വയനാട് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി ഗഗാറിനെ മാറ്റി, പകരം കെ റഫീഖിന് ചുമതല കൈമാറി
കൽപ്പറ്റ: വയനാട്ടിൽ സി.പി.എം ജില്ലാ സെക്രട്ടറിയെ മാറ്റി. യുവ നേതാവ് കെ റഫീക്കാണ് പുതിയ ജില്ലാ സെക്രട്ടറി. മുൻ ജില്ലാ സെക്രട്ടറി പി ഗഗാറിൻ വീണ്ടും തുടരുമെന്ന വിലയിരുത്തിലിനിടെയാണ് അപ്രതീക്ഷിതമായ മാറ്റം. തെരഞ്ഞെടുപ്പിലൂടെയാണ് റഫീക്കിനെ തെരഞ്ഞെടുത്തത്. നിലവിൽ ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയാണ് റഫീക്ക്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 27 അംഗ കമ്മറ്റിയിൽ ഭൂരിഭാഗം പേരും റഫീക്കിനെ പിന്തുണയ്ക്കുകയായിരുന്നു. 16 അംഗങ്ങളുടെ പിന്തുണയോടെയാണ് റഫീക്ക് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 36 കാരനായ റഫീക്ക് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സി.പി.എം …