Timely news thodupuzha

logo

Positive

‘റിഥം’ മാഗസിൻ ഇടുക്കി ജില്ല കളക്ടർ ഷീബ ജോർജ് ഐ.എ.എസിന് നൽകി ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്

‘നന്മമരം’ ഗ്ലോബൽ ഫൗണ്ടേഷൻ ട്രസ്റ്റ്‌ അഞ്ചാം വാർഷികം പ്രമാണിച്ച് പ്രസിദ്ധീകരിച്ച ‘റിഥം’ മാഗസിൻ ഇടുക്കി ജില്ല കളക്ടർ ഷീബ ജോർജ് ഐ.എ.എസിന് നന്മമരം ഇടുക്കി ജില്ല കോ ഓർഡിനേറ്ററും ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ഷീജ നൗഷാദ് നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, ഗ്രാമപഞ്ചായത്ത് സെകട്ടറി സറീന പി.എ എന്നിവർ പങ്കെടുത്തു.

സേഫ് കേരള; മോട്ടോർ വാഹനവകുപ്പ്‌ സ്ഥാപിച്ച 726 ക്യാമറകൾ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും

തിരുവനന്തപുരം: റോഡപകടങ്ങൾകുറയ്‌ക്കാനും ഗതാഗത നിയമലംഘനം തടയാനുമായി ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പ്‌ സ്ഥാപിച്ച 726 ക്യാമറകൾ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗം പദ്ധതിക്ക്‌ സമഗ്ര ഭരണാനുമതി നൽകി.

രണ്ടാം ഘട്ട പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത് എക്പ്രസ്

തിരുവനന്തപുരം: വന്ദേഭാരത് എക്പ്രസ് തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം നടത്തി വിജയിച്ചു. പരീക്ഷണയോട്ടം രണ്ടാം ഘട്ടത്തിൽ കാസർഗോഡ് വരെ നീട്ടി. ട്രെയിൻ കാസർഗോഡ് എത്തിയത് 1.10നാണ്. ട്രെയിൻ കാസർഗോഡെത്തിയത് ഏഴ് മണിക്കൂർ 50 മിനട്ടിലാണ്. തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്ന് രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചത് 5.20 നായിരുന്നു. വന്ദേഭാരത് കാസർകോട് നിന്ന് തിരിച്ചും പരീക്ഷണയോട്ടം നടത്തും.

കിസാൻ സർവ്വീസ് സൊസൈറ്റി വെള്ളിയാമറ്റം യൂണിറ്റിന്റെ ഓഫീസ് പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു

കലയന്താനി: ആരോഗ്യമുള്ള കർഷകൻ, സമ്പന്നമായ രാജ്യമെന്ന ദർശനത്തിൽ രൂപംകൊണ്ട് കർഷകരുടെ സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കിസാൻ സർവ്വീസ് സൊസൈറ്റി വെള്ളിയാമറ്റം യൂണിറ്റിന്റെ ഓഫീസ് പി. ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ യൂണിറ്റ് പ്രസിഡന്റ്. മാത്യു കോട്ടൂർ അദ്ധ്യക്ഷ നായിരുന്നു. കിസാൻ സർവ്വീസ് സൊസൈറ്റിയുടെ ദേശീയ ചെയർമാൻ. ജോസ് തയ്യിൽ മുഖ്യാതിഥിയായിരുന്നു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ മുഴുവൻ കർഷകരുടെയും സമഗ്രമായ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് കിസാൻ സർവ്വീസ് സൊസൈറ്റിയിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാം പദ്ധതി …

കിസാൻ സർവ്വീസ് സൊസൈറ്റി വെള്ളിയാമറ്റം യൂണിറ്റിന്റെ ഓഫീസ് പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു Read More »

ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ പിന്തുണയോടെ മില്‍മയ്ക്കു പുതിയ മുഖം, മുഖ്യമന്ത്രി പിണറായി വിജയൻ മിൽമ ബ്രാൻഡ് റീലോഞ്ച് ചെയ്തു

തിരുവനന്തപുരം: കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ ഉടമസ്ഥതയിലുളള മില്‍മ ബ്രാന്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ റീലോഞ്ച് ചെയ്തു. ഉപഭോക്താക്കളുടെ മുന്‍ഗണനകളും ജനസംഖ്യാമാറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ മില്‍മ ഉല്‍പ്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയ ക്ഷീരവികസന ബോര്‍ഡും(എൻ.ഡി.ഡി.ബി) സംസ്ഥാന ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പും നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മില്‍മ റീലോഞ്ച് ചെയ്യാനുളള നടപടി ആരംഭിച്ചത്. എന്‍.ഡി.ഡി.ബിയുടെ പിന്തുണയിലാണ് റീബ്രാന്‍ഡിങ് നടപ്പില്‍ വരുത്തുക. ചെറിയ കാലയളവില്‍ ബ്രാന്‍ഡിങ് ഭംഗിയാക്കി പൂര്‍ത്തീകരിച്ച മിൽമയെ എന്‍.ഡി.ഡി.ബി ചെയര്‍മാന്‍ മീനേഷ് ഷാ …

ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ പിന്തുണയോടെ മില്‍മയ്ക്കു പുതിയ മുഖം, മുഖ്യമന്ത്രി പിണറായി വിജയൻ മിൽമ ബ്രാൻഡ് റീലോഞ്ച് ചെയ്തു Read More »

റ്റി.ജെ ജോസഫിന്റെ ആറാമത് ചരമ വാർഷിക ദിനചാരണം 22ന്

തൊടുപുഴ: ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റും, മുൻ മുനിസിപ്പൽ ചെയർമാനുമായിരുന്ന റ്റി.ജെ ജോസഫിന്റെ ആറാമത് ചരമ വാർഷിക ദിനചാരണം ഏപ്രിൽ 22ന് നടത്തും. രാവിലെ 10ന് റ്റി.ജെ ജോസഫ് സ്മാരക മുനിസിപ്പൽ മൈതാനത്തിന് മുന്നിൽ അനുസ്മരണ ചടങ്ങുകൾ നടക്കും. അടിസ്ഥാന വർഗത്തെയും തൊഴിലാളി സമൂഹത്തെയും കോൺഗ്രസ്‌ പ്രസ്ഥാനത്തിനൊപ്പം അണിനിരത്തുവാൻ ജീവിതകാലഘട്ടം മുഴുവൻ പ്രയത്നിച്ച അദ്ദേഹത്തിന്റെ ഓർമ്മ ദിനത്തിൽ കോൺഗ്രസ്‌ നേതൃത്വത്തിൽ നടത്തുന്ന ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പത്ര കുറിപ്പിൽ അറിയിച്ചു.

ഹൈക്കോടതി അരിക്കൊമ്പന്‍ കേസ് ഇന്ന് പരിഗണിക്കും

ഇടുക്കി: അരിക്കൊമ്പന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്നും എവിടേയ്ക്ക് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കേസ് നേരത്തെ പരിഗണിക്കവെ ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഒരാഴ്ച്ചക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിക്കണമെന്നും ഇക്കഴിഞ്ഞ 12 ന് കേസ് പരിഗണിക്കവെ ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചിരുന്നു. അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്നലെ അറിയിച്ചു മധ്യവേനലവധി തുടങ്ങിയതിനാല്‍ ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി …

ഹൈക്കോടതി അരിക്കൊമ്പന്‍ കേസ് ഇന്ന് പരിഗണിക്കും Read More »

ഇടുക്കി ജില്ലയിൽ മൂന്നാം സ്ഥാനം നേടിയ റ്റി.വി.സുരേഷ് ബാബുവിന് അർദ്രം പുരസ്കാരം ലഭിച്ചു

