Timely news thodupuzha

logo

idukki

വീടിന് തറക്കല്ലിട്ടു

അണക്കര: റോട്ടറി ക്ലബ് ഓഫ് അണക്കര പാർപ്പിടം പദ്ധതിയിൽ നിർമ്മിച്ചു നൽകുന്ന വീടുകളുടെ ആദ്യ വീടിന്റെ തറകല്ലിടൽ ആനവിലാസത്ത് റോട്ടറി ഡിസ്ട്രിക് ഗവർണർ റ്റി.ആർ വിജയകുമാർ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് സാബു വയലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റോട്ടറി ഡെപ്യൂട്ടി ഡയറക്ടർ യൂനസ് സിദ്ധിഖ്, ഗ്രാമപഞ്ചായത്ത് മെമ്പർ സുരേന്ദ്രൻ മാധവൻ, ബൈജു വർഗീസ്,സാബു കെ തോമസ്, വിജയൻ വി ടി, റെജി മടുകാവുങ്കൽ, മാണി ഇരുമേട എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് ജോമി പയ്യലുമുറി, പ്രസന്നൻ പടിയത്ത്, ജോബിൻ …

വീടിന് തറക്കല്ലിട്ടു Read More »

സ്വരാജ് ട്രോഫി പുരസ്കാരം ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിന്

ഉടുമ്പന്നൂർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വരാജ് ട്രോഫി പുരസ്കാരത്തിൽ ഇടുക്കി ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി ഉടുമ്പന്നൂരിനെ തെരഞ്ഞെടുത്തു. 10 ലക്ഷം രൂപയും ട്രോഫിയും പ്രശംസാപത്രവും അടങ്ങിയ അവാർഡ് 19ന് കൊട്ടാരക്കരയിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി വിഹിതം പൂർണ്ണമായും ചെലവഴിച്ച് ഉടുമ്പന്നൂർ ജില്ലയിൽ ഒന്നാമതും സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനത്തുമെത്തിയിരുന്നു. ഇതും നികുതി പിരിവിൽ 90 ശതമാനത്തിനു മുകളിൽ നേട്ടം …

സ്വരാജ് ട്രോഫി പുരസ്കാരം ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിന് Read More »

കളപ്പുര സിറ്റിയിലെ പ്രണയ താഴ്‌വര…

മൂലമറ്റം: പ്രണയത്താഴ്‌വാരം! പ്രണയിച്ചവർക്കും ഉണ്ട് ഒരു സിറ്റി. പ്രേമിക്കാൻ ഒരു കാലം. പ്രണയിക്കാൻ ഒരു കാലം. മൂലമറ്റം കളപ്പുര സിറ്റിയിൽ 1993 വർഷത്തിൽ പ്രണയിച്ചു വിവാഹിതരായവർ ഉണ്ട്. സെലസ്റ്റിൻ ആലനോലി, ദാസ് സെബാസ്റ്റ്യൻ തൈമചേടത്ത്, സാബു ചക്കലാ, ജോസ് എടക്കര, തങ്കച്ചൻ തൊട്ടപ്പിള്ളി എന്നിവർ തങ്ങളുടെ പ്രണയകാലം ഈ വാലന്റൈസ് ദിനത്തിൽ ഓർക്കുന്നു.

നാളികേ കർഷകരെ സഹായിക്കണം; അപു ജോൺ ജോസഫ്

തൊടുപുഴ: കേരളത്തിലെ ലക്ഷക്കണക്കിനു നാളികേരകർഷകരെ സഹായിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാരസമിതിയംഗം അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു. പുറപ്പുഴ ജോയി കുര്യനാലിന്റെ പുരയിടത്തിൽ നടന്ന കേരകർഷക സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളികേരത്തിന് 34 രൂപ സംഭരണവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൂടുതൽ കേന്ദ്രങ്ങളിലൂടെ സംഭരിക്കുന്നതിനോ സംഭരിച്ച നാളികേരത്തിന് വില നൽകുന്നതിനോ സർക്കാരിനു കഴിയുന്നില്ല. മഞ്ഞളിപ്പ്‌രോഗവും കൂമ്പ് ചീയലും ഇതര രോഗ ബാധകളും ഉൽപ്പാദന ചെലവ് വർധനയും കിലോയ്ക്ക് 40 രൂപയെങ്കിലും കിട്ടാത്തതിനാലും …

നാളികേ കർഷകരെ സഹായിക്കണം; അപു ജോൺ ജോസഫ് Read More »

ഐസ്ക്രീം കഴിച്ചതിനു പിന്നാലെ ഛർദി, ഇടുക്കിയിൽ അഞ്ചു വയസുകാരി മരിച്ചു

വണ്ടിപ്പെരിയാർ: കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ച് വയസുകാരി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ചൊവ്വാഴ്ച കടുത്ത ഛർദ്ദി ഉണ്ടായതിനെ തുടർന്ന് കുട്ടിയെ വള്ളക്കടവിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് വീട്ടിലെത്തിയെങ്കിലും ഛർദ്ദി കൂടിയതോടെ വീണ്ടും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമായതോടെ വിദഗ്ധ ചികിത്സയ്ക്കായി വണ്ടിപ്പെരിയാറിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ കുട്ടി മരണപ്പെട്ടതായി ഡോക്റ്റർമാർ സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. മൃതദേഹം …

ഐസ്ക്രീം കഴിച്ചതിനു പിന്നാലെ ഛർദി, ഇടുക്കിയിൽ അഞ്ചു വയസുകാരി മരിച്ചു Read More »

തൊടുപുഴയിൽ സഹകരണ സംഘം ഓഫീസിൽ പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമം

തൊടുപുഴ: ലീഗൽ മെട്രോളജി സഹകരണ സംഘത്തിൽ പെട്രോൾ ഒഴിച്ച് യുവാവ് ഭീഷണി മുഴക്കി. ചിട്ടി പണം ആവശ്യപ്പെട്ടെത്തിയ യുവാവ് ബാങ്കിനുള്ളിൽ പെട്രോൾ ഒഴിച്ചത്. തുടർന്ന് ലാംബ് ഉപയോഗിച്ച് ബാങ്കിനുള്ളിൽ തീയിടുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. മുട്ടം സ്വദേശി പ്രസാദാണ് അക്രമം നടത്തിയത്. ഉടൻ തന്നെ തൊടുപുഴ പോലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് മാറ്റിയതോടെയാണ് പ്രശ്നം അവസാനിച്ചത്.

എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് നടത്തി

രാജാക്കാട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2022 – 2024 ബാച്ച് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി.പരിശീലനം പൂർത്തിയാക്കിയ 42 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡാണ് സ്കൂൾ ഗ്രൗണ്ടിൽ നടത്തിയത്. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി ബിനു മുഖ്യാതിഥിയായി പങ്കെടുത്ത് കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു മികച്ച കേഡറ്റുകൾക്കുള്ള ട്രോഫികളും സമ്മാനിച്ചു.രാജാക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ എം. അജയമോഹൻ പ്രതിജ്ഞ ചൊല്ലികൊടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷാകുമാരി മോഹൻകുമാർ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് …

എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് നടത്തി Read More »

തൊടുപുഴ കോടികുളത്ത് കർഷകരുടെ നെല്ല് മോഷണം പോയതായി പരാതി

തൊടുപുഴ: കർഷകരുടെ നെല്ല് മോഷണം പോയതായി പരാതി കോടികുളം പാടശേഖര സമതിയുടെ ഭാഗമായ മേവള്ളി പാടത്തു നിന്നും കർഷകരായ ബേബി ചോട്ടാനി, ജിമ്മി കളപുരക്കൽ എന്നിവരടുടെ നെല്ലാണ് മോഷണം പോയത്, ഞായറാഴ്ച്ചഴിച മൂന്നിന് കൊയ്ത്തു കഴിഞ്ഞു നെല്ല് പാടത്തു മൂടികെട്ടിയിട്ട് പോയ ശേഷം തിങ്കളാഴ്ച രാവിലെയാണ് പടുത കീറിയ നിലയിൽ കാണുന്നതും മോഷണം നടന്ന വിവരം അറിയുന്നതും. ബേബി, ജിമ്മി എന്നിവരുടെയായി 25 ചാക്കോളം നെല്ല് മോഷണം പോയതായി കർഷകർ പറഞ്ഞു. വർഷങ്ങളായി കൃഷി ചെയുന്ന ഈ …

തൊടുപുഴ കോടികുളത്ത് കർഷകരുടെ നെല്ല് മോഷണം പോയതായി പരാതി Read More »

കലയന്താനി സ്കൂളിൽ മെൻസ് ട്രൽ കപ്പ് വിതരണം നടത്തി.

