Timely news thodupuzha

logo

Kerala news

മാർ സ്ലീവാ മെഡിസിറ്റിക്ക് കഹോടെക് ദേശീയ പുരസ്ക്കാരം

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ച ജെം ഓഫ് ഇടുക്കിയെന്ന പദ്ധതിക്ക് കഹോടെക് 2023 ദേശീയ പുരസ്‌ക്കാരം ലഭിച്ചു. ഇടുക്കിയിലെ സ്പെഷ്യാലിറ്റി സൗകര്യമില്ലാത്ത ആശുപത്രികളെ മാർ സ്ലീവാ മെഡിസിറ്റിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗവുമായി ഓൺലൈനിലൂടെ ബന്ധിപ്പിച്ച് 24 മണിക്കൂറും സൗജന്യ ടെലി ഐ.സി.യു സേവനം ഒരുക്കുന്ന പദ്ധതിയാണ് ജെം ഓഫ് ഇടുക്കി. കുമളി മുതൽ അടിമാലി വരെയുള്ള ഇടുക്കി ജില്ലയിലെ വിവിധ ആശുപത്രികളെയാണ് ജെം ഓഫ് ഇടുക്കി പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. മലയോര മേഖലയിൽ അത്യാഹിതങ്ങൾ …

മാർ സ്ലീവാ മെഡിസിറ്റിക്ക് കഹോടെക് ദേശീയ പുരസ്ക്കാരം Read More »

മലയാളി യുവതി മുംബൈയിലുള്ള നേവി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

ന്യൂഡൽ​ഹി: അ​ഗ്നിവീർ പരിശീലനത്തിലുള്ള മലയാളി യുവതി ആത്മഹത്യ ചെയ്തു. മുംബൈയിലുള്ള നേവി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിലാണ് 20കാരിയെ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്നങ്ങളാലാണ് ആത്മഹത്യയെന്ന് കരുതുന്നതായും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ലായെന്നും പൊലീസ് പറഞ്ഞു. മാൽവാനി ഏരിയയിലുള്ള ഐഎൻഎസ് ഹംലയിലായിരുന്നു യുവതിയുടെ പരിശീലനം. പ്രാഥമിക പരിശീലനം പൂർത്തിയാക്കിയ ശേഷം ഇവിടെയായിരുന്നു പരിശീലനം. മാൽവാനി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെരുമ്പാവൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിനികളെ കണ്ടെത്തി

പെരുമ്പാവൂർ: കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിനികളെ കണ്ടെത്തി. പാലക്കാടു നിന്ന് കണ്ടെത്തിയതായാണ് സൂചന. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളായ രണ്ടുപേരെയും കാണാതായത്. സ്‌കൂളില്‍ പൊതുയോഗം ആയതിനാല്‍ നേരത്തെ സ്‌കൂള്‍ സമയം കഴിഞ്ഞിരുന്നു. എന്നാൽ വൈകുന്നേരം ആയിട്ടും കുട്ടികള്‍ വീട്ടിലെത്താത്തതിനാല്‍ രക്ഷിതാക്കള്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വീരൻകുടിയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു

ചാലക്കുടി: അതിരപ്പള്ളി മലക്കപ്പാറ വീരൻകുടി ആദിവാസി കോളനിയിൽ കഴിഞ്ഞ ദിവസം പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക കമലമ്മ പാട്ടി മരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായ വയോധികയ്ക്ക് ഊരിലെത്തി ചികിത്സ നൽകണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല. വാർത്ത പുറം ലോകം അറിഞ്ഞതിനു പിന്നാലെ വയോധികയുടെ അടുത്തെത്തി ആവശ്യമായ ചികിത്സ നൽകണമെന്ന് ജില്ലാ കളക്‌ടർ വി.ആർ. കൃഷ്ണതേജ നിർദേശം നൽകിയിരുന്നു. മലക്കപ്പാറയിൽ നിന്നും നാലുകിലോമീറ്റർ ഉള്ളിലാണ് വീരൻകുടി ആദിവാസി ഊരുള്ളത്. ഊരിലേക്കെത്താൻ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ല. ട്രൈബൽ …

വീരൻകുടിയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു Read More »

ഭിന്നശേഷിക്കാരനായ കുട്ടിയെ പീഡിപ്പിച്ചു; വയോധികന് 90 വർഷം തടവും പിഴയും ശിക്ഷ

തളിപ്പറമ്പ്: ഭിന്നശേഷിക്കാരനായ 17 നുകാരനെ പീഡിപ്പിച്ച കേസിൽ വയോധികന് 90 വർഷം തടവും 1.25 ലക്ഷം രൂപയും ശിക്ഷ. പരിയാരെ ഏമ്പേറ്റ് ചെങ്കക്കാരൻ സി. ഭാസ്ക്കരനെയാണ് (64) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 2017 ഏപ്രിലാണ് കേസിന് ആസ്പദമായ സംഭവം. പരിയാരം ഇൻസ്പെക്‌ടർ ആ‍യിരുന്ന കെ.വി. ബാബുവാണ് കേസ് അന്വേഷണം നടത്തിയത്.

കൊല്ലത്തു നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി

കൊല്ലം: കാത്തിരിപ്പിനും പ്രാർഥനകൾക്കും അന്വേഷണത്തിനും ഫലം. കൊല്ലത്ത് നിന്നും കാണാതായ 6 വയസുകാരി അബി​ഗേൽ സാറയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പൊലീസ് കമീഷണർ ഓഫീസിലേക്ക് കൊണ്ടുപോയി. ഇന്നലെ വെെകിട്ട് ആറോടെ സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്ന അബിഗേലിനെ ഒരു സംഘം കാറിൽ തട്ടികൊണ്ടുപോയത്. ആ നിമിഷം മുതലുള്ള തിരച്ചിലാണ് 20ആം മണിക്കൂറിൽ ഫലം കണ്ടത്.

നവകേരള സദസിൽ പോയി ചായ കുടിക്കുന്നവർ പാർട്ടിയിൽ വേണ്ട, നടപടി സ്വീകരിക്കും; കെ മുരളീധരൻ

കോഴിക്കോട്: നവകേരളസദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തി കെ മുരളീധരൻ. പ്രവർത്തകർക്ക് തല്ല് കിട്ടുമ്പോൾ നവകേരള സദസിൽ പോയി ചായ കുടിക്കുന്നവർ പാർട്ടിയിൽ വേണ്ടെന്നും അവരെ കോൺഗ്രസെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മൂന്നു പേർ പ്രഭാതയോഗത്തിൽ പങ്കെടുത്തെന്ന് വച്ച് കോൺഗ്രസ് ഇല്ലാതാവുന്നില്ല. പിണറായിയുടെ ചായ കുടിച്ചാലേ കോൺഗ്രസ് ആവൂ എന്ന് ചിന്തിക്കുന്നവർ പാർട്ടിയിൽ വേണ്ടാ. പ്രവർത്തകർക്ക് തല്ല് കിട്ടുമ്പോൾ ചായ കുടിക്കാൻ പോകുന്നവർ പാർട്ടിയിൽ വേണ്ടാ. അങ്ങനെയുള്ളവർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരള വർമ കോളെജ് തെരഞ്ഞെടുപ്പ്; എസ്.എഫ്.ഐ ചെയർമാന്‍റെ വിജയം റദ്ദാക്കി, വീണ്ടും വോട്ടെണ്ണാനാണ് ഹൈക്കോടതിയുടെ നിർദേശം