അർദ്ര കേരള പുരസ്കാരം 2021-2022 ഇടുക്കി ജില്ലാ തല മൂന്നാം സ്ഥാനം കോടിക്കുളം ഗ്രാമം പഞ്ചായത്ത്‌ പ്രസിഡന്റ്‌ റ്റി.വി.സുരേഷ് ബാബു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്നും ഏറ്റുവാങ്ങി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിലാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഗ്രാമപഞ്ചായത്ത് ആരോഗ്യം, ശുചിത്വം, മാലിന്യനിർമാർജന മേഖലകൾക്കായി നടപ്പിലാക്കിയ വിവിധ പദ്ധതികൾ അടിസ്ഥാനമാക്കിയാണ് ആരോഗ്യ പുരസ്കാരം കൈവരിച്ചത്. ഗ്രാമപഞ്ചായത്തിന് ലഭ്യമാക്കിയ ആർദ്ര പുരസ്കാര തുക ഉപയോഗിച്ച് വിവിധങ്ങളായ ആരോഗ്യ പദ്ധതികൾ നടപ്പിലാക്കാനാണ് ഗ്രാമപഞ്ചായത്ത് ഉദ്ദേശിക്കുന്നത്. അവാർഡ് …

ഇടുക്കി ജില്ലയിൽ മൂന്നാം സ്ഥാനം നേടിയ റ്റി.വി.സുരേഷ് ബാബുവിന് അർദ്രം പുരസ്കാരം ലഭിച്ചു Read More »

പീസ് വാലി യു.എ.ഇ സൗഹൃദ ഇഫ്‌താർ വിരുന്ന് നടത്തി

കോതമംഗലം പീസ് വാലി യു.എ.ഇ ഉപദേശക സമിതിയുടെയും പ്രവർത്തക സമിതിയുടെയും ആഭിമുഖ്യത്തിൽ ഫ്ലോറ ക്രീക്ക് ഹോട്ടലിൽ സൗഹൃദ ഇഫ്‌താർ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉപദേശക സമിതി അധ്യക്ഷൻ ഡോ മുഹമ്മദ്‌ കാസിം അധ്യക്ഷത വഹിച്ച ചടങ്ങിൽ യു.എ.ഇ യിലെ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു. മനുഷ്യ സേവന രംഗത്ത് കേരളത്തിന് ആഗോള തലത്തിൽ ഉയർത്തികാട്ടാവുന്ന മാതൃകയാണ് പീസ് വാലിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പീസ് വാലി വൈസ് ചെയർമാൻ സമീർ പൂക്കുഴി വിഷയാവതരണം നിർവഹിച്ചു. പീസ് വാലി കോ …

പീസ് വാലി യു.എ.ഇ സൗഹൃദ ഇഫ്‌താർ വിരുന്ന് നടത്തി Read More »

വാഹനങ്ങൾക്ക് നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്‌

തിരുവനന്തപുരം: നാല്‌ ആറുവരിപ്പാതകളിൽ സഞ്ചരിക്കുമ്പോൾ ലെയിൻ കൃത്യമായി പാലിക്കണമെന്ന നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്‌. ആറുവരിപ്പാതയിൽ ഒരു ദിശയിൽ ചലിക്കുന്ന വാഹനങ്ങളുടെ യാത്രാ ദിശയും വേഗതയും കണക്കാക്കി തരംതിരിച്ച മൂന്ന് ലെയിനുകൾ അഥവാ ഇടനാഴികളാണ് ഉള്ളത്. ഈ വേഗനിയന്ത്രണങ്ങൾ, എല്ലാത്തരം വാഹനങ്ങൾക്കും സുഗമവും സുരക്ഷിതവും സമയ – ഇന്ധനഷ്‌ടങ്ങൾ കുറഞ്ഞതുമായ യാത്ര ഉറപ്പാക്കുന്നതിനാണ് വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുളളവയാണ്. നിലവിലെ ഒറ്റ-ഇരട്ടവരി പാതകളിലെ ശീലങ്ങൾ മാറ്റി പുതിയ പ്രതിരോധഡ്രൈവിംഗ് ശീലങ്ങൾ മനസ്സിലാക്കി പരിശീലിക്കണമെന്നും മോട്ടോർ വാഹന വകുപ്പ്‌ ഓർമിപ്പിക്കുന്നു. ഒറ്റ …

വാഹനങ്ങൾക്ക് നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്‌ Read More »

പട്ടികവർഗ വികസന വകുപ്പിന്റെ ലാൻഡ്‌ ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 47 വീടുകൾ മന്ത്രി കെ.രാധാകൃഷ്ണൻ ഗുണഭോക്താക്കൾക്ക് ഇന്ന് കൈമാറും

കൽപ്പറ്റ: നാൽപ്പത്തിയേഴ്‌ ആദിവാസി കുടുംബങ്ങൾക്കുകൂടി സുരക്ഷിത ഭവനം. ഭൂരഹിത കുടുംബങ്ങൾക്കായി പട്ടികവർഗ വികസന വകുപ്പിന്റെ ലാൻഡ്‌ ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 47 വീടുകൾ ചൊവ്വാഴ്‌ച മന്ത്രി കെ.രാധാകൃഷ്ണൻ ഗുണഭോക്താക്കൾക്ക് ഇന്ന് കൈമാറും. തരുവണ പൊരുന്നന്നൂർ വില്ലേജിലെ പാലിയണയിൽ നിർമിച്ച 38 വീടുകളും മാനന്തവാടി നഗരസഭയിലെ പയ്യമ്പള്ളി നിട്ടമാനിയിൽ പണിപൂർത്തിയാക്കിയ ഒമ്പത്‌ വീടുകളുമാണ്‌ കൈമാറുന്നത്‌. വർഷാവർഷം വെള്ളപ്പൊക്കത്തിൽ ദുരിതംപേറുന്ന കൂവണകുന്നിലെ 14 കുടുംബങ്ങളെ ഉൾപ്പെടെയാണ്‌ പാലിയാണയിൽ പുനരധിവസിപ്പിക്കുന്നത്‌. ലാൻഡ്‌ ബാങ്ക് പദ്ധതിയിൽ സർക്കാർ സ്ഥലം വിലയ്‌ക്കുവാങ്ങിയാണ്‌ …

പട്ടികവർഗ വികസന വകുപ്പിന്റെ ലാൻഡ്‌ ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 47 വീടുകൾ മന്ത്രി കെ.രാധാകൃഷ്ണൻ ഗുണഭോക്താക്കൾക്ക് ഇന്ന് കൈമാറും Read More »

ആരോഗ്യരംഗത്തിന്‌ ബജറ്റ്‌ വിഹിതം 2828 കോടി രൂപയാക്കി ഉയർത്തി, നവകേരളം സാധ്യമാക്കുകയാണ്‌ സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമ, വികസന പദ്ധതികൾ സംയോജിപ്പിച്ച്‌ നവകേരളം സാധ്യമാക്കുകയാണ്‌ സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 50 കുടുംബാരോഗ്യകേന്ദ്രങ്ങളുടെ ഉദ്‌ഘാടനവും ആർദ്രകേരളം പുരസ്കാര വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത്‌ ആരോഗ്യരംഗത്തിന്‌ ബജറ്റ്‌ വിഹിതം 665 കോടി രൂപയുണ്ടായിരുന്നത്‌ ഇപ്പോൾ 2828 കോടി രൂപയാക്കി. ആരോഗ്യരംഗത്തെ വലിയ പ്രാധാന്യത്തോടെ സർക്കാർ സമീപിക്കുന്നുവെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. കാരുണ്യ പദ്ധതിയിലൂടെ കേരളത്തിൽ 1630 കോടി രൂപ വിതരണം ചെയ്‌തപ്പോൾ കേന്ദ്ര വിഹിതം 138 കോടി മാത്രമാണ്‌. പദ്ധതിയുടെ 90 ശതമാനവും …

ആരോഗ്യരംഗത്തിന്‌ ബജറ്റ്‌ വിഹിതം 2828 കോടി രൂപയാക്കി ഉയർത്തി, നവകേരളം സാധ്യമാക്കുകയാണ്‌ സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ മുഖ്യമന്ത്രി Read More »

ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ തിരുനാൾ ആഘോഷിച്ചു

തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ തിരുനാൾ ആഘോഷിച്ചു. കരുണയുടെ നൊവേന ദുഃഖവെള്ളിയാഴ്ച ആരംഭിച്ചു .. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ടൗൺ പള്ളിയിൽ നിന്നും ദുഃഖവെള്ളി തിരുക്കർമ്മങ്ങൾക്ക് ശേഷം, പരിഹാരപ്രദക്ഷിണമായി നടത്തിയ കുരിശിന്റെ വഴി ഗാന്ധിസ്ക്വയർ ചുറ്റി മാരിക്കലുങ്ക് വഴി ഡിവൈൻ മേഴ്സി ഷ്റൈനിൽ എത്തി. പീഢാനുഭവ സന്ദേശം ഫാ. സിനോ ആലുങ്കൽ നൽകി. ദുഃഖശനി ഏപ്രിൽ 8 മുതൽ 15-ാം തീയതി ശനിയാഴ്ച വരെ ഉച്ചകഴിഞ്ഞ് കരുണയുടെ നൊവേന, ലദീഞ്ഞ്, ആഘോഷമായ പരിശുദ്ധ കുർബാന, സന്ദേശം …

ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ തിരുനാൾ ആഘോഷിച്ചു Read More »

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഹാന്‍ഡ് ബുക്ക് പ്രകാശനം

തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തി കൈപ്പട പബ്ലീഷിങ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ഹാന്‍ഡ് ബുക്കിന്റെ പ്രകാശനം നടന്നു. തിരുവുത്സവത്തോടനുബന്ധിച്ച് കൃഷ്ണതീര്‍ത്ഥം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ക്ഷേത്രം മാനേജര്‍ ഇ.എസ്. യശോധരന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ പി. അശോക് കുമാര്‍, ബി. വിജയകുമാര്‍, സി. ജയകൃഷ്ണന്‍ കൈപ്പട സാരഥികളായ സരുണ്‍ പുല്‍പ്പള്ളി, ബിബിന്‍ വൈശാലി എന്നിവരും പങ്കെടുത്തു. ലൈബ്രറി ബുക്ക് മാതൃകയില്‍ തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തില്‍ തൊടുപുഴ ശ്രീകൃഷ്ണസ്വാമി …

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഹാന്‍ഡ് ബുക്ക് പ്രകാശനം Read More »

ഊരാളി അപ്പൂപ്പന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവിൽ ഭദ്ര ദീപം തെളിയിച്ചു

പത്തനംതിട്ട: 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു. പൂതം കൊല്ലിയും കാരകനും ചിന്നകനും ശ്യാലിതയും മയിലയും നെൻമേകി വാകയും കാട്ടു ചമ്പകവും കാട്ടു മുല്ലയും നീർക്കുര മുണ്ടയും എരുമ നാക്കുമടക്കമുള്ള അപൂർവ്വ വന സസ്യങ്ങളുടെ പൂക്കൾ കൊണ്ടുള്ള വിഷുക്കണി ദർശനത്തോടെ പത്തു ദിന മഹോത്സവത്തിന് ആർപ്പുവിളി ഉയര്‍ന്നു. പത്താമുദയ മഹോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് കോന്നി എം എൽ എ അഡ്വ കെ …

ഊരാളി അപ്പൂപ്പന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവിൽ ഭദ്ര ദീപം തെളിയിച്ചു Read More »

പുനപ്രതിഷ്ഠാദിനം; നോട്ടീസ് പ്രകാശനം നടന്നു

തൊണ്ടിക്കുഴ: ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തിലെ 23-ാമത് പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രട്രസ്റ്റ് ഭരണസമിതി പുറത്തിറക്കിയ നോട്ടീസിന്റെ പ്രകാശനം നടന്നു. ഇന്നലെ രാവിലെ അമൃതാലയം ഹാളില്‍ നടന്ന ചടങ്ങില്‍ തൊടുപുഴ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാര്‍ നോട്ടീസ് പുത്തന്‍പുരയില്‍ ശാന്തമ്മയ്ക്ക് കൈമാറി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. യോഗത്തില്‍ ഉത്സവത്തിന്റെ ആദ്യ സംഭാവന തൊടുപുഴ ഫെഡറല്‍ ബാങ്ക് ജീവനക്കാരന്‍ അനീഷ് ജയനില്‍ നിന്ന് ക്ഷേത്രം മേല്‍ശാന്തി കിഷോര്‍ രാമചന്ദ്രന്‍ ഏറ്റുവാങ്ങി. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് അനൂപ് ഒ.ആര്‍. അധ്യക്ഷനായി. പുനപ്രതിഷ്ഠാ …

പുനപ്രതിഷ്ഠാദിനം; നോട്ടീസ് പ്രകാശനം നടന്നു Read More »

ഐടി പഠന സാധ്യതകള്‍; കൈറ്റ് ഇടുക്കി ജില്ലാതല ശില്പശാല നടത്തി

പൊതു വിദ്യാലയങ്ങളിലെ ഐടി അധിഷ്ഠിത പഠനത്തിന്റെ സാധ്യതകള്‍ പരിശോധിച്ച് പുതിയപദ്ധതി പദ്ധതി രൂപീകരിക്കുന്നതിനുള്ള സ്കൂള്‍ ഐ ടി കോ-ഓര്‍ഡിനേറ്റര്‍മാരുടെ ജില്ലാതല ആശയരൂപീകരണ ശില്പശാല കൈറ്റ് ഇടുക്കി ജില്ലാകേന്ദ്രത്തില്‍ വച്ച് നടന്നു. ശില്പശാല കൈറ്റ് സി.ഇ.ഒ കെ അന്‍വർ സാദത്ത് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിനു വേണ്ടി കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്) ആണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പ്രവർത്തനാസൂത്രണത്തിന്റെ ഭാഗമായി ഐടി അധിഷ്ഠിത പഠനവുമായി ബന്ധപ്പെട്ട മേഖലകളെ സംബന്ധിച്ച് ഓണ്‍ലൈനായി മുഴുവന്‍ …

ഐടി പഠന സാധ്യതകള്‍; കൈറ്റ് ഇടുക്കി ജില്ലാതല ശില്പശാല നടത്തി Read More »

അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ബി.ജെ.പി ഇടുക്കി ജില്ലാ ഓഫീസിൽ പുഷ്പാർച്ചന നടത്തി

തൊടുപുഴ: അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ബി.ജെ.പി ജില്ലാ ഓഫീസിൽ പുഷ്പാർച്ചന നടത്തി .ബി.ജെ.പി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ് അജി നേതൃത്വം നൽകി. മണ്ഡലം പ്രസിഡണ്ട് ശ്രീകാന്ത് കാഞ്ഞിരമറ്റം, സംസ്ഥാന പരിസ്‌ഥിതി സെൽ കോ.കൺവീനർ എം എൻ.ജയചന്ദ്രൻ, മേഖല സെക്രട്ടറി റ്റി.എച്ച്.കൃഷ്ണകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി സിജിമോൻ ചെമ്പമംഗലം, ജില്ലാ ട്രഷറർ കെ.പി.രാജേന്ദ്രൻ, ജില്ലാ മീഡിയ സെൽ കൺവീനർ സനൽ പുരുഷോത്തമൻ, മണ്ഡലം സെക്രട്ടറി രമേശ് ബാബു, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ജയ്സ് ജോയ് എന്നിവർ പങ്കെടുത്തു.

പുതു വസ്ത്ര വിതരണം ഉത്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫിപറമ്പിൽ നിർവഹിച്ചു.

