോ​ഗിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ Read More »

യൂറോപ്പിൽ നിന്ന്‌ 500 കോടിയുടെ ഹൈബ്രിഡ് കപ്പല്‍ നിര്‍മാണ ഓര്‍ഡര്‍ സ്വന്തമാക്കി കൊച്ചി കപ്പല്‍ശാല

എറണാകുളം: കൊച്ചി കപ്പൽശാല യൂറോപ്പിൽ നിന്ന് 500 കോടിയുടെ പുതിയ കപ്പൽ നിർമാണ ഓർഡർ സ്വന്തമാക്കി. തീരത്തുനിന്ന് ഏറെ അകലെ സമുദ്രത്തിൽ ഉപയോ​ഗിക്കുന്നതിനുള്ള സർവീസ് ഓപ്പറേഷൻ വെസൽ(എസ്.ഒ.വി) വിഭാഗത്തിൽപ്പെട്ട കപ്പലാണ് യൂറോപ്യൻ കമ്പനിക്കു വേണ്ടി കൊച്ചിയിൽ നിർമിക്കുക. ഡീസലിലും വൈദ്യുതിയിലും പ്രവർത്തിപ്പിക്കാവുന്ന ഹൈബ്രിഡ് കപ്പലായിരിക്കുമിത്. സമുദ്ര മേഖലയിൽ നിലയുറപ്പിച്ച് കാറ്റിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും അനുബന്ധ സേവനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമാണ് ഇത്‌ ഉപയോ​ഗിക്കുക. നോർവെയിലെ വാർഡ് ​എഎസാണ് കപ്പൽ രൂപകൽപ്പന ചെയ്തത്. ഹൈബ്രിഡ് ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനവും മൂന്ന് 1300 …

യൂറോപ്പിൽ നിന്ന്‌ 500 കോടിയുടെ ഹൈബ്രിഡ് കപ്പല്‍ നിര്‍മാണ ഓര്‍ഡര്‍ സ്വന്തമാക്കി കൊച്ചി കപ്പല്‍ശാല Read More »

മാനന്തവാടിയിൽ ഇറങ്ങിയത് കർണ്ണാടക നാടുകടത്തിയ ഒറ്റയാൻ

കൽപറ്റ: മാനന്തവാടി ടൗണിൽ ഇറങ്ങിയത് നിരന്തര ശല്യം മൂലം കർണ്ണാടക വനം വകുപ്പ് നാടുകടത്തിയ ഒറ്റയാൻ. ‘ഓപ്പറേഷന്‍ ജംബോയെന്ന’ ദൗത്യത്തിലൂടെ കര്‍ണാടക വനംവകുപ്പ് ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്ന് പിടികൂടിയ ആനയാണ്. പിടികൂടിയ ശേഷം റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മൂലഹൊള്ളയില്‍ തുറന്നുവിടുകയായിരുന്നു. മൈസൂരുവിലെ വനംവകുപ്പ് ഓഫീസാണ് റേഡിയോ കോളറിലൂടെ ആനയെ നിരീക്ഷിച്ചിരുന്നത്‌. വനാതിർത്തിയിൽ നിന്നും പത്ത് കിലോ മീറ്ററോളം നഗരഭാഗത്തേക്ക് എത്തിയ ആനയുടെ കഴുത്തിൽ ഇപ്പോഴും റേഡിയോ കോളർ ഉണ്ട്. മൈസൂരുവിലെ വനംവകുപ്പ് …

മാനന്തവാടിയിൽ ഇറങ്ങിയത് കർണ്ണാടക നാടുകടത്തിയ ഒറ്റയാൻ Read More »

മാനന്തവാടിയില്‍ ഒറ്റയാനിറങ്ങി

മാനന്തവാടി: വയനാട്ടില്‍ വീണ്ടും ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. മാനന്തവാടി നഗരത്തില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയുള്ള പായോടാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍ ഇറങ്ങിയത്. കര്‍ണാടക വനമേഖലയില്‍ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം ജീവനക്കാരും പോലീസും സ്ഥലത്തെത്തി. ആനയിറങ്ങിയ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സ്ഥലത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്.