തൊടുപുഴ: ആലക്കോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തി ൻ്റെ നേതൃത്വത്തിൽ കലയന്താനി സെൻ്റ് ജോർജസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ മുഴുവൻ പെൺകുട്ടികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. ആലക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി സനൂജ സുബൈറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജാൻസി മാത്യു മെൻസ്ട്രൽ കപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. ഡോ. ദിലീപ് തോംസൺ ബോധവത്കരണ ക്ലാസ് നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. ആൻ്റണി പുലിമലയിൽ …

കലയന്താനി സ്കൂളിൽ മെൻസ് ട്രൽ കപ്പ് വിതരണം നടത്തി. Read More »

വിഭൂതി തിരുന്നാൾ ആചരിച്ച് ക്രൈസ്തവർ വലിയ നോമ്പിലേയ്ക്ക് പ്രവേശിച്ചു

മുട്ടം: തുടങ്ങനാട് സെന്റ്. തോമസ് ഫൊറോന ദൈവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് വികാരി. റവ. ഫാ. ജോൺസൺ പുള്ളീറ്റ് മുഖ്യ കാർമ്മികത്വം വഹിച്ചു. സഹ കാർമ്മികനായി അസിസ്റ്റൻറ് വികാര്‍ ഫാദർ മൈക്കിൾ ചാത്തൻകുന്നേലും.

മലങ്കരയിൽ പുഴയോര ടൂറിസം ഹൈവേ, ആവശ്യം ശക്തമാകുന്നു

കുടയത്തൂർ: മലങ്കര ജലാശയത്തിന് അരികിലൂടെ ഒരു പുഴയോര ടൂറിസം ഹൈവേപണിയാമോ എങ്കിൽ പുഴുയോരത്തൂടെ കാറ്റേറ്റും മരങ്ങളുടെ തണലിലൂടെയും കിലോമീറ്ററുകൾ ദൂരം നടക്കാം ഒപ്പം മലങ്കര ജലയത്തിലെ കാഴ്ചകളും കാണാം. കുടയത്തൂർ പഞ്ചായത്തിലെ കോളപ്ര എൽ.പി സ്കൂൾ പരിസരത്ത് നിന്ന് തുടങ്ങി ആലക്കോട് പഞ്ചായത്തിലെ തലയനാട് പള്ളിയിലേയ്ക്ക് പോകുന്ന റോഡിൽ പ്രവേശിച്ച് ഒരു കിലോ മീറ്റർ കഴിഞ്ഞ് ഇടത്തേക്ക് തിരിഞ്ഞു പുഴയോരത്തു കൂടി കുടയത്തൂർ, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള മലങ്കര അണക്കെട്ടിൽ അവസാനിക്കുന്ന ഒമ്പത് കിലോമീറ്റർ ദൂരത്തിലാണ് …

മലങ്കരയിൽ പുഴയോര ടൂറിസം ഹൈവേ, ആവശ്യം ശക്തമാകുന്നു Read More »

തൊടുപുഴയിൽ നടത്തിയിരുന്ന അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു, നിർധനരായ രോഗികൾക്ക് ധന സഹായം നൽകി

തൊടുപുഴ: നിർധനരായ രോഗികൾക്കായുള്ള ധന ശേഖരണാർത്ഥം ഓർത്താർട്സ് സ്പോർട്ടിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു. ഫൈനൽ മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടും, റിയൽ എസ്.സി തെന്നലയും തമ്മിലുള്ള മത്സരത്തിൽ ഒരു ഗോളടിച്ച് റോയൽ ട്രാവൽസ് കോഴിക്കോട് വിജയിച്ചു. മുൻസിപ്പൽ കൗൺസിലറും സി.പി.ഐ ഇടുക്കി ജില്ല കമ്മിറ്റി അംഗവുമായ മുഹമ്മദ് അഫ്സലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നിർധനരായ 40 രോഗികൾക്കുള്ള ധന സഹായം മാണി സി കാപ്പൻ എം.എൽ.എ വിതരണം ചെയ്തു. മത്സര …

തൊടുപുഴയിൽ നടത്തിയിരുന്ന അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു, നിർധനരായ രോഗികൾക്ക് ധന സഹായം നൽകി Read More »

റ്റി നസറുദ്ദീൻ അനുസ്മരണ ദിനം ആചരിച്ചു

തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന അധ്യക്ഷനായി ദീർഘകാലം പ്രവർത്തിച്ച റ്റി നസറുദ്ദീന്റെ രണ്ടാമത് അനുസ്മരണം സംഘടിപ്പിച്ച് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ. അസംഘടിതമായ വ്യാപാരസമൂഹത്തെ ഏകോപിപ്പിക്കുവാൻ അശ്രാന്ത പരിശ്രമം നടത്തുകയും,സംഘടനയെ ഒറ്റകെട്ടായി മുന്നോട്ടു കൊണ്ടുപോവുകയും, വ്യാപാരികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സധൈര്യം പോരാടുകയും ചെയ്ത നസറുദ്ദീൻ സാഹിബിന്റെ പ്രവർത്തനങ്ങൾ വ്യാപാരികൾ എന്നും ഓർത്തിരിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ്‌ അജീവ് പുരുഷോത്തമൻ അനുസ്മരിച്ചു. വ്യാപാരഭവനിൽ നസറുദ്ദീൻ സാഹിബിന്റെ ഛായചിത്രത്തിന് മുന്നിൽ വ്യാപാരികൾ പുഷ്പാർച്ചന നടത്തുകയും.തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെയും, യൂത്ത് …

റ്റി നസറുദ്ദീൻ അനുസ്മരണ ദിനം ആചരിച്ചു Read More »

കെ.എസ്.പി.പി.ഡബ്ല്യൂ.എ വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു

തൊടുപുഴ: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസ്സിയേഷൻ തൊടുപുഴ മേഖല ആറാമത് വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും ഐശ്വര്യ ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ നടത്തി. റിട്ട. ഐ.ജി കി.പി ഫിലിപ്പ് ഐ.പി.എസ് പതാക ഉയർത്തിയതിനു ശേഷം പൊതുയോ​ഗം ആരംഭിച്ചു. പ്രസിഡന്റ് പി.എൻ വിജയന്റെ അധ്യക്ഷതയിൽ, റിട്ട. എസ്.പി കെ.വി ജോസഫ് സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി എ.എസ് വേലായുധൻ അനുസ്മരണ പ്രഭാഷണം നടത്തി. ഇടുക്കി പ്രസ് ക്ലബ്ബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ …

കെ.എസ്.പി.പി.ഡബ്ല്യൂ.എ വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു Read More »

താരോദയങ്ങൾക്ക് പിന്നിൽ കായികാധ്യാപകരുടെ കഠിനാധ്വാനം; ഒളിമ്പ്യൻ അനിൽ കുമാർ

തൊടുപുഴ: ദേശീയ, അന്തർദേശീയ താരങ്ങളുടെ വിജയഗാഥകൾക്കു പിന്നിൽ അവരെ കണ്ടെത്തുകയും അടിസ്ഥാന പാഠങ്ങൾ പറഞ്ഞു കൊടുത്ത് കൈ പിടിച്ച് ഉർത്തുകയും ചെയ്ത ഒരു കായികാധ്യാപകൻ്റെ നിശ്ശബ്ദ സേവനമുണ്ടായിരിക്കുമെന്ന് മൂന്നാറിൽ സമാപിച്ച സംയുക്ത കായികാധ്യാപക സംഘടനാ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വിശിഷ്ട സേവാമെഡൽ ജേതാവുകൂടിയായ ഒളിമ്പ്യൻ അനിൽകുമാർ പറഞ്ഞു. ഭൗതിക സാഹചര്യങ്ങളുടേയും മികച്ച പരിശീലന ഉപകരണങ്ങളുടേയും അഭാവത്തിലും കായിക താരങ്ങൾക്കാവശ്യമായ കൈത്താങ്ങ് നൽകുന്നത് കായികാധ്യാപകരാണ്. എന്നാൽ ഈ വിഷയത്തിന് മതിയായ പ്രാധാന്യം ലഭിക്കുന്നില്ലെന്നും അത് പുനഃപരിശോധിച്ച് ആവശ്യമായ മാറ്റങ്ങളുണ്ടാക്കാനായാൽ …