തൊടുപുഴ: യൂത്ത് കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പുതു വസ്ത്ര വിതരണം ഉത്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫിപറമ്പിൽ നിർവഹിച്ചു. യൂത്ത് കോൺഗ്രസ്സ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തീർത്തും നിർധനരായ വീടുകളിൽ സൗജന്യമായി കൂപ്പണങ്ങൾ എത്തിക്കുവാനാണ് കമ്മറ്റി തീരുമാനമെടുത്തിട്ടുള്ളത് “അവരുടെ ചുണ്ടിലും പുഞ്ചിരി വിരിയട്ടെയെന്ന” ഹൃദയസ്പൃക്കായ മുദ്രവാക്യമുയർത്തിയുള്ള ഒരുലക്ഷം രൂപയുടെ ബൃഹത് പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. തീർത്തും നിർധനരായ നൂറ് വിദ്യാർത്ഥികൾക്കാണ് ആയിരം രൂപയുടെ പുതുവസത്രം സമ്മാനമായി യൂത്ത് കോൺഗ്രസ് …

പുതു വസ്ത്ര വിതരണം ഉത്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫിപറമ്പിൽ നിർവഹിച്ചു. Read More »

ചേലക്കൽപടി – മുക്കണ്ണൻകുടി റോഡ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

പ്രാദേശിക വികസനത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇത്തരത്തിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജനപ്രതിനിധികൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേലക്കൽപടി – മുക്കണ്ണൻകുടി റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച റോഡുകൾ വരുന്നത്തോടെ നാടിന്റെ മുഖഛായ മാറും. കൂടാതെ ജില്ലാ ആസ്ഥാനത്ത് പുതിയ കെ. എസ്. ആർ. ടി. സി ഡിപ്പോ വന്നാൽ പഞ്ചായത്തിനുള്ളിൽ പ്രാദേശിക വണ്ടികൾ ഓടുന്ന സാഹചര്യവും സംജാതമാകും . …

ചേലക്കൽപടി – മുക്കണ്ണൻകുടി റോഡ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു Read More »

എക്കാലത്തേക്കാളും പ്രസക്തമായ ഘട്ടത്തിലാണ് ഇക്കുറി മലയാളി വിഷു ആഘോഷിക്കുന്നത്; എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എല്ലാ മലയാളികള്‍ക്കും സമ്പദ്സമൃദ്ധവും ഐശ്വര്യപൂര്‍ണവുമായ വിഷു ആശംസകള്‍ നേര്‍ന്നു. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രാധാന്യമാണ് വിഷു ഓര്‍മിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മലയാളിയുടെ കാര്‍ഷിക പാരമ്പര്യത്തെ ആവേശപൂര്‍വം തിരിച്ചുപിടിക്കാന്‍ വിഷു സഹായകരമാകട്ടെ. നെല്‍കൃഷിയും പച്ചക്കറി ഉല്‍പാദനവുമെല്ലാം വീണ്ടും മികവിലേക്കുയര്‍ത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ നടന്നുവരുന്നത്. നാടിന്റെ ഐക്യം എക്കാലത്തേക്കാളും പ്രസക്തമായ ഘട്ടത്തിലാണ് ഇക്കുറി മലയാളി വിഷു ആഘോഷിക്കുന്നത്. സ്നേഹവും സാഹോദര്യവും നിറഞ്ഞ മനസോടെ ഒത്തൊരുമിച്ചാവണം മലയാളികളുടെ വിഷു ആഘോഷം. …

എക്കാലത്തേക്കാളും പ്രസക്തമായ ഘട്ടത്തിലാണ് ഇക്കുറി മലയാളി വിഷു ആഘോഷിക്കുന്നത്; എം.വി ഗോവിന്ദന്‍ Read More »

വന്ദേ ഭാരത് എക്സ്പ്രസിന്‍റെ റേക്കുകള്‍ പാലക്കാട്ടെത്തി

പാലക്കാട്: കേരളത്തിന് അനുവദിച്ച ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ റേക്കുകള്‍ പാലക്കാട്ടെത്തി. ചെ​ന്നൈ പെ​ര​മ്പൂ​രി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്റ്റ​റി​യു​ടെ യാ​ർ​ഡി​ൽ നി​ന്ന് പുറപ്പെട്ട ട്രെയിൻ ഇന്ന് 11 മണിയോടെയാണ് പാലക്കാട് എത്തിയത്. 16 കോച്ചുകളുള്ള ട്രെയിനാണ് കേരളത്തിലെത്തിയത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ വന്ദേ ഭാരതിന് പാലക്കാട് വൻ സ്വീകരണമാണ് നൽകിയത്. ലോക്കോ പൈലറ്റിനെ മാലയിട്ട് സ്വീകരിച്ച ബിജെപി പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ മധുരം വിതരണം …

വന്ദേ ഭാരത് എക്സ്പ്രസിന്‍റെ റേക്കുകള്‍ പാലക്കാട്ടെത്തി Read More »

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം, പുലര്‍ച്ചെ 2.45 മുതല്‍

തൃശൂര്‍: നാളെ പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെ ആയിരിക്കും ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനമെന്ന് ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു. എകദേശം അഞ്ചുമണി വരെ, മലര്‍ നിവേദ്യ സമയത്ത് പുറത്തു ക്യൂ നില്‍ക്കുന്ന ഭക്തരെ കൊടിമരം വഴി നേരിട്ട് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. അതുകൊണ്ട് ശയനപ്രദക്ഷിണം, ചുറ്റമ്പല പ്രദക്ഷിണം എന്നിവ അനുവദിക്കില്ല. പ്രാദേശികം, സീനിയര്‍ എന്നിവര്‍ക്കുള്ള ദര്‍ശനവും ഈ സമയത്ത് ഉണ്ടായിരിക്കില്ല. പന്തീരടി പൂജയ്ക്ക് ശേഷം അതായത് ഏകദേശം ഒന്‍പത് മണി കഴിഞ്ഞ് മാത്രമേ ചോറൂണ് നടത്തിയ കുട്ടികള്‍ക്കുള്ള …

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം, പുലര്‍ച്ചെ 2.45 മുതല്‍ Read More »

കോൺഗ്രസ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി

തൊടുപുഴ: കോൺഗ്രസ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നൈറ്റ് മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. രാജ്യം ഭരിക്കുന്ന നരേന്ദ്രമോദിയെയും അഴിമതിക്കാർക്കെതിരെയും രാജ്യത്തും പാർലമെന്റിനകത്തും ശക്തമായ പോരാട്ടം നടത്തുന്ന രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിക്കൊണ്ട് തനിക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കിക്കൊണ്ട് രാജ്യത്തിന്റെ അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന പ്രവണതയാണ് നരേന്ദ്രമോദി സ്വീകരിച്ചിരിക്കുന്നത്. വയനാട്ടിൽ നിന്ന് നാലര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുൽ ഗാന്ധിയെ ഭാരത് ജോഡോ യാത്രയിൽ ശക്തനായി തിരിച്ചുവരുന്നുവെന്ന് കണ്ടതിന്റെ …

കോൺഗ്രസ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി Read More »

രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പൂർവ്വവിദ്യാർത്ഥി കനകജൂബിലി സംഗമം നടന്നു

രാജാക്കാട്: അൻപതാണ്ടുകൾക്ക് ശേഷം പഠിച്ച സ്കൂളിൽ കനകജൂബിലി സംഗമം നടത്തി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 1973-74 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ കനകജൂബിലി സംഗമമാണ് രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂൾ ഹാളിൽ നടത്തിയത്.പെൺകുട്ടികളുടെ 2 ഡിവിഷനുകളും ആൺകുട്ടികളുടെ 2 ഡിവിഷനുമാണ് അന്നുണ്ടായിരുന്നത്. നാല് ഡിവിഷനുകളിലായി 160 കുട്ടികൾ പഠിച്ച ബാച്ചിലെ 20 പേർ ഒഴികെയുള്ള എല്ലാവരുടേയും ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിച്ചു കൂട്ടുന്നതിന് കേവലം രണ്ടര മാസം മാത്രമാണ് സംഘാടക സമിതിക്ക് …

രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പൂർവ്വവിദ്യാർത്ഥി കനകജൂബിലി സംഗമം നടന്നു Read More »

കേന്ദ്ര സർക്കാരിൻറെ നാഷണൽ എഡ്യൂക്കേഷൻ പോളിസി മുഴുവനായി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവല്ല: മതേതരത്വത്തിനും ഭരണഘടന മൂല്യങ്ങൾക്കും ഊന്നൽ നൽകിയുള്ള പാഠപുസ്തകങ്ങൾ മാത്രമേ സംസ്ഥാനത്ത് പുറത്തിറക്കുകയുള്ളുവെന്ന് വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കുറ്റൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സർക്കാരിൻറെ നാഷണൽ എഡ്യൂക്കേഷൻ പോളിസി (എൻ ഇ പി ) മുഴുവനായി സംസ്ഥാനത്ത് നടപ്പാക്കില്ല. കേരളസംസ്‌കാരത്തിനും മതേതരത്വത്തിനും എതിരായി എൻഇപിയിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ പ്രയാസമാണ്. കുട്ടികളിൽ ചരിത്രത്തെ മാറ്റി …