നാലു കിലോ കഞ്ചാവുമായി ചങ്ങനാശേരിയിൽ യുവാവ് പിടിയിൽ

ചങ്ങനാശേരി: കുറിച്ചിയിൽ 4.100 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. നാട്ടകം പോളച്ചിറകരയിൽ ഞാവക്കാട് ചിറയിൽ ഗിരിഷിനെയാണ്(27) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി രാത്രി 10.30ന് ചങ്ങനാശേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ റ്റി.എസ് പ്രമോദിൻ്റെ നേത്യത്വത്തിലുള്ള സംഘം പരിശോധന നടത്തുമ്പോഴാണ് സ്കൂട്ടറിൽ കടത്തികൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിലായത്. കഞ്ചാവിൻ്റെ ഉറവിടം സംബന്ധിച്ചു അന്വേഷണത്തിലാന്നെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. അസിസ്റ്റൻ്റെ എക്സൈസ് ഇൻസ്പെക്ടർ റ്റി.എസ് സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രവീൺ കുമാർ, അമൽ, …

നാലു കിലോ കഞ്ചാവുമായി ചങ്ങനാശേരിയിൽ യുവാവ് പിടിയിൽ Read More »

കോഴിക്കോട് അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ കോടതി വെറുതെ വിട്ടു

കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ കോടതി വെറുതെ വിട്ടു. അമ്മ സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് പോക്സോ കോടതി വിധി. 2021 ജൂലൈ ഏഴിനായിരുന്നു സംഭവം. പയ്യാനക്കൽ ബീച്ച് ചാമുണ്ഡിവളപ്പിൽ നവാസിന്റെയും സമീറയുടെയും മകൾ ആയിഷ റനയാണു മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്താണ് പൊലീസ് അന്വേഷണം നടത്തിയത്. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയെന്ന് ആയിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ശബരിമല വിമാനത്താവളം; കേന്ദ്രസർക്കാരിന്റെ ക്ലിയറൻസ് ലഭിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ സൈറ്റ് ക്ലിയറൻസ്, ഡിഫൻസ് ക്ലിയറൻസ് എന്നിവ ലഭ്യമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷാ ക്ലിയറൻസിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിൻറെ പരിഗണനയിലാണെന്നും പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി നൽകാനുള്ള നടപടികൾ സ്വീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ യു ജനീഷ്കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് (CMD) തയാറാക്കിയ അന്തിമ സാമൂഹിക ആഘാത വിലയിരുത്തൽ പഠന റിപ്പോർട്ട് പഠിക്കുന്നതിനായി ഏഴംഗ വിദഗ്ധ …

ശബരിമല വിമാനത്താവളം; കേന്ദ്രസർക്കാരിന്റെ ക്ലിയറൻസ് ലഭിച്ചെന്ന് മുഖ്യമന്ത്രി Read More »

സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ വിധി വന്നതിനു ശേഷമേ ജാതി സെൻസസിൽ തുടർ നടപടിയുണ്ടാകൂവെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി സെൻസസ് നടത്താൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ജാതി സെൻസസുമായി ബന്ധപ്പെട്ട് രണ്ടു കേസുകൾ സുപ്രീംകോടതിയിൽ നിലനിൽക്കുകയാണെന്നും അതിൽ വിധി വന്നതിനു ശേഷമേ തുടർ നടപടിയെന്നും മന്ത്രി പറഞ്ഞു. 2011 ലെ സാമൂഹ്യ,സാമ്പത്തിക ജാതി സെൻസസിലൂടെ ശേഖരിച്ച വിവരങ്ങൾ പിന്നോക്ക വിഭാഗ വികസന വകുപ്പ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, സാങ്കേതിക പിഴവുകളും പോരായ്മകളും കാരണം വിവരങ്ങൾ വിശ്വാസയോഗ്യമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ വിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറുകയോ, ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തുകയോ ചെയ്തിട്ടില്ല. സംസ്ഥാനത്ത് …

സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ വിധി വന്നതിനു ശേഷമേ ജാതി സെൻസസിൽ തുടർ നടപടിയുണ്ടാകൂവെന്ന് മന്ത്രി Read More »

കാറിൽ കടത്താൻ ശ്രമിച്ച 72 ലിറ്റർ വിദേശമദ്യം പിടികൂടി

തൃശൂർ‌: മാഹിയിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന 72 ലിറ്റർ വിദേശമദ്യവുമായി സ്ത്രീയടക്കം രണ്ടു പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ മലാപ്പറമ്പ് പാറപ്പുറത്ത് വീട്ടിൽ ഡാനിയൽ(40), കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടിൽ സാഹിന(45) എന്നിവരാണ് അറസ്റ്റിലായത്. മദ്യം കടത്താൻ ശ്രമിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ കൊടകര പാലത്തിന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്. കാറിന്‍റെ ഡിക്കിയിൽ എട്ട് പെട്ടികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്.

