ഷൂട്ടിങ്ങിലും സ്വർണത്തിൽ തിളങ്ങി ഇന്ത്യ
ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസിൽ സ്വർണ നേട്ടം തുടർന്ന് ഇന്ത്യ. 50 മീറ്റർ റൈഫിൾ 3 പി ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സിഫ്റ്റ് കൗർ സംറ ലോക റെക്കോഡോടെ സ്വർണം സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം അഞ്ചായി.
ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസിൽ സ്വർണ നേട്ടം തുടർന്ന് ഇന്ത്യ. 50 മീറ്റർ റൈഫിൾ 3 പി ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സിഫ്റ്റ് കൗർ സംറ ലോക റെക്കോഡോടെ സ്വർണം സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം അഞ്ചായി.
ഹാങ്ങ്ചൗ: അന്താരാഷ്ട്ര ക്രിക്കറ്റിലെ റെക്കോഡുകൾ പഴങ്കഥയാക്കി നേപ്പാൾ. ഏഷ്യൻ ഗെയിംസ് മത്സരത്തിലെ മംഗോളിയയുമായുള്ള മത്സരത്തിലാണ് നേപ്പാളിന്റെ നേട്ടം. ആദ്യം ബാറ്റു ചെയ്‌ത നേപ്പാൾ 20 ഓവറിൽ 314/3 റൺസാണ് അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ടി 20യിലെ ഏറ്റവും വലിയ ടോട്ടൽ. അയർലൻഡിനെതിരെ അഫ്‌ഗാനിസ്ഥാൻ നേടിയ മൂന്നിന് 278 റെക്കോർഡാണ് നേപ്പാൾ തകർത്തത്. ഒമ്പത് പന്തിൽ 50 റൺസെടുത്ത് നേപ്പാളിന്റെ ദീപേന്ദ്ര സിങ്ങ് എയ്‍രി ട്വന്റി20യിലെ അതിവേഗ അർധ സെഞ്ചറി സ്വന്തം പേരിലാക്കി. 12 പന്തുകളിൽ അർധ സെഞ്ചറി നേടിയ …
ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ. വനിതകളുടെ 25 മീറ്റർ റാപിഡ് ഫയർ പിസ്റ്റൾ ടീം ഇനത്തിൽ ഇന്ത്യയ്ക്ക് സ്വർണം. മനു ഭാക്കർ, ഇഷാ സിംഗ്, റിദം സാങ്വാൻ എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യയുടെ നാലാം സ്വർണമെഡൽ നേട്ടത്തിനു പിന്നിൽ. ചൈനയെ 1759 പോയൻറോടെ പിന്തള്ളിയാണ് വിജയം കരസ്ഥമാക്കിയത്. 1756 പോയിന്റോടെ ചൈന രണ്ടാമതെത്തി. 1742 പോയിൻറ് നേടിയ റിപ്പബ്ലിക്ക് ഓഫ് കൊറിയക്കാണ് വെങ്കലം. നേരത്തെ വനികളുടെ 50 മീറ്റർ ത്രീ പൊസിഷൻ ഷൂട്ടിങ്ങ് ഇനത്തിലും വെള്ളി …
ഏഷ്യൻ ഗെയിംസ്; വനിതകളുടെ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് സ്വർണം Read More »
ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസിൻറെ മൂന്നാം ദിനം ഇന്ത്യ സെയ്‌ലിങ്ങിൽ വെള്ളിയും വെങ്കലവും മൂന്നാം തവണ സ്വർണവും സ്വന്തമാക്കി. വനിതകളുടെ ഡിങ്കി ഐഎൽസിഎ-4 ഇവൻറിൽ മത്സരിച്ച പതിനേഴുകാരി നേഹ ഠാക്കൂറാണ് വെള്ളി മെഡൽ കരസ്ഥമാക്കിയത്. ഭോപ്പാലിലെ നാഷണൽ സെയ്‌ലിങ് സ്കൂളിൻറെ സംഭാവനയാണ് നേഹ ഠാക്കൂർ. 11 റെയ്സുകൾ ഉൾപ്പെടുന്ന ഇവൻറിൽ 32 പോയിൻറുമായാണ് നേഹയുടെ നേട്ടം. പുരുഷൻമാരുടെ വിൻഡ്‌സർഫർ ആർഎസ്:എക്സ് ഇനത്തിൽ ഇബാദ് അലി വെങ്കലവും നേടി. ഇക്വിസ്ട്രിയൻ ടീം ഡ്രസ്സേജ് ഇനത്തിലാണ് ഇന്ത്യ 209.205 പോയിൻറുമായി സ്വർണം …
ഏഷ്യൻ ഗെയിംസ് മൂന്നാം ദിനം; വെങ്കലവും വെള്ളിയും മൂന്നമതായി സ്വർണവും നേടി ഇന്ത്യ Read More »
ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസ് റോവിങ്ങിൽ ഇന്ത്യൻ താരങ്ങൾ രണ്ട് വെങ്കല മെഡലുകൾ കൂടി നേടി. പുരുഷൻമാരുടെ ഫോർസ് ഇവൻറിലും ക്വാഡ്രപ്പിൾ സ്കൾസ് ഇനത്തിലുമാണ് മെഡലുകൾ. ജസ്‌വിന്ദർ സിങ്ങ്, ഭീം സിങ്ങ്, പുനീത് കുമാർ, ആശിഷ് ഗോലിയൻ എന്നിവരടങ്ങിയ സംഘമാണ് ഫോർസിൽ മത്സരിച്ചത്. സത്നാം സിങ്ങ്, പർമീന്ദർ സിങ്ങ്, ജാക്കർ ഖാൻ, സുഖ്മീത് സിങ്ങ് സഖ്യം രണ്ടാം മെഡലും കരസ്ഥമാക്കി. അതേസമയം, സിംഗിൾ സ്കൾസിൽ മത്സരിച്ച ബൽരാജ് പൻവറിന് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഈ വിഭാഗത്തിൽ മത്സരിച്ചവർ …
ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണം സ്വന്തമാക്കി ഇന്ത്യ. പുരുഷന്മാരുടെ പത്ത് മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് റെക്കോഡോടെ ഇന്ത്യ സ്വർണം നേടിയത്. ദിവ്യാംശ് സിങ്ങ് പൻവാർ, രുദ്രാക്ഷ് ബാലാസാഹേഹ് പാട്ടീൽ, ഐശ്വരി പ്രതാപ് സിങ്ങ് തോമർ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യക്ക് ആദ്യസ്വർണം നേടിത്തന്നത്. 1893.7 പോയിൻറാണ് ഇന്ത്യൻ സംഘത്തിൻറെ അഗ്രഗേറ്റ് സ്കോർ. ചൈനയെയും ദക്ഷിണ കൊറിയയെയും മറികടന്ന് നടത്തിയ മുന്നേറ്റത്തിൽ ലോക റെക്കോഡും ഇന്ത്യക്കു മുന്നിൽ വഴിമാറി. പത്തൊമ്പത് വയസ് മാത്രം പ്രായമുള്ള രുദ്രാക്ഷ് 632.5 …
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ അരുണാചലിൽ നിന്നുള്ള ചില താരങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ചൈന. ചൈനീസ് നടപടിയിൽ പ്രതിഷേധിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ചൈനീസ് സന്ദർശനം റദ്ദാക്കി. വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അരുണാചലിൽ നിന്നുള്ള നെയ്മൻ വാങ്സു, ഒനിലു ടേഗ, മെപുങ് ലാംഗു എന്നീ മൂന്നു വനിതാ വുഷു കായികതാരങ്ങൾക്കാണ് ചൈന പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഇവർക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള അനുമതി ഏഷ്യൻ ഗെയിംസ് സംഘാടക സമിതിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാൽ …
കൊളംബോ: ഏഷ്യാ കപ്പില്‍ ഞായറാഴ്ച് വീണ്ടും ഇന്ത്യ-പാക് പോരാട്ടം. പ്രാഥമിക റൗണ്ടില്‍ ഏറ്റുമുട്ടിയ ഇരുവരും സൂപ്പര്‍ ഫോറിലാണ് വീണ്ടും കോമ്പു കോര്‍ക്കാൻ ഒരുങ്ങുന്നത്. ആദ്യ മത്സരത്തിലേതുപോലെ തന്നെ ഞായറാഴ്‌ചയും മഴപെയ്യാനുള്ള സാധ്യത 90 ശതമാനമാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പക്ഷം. ഇതേ തുടര്‍ന്ന് എ.സി.സി ഈ മത്സരത്തിന് റിസര്‍വ് ദിനം അനുവദിച്ചിരിക്കുകയാണ്. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന് പോരാട്ടത്തിന് റിസര്‍വ് ദിനമുണ്ടായിരിക്കുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍(എ.സി.സി) വ്യക്തമാക്കി. ഇന്ത്യ-പാക് മത്സരത്തിന് മാത്രമായിരിക്കും എസിസി റിസര്‍വ് ദിനം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. …
ബ്രസീലിയ: ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനും ഉറുഗ്വേയ്‌ക്കും ജയം. ബ്രസീൽ ബൊളിവിയയെയും ഉറുഗ്വേ ചിലിയേയുമാണ് തോൽപ്പിച്ചത്. ബൊളീവിയക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. നെയ്‌മര്‍, റോഡ്രിഗോ എന്നിവർ ഇരട്ട ഗോളുകൾ നേടി. റഫിഞ്ഞയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ബൊളീവിയക്ക് വേണ്ടി വിക്റ്റര്‍ അബ്രഗോ ഒരു ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ ഉറുഗ്വേ 3-1ന് ചിലിയെ തോൽപ്പിച്ചു. നിക്കോളാസ് ഡി ലാ ക്രൂസ് രണ്ട് ഗോള്‍ നേടി. ഫെഡറിക്കോ വാല്‍വെര്‍ദെയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. അര്‍തുറോ വിദാല്‍ …
ലോകകപ്പ് യോഗ്യത; ബ്രസീലിനും ഉറുഗ്വേയ്‌ക്കും വിജയം Read More »
