Timely news thodupuzha

logo

Positive

ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; മന്ത്രി വീണാ ജോർജ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെന്ന്‌ മന്ത്രി വീണാ ജോർജ്‌. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്‌ഡ് വാക്‌സിന്‍ ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വാക്‌സിന്‍ ലഭ്യമാക്കിയത്. പൊതുവിപണിയില്‍ 350 രൂപ മുതല്‍ 2000 രൂപയ്ക്ക് മുകളില്‍ വരെയാണ് ടൈഫോയ്‌ഡ് വാക്‌സിന്റെ വില. കാരുണ്യ ഫാര്‍മസികള്‍ വഴി വില കുറച്ച് 95.52 രൂപയിലാണ് ടൈഫോയ്‌ഡ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുള്ളത്. ടൈഫോയ്‌ഡ് വാക്‌സിന്‍ എസന്‍ഷ്യല്‍ മരുന്നുകളുടെ …

ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; മന്ത്രി വീണാ ജോർജ്‌ Read More »

വ്യവസായനയം അംഗീകരിച്ച് മന്ത്രിസഭായോഗം

തിരുവനന്തപുരം: 2023ലെ കേരള വ്യവസായനയം ഇന്നുചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. മാറുന്ന കാലത്തിന്‍റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം ഒരുക്കും. നിക്ഷേപങ്ങള്‍ വന്‍തോതില്‍ ആകര്‍ഷിച്ച് നവീന ആശയങ്ങള്‍ വളര്‍ത്തി സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സമഗ്ര നയമാണ് തയ്യാറാക്കിയത്. പട്ടയം അനുവദിക്കും: കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് മൊറാഴ വില്ലേജിലെ കാനൂലില്‍ 1958ല്‍ താല്‍ക്കാലിക പട്ടയം അനുവദിച്ച 28 ഏക്കര്‍ ഭൂമിക്ക് നിലവിലുള്ള 135 കൈവശക്കാരുടെ പേരില്‍ സ്ഥിര പട്ടയം അനുവദിക്കാന്‍ തീരുമാനിച്ചു. 1995 …

വ്യവസായനയം അംഗീകരിച്ച് മന്ത്രിസഭായോഗം Read More »

ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എത്രയോ കാലമായി നാട്ടിൽ നിലനിൽക്കുന്ന ഒരു രീതി അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണ്. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വർധിപ്പിക്കാൻ കഴിയൂ. ആയതിനാൽ അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കാൻ ആണ് തീരുമാനമെന്നും മന്ത്രി വി …

ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് മന്ത്രി വി ശിവൻകുട്ടി Read More »

കോവിഡ്‌ വ്യാപനത്തെ തുടർന്ന് ഉക്രയ്‌നിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർഥികൾക്ക്‌ ഇന്ത്യയിൽ എം.ബി.ബി.എസ്‌ പരീക്ഷ എഴുതാൻ ഒറ്റത്തവണ അവസരമൊരുക്കുമെന്ന്‌ കേന്ദ്രം

ഉക്രയ്‌നിൽ നിന്നുൾപ്പെടെ തിരിച്ചുവരാൻ നിർബന്ധിതരായ മെഡിക്കൽ വിദ്യാർഥികൾക്ക്‌ ഇന്ത്യയിൽ എം.ബി.ബി.എസ്‌ പരീക്ഷ എഴുതാൻ ഒറ്റത്തവണ അവസരമൊരുക്കുമെന്ന്‌ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. യുദ്ധത്തെ തുടർന്ന്‌ ഉക്രയ്‌നിൽ നിന്നും കോവിഡ്‌ സാഹചര്യങ്ങൾ കാരണം ചൈന, ഫിലിപ്പീൻസ്‌ തുടങ്ങിയ രാജ്യങ്ങളിൽനിന്നും തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക്‌ ആശ്വാസമേകുന്നതാണ്‌ തീരുമാനം. രണ്ടുതവണ പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന്‌ സുപ്രീംകോടതി നിർദേശിച്ചു. എംബിബിഎസ്‌ ഫൈനൽ പാർട്ട്‌–-1, പാർട്ട്‌–-2 പരീക്ഷകൾ (തിയറി, പ്രാക്ടിക്കൽ) ദേശീയ മെഡിക്കൽ കമീഷൻ സിലബസും മാർഗരേഖയും അനുസരിച്ച്‌ എഴുതാൻ അവസരം നൽകും. ഒറ്റ …

കോവിഡ്‌ വ്യാപനത്തെ തുടർന്ന് ഉക്രയ്‌നിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർഥികൾക്ക്‌ ഇന്ത്യയിൽ എം.ബി.ബി.എസ്‌ പരീക്ഷ എഴുതാൻ ഒറ്റത്തവണ അവസരമൊരുക്കുമെന്ന്‌ കേന്ദ്രം Read More »

മത്സരത്തിന്‍റെ ഇരുപതാം മിനിറ്റിൽ നൂറാം ഗോൾ നേടി മെസി

ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര ഫുട്ബോളിൽ നൂറ് ഗോൾ പിന്നിട്ട് മെസി. കുറസാവോയ്ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലാണു അർജന്‍റീനിയൻ താരം ലയണൽ മെസി നൂറ് ഗോൾ നേട്ടം പിന്നിട്ടത്. മത്സരത്തിന്‍റെ ഇരുപതാം മിനിറ്റിലായിരുന്നു അദ്ദേഹത്തിന്‍റെ അന്താരാഷ്ട്ര കരിയറിലെ നൂറാം ഗോൾ. മത്സരത്തിൽ മെസി ഹാട്രിക് നേടി. ആദ്യപകുതിയുടെ ഇരുപതാം മിനിറ്റിൽ ആദ്യ ഗോൾ നേടിയതിനു ശേഷം 33, 37 മിനിറ്റുകളിലും അടുത്ത ഗോളുകൾ മെസി നേടി. 174 മത്സരങ്ങളിൽ നിന്നാണ് മെസിയുടെ ഈ നേട്ടം. കഴിഞ്ഞ മത്സരത്തിൽ പനാമയ്ക്കെതിരെ …

മത്സരത്തിന്‍റെ ഇരുപതാം മിനിറ്റിൽ നൂറാം ഗോൾ നേടി മെസി Read More »

അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്; ഒരു കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വാര്‍ഷിക പരിശോധനാ പദ്ധതിയായ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ വഴി 30 വയസിന് മുകളില്‍ പ്രായമുള്ള ഒരു കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 10 മാസം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. ആരോഗ്യ രംഗത്ത് ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ആരോഗ്യവകുപ്പ് നടപ്പിലാക്കി വരുന്ന കാമ്പയിന്‍ ഇതിനോടകം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് …

അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്; ഒരു കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയതായി മന്ത്രി വീണാ ജോര്‍ജ് Read More »

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്ത് തൊടുപുഴ നഗരസഭ

തൊടുപുഴ: നഗരസഭ 2022-23 ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം നടത്തി. മുനിസിപ്പൽ മൈതാനത്ത് വച്ച് നടന്ന ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീജ ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈസ് ചെയർപേഴ്സൺ, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാർ, കൗൺസിലേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.

കൈകൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലന്‍സ് പിടിയിൽ

തൃശൂർ: ഭൂമി പോക്കുവരവ് ചെയ്തു കൊടുക്കുന്നതിനായി കൈകൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലന്‍സ് പിടിയിൽ. തൃശൂർ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വർഗീസ് ആണ് വിജിലന്‍സ് പിടിയിലായത്. മരോട്ടിച്ചാൽ വെട്ടികുഴിച്ചാൽ രാജു വി എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്. രാജുവിന്‍റെ പേരിലുള്ള ഭൂമി ഭാര്യാമാതാവിന് ഇഷ്ടദാനെ നൽകുന്നതിന്‍റെ പോക്ക് വരവ് നടത്താന്‍ 1000 രൂപയാണ് കൈകൂലി ആവശ്യപ്പെട്ടത്. ഇത് കൂടാതെ സ്ഥലം കാണാന്‍ ചെന്ന പോൾ 500 രൂപ കൈക്കൂലി വാങ്ങുകയും ചെയ്തും. തുടർന്നായിരുന്നു വിജിലന്‍സ് …

കൈകൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലന്‍സ് പിടിയിൽ Read More »

കെ.എസ്.ആർ.ടി.സി പുനലൂർ ഡിപ്പോയിൽ നിന്നും പുതിയ സർവീസ് ആരംഭിച്ചു

കൊല്ലം: പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും പത്തനാപുരം, പത്തനംതിട്ട, റാന്നി, മണിമല, പൊൻകുന്നം, പാലാ, തലയോലപ്പറമ്പ്, വൈറ്റില വഴി അമൃത മെഡിക്കൽ കോളെജ്, ആസ്റ്റർ മെഡി സിറ്റി എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചു. രാവിലെ 4:30 ക്ക് ആരംഭിക്കുന്ന സർവീസ് 9:10 വൈറ്റില, 9:30 അമൃത, 9:45 അസ്റ്റർ എന്നിങ്ങനെ എത്തി ചേരും. ഓൺലൈൻ ആയി കെ.എസ്.ആർ.ടി.സി യുടെ വെബ് സൈറ്റ് മുഖേനയും പുനലൂർ ഡിപ്പോയിൽ പ്രവർത്തിക്കുന്ന കൗണ്ടർ വഴിയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാനുള്ള സൗകര്യവും ലഭ്യമാണ്. …

കെ.എസ്.ആർ.ടി.സി പുനലൂർ ഡിപ്പോയിൽ നിന്നും പുതിയ സർവീസ് ആരംഭിച്ചു Read More »

സ്കൂൾ വിദ്യാഭാസം മികവുറ്റതാക്കാൻ മികവ് പദ്ധതിയുമായി ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിന്റെ

ഉടുമ്പന്നൂർ: വിദ്യാഭ്യാസ രംഗത്തെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് ആരംഭിച്ച മികവ് പദ്ധതി ശ്രദ്ധേയമാക്കുന്നു. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽ വിവിധ പഠനവൈകല്യങ്ങൾ ഉള്ളവരെ കണ്ടെത്തി അത് പരിഹരിക്കുന്നതിനാവശ്യമായ മന:ശാസ്ത്രപരമായ ഇടപെടലുകൾ നടത്തുന്നതാണ് പദ്ധതി. പഞ്ചായത്ത് പരിധിയിലുള്ള 10 പൊതു വിദ്യാലയങ്ങളിൽ നിന്നും പ്രത്യേക സർവ്വേയിലൂടെ കണ്ടെത്തിയ 102 കുട്ടികളെയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയത്. കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സൈക്യാട്രിക്ക് കൗൺസിലർ മെറിൻ പോൾ, സ്കൂൾ കൗൺസിലർ എൻ.രഞ്ജുഷ എന്നിവരുടെ …

സ്കൂൾ വിദ്യാഭാസം മികവുറ്റതാക്കാൻ മികവ് പദ്ധതിയുമായി ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിന്റെ Read More »

സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

അങ്കമാലി: നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കണമെന്നും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടും പുതിയ ഐ.ടി നിയമം അനുസരിച്ചുമാണ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ചാനലുകളെ അകറ്റിനിര്‍ത്തുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. വാര്‍ത്തകള്‍ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ ത്വരിതപ്പെടുത്തണം. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ …

സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് Read More »

കോളപ്രയിൽ തണ്ണീർ പന്തലൊരുക്കി ഇടുക്കി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സെസൈറ്റി

കോളപ്ര: ഇടുക്കി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സെസൈറ്റി നേതൃത്വത്തിൽ കോളപ്രയിൽ തണ്ണീർപന്തലിന്റെ പ്രവർത്തനം ആരംഭിച്ചു. സഹകരണ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് തണ്ണീർ പന്തൽ പ്രവർത്തിക്കുന്നത്. ദൈനംദിനയാത്രക്കാർ, വിദ്യാർത്ഥികൾ, സഹകാരികൾ തുടങ്ങിയവർക്ക് കടുത്ത ചൂടിനെ അതിജീവിക്കാനും ദാഹമകറ്റാനും ഏറെ സഹായകരമാണ് തണ്ണീർ പന്തലെന്ന് സഹകരണ സംഘം പ്രസിഡന്റ് എം.മോനിച്ചൻ പറഞ്ഞു. സംഘം സെക്രട്ടറി ആൽബർട്ട് മൈക്കിളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.എൻ.ഡി.പി കുടയത്തൂർ ശാഖാ പ്രസിഡന്റ് സജീവൻ പടിക്കാപറമ്പിലിന് തണ്ണീർമത്തൻ നൽകി ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗങ്ങളായ …

കോളപ്രയിൽ തണ്ണീർ പന്തലൊരുക്കി ഇടുക്കി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സെസൈറ്റി Read More »

പുതുപ്പരിയാരം ആയൂർവ്വേദ ഡിസ്പെൻസറിയിൽ യോഗ – പരിശീലനം ആരംഭിച്ചു

മണക്കാട്: ​ഗ്രാമ പഞ്ചായത്തിലെ പുതുപ്പരിയാരം ആയൂർവ്വേദ ഡിസ്പെൻസറിയെ ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററായി ഉയർത്തി. അതിന്റെ ഭാഗമായി ആരംഭിച്ച യോഗ – പരിശീലന പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പുതുപ്പരിയാരം വനിത വർക്ക് ഷെഡ് ഹാളിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ജോബ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജീന അനിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആശംസകൾ നേർന്നുകൊണ്ട് വൈസ് പ്രസി ഡോ.റോഷ്നി ബാബുരാജ്, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ്.ജേക്കബ്, വാർഡ് …

പുതുപ്പരിയാരം ആയൂർവ്വേദ ഡിസ്പെൻസറിയിൽ യോഗ – പരിശീലനം ആരംഭിച്ചു Read More »

മുപ്പത്തിയാറ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്ന വെൺവെബ് ഇന്ത്യ 2 വിക്ഷേപണം നാളെ

ചെന്നൈ: വൺവെബ് ഇന്ത്യ 2 ( oneweb 2 ) വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ (ISRO) നിന്നും നാളെ നടക്കും. മുപ്പത്തിയാറ് ഉപഗ്രഹങ്ങളാണു വെൺവെബ് ഇന്ത്യ 2 ദൗത്യത്തിലൂടെ ഭ്രമണപഥത്തിൽ എത്തിക്കുക. ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (എൽവിഎം) റോക്കറ്റാണു വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. ഞായറാഴ്ച രാവിലെ 9നാണു വിക്ഷേപണം. കൗണ്ട് ഡൗൺ (count down) ഇന്ന് ആരംഭിക്കും. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ 72 ഉപഗ്രഹങ്ങളെ എത്തിക്കുന്നതിനുള്ള കരാർപ്രകാരമാണ് ഐഎസ്ആർഒയുടെ വൺവെബ് ഇന്ത്യ 2 ദൗത്യം. …

മുപ്പത്തിയാറ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്ന വെൺവെബ് ഇന്ത്യ 2 വിക്ഷേപണം നാളെ Read More »

എറിക് ഗാർസെറ്റി ഇനി മുതൽ ഇന്ത്യയിലെ യു.എസ് അംബാസിഡർ

വാഷിങ്ടൺ: ഇന്ത്യയിലെ യു.എസ് അംബാസിഡറായി എറിക് ഗാർസെറ്റി ചുമതലയേറ്റു. വാഷിങ്ടണിൽ നടന്ന ചടങ്ങിൽ യുഎസ് വൈസ് പ്രസിഡന്‍റ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ എറിക്കിന്‍റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. മാർച്ച് 15-നു എറിക്കിന്‍റെ നിയമനത്തിനു സെനറ്റ് അംഗീകാരം നൽകിയിരുന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു സുപ്രധാന സ്ഥാനത്തേക്ക് ചുമതലയേൽക്കാൻ എറിക് ഗാർസെറ്റി എത്തുന്നത്. 2021-ൽ എറിക്കിനു നോമിനേഷൻ നൽകിയിരുന്നെങ്കിലും സെനറ്റിൽ വേണ്ടത്ര പിന്തുണയില്ലെന്നു മനസിലാക്കിയതിനാൽ വോട്ടെടുപ്പിന് എത്തിച്ചിരുന്നില്ല. തുടർന്നു അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ റീനോമിനേറ്റ് ചെയ്യുകയായിരുന്നു.

