മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിച്ച് സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി സമ്പൂർണ്ണ സ്ട്രോക്ക് ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചികിത്സാ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തണമെന്നു മന്ത്രി പറഞ്ഞു. രോഗം വരുന്നതിനു മുൻപേ വരാതിരിക്കാനുള്ള സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാൻ സാധിച്ചാൽ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. പക്ഷാഘാതം സംബന്ധിച്ച രോഗങ്ങൾ വർധിച്ചു വരുന്ന കാലഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു. …
മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു Read More »