ബ്യൂണസ് ഐറിസ്: മെസി തന്നെ വീണ്ടും രക്ഷിച്ചു, ലോകചാമ്പ്യന്മാർക്ക് വിജയത്തുടക്കം. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ ഇക്വഡോറിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അർജന്റീന തോൽപ്പിച്ചത്. 78ആം മിനിറ്റിൽ ഫ്രീകിക്കിലൂടെ ലയണൽ മെസിയാണ് അർജന്റീനയ്‌ക്കായി ഗോൾ നേടിയത്. ബ്യൂണസ് ഐറിസിലെ റിവർപ്ലേറ്റ് സ്‌റ്റേഡിയത്തിൽ ആയിരുന്നു മത്സരം. 2026ൽ അമേരിക്കയിലും മെക്‌സിക്കോയിലും ക്യാനഡയിലുമായാണ് അടുത്ത ലോകകപ്പ്. ആകെ ടീമുകൾ 48 എണ്ണമായി വർധിക്കുന്നതിനാൽ ഇത്തവണ ലാറ്റിനമേരിക്കയിൽ നിന്ന് ആറ് സംഘങ്ങൾക്ക് നേരിട്ട് യോഗ്യതയുണ്ട്. നേരത്തേ ഇത് നാലായിരുന്നു. അർജന്റീനയെ …
ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരം; ഇക്വഡോറിനെ തോൽപ്പിച്ച് അർജന്റീന Read More »
ന്യൂഡൽഹി: ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചില്ല.ഏഴു ബാറ്റർമാരും നാല് ബൗളർമാരും നാല് ഓൾ റൗണ്ടർമാരുമാണ് പതിനഞ്ചംഗ ടീമിൽ ഉള്ളത്. ഹർദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റൻ.രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീമിൽ കെഎൽ രാഹുലും ഇഷാൻ കിഷനുമാണ് വിക്കറ്റ് കീപ്പർമാർ.ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ശർദുൽ …
ന്യൂയോർക്ക്: ഇറ്റാലിയൻ ദേശീയ ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനം രാജിവച്ച് റോബർട്ടോ മാൻസീനി സൗദി അറേബ്യൻ ദേശീയ ടീമിന്‍റെ പരിശീലകനായി നിയമിതനായി. നാലു വർഷത്തെ കരാറാണ് ഇറ്റലിക്കാരനായ മാൻസീനിക്കു നൽകിയിരിക്കുന്നതെന്ന് സൗദി അറേബ്യൻ സോക്കർ ഫെഡറേഷൻ അറിയിച്ചു.സെപ്റ്റംബർ എട്ടിന് കോസ്റ്റ റിക്കയ്ക്കെതിരേയും നാലു ദിവസത്തിനു ശേഷം ദക്ഷിണ കൊറിയയ്ക്കെതിരേയും ആയിരിക്കും പുതിയ റോളിൽ മാൻസീനിയുടെ ആദ്യ അസൈൻമെന്‍റുകൾ. ”യൂറോപ്പിൽ ഞാൻ ചരിത്രം സൃഷ്ടിച്ചു, ഇനി സൗദിയിൽ ചരിത്രം സൃഷ്ടിക്കാനുള്ള സമയമാണ്”, വാർത്ത സ്ഥിരീകരിച്ച ശേഷം മാൻസീനി പ്രഖ്യാപിച്ചു. …
റോബർട്ടോ മാൻസീനി ഇനിമുതൽ സൗദി അറേബ്യൻ ദേശീയ ടീമിന്റെ പരിശീലകൻ Read More »
ബുഡാപെസ്റ്റ്: ടോക്യോ ഒളിംപിക്സിൻറെ തനിയാവർത്തനം എന്നു വേണമെങ്കിൽ വിളിക്കാം. ജാവലിൻ ത്രോയുടെ രണ്ടാമത്തെ ശ്രമത്തിൽ ഫൈനലിലെ ഏറ്റവും മികച്ച സമയം, നീരജ് ചോപ്രയ്ക്കു സ്വർണം, ഇന്ത്യയ്ക്ക് പുതുചരിത്രം! ഒളിംപിക്സിൽ അത്ലറ്റിക്സ് സ്വർണം നേടുന്ന ആദ്യത്തെ ഇന്ത്യൻ താരം ആരെന്ന ചോദ്യത്തിൻറെ ഉത്തരം തന്നെ എഴുതാം, ലോക ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം ആരെന്ന ചോദ്യത്തിനും- ഒരേയൊരു നീരജ് ചോപ്ര, ഇന്ത്യൻ അത്ലറ്റിക്സിലെ ഇതിഹാസം! ഒരു കായികതാരത്തിൻറെ പ്രഭാവം ഒരു തലമുറയെ ആകെ പ്രചോദിപ്പിക്കുന്നതിൻറെ ഉദാഹരണത്തിനും ബുഡാപെസ്റ്റിലെ …
ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പ്; നീരജ് ചോപ്രയ്ക്ക് സ്വർണം Read More »
ഏലപ്പാറ: വാഗമണ്ണിലെ പാരാഗ്ലൈഡിങ്ങിന് ഉപയോഗിക്കുന്ന പാര ച്യൂട്ടുകൾക്ക് കാലപ്പഴക്കമുള്ളത്. സാഹസികത പറക്കലിന് എത്തുന്നവർ അപായ ഭീതിമൂലം നിരവധിതവണ പരാതിപ്പെട്ടെങ്കിലും നടത്തിപ്പുകാരായ സ്വകാര്യ ഏജൻസി അവഗണിച്ചു. പാരാഗ്ലൈഡിങ് സ്‌റ്റാർട്ടിങ്ങ് തുടങ്ങുന്ന താഴ്‌വാരങ്ങളുടെ വശങ്ങൾ ഭീമൻ പാറക്കെട്ടുകളാണ്. ആകാശപ്പറക്കലിന്ശേഷം ലാൻഡ് ചെയ്യുന്നതും അപകടകരമായ സാഹചര്യത്തിലാണ്. സംസ്ഥാന അഡ്വഞ്ചർ ടൂറിസം വിനോദസഞ്ചാര വികസന സൊസൈറ്റിയുടെ മാർഗ നിർദേശങ്ങൾ നടത്തിപ്പുകാർ പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സഞ്ചാരികൾക്കൊപ്പം പറക്കുന്ന പൈലറ്റുമാർ വിദഗ്‌ധ പരീശീലനം ലഭിച്ചവരാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇത്തരം സാഹസിക വിനോദയിനങ്ങൾ നടത്താൻ സർക്കാർ അംഗീകൃത …