കേന്ദ്ര സർക്കാരിൻറെ നാഷണൽ എഡ്യൂക്കേഷൻ പോളിസി മുഴുവനായി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി Read More »

ഷഫീഖിനു പെരുന്നാൾ സമ്മാനങ്ങളുമായി പാലക്കാട്‌ എം.എൽ.എ അഡ്വ:ഷാഫി പറമ്പിൽ

കേരള മനസാക്ഷിയെ ഞെട്ടിച്ച ബാലപീഡനത്തിന്റെ ഇര ഷഫീഖിനു പെരുന്നാൾ സമ്മാനങ്ങളുമായി പാലക്കാട്‌ എം.എൽ.എ. അഡ്വ:ഷാഫി പറമ്പിലെത്തി. വർഷങ്ങൾക്ക് മുൻപ് നടന്ന ക്രൂരപീഡനത്തിൽ ശരീരമാസകലം തച്ചുടക്കപ്പെട്ട് നിവർന്നു നിലക്കാനും പോലും കഴിയാതെയായ ഷഫീക്കിനെ അൽ അസ്ഹർ ഗ്രൂപ്പ്‌ ഓഫ് ഇന്സ്ടിട്യൂഷൻസ് ഏറ്റെടുത്തു “അമ്മ താരാട്ട് “എന്ന പേരിൽ ഇടമൊരുക്കി ചികിത്സയും സംരക്ഷണവും നൽകി വരികയാണ്. അൽ അസ്ഹറിന്റെ കരുതലിൽ ആ കുരുന്നു ജീവിതം തിരിച്ചു പിടിക്കുന്ന കേരളീയരുടെ മുഴുവൻ സ്നേഹവാത്സല്യം ഏറ്റു വാങ്ങുന്ന ഷഫീഖിനെ കാണാൻ കേരള യൂത്ത് …

ഷഫീഖിനു പെരുന്നാൾ സമ്മാനങ്ങളുമായി പാലക്കാട്‌ എം.എൽ.എ അഡ്വ:ഷാഫി പറമ്പിൽ Read More »

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി  വാട്സാപ്പ് കൂട്ടായ്മ..

കുമാരമംഗലം: ‘സുമനസ്സുകളുടെ നാട് കുമാരമംഗലം’ എന്ന പേരിൽ തുടങ്ങിയ വാട്സ്ആപ്പ് കൂട്ടായ്മ വിഷുവിന് മുന്നോടിയായി കഷ്ടതയനുഭവിക്കുന്ന 60 ഓളം കുടുംബങ്ങൾക്ക് അരി ഉൾപ്പടെയുള്ള പലചരക്ക് കിറ്റ് വീടുകളിൽ എത്തിച്ച് നൽകി സമൂഹത്തിന് മാതൃകയാവുകയാണ്.കിറ്റ് വിതരണ ഉദ്ഘാടനം  ദിവ്യ രക്ഷാലയം ഡയറക്ടർ  ടോമി മാത്യു ഓടയ്ക്കൽ നിർവഹിച്ചു.  സാമൂഹിക പ്രതിബദ്ധതയോടും, ദീർഘ വീക്ഷണത്തോടെയും, മത, ജാതി, കക്ഷി രാഷ്രീയപ്രവർത്തങ്ങൾക്കെല്ലാം ഉപരിയായി നാടിന്റെ നന്മക്കായുള്ള കൂട്ടായ്മയുടെ ഈ  പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ധേഹം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു …

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി  വാട്സാപ്പ് കൂട്ടായ്മ.. Read More »

മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിലെ തിരുനാളിനായി 21ന് കൊടിയേറ്റും

മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ​ഗീവർ​ഗീസ് സഹദായിടെ തിരുനാൾ 21, 22, 23, 24 തീയതികളിൽ നടത്തപ്പെടുമെന്ന് പള്ളി വികാരി റവറന്റ്.ഡോ.ജോർജ് താനത്തുപറമ്പിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21ന് രാവിലെ 7.30ന് കോതമം​ഗലം രൂപതാ ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ കൊടിയേറ്റി വിശുദ്ധ കുർബാന അർപ്പിക്കുന്നതോടെ തിരുനാളിന് തുടക്കമാകും. തിരുനാളിനോട് അനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തൊടുപുഴ മേഖല ബൈബിൾ കൺവെൻഷൻ 18 ന് വൈകുന്നേരം നാല് മണിക്ക് കോതമം​ഗലം രൂപതാ …

മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിലെ തിരുനാളിനായി 21ന് കൊടിയേറ്റും Read More »

സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നൽകും

തിരുവനന്തപുരം: റോഡപകടങ്ങൾ കുറക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനും ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി റോഡപകടങ്ങൾ കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം. കേരള റോഡ് സേഫ്‌റ്റി അതോറിറ്റിയുടെ 232, 25, 50, 286 രൂപ ഉപയോഗിച്ച് വ്യവസ്ഥകൾക്ക് വിധേയമായി കെൽട്രോൺ മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഓരോ ത്രൈമാസ പെയ്‌മെന്റിന് മുമ്പ് ഉപകരണങ്ങൾ കുറ്റമറ്റ രീതിയിൽ …

സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നൽകും Read More »

അവരുടെ ചുണ്ടിലും പുഞ്ചിരി വിരിയട്ടെ; യൂത്ത് കോൺഗ്രസിന്റെ പുതു വസ്ത്ര വിതരണം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്തു

തൊടുപുഴ: യൂത്ത് കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പുതു വസ്ത്ര വിതരണം മങ്ങാട്ട് കവലയിൽ വച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫിപറമ്പിൽ ഉദ്ഘാടനം ചെയ്തു. തീർത്തും നിർധനരായ നൂറ് വിദ്യാർത്ഥികൾക്കാണ് ആയിരം രൂപയുടെ പുതുവസത്രം സമ്മാനമായി നൽകുന്നത്. ജാതിമത അതിർവരമ്പുകൾക്കതീതമായി പെരുന്നാൾ സുദിനത്തിൽ തൊടുപുഴ മുനിസിപ്പൽ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയാണ് പുതുവസ്ത്രം സമ്മാനമായി നൽകി സമൂഹത്തിന് മാതൃകയാവുന്നത്. സൗജന്യമായി പുതുവസ്ത്രം വാങ്ങുന്നതിനായി പർച്ചേസിംഗ് കാർഡ് ഇവർക്ക് നൽകും. അഭ്രപാളികളിൽ പകർത്തി പൊതുസമൂഹത്തിൽ …

അവരുടെ ചുണ്ടിലും പുഞ്ചിരി വിരിയട്ടെ; യൂത്ത് കോൺഗ്രസിന്റെ പുതു വസ്ത്ര വിതരണം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്തു Read More »

കട്ടച്ചിറ – കിടങ്ങൂർ ബൈപാസ് റോഡ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു

കിടങ്ങൂർ: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് മൂന്ന് കോടി രൂപ വിനിയോഗിച്ച് ഉന്നത നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച കട്ടച്ചിറ – കിടങ്ങൂർ ബൈപാസ് റോഡ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനായി.കട്ടച്ചിറ കവലയിൽ നടന്ന ചടങ്ങിൽ റോഡ് സമർപ്പണത്തിന്റെ ശിലാഫലകം മോൻസ് ജോസഫ് എംഎൽഎ അനാച്ഛാദനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ കെ.ജോസ് രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് …

കട്ടച്ചിറ – കിടങ്ങൂർ ബൈപാസ് റോഡ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു Read More »

പന്നിയങ്കരയിൽ പ്രദേശവാസികളിൽനിന്നും തൽക്കാലം ടോൾ പിരിക്കില്ല

വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കരയിൽ പ്രദേശവാസികളിൽനിന്നും തൽക്കാലം ടോൾ പിരിക്കില്ല. ഇതോടെ, സിപിഐ എം വടക്കഞ്ചേരി ഏരിയ കമ്മിറ്റി തീരുമാനിച്ച അഞ്ച് ദിവസത്തെ സമരം തൽക്കാലം മാറ്റി. രണ്ട് ദിവസത്തെ പ്രതിഷേധത്തെത്തുടർന്നാണ്‌ ടോൾ പിരിക്കുന്നതിൽനിന്ന് തൽക്കാലം കരാർ കമ്പനി പിന്മാറിയത്‌. വീണ്ടും ടോൾ പിരിവ് ആരംഭിച്ചാൽ സമരം പുനരാരംഭിക്കുമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി ടി കണ്ണൻ അറിയിച്ചു.