ചൂടിൽ ആശ്വാസം പകർന്ന് തെക്കുംഭാഗം സഹകരണ ബാങ്കിന്റെ തണ്ണീർ പന്തൽ

തെക്കുംഭാഗം: സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും നിർദ്ദേശത്തെ തുടർന്ന് തണ്ണീർ പന്തലോരുക്കി തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക്. കടുത്ത വേനലിൽ ആശ്വാസമായി പൊതുജനങ്ങൾക്ക് സൗജന്യമായി തണ്ണീർമത്തൻ വെള്ളം. മോരും വെള്ളം, നാരങ്ങാവെള്ളം, കരിക്കും വെള്ളം, കുപ്പിവെള്ളം എന്നിവയും പരീക്ഷചൂടിൽ ക്ഷീണിച്ച കുട്ടികൾക്ക് ആശ്വാസമായി സിപ് അപ്പും ജ്യൂസുകളും തണ്ണിമത്തനും വിതരണം ചെയ്തു. തെക്കുംഭാഗം ബാങ്ക് ഹെഡ് ഓഫിസിലും ,ആനക്കയം ബ്രാഞ്ചിലും തുറന്ന തണ്ണീർ പന്തൽ ബാങ്ക് പ്രസിഡന്റ്‌ ടോമി തോമസ് കാവാലം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഷമ്മി …

ചൂടിൽ ആശ്വാസം പകർന്ന് തെക്കുംഭാഗം സഹകരണ ബാങ്കിന്റെ തണ്ണീർ പന്തൽ Read More »

കൊച്ചി നഗര വികസനത്തിനായി നാലുമാസത്തിനകം മെട്രൊപൊളിറ്റൻ ഡെവലപ്മെന്‍റ് അതോറിറ്റി രൂപീകരിക്കണം; ഹൈക്കോടതി

കൊച്ചി: കൊച്ചിയിൽ മെട്രൊപൊളിറ്റൻ ഡെവലപ്മെന്‍റ് അതോറിറ്റി വേണമെന്ന് ഹൈക്കോടതി ഉത്തരവ്. കൊച്ചി നഗര വികസനത്തിനായി നാലുമാസത്തിനകം അതോറിറ്റി രൂപീകരിക്കാനും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ബ്രഹ്മപുരം തീപിടുത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കാൻ ഹൈക്കോടതി സമയക്രമം പ്രഖ്യാപിച്ചു. ഉടൻ, ഹ്രസ്വ, ദീർഘ കാലം എന്നിങ്ങനെ മൂന്നായിട്ടായിരിക്കും ഇത് നടപ്പാക്കുക.

ഹോമിയോപ്പതിയിലൂടെ വന്ധ്യതക്ക് പരിഹാരം; ജനനി സൗജന്യ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി

തൊടുപുഴ: ആയുഷ് ഹോമിയോപ്പതി വകുപ്പ്, മുട്ടത്തു പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ജനനിയെന്ന പേരിൽ ഹോമിയോപ്പതി വന്ധ്യതാ ചികിത്സ പദ്ധതിയുടെ ഭാഗമായി തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ സൗജന്യ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി. രാവിലെ പത്തിന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു. പാർശ്വഫലങ്ങളൊന്നുമില്ലാത്ത ഹോമിയോപ്പതിയിലൂടെ വന്ധ്യതക്ക് പരിഹാരം കാണാമെന്ന വസ്തുത ജനങ്ങിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ കരീം അധ്യക്ഷത …

ഹോമിയോപ്പതിയിലൂടെ വന്ധ്യതക്ക് പരിഹാരം; ജനനി സൗജന്യ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി Read More »

മെസിയെ കാത്ത് ഹോട്ടലിന് മുന്നിൽ ജനസമുദ്രം

ഒരു ഗ്യാലറിയുടേതിനു തുല്യമായ ആരവവും ആവേശവും. ഉയർത്തിപ്പിടിച്ച മൊബൈൽ ക്യാമറകളുമായി അക്ഷരാർഥത്തിൽ ജനസാഗരം മണിക്കൂറുകളോളം കാത്തുനിന്നു. അർജന്‍റീനയിലെ ഡോൺ ജൂലിയോ റസ്റ്ററന്‍റിനു പുറത്തായിരുന്നു ഒരു ഫുട്ബോൾ മത്സരത്തിനു തുല്യമായ ആവേശം നിറഞ്ഞത്. അതൊരു വാർത്ത പരന്നതിന്‍റെ വെളിച്ചത്തിലായിരുന്നു. കാട്ടുതീ പോലെ പടർന്നുപിടിച്ച വാർത്ത. ലയണൽ മെസി പലേർമോയിലെ ഡോൺ ജൂലിയോ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയിട്ടുണ്ടെന്ന്. ഹോട്ടലിൽ മെസി എത്തിയിട്ടുണ്ടെന്ന വാർത്തയറിഞ്ഞ് ആയിരക്കണക്കിനു പേരാണു ഹോട്ടലിനു പുറത്തെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സുരക്ഷാസേന വളരെയധികം ബുദ്ധിമുട്ടി. റസ്റ്ററന്‍റിന്‍റെ പുറകിലത്തെ …

മെസിയെ കാത്ത് ഹോട്ടലിന് മുന്നിൽ ജനസമുദ്രം Read More »

ഇന്ന് ലോക ജലദിനം

എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനമായി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ്. ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നൊരു …

ഇന്ന് ലോക ജലദിനം Read More »

ഹോമിയോപ്പതി വന്ധ്യതാ ചികിത്സ പദ്ധതി; ജനനി ക്യാമ്പ് 23ന് തൊടുപുഴയിൽ

തൊടുപുഴ: ആയുഷ് ഹോമിയോപ്പതി വകുപ്പും മുട്ടത്തു പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ജനനിയെന്ന പേരിൽ ഹോമിയോപ്പതി വന്ധ്യതാ ചികിത്സ പദ്ധതിയുടെ ഭാഗമായി 23 ന് തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ സൗജന്യ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തും. രാവിലെ പത്തിന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിക്കും. മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ.കരീം അധ്യക്ഷത വഹിക്കും. സിൻസൺ ജോസഫ് നയിക്കും. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ലീന റാണി, ഡോ.എം.എസ്.നൗഷാദ് …

ഹോമിയോപ്പതി വന്ധ്യതാ ചികിത്സ പദ്ധതി; ജനനി ക്യാമ്പ് 23ന് തൊടുപുഴയിൽ Read More »

വാരപ്പെട്ടി സി.എച്ച്.സിയിൽ വയോജനങ്ങൾക്കുള്ള ഇരിപ്പിടങ്ങളുടെയും കുടിവെള്ള സംവിധാനത്തിന്റെയും ഉദ്ഘാടനം നടന്നു

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൻ്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയോജനങ്ങൾക്ക് ഇരിപ്പിടങ്ങളും, വാട്ടർ പ്യുരിഫയർ സ്ഥാപിക്കലും നടത്തിയത്. വാരപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി കെ ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈറ പ്രസിഡൻ്റ് ആനി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോമ്പി, ജയിംസ് കോറമ്പേൽ, സാലി ഐപ്പ്, നിസാമോൾ ഇസ്മായിൽ, ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡൻറ് ബിന്ദു ശശി …