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗത്വം സസ്‌പെൻഡ് ചെയ്ത് യുണൈറ്റഡ് വേൾഡ് റസ്‌ലിങ്ങ്(യു.ഡബ്ല്യു.ഡബ്ല്യു). തിരഞ്ഞെടുപ്പ് യഥാസമയം നടത്താത്തതിനാലാണ് ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്തത്. ഇതോടെ സെപ്റ്റംബർ 16ന് ആരംഭിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാകക്ക് കീഴിൽ താരങ്ങൾക്ക് മത്സരിക്കാനാവില്ല. ന്യൂട്രൽ അത്‍ലറ്റുകളായി മാത്രമേ മത്സരത്തിന് ഇറങ്ങാൻ പറ്റൂ. തെരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി പാലിച്ചില്ലെങ്കിൽ ഇന്ത്യൻ ഫെഡറേഷനെ സസ്പെൻഡ് ചെയ്യുമെന്ന് യു.ഡബ്ല്യു.ഡബ്ല്യു ഏപ്രിൽ 28ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ …
യു.ഡബ്ല്യു.ഡബ്ല്യു ഇന്ത്യൻ ഗുസ്തി ഫെഡറേഷനെ പുറത്താക്കി Read More »
ഹരാരം: സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ നായകൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചെന്ന വാർത്തകൾ തെറ്റെന്ന് ക്രിക്കറ്റ് താരം ഹെൻട്രി ഒലോങ്ക. ഇരുവരും തമ്മിലുള്ള വാട്സ്ആപ് സന്ദേശം പങ്കുവെച്ചുകൊണ്ടാണ് ഒലോങ്കയുടെ ട്വീറ്റ്. ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന വാർത്ത തെറ്റാണ്. ഞാൻ അദ്ദേഹവുമായി സംസാരിച്ചു. തേഡ് അമ്പയർ അവനെ ജീവിതത്തിലേക്ക് തിരികെ വിളിച്ചു. അവൻ ജീവനോടെയുണ്ട്’ ഒലോങ്ക കുറിച്ചു.അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന താരം മരിച്ചുവെന്ന് രാവിലെയാണ് വാർത്തകൾ വന്നത്. ഒലോങ്കയും ഹീത്തിന്റെ മരണവാർത്ത ട്വീറ്റ് ചെയ്തിരുന്നു. സിംബാബ്‌വെയുടെ ടെസ്റ്റിലെ എക്കാലത്തെയും …
ഹീത്ത് സ്ട്രീക്ക് അന്തരിച്ചെന്ന വാർത്തകൾ തെറ്റെന്ന് സഹതാരം ഹെൻട്രി ഒലോങ്ക Read More »
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ താരങ്ങൾ സഹപ്രവർത്തകരാണെന്നും സുഹൃത്തുക്കളല്ലെന്നുമുള്ള ആർ.അശ്വിന്റെ പ്രസ്‌താവന ക്രിക്കറ്റ് ആരാധകരിൽ ഞെട്ടലുണ്ടാക്കിയിരുന്നു. ഒരു കാലത്ത് ക്രിക്കറ്റ് കളിക്കുമ്പോൾ ടീമംഗങ്ങളെല്ലാം സുഹൃത്തുക്കളായിരുന്നു, ഇപ്പോൾ അവർ സഹപ്രവർത്തകരാണ് എന്നായിരുന്നു അശ്വിൻ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നത്. എന്നാൽ താൻ പറഞ്ഞത് തെറ്റായ അർത്ഥത്തിലാണ് ചിലർ മനസ്സിലാക്കിയതെന്നാണ് അശ്വിൻ ഇപ്പോൾ പറയുന്നത്.സൗഹൃദങ്ങൾ ഇല്ലാത്തത് ഒരു മോശം കാര്യമല്ലെന്നും അത് ടീം സ്‌പിരിറ്റിന് ഹാനികരമാകില്ലെന്നും അശ്വിൻ വ്യക്തമാക്കി. ഞാൻ പറഞ്ഞതും ആളുകൾ മനസ്സിലാക്കിയതും തമ്മിൽ വ്യത്യാസമുണ്ട്. അന്ന് പറഞ്ഞതിൽ ഉദ്ദേശിച്ചത്, പണ്ട് …
താൻ പറഞ്ഞത് തെറ്റായ അർത്ഥത്തിലാണ് ചിലർ മനസ്സിലാക്കിയത്; ആർ.അശ്വിൻ Read More »
തൊടുപുഴ: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സീനിയർ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇടുക്കി ജില്ലാ ടീമിനെ എം.ജി യൂണിവേഴ്സിറ്റി താരം കിരൺ ആർ.കൃഷ്ണ നയിക്കും. സേതു, എസ്.നായർ, റോഷൻ.പി.റോയ്, അനീഷ് ജിജി, മുഹമ്മദ്.വി.എച്ച്, റോണി.വി.റ്റി, ജീവൻ ജോസ് ജോജി, സൗരവ്.എം.സജീവ്, അലൻ ബേബി, അലൻ ആൻറണി, ആദിൽ മുബാറക്, ആമീൻ റഷീദ്, സുജിത്ത് സുരേഷ്, ഷാനു ചാക്കോ, അശ്വൻ സത്യൻ, റോബിൻ.കെ.തോമസ് എന്നിവരാണ് ടീം അംഗങ്ങൾ. ഈ മാസം 12, മുതൽ 14 വരെയാണ് ചാംമ്പ്യൻഷിപ്പ് .