രൺജീത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് ഭീഷണി; ആലപ്പുഴ, തിരുവനന്തപുരം സ്വദേശികൾ പിടിയിൽ

ആലപ്പുഴ: ബി.ജെ.പി നേതാവ് രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് ഭീഷണിമുഴക്കിയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണു പിടിയിലായത്. 2021 ഡിസംബർ 19നായിരുന്നു രൺജീത് ശ്രീനിവാസൻ‌ കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് രൺജീതിനെ വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മാച്ചനാട് കോളനിയിൽ നൈസാം, വടക്കേച്ചിറപ്പുറം അജ്മൽ, വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ഇരക്കാട്ട് മുഹമ്മദ് അസ്ലം, ഞാറവേലിൽ അബ്ദുൽ കലാം, അടിവാരം ദാറുസ്സബീൻ …

രൺജീത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് ഭീഷണി; ആലപ്പുഴ, തിരുവനന്തപുരം സ്വദേശികൾ പിടിയിൽ Read More »

സ്വർണവില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധനവ്. ഒരു പവന് 120 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഇന്നത്തെ ഒരു പവൻ സ്വർണവില 46,520 രൂപയായി. അഞ്ച് രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5815 രൂപയായി. ജനുവരിയിൽ സ്വർണവില 45,920 രൂപയിൽ കൂപ്പുകത്തിയപ്പോൾ പിന്നീട് അങ്ങോട്ട് രണ്ടാഴ്ചയ്ക്കിടെ ഏകദേശം 600 രൂപയാണ് വര്‍ധനവാണ് ഉണ്ടായത്.

പാലക്കാട് നിന്ന് അയോധ്യയിലേക്ക് ആദ്യ ട്രെയിൻ ഇന്ന് മുതൽ ആരംഭിക്കും

പാലക്കാട്: കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്ന് പാലക്കാട് നിന്ന് ആരംഭിക്കും. ആസ്ത സ്പെഷ്യൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 7.10-ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ കൂടുതൽ സർവീസുകൾ കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് നടത്തുമെന്ന് റയിൽവേ നേരത്തെ അറിയിച്ചിരുന്നു. 54 മണിക്കൂർ 50 മിനിറ്റ് ദൈർഘ്യമുള്ള സർവീസ് മൂന്നാം ദിവസം പുലർച്ചെ രണ്ടിന് ട്രെയിൻ അയോധ്യയിൽ എത്തും. അന്ന് വൈകുന്നേരം തന്നെ കോയമ്പത്തൂർ വഴി പാലക്കാട്ടേക്ക് മടക്കയാത്ര ആരംഭിക്കും. കോയമ്പത്തൂർ, …

പാലക്കാട് നിന്ന് അയോധ്യയിലേക്ക് ആദ്യ ട്രെയിൻ ഇന്ന് മുതൽ ആരംഭിക്കും Read More »

തല ഉയർത്തിത്തന്നെ പറയും, ഈ കൈകൾ ശുദ്ധമാണ്‌; മുഖ്യമന്ത്രി

തിരുവനന്തപുരം: തെറ്റ്‌ ചെയ്‌തെങ്കിൽ മനഃസമാധാനം ഉണ്ടാകില്ല, തെറ്റായ ആരോപണങ്ങൾ കേൾക്കുമ്പോഴും ഉള്ളാലെ ചിരിച്ച്‌ ഉറങ്ങാൻ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി. അത്‌ ഈ കൈകൾ ശുദ്ധമായതു കൊണ്ടു തന്നെയാണ്‌. അഹംഭാവം പറച്ചിലല്ല, ആരുടെ മുന്നിലും അൽപ്പം തലയുയർത്തിത്തന്നെ പറയും, ഈ കൈകൾ ശുദ്ധമാണ്‌. തനിക്കും കുടുംബത്തിനുമെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങൾക്ക്‌ നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തേ ഭാര്യയെക്കുറിച്ചാണ്‌ പറഞ്ഞിരുന്നത്‌. ഇപ്പോൾ മകളെക്കുറിച്ചാക്കി. ഭാര്യ സർവീസിൽനിന്ന്‌ വിരമിച്ചപ്പോൾ ലഭിച്ച തുകയാണ്‌ മകൾക്ക്‌ ബംഗളൂരുവിൽ കമ്പനി തുടങ്ങാൻ …

