ശത്രുത അകറ്റാൻ നിറം വാരി വിതറുന്ന ഹോളി ആഘോഷം
തെരുവോരങ്ങളിലൂടയും വീട്ടനുള്ളിലൂടെയുമെല്ലാം ഓടി നടന്ന് പല നിറത്തിലുള്ള പൊടികളും, അത് ചാലിച്ച വെള്ളവും പിന്നിൽ നിന്നും മുന്നിൽ നിന്നുമെല്ലാം ബന്ധുമിത്രാദികളുടെ നേർക്ക് ഊറ്റി ഒഴിച്ചും വലിച്ചെറിഞ്ഞും ഉത്തരേന്ത്യക്കാർ ഇന്ന് ഹോളി ആഘോഷിക്കും. പണ്ടൊക്കെ അവിടങ്ങളിൽ മാത്രമായി നിന്നിരുന്ന ഹോളിയെ ഇപ്പോൾ കേരളീയരും വരവേറ്റു തുടങ്ങി. പ്രത്യേകിച്ചും സ്കൂൾ കോളേജ് വിദ്യാർത്ഥികൾ. നിറങ്ങളെറിഞ്ഞ് കുസൃതി കാട്ടാനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ ഹോളിയെ ഇങ്ങിറക്കി കൊണ്ടു വന്നു. ഗുജറാത്തികളും മാർവാടികളും പഞ്ചാബികളുമാണ് ഹോളി ആഘോഷത്തിനു മുൻപന്തിയിൽ നിൽക്കുന്നവരെങ്കിലും മുംബൈ, …