ബാർബഡോസ്: ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ പങ്കെടുക്കാതെ നാട്ടിലേക്കു മടങ്ങി. രണ്ടു ടെസ്റ്റുകളിലും കളിച്ച സിറാജിന്‍റെ അധ്വാനഭാരം കണക്കിലെടുത്ത് ബി.സി.സി.ഐ വിശ്രമം അനുവദിക്കുകയായിരുന്നു എന്നാണ് സൂചന. എന്നാൽ, ടെസ്റ്റ് പരമ്പര അവസാനിച്ച് മൂന്നു ദിവസം പിന്നിട്ട ശേഷം, ഏകദിന പരമ്പര തുടങ്ങുന്നതിന് മണിക്കൂറുകൾ മാത്രം മുൻപാണ് സിറാജിനെ തിരിച്ചയച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പകരക്കാരനെ ബിസിസിഐ നിർദേശിച്ചിട്ടുമില്ല. ജയദേവ് ഉനദ്‌കത്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ, ശാർദൂൽ ഠാക്കൂർ എന്നിവരാണ് നിലവിൽ …
മുഹമ്മദ് സിറാജ് ഏകദിന പരമ്പരയിൽ പങ്കെടുക്കാതെ നാട്ടിലേക്കു മടങ്ങി Read More »
ന്യൂഡൽഹി: ഈ വർഷം ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യയുടെ പുരുഷ – വനിതാ ഫുട്ബോൾ ടീമുകൾക്ക് അനുമതി ലഭിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സന്തോഷ വാർത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ മാനണ്ഡമനുസരിച്ച് രണ്ടു ടീമുകൾക്കും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനാവില്ലെന്നാണ് നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നത്. എന്നാൽ, രാജ്യത്തെ ഫുട്ബോൾ ആരാധകരുടെയും മുൻ താരങ്ങളുടെയും മറ്റു പ്രമുഖ വ്യക്തികളുടെയും നിരന്തരമായ അഭ്യർഥനകളും അഭിപ്രായങ്ങളും മാനിച്ച് തീരുമാനം മാറ്റാൻ കേന്ദ്ര സർക്കാർ തയാറാകുകയായിരുന്നു. സുനിൽ ഛേത്രിയും …
ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ – വനിതാ ഫുട്ബോൾ ടീമുകൾ പങ്കെടുക്കും Read More »
മെൽബൺ: വനിതാ ഫുട്‌ബോളിലെ പുതിയ ചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിന് നാളെ മെൽബണിൽ തുടക്കം. അമേരിക്കയാണ് വനിതാ ഫുട്‌ബോളിലെ നിലവിലെ ജേതാക്കൾ. ഓസ്‌ട്രേലിയയും ന്യൂസിലൻഡുമാണ് ആതിഥേയർ. ആദ്യകളിയിൽ നാളെ ഇന്ത്യൻ സമയം പകൽ 12.30ന് ന്യൂസിലൻഡും നോർവെയും തമ്മിൽ ഏറ്റുമുട്ടും. പകൽ 3.30ന് ഓസ്‌ട്രേലിയ റിപ്പബ്ലിക് ഓഫ് അയർലൻഡിനെയും നേരിടും. നാലുതവണ ജേതാക്കളായ അമേരിക്കയാണ് സാധ്യതയിൽ മുന്നിൽ.സൂപ്പർതാരങ്ങളുടെ മുഖാമുഖംകൂടിയാണ് ഈ ലോകകപ്പ്. അമേരിക്കയുടെ മേഗൻ റാപിനോ, അലെക്‌സ് മോർഗൻ, ബ്രസീൽ ഇതിഹാസം മാർത്ത, സ്‌പാനിഷ് സൂപ്പർതാരം അലെക്‌സിയ പുറ്റെല്ലസ്, …
ന്യൂഡൽഹി: ഒരു ഗുസ്തി താരത്തേയും യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാതെ എഷ്യൻ ഗെയിംസിൽ പങ്കെടുപ്പിക്കരുതെന്ന് പഞ്ചാബ് റെസ്‌ലിങ് അസോസിയേഷൻ. സെലക്ഷൻ ട്രയൽ നടത്താതിരിക്കുന്നത് ജസ്കരൻ സിങ്ങിനോടുള്ള അനീതിയാവുമെന്നും റെസ്‍ലിങ്ങ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ.എസ്. കുണ്ടു നൽകിയ കത്തിൽ പറയുന്നു. ഏഷ്യൻ ഗെയിംസിനുള്ള സെലക്‌ഷൻ ട്രയൽ നടത്തുന്ന ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രത്യേക സമിതി തലവൻ ഭുപേന്ദർ സിങ് ബജ്‌വയ്ക്കാണ് കത്ത് നൽകിയത്. 65 കിലോ മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിലേക്ക് പഞ്ചാബ് റെസിലിങ് നിർദേശിക്കുന്നത് ജസ്കരൻ സിങ്ങിനെയാണ്. ഇന്ത്യക്കായി …
തൊടുപുഴ: ഇഡോനേഷ്യയിലെ ബാലിയിൽ നടന്ന അന്താരാഷ്ട്ര ഓഷ്യൻമാൻ ഓപ്പൺ വാട്ടർ കടൽ നീന്തൽ മത്സരത്തിൽ ബേബി വർഗ്ഗീസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കടൽ ശാന്തമായിരുന്നില്ല. ശക്തമായ തിരകളും അടിയൊഴുക്കു മുണ്ടായിട്ടും വർഷങ്ങളായി ട്ടുള്ള കഠിന പരിശീലനം ഒന്നു കൊണ്ടു മാത്രമാണ് എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ചു കൊണ്ട് കടലിലെ 2 കി.മീ. ദൂരം നീന്തി ഒന്നാമതെത്തുവാൻ ബേബി വർഗ്ഗീസിനു കഴിഞ്ഞത്. ആദ്യമായിട്ടാണ് ഒരു മലയാളി നീന്തൽ താരം ഓഷ്യൻ മാൻ കടൽ നീന്തലിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.30 …