താരോദയങ്ങൾക്ക് പിന്നിൽ കായികാധ്യാപകരുടെ കഠിനാധ്വാനം; ഒളിമ്പ്യൻ അനിൽ കുമാർ Read More »

ഇടുക്കി വണ്ടിപ്പെരിയാറിലെ പി.റ്റി തോമസ് സ്മാരകം സി.പി.എം പ്രവർത്തകർ തകർത്തു

ഇടുക്കി: കോൺഗ്രസ് നേതാവായിരുന്ന അന്തരിച്ച പി.റ്റി തോമസിൻ്റെയും മാധ്യമ പ്രവർത്തകനായിരുന്ന അന്തരിച്ച യു.എച്ച് സിദ്ധീഖിൻ്റെയും പേരിൽ വണ്ടിപ്പെരിയാർ കറുപ്പ്പാലം എച്ച്.പി.സി ഭാഗത്ത് കോൺഗ്രസ് പ്രവർത്തകർ നിർമിച്ച വഴിയോര വിശ്രമ കേന്ദ്രം അടിച്ച് തകർത്തു. സി.പി.എം പഞ്ചായത്തംഗത്തിൻ്റെ നേതൃത്വത്തിലാണ് വിശ്രമ കേന്ദ്രം തകർത്തതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അഞ്ച് മാസമായി പെൻഷൻ ലഭിച്ചില്ലന്ന കാരണത്താൽ ബുധനാഴ്ച്ച വൈകിട്ട് പൊന്നമ്മയെന്ന 90 വയസുകാരി റോഡിൽ കസേരയിൽ ഇരുന്ന് പ്രതിഷേധിച്ചിരുന്നു. ഇത് മാധ്യമങ്ങളിലും, സമൂഹ മധ്യമങ്ങളിലും മറ്റും വലിയ ചർച്ചയായിരുന്നു. ഇതിൻ്റെ …

ഇടുക്കി വണ്ടിപ്പെരിയാറിലെ പി.റ്റി തോമസ് സ്മാരകം സി.പി.എം പ്രവർത്തകർ തകർത്തു Read More »

തൊടുപുഴ സെന്റ്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ തിരുനാൾ

തൊടുപുഴ: സെന്റ്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെയും തിരുനാൾ 9, 10, 11, 12 തീയതികളിൽ ആഘോഷിക്കും. ഒമ്പതിന് രവിലെ 6.15ന് വിശുദ്ധ കുർബാന(തെനംകുന്നിൽ), സെമിത്തേരി സന്ദർശനം, മരിച്ചവരുടെ ഓർമ്മയാചരണം. വൈകീട്ട് 4.30 ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, നൊവേന – റവ. ഡോ. സ്റ്റാൻലി കുന്നേൽ നയിക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബ്ബാന, സന്ദേശം – റവ ഫാ മാത്യു രാമനാട്ട് നേതൃത്വം …

തൊടുപുഴ സെന്റ്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ തിരുനാൾ Read More »

ഓൾ ഇന്ത്യാ ബാങ്ക് പെൻഷനേഴ്സ് ആന്റ് റീട്ടയറിസ് കോൺഫെഡറേഷൻ ഇടുക്കി ജില്ലാ സമ്മേളനം ഒമ്പതിന്

തൊടുപുഴ: ഓൾ ഇന്ത്യാ ബാങ്ക് പെൻഷനേഴ്സ് ആന്റ് റീട്ടയറിസ് കോൺഫെഡറേഷൻ(എ.ഐ.ബി.പി.എ.ആർ.സി) ഇടുക്കി ജില്ലാ സമ്മേളനം ഫെബ്രുവരി ഒമ്പതിന് നടക്കും. വെള്ളിയാഴ്ച രാവിലെ 10ന് ഹോട്ടൽ സിസിലിയയിൽ വച്ച് ദേശീയ സീനിയർ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ ടോം തോമസ് ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ അന്തരിച്ച അം​ഗങ്ങളെ അനുസ്മരിക്കും. ജില്ലാ പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ ബി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി തോംസൺ കെ.ജി റിപ്പോർട്ട് അവതരിപ്പിക്കും. സദാശിവൻ പിള്ള …

ഓൾ ഇന്ത്യാ ബാങ്ക് പെൻഷനേഴ്സ് ആന്റ് റീട്ടയറിസ് കോൺഫെഡറേഷൻ ഇടുക്കി ജില്ലാ സമ്മേളനം ഒമ്പതിന് Read More »

നെയ്യശ്ശേരി പള്ളിയിൽ തിരുനാൾ

നെയ്യശ്ശേരി: സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനും ധീര രക്തസാക്ഷിയുമായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 9,10,11 തീയതികളിൽ ഭക്ത്യാദരപൂർവ്വം നടത്തുമെന്ന് വികാരി ഫാ. പോൾ മൈലയ്ക്കച്ചാലിൽ, കൈക്കാരന്മാരായ ജോണി തകരപ്പിള്ളിൽ, ജോളി മഞ്ചപ്പിള്ളിൽ എന്നിവർ അറിയിച്ചു. ഒമ്പതിന് രാവിലെ 5.30ന് ആരാധന, നൊവേന. 6.15ന് പരിശുദ്ധ കുർബാന. വൈകിട്ട് നാലിന് കൊടിയേറ്റ്. തിരുസ്വരൂപ പ്രതിഷ്ഠ. 4.20ന് നൊവേന. 4.30ന് ആഘോഷമായ പരിശുദ്ധ റാസ കുർബാന കോതമം​ഗലം രൂപതാ ചാൻസലർ റവ. ഡോ. ജോസ് കുളത്തൂർ നയിക്കും. 6.30ന് …

നെയ്യശ്ശേരി പള്ളിയിൽ തിരുനാൾ Read More »

സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോ​ഗസ്ഥരെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം അവസാനിപ്പിക്കണം; എ.കെ.എൽ.എം.എൽ.ഇ.യു

തൊടുപുഴ: ഓട്ടോറിക്ഷകളിൽ മീറ്റർ ഘടിപ്പിക്കുമ്പോൾ കമ്പികെട്ടാൻ 70 രൂപ ഈടാക്കുന്നത് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്നും ഒരു തരതിത്തിലുള്ള വഴിവിട്ട നടപടിയും ഉണ്ടാക്കിയിട്ടില്ലെന്നും ഓൾ കേരള ലീ​ഗൽ മെട്രോളജി ലൈസൻസ് ആന്റ് എംപ്ലോയീസ് യൂണിയൻ എ.ഐ.റ്റി.യു.സി ഇടുക്കി ജില്ലാ പ്രസിഡന്റ് പി.കെ സന്തോഷ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം തൊടുപുഴയിൽ മീറ്റർ ഘടിപ്പിക്കുന്നതിനിടെ ലൈസൻസ് നഷ്ടപ്പെട്ട ചില ആളുകളുടെ നേതൃത്വത്തിൽ തർക്കമുണ്ടാക്കിയെന്നും ജോലി തടസ്സപ്പെടുത്താനുള്ള ശ്രമമായിരുന്നു അവിടെ നടന്നതെന്നും സംഘടന ആരോപിച്ചു. നിയമാനുസരണമുള്ള 70 രൂപ കൊടുക്കുന്ന കാര്യത്തിൽ ഓട്ടോറിക്ഷ …

സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോ​ഗസ്ഥരെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം അവസാനിപ്പിക്കണം; എ.കെ.എൽ.എം.എൽ.ഇ.യു Read More »