സാമ്പത്തികമായോ സാമൂഹികമായോ പിന്തുണയില്ലാത്തതിനാൽ ഗവേഷണ രംഗത്തു നിന്ന് പിന്മാറേണ്ട അവസ്ഥ ഒരു ഗവേഷകനും ഉണ്ടാകില്ല; മന്ത്രി ആർ.ബിന്ദു

കളമശേരി: യുവഗവേഷകർ സമൂഹത്തിന് അനുഭവവേദ്യമാകുന്ന തരത്തിലുള്ള വൈജ്ഞാനിക സമ്പദ്ഘടനയുടെ സൃഷ്ടാക്കളാകണമെന്നും വിജ്ഞാനസമൂഹം കെട്ടിപ്പടുക്കാൻ സഹായിക്കണമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. കുസാറ്റിൽ മികച്ച യുവ അധ്യാപകർക്കും ഗവേഷകർക്കുമുള്ള അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. സാമ്പത്തികമായോ സാമൂഹികമായോ പിന്തുണയില്ലാത്തതിനാൽ ഗവേഷണ രംഗത്തു നിന്ന് പിന്മാറേണ്ട അവസ്ഥ ഒരു ഗവേഷകനും ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി. മികച്ച യുവ അധ്യാപകനുള്ള അവാർഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പിലെ പ്രൊഫ. എം.വി.ജൂഡി, ഫിസിക്സ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ..സിനോയ് തോമസ് എന്നിവരും മികച്ച ഗവേഷകയ്ക്കുള്ള …

സാമ്പത്തികമായോ സാമൂഹികമായോ പിന്തുണയില്ലാത്തതിനാൽ ഗവേഷണ രംഗത്തു നിന്ന് പിന്മാറേണ്ട അവസ്ഥ ഒരു ഗവേഷകനും ഉണ്ടാകില്ല; മന്ത്രി ആർ.ബിന്ദു Read More »

തകഴി അനുസമരണം സംഘടിപ്പിച്ചു

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ തകഴി അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ പി.സി.ആൻറണിയുടെ അദ്ധ്യക്ഷതയിൽ ഇടുക്കി ഡയറ്റ് ലക്ച്ചറർ ടി.ബി.അജീഷ് കുമാർ അനുസ്മരണ പ്രഭാക്ഷണം നടത്തി. കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി, ലൈബ്രറി പ്രസിഡൻറ് K.C.സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് എ.പി.കാസിം, കവി തൊമ്മൻകുത്ത് ജോയ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. അനുകുമാർ തൊടുപുഴ സ്വാഗതവും എം.ബിനോയ് കൃതജ്ഞതയും പറഞ്ഞു.

ഡോ.എം.എസ്.സുനിലിന്റെ 279 ആമത് സ്നേഹ ഭവനം ഈസ്റ്റർ സമ്മാനമായി അതുല്യയുടെ കുടുംബത്തിന്.

ചെറുതോണി: സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിൽ ഭവനരഹിതരായി കുടിലുകളിൽ കഴിയുന്ന നിരാലമ്പർക്ക് പണിയുന്ന 279-മത് സ്നേഹ ഭവനം കാമാക്ഷി പാറക്കുഴിയിൽ അതുല്യ പ്രവീണിനും കുടുംബത്തിനും കൈമാറി. സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സഹായത്താൽ ഈസ്റ്റർ ദിന സമ്മാനമായി നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഇടുക്കി എം.പി .ഡീൻ കുര്യാക്കോസ് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി അടച്ചുറപ്പില്ലാത്ത ഒരു ഭവനം ഇല്ലാതെ ചെറിയ ഒരു കുടിലിൽ ആയിരുന്നു ഗർഭിണിയായ അതുല്യയും പ്രവീണും …

ഡോ.എം.എസ്.സുനിലിന്റെ 279 ആമത് സ്നേഹ ഭവനം ഈസ്റ്റർ സമ്മാനമായി അതുല്യയുടെ കുടുംബത്തിന്. Read More »

നീന്തൽപരിശീലനക്യാമ്പ് ഉദ്ഘാടനം ചെയ്തു

മുവാറ്റുപുഴ: ക്ലബ് സംഘടിപ്പിച്ചിരിക്കുന്ന ഇരുപതാമത് അവധിക്കാല നീന്തൽ പരിശീലന ക്യാമ്പ് മുവാറ്റുപുഴ ക്ലബ് സ്വിമ്മിങ്ങ് പൂളിൽ മുവാറ്റുപുഴ ക്ലബ്പ്രസിഡന്റ് റെജിപി.ജോർജ് ഉദ്ഘാടനം ചെയ്തു. മുവാറ്റുപുഴയിലെയും സമീപപ്രദേശങ്ങളിലെയും ഇരുന്നൂറോളം പേർ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നതിനായി രജിസ്ട്രർ ചെയ്തിട്ടുണ്ട്. രാവിലെയും വൈകീട്ടും വിവിധ ബാച്ചുകളിൽ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും, മുതിർന്നവർക്കുമായിട്ടാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. പെൺകുട്ടികൾക്കു വേണ്ടി വനിതാപരിശീലകരാണ് നേതൃത്വം നൽകുന്നതന്ന് ക്ലബ് പ്രസിഡന്റ് റെജി. പി.ജോർജ്പറഞ്ഞു.മുൻവർഷങ്ങളിലെ പോലെ വിജയകരമായി പരിശീലനംപൂർത്തീകരിക്കുന്നവർക്ക് ക്യാമ്പ്അവസാനിക്കുന്ന മെയ്31ന് മുവാറ്റുപുഴയാറിൽ കോച്ചുമാരുടെ സാന്നിധ്യത്തിൽ നീന്തുന്നതിനുള്ള അവസരം നൽകും. …

നീന്തൽപരിശീലനക്യാമ്പ് ഉദ്ഘാടനം ചെയ്തു Read More »

ആര്‍ദ്രം മിഷൻ രണ്ടാം ഘട്ടം; സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും (സബ് സെന്ററുകള്‍), നവകേരളം കര്‍മ്മ പദ്ധതി 2 ആര്‍ദ്രം മിഷന്റെ ഭാഗമായി, ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ പിന്നീട് പുറപ്പെടുവിക്കും. ജനപങ്കാളിത്തത്തോടെ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രദേശത്തെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വര്‍ദ്ധിച്ചു വരുന്ന രോഗാതുരത, അതിവേഗം വര്‍ദ്ധിക്കുന്ന ജീവിതശൈലീ രോഗങ്ങള്‍, പുതിയ …

ആര്‍ദ്രം മിഷൻ രണ്ടാം ഘട്ടം; സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും Read More »