കൊച്ചി: ശ്രീ കേരള വർമ കോളെജ് ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് തിരിച്ചടി. എസ്.എഫ്.ഐ ചെയർമാന്‍റെ വിജയം ഹൈക്കോടതി റദ്ദാക്കി. മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വീണ്ടും വോട്ടെണ്ണാനാണ് കോടതിയുടെ നിർദേശം. ചെയർമാൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചുവെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഫലം വന്നതിനു പുറക കെ.എസ്.യു പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ എസ്.എഫ്.ഐയുടെ ആവശ്യപ്രകാരം വീണ്ടും കൗണ്ടിങ് നടത്തിയതോടെ വിജയം എസ്.എഫ്.ഐയുടെ പക്ഷത്താവുകയായിരുന്നു. എസ്.എഫ്.ഐയുടെ സ്ഥാനാർഥി അനിരുദ്ധൻ 111 വോട്ടുകൾക്ക് വിജയിച്ചതായി …

കേരള വർമ കോളെജ് തെരഞ്ഞെടുപ്പ്; എസ്.എഫ്.ഐ ചെയർമാന്‍റെ വിജയം റദ്ദാക്കി, വീണ്ടും വോട്ടെണ്ണാനാണ് ഹൈക്കോടതിയുടെ നിർദേശം Read More »

കുട്ടിക്കാനത്ത് വാഹനാപകടം; ശബരിമല തീർത്ഥാടകൻ മരിച്ചു

ഏലപ്പാറ: ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് ശബരിമല തീർത്ഥാടകൻ മരിച്ചു. രാവിലെ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയവരുടെ കാറും കുമളിയിൽ നിന്നും തിരുവനന്തപുരത്ത് ഭാഗത്തേക്ക് വരികയായിരുന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച ടെമ്പോ ട്രാവലറുമായി കൂട്ടിയിടിക്കുയായിരുന്നു. കുട്ടിക്കാനം ഐ.എച്ച്.ആർ.ഡി കോളേജ് വളവിലാണ് അപകടം. ചെന്നൈ സ്വദേശി വെങ്കിടേശ് 65 ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായും ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ ആൻഡമാൻ കടലിനും മലാക്ക കടലിടുക്കിനും മുകളിലായി മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നവംബർ 29 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂനമർദമായി ശക്തി …

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത Read More »

തിരച്ചിൽ വ്യാപിപ്പിച്ച് പൊലീസ്

കൊല്ലം: ഓയൂരിൽനിന്ന്‌ നാലംഗസംഘം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേൽ സാറയെ കണ്ടെത്താൻ സംസ്ഥാനം അരിച്ചുപെറുക്കി പൊലീസ്. പൊലീസ്‌ ആസ്ഥാനത്ത്‌ പ്രത്യേക കൺട്രോൾ റൂം തുറന്നു. തട്ടിക്കൊണ്ടുപോകലിനായി കൃത്യമായ ആസൂത്രണം നടന്നതായാണ് പൊലീസ്‌ നിഗമനം. ആദ്യം അഞ്ചുലക്ഷം രൂപയും പിന്നെ പത്തുലക്ഷവും മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ സന്ദേശം എത്തിയതിലും ദുരൂഹതയുണ്ടെന്നാണ്‌ പൊലീസ്‌ നിഗമനം. ഡിവൈഎസ്‌പി വിജയകുമാറിന്റെ നേതൃത്വത്തിൽ രക്ഷാകർത്താക്കളിൽനിന്നും ബന്ധുക്കളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. കാറിൽ രണ്ടുകുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതും സംശയത്തിന്‌ ഇടയാക്കുന്നതായി പൊലീസ്‌ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ …

തിരച്ചിൽ വ്യാപിപ്പിച്ച് പൊലീസ് Read More »

കൊല്ലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത്

കൊല്ലം: ഓയൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു. പൊലീസിന്റെ വിദഗ്ധർ തയ്യാറാക്കിയ രേഖാചിത്രമാണ് നിലവിൽ അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. ഇവരുടെ കടയിൽ നിന്നാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ആദ്യം കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. ഒരു സ്ത്രീക്കൊപ്പമാണ് ഇയാൾ എത്തിയത്. കാക്കിപാന്റും ഷർട്ടും ധരിച്ച ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്നയാളാണ് കടയിലെത്തിയത്. ഇയാൾക്കൊപ്പമുള്ള സ്ത്രീയാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. പൂയപ്പള്ളി കാറ്റാടി ഓട്ടുമല റെജിഭവനിൽ …

കൊല്ലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത് Read More »

സംസ്ഥാനത്ത് അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ്. നവംബർ 27 മുതൽ ഡിസംബർ ഒന്നുവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; കൂട്ടുനിന്ന അമ്മയ്ക്ക് 40 വർഷം തടവും പിഴയും

തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്സോ കോടതി. കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നു എന്നായിരുന്നു കേസ്. കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പൊലീസിനെ അറിയിക്കുന്നത്. കേസിൽ അമ്മയെയും കാമുകനും ഒന്നാം പ്രതിയുമായ ശിശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിശുപാലൻ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു.

കണ്ണൂരിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തത് കടബാധ്യതയെ തുടർന്ന്

കണ്ണൂർ: കണിച്ചാലിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തത് കടബാധ്യതയെ തുടർന്നാണെന്ന് കുടുംബാംഗങ്ങൾ. കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്നും ബാങ്കിൽ നിന്നും ഈ മാസം 18ന് മേൽനടപടി സ്വീകരിക്കുമെന്നുകാട്ടി നോട്ടീസ് വന്നിരുന്നുവെന്നും കുടുംബാഗങ്ങൾ വ്യക്തമാക്കി. കൊളക്കാട് സ്വദേശി ആൽബർനെയാണ്(68) ഇന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദീർഘകാലം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡൻറ് ആയിരുന്നു ആൽബർട്ട്. 20 വർഷത്തോളം കൊളക്കാട് ക്ഷീര സംഘത്തിൻറെ പ്രസിഡൻറായി പ്രവർത്തിച്ച ആൽബർട്ട് പ്രദേശത്തെ സജീവ പൊതുപ്രവർത്തകനായിരുന്നു. ഇന്ന് …

കണ്ണൂരിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തത് കടബാധ്യതയെ തുടർന്ന് Read More »

