എലത്തൂർ ട്രെയിൻ ആക്രമണം; പ്രതിയുടെ ബാഗിൽ നിന്നും ലഭിച്ച ഡയറിയിൽ പലതവണ ഷാരൂഫ് സെയ്ഫി കാർപെന്‍ററെന്ന് എഴുതിയിരിക്കുന്നു
കോഴിക്കോട്: എലത്തൂർ ട്രയിനിൽ തീവെച്ച കേസിൽ പ്രതിയെന്നു സംശയിക്കുന്ന ആളുടെ ബാഗിൽ നിന്നും ലഭിച്ച ഡയറിയിൽ പലതവണ ഷാരൂഫ് സെയ്ഫി കാർപെന്‍ററെന്ന് എഴുതിയിരിക്കുന്നു. മറ്റുചില പേജുകളിൽ ഇതിന്‍റെ ചുരുക്ക പേരായ എസ്എസ്സി എന്നെഴുതി ലോഗോയും ചെയ്തിട്ടുണ്ട്. ബുക്കിലെ ഓരോ പേജും തുടങ്ങുന്നത് ‘വാട്ട് ഡു ഐ ഹാവ് ടു ഡു ടുഡേ?’ എന്നാണ്. 50 പേജുകളുള്ള നോട്ട് ബുക്കിൽ തെറ്റില്ലാത്ത ഇംഗ്ലീഷിൽ മുഴുവൻ ഡയറിക്കുറിപ്പുകളാണ്. തനിക്ക് 500 രൂപയാണ് ദിവസം കൂലി ലഭിക്കുന്നതെന്നും അതിൽ തന്‍റെ ചെലവ് …