വാരപ്പെട്ടി സി.എച്ച്.സിയിൽ വയോജനങ്ങൾക്കുള്ള ഇരിപ്പിടങ്ങളുടെയും കുടിവെള്ള സംവിധാനത്തിന്റെയും ഉദ്ഘാടനം നടന്നു Read More »

ധ്രുവ 2023 സമാപിച്ചു; മാതൃകയായി വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ്

വാഴക്കുളം: വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് മാര്‍ച്ച് 11 മുതല്‍ 17 വരെ ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച സപ്ത ദിന സ്‌പെഷ്യല്‍ ക്യാമ്പ് ‘ധ്രുവ 2023’ വിജയകരമായി സമാപിച്ചു. ക്യാമ്പിന്റെ ഭാഗമായി നിരവധി സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് നിര്‍വഹിച്ചു. നൂറോളം എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി 130 എല്‍.ഇ.ഡി ട്യൂബ് ലൈറ്റുകള്‍ ആശുപത്രിയുടെ വിവിധ ബ്ലോക്കുകളിലായി സ്ഥാപിച്ചു. അതോടൊപ്പം തന്നെ ആശുപത്രിയില്‍ പ്രവര്‍ത്തനക്ഷമമല്ലാതിരുന്ന കട്ടിലുകളും ഐ.വി …

ധ്രുവ 2023 സമാപിച്ചു; മാതൃകയായി വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് Read More »

അബോധ അവസ്ഥയിൽ മുറിയിൽ അകപ്പെട്ടയാളെ അ​ഗ്നിശമനസേന രക്ഷിച്ചു

തൊടുപുഴ: വെങ്ങല്ലൂരിന് സമീപം പ്രവർത്തിക്കുന്ന ഹോണ്ട ഷോറൂമിലെ ജീവനക്കാരനായ ജോയ്(62) സ്ഥാപനത്തിനോട് ചേർന്നുള്ള ചെറിയ മുറിയിൽ താമസിക്കുകയായിരുന്നു. ജോയിയെ രാവിലെ പുറത്തു കാണാത്തതിനാൽ അന്വേഷിച്ചപ്പോോൾ അകത്തുനിന്നും മുറി പൂട്ടിയ നിലയിൽ ആയിരുന്നു. ഉടൻതന്നെ തൊടുപുഴ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് സേനയെത്തി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അബ്ദുൽസലാം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിൽ ഡോർ ബ്രേക്കർ ഉപയോഗിച്ച് വാതിൽ തകർക്കുകയും ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ വിജിൻ, രഞ്ജി കൃഷ്ണൻ തുടങ്ങിയവർ …

അബോധ അവസ്ഥയിൽ മുറിയിൽ അകപ്പെട്ടയാളെ അ​ഗ്നിശമനസേന രക്ഷിച്ചു Read More »

പീപ്പിൾസ് ഹോം സമർപ്പണം നടപ്പാക്കാൻ ഒരുങ്ങി ഉടമ്പന്നൂർ ​ഗ്രാമപഞ്ചായത്ത്

തൊടുപുഴ: സ്വന്തമായി മൂന്ന് സെന്റ് സ്ഥലമെങ്കിലുമുള്ള പാവപ്പെട്ടവരും നിരാലംബരുമായ കേരളത്തിലൂടനീളമുള്ള 1500 കുടുംബങ്ങൾക്ക് വീടുവെച്ചു നൽകുന്ന പീപ്പിൾസ് ഫൗണ്ടേഷൻ കേരളയെന്ന സംഘടനയുടെ പദ്ധതിയാണ് പീപ്പിൾസ് ഹോം. ഇതു പ്രകാരം ഉടുമ്പന്നൂർ ​ഗ്രാമപഞ്ചായത്തിൽ പൊതുജന സഹകരണത്തോടെ നിർമ്മിച്ച രണ്ട് വീടിന്റെ താക്കോൽ 19ന് കൈമാറ്റം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 10ന് പി.കെ.ഡെക്കറേഷൻ ഹാളിൽ വച്ച് ജലവിധവ വകപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിക്കും. പീപ്പൾസ് ഫൗണ്ടേഷൻ ജില്ലാ രക്ഷാധികാരി ജ.ഷാജഹാൻ നദ് വിയുടെ അധ്യക്ഷതയിൽ ചേരുന്ന …

പീപ്പിൾസ് ഹോം സമർപ്പണം നടപ്പാക്കാൻ ഒരുങ്ങി ഉടമ്പന്നൂർ ​ഗ്രാമപഞ്ചായത്ത് Read More »

കളഞ്ഞു പോയ സ്വര്‍ണ്ണമാല തിരികെ നല്‍കി വ്യാപാരിദമ്പതികള്‍

രാജാക്കാട്: കളഞ്ഞുപോയ സ്വര്‍ണ്ണമാല തിരികെ നല്‍കി വ്യാപാരിദമ്പതികള്‍ മാതൃകയായി. തങ്ങളുടെ കച്ചവട സ്ഥാപനത്തിന് മുന്‍പില്‍ വച്ച് കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാണ് രാജാക്കാട് കച്ചവടം നടത്തുന്ന വൃദ്ധ ദമ്പതികളായ കുഴികണ്ടത്തില്‍ അപ്പച്ചനും ഭാര്യ റോസമ്മയും ഉടമസ്ഥന് തിരികെ നല്‍കിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു മാങ്ങാത്തൊട്ടി സ്വദേശി കടമലയിൽ ആന്റണി രാജാക്കാട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച തന്റെ ഭാര്യ ചിന്നമ്മയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാല തിരികെയെടുത്ത് പോന്നത്. ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം അടങ്ങിയ …

കളഞ്ഞു പോയ സ്വര്‍ണ്ണമാല തിരികെ നല്‍കി വ്യാപാരിദമ്പതികള്‍ Read More »

വിദേശ രാജ്യങ്ങളിലും ടോപ് ടെൻ ലിസ്റ്റിൽ ‘ഇരട്ട’

ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിലെത്തിയ ‘ഇരട്ട’യുടെ വമ്പൻ തിയേറ്റർഹിറ്റിന് ശേഷം ഒടിടിയിലും തരംഗമായി മുന്നേറുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത് മുതൽ വിദേശ രാജ്യങ്ങളിലും ടോപ് ടെൻ ലിസ്റ്റിൽ തുടരുകയാണ്, ഇമോഷനൽ ത്രില്ലർ ചിത്രമായ ‘ഇരട്ട’. മലയാളത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം ഒടിടി റിലീസ് ചെയ്തതോടെ പാൻ ഇന്ത്യൻ പ്രേക്ഷകരെ ഒന്നടങ്കം ആകർഷിച്ചിരിക്കുകയാണ്. കേരളവും ഇന്ത്യയും കടന്ന് വിദേശരാജ്യങ്ങളിലടക്കം ജനപ്രീതി നേടിയിരിക്കുകയാണ് ചിത്രമിപ്പോൾ. ഇന്ത്യയിൽ ഇപ്പോൾ ടോപ് ടൂവിൽ തുടരുന്ന ‘ഇരട്ട’ ശ്രീലങ്കയിൽ ടോപ് …

വിദേശ രാജ്യങ്ങളിലും ടോപ് ടെൻ ലിസ്റ്റിൽ ‘ഇരട്ട’ Read More »

ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴചുമത്തി

കൊച്ചി: കൊച്ചി കോർപ്പറേഷന് ബ്രഹ്മപുരം തീപിടുത്തത്തിൽ 100 കോടി രൂപ പിഴചുമത്തി ഹരിത ട്രൈബ്യൂണൽ. ചീഫ് സെക്രട്ടറിക്ക് മുൻപാകെ ഒരു മാസത്തിനുള്ളിൽ തുക കെട്ടി വയ്ക്കണമെന്നാണ് ഉത്തരവ്. തുക വിഷപ്പുക മൂലം ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി വിനിയോഗിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. മാരക വിഷാംശം വായുവിൽ കണ്ടെത്തിയിട്ടുണ്ട്. ഹരിത ട്രൈബ്യൂണൽ, കർശന നടപടി, ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കണമെന്നും അറിയിച്ചു. സംസ്ഥാന സർക്കാരിനെ ദേശീയ ഹരിത ട്രൈബ്യൂണലിൻറെ ഉത്തരവിൽ രൂഷമായി വിമർശിക്കുന്നുണ്ട്. സർക്കാരും ഉദ്യോഗസ്ഥരും തീ അണയ്ക്കുന്നതിൽ …

ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴചുമത്തി Read More »

വില്ലേജ് ഓഫീസ് മാർച്ചിൽ ജനകീയ പ്രതിഷേധമിരമ്പി

കുടയത്തൂർ: അറക്കുളം, കുടയത്തൂർ, മുട്ടം, പഞ്ചായത്തുകളിലെ 130 ഏക്കർ എം.വി.ഐ.പി ഭൂമി റിസർവ്വ് വനമാക്കുന്നതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന കുടയത്തൂർ വില്ലേജ് ഓഫീസ് മാർച്ചിൽ ജനകീയ പ്രതിഷേധമിരമ്പി. വിവിധ സാമൂഹിക, സാംസ്കാരിക, കർഷക രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ, നോട്ടീസ് ലഭിച്ച സാധാരണക്കാരുൾപ്പെടെ പങ്കെടുത്ത വില്ലേജ് ഓഫീസ് മാർച്ച് ജില്ലാ പഞ്ചായത്തംഗം പ്രൊഫ.എം.ജെ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. നോട്ടിഫൈഡ് വനമായി 130 ഏക്കർ എം.വി.ഐ.പി ഭൂമി പ്രഖ്യാപിച്ചാൽ ജനസാന്ദ്രതയേറിയ സ്ഥലവാസികൾ ദുരിതപൂർണ്ണമായ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നും ടൂറിസമടക്കമുള്ള …

വില്ലേജ് ഓഫീസ് മാർച്ചിൽ ജനകീയ പ്രതിഷേധമിരമ്പി Read More »

മികവുത്സവും യാത്രയയപ്പും നടത്തി

കട്ടപ്പന വിദ്യാഭ്യാസ ഉപജില്ല വാർഷികപ്രഥമാധ്യാപക യോഗവും മികവുത്സവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രഥമാധ്യാപകർക്കുള്ള യാത്രയയപ്പും ഗവ.ടി.എച്ച്.എസിൽ നടന്നു. മുൻസിപ്പൽ കൗൺസിലർ ധന്യാ അനിൽ ഉത്ഘാടനം ചെയ്തു. പ്രഥമാധ്യാപകസംഗമത്തിൽ അസി. എഡ്യൂക്കേഷണൽ ഓഫീസർ ടോമി ഫിലിപ്പ് അധ്യക്ഷനായിരുന്നു. ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. സാബു വർഗീസ്, ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന എ.ഇ.ഒ ടോമി ഫിലിപ്പിനെയും പതിനാല് പ്രധാനധ്യാപകരെയും ആദരിക്കുകയും‘സമൂഹ വികസനത്തിൽ വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെ പങ്ക് ‘ എന്ന വിഷയത്തിൽ പ്രഭാഷണം …

മികവുത്സവും യാത്രയയപ്പും നടത്തി Read More »

സൗജന്യ മെഡിക്കൽ ക്യാമ്പ്

തൊടുപുഴ: വഴിത്തല ശാന്തി​ഗിരിയും മുതലക്കുടം ഹോളീഫാമിലി ആശുപത്രിയും സംയുക്തമായി പാറക്കടവ് ലക്ഷം വീടിനടുത്തുള്ള പകൽവീട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 19ന് രാവിലെ 10മുതൽ ഉച്ചക്ക് 1.30വരെയാണ് സമയം. അസിഥിരോ​ഗം, ദന്തരോ​ഗം, ശ്വാസകോശരോ​ഗം, നേത്രരോ​ഗം, ആഹാരക്രമ നിയന്ത്രണം, ജനറൽ മെഡിസിൻ തുടങ്ങിയ വിഭാ​ഗങ്ങളിൽ നിന്നുള്ള വിദ​ഗ്ദരാകും പങ്കെടുക്കുന്നത്. ബി.എം.ഡി, പി.എഫി.റ്റി എന്നിങ്ങനെയുള്ള പരിശോധനകളും നടത്തും. ഈ അവസരം പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.

നെഹ്‌റു യുവ കേന്ദ്രയും സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫയർ അസോസിയേഷനും ചേർന്ന് തൊടുപുഴയിൽ ശുദ്ധജല ഉറവിടങ്ങളും പൊതു കിണറുകളും വൃത്തിയാക്കി

തൊടുപുഴ: മിനിസ്ട്രി ഓഫ് യൂത്ത് അഫ്ഫൈർസ് ആൻഡ് സ്പോർട്സിന്റെ കീഴിൽ നെഹ്‌റു യുവ കേന്ദ്ര ഇടുക്കിയും തൊടുപുഴ ബ്ലോക്കിലെ സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫയർ അസോസിയേഷനും സംയുക്തമായി ശ്രമദാൻ ശിവർ തൊടുപുഴ ബ്ലോക്കിലെ വിവിധിയിടങ്ങളിൽ നടത്തി. നഗരത്തിലെ വിവിധ ശുദ്ധജല ഉറവിടങ്ങളും പൊതു കിണറുകളും അതിന്റെ പരിസരങ്ങളും പരിപാടിയുടെ ഭാഗമായി ശുചീകരിച്ചു. ഇടവെട്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ നൗഷാദായിരുന്നു ഉദ്ഘാടനം ചെയ്തത്. പി.എ.സലിംകുട്ടി സ്വാഗതം പറഞ്ഞതിനു ശേഷം സ്കൂൾ പ്രിൻസിപ്പൽ സാജൻ ആശംസ അറിയിച്ചു. പൊതു ജനങ്ങളുടെയും …

നെഹ്‌റു യുവ കേന്ദ്രയും സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫയർ അസോസിയേഷനും ചേർന്ന് തൊടുപുഴയിൽ ശുദ്ധജല ഉറവിടങ്ങളും പൊതു കിണറുകളും വൃത്തിയാക്കി Read More »

ഇടവെട്ടി ഗ്രാമ പഞ്ചായത്തിന് സി.എസ്.ആർ ഫണ്ട് നൽകി

ഇടവെട്ടി: ഫെഡറൽ ബാങ്ക് മങ്ങാട്ടുകവല ശാഖ പഞ്ചായത്തിന് സി.എസ്.ആർ ഫണ്ട് നൽകി. ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ശാഖ മാനേജർ രശ്മി 75000 രൂപയുടെ ഫർണിച്ചർ വാങ്ങിയതിന്റെ ഡി.ഡി പ്രസിഡന്റിനു കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിൻസി മാർട്ടിൻ, മോളി ബിജു, മെമ്പർമാരായ അസീസ് ഇല്ലിക്കൽ, എ.കെ.സുഭാഷ് കുമാർ, സുജാത ശിവൻ, സുബൈദ അനസ്, താഹിറ അമീർ, സൂസി റോയ്, …

ഇടവെട്ടി ഗ്രാമ പഞ്ചായത്തിന് സി.എസ്.ആർ ഫണ്ട് നൽകി Read More »