തല ഉയർത്തിത്തന്നെ പറയും, ഈ കൈകൾ ശുദ്ധമാണ്‌; മുഖ്യമന്ത്രി Read More »

സംസ്ഥാന സർക്കാരിന്റെ ഡൽഹി സമരത്തിന്‌ സി.പി.ഐ.എമ്മിന്റെ പിന്തുണ

തിരുവനന്തപുരം: ഫെഡറൽ തത്വം മറികടന്ന്‌ കേരളത്തോട്‌ കേന്ദ്രസർക്കാർ കാട്ടുന്ന വിവേചനം, അവകാശം നിഷേധിക്കൽ എന്നിവയ്‌ക്കെതിരെ എട്ടിന്‌ സംസ്ഥാന സർക്കാർ ഡൽഹിയിൽ നടത്തുന്ന സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി. കേരളത്തിന്റെ മാതൃകയിൽ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനും ആഹ്വാനം ചെയ്‌തു. ഇലക്‌ട്രോണിക്‌ വോട്ടിങ്‌ മെഷീനുകളുടെ പ്രവർത്തനത്തെക്കുറിച്ച്‌ ആശങ്കകൾ പരിഹരിക്കണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. പോളിങ്‌ ബൂത്തിൽ വോട്ടിങ്‌ യൂണിറ്റ്‌, കൺട്രോൾ യൂണിറ്റ്‌, വിവിപാറ്റ് എന്നിവ ഉണ്ടായിരിക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ.എം രാജ്യവ്യാപകമായി പ്രചാരണം നടത്തും. കൺട്രോൾ യൂണിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവിപാറ്റിന്റെ 50 …

സംസ്ഥാന സർക്കാരിന്റെ ഡൽഹി സമരത്തിന്‌ സി.പി.ഐ.എമ്മിന്റെ പിന്തുണ Read More »

കെട്ടിടത്തിൽ നിന്ന് വീണ് പ്രമുഖ സിനിമാ തിയേറ്റർ ഉടമ കെ.ഒ ജോസഫ് മരിച്ചു

കോഴിക്കോട്: കെട്ടിടത്തിൽ നിന്ന് വീണ് തിയേറ്റർ ഉടമ മരിച്ചു. കോഴിക്കോട് മുക്കം കിഴുക്കാരകാട്ട് കെ.ഒ ജോസഫ്(കുഞ്ഞൂഞ്ഞ് ചേട്ടൻ – 74) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതിനായിരുന്നു അപകടം. കോഴിക്കോട്ടെ കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തുടങ്ങി എട്ടോളം തിയേറ്ററുകളുടെ ഉടമയാണ് കെ.ഒ ജോസഫ്. എറണാകുളത്ത് തിയേറ്റർ ഉടമകളുടെ യോഗം കഴിഞ്ഞ് ചങ്ങരംകുളത്ത് നിർമാണത്തിലുള്ള സുഹൃത്തിന്റെ തിയേറ്ററിലെത്തിയ ജോസഫ് സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ പിന്നിലേക്ക് നീങ്ങിയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി തലയിടിച്ച് വീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ …

കെട്ടിടത്തിൽ നിന്ന് വീണ് പ്രമുഖ സിനിമാ തിയേറ്റർ ഉടമ കെ.ഒ ജോസഫ് മരിച്ചു Read More »

അതിജീവിതയെ ബലാത്സംഗം ചെയ്ത പ്രതി അഡ്വ. പി.ജി മനു കീഴടങ്ങി

കൊച്ചി: അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുൻ സർക്കാർ പ്ലീഡർ പി ജി മനു പൊലീസിൽ കീഴടങ്ങി. ഇന്ന് രാവിലെ 8 മണിയോടെ എറണാകുളം പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലാണ് മനു കീഴടങ്ങിയത്. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു. പി ജി മനുവിനെതിരെ ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ മനുവിന് കീഴടങ്ങാന്‍ …

