കൊല്ലത്ത് മിഠായി വാങ്ങാനായി പണം എടുത്തതിന്റെ പേരിൽ നാല് വയസുകാരൻ്റെ കാലിൽ സ്പൂൺ ചൂടാക്കി വെച്ചു; അമ്മ കസ്റ്റഡിയിൽ
കൊല്ലം: നാല് വയസുകാരൻ്റെ കാലിൽ സ്പൂൺ ചൂടാക്കി വെച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കേസ്. കിളികൊല്ലൂർ കല്ലുംതാഴം സ്വദേശിയായ അശ്വതിയാണ്(34) അങ്കണവാടി വിദ്യാർത്ഥിയായ മകനോട് ക്രൂരത കാണിച്ചത്. മിഠായി വാങ്ങാൻ പേഴ്സിൽ നിന്ന് പണമെടുത്തെന്ന് പറഞ്ഞായിരുന്നു ആക്രമണം. കുട്ടിയുടെ വലത് കാലിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പൊതുപ്രവർത്തകരുടെ ഇടപെടലിലാണ് കിളികൊല്ലൂർ പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ചായ വീണെന്നാണ് അശ്വതി ആദ്യം പൊലീസിനോട് പറഞ്ഞതെങ്കിലും പിന്നീട് പേഴ്സിൽ നിന്ന് പണമെടുത്ത ദേഷ്യത്തിൽ സ്പൂൺ ചൂടാക്കി കാൽ പൊള്ളിച്ചതാണെന്ന് സമ്മതിക്കുകയായിരുന്നു. ഇവരെ …