മാസ്റ്റേഴ്സ് ഹാൻഡ്ബോൾ, ഇടുക്കി ജില്ലക്ക് മികച്ച നേട്ടം

തൊടുപ്പുഴ: ഗോവയിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ ജില്ലയിൽ നിന്നും രണ്ടു കാറ്റഗറിലയി(30 പ്ലസ് & 35 പ്ലസ്) ഏഴു താരങ്ങൾക്ക് സെലക്ഷൻ ലഭിച്ചു. മുഹമ്മദ് സുഹൈൽ അനീഷ് വി.എം, ഷൈൻ പി.ആർ, അഖിൽ വിനായക്, അജിത്ത് കൃഷ്ണൻ, ബോബൻ ബാലകൃഷ്ണൻ, ദിനുപ് ഡി എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചത്. ബോബൻ ബാലകൃഷ്ണൻ, മുഹമ്മദ് സുഹൈൽ, അനീഷ് വി.എം, അഖിൽ വിനായക് എന്നിവർ കഴിഞ്ഞ വർഷത്തെ മാസ്റ്റേഴ്സ് വേൾഡ് കപ്പ് ഇന്ത്യൻ ടീം …

മാസ്റ്റേഴ്സ് ഹാൻഡ്ബോൾ, ഇടുക്കി ജില്ലക്ക് മികച്ച നേട്ടം Read More »

കുമാരമം​ഗലം എം.കെ.എൻ.എം ഹയർ സെക്കന്ററി സ്കൂൾ; പ്രിൻസിപ്പലായി കെ അനിലിനെ നിയമിച്ചത് സുപ്രീം കോടതി ശരിവച്ചു

തൊടുപുഴ: കുമാരമം​ഗലം എം.കെ.എൻ.എം ഹയർ സെക്കന്ററി സ്കൂൾ സ്ഥിരം പ്രിൻസിപ്പലായി സ്കൂളിലെ സുവോളജി അധ്യാപകൻ കെ അനിലിന്റെ നിയമനം സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിക്കെതിരെ അനിൽ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് അഷനുദ്ദീൻ അമാനുൾ എന്നിവരുടെ വിധി 2000 ഓ​ഗസ്റ്റ് ഒന്നിന് ഹർജിക്കാരനോട് ഒപ്പം ജോലിയിൽ ചേർന്ന അധ്യാപകർ എല്ലാം ജോലിയിൽ പ്രവേസിച്ചത് ഓരേ കാറ്റ​ഗറിയിലാണെന്നും 2001 നവംബർ 12ന് മാത്രമാണ് സ്പെഷ്യൽ റൂൾ നിലവിൽ വന്നതെന്നും …

കുമാരമം​ഗലം എം.കെ.എൻ.എം ഹയർ സെക്കന്ററി സ്കൂൾ; പ്രിൻസിപ്പലായി കെ അനിലിനെ നിയമിച്ചത് സുപ്രീം കോടതി ശരിവച്ചു Read More »

തൊടുപുഴ അ​ഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റെ സഹകരണ സംഘത്തിന്റെ ലാഭ വിതരണ ഉദ്ഘാടനം 10ന് തൊടുപുഴയിൽ

ഇടുക്കി: തൊടുപുഴ അ​ഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റെ സഹകരണ സംഘത്തിന്റെ ലാഭ വിതരണ ഉദ്ഘാടനം 10ന് എം.എൽ.എ പി.ജെ ജോസഫ് നിർവഹിക്കും. ഉപാസന ഓഡിറ്റോറിയത്തിൽ നടത്തുന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തും. പി.എ.സി.എസ് ഇടുക്കി ജില്ലാ പ്രസിഡന്റ് കെ ദീപക് റിക്കിങ്ങ് നിക്ഷേപ പദ്ധതിയും ജില്ലാ പഞ്ചായത്ത് മെമ്പർ എം.ജെ ജോക്കബ് മരണാനന്തര നിധിയും ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് ആന്റണി ജോസഫ് അധ്യക്ഷത വഹിക്കും. ഇടുക്കി സഹകരണം ഡെപ്യൂട്ടി രജിസ്ട്രാർ റൈനു തോമസ് സേവിങ്ങ്സ് …

തൊടുപുഴ അ​ഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റെ സഹകരണ സംഘത്തിന്റെ ലാഭ വിതരണ ഉദ്ഘാടനം 10ന് തൊടുപുഴയിൽ Read More »

സൈബര്‍ ഡിവിഷന്‍ കുറ്റാന്വേഷണ രംഗത്തെ സംസ്ഥാനത്തിന്റെ പുതിയ കാല്‍വെപ്പ്; മുഖ്യമന്ത്രി‌

ഇടുക്കി: കേരള പൊലീസിലെ സൈബര്‍ ഡിവിഷന്റെ രൂപീകരണത്തൊടെ സൈബര്‍ കുറ്റാന്വേഷണ രംഗത്ത് സംസ്ഥാനം പുതിയൊരു കാല്‍വെപ്പാണ് നടത്തുന്നതെന്നും ഇത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പൊലീസിലെ സൈബര്‍ ഡിവിഷന്റെയും ഇടുക്കി കനൈന്‍ സ്‌ക്വാഡ് ആസ്ഥാന മന്ദിരം അടക്കമുള്ള അനുബന്ധ സംവിധാനങ്ങളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആധുനിക സാങ്കേതികവിദ്യയുടെ കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലുള്ള വളര്‍ച്ചക്കൊപ്പം ഈ മേഖലയിലെ കുറ്റകൃത്യങ്ങളും വര്‍ധിക്കുകയാണ്. സാങ്കേതിക വിദ്യയിലെ പഴുത് ഉപയോഗിചച്ചാണ് തട്ടിപ്പുകള്‍ പലതും നടക്കുന്നത്. ഒരു ഭാഗത്ത് തട്ടിപ്പും …

സൈബര്‍ ഡിവിഷന്‍ കുറ്റാന്വേഷണ രംഗത്തെ സംസ്ഥാനത്തിന്റെ പുതിയ കാല്‍വെപ്പ്; മുഖ്യമന്ത്രി‌ Read More »

ഇടുക്കി തോപ്രാംകുടിയിൽ ആടുകൾക്ക് നേരെ വന്യജീവി ആക്രമണം

ഇടുക്കി: സ്കൂൾ സിറ്റിയിൽ മുണ്ടകക്കുളത്ത് സുധാകരൻ്റെ ആടുകൾക്ക് നേരെയാണ് വന്യ ജീവി ആക്രമണം ഉണ്ടായത്. കൂട്ടിലെ വലിയൊരു ആടിനെ കൊന്നു തിന്ന ശേഷം മറ്റൊരാടിനെ പിടിച്ചു കൊണ്ടും പോയി. ആട് വ്യാപാരി കൂടിയായ സുധാകരൻ്റെ മകൻ രാവിലെ കൂട്ടിലെത്തി നോക്കിയപ്പോഴാണ് കൂടിനുള്ളിൽ തള്ള ആടിനെ കൊന്ന് പകുതിയിലേറെ ഭക്ഷിച്ചതായി കണ്ടതും മറ്റൊരു ആടിനെ കാണാതായെന്നും അറിഞ്ഞത്. തുടർന്ന് മുരിക്കാശേരി പൊലീസിൽ വിവരമറിയിച്ചു. പൊലീസും വനം – വന്യജീവി വകുപ്പധികൃതരും 11 മണിയോടു കൂടി സ്ഥലത്തെത്തി പരിശോദനനടത്തുകയും വെറ്റിനറി …

ഇടുക്കി തോപ്രാംകുടിയിൽ ആടുകൾക്ക് നേരെ വന്യജീവി ആക്രമണം Read More »

ലോക അർബുദ ദിനം ആചരിച്ചു, കീമോ യൂണിറ്റിലേക്ക് രണ്ട് വീൽച്ചെയറുകളും വിതരണം ചെയ്തു

തൊടുപുഴ: ലോക അർബുദ ദിനം കാരിക്കോട് ജില്ലാ ആശുപത്രി ഓങ്കോളജി വിഭാഗവും, തൊടുപുഴ ബാർ അസോസിയേഷനും ചേർന്ന് ആചരിച്ചു. ഓങ്കോളജി വിഭാഗം മേധാവി ഡോ.സിയൂസ്.ജെ അധ്യക്ഷത വഹിച്ചു. തൊടുപുഴ ബാർ അസ്സോസിയേഷൻ ജില്ലാ ആശുപത്രി കീമോ യൂണിറ്റിലേക്ക് രണ്ട് വീൽച്ചെയറുകളും വിതരണം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. അജി പി.എൻ, ആർ.എം.ഒ. ഡോ. പ്രീതി സി.ജെ, ഓങ്കോളജിസ്റ്റ് ഡോ. ജോബിൻ ജോസ്, ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ഷാജി കുര്യൻ, നഴ്സിങ്ങ് സൂപ്രണ്ട് ഇൻചാർജ് ഷീജ എസ്, …

