കല്ലാർ എസ്റ്റേറ്റിലെ കടുവയെ പിടികൂടണമെന്ന ആവശ്യം ശക്തം
അടിമാലി: മൂന്നാർ കല്ലാര്‍ എസ്റ്റേറ്റിലിറങ്ങുന്ന കടുവയെ പിടികൂടാന്‍ കൂടുവെക്കണമെന്ന് ആവശ്യവുമായി നാട്ടുകാര്‍. വളർത്തുമൃഗങ്ങള്‍ നിരന്തരം അക്രമത്തിനിരയാകാന്‍ തുടങ്ങിയതോടെ ജോലിക്കുപോലാന്‍ പോലുമാകാത്ത സ്ഥിതിയിലാണ് തോട്ടം തോഴിലാളികള്‍. പ്രദേശത്ത് ഒന്നിലധികം കടുവകളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കല്ലാര്‍ എസ്റ്റേറ്റില്‍ നിരന്തരം വളര്‍ത്തുമൃഗങ്ങളെ അക്രമിക്കുന്നത് കടുവയെന്ന് നാട്ടുകാരും വനംവകുപ്പും ഉറപ്പിക്കുന്നത് തോട്ടത്തിനുള്ളിലൂടെ കടന്നുപോയ ജീപ്പ് ഡ്രൈവര്‍ ചിത്രമെടുത്തതോടെയാണ്. സംഭവം നടന്നിട്ട് മുന്നു ദിവസം കഴിഞ്ഞെങ്കിലും കാര്യമായ നടപടിയോന്നുമില്ല. ഇതിനിടെ പലയിടങ്ങളില്‍ കടുവയെ തോട്ടം തോഴിലാളികള്‍ കണ്ടു. ഇതോടെയാണ് ഒന്നിലധികം കടുവകള്‍ പ്രദേശത്തുണ്ടെന്ന നിഗമനത്തില്‍ …
കല്ലാർ എസ്റ്റേറ്റിലെ കടുവയെ പിടികൂടണമെന്ന ആവശ്യം ശക്തം Read More »















