അതിജീവിതയെ ബലാത്സംഗം ചെയ്ത പ്രതി അഡ്വ. പി.ജി മനു കീഴടങ്ങി Read More »

മാവോയിസ്റ്റിനെ തിരയുന്നതിനിടെ സൈലന്റ്‌ വാലിയിൽ കുടുങ്ങിയ പൊലീസ്‌ സംഘം തിരിച്ചെത്തി

അഗളി: അട്ടപ്പാടി സൈലന്റ്‌ വാലി വനമേഖലയിൽ കുടുങ്ങിയ പൊലീസ്‌ സംഘം തിരിച്ചെത്തി. മാവോയിസ്റ്റിനെ തിരഞ്ഞിറങ്ങിയ പൊലീസ് സംഘമാണ രാത്രി വനത്തിൽ കുടുങ്ങിയത്‌. അഗളി ഡി.വൈ.എസ്‌.പി എസ് ജയകൃഷ്‌ണൻ, പുതൂർ എസ്.ഐ വി ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ആന്റി നക്‌സൽ സ്ക്വാഡ് അടക്കം 15 പേരാണ് വനത്തിൽ വഴിയറിയാതെ കുടുങ്ങിയത്‌. വനത്തിൽപ്പെട്ട ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. നത്തിലെ പരിശോധനയ്ക്ക് ശേഷം മടങ്ങിയപ്പോള്‍ വഴിതെറ്റിയെന്ന് അഗളി ഡി.വൈ.എസ്‌.പി പറഞ്ഞു. കുത്തനെയുള്ള മലയായിരുന്നു. കാട്ടാനയടക്കം വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നെന്നും ഡി.വൈ.എസ്‌.പി പറഞ്ഞു.

പാലക്കാട്‌ ഡിവിഷനിൽ 2023ൽ മരിച്ചത്‌ 541 ആളുകൾ, പൊതു യാത്രാ മാർഗങ്ങൾ അടച്ചു കെട്ടുന്നു, അടിയന്തര നടപടിയുമായി റെയിൽവേ

കോഴിക്കോട്‌: റെയിൽവേ ട്രാക്കുകൾ മറികടന്നുള്ള പൊതു യാത്രാ മാർഗങ്ങൾ അടച്ചു കെട്ടുന്നതിന്‌ വിശദീകരണവുമായി ദക്ഷിണ റെയിൽവേ. പാലക്കാട് ഡിവിഷന്‌ കീഴിൽ റെയിൽവേ ട്രാക്കിലെ അപകട മരണങ്ങൾ ക്രമാതീതമായി വർധിക്കുന്നതാണ്‌ അടിയന്തര നടപടിക്ക്‌ കാരണമെന്ന്‌ റെയിൽവേ വ്യക്തമാക്കുന്നു. റെയിൽപ്പാളങ്ങളിൽ മനുഷ്യരും കന്നുകാലികളും അപകടത്തിൽപ്പെടുന്നത്‌ വർധിച്ചതായി റെയിൽവേ ചൂണ്ടിക്കാട്ടുന്നു. 2021ൽ ഡിവിഷനിൽ 292 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിടത്ത്‌ 2022ൽ 494ഉം 2023ൽ 541ഉം ആയി ഉയർന്നു. 2024 ജനുവരിയിൽ മാത്രം 28 മരണങ്ങളുണ്ടായി. റെയിൽവേ ട്രാക്കിലൂടെയുള്ള അശ്രദ്ധ യാത്രയാണ്‌ അപകടങ്ങൾക്ക്‌ …

പാലക്കാട്‌ ഡിവിഷനിൽ 2023ൽ മരിച്ചത്‌ 541 ആളുകൾ, പൊതു യാത്രാ മാർഗങ്ങൾ അടച്ചു കെട്ടുന്നു, അടിയന്തര നടപടിയുമായി റെയിൽവേ Read More »