നവകേരള സദസ്; കോൺഗ്രസ് പ്രവർത്തകരെ ആവശ്യമില്ലാതെ കരുതൽ തടങ്കലിലാക്കുകയാണെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: നവകേരള സദസിൻറ പേരിൽ സി.പി.എം ആക്രമണം അഴിച്ചു വിടുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസ് പ്രവർത്തകരെ ആവശ്യമില്ലാതെയാണ് കരുതൽ തടങ്കലിലാക്കുകയാണെന്നും മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് അകമ്പടി പോവുന്നത് ആയുധമേന്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നും കറുപ്പു കണ്ടാൽ മുഖ്യമന്ത്രിക്ക് കലിയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമപെൻഷൻ കുടിശിക വന്നത് സർക്കാരിൻറെ കൈയിലിരുപ്പു കൊണ്ടാണ്. സംസ്ഥാനത്ത് നാളികേര സംഭരണം സ്‌തംഭനത്തിലാണ. സംസ്ഥാനത്ത് ആത്മഹത്യ ചെയ്‌തത്‌ നാല് കർഷകരാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

കുസാറ്റ് അപകടം; ഐ.സി.യുവിൽ കഴിയുന്ന വിദ്യാർത്ഥിനികളുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി

കൊച്ചി: കുസാറ്റ് അപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിൽ കഴിയുന്ന രണ്ടു വിദ്യാർത്ഥിനികളുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇവരെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കാൻ സൈക്കോ സോഷ്യൽ ടീമിന്റെ സേവനം ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി. ശനി രാത്രി ഏഴോടെയായിരുന്നു ദുരന്തം. എഞ്ചീനിയറിങ്‌ ഡിപ്പാർട്ട്‌മെന്റിന്റെ ‘ധിഷ്‌ണ 2023’ ടെക്‌ ഫെസ്‌റ്റിന്റെ ഭാഗമായാണ്‌ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ബോളിവുഡ്‌ ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള …

കുസാറ്റ് അപകടം; ഐ.സി.യുവിൽ കഴിയുന്ന വിദ്യാർത്ഥിനികളുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി Read More »

വ്യാജ തിരിച്ചറിയൽ രേഖ കേസ്; ഷാഫി പറമ്പിൽ എം.എൽ.എക്ക് നോട്ടീസ്

മൂവാറ്റുപുഴ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐ.ഡി കാർഡ്‌ അടക്കമുള്ള തട്ടിപ്പുകളിൽ ഷാഫി പറമ്പിൽ എം.എൽ.എക്ക് മുവാറ്റുപുഴ വിജിലൻസ് കോടതിയുടെ നോട്ടീസ്. ഷാഫി പറമ്പിലിന് പ്രത്യേക ദൂതൻ വഴി നോട്ടീസ് കൈമാറി. നാളെ നേരിട്ടോ അഭിഭാഷകൻ വഴിയോ ഹാജരാകണമെന്ന് കോടതി നിർദേശം. തെരഞ്ഞെടുപ്പിലെ അവ്യക്തതകളും അപാകതകളും ചൂണ്ടികാട്ടി മുവാറ്റുപുഴ സ്വദേശി സനിൽ പി.എസ്‌ ആണ് വിജിലൻസ് കോടതിയെ സമീപിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിന് സംസ്ഥാന പ്രസിഡന്റ് പദവി കൈമാറുന്നത് തടയണം എന്നായിരുന്നു ആവശ്യം. ചുമതല കൈമാറരുത് …

വ്യാജ തിരിച്ചറിയൽ രേഖ കേസ്; ഷാഫി പറമ്പിൽ എം.എൽ.എക്ക് നോട്ടീസ് Read More »

ആവശ്യപ്പെടുന്നത് സൗജന്യമോ ഔദാര്യമോ അല്ല, അർഹതപ്പെട്ടതാണെന്ന് മുഖ്യമന്ത്രി

മലപ്പുറം: സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് സൗജന്യമോ ഔദാര്യമോ അല്ലെന്നും മറിച്ച് അർഹതപ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ ഭാഗമായി മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രസർക്കാർ സംസ്ഥാനത്തെ പലവിധത്തിലും സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്. കേന്ദ്രം കുടിശ്ശിക വരുത്തിയപ്പോഴും കേരളം പെൻഷൻ മുടങ്ങാതെ നൽകി. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളത് ശത്രുതാപരമായ സമീപനമാണ്. ഏതെല്ലാം തരത്തിൽ കേന്ദ്രം അവഗണിക്കാൻ ശ്രമിച്ചാലും കേരളസർക്കാർ ജനക്ഷേമ പരിപാടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ കേന്ദ്രം തരേണ്ട പണം …

ആവശ്യപ്പെടുന്നത് സൗജന്യമോ ഔദാര്യമോ അല്ല, അർഹതപ്പെട്ടതാണെന്ന് മുഖ്യമന്ത്രി Read More »

ഇപ്പോൾ കേരളത്തിൽ ഭീഷണിയൊന്നുമില്ല, കളമശ്ശേരി കുസാറ്റ് ക്യാംപസിലെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സാറാ തോമസിന് താമരശ്ശേരി അൽഫോൻസാ സ്കൂളിൽ അന്ത്യോപചാരം അർപ്പിച്ചു; മുഖ്യമന്ത്രി

മലപ്പുറം: ക്യാംപസുകളിൽ വലിയ ആഘോഷ പരിപാടികൾ നടക്കുമ്പോൾ സുരക്ഷാ മുൻകരുതൽ ഉറപ്പാക്കേണ്ടതിൻറെ ആവശ്യകതയ്ക്കാണ് ഈ ദുരന്തം അടിവരയിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആപത്ത് ഒഴിവാക്കുന്ന വിധം മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും അവ പാലിക്കുമെന്ന് കർശനമായി ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. സർക്കാർ ഇക്കാര്യത്തിൽ സത്വരമായി നടപടി സ്വീകരിക്കുമെന്നും മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കളമശ്ശേരി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് ഇന്നലത്തെ പര്യടനം ആരംഭിച്ചത്. ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു. ഇന്ന് മുതൽ നാല് ദിവസം മലപ്പുറം ജില്ലയിലാണ് പര്യടനം. കളമശ്ശേരി കുസാറ്റ് ക്യാംപസിലെ ദുരന്തത്തിൽ …

ഇപ്പോൾ കേരളത്തിൽ ഭീഷണിയൊന്നുമില്ല, കളമശ്ശേരി കുസാറ്റ് ക്യാംപസിലെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സാറാ തോമസിന് താമരശ്ശേരി അൽഫോൻസാ സ്കൂളിൽ അന്ത്യോപചാരം അർപ്പിച്ചു; മുഖ്യമന്ത്രി Read More »

ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറി; അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രിയുടെ നിർദ്ദേശം നൽകി

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സാങ്കേതിക വിദഗ്ധർ അന്വേഷിക്കണമെന്നാണ് മന്ത്രി നിർദ്ദേശം നൽകിയത്.