‘കുടുംബശ്രീ’യുടെ രജതജൂബിലി ആഘോഷം നാളെ; രാഷ്‌ട്രപതി ദ്രൗപദി മുർമു ഉദ്‌ഘാടനം ചെയ്യും

തിരുവനന്തപുരം: സ്‌ത്രീശക്തിയുടെ കേരള മോഡലായ “കുടുംബശ്രീ’യുടെ രജതജൂബിലി ആഘോഷത്തിന്‌ വെള്ളിയാഴ്‌ച തലസ്ഥാനം വേദിയാകും. തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങ്‌ രാഷ്‌ട്രപതി ദ്രൗപദി മുർമു ഉദ്‌ഘാടനം ചെയ്യും. പകൽ 11.45ന് എത്തുന്ന രാഷ്ട്രപതിയെ പൗരാവലിക്കുവേണ്ടി ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. കുടുംബശ്രീയുടെ തുടക്കംമുതലുള്ള സിഡിഎസ് ഭരണ സമിതി അംഗങ്ങളായ അഞ്ചു ലക്ഷംപേർ ചേർന്ന് കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന “രചന’യുടെ ലോഗോ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. “ചുവട്’, …

‘കുടുംബശ്രീ’യുടെ രജതജൂബിലി ആഘോഷം നാളെ; രാഷ്‌ട്രപതി ദ്രൗപദി മുർമു ഉദ്‌ഘാടനം ചെയ്യും Read More »

ലോങ്‌ മാർച്ചിന്റെ നേതൃത്വവുമായി ചർച്ച നടത്താൻ തീരുമാനിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

ഷഹാപുർ: കർഷകരുടെ അടിയന്തരാവശ്യങ്ങൾ ഉന്നയിച്ച്‌ നാസിക്കിൽനിന്ന്‌ മുംബൈയിലേയ്‌ക്ക്‌ മുന്നേറുന്ന ലോങ്‌ മാർച്ചിന്റെ നേതൃത്വവുമായി ചർച്ച നടത്താൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ രണ്ട്‌ മന്ത്രിമാരെ നിയോഗിച്ചു. മന്ത്രിമാർ താനെയിലെ ഷഹാപുരിലെത്തി അഖിലേന്ത്യ കിസാൻസഭ നേതാക്കളുമായി ചർച്ച നടത്തും. ലോങ്‌ മാർച്ച്‌ 120 കിലോമീറ്റർ പിന്നിട്ടിരിക്കെ കർഷകരുടെ പ്രതിഷേധം നിയമസഭയിൽ പ്രതിപക്ഷം അടിയന്തര വിഷയമായി ഉയർത്തി. പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ രംഗത്തുവന്നു. ഇതേതുടർന്നാണ്‌ മന്ത്രിമാരെ ചർച്ചയ്‌ക്കായി അയച്ചത്‌. കിസാൻസഭ നേതാക്കൾ നിയമസഭ മന്ദിരത്തിലെത്തി മുഖ്യമന്ത്രിയുമായി നടത്താനിരുന്ന …

ലോങ്‌ മാർച്ചിന്റെ നേതൃത്വവുമായി ചർച്ച നടത്താൻ തീരുമാനിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി Read More »

നോർക്ക റൂട്ട്സും കേരളാ ബാങ്കും ചേർന്ന് സംഘടിപ്പിക്കുന്ന പ്രവാസി ലോൺമേള 20ന്

‌ഇടുക്കി: ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരളാ ബാങ്കും സംയുക്തമായി 20-ന് പ്രവാസി ലോൺമേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ടസ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജെക്ട് ഫോർ റീട്ടെൻഡ് എമിഗ്രൻറ് പദ്ധതി പ്രകാരമാണ് ലോൺ മേള. ഇടുക്കി ചെറുതോണി കേരളാ ബാങ്ക് സി.പി.സി കോൺഫ്രൻസ് ഹാളിലാണ് മേള നടക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുളള പ്രവാസിസംരംഭകർക്ക് നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.org വഴിയോ NDPREM Section WhatsApp Number-7736917333 മുഖേന …

നോർക്ക റൂട്ട്സും കേരളാ ബാങ്കും ചേർന്ന് സംഘടിപ്പിക്കുന്ന പ്രവാസി ലോൺമേള 20ന് Read More »

ബ്രഹ്മപുരം തീപിടുത്തം; പൊലീസ്, വിജിലൻസ് അന്വേഷണവും വിദഗ്ധ സമിതിയുടെ പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അന്വേഷണം വിജിലൻസ് അന്വേഷണം, വിദഗ്ധ സമിതിയുടെ പരിശോധന എന്നിവയാണ് നടക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മപുരത്തെ തീ മാർച്ച് 13ന് പൂർണമായും അണച്ചതായി മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കൂട്ടായ പ്രയത്‌നത്തിലൂടെയാണ് ഇതു സാധ്യമായത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങൾ പരിഗണിച്ചിട്ടുണ്ട്. കൃത്രിമ മഴ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്ന് അഭിപ്രായമാണ് ഉയർന്നത്. മാലിന്യം ഇളക്കിമറിച്ച് നനച്ചു തീ അണയ്‌ക്കേണ്ടിവന്നു. ഈ രീതിയാണ് ഏറ്റവും അഭികാമ്യം …

ബ്രഹ്മപുരം തീപിടുത്തം; പൊലീസ്, വിജിലൻസ് അന്വേഷണവും വിദഗ്ധ സമിതിയുടെ പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി Read More »

ജൈവ മാലിന്യ സംസ്ക്കരണം; പള്ളിക്കവല വർഡിൽ ജി ബിന്നുകൾ വിതരണം ചെയ്തു

കട്ടപ്പന: ന​ഗരസഭയിലെ പള്ളിക്കവല ഇരുപതാം വർഡിൽ ജി ബിൻ വിതരണം ചെയ്തു. ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം നടത്തി. വാർഡ് കൗൺസിലർ സോണിയ ജെയ്ബി അദ്ധ്യക്ഷത വഹിച്ചു. കേരളീയർ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യക്തിശുചിത്വത്തിൽ ഏറെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും സാമൂഹ്യ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണ്. വഴിയരികിലും പൊതുസ്ഥലങ്ങളിലും കൊന്നുകൂടുന്ന മാലിന്യങ്ങളുമായി നമുക്ക് എത്രകാലം മുന്നോട്ടുപോകാൻ പറ്റും. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും ഗുരുതരമാണ്. ജൈവ, അജൈവമാലിന്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത് ഒരു ചോദ്യചിഹ്നമായി ഇപ്പോഴും അവശേഷിക്കുന്നു. …

ജൈവ മാലിന്യ സംസ്ക്കരണം; പള്ളിക്കവല വർഡിൽ ജി ബിന്നുകൾ വിതരണം ചെയ്തു Read More »

കടലോര മാജിക്; മുവാറ്റുപുഴയിൽ നിന്നും യാത്ര തിരിച്ചു

മുവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എട്ട് ​ഗ്രാമ പഞ്ചായത്തുകളിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിട്ടുന്ന 72 കുട്ടികളും അവരുടെ ഓരോ രക്ഷിതാക്കളും ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ ക്ഷേമ കാര്യ ചെയർമാൻമാർ, ഐ.സി.ഡി. എസ് സൂപ്പർവൈസർമാർ എന്നിങ്ങനെ ഇരുന്നൂറ് അംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പ് അഞ്ചു ബസ്സുകളിലായി തിരുവനന്തപുരം മാജിക് പ്ലാനറ്റും വർക്കല ബീച്ചും കാണുവാൻ രാവിലെ 7 മണിക്ക് ഹോളി മാഗി പളളിയുടെ മുറ്റത്തു നിന്നും പുറപ്പെട്ടു. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന മക്കളെ വീടിന്റെ നാല് ചുവരുകൾക്കകത്ത് …

കടലോര മാജിക്; മുവാറ്റുപുഴയിൽ നിന്നും യാത്ര തിരിച്ചു Read More »

കരനെൽ കൊയ്ത്ത് നടത്തി

ഇടവെട്ടി: ശാസ്താംപാറ ഗവ: എൽ പി സ്കൂളിൽ രണ്ടാം ഘട്ട കരനെൽ കൃഷിയുടെ കൊയ്ത്ത് നടത്തി. ഹെഡ്മിസ്ട്രസ് ഗീതമ്മ പി.ജി, പി.റ്റി.എ പ്രസിഡന്റ് ഇ.കെ.അജിനാസ്, വാർഡ് മെമ്പറും വിസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ബിൻസി മാർട്ടിനും കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. രാധ നിരപ്പിൽ, പി.റ്റി.എ എക്സിക്യൂട്ടീവംഗം പ്രകാശ് തങ്കപ്പൻ എന്നിവരാണ് കരനെൽ കൊയ്ത്തിന് നേതൃത്വം നൽകിയത്.

ഗർഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ നടത്തി എയിംസ് ആശുപത്രി

ന്യൂഡൽഹി: ആരോഗ്യ പ്രവർത്തന രംഗത്ത് സുപ്രധാന നേട്ടവുമായി ഡൽഹി എയിംസ് ആശുപത്രി. ഗർഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ വെറും 90 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കിയാണ് എയിംസ് അത്ഭുതകരമായ ആ നേട്ടത്തിലേക്കെത്തിയത്. അമ്മയുടെ ഉദരത്തിൽ കഴിയുന്ന കുഞ്ഞിൻറെ മുന്തിരി വലുപ്പമുള്ള ഹൃദയത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്നു തവണ ഗർഭം അലസി പോയ 28 കാരിയുടെ ഗർഭസ്ഥ ശിശുവിനാണ് കഴിഞ്ഞ ദിവസം വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഏറെ വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയക്കു പിന്നാലെ കുട്ടി സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു.

ആർട്ടിസ്റ്റ് ഗായത്രിയുടെ ഏകാംഗ ചിത്ര പ്രദർശനം ഇന്ന് ആരംഭിക്കും

മുംബൈ: പ്രശ്സത ചിത്രകാരനും നോവലിസ്റ്റും ചിത്രകലാ വിമർശകനുമായ ആർട്ടിസ്റ്റ് ഗായത്രിയുടെ ഏകാംഗ ചിത്ര പ്രദർശനം ഇന്ന് ആരംഭിക്കും. ജഹാംഗീർ ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം 20-ന് അവസാനിക്കും. മുംബൈയിൽ ഗായത്രിയുടെ പതിനഞ്ചാമത്തെ പ്രദർശനമാണിത്. 1990 മുതൽ നിരവധി ഗാലറികളിൽ ഗായത്രിയുടെ പ്രദർശനങ്ങൾ നടന്നിട്ടുണ്ട്. ഇന്ന് വൈകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുംബൈയിലെ കലാസാഹിത്യ രംഗത്തെ പ്രഗത്ഭർ പങ്കെടുക്കും.

‘കൊച്ചി ബിനാലെയുടെ സംഘാടനവും വളന്റിയർമാരുടെ പ്രവർത്തനവും കലാകാരന്മാരുടെ അർപ്പണബോധവും രാജ്യത്തിന്‌ മാതൃകയാണ്‌’; ബൃന്ദ കാരാട്ട്‌

കൊച്ചി: വിസ്‌മയിപ്പിക്കുന്ന ആസ്വാദ്യതയാണ് കൊച്ചി ബിനാലെ നൽകുന്നതെന്ന്‌ സി.പി.ഐ.എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. ഫോർട്ട് കൊച്ചി ആസ്‌പിൻവാൾ ഹൗസിൽ ബിനാലെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അവർ. കൊച്ചി ബിനാലെയുടെ സംഘാടനവും വളന്റിയർമാരുടെ പ്രവർത്തനവും കലാകാരന്മാരുടെ അർപ്പണബോധവും രാജ്യത്തിന്‌ മാതൃകയാണ്‌. ലോകത്തെ മികച്ച കലാകാരന്മാരും അവരുടെ സൃഷ്ടികളും സംഗമിക്കുന്ന ഇടമാണിത്. വനിതകളുടെ പ്രാതിനിധ്യവും ശ്രദ്ധേയം. കേരളത്തിലെ മലയാളി ആർട്ടിസ്റ്റുകൾക്ക് മാത്രമായി ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ഒരുക്കിയ ‘ഇടം’ ശ്രദ്ധേയമാണ്‌. കേരളത്തിലെ കലാകാരന്മാരെ പ്രത്യേകം അഭിനന്ദിക്കുകയും വേറിട്ട …

‘കൊച്ചി ബിനാലെയുടെ സംഘാടനവും വളന്റിയർമാരുടെ പ്രവർത്തനവും കലാകാരന്മാരുടെ അർപ്പണബോധവും രാജ്യത്തിന്‌ മാതൃകയാണ്‌’; ബൃന്ദ കാരാട്ട്‌ Read More »

ആരോഗ്യസർവെ ആരംഭിച്ചു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീയണച്ചുവെങ്കിലും 48 മണിക്കൂർ ജാഗ്രത തുടരും. പന്ത്രണ്ടു ദിവസത്തെ പരിശ്രമങ്ങൾക്കു ശേഷമാണു ബ്രഹ്മപുരത്തെ തീപിടുത്തവും പുകയും അണയ്ക്കാൻ സാധിച്ചത്. പ്രദേശത്ത് ഇനിയും തീപിടുത്തത്തിനു സാധ്യതയുള്ളതിനാൽ 48 മണിക്കൂർ നേരം ജാഗ്രത തുടരും. അഗ്നിശമനാ സേനാംഗങ്ങൾ പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. അതേസമയം തീപിടുത്തത്തിൻറെ പശ്ചാത്തലത്തിൽ തീരുമാനിച്ചിരുന്ന ആരോഗ്യസർവെ ആരംഭിച്ചു. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തിയാണു സർവെ നടത്തുന്നത്. ഇതിനായ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകിയിട്ടുണ്ട്. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവരുണ്ടെങ്കിൽ …

ആരോഗ്യസർവെ ആരംഭിച്ചു Read More »

എറണാകുളം ജില്ലാ കലക്ടറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ ജില്ലാ കലക്ടറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോൾ കോടതിയിൽ നേരിട്ട് ഹാജരാവാത്തതിനായിരുന്നു കോടതിയുടെ വിമർശനം. ഓൺലൈനായാണ് കളക്‌ടർ ഹാജരായത്. ജനങ്ങൾ നീറി പുകയുകയാണ്, ഇത് കുട്ടിക്കളിയല്ല എന്നായിരുന്നു കോടതിയുടെ വിമർശനം. അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാൻറിൻറെ പ്രവർത്തന ശേഷി മോശമാണെന്ന് മാലിന്യ സംസ്ക്കരണ നിയന്ത്രണ ബോർഡ് കോടതിയെ അറിയിച്ചു. കരാർ കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചു. എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നു, എന്നാൽ ഇന്ന് രാവിലെ വീണ്ടും സെക്‌ടർ …

എറണാകുളം ജില്ലാ കലക്ടറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി Read More »

എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് മികച്ച ചിത്രം, ബ്രണ്ടൻ ഫ്രേസർ മികച്ച നടൻ, മിഷേൽ യോ മികച്ച നടി