ലോക അർബുദ ദിനം ആചരിച്ചു, കീമോ യൂണിറ്റിലേക്ക് രണ്ട് വീൽച്ചെയറുകളും വിതരണം ചെയ്തു Read More »

നമ്പ്യാപറമ്പിൽ വി.റ്റി പോളിന്റെ ഭാര്യ മേരി നിര്യാതയായി

വാഴക്കുളം: വടക്കേക്കര, നമ്പ്യാപറമ്പിൽ പരേതനായ വി.റ്റി പോളിന്റെ ഭാര്യ മേരി(91) നിര്യാതയായി. സംസ്കാരം 7/2/2024 ബുധനാഴ്ച രാവിലെ 9.30ന് വീട്ടിൽ ആരംഭിച്ച് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത പാലാ ചിറ്റാർ മൂലക്കുന്നേൽ കുടുംബാ​ഗം. മക്കൾ: തോമസ്, ജാൻസി. മരുമക്കൾ: അനിത(പാറയിൽ, പാലാ), എം.ഡി വർ​ഗീസ്(അങ്കമാലി കിടങ്ങൂർ മഴുവഞ്ചേരിൽ കുടുംബാംഗം).

തൊടുപുഴയിൽ ഹരിത കർമ്മ സേനാംഗങ്ങൾക്കായി ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

തൊടുപുഴ: നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് വിദഗ്ധ പരിശീലനം നൽകുന്ന ത്രിദിന പരിശീലന പരിപാടി നഗരസഭ ടൗൺഹാളിൽ വെച്ച് ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ കരീം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി, നഗരസഭ ക്ലീൻ സിറ്റി മാനേജർ മീരാൻ കുഞ്ഞ്, നോഡൽ ഓഫീസർ ബിജോ മാത്യു, എസ്.ബി.എം വൈ.പി, കെ.എസ്.ഡബ്ല്യൂ.എം.പി പ്രതിനിധികൾ, കില ആർ.പിമാർ എന്നിവർ പങ്കെടുത്തു.

തളർച്ച അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചു കെ .എസ്.ആർ .ടി .സി .ജീവനക്കാർ മാതൃകയായി .

വിനു ജോസ് മുട്ടം തൊടുപുഴ :ബസ് യാത്രയ്ക്കിടെ തളർച്ച അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചു കെ .എസ്.ആർ .ടി .സി .ജീവനക്കാർ .തൊടുപുഴയിൽ നിന്നും തിങ്കളാഴ്ച രാത്രിയിൽ എരുമേലിക്ക് പുറപ്പെട്ട ബസ് മുട്ടത്തു എത്തിയപ്പോൾ ഒരു യാത്രക്കാരന് തളർച്ച അനുഭവപ്പെട്ടു .ഉടൻ ബസ് നിർത്തി യാത്രക്കാരനെ ആശുപത്രിയിൽ എത്തിക്കുവാൻ ബസ് ജീവനക്കാർ ശ്രെമിച്ചെങ്കിലും രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകുവാൻ അതുവഴി വന്ന കാർ യാത്രക്കാർ തയ്യാറായില്ല .ഇതേ തുടർന്ന് ബസ് മുട്ടത്തു നിന്നും തിരിച്ചു തൊടുപുഴയ്ക്കു വരികയായിരുന്നു .തൊടുപുഴ …

തളർച്ച അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചു കെ .എസ്.ആർ .ടി .സി .ജീവനക്കാർ മാതൃകയായി . Read More »

തൊടുപുഴ നഗരസഭാ ഓഫിസിൽ സിപിഎം നേതാക്കളുടെ ആക്രോശം ; ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

തൊടുപുഴ: സിപിഎം സഹ യാത്രികരായ സർക്കാർ ജീവനക്കാരെ ഓഫിസിൽ കയറി സിപിഎം നേതാക്കൾ കയ്യേറ്റം ചെയ്യാൻ ശ്രെമിച്ചതായി പരാതി .തൊടുപുഴ നഗരസഭയിലാണ് ഉദ്യോഗസ്ഥരും സിപിഎം നേതാക്കളും ഇടഞ്ഞത് . തികച്ചും സഖാക്കളായി സിപിഎമ്മിന് ഒത്താശ നൽകി വരുന്ന ജീവനക്കാർക്കാണ് ദുരനുഭവം ഉണ്ടായത് . . സി.പി.എം അംഗമായ വനിത കൗണ്‍സിലറും പാര്‍ട്ടി നേതാക്കളായ രണ്ട് മുന്‍ കൗണ്‍സിലര്‍മാരും ചേര്‍ന്ന് അതിക്രമം നടത്തിയതായാണ് തൊടുപുഴ നഗരസഭയിലെ അസി. എന്‍ജിനീയറുടെ പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് രാവിലെ നഗരസഭയിലെ എന്‍ജിനീയറിങ് വിഭാഗം …

തൊടുപുഴ നഗരസഭാ ഓഫിസിൽ സിപിഎം നേതാക്കളുടെ ആക്രോശം ; ജീവനക്കാരുടെ മിന്നൽ പണിമുടക്ക് Read More »

ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഇടുക്കി: ഒരുമിക്കാം വൃത്തിയാക്കാമെന്ന പേരിൽ ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ ജില്ലാ ശുചിത്വ മിഷൻ ജില്ലാ ശുചിത്വമിഷൻ, മരിയൻ കോളേജ് കുട്ടിക്കാനം, ഡി.റ്റി.പി.സി ഇടുക്കി, ഏലപ്പാറ ഗ്രാമപഞ്ചായത്ത്, അഴുത ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ സംയുക്‌ത ആഭിമുഖ്യത്തിൽ ആരംഭിച്ചു. ജില്ലാ കളക്ടർ ഷീബാ ജോർജ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഏലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി തോമസ് അധ്യക്ഷത വഹിച്ചു. കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ശുചീകരണ പ്രവർത്തനങ്ങളിൽ നമുക്ക് മുന്നേറാനാകൂവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കളക്ടർ പറഞ്ഞു. …

ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി Read More »

ഇടുക്കി ഡാമിൽ വിപുലമായ ലേസർ ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌ ഷോ, മഹാമാരിയുടെ ആഘാതത്തിൽ നിന്നുള്ള വീണ്ടെടുപ്പ്

തിരുവനന്തപുരം: ഹൈറേഞ്ചിന്റെ ടൂറിസം മേഖലയ്‌ക്ക്‌ വൻ കുതിപ്പേകുന്ന പദ്ധതിക്ക്‌ ബജറ്റിൽ പ്രഖ്യാപനം. ഇടുക്കി ഡാമിന്റെ പ്രതലം സ്‌ക്രീനായി ഉപയോഗിച്ച്‌ വിപുലമായ ലേസർ ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌ ഷോ ഉൾപ്പെടെ നടത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. വിശദമായ പദ്ധതി രൂപപ്പെടുത്തുന്നതിനുള്ള സഹായമെന്ന നിലയിൽ 5 കോടി വകയിരുത്തുന്നതായി മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. മഹാമാരി ഏൽപ്പിച്ച ആഘാതത്തിൽ നിന്ന്‌ വിനോദ സഞ്ചാര വ്യവസായം വീണ്ടെടുപ്പിന്റെ പാതയിലാണെന്ന്‌ മന്ത്രി പറഞ്ഞു. വിനോദസഞ്ചാര മേഖലയ്‌ക്കായി 351.42 കോടി വകയിരുത്തി. കേരള ടൂറിസം ഡവലപ്‌മെന്റ്‌ കോർപ്പറേഷന്‌ …