സംസ്ഥാനത്തെ സാമ്പത്തിക പ്രശ്നം, കേന്ദ്രത്തിന്റെ കുറ്റപ്പെടുത്തൽ, കടമെടുപ്പു പരിധി വെട്ടിക്കുറച്ചെന്ന് കേരളം

തിരുവനന്തപുരം: സംസ്ഥാനത്തിന്‌ അർഹതപ്പെട്ട പണം നൽകാതെ വസ്‌തുതാ വിരുദ്ധവാദം ഉയർത്തുകയാണ്‌ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രം ഫണ്ട്‌ നൽകാത്തതിന്‌ സംസ്ഥാനത്തെ കുറ്റപ്പെടുത്തുന്ന കേന്ദ്രമന്ത്രി പക്ഷേ, കേരളത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെ കുറിച്ച്‌ ഒരക്ഷരം മിണ്ടിയില്ല. കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികൾ മൂലം ഈ വർഷം മാത്രം 57,400 കോടി രൂപയാണ്‌ സംസ്ഥാനത്തിന്‌ നഷ്ടമായത്‌. ഇതു മറച്ചുവച്ചാണ്‌ കേന്ദ്രമന്ത്രി കള്ളം പ്രചരിപ്പിക്കുന്നത്‌. കോളേജ് അധ്യാപകരുടെ യുജിസി ശമ്പളകുടിശ്ശികയ്ക്ക് കേരളം അപേക്ഷ നൽകിയില്ലെന്ന കേന്ദ്രമന്ത്രിയുടെ വാദം തെറ്റ്‌. 2022 …

സംസ്ഥാനത്തെ സാമ്പത്തിക പ്രശ്നം, കേന്ദ്രത്തിന്റെ കുറ്റപ്പെടുത്തൽ, കടമെടുപ്പു പരിധി വെട്ടിക്കുറച്ചെന്ന് കേരളം Read More »

കോൺഗ്രസ്‌ – ലീഗ്‌ നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും കണ്ട്‌ പിന്തുണ അറിയിച്ചു

കോഴിക്കോട്‌: നവകേരള സദസ്സിന്‌ പിന്തുണയും ആശംസയുമായി വീണ്ടും കോൺഗ്രസ്‌ – മുസ്ലിംലീഗ്‌ നേതാക്കൾ. ഓമശേരിയിൽ ഞായർ രാവിലെ നടന്ന സദസ്സിൽ കോൺഗ്രസ്‌ – ലീഗ്‌ നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും കണ്ട്‌ പിന്തുണ അറിയിച്ചു. യു.ഡി.എഫ് ഭരിക്കുന്ന കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എൻ അബൂബക്കർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. കോൺഗ്രസ്‌ പെരുവയൽ മണ്ഡലം മുൻ പ്രസിഡന്റ്‌കൂടിയാണ്‌ അബൂബക്കർ. ലീഗ് ഭരിക്കുന്ന കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് നവകേരള സദസ്സിന് ഒരു ലക്ഷം …

കോൺഗ്രസ്‌ – ലീഗ്‌ നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും കണ്ട്‌ പിന്തുണ അറിയിച്ചു Read More »

ചന്ദ്രന് ചുറ്റും വലയം പ്രത്യക്ഷപ്പെട്ടു

തിരുവനന്തപുരം: വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് ശേഷമാണ് പ്രത്യേക പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്. മൂൺ ഹാലോ എന്ന പ്രതിഭാസമാണിത് . സൂര്യനോ ചന്ദ്രനോ ചുറ്റും ഏകദേശം 22 ഡിഗ്രി ആംഗിളിൽ പ്രകാശ വലയമാണ് ഹാലോ അല്ലെങ്കിൽ 22 ഡിഗ്രി ഹാലോസ്. റിഫ്രാക്ഷൻ, അല്ലെങ്കിൽ പ്രകാശത്തിന്റെ വിഭജനം, ഐസ് ക്രിസ്റ്റലുകളിൽ നിന്നുള്ള പ്രതിഫലം കൂടാതെ പ്രകാശത്തിന്റെ തിളക്കം കാണുന്ന ഹാലോ ആയി കാണപ്പെടുന് 22 ഡിഗ്രി ഹാലോസ് പ്രകാശം ഉള്ള ഇടത്തിനു നേരെ അല്ലെങ്കിൽ അതിനു ചുറ്റുമായി കാണപ്പെടുന്നതാണ്. അതുകൊണ്ടാണ് …

ചന്ദ്രന് ചുറ്റും വലയം പ്രത്യക്ഷപ്പെട്ടു Read More »

പ്ലസ് റ്റൂ വരെയുള്ള വിദ്യാർഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുത്; ഹൈക്കോടതി ഉത്തരവ്

കൊച്ചി: സംസ്ഥാനത്തെ ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിദ്യാര്‍ഥികളെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുത്. അക്കാദമിക് കരിക്കുലത്തിൽ ഇല്ലാത്ത കാര്യങ്ങൾക്ക് ഉത്തരവിടാന്‍ സർക്കാരിന് അധികാരമില്ല എന്നും എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിന്‍റെ ഹർജി പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ അറിയിച്ചു. നവകേരള സദസിന് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് നേരത്തെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ തന്നെ …

പ്ലസ് റ്റൂ വരെയുള്ള വിദ്യാർഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുത്; ഹൈക്കോടതി ഉത്തരവ് Read More »

പഠനത്തിൽ മികവ് പുലർത്തിയില്ല; 30 വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കിയതായി പരാതി

പാലക്കാട്: മാർക്ക് കുറഞ്ഞതിന് പ്ലസ്‌ റ്റൂ ഹ്യൂമാനിറ്റീസിലെ 30 വിദ്യാർഥികളെ കൂട്ടത്തോടെ സ്കൂളിൽ നിന്നും പുറത്താക്കിയതായി പരാതി. പാലക്കാട് എരിമയൂർ ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകർക്കെതിരെയാണ് വിദ്യാർത്ഥികളുടെ പരാതി. പഠനത്തിൽ മികവ് പുലർത്തിയില്ലെന്ന് ആക്ഷേപിച്ച് പത്ത് ദിവസമായി വിദ്യാർഥികളെ സ്കൂൾ പരിസരത്ത് പ്രവേശിക്കാൻ അധ്യാപകർ അനുവദിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. അതേസമയം വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നും പുറത്താക്കിട്ടില്ലെന്നും ഗ്രൂപ്പ് തിരിച്ച് ക്ലാസിലെത്താൻ ആവശ്യപ്പെട്ടിട്ടേ ഉള്ളൂവെന്നുമാണ് അധ്യാപകരുടെ വാദം. എന്നാൽ അധ്യാപകരുടെ നടപടി ശരിയായില്ലെന്ന് പി.റ്റി.എ ഭാരവാഹികൾ അറിയിച്ചു. തുടർന്ന് …

പഠനത്തിൽ മികവ് പുലർത്തിയില്ല; 30 വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കിയതായി പരാതി Read More »