കാൽഗരി: കാനഡ ഓപ്പൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ കിരീടം ചൂടി. ഫൈനലിൽ പരാജയപ്പെടുത്തിയത് ഓൾ ഇംഗ്ലണ്ട് ചാംപ്യൻ ലി ഷി ഫെങ്ങിനെ. ചൈനീസ് താരത്തിനെതിരേ തുടർച്ചയായ ഗെയിമുകളിലാണ് ഇരുപത്തൊന്നുകാരൻ ജയം കുറിച്ചത്. രണ്ടാം ഗെയിമിൽ നാല് ഗെയിം പോയിന്‍റുകൾ അതിജീവിച്ചാണ് വിജയം സ്വന്തമാക്കിയത്. സ്കോർ: 21-18, 22-20. ഒളിംപിക് യോഗ്യതാ വർഷത്തിൽ ഈ കിരീട നേട്ടം തന്‍റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് ലക്ഷ്യയുടെ പ്രതികരണം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ …
കാനഡ ഓപ്പൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ ഇന്ത്യൻ താരത്തിന് കിരീടം Read More »
കൊച്ചി: വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2023ന്റെ പ്രചാരണത്തിൽ ഇടം നേടി കേരളത്തിന്റെ സ്വന്തം വള്ളം കളി. രണ്ട് മത്സരങ്ങളേയും കോർത്തിണക്കിയുള്ള മനോഹരമായ ചിത്രമാണ് വിംബിൾഡണെന്ന ഫേസ്ബുക്ക് പേജ് പങ്കുവച്ചിരിക്കുന്നത്. കളിക്കാർ ടെന്നീസ് കളിക്കുന്ന വേഷത്തിൽ ചുണ്ടൻ വള്ളം തുഴയുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലിപ്പോൾ തരംഗമായിരിക്കുന്നത്. നവാക് ജോക്കോവിച്ച്, കാർലോസ് അൽക്കാരാസ്, അര്യാന സാബലെങ്കാ, കാർലോസ് അക്കാരാസ് തുടങ്ങിയ താരങ്ങൾ വഞ്ചി തുഴയുന്ന ചിത്രമാണ് ലണ്ടണിലെ വിംബിൾടൺ സംഘാടകർ പുറത്തിറക്കിയത്. വള്ളംകളി മത്സരങ്ങൾ അതിന്റെ ആവേശത്തിലേക്ക് കടക്കുമ്പോൾ ‘ …
വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ പ്രചാരണത്തിൽ വള്ളം കളിയുടെ ചിത്രം Read More »
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഗുസ്തി താരങ്ങളായ വിനോഷ് ഫോഗട്ടിനും ബജ്‌രംഗ് പൂനിയയ്ക്കും വിദേശ പരിശീലനത്തിന് അനുമതി നൽകി. ചെലവുകളെല്ലാം കേന്ദ്രം വഹിക്കും. കൂടാതെ താരങ്ങളെ പരിശീലകൻ അടക്കം ഏഴു പേർക്ക് അനുഗമിക്കാനും അനുമതി നൽകിയിട്ടുണ്ട്. വിനേഷ് ഫോഗട്ട് ഹംഗറിയിലേക്കും ബജ്‌രംഗ് പൂനിയ കിർഗിസ്ഥാനിലേക്കുമാണ് പരിശീലനത്തിനായി പോകുന്നത്. ഇരുവരും ജൂലൈ ആദ്യ വാരത്തിൽ വിദേശത്തേക്ക് പോയേക്കും. പൂനിയയ്ക്ക് കിർഗിസ്ഥാനിലെ ഇസിക്-കുലിൽ 36 ദിവസത്തെ പരിശീലനത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇവർക്കൊപ്പം പരിശീലകൻ സുജീത് മാൻ, ഫിസിയോതെറാപ്പിസ്റ്റ് അനുജ് ഗുപ്ത, പങ്കാളി …
ബജ്‌രംഗ് പൂനിയയ്ക്കും വിനോഷ് ഫോഗട്ടിനും വിദേശ പരിശീലനത്തിന് അനുമതി ലഭിച്ചു Read More »
മുംബൈ: ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ മത്സരക്രമം ഒടുവിൽ പുറത്തുവന്നു. കാത്തുകാത്തിരുന്ന് പതിവിലേറെ വൈകിയ പ്രഖ്യാപനം പുറത്തുവരുന്നത് ഉദ്ഘാടനത്തിന് കൃത്യം നൂറു ദിവസം മാത്രം ശേഷിക്കെ കഴിഞ്ഞ രണ്ട് ലോകകപ്പുകളുടെയും മത്സരക്രമങ്ങൾ ഒരു വർഷം മുൻപേ പ്രഖ്യാപിച്ചിരുന്നതാണ്. പ്രതീക്ഷിച്ചിരുന്നതു പോലെ ഇന്ത്യ – പാക്കിസ്ഥാൻ മത്സരവും ഫൈനലും അടക്കം സുപ്രധാന മത്സരങ്ങൾക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം തന്നെ വേദിയാകും. അവസാന നിമിഷവും അദ്ഭുതങ്ങളൊന്നും സംഭവിക്കാതിരുന്നതിനാൽ തിരുവനന്തപുരത്തിന് മത്സരങ്ങളൊന്നും കിട്ടിയിട്ടില്ല. സന്നാഹ മത്സരത്തിന് വേദിയൊരുക്കാം …
ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ മത്സരക്രമം പുറത്തുവന്നു Read More »
ലോസേൻ: ഇന്ത്യൻ ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന പരാതി എത്രയും വേഗം പരിഹരിക്കണമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷന് (ഐ.ഒ.എ) അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി (ഐ.ഒ.സി) നിർദേശം നൽകി. ഇതിനായി അന്താരാഷ്‌ട്ര കായിക സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡൻറ് ബ്രിജ് ഭൂഷൺ ശരൺ സിങ് ലൈംഗിക പീഡനം നടത്തിയെന്ന പരാതി ഉയർത്തി ദേശീയ താരങ്ങൾ സമരത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് നിർദേശം. ഐഒഎയിൽ സിഇഒ അല്ലെങ്കിൽ സെക്രട്ടറി-ജനറൽ തസ്തികയിലേക്കുള്ള നിയമനം വൈകുന്നത് ദൗർഭാഗ്യകരമാണെന്നും ഐഒസി വിലയിരുത്തി. വിഷയം …
ഗുസ്തി താരങ്ങളുടെ പരാതി എത്രയും വേഗം പരിഹരിക്കണമെന്ന് ഐഒക്ക് ഐഒസിയുടെ നിർദേശം Read More »
കൊച്ചി: ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ സ്ഥാനത്തു നിന്നും തന്നെ പുറത്താക്കിയിട്ടില്ലെന്ന് പി.വി ശ്രീനിജിൻ എം.എൽ.എ. അധിക ചുമതല ഒഴിവാക്കിത്തരണമെന്നു സി.പി.എമ്മിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നൽകിയ കത്തിൻറെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ നിന്നും ഔദ്യോഗിക അറിയിപ്പു ലഭിച്ചാൽ രാജി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച്ചയാണ് ശ്രീനിജനോട് എറണാകുളം സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിയാൻ സി.പി.എം ആവശ്യപ്പെട്ടത്. എം.എൽ.എ സ്ഥാനത്തിനൊപ്പം മറ്റു പദവികൾ കൂടി വഹിക്കരുതെന്ന പാർട്ടി തീരുമാനത്തിൻറെ അടിസ്ഥാനത്തിലാണ് നടപടി. …
അധ്യക്ഷൻ സ്ഥാനത്തു നിന്നും തന്നെ പുറത്താക്കിയിട്ടില്ലെന്ന് പി.വി ശ്രീനിജിൻ എം.എൽ.എ Read More »
ന്യൂഡൽഹി: പട്യാല ഹൗസ് കോടതിയിൽ ലൈംഗികാതിക്രമ കേസിൽ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ പോക്സോ കേസിൽ ബ്രിജ് ഭൂഷണെതിരെ തെളിവുകളില്ലെന്നും കേസ് ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കേസിൽ ജൂലൈ നാലിന് വിശദമായ വാദം കേൾക്കും. ബ്രിജ് ഭൂഷണെതിരായ നടപടി ഗുസ്തി താരങ്ങളുടെ പരാതിയിലാണ്. ബ്രിജ് ഭൂഷണെതിരെ മാസങ്ങളോളം നടത്തിയ സമരങ്ങൾക്കൊടുവിലാണ് കുറ്റപത്രം സമർപ്പിച്ചത്. കായിക മന്ത്രി അനുരാഗ് താക്കൂർ ജൂൺ 15 …
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡൻറും ബിജെപി എംപിയുമായി ബ്രിജ് ഭൂഷൻ സിംഗിനെ ലൈംഗിക പീഡന കേസിൽ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങളുടെ സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ കൈവിടാതെ കേന്ദ്ര സർക്കാർ. വിഷയം പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് മുൻപ് തന്നെ പരിഹരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം ഇപ്പോൾ. ഗുസ്തി താരങ്ങളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തുന്ന ചർച്ച തുടരുമെന്നാണ് ലഭിച്ച വിവരം. വിഷയത്തിൽ കായിക മന്ത്രി അനുരാഗ് താക്കൂർ വീണ്ടും ഇടപെടും. പാർട്ടിക്ക് താരങ്ങളുടെ …
ഗുസ്‌തി താരങ്ങളുടെ സമരം; ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരാൻ കേന്ദ്ര സർക്കാർ Read More »