ഇടുക്കി ഡാമിൽ വിപുലമായ ലേസർ ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌ ഷോ, മഹാമാരിയുടെ ആഘാതത്തിൽ നിന്നുള്ള വീണ്ടെടുപ്പ് Read More »

യൂണിറ്റി സോക്കാർ ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി യോ​ഗം തൊടുപുഴയിൽ നടത്തി

തൊടുപുഴ: യൂണിറ്റി സോക്കാർ ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി ക്ലബ്‌ ഓഫീസിൽ ചേർന്നു. പുതിയ പ്രസിഡന്റ്‌ ആയി വി.ഇ താജുദീൻ, ജനറൽ സെക്രട്ടറി ആയി പി.എ ശംസുദ്ധീൻ എന്നിവരെ തെരഞ്ഞെടുത്തു. കെ.എം ജോർജ് ട്രഷറർ ആയും രമേശ്‌ ചന്ദ്രൻ വൈസ് പ്രസിഡന്റ്‌ ആയും ഷാജഹാൻ സെക്രട്ടറി ആയുമുള്ള 13അംഗ കമ്മിറ്റിയെ ആണ് 2024 – 2025 വർഷത്തെ ഭരണ നിർവഹണത്തിന് തെരെഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി മാർച്ച്‌ മാസങ്ങളിൽ ഷട്ടിൽ ബാറ്റ്മെന്റ്, ടർഫ് സെവെൻസ് ഫുട്ബോൾ മത്സരങ്ങൾ നടത്തുവാനും വെള്ളിയാമാറ്റം …

യൂണിറ്റി സോക്കാർ ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി യോ​ഗം തൊടുപുഴയിൽ നടത്തി Read More »

കാന്തിപ്പാറ വില്ലേജ് ഓഫീസ് ഉദ്ഘാടനം നടത്തി

രാജാക്കാട്: സേനാപതി പഞ്ചായത്തിലെ കാന്തിപ്പാറയിൽ നിർമ്മാണം പൂർത്തിയാക്കിയ സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം നടത്തി. ഉടുമ്പൻചോല എം.എൽ.എ എം.എം മണി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വച്ച് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. ശിലാഫലകം അനാഛാദനവും ഓഫീസ് മുറി ഉദ്ഘാടനവും എം.എം മണി എം എൽ.എ നിർവ്വഹിച്ചു. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തി. ജില്ല കളക്ടർ ഷീബാ ജോർജ്ജ്,ദേവികുളം സബ് കളക്ടർ വി.എം ജയകൃഷ്ണൻ, സേനാപതി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് …

കാന്തിപ്പാറ വില്ലേജ് ഓഫീസ് ഉദ്ഘാടനം നടത്തി Read More »

കോടിക്കുളം ഇടവക ദേവാലയത്തിൽ തിരുനാൾ ഒമ്പതിന് ആരംഭിക്കു

തൊടുപുഴ: കോടിക്കുളം ഇടവക ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അന്നാമ്മയുടേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 9,10,11 തീയതികളിൽ ആഘോഷിക്കും. തിരുനാളിന് മുന്നോടിയായുള്ള വിശുദ്ധ കുർബാന, ജപമാല, നൊവേന, ലദ്ദീഞ്ഞ് എന്നിവ എട്ട് വരെ നടക്കും. ഒമ്പതിന് രാവിലെ ആറിന് ജപമാല, വിശുദ്ധ കുർബാന, നൊവേന. വൈകിട്ട് നാലിന് തിരുനാൾ കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, നൊവേന. 4.30ന് വിശുദ്ധ കുർബാന, സന്ദേശം. റവ. ഫാ. ഫെബിൻ കുന്നത്ത് നേതൃത്വം നൽകും. വൈകിട്ട് ആറിന് ലഘു ഭക്ഷണം. 6.15ന് …

കോടിക്കുളം ഇടവക ദേവാലയത്തിൽ തിരുനാൾ ഒമ്പതിന് ആരംഭിക്കു Read More »

ദേവികുളം ഡി.എഫ്.ഒ ഓഫീസിലേയ്ക്ക് ശവമഞ്ചലും വഹിച്ചു കൊണ്ട് കർഷക കോൺഗ്രസ് മാർച്ച് നടത്തി

തൊടുപുഴ: കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ ദേവികുളം ഡി.എഫ്.ഒ ഓഫീസിലേയ്ക്ക് ശവമഞ്ചലും വഹിച്ചു കൊണ്ട് കർഷകർ മാർച്ച് നടത്തി. ജില്ലാ പ്രസിഡൻറ് ആൻ്റണി കുഴിക്കാട്ട് മാർച്ച് ഉദ്ഘാടനം ചെയ്തു. ചിന്നക്കനാൽ ബി.എൽ റാം മിൽ ചക്ക കൊമ്പനെന്ന ഒറ്റയാൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗന്ദർ രാജിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആന കടുവ പോത്ത്, എന്നിവയുടെ ആക്രമണം തടയാൻ, ട്രെഞ്ച് കുഴിക്കുകയോ, കോൺക്രീറ്റ് മതിൽ തീർക്കുകയോ വേണമെന്നും സർക്കാർ അടിയന്തിര നടപടി …

ദേവികുളം ഡി.എഫ്.ഒ ഓഫീസിലേയ്ക്ക് ശവമഞ്ചലും വഹിച്ചു കൊണ്ട് കർഷക കോൺഗ്രസ് മാർച്ച് നടത്തി Read More »

ഗവർണ്ണർക്കെതിരെ അവഹേളനം; ഗവൺമെൻ്റ് പ്ലീഡർക്കെതിരെ നടപടി വേണമെന്ന് ലോയേഴ്സ് കോൺഗ്രസ്

തൊടുപുഴ: ഗവർണ്ണർക്കെതിരെ മോശം പദപ്രയോഗം നടത്തുകയും അവഹേളിക്കുകയും ചെയ്ത ഗവൺമെൻ്റ് പ്ലീഡർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് മുട്ടം ജില്ലാ കോടതി യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. മുട്ടം ജില്ലാ കോടതി കോംപ്ലക്സിൽ സംഘടിപ്പിച്ച റിപ്പബ്ളിക് ദിനാഘോഷ ചടങ്ങിൽ സംസാരിച്ച ഗവൺമെൻ്റ് പ്ലീഡർ കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ സഭ്യേതര ഭാഷ ഉപയോഗിച്ച് അവഹേളിക്കുകയാണ് ചെയ്തതെന്ന് ലോയേഴ്സ് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. ജില്ലാ ജഡ്ജിമാരുടെയും മറ്റ് മജിസ്ട്രേറ്റുമാരുടെയും അഭിഭാഷകരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഗവർണ്ണർക്കെതിരായ അവഹേളനം. സംഭവത്തിൻ്റെ …

ഗവർണ്ണർക്കെതിരെ അവഹേളനം; ഗവൺമെൻ്റ് പ്ലീഡർക്കെതിരെ നടപടി വേണമെന്ന് ലോയേഴ്സ് കോൺഗ്രസ് Read More »

ഭക്ഷ്യവസ്തുക്കൾ പരിശോധിക്കാൻ പൊതുജനങ്ങൾക്ക് അവസരം

ഇടുക്കി: ജില്ലയിലെ വിവിധയിടങ്ങളിൽ ഭക്ഷ്യ വസ്തുക്കൾ പരിശോധിക്കാൻ പൊതുജനങ്ങൾക്ക് അവസരം. ജില്ലയ്ക്ക് പുതുതായി അനുവദിച്ച മൊബൈൽ ഭക്ഷ്യ പരിശോധനാ ലാബോറട്ടറി വാഹനത്തിന്റെ പര്യടനം ഉടുമ്പൻചോലയിൽ നിന്ന് ആരംഭിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വരെ ഉടുമ്പൻചോലയിലായിരിക്കും വാഹനം സഞ്ചരിക്കുക. അഞ്ച് മുതൽ ഒമ്പത് വരെ പീരുമേട്, 12 മുതൽ 17 വരെ ഇടുക്കി, 19 മുതൽ 24 വരെ തൊടുപുഴ, 26 മുതൽ 29 വരെ ദേവികുളം എന്നിവിടങ്ങളിൽ വാഹനം എത്തും. ഇവിടെ പൊതു ജനങ്ങൾക്ക് …