ബോട്ടില്‍ ലൈഗികാതിക്രമം, പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല, ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് പരിഹസിച്ചെന്നും യുവതി

കൊച്ചി: കൊച്ചിയില്‍ സര്‍ക്കാര്‍ ബോട്ടില്‍ യുവതിക്കു നേരെ ലൈഗികാതിക്രമം. മഞ്ചേരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് ജീവനക്കാരൻ മോശമായി പെരുമാറിയതായാണ് പരാതി. എറണാകുളം സ്റ്റേഷന്‍ മാസ്റ്ററോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്നും ബോട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് പരിഹസിച്ചെന്നും യുവതി ഫോര്‍ട്ട്‌കൊച്ചി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതിയും സുഹൃത്തിന്‍റെ സഹോദരിയുമാണ് മട്ടാഞ്ചേരിയില്‍ നിന്ന് എറണാകുളത്തേക്കുള്ള സര്‍ക്കാര്‍ സര്‍വീസ് ബോട്ടില്‍ കയറിയത്. ഈ സമയം ബോട്ടില്‍ വച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. …

ബോട്ടില്‍ ലൈഗികാതിക്രമം, പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല, ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് പരിഹസിച്ചെന്നും യുവതി Read More »

പ്രതിപക്ഷ നേതാവിന്‍റെ ഭീഷണി ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി

വടകര: യു.ഡി.എഫ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് മൂക്കു കയറിടുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറവൂർ നഗരസഭാ അധ്യക്ഷനെ വി.ഡി സതീശൻ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം സംവിധാനത്തിൽ ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വടകരയിൽ നവകേരള സദസിൽ മാധ്യമങ്ങളോട് സംസാരിക്കവെ പിണറായി വിജയൻ പറഞ്ഞു. പറവൂരിൽ മാത്രമല്ല മറ്റു പലിയിടങ്ങളിലും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിരുന്നു. സ്വന്തം പാർട്ടിക്കാരെ പോലും ബോധ്യപ്പെടുത്താൻ കഴിയാത്ത തീരുമാനങ്ങളാണ് പ്രതിപക്ഷത്തിന്‍റേതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യു.ഡി.എഫിന്‍റെ മണ്ഡലങ്ങളിൽ എം.എൽ.എമാർ പങ്കെടുത്തില്ലെങ്കിലും വൻ ജനപങ്കാളിത്വമാണ് ഉണ്ടായത്. അതു …

പ്രതിപക്ഷ നേതാവിന്‍റെ ഭീഷണി ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി Read More »

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എം.എം വർഗീസ് ഹാജരായി

കൊച്ചി: കരുവന്നൂർ തട്ടിപ്പു കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. സമയം നീട്ടി നൽകണമെന്ന എം.എം വർഗീസിന്‍റെ ആവശ്യം ഇ.ഡി നിരസിക്കുകയായിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇ.ഡി വർഗീസിന് നോട്ടീസ് നൽകിയത്. എന്നാൽ അസൗകര്യം അറിയിച്ച് കഴിഞ്ഞ ദിവസമാണ് വർഗീസ് ഇഡിക്ക് മെയിൽ അയച്ചത്. ഇത് ഇ.ഡി തള്ളുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരായത്. കരുവന്നൂർ കള്ളപ്പണ ഇടപാടിൽ …

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എം.എം വർഗീസ് ഹാജരായി Read More »

കൊലക്കേസ് പ്രതികളെ വെറുതെ വിട്ടു

തൊടുപുഴ: ജാർഖണ്ഡ് സ്വദേശിയെ മുന്നർ ഗുണ്ടുമല എസ്റ്റേറ്റിൽ വച്ച് കൊലപ്പെടുത്തി എന്നാരോപിച്ച് മൂന്നാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ സദേവ് ലാംഗോ, ദബോയ് ചാംപിയ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കുറ്റക്കാരല്ലന്ന് കണ്ട് തൊടുപുഴ തേർഡ് അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് ജി മഹേഷ് വെറുതെ വിട്ടു. 2022 ജനുവരി 23 തീയതി ആണ് കേസിനാസ്പദമായ സംഭവം. അതിഥി തൊഴിലാളിയെ തേയിലക്കാടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാക്കു തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ മരിച്ചയാളുടെ സുഹൃത്തുക്കളായ പ്രതികൾ …

കൊലക്കേസ് പ്രതികളെ വെറുതെ വിട്ടു Read More »

ഭരണസമിതി അറിയാതെ നവകേരള സദസിന് പണം നൽകി; നടപടിക്കൊരുങ്ങി പഞ്ചായത്ത്

കോഴിക്കോട്: വടകര ഏറാമല പഞ്ചായത്തിൽ ഭരണസമിതി അറിയാതെ സെക്രട്ടറി നവകേരള സദസിന് പണം അനുവദിച്ചതായി ആരോപണം. സെക്രട്ടറിക്കെതിരേ നിയമനടപടിയിലേക്ക് കടക്കാനാണ് ഭരണസമിതിയുടെ തീരുമാനം. ആർഎംപി- യുഡിഎഫ് സഖ്യമാണ് ഏറാമല പഞ്ചായത്ത് ഭരിക്കുന്നത്. നവകേരള സദസിന് പണം നൽകേണ്ടെന്ന ഭരണ സമിതി തീരുമാനത്തെ മറികടന്നാണ് സെക്രട്ടറി പണമനുവദിച്ചതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പിൽ വ്യാജ രേഖ, പരിശോധിക്കാനുള്ള സംവിധാനം പാർട്ടിക്കുണ്ട്; കെ.സി വേണുഗോപാൽ

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ രേഖ ചമച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കാനുള്ള സംവിധാനം പാർട്ടിക്ക് ഉണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. എ.ഐ.സി.സിക്ക് ഇത് സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പിലും വ്യാജ രേഖകൾ ഉപയോഗിച്ച് ജയിക്കുന്ന പിണറായിയുടെ പൊലീസിന് ഇത്ര ആവേശം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പലസ്തീൻ വിഷയത്തിൽ ശശി തരൂർ അദ്ദേഹത്തിന്‍റെ നിലപാട് കൃത്യമായി വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. അക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്ക് സ്ഥാനമില്ലെന്നും കെ.സി വേണു ഗോപാൽ വ്യക്തമാക്കി.