എഴുത്തുകാരൻ വാസു ചോറോട് അന്തരിച്ചു

ചെറുവത്തൂർ: എഴുത്തുകാരനും പ്രഭാഷകനുമായ വാസു ചോറോട്(80) അന്തരിച്ചു. കോഴിക്കോട് ചോറോട് സ്വദേശിയാണ്. ഇപ്പോൾ ഉദിനൂരിൽ സ്ഥിരതാമസം. പടന്ന എം.ആർ.വി ഹയർ സെക്കൻഡറി സ്‌കൂൾ പ്രഥമാധ്യാപകനായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, കേരള സംഗീത നാടക അക്കാദമി അംഗം എന്നീ നിലകളിൽ ഏറെക്കാലം പ്രവർത്തിച്ചു. മൃതദേഹം പയ്യന്നൂർ സഹകരണ ആശുപത്രിയിൽ. പകൽ 11ന് തൃക്കരിപ്പൂർ പോളിടെക്‌നിക്കിന് സമീപത്തെ പോട്ടച്ചാൽ ഇ.എം.എസ് വായനശാലയിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം ഉച്ചക്ക് ഒന്നിന് ഉദിനൂർ വാതക ശ്‌മശാനത്തിൽ.

എം.ജി കലോത്സവം ഫെബ്രുവരി 26 മുതൽ മാർച്ച്‌ മൂന്നുവരെ കോട്ടയത്ത്

കോട്ടയം: എം.ജി സർവകലാശാല കലോത്സവം ഫെബ്രുവരി 26 മുതൽ മാർച്ച്‌ മൂന്നുവരെ കോട്ടയത്ത് നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്‌തു. യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്‌സൺ വി.ആർ രാഹുൽ അധ്യക്ഷനായ. സിൻഡിക്കറ്റ് അംഗങ്ങളായ അഡ്വ. റെജി സഖറിയ, ഡോ. ബിജു തോമസ്, ഡോ. ബിജു പുഷ്‌പൻ, ഡോ. കെ.വി സുധാകരൻ, ഡി.എസ്.എസ് ഡയറക്‌ടർ എബ്രഹാം കെ സാമുവൽ, കെ.എം രാധാകൃഷ്‌ണൻ, അഡ്വ. വി ജയപ്രകാശ്, കെ.ആർ അജയ്, ബി …

എം.ജി കലോത്സവം ഫെബ്രുവരി 26 മുതൽ മാർച്ച്‌ മൂന്നുവരെ കോട്ടയത്ത് Read More »

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടി; ഇടുക്കി ജില്ലാ കളക്ടർ

ഇടുക്കി: ജില്ലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. കലക്ടറേറ്റിൽ നടന്ന ഭക്ഷ്യസുരക്ഷാ ജില്ലാതല ഉപദേശക സമിതി യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു കളക്ടർ. മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങൾ മാത്രമല്ല രുചികരമായ ഭക്ഷണങ്ങളുടെ നാടുകൂടിയായാണ് നമ്മുടെ ജില്ല. ആ സൽപ്പേരിന് കളങ്കം വരുത്താൻ ആരെയും അനുവദിക്കില്ല. ഭക്ഷണം പാഴ്‌സലായി വിൽപ്പന നടത്തുന്നവർ, പാഴ്‌സൽ ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. ഫുഡ് സേഫ്റ്റി ലൈസൻസ്, തൊഴിലാളികൾക്ക് …

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടി; ഇടുക്കി ജില്ലാ കളക്ടർ Read More »

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം അഴിമതിയും ധൂർത്തുമെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയം അവതരിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയത് സർക്കാരിന്‍റെ ധൂർത്താണെന്ന് പ്രതിപക്ഷം. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള അടിയന്തര പ്രമേയം അവതരിപ്പിച്ചു കൊണ്ട് കോൺഗ്രസ് എം.എൽ.എ റോജി എം ജോൺ ആണ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നതിൽ തർക്കമില്ല. 26,500 കോടി രൂപയോളമാണ് കുടിശികയായുള്ളത്. കാലോചിതമായ പരിഷ്കാരം കൊണ്ടു വരുന്നതിൽ സർക്കാർ പരാജയമാണ്. കേന്ദ്ര സർക്കാർ നയങ്ങൾ തിരിച്ചടിയായിട്ടുണ്ട്. എന്നാൽ അഴിമതിയും കെടുകാര്യസ്ഥതയും ആണ് പ്രധാന കാരണം. സർക്കാരിന്‍റെ ധൂർത്തും പ്രതിസന്ധിയുടെ ആക്കം …

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം അഴിമതിയും ധൂർത്തുമെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയം അവതരിപ്പിച്ചു Read More »