കാർഷിക സർവകലാശാലക്ക് കാർഷിക യന്ത്രങ്ങളിൽ പേറ്റന്റ്

കേരള കാർഷിക സർവ്വകലാശാല കാർഷിക അധ്വാനം ലഘൂകരിക്കുന്നതിനുള്ള രണ്ട് യന്ത്രങ്ങൾക്കുള്ള പേറ്റന്റ് നേടി. വാഴക്കന്ന് പിഴുതെടുക്കുന്ന യന്ത്രത്തിനും കൂർക്കയുടെ തൊലി കളയുന്ന യന്ത്രത്തിനുമാണ് കാർഷിക സർവ്വകലാശാലയ്ക്ക് പേറ്റന്റ് ലഭിച്ചത്. വാഴക്കന്ന് പിഴുതെടുക്കുന്ന യന്ത്രം ഉപയോഗിച്ച് വാഴക്കന്നുകൾക്ക് കേടുവരാതെ മാതൃസസ്യത്തിൽ നിന്നും പിഴുതെടുക്കുന്നതിനു സാധിക്കും. പരമ്പരാഗത രീതിയിൽ തൂമ്പയും പാരയും ഉപയോഗിച്ച് വാഴക്കന്ന് പിഴുതെടുക്കുമ്പോൾ കന്നുകൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന ട്രാക്ടർ പോലുള്ള ഹൈഡ്രോളിക് യന്ത്രങ്ങളിൽ നേരിട്ടോ അല്ലാതെയോ ബന്ധിപ്പിച്ച് ഈ യന്ത്രം ഉപയോഗിക്കാം. ഒരു …

കാർഷിക സർവകലാശാലക്ക് കാർഷിക യന്ത്രങ്ങളിൽ പേറ്റന്റ് Read More »

വ്യാഴാഴ്ച്ചക്കകം പെൻഷൻ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: എല്ലാം മാസവും അഞ്ചാം തീയതിക്കകം പെൻഷൻ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് അനുസരിക്കുന്നതിൽ വീഴ്ച്ച പറ്റിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഇതോടെ വ്യാഴാഴ്ച്ചക്കകം പെൻഷൻ നൽകണമെന്നും അതുണ്ടായില്ലെങ്കിൽ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ സുതാര്യതയും ജനപങ്കാളിത്തവും; കേരളത്തെ സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി പ്രഖ്യാപിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേരളത്തെ തൊഴിലുറപ്പ് പദ്ധതി സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി പ്രഖ്യാപിക്കും. രാജ്യത്ത് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ചാണ് പ്രഖ്യാപനം. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പുവരുത്തുന്നതിനായാണ് സംസ്ഥാനത്ത് സോഷ്യല്‍ ഓഡിറ്റ് സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജനങ്ങള്‍ തന്നെ ഫലപ്രാപ്തിയെക്കുറിച്ച് വിലയിരുത്തുന്നതിലൂടെ സമഗ്രവും ആധികാരികവുമായ ഓഡിറ്റ് ഉറപ്പാക്കാന്‍ സാധിക്കും. ഇതിനോടകം സംസ്ഥാനത്തെ …

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ സുതാര്യതയും ജനപങ്കാളിത്തവും; കേരളത്തെ സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി പ്രഖ്യാപിക്കും Read More »

മു​സി​രി​സ് ബി​നാ​ലെ; വൈ​കി​ട്ട് ഏ​ഴി​ന് സ​മാ​പന സ​മ്മേ​ള​നം

കൊ​ച്ചി: മു​സി​രി​സ് ബി​നാ​ലെ​യു​ടെ അ​ഞ്ചാം പ​തി​പ്പ് ഇ​ന്ന് സ​മാ​പിക്കും. ദ​ര്‍ബാ​ര്‍ ഹാ​ള്‍ ഗ്രൗ​ണ്ടി​ല്‍ വൈ​കി​ട്ട് ഏ​ഴി​ന് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സാം​സ്‌​കാ​രി​ക, യു​വ​ജ​ന​കാ​ര്യ, ഫി​ഷ​റി​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ഞ്ചാം പ​തി​പ്പി​ന്‍റെ ക്യൂ​റേ​റ്റ​ര്‍ ഷു​ബി​ഗി റാ​വു​വി​നെ ച​ട​ങ്ങി​ല്‍ വച്ച് മ​ന്ത്രി പി.​രാ​ജീ​വ് ആ​ദ​രി​ക്കും. പ്ര​ദ​ര്‍ശ​ന​ത്തി​ന്‍റെ ക്യൂ​റേ​റ്റ​ര്‍മാ​രാ​യ ജി​ജി സ്‌​ക​റി​യ, പി.​എ​സ്.​ജ​ല​ജ, രാ​ധ ഗോ​മ​തി എ​ന്നി​വ​രെ​യും ആ​ദ​രി​ക്കും. 109 ദിവസം നീണ്ട പ്രദർശനത്തിനാണു സമാപനമാകുന്നത്. കൊ​ച്ചി മേ​യ​ര്‍ എം.​അ​നി​ല്‍കു​മാ​ര്‍, ഹൈ​ബി ഈ​ഡ​ന്‍ …

മു​സി​രി​സ് ബി​നാ​ലെ; വൈ​കി​ട്ട് ഏ​ഴി​ന് സ​മാ​പന സ​മ്മേ​ള​നം Read More »

സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴ ലഭിക്കും

കൊച്ചി: ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രില്‍ 11 മുതല്‍ 13 വരെ ഈ അവസ്ഥ തുടരും. 30 മുതല്‍ 40 കി.മീ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും ഇന്ന് സാധ്യതയുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് നൽകി.

ലൈഫ് മിഷന്‍; വീടുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു

കണ്ണൂര്‍: ലൈഫ് മിഷനിൽ നിര്‍മ്മിച്ച ഭവനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് പദ്ധതിക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചതെന്നും 14 ലക്ഷം പേരാണ് പദ്ധതിയിലുടെ സ്വന്തം വീടിനര്‍ഹരായതെന്നും മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. മുഖ്യമന്ത്രി കണ്ണൂര്‍ കടമ്പൂരിലെ 44 ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറി. തുടർന്ന് റംലത്തെന്ന യുവതിയുടെ ഫ്‌ളാറ്റില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങിലും പങ്കെടുത്തു. കൊല്ലം പുനലൂരിലും കോട്ടയം വിജയപുരത്തും ഇടുക്കി കരിമണ്ണൂരിലുമാണ് ലൈഫ് മിഷൻ പദ്ധതി പ്രകാരം നിര്‍മ്മിച്ച ഭവനസമുച്ചയങ്ങള്‍ ഇന്ന് കൈമാറിയത്. മന്ത്രിമാരായ …

ലൈഫ് മിഷന്‍; വീടുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു Read More »

ഹൈറേഞ്ചിലെ വിവിധ ദേവലയങ്ങളിൽ ദുഃഖ വെള്ളി ആചാരണം നടന്നു

കട്ടപ്പന: യേശു ക്രിസ്തുവിന്റെ പീഢാ സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കി ഹൈറേഞ്ചിലെ ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചു. ദേവാലയങ്ങളിൽ പീഢാനുഭവ വായനയും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണവും നടന്നു. വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽ ആയിരങ്ങൾ കുരിശിന്റെ വഴി ചൊല്ലി മല കയറി. കട്ടപ്പന സെന്റ് ജോർജ് ഫോറോനാ ദേവലയത്തിൽ നടന്ന ദുഃഖ വെള്ളി ആചാരണത്തിനും തിരുകർമ്മങ്ങൾക്കും ഫോറോനാ വികാരി ഫാ. ജോസ് മാത്യു പറപ്പള്ളി മുഖ്യ കാർമികത്യം വഹിച്ചു. അൽത്താരായിൽ ഊറാലയിട്ട മാർത്തോമാ മരകുരിശു സ്‌ഥാപിച്ചാണ് ദുഃഖവെള്ളി തിരുകർമങ്ങൾ …

ഹൈറേഞ്ചിലെ വിവിധ ദേവലയങ്ങളിൽ ദുഃഖ വെള്ളി ആചാരണം നടന്നു Read More »

എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും മഹാത്മഗാന്ധി വധവും ആർഎസ്എസ് നിരോധനവും ഒഴിവാക്കി