തലശ്ശേരി – മാഹി ബെെപാസ് യാഥാർത്ഥ്യമായി, അടുത്ത വർഷം നാടിന് സമർപ്പിക്കും; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: നാടിന്റെ വികസനത്തിലേക്കുള്ള സ്വപ്ന പദ്ധതിയായ തലശ്ശേരി – മാഹി ബെെപാസ് യാഥാർത്ഥ്യമായിരിക്കുകയാണെന്നും 2024ൽ നാടിന് സമർപ്പിക്കുമെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നാടിന്റെ മുഖച്ഛായതന്നെ മാറ്റുന്ന വലിയ വികസനമാണിത്. വടകരയിൽനിന്നും തലശ്ശേരിയിലേക്ക് ഇനി മണിക്കൂറുകളുടെ യാത്ര വേണ്ടെന്നും പുതിയ പാതയിലൂടെ 15 മിനിറ്റിനുള്ളിൽ എത്തിചേരാമെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ പുതിയ പാതയിലൂടെ പ്രഭാതനടത്തത്തിനിറങ്ങിയതായിരുന്നു മന്ത്രി റിയാസ്. 2015ൽ യു.ഡി.എഫ് സർക്കാർ ഉപേക്ഷിച്ച ഈ ദേശീയപാത പദ്ധതി 2016ൽ അധികാരത്തിൽ വന്ന പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയിലാണ് …

തലശ്ശേരി – മാഹി ബെെപാസ് യാഥാർത്ഥ്യമായി, അടുത്ത വർഷം നാടിന് സമർപ്പിക്കും; മന്ത്രി മുഹമ്മദ് റിയാസ് Read More »

യു.ഡി.എഫ് നിലപാട് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളെ മൂക്ക് കയറിട്ട് നിയന്ത്രിക്കുന്ന യു.ഡി.എഫ് നിലപാട് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറവൂര്‍ നഗരസഭാ വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍ ശരിയായില്ലെന്നും മുഖ്യമന്ത്രി വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നവകേരള സദസിന് പണം അനുവദിച്ചാല്‍ സ്ഥാനം തെറിപ്പിച്ചു കളയും എന്നാണ് പ്രതിപക്ഷ നേതാവ് ഭീഷണിപ്പെടുത്തിയത്. ഔദ്യോഗികമായി അംഗീകരിച്ച തീരുമാനം നടപ്പിലാക്കാന്‍ സെക്രട്ടറി തീരുമാനിച്ചെങ്കിലും വി.ഡി സതീശന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ജനാധിപത്യ സംവിധാനത്തില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

റെയിൽവേയുടേത് ഭീഷണിയുടെ സ്വരം; ആരിഫ് എം.പി

ആലപ്പുഴ: പാസഞ്ചർ ട്രെയിനുകളുടെ സമയക്രമം പാലിക്കാൻ വന്ദേ ഭാരത് സർവീസ് കോട്ടയം വഴിയാക്കാമെന്ന റെയിൽവേ അറിയിപ്പിനെ തള്ളി യാത്രക്കാരുടെ സംഘടനയും എ.എം ആരിഫ് എം.പിയും. റെയിൽവേയുടേത് ഭീഷണിയുടെ സ്വരമാണെന്ന് ആരിഫ് എം.പി പറഞ്ഞു. വന്ദേ ഭാരതിന്റെ സമയക്രമം തീരദേശ പാതയിലെ സർവീസുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്നും പാസഞ്ചറുകൾ സമയ കൃത്യത പാലിക്കുന്നുണ്ടെന്നും ആണ് റെയില്‍വേയുടെ വിശദീകരണം. ട്രെയിനുകളുടെ സമയം മുൻപത്തേതു പോലെ നിലനിർത്താൻ ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സർവീസ് കോട്ടയം വഴി തിരിച്ചുവിടുകയാണ് മാർഗ്ഗം. അല്ലാത്തപക്ഷം നിലവിലെ സമയക്രമം …

റെയിൽവേയുടേത് ഭീഷണിയുടെ സ്വരം; ആരിഫ് എം.പി Read More »

പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന ഉറച്ച വിശ്വാസമുള്ളതു കൊണ്ടാണ് ജനങ്ങൾ മുന്നോട്ടു വരുന്നത്; മുഖ്യമന്ത്രി

കൽപ്പറ്റ: പരാതികൾ തീർപ്പാക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ഏത്‌ കണക്കിന്റെ അടിസ്ഥാനത്തിലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. അഞ്ചുദിവസങ്ങളിൽ 16 കേന്ദ്രങ്ങളിൽ നിന്നായി ലഭിച്ച നിവേദനങ്ങളുടെ എണ്ണം 42,862 ആണ്. കണ്ണൂർ ജില്ലയിൽ 28,630ഉം കാസർകോട്ട് 14,232ഉം പരാതി ലഭിച്ചു. ഇവ പരിശോധിച്ച് പരിഹാരം ഉറപ്പാക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്‌. പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന ഉറച്ച വിശ്വാസമുള്ളതു കൊണ്ടാണ് ജനങ്ങൾ മുന്നോട്ടു വരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലിൽ 5,40,722 പരാതികളാണ് ലഭിച്ചത്. 5,36,525 എണ്ണം തീർപ്പ് കൽപ്പിച്ചു. …

പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന ഉറച്ച വിശ്വാസമുള്ളതു കൊണ്ടാണ് ജനങ്ങൾ മുന്നോട്ടു വരുന്നത്; മുഖ്യമന്ത്രി Read More »

നവകേരള സദസ്, മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്

തിരുവനന്തപുരം: കോഴിക്കോട്ടെ നവകേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്. ജില്ലാ കലക്ടര്‍ക്കാണ് കത്ത് ലഭിച്ചത്. നക്‌സലുകളെ കൊന്നൊടുക്കുന്ന മുതലാളിത്തത്തിന് കീഴടങ്ങിയ പിണറായി സര്‍ക്കാരിനെ കേരള സദസില്‍ ശക്തമായ പാഠം പഠിപ്പിക്കും എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. സി.പി.എം.ഐ എം.എല്‍ റെഡ് ഫ്‌ളാഗ് വയനാട് ദളത്തിന്റെ പേരിലാണ് ഭീഷണി കത്ത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പും ജില്ലാ കലക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ ഭീഷണി കത്ത് ലഭിച്ചിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

ഭാര്യയും ഭര്‍ത്താവും തമ്മില്‍ നല്ല ധാരണ വേണം; അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി

തൊടുപുഴ: ഒരു കുടുംബം ഏതു രീതിയില്‍ ജീവിക്കണം എന്നുള്ളതിനെപ്പറ്റി ഭാര്യയ്ക്കും ഭര്‍ത്താവിനും തമ്മില്‍ നല്ല ധാരണ വേണമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ഇടുക്കി ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. സ്‌നേഹവും കരുതലും ഭര്‍ത്താവും ഭാര്യയും പരസ്പരം പങ്കുവയ്ക്കണം. ജീവിതത്തില്‍ അധ്വാനിക്കുന്നതിനും കുടുംബം നോക്കുന്നതിനുമൊപ്പം പങ്കാളിക്കു സ്‌നേഹവും കരുതലും നല്‍കാന്‍ ദമ്പതികള്‍ ശ്രദ്ധിക്കണം. ഇതില്‍ വീഴ്ചയുണ്ടായാല്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ …

ഭാര്യയും ഭര്‍ത്താവും തമ്മില്‍ നല്ല ധാരണ വേണം; അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി Read More »

