കഷ്ടതകൾ അനുഭവിക്കുന്നവരിലേക്ക് സഹായമെത്തിക്കുന്ന അമൃതശ്രീ പദ്ധതി മാതൃകാപരം; മന്ത്രി റോഷി അഗസ്റ്റിൻ
കട്ടപ്പന: മലയോര മേഖലയിലുൾപ്പെടെ സമൂഹത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവരിലേക്കെല്ലാം സഹായമെത്തിച്ചു നൽകുന്ന മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതശ്രീ പദ്ധതി ലോകത്തിനാകെ മാതൃകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അമൃതശ്രീ സംഗമവും ജില്ലാതല സഹായവിതരണവും ചെമ്പകപ്പാറ ശ്രീപത്മനാഭപുരം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അർഹതയുള്ള കുടുംബങ്ങളിലേക്കെല്ലാം സഹായമെത്തിക്കുന്നതോടൊപ്പം സ്വയം തൊഴിൽ സംരംഭങ്ങൾക്ക് സ്ത്രീകളെ പ്രാപ്തരാക്കാനും അമൃതശ്രീയിലൂടെ കഴിയുന്നുവെന്നത് വലിയ കാര്യമാണെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു. സഹജീവികൾ ക്ലേശം അനുഭവിക്കുമ്പോൾ അവർക്ക് ഒരു കൈ സഹായം നൽകുകയെന്ന മഹത്തരമായ …