തൊണ്ണൂറ്റിയഞ്ചാമത് ഓസ്കർ പുരസ്കാരനിശയിൽ മികച്ച ചിത്രമായി ഡാനിയൽസ് സംവിധാനം ചെയ്ത എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം സംവിധാനം ചെയ്ത ഡാനിയൽ ക്വാൻ, ഡാനിയൽ ഷിനർട്ട് എന്നിവർ ബെസ്റ്റ് ഡയറക്ടേഴ്സായും മിഷേൽ യോ മികച്ച നടിയുമായും തിരഞ്ഞെടുക്കപ്പെട്ടു. ദ വെയിലിലെ അഭിനയത്തിന് ബ്രണ്ടൻ ഫ്രേസർ മികച്ച നടനുള്ള അം​ഗീകാരം ലഭിച്ചു. ഓസ്കർ പുരസ്കാരങ്ങളുടെ സമ്പൂർണ ലിസ്റ്റ്: മികച്ച അനിമേറ്റഡ് സിനിമ – പിനാച്ചിയോ (ഗുലെർമോ ഡെൽ ടോറോ). മികച്ച സഹനടി – ജാമീലി കാർട്ടിസ് …

എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് മികച്ച ചിത്രം, ബ്രണ്ടൻ ഫ്രേസർ മികച്ച നടൻ, മിഷേൽ യോ മികച്ച നടി Read More »

ബ്രഹ്മപുരം തീപിടുത്തം; മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും

കൊച്ചി: മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജമാക്കി ആരോഗ്യവകുപ്പ്. ബ്രഹ്മപുരത്തുണ്ടായ തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്താനായി ആരോഗ്യവകുപ്പിന്‍റെ നേതൃത്യത്തിലുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. ഇതിനായി 7 യൂണിറ്റുകളെയാണ് കൊണ്ടുവരുന്നത്. തിങ്കളാഴ്ച 2 യൂണിറ്റുകളും ചൊവ്വാഴ്ചയോടെ 3 യൂണിറ്റുകളും പ്രവർത്തനമാരംഭിക്കും. പ്രദേശത്തെ ശ്വാസകോശ രോഗങ്ങളുടെ നിരീക്ഷണം, ചികിത്സ ഉറപ്പാക്കൽ, വിദഗ്ദ ചികിത്സ എന്നിവയാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ ദൗത്യം. ഡോക്‌ടർ, നഴ്സ്, അസിസ്റ്റന്‍റ്, അടിയന്തര ചികിത്സാ സംവിധാനങ്ങൾ എന്നിവ മൊബൈൽ യൂണിറ്റുകളിലുണ്ടാവും. പ്രശ്നങ്ങൾ അറിയിക്കാനുള്ള …

ബ്രഹ്മപുരം തീപിടുത്തം; മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും Read More »

ബെസ്റ്റ് ഡോക്യുമെൻററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ദ എലഫൻറ് വിസ്പറേഴ്സ്

“മനുഷ്യനും പ്രകൃതിയുമായുള്ള പവിത്രമായ ബന്ധത്തെക്കുറിച്ചു സംസാരിക്കാനാണ് ഞാനിവിടെ നിൽക്കുന്നത്. സഹവർത്തിത്വം പുലരുന്നതിനായി നാം നമ്മുടെ ഇടങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. സിനിമയെ അംഗീകരിച്ചതിന് അക്കാദമിക്ക് നന്ദി. ഈ സിനിമയുടെ ശക്തി തിരിച്ചറിഞ്ഞതിനു നെറ്റ് ഫ്ളിക്സിനും നന്ദി. ഈ പുരസ്കാരം എൻറെ മാതൃരാജ്യത്തിനു സമർപ്പിക്കുന്നു” = ഏറെ വൈകാരികമായിരുന്ന ദ എലഫൻറ് വിസ്പറേഴ്സ് എന്ന ഡോക്യുമെൻററിയുടെ സംവിധായിക കാർത്തികി ഗോൺസാൽവസിൻറെ വാക്കുകൾ ഇങ്ങനെയായിരുന്നു. ബെസ്റ്റ് ഡോക്യുമെൻററി ഷോർട്ട് ഫിലിം വിഭാഗത്തിലാണ് ദ എലഫൻറ് വിസ്പറേഴ്സ് അവാർഡ് നേടിയത്. ഓസ്കർ പുരസ്കാരം ഏറ്റുവാങ്ങിയ …

ബെസ്റ്റ് ഡോക്യുമെൻററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ദ എലഫൻറ് വിസ്പറേഴ്സ് Read More »

നാട്ടു നാട്ടുവിന് ഓസ്കർ പുരസ്കാരവും; ബെസ്റ്റ് ഒറിജിനൽ സോങ് കാറ്റഗറിയിലാണ് അവാർഡ് ലഭിച്ചിരിക്കുന്നത്

ആസ്വാദനത്തിൻറെ കൊടുമുടികൾ കീഴടക്കിയ നാട്ടു നാട്ടു എന്ന ഗാനത്തിന് ആഗോളവേദിയിലെ അംഗീകാരവും. പ്രതീക്ഷകൾ കാത്തുകൊണ്ടു ഓസ്കർ പുരസ്കാരം നേടി നാട്ടു നാട്ടു ഗാനം. ബെസ്റ്റ് ഒറിജിനൽ സോങ് കാറ്റഗറിയിലാണു പുരസ്കാരലബ്ധി. സംഗീതസംവിധായകൻ എം.എം കീരവാണിയും, എഴുത്തുകാരൻ ചന്ദ്രബോസും ചേർന്നു പുരസ്കാരം ഏറ്റുവാങ്ങി. സാക്ഷികളായി നാട്ടു നാട്ടുവിൻറെ ചടുലചുവടുകൾ അഭ്രപാളിയിൽ അവതരിപ്പിച്ച ജൂനിയർ എൻ.ടി.ആറും രാംചരണും സംവിധായകൻ എസ്.എസ് രാജമൗലിയും ഡോൾബി തിയെറ്ററിലുണ്ടായിരുന്നു. ഇന്ത്യയുടെ ഓസകർ പ്രതീക്ഷകളെ വാനോളമുയർത്തിയാണു നാട്ടു നാട്ടു നോമിനേഷനിൽ എത്തിയത്. നേരത്തെ ഗോൾഡൻ ഗ്ലോബ് …

നാട്ടു നാട്ടുവിന് ഓസ്കർ പുരസ്കാരവും; ബെസ്റ്റ് ഒറിജിനൽ സോങ് കാറ്റഗറിയിലാണ് അവാർഡ് ലഭിച്ചിരിക്കുന്നത് Read More »

മുതലക്കോടം ഫൊറോന പള്ളിയിൽ വി.​ഗീവർ​ഗീസ് സഹദായുടെ തിരുനാൾ

തൊടുപുഴ: ഇന്ത്യയിലെ തന്നെ പുരാതന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ മുതലക്കോടം ഫൊറോന പള്ളിയിൽ വി.​ഗീവർ​ഗീസ് സഹദായുടെ തിരുനാൾ 21,22,23,24 തീയതികളിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിരനാളിന്റെ സു​ഗമമായ നടത്തിപ്പിനായി വികാരി റവ.ഫാ.ജോർജ്ജ് താനത്തുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോ​ഗത്തിൽ 151 പേർ അടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജോർജ് ജോൺ കൊച്ചുപറമ്പിൽ(ജനറൽ കൺവീനർ), ആൽബിൻ ജോസ് കുറുമ്പാലക്കാട്ട്(കൺവീനർ), ജോയി ജോൺ പഴുക്കാക്കുളത്ത്(കൺവീനർ), ടൈറ്റസ് മാനുവൽ(കൺവീനർ), അറക്കൽ ബിജോ ജോസഫ് തയ്യിൽ(കൺവീനർ) എന്നിവരെയാണ് അം​ഗങ്ങളായി തീരുമാനിച്ചിരിക്കുന്നത്. സഹവികാരി ഫാ.ആന്റണി മരുത്വാമലയിൽ, ഫാ.ജെസ്റ്റിൻ ചേറ്റൂർ, …

മുതലക്കോടം ഫൊറോന പള്ളിയിൽ വി.​ഗീവർ​ഗീസ് സഹദായുടെ തിരുനാൾ Read More »