കാഴ്ച പരിമിതി നേരിടുന്നവർക്കായി ബ്രെയിൽ സാക്ഷരതാ പദ്ധതി

തൊടുപുഴ: ഇടുക്കി ജില്ലയിൽ കാഴ്ച പരിമിതി നേരിടുന്നവരെ കണ്ടെത്തി അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ബ്രെയിൽ സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്നു. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അധ്യാപക ഫോറവുമായി ചേർന്ന് സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാല് മാസമാണ് പദ്ധതി കാലാവധി. നിരക്ഷരരായ കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് ബ്രെയിൽ ലിപിയിൽ അടിസ്ഥാന വിദ്യാഭ്യാസം നല്കുക, ഇവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വർധിപ്പിക്കുക, ഒറ്റപ്പെട്ടു നിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക, കലാപരമായ കഴിവുകളെ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരം …

കാഴ്ച പരിമിതി നേരിടുന്നവർക്കായി ബ്രെയിൽ സാക്ഷരതാ പദ്ധതി Read More »

പ്രഭാത സവാരിക്ക് പോയ യുവാവ് വാഹനമിടിച്ച് മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പ്രഭാത സവാരിക്ക് പോയ യുവാവ് വാഹനമിടിച്ച് മരിച്ചു. കൊരട്ടി പാലത്തിനു സമീപം ഓട്ടോറിക്ഷ ഓടിക്കുന്ന ടി.ഡി മജീഷ്(43) ആണ് മരിച്ചത്. പുലർച്ചെ 5.40ന് കുറുവാമൂഴി വായനശാലയ്ക്ക് മുൻ വശത്താണ് അപകടമുണ്ടായത്. ഇടിച്ച വാഹനം കണ്ടെത്തിയിട്ടില്ല. ഈവഴിക്ക് സേഫ്സോൺ ഡ്യൂട്ടിക്ക് വന്ന സേഫ്സോൺ ഡ്രൈവർ പി.എം ഫൈസൽ കൺ‌ട്രോൾ റൂമിൽ വിവരം അറിയിക്കുകയും ഉടനടി സംഭവ സ്ഥലത്തെത്തിയ കൺ‌ട്രോൾ റൂം ജീവനക്കാർ ചേർന്ന് ഇയാളെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് …

പ്രഭാത സവാരിക്ക് പോയ യുവാവ് വാഹനമിടിച്ച് മരിച്ചു Read More »

കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതചുഴിയുടെ സ്വാധീന ഫലമായി കേരളത്തിൽ ഇടിമിന്നലോടു കൂടി മഴയ്ക്ക് സാധ്യത. തമിഴ്നാടിന് മുകളിൽ കേരളത്തിന്‌ സമീപമായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. അതേ സമയം, ബംഗാൾ ഉൾക്കടലിൽ ഒരു ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. നവംബർ 25ഓടെ തെക്കൻ ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെടുന്ന ചക്രവാതചുഴി നവംബർ 26ഓടെ ന്യൂന …

കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത Read More »

വ്യാജവാർത്തക്കെതിരെ ഇ.പി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു

തിരുവനനന്തപുരം: മനോരമയുടെ വ്യാജ വാർത്തയ്ക്കെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വക്കീൽ നോട്ടീസയച്ചു. കരുവന്നൂർ കേസിലെ പ്രതികൾക്ക് ഇ.പി ജയരാജനുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വ്യാജവാർത്തയാണ് മനോരമ നൽകിയത്. അഡ്വ. രാജഗോപാൽ മുഖേന മനോരമ പത്രാധിപർക്കും ലേഖകനുമെതിരെ നോട്ടീസയച്ചു. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്കും പരാതി നൽകി. വക്കീൽ നോട്ടീസ് ലഭിച്ച് തൊട്ടടുത്ത ദിവസം മനോരമ ഇപ്പോൾ നൽകിയ വാർത്ത തെറ്റാണെന്ന് കാണിച്ച് തിരുത്തിയ വാർത്ത പ്രസിദ്ധീകരിച്ചില്ലെങ്കിൽ മറ്റു നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഇ പി ഫെയ്സ്ബുക്കിൽ കുറിച്ചു. …

വ്യാജവാർത്തക്കെതിരെ ഇ.പി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു Read More »

സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി അന്തരിച്ചു

കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് എം ഫാത്തിമ ബീവി(96)അന്തരിച്ചു. മുസ്ലീം വിഭാഗത്തിൽനിന്നുള്ള ആദ്യ വനിതാ ഗവർണറുമായിരുന്നു. ഇന്ന് 12 മണിയോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യത്തിന്റെ സുപ്രീംകോടതിയിൽ 1989-ലാണ് ആദ്യത്തെ വനിതാ ജഡ്ജിയായി ഫാത്തിമ ബീവി നിയമിതയായത്. കോടതിയിൽ നിന്ന് വിരമിച്ച ശേഷം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പിന്നീട് 1997മുതൽ 2001വരെ തമിഴ്‌നാട് ഗവർണറായും സേവനമനുഷ്ഠിച്ചു. 2023ൽ കേരള പ്രഭ അവാർഡ് നൽകി സംസ്ഥാനം ആദരിച്ചു. 1927 ഏപ്രിൽ 30ന് തിരുവിതാംകൂർ …

സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി അന്തരിച്ചു Read More »

നവകേരള സദസ്; സ്കൂൾ കുട്ടികളെ റോഡിൽ പൊരി വെയിലത്ത് നിർത്തി, കെ.എസ്.യു ഹൈക്കോടതിയിലേക്ക്

കോഴിക്കോട്: സ്കൂൾ കുട്ടികളെ നവകേരള സദസിന്‍റെ ഭാഗമായി റോഡിൽ പൊരി വെയിലത്ത് നിർത്തിയ സംഭവത്തിൽ കെ.എസ്.യു ഹൈക്കോടതിയിലേക്ക്. തെളിവുകൾ അടക്കം ഇന്ന് കോടതിയിൽ ഹർജി സമർപ്പിക്കും. നവ കേരള സദസിന്‍റെ വാഹനം സഞ്ചരിച്ച വഴിയിൽ സ്കൂൾ കുട്ടികളെ മുദ്രാവാക്യം വിളിപ്പിച്ചതടക്കം ചൂണ്ടികാട്ടിയാണ് ഹർജി. ഇതിനു പുറമേ തിരുവനന്തപുരത്ത് നവ കേരളസദസിന് അഭിവാദ്യം അർപ്പിച്ച് ബോർഡ് സ്ഥാപിക്കാൻ സ്കൂൾ അധികൃതർക്ക് നിർദേശം ലഭിച്ചെന്നും ഹർജിയിൽ കെ.എസ്‌.യു വ്യക്തമാക്കുന്നു. അതേസമയം, കുട്ടികളെ നിർബന്ധമായും പരിപാടിയിലേക്കെത്തിക്കാൻ സർക്കാർ ആവശ്യപ്പെട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി …

നവകേരള സദസ്; സ്കൂൾ കുട്ടികളെ റോഡിൽ പൊരി വെയിലത്ത് നിർത്തി, കെ.എസ്.യു ഹൈക്കോടതിയിലേക്ക് Read More »