ഭക്ഷ്യവസ്തുക്കൾ പരിശോധിക്കാൻ പൊതുജനങ്ങൾക്ക് അവസരം Read More »

മള്ളിയൂർ ഗണേശ പുരസ്കാരം ആയാംകുടി മണിക്ക്, ശങ്കര സ്മൃതി പുരസ്കാരം ബദരിനാഥ് റാവൽജിക്കും

കോട്ടയം: മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം ബദരിനാഥ് മുഖ്യ പുരോഹിതനായ റാവൽജിക്ക്. മള്ളിയൂർ ജയന്തിയോടനുബന്ധിച്ച് വർഷം തോറും നൽകിവരുന്ന ശങ്കരസ്മൃതി പുരസ്കാരം ഇത്തവണ ബദരിനാഥ് റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരിക്ക് നൽകും. അനുഷ്ഠാനത്തിൽ ഉള്ള ശ്രദ്ധയും ധർമാചരണത്തിൽ പുലർത്തുന്ന നിഷ്കർഷയും ആത്മീയ സേവന രംഗത്തുള്ള ദീർഘ പരിചയവും കണക്കിലെടുത്താണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും എന്നിവയാണ് പുരസ്കാരത്തിൽ അടങ്ങിയിരിക്കുന്നത്. ഇതോടൊപ്പം കലാ സപര്യക്കുള്ള മള്ളിയൂർ ഗണേശ പുരസ്കാരത്തിന് സംഗീത വിദ്വാൻ ആയാംകുടി മണി അർഹനായി. 10,001 …

മള്ളിയൂർ ഗണേശ പുരസ്കാരം ആയാംകുടി മണിക്ക്, ശങ്കര സ്മൃതി പുരസ്കാരം ബദരിനാഥ് റാവൽജിക്കും Read More »

ഇടുക്കിയിൽ ഏഴ് മാസമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

ഇടുക്കി: ഏഴ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. സ്കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസാണ്(35) മരിച്ചത്. അ‍ഞ്ച് മാസം മുമ്പാണ് ഡീനുവിന്റെ ഭർത്താവ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ ഡീനുവിനെയും കുഞ്ഞിനെയും അവശനിലയിൽ കണ്ടെത്തിയ ബന്ധുക്കൾ ഇവരെ ഇടുക്കി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡീനുവിന് മാനസിക വെല്ലുവിളികൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അഞ്ച് മാസം മുമ്പ് ജീവനൊടുക്കിയ ഭർത്താവ് ലൂയിസിനും മാനസിക പ്രശ്നങ്ങൾ നേരിട്ടതായാണ് നാട്ടുകാർ …

ഇടുക്കിയിൽ ഏഴ് മാസമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു Read More »

തൊടുപുഴയിലെ ബോയിസ് ഹോസ്റ്റലിൽ പ്രായപൂർത്തയാകാത്ത കുട്ടികൾക്കു നേരെ പ്രകൃതി വിരുദ്ധ പീഡനം; കൊല്ലം സ്വദേശി അറസ്റ്റിൽ

തൊടുപുഴ: മണക്കാട് പ്രീമെട്രിക് ട്രൈബൽ ബോയ്‍സ് ഹോസ്റ്റൽ വാർഡൻ പോക്‌സോ കേസിൽ അറസ്റ്റിൽ. കൊല്ലം പാവുമ്പ മണപ്പിള്ളി രാജീവ് ഭവനിൽ രാജീവിനെയാണ്(41) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്‍തത്. ഹോസ്റ്റലിലെ അഞ്ച് കുട്ടികൾക്കാണ് മോശം അനുഭവം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ജനുവരി 26നാണ് കേസിനാസ്‍പദമായ സംഭവം. ഇതിന് മുമ്പും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സൂചനയുണ്ട്. പീഡനവിവരം കുട്ടികൾ ഹോസ്റ്റലിലെ ജീവനക്കാരെയാണ് അറിയിച്ചത്. ഇവർ സംയോജിത പട്ടികവർ​ഗ വികസന വകുപ്പ് പ്രോജക്ട് ഓഫീസറെ അറിയിച്ചു. ഇവിടെ നിന്ന് 29ന് വൈകിട്ടാണ് …

തൊടുപുഴയിലെ ബോയിസ് ഹോസ്റ്റലിൽ പ്രായപൂർത്തയാകാത്ത കുട്ടികൾക്കു നേരെ പ്രകൃതി വിരുദ്ധ പീഡനം; കൊല്ലം സ്വദേശി അറസ്റ്റിൽ Read More »

പതിനാലുകാരിക്കെതിരെ ലൈം​ഗിക പീഡനം; പ്രതിയായ പിതാവിന് 53 വർഷം കഠിന തടവ്

തൊടുപുഴ: പതിനാലുകാരിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കിയ കേസിൽ കുട്ടിയുടെ പിതാവും പ്രതിയുമായ കാരിക്കോട് തെക്കുംഭാ​ഗം മലങ്കര ഭാ​ഗത്ത് പുറമാടം വീട്ടിൽ അജിക്കാണ്(44) 53 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചത്. തൊടുപുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി നിക്സൺ എം ജോസഫാണ് വിധി പ്രഖ്യാപിച്ചത്. 2016 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെത്തിയ പെൺകുട്ടിയെ ഇയാൾ ബലം പ്രയോ​ഗിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ഭയന്ന് വിവരം പുറത്ത് പറഞ്ഞിരുന്നില്ല. പിന്നീട് സംശയം തോന്നിയ …

പതിനാലുകാരിക്കെതിരെ ലൈം​ഗിക പീഡനം; പ്രതിയായ പിതാവിന് 53 വർഷം കഠിന തടവ് Read More »

ഇടുക്കി ഹാൻ്റ് ബോൾ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

തൊടുപുഴ: രണ്ടാമത് സെൻ്റ് പോൾസ് ആയൂർ വേദിക് ഇടുക്കി ഹാൻ്റ് ബോൾ പ്രീമിയർ ലീഗ് ലോഗോ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പ്രീമിയർ ലീഗ് ചെയർമാൻ എം.ബി.ഷെമീറിനും കൺവീനർ ബോബൻ ബാലകൃഷ്ണനും നൽകി പ്രകാശനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പി അജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ ശശിധരൻ, നൗഷാദ് വി.എസ്, അശ്വിൻ സത്യൻ എന്നിവർ സംസാരിച്ചു. ലീഗ് ഡയറക്ടർ റഫീക്ക് പള്ളത്തുപറമ്പിൽ സ്വാഗതവും ബോബൺ ബാലകൃഷ്ണൻ നന്ദിയും അറിയിച്ചു. …

ഇടുക്കി ഹാൻ്റ് ബോൾ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു Read More »

ബിസിനസ്സ് ആന്റ് സർവ്വീസ് ടെലഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു

കരിമണ്ണൂർ: സീനിയർ സിറ്റിസൺസ് അസോസ്സിയേഷൻ നേതൃത്വത്തിൽ തയ്യാറാക്കിയ ബിസിനസ്സ് ആന്റ് സർവ്വീസ് ടെലഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു. കരിമണ്ണൂർ പൊലീസ് എസ്.എച്ച്.ഒ റ്റി.വി ധനഞ്ജയദാസ് പ്രകാശനം നിർവ്വഹിച്ചു. മാധ്യമ പ്രവർത്തകൻ സാബു നെയ്യശ്ശേരി ആദ്യ കോപ്പി ഏറ്റു വാങ്ങി. അസോസ്സിയേഷൻ പ്രസിഡന്റ് പ്രൊഫ. ലൂയിസ് പാറത്താഴം അധ്യക്ഷത വഹിച്ചു. പി.വി ഡാമിയേൻ, മാത്യു തോമസ്, കെ.ആർ പ്രദീപ്, കെ.വി ദേവസ്യ, കെ.വി ജോസഫ്, ജോയി പറയന്നിലം, പി.ഇ ബേബി, ജോഷി മാത്യു, എൻ.കെ ആന്റണി തുടങ്ങിയവർ പ്രസം​ഗിച്ചു. …

ബിസിനസ്സ് ആന്റ് സർവ്വീസ് ടെലഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു Read More »