ന്യൂഡൽഹി: ഹയർ സെക്കന്‍ററി ക്ലാസുകളിലെ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും മഹാത്മഗാന്ധി വധത്തെക്കുറിച്ചും ആർഎസ്എസ് നിരോധനത്തെക്കുറിച്ചും ഉള്ള ചില ഭാഗങ്ങൾ ഒഴിവാക്കി. ‘ഗാന്ധിജിയുടെ മരണം രാജ്യത്തെ സാമുദായിക സാഹചര്യത്തെ സ്വാധീനിച്ചു’, ‘ഗാന്ധിയുടെ ഹിന്ദു-മുസ്‌ലിം ഐക്യ ശ്രമം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചു’, ‘ആർഎസ്എസ് പോലുള്ള സംഘടനകളെ കുറച്ചുകാലം നിരോധിച്ചു’ എന്നീ ഭാഗങ്ങളാണ് മാറ്റിയത്. എന്നാൽ സിലബസ് പരിഷ്കരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ വർഷം തന്നെ ഇവ മാറ്റിയിരുന്നതാണെന്നും ഈ വർഷം പുതിയതായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് എൻസിഇആർടിയുടെ വിശദീകരണം. ഗുജറാത്ത് കലാപം, മുഗൾ …

എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും മഹാത്മഗാന്ധി വധവും ആർഎസ്എസ് നിരോധനവും ഒഴിവാക്കി Read More »

തടിയമ്പാട് – ചപ്പാത്ത് പാലം 200 മീറ്റര്‍ നീളത്തിലേക്ക് പുനര്‍ നിര്‍മിക്കാന്‍ 32 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി

തിരുവനന്തപുരം: തടിയമ്പാട് – ചപ്പാത്ത് പാലം പുനര്‍നിര്‍മിക്കാന്‍ സി.ആർ.ഐ.എഫ്‌ പദ്ധതിയിൽ 32 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 200 മീറ്റര്‍ നീളത്തിലാകും പുതിയ പാലം നിർമിക്കുക. വെള്ളപ്പൊക്കവും ഡാമില്‍ നിന്ന് വെള്ളം തുറന്നു വിടുന്ന സാഹചര്യത്തില്‍ കുത്തൊഴുക്കും അടക്കമുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാകും പുതിയ പാലം പണിയുന്നത്. വാഴത്തോപ്പ് മരിയാപുരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ആണ് ഇത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലായി 7 പദ്ധതികളാണ് സംസ്ഥാന സർക്കാർ നൽകിയത്. ഇതിൽ …

തടിയമ്പാട് – ചപ്പാത്ത് പാലം 200 മീറ്റര്‍ നീളത്തിലേക്ക് പുനര്‍ നിര്‍മിക്കാന്‍ 32 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി Read More »

രണ്ടാംനിര നേതാക്കളെ ഉപയോഗിച്ച്‌ കെ.പി.സി.സി നേതൃയോഗത്തിൽ തങ്ങൾക്കെതിരെ രൂക്ഷപരാമർശം നടത്തിയെന്ന് എം.പിമാർ

തിരുവനന്തപുരം: കെ.പി.സി.സി നേതൃത്വത്തിനെതിരെ പരാതിയുമായി വീണ്ടും എംപിമാർ. രണ്ടാംനിര നേതാക്കളെ ഉപയോഗിച്ച്‌ കെ.പി.സി.സി നേതൃയോഗത്തിൽ തങ്ങൾക്കെതിരെ രൂക്ഷപരാമർശം നടത്തിയെന്നാണ്‌ എം.പിമാരുടെ പരാതി. തങ്ങളുടെ അസാന്നിധ്യത്തിൽ ഇത്തരം നടപടിയുണ്ടായത്‌ ശരിയായില്ലെന്നും എം.പിമാർ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ആസന്നമായ സാഹചര്യത്തിൽ ജയമുറപ്പിക്കാനുള്ള ഒരുക്കം നടത്താനുള്ള ഉത്തരവാദിത്വം ഏറ്റവുമധികമുള്ളത്‌ നേതൃത്വത്തിനാണ്‌. എന്നാൽ, തോൽക്കാനുള്ള ഒരുക്കമാണ്‌ നേതൃത്വം നടത്തുന്നതെന്ന്‌ എംപിമാർ പരാതിപ്പെടുന്നു. കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിലെടുത്ത തീരുമാനം പാലിക്കപ്പെടുന്നില്ലെന്നും ഇവർ നേതൃത്വത്തെ ധരിപ്പിക്കും.ചൊവ്വാഴ്‌ച നടന്ന സമ്പൂർണ നേതൃയോഗത്തിലാണ്‌ ശശി തരൂർ, കെ.മുരളീധരൻ, എം.കെ.രാഘവനടക്കമുള്ള എം.പിമാർക്കെതിരെ …

രണ്ടാംനിര നേതാക്കളെ ഉപയോഗിച്ച്‌ കെ.പി.സി.സി നേതൃയോഗത്തിൽ തങ്ങൾക്കെതിരെ രൂക്ഷപരാമർശം നടത്തിയെന്ന് എം.പിമാർ Read More »

പൈങ്കുനി ഉത്രം ഉത്സവം കൊടിയിറങ്ങി,14ന് നട തുറക്കും; 15ന്‌ വിഷുക്കണി ദർശനം

ശബരിമല: ബുധനാഴ്ച ശബരിമലയിൽ ആറാട്ടോടെ പൈങ്കുനി ഉത്രം ഉത്സവം കൊടിയിറങ്ങി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ പമ്പയിലാണ് ആറാട്ട് നടന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്ത​ഗോപൻ, ദേവസ്വം ബോർഡ് അം​ഗങ്ങളായ എസ് എസ് ജീവൻ, എസ് സുന്ദരേശൻ, കമീഷണർ പി എസ് പ്രകാശ്, സ്പെഷ്യൽ കമീഷണർ എം മനോജ്, എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ എന്നിവർ പമ്പയിൽ ആറാട്ടിനെ വരവേറ്റു. ബുധനാഴ്ച രാവിലെ ഒമ്പതോടെ സന്നിധാനത്തുനിന്ന് പമ്പയിലേക്ക് ഘോഷയാത്ര ആരംഭിച്ചു. ആറാട്ടിന് …

പൈങ്കുനി ഉത്രം ഉത്സവം കൊടിയിറങ്ങി,14ന് നട തുറക്കും; 15ന്‌ വിഷുക്കണി ദർശനം Read More »

ദേശീയപാത 66 വികസനം; ചെങ്കള – നീലേശ്വരം ആറുവരിപാതയുടെയും സർവീസ്‌ റോഡിന്റെയും നിർമാണം വേഗത്തിലാക്കി

കാസർകോട്‌: ദേശീയപാത 66 വികസനത്തിൽ ചെങ്കള – നീലേശ്വരം റീച്ചിൽ പ്രവൃത്തി കുതിക്കുന്നു. 30 ശതമാനം പ്രവൃത്തി പൂർത്തിയായി. ആറുവരിപാതയുടെയും സർവീസ്‌ റോഡിന്റെയും നിർമാണം വേഗത്തിലാണ്. ആറുവരിപ്പാത ഇരുഭാഗത്തുമായി 12 കിലോമീറ്റർ കഴിഞ്ഞു. സർവീസ്‌ റോഡ്‌ 25 കിലോമീറ്റർ നിർമാണം കഴിഞ്ഞു. 11 കിലോമീറ്റർ ഓവുചാൽ നിർമിച്ചു.കാഞ്ഞങ്ങാട്‌, മാവുങ്കാൽ മേൽപ്പാലത്തിന്റെ 20ഗർഡറുകൾ സ്ഥാപിച്ചു. ആകെ 40 എണ്ണമാണുള്ളത്‌. തെക്കിൽ പാലത്തിന്റെ ഏഴുതൂണുകളിൽ ആറിന്റെ ക്യാപുകൾ പൂർത്തിയായി. പുല്ലൂർ ഒന്നാംപാലത്തിന്റെ എട്ട്‌ തൂണുളിൽ അഞ്ചെണ്ണം പൂർത്തിയായി. രണ്ടിന്റെ പൈൽക്യാപുകളായി. …

ദേശീയപാത 66 വികസനം; ചെങ്കള – നീലേശ്വരം ആറുവരിപാതയുടെയും സർവീസ്‌ റോഡിന്റെയും നിർമാണം വേഗത്തിലാക്കി Read More »