കനത്ത മഴ, ക്യാമ്പുകളുൾപ്പെടെ മുന്നൊരുക്കം സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

കൽപ്പറ്റ: ഇന്നലെ രാത്രി സംസ്ഥാനത്തിന്‍റെ പല മേഖലകളിലും കനത്ത മഴ പെയ്തതിനാൽ ക്യാമ്പുകളടക്കം ആവശ്യമായ എല്ലാ മുന്നൊരുക്കവും സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്നും നാളെയും ഉച്ചക്ക് ശേഷം മഴ പ്രതീക്ഷിക്കുന്നുണ്ട്. ചക്രവാതചുഴി നിലനില്‍ക്കുന്നതിനാലാണ് ഇത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത ഉള്ളതിനാല്‍ മഴ തുടരുമെന്നും റിപ്പോർട്ടുണ്ട്. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിലാണ് ബുദ്ധിമുട്ടുള്ളത്. കൊല്ലത്ത് മുന്‍കരുതലെന്ന നിലക്ക് 38 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഓരോ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യം …

കനത്ത മഴ, ക്യാമ്പുകളുൾപ്പെടെ മുന്നൊരുക്കം സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി Read More »

പെർമിറ്റ് ലംഘനം; റോബിൻ ബസിന് വീണ്ടും പിഴ

പത്തനംതിട്ട: റോബിൻ ബസിന് വീണ്ടും മോട്ടോർ വാഹനവകുപ്പിന്റെ പിഴ. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് 7,500 രൂപ പിഴയിട്ടത്. മുൻ തവണയിലെ പിഴയടക്കം ആകെ 15,000 രൂപയാണ് ഈടാക്കിയത്. കോയമ്പത്തൂരിൽ നിന്നുള്ള മടക്ക യാത്രക്കിടെ പത്തനംതിട്ട മൈലപ്രയിൽവെച്ചാണ് പിഴ ഈടാക്കിയത്.

നവകേരള സദസ്സിൽ ജനങ്ങൾ പങ്കെടുക്കുന്നതിലെ അസഹിഷ്ന്നുതയാണ് പ്രതിപക്ഷ നേതാവ് കാണിക്കുന്നത്, എന്തുതരം ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നത്?; മുഖ്യമന്ത്രി

കൽപ്പറ്റ: നാടിന്‍റെയാകെ നന്മയ്ക്കുവേണ്ടി, കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്തുന്ന പൊതുപരിപാടിയെ തകര്‍ക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടവരുടെ മനോനില നമുക്ക് ഊഹിക്കാവുന്നതേയുള്ളൂവെന്നും പ്രതിപക്ഷനേതാവിന്‍റെ തുടര്‍ച്ചയായുള്ള പ്രതികരണങ്ങളുടെ സ്വഭാവം അത്തരമൊരു അവസ്ഥയാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൽപ്പറ്റയിൽ രാവിലെ പ്രഭാതയോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുയായിരുന്നു. നവകേരള സദസ്സിൽ ജനങ്ങൾ പങ്കെടുക്കുന്നതിലെ അസഹിഷ്ന്നുതയാണ് പ്രതിപക്ഷ നേതാവ് കാണിക്കുന്നത്. എന്തുതരം ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നത്? എന്തൊക്കെ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്? ഉദ്യോഗസ്ഥരെക്കൊണ്ട് കള്ളപ്പിരിവ് നടത്തിയാണോ എന്നാണദ്ദേഹം ചോദിക്കുന്നത്. ബഹിഷ്കരണാഹ്വാനവും അടിസ്ഥാന രഹിതമായ പ്രചാരണങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് …

നവകേരള സദസ്സിൽ ജനങ്ങൾ പങ്കെടുക്കുന്നതിലെ അസഹിഷ്ന്നുതയാണ് പ്രതിപക്ഷ നേതാവ് കാണിക്കുന്നത്, എന്തുതരം ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നത്?; മുഖ്യമന്ത്രി Read More »

ശ്രീശാന്തിനെതിരെ വഞ്ചനാ കുറ്റത്തിന് കണ്ണൂരിൽ കേസ്

കണ്ണൂർ: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാ കുറ്റത്തിന് കണ്ണൂരിൽ കേസ്. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി പറ്റിച്ചു എന്നാണ് കേസ്. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്‍റെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടുകയായിരുന്നു. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ വെങ്കിടേഷ് കിനി എന്നിവർ പണം വാങ്ങിയതായി പരാതിയിലുണ്ട്. പണം തിരികെ ചോദിച്ചപ്പോൾ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് …

ശ്രീശാന്തിനെതിരെ വഞ്ചനാ കുറ്റത്തിന് കണ്ണൂരിൽ കേസ് Read More »

വ്യാജ തിരിച്ചറിയൽ കാർ‌ഡുകൾ നിർമിച്ചത് എ ഗ്രൂപ്പ് സ്ഥാനാർഥികളെ വിജയിപ്പിക്കാനെന്ന് റിപ്പോർട്ട്

കണ്ണൂർ: വ്യാജ തിരിച്ചറിയൽ കാർ‌ഡുകൾ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി സ്ഥിരീകരിച്ച് പൊലീസ്. എ ഗ്രൂപ്പ് സ്ഥാനാർഥികളെ വിജയിപ്പിക്കാനാണ് വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചതെന്നും റിപ്പോർട്ട്. പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബുധനാഴ്ച പ്രതികളെ ഹാജരാക്കിയപ്പോൾ നാലുപേർക്കും കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. തുറന്ന കോടതിയിൽ കേസ് ഇന്ന് കേസ് കോടതി പരിഗണിക്കുമ്പോള്‍ ഇതിന്‍റെ തെളിവുകൾ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി . തട്ടിപ്പി ല്‍ കൂടുതല്‍ നേതാക്കള്‍ക്കു പങ്കുണ്ടെയെന്നതു സംബന്ധിച്ച് അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ശബരിമലയിൽ ആറു വയസുകാരിക്ക് പാമ്പുകടിയേറ്റു

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ ആറു വയസുകാരിക്ക് പാമ്പുകടിയേറ്റു. കാട്ടാക്കട സ്വദേശിക്കാണ് കടിയേറ്റത്. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്നമില്ല. ആൻറി സ്നാക്ക് വെനം നൽകി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നടതുറന്ന് ഏഴ് ദിവസത്തിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. ചൊവ്വാഴ്ച മരക്കൂട്ടത്ത് ചന്ദ്രാനന്ദൻ റോഡിൽ മലപ്പുറം സ്വദേശിയായ സജിത്തിന്‌(40) പാമ്പുകടിയേറ്റിരുന്നു. ഇതേ സ്ഥലത്ത് പിന്നെയും പാമ്പിനെ കണ്ടതായി കച്ചവടക്കാർ വനവകുപ്പിനെ അറിയിച്ചിരുന്നു.