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടി; ഇടുക്കി ജില്ലാ കളക്ടർ

ഇടുക്കി: ജില്ലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. കലക്ടറേറ്റിൽ നടന്ന ഭക്ഷ്യസുരക്ഷാ ജില്ലാതല ഉപദേശക സമിതി യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു കളക്ടർ. മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങൾ മാത്രമല്ല രുചികരമായ ഭക്ഷണങ്ങളുടെ നാടുകൂടിയായാണ് നമ്മുടെ ജില്ല. ആ സൽപ്പേരിന് കളങ്കം വരുത്താൻ ആരെയും അനുവദിക്കില്ല. ഭക്ഷണം പാഴ്‌സലായി വിൽപ്പന നടത്തുന്നവർ, പാഴ്‌സൽ ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. ഫുഡ് സേഫ്റ്റി ലൈസൻസ്, തൊഴിലാളികൾക്ക് …

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടി; ഇടുക്കി ജില്ലാ കളക്ടർ Read More »

പൂപ്പാറ കൂട്ടബലാത്സംഗ കേസിലെ പ്രതികൾക്ക് 90 വർഷം തടവ് വിധിച്ച് അതിവേഗ കോടതി

ഇടുക്കി: പൂപ്പാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നു പ്രതികൾക്കും 90 വർഷം തടവും 40,000 രൂപ പിഴയും വിധിച്ച് ദേവികുളം അതിവേഗ കോടതി. തമിഴ്നാട് സ്വദേശി സുഗന്ധ്, ശിവകുമാർ, പൂപ്പാറ സ്വദേശി ശ്യാം എന്നിവരാണ് ബംഗാൾ സ്വദേശിയായ 16 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും പോക്സോ നിയമവും പ്രകാരമുള്ള കുറ്റ കൃത്യങ്ങൾ പ്രതികൾ ചെയ്തതായി കോടതി കണ്ടെത്തി. ഇതു പ്രകാരം വിവിധ വകുപ്പുകളിലായാണ് തടവു ശിക്ഷ …

പൂപ്പാറ കൂട്ടബലാത്സംഗ കേസിലെ പ്രതികൾക്ക് 90 വർഷം തടവ് വിധിച്ച് അതിവേഗ കോടതി Read More »

ശാന്തൻപാറയിൽ സി പി എം ഏരിയാ കമ്മിറ്റി ഓഫിസിന്‍റെ അനധികൃത സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി

ഇടുക്കി: ശാന്തൻപാറയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിന്‍റെ അനധികൃത സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി. പാർട്ടി പ്രവർത്തകർ തന്നെയാണ് ഭിത്തി പൊളിച്ചു നീക്കിയത്. 48 ചതുരശ്ര മീറ്റർ റോഡ് പുറമ്പോക്ക് കൈവശം വച്ചെന്നും 12 ചതുരശ്ര മീറ്റർ വരുന്ന പട്ടയമില്ലാത്ത പ്രദേശത്താണ് കെട്ടിടം നിർമിച്ചിരിക്കുന്നതെന്നും അടുത്തിടെ റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു. ഗാർഹികേതര കെട്ടിട നിർമാണമാണെന്ന് വ്യക്തമായതിനെ തുടർന്ന് നിർമാണത്തിനുള്ള എൻ‌ഒസി അപേക്ഷ കലക്റ്റർ നിരസിച്ചിരുന്നു. അതേ തുടർന്നാണ് അനധികൃതമായി നിർമിച്ച ഭിത്തി പൊളിച്ചു മാറ്റിയത്. ഭിത്തി പൊളിച്ചു …

ശാന്തൻപാറയിൽ സി പി എം ഏരിയാ കമ്മിറ്റി ഓഫിസിന്‍റെ അനധികൃത സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി Read More »

പ്രാദേശിക വികസനം സ്തംഭിപ്പിച്ച എൽഡിഎഫ് സർക്കാരിന് കേരള ജനത മാപ്പു നൽകില്ല  .  സി.പി. മാത്യു

തൊടുപുഴ:കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഇത് പരിഹരിക്കുന്നതിന് സർക്കാർ സ്വീകരിച്ച വഴിവിട്ട നടപടികൾ പ്രാദേശിക വികസനം സ്തംഭിപ്പിച്ചിരിക്കുകയാണെന്നും ഡിസിസി പ്രസിഡൻറ് സി.പി. മാത്യു ചുണ്ടിക്കാട്ടി.മൂന്ന് ഗഡുക്കളായി നൽകുന്ന പ്ലാൻ ഫണ്ടിന്റെ രണ്ടാം ഗഡുവായ 1851 കോടി രൂപ ആഗസ്റ്റ് മാസത്തിൽ നൽകേണ്ടിയിരുന്നത് മൂന്നുമാസത്തിനുശേഷം നവംബറിലാണ് അനുവദിച്ചത് മൂന്ന് ഗഡുവായി നൽകുന്ന മെയിന്റനൻസ് ഗ്രാന്റിന്റെ രണ്ടാമത്തെ ഗഡു1216 കോടി രൂപയും നവംബറിൽ മാത്രമാണ് ലഭിച്ചതെന്നും എന്നാൽ അതിൽ നിന്നും ഒരു രൂപ പോലും സംസ്ഥാനജനാവിൽ …

പ്രാദേശിക വികസനം സ്തംഭിപ്പിച്ച എൽഡിഎഫ് സർക്കാരിന് കേരള ജനത മാപ്പു നൽകില്ല  .  സി.പി. മാത്യു Read More »

കരിമണ്ണൂര്‍ പള്ളിയില്‍ തിരുനാള്‍

കരിമണ്ണൂര്‍: സെന്റ് മേരീസ് ഫൊറോനപള്ളിയില്‍ ഇടവകമധ്യസ്ഥയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 31മുതല്‍ രണ്ടുവരെ ആഘോഷിക്കും. 31നു രാവിലെ ആറിന് വിശുദ്ധകുര്‍ബാന. 6.45നു നൊവേന. ഏഴിന് വിശുദ്ധകുര്‍ബാന.വൈകുന്നേരം 4.45നു കിളിയറ കപ്പേളയില്‍ കൊടിയേറ്റ്, നൊവേന. അഞ്ചിന് തിരുനാള്‍കുര്‍ബാന-ഫാ.ജോസഫ് വടക്കേടത്ത്. സന്ദേശം-ഫാ.ജോര്‍ജ് എടത്തല. 6.15നു പ്രദക്ഷിണം. 7.30നു സമാപനപ്രാര്‍ഥന. ഒന്നിനു രാവിലെ 6.30നു കൊടിയേറ്റ് (പള്ളിയില്‍). തുടര്‍ന്നു തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, വിശുദ്ധകുര്‍ബാന. 7.45നു അമ്പ് പ്രദക്ഷിണം. വൈകുന്നേരം 4.15നു സമൂഹബലി, സന്ദേശം. 5.45നു പ്രദക്ഷിണം. 7.45നു സമാപന പ്രാര്‍ഥന. …

കരിമണ്ണൂര്‍ പള്ളിയില്‍ തിരുനാള്‍ Read More »

മുൻസിപ്പൽ ചെയർമാനെ അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും – യുഡിഎഫ്

തൊടുപുഴ നഗരസഭ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്ത മുനിസിപ്പൽ ചെയർമാൻ കൗൺസിലർ സ്ഥാനത്ത് തുടരാൻ അയോഗ്യനായെന്നും ഹർജിയുമായി സംസ്ഥാന  തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും യുഡിഎഫ് കൗൺസിലർമാരായ അഡ്വ. ജോസഫ് ജോൺ, കെ ദീപക്, എം എ കരീം, സനു കൃഷ്ണൻ എന്നിവർ പറഞ്ഞു.  കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പിൽ മുനിസിപ്പൽ ചെയർമാൻ പന്ത്രണ്ടാം വാർഡിൽ നിന്നും തനി സ്വതന്ത്രനായാണ് മത്സരിച്ച് വിജയിച്ചത്. എന്നാൽ നഗരസഭ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ ചെയർമാൻ എൽഡിഎഫ് സ്ഥാനാർത്ഥിക്കാണ് …

മുൻസിപ്പൽ ചെയർമാനെ അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും – യുഡിഎഫ് Read More »