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള ആദ്യ മൊഴി പിൻവലിച്ച് പ്രായപൂർത്തിയാകാത്ത ഗുസ്തി താരം. സമരം ചെയ്തിരുന്ന താരങ്ങളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തിയതിനു ശേഷമാണ് താരം ആദ്യമൊഴി പിൻവലിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത ഗുസ്തി താരം ബ്രിജ് ഭൂഷണെതിരേ പൊലീസിലും മജിസ്ട്രേറ്റിനു മുന്നിലുമായി ലൈംഗിക പീഡനം അടക്കം രണ്ടു മൊഴികളാണ് നൽകിയിരുന്നത്. ഈ മൊഴികൾ പിൻവലിച്ച് ഐ.പി.സി 164 പ്രകാരം പെൺകുട്ടി മജിസ്ട്രേറ്റിന് മുൻപിൽ പുതിയ രഹസ്യമൊഴി നൽകി. പുതിയ …
ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള ആദ്യ മൊഴി പിൻവലിച്ച് പ്രായപൂർത്തിയാകാത്ത ഗുസ്തി താരം Read More »
ബീജിങ്ങ്: സാധാരണക്കാരനെ ആദ്യമായി ഭ്രമണപഥത്തിൽ എത്തിക്കുന്ന രാഷ്ട്രമായി ചൈന. ബീജിങ്ങിലെ ബെയ്‌ഹാങ് സർവകലാശാല പ്രൊഫസർ ഗുയി ഹൈചാവോയെ ചൊവ്വാഴ്ച ഷെൻഛോ 16 പേടകത്തിൽ ടിയാൻഗോങ് ബഹിരാകാശനിലയത്തിലാണ് എത്തിച്ചത്. മൂന്ന് ബഹിരാകാശസഞ്ചാരികളും സംഘത്തിലുണ്ട്. ഇവർ അഞ്ചുമാസം നിലയത്തിൽ തുടരും. നവംബർമുതൽ നിലയത്തിൽ പ്രവർത്തിക്കുന്ന സംഘം ഉടൻ ഭൂമിയിലേക്ക് മടങ്ങും. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് ലോങ് മാർച്ച് 2 എഫ് റോക്കറ്റിലായിരുന്നു ഷെൻഛോ 16ന്റെ വിക്ഷേപണം. പത്തുമിനിറ്റിൽ പേടകം റോക്കറ്റിൽനിന്ന് വേർപെട്ട് നിശ്ചിത ഭ്രമണപഥത്തിൽ പ്രവേശിച്ചു. മണിക്കൂറുകൾക്കകം …
ആദ്യമായി സാധാരണക്കാരനെ ഭ്രമണപഥത്തിൽ എത്തിച്ച് ചൈനീസ് ബഹിരാകാശസഞ്ചാരികൾ Read More »
തിരുവനന്തപുരം: ഈ വർഷത്തെ ദേശീയ പഞ്ചഗുസ്തി മത്സരങ്ങൾ ജൂൺ ഒന്നു മുതൽ നാലു വരെ ഉത്തർപ്രദേശിലെ മധുരയിലെ ഗ്ലാ യൂണിവേഴ്സിറ്റിയിൽ വച്ച് നടക്കും. കേരളത്തിൽ നിന്നും ജൂനിയർ, യൂത്ത്, സീനിയർ മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി മത്സരിക്കുന്ന 167 പുരുഷ-വനിത കായികതാരങ്ങൾ യു.പിയിലേക്ക് യാത്ര പുറപ്പെട്ടു. പുരുഷവിഭാഗം ക്യാപ്റ്റനായി എറണാകുളം ജില്ലയിലെ മുൻ ദേശീയ ചാമ്പ്യൻ ദിൽഷാദ്, ടിം മാനേജരായി കോഴിക്കോട് ജില്ലാ സെക്രട്ടറിയും സംസ്ഥാന ട്രഷറുമായ റോഷിത്, വനിതാവിഭാഗം ക്യാപ്റ്റനായി മലപ്പുറം ജില്ലയിലെ സുനീറ, മാനേജരായി കണ്ണൂരുനിന്നുള്ള അനിതയേയും …
ദേശീയ പഞ്ചഗുസ്തി മത്സരത്തിനായി കേരള ടീം യാത്ര തിരിച്ചു Read More »
ഇടുക്കി: എസ്.ജെ ബാഡ്മിൻ്റൺ അക്കാദമിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ 15 ദിവസം നീണ്ടു നിന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. സമ്മേളനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.ജി സത്യൻ ഉദ്ഘാടനം ചെയ്തു. കായിക പരിശീലനത്തിന് ഉതകുന്ന സംവിധാനങ്ങൾ ജില്ലാ ആസ്ഥാന മേഖലയിൽ ഒരുക്കുന്നതിന് ജില്ലാ പഞ്ചായത്ത് മുൻ കൈയെടുക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ടർഫ് കോർട്ട്, നീന്തൽ കുളം ഉൾപ്പെടെ യുവതലമുറയ്ക്ക് ഏറ്റവും അത്യാവശ്യമായ കായിക പരിശീലന സംവിധാനങ്ങൾ ജില്ലാ ആസ്ഥാന മേഖലയിൽ …
എസ്.ജെ ബാഡ്മിൻ്റൺ അക്കാദമിയുടെ മ്മർ കോച്ചിംഗ് ക്യാമ്പ് സമാപി Read More »
സെക്രട്ടറി – രഞ്ജു സി. ആർ തൊടുപുഴ: ഇടുക്കി ജില്ലാ ഖോഖോ അസോസിയേഷൻ 2023 – 2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തൊടുപുഴ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ വച്ച് നടന്ന ഖോഖോ അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ട്രഷറർ – ജോസലറ്റ് മാത്യു പ്രസിഡന്റ് ഡോ. ബോബു ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഖോഖോ ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡണ്ട് ജി. വിദ്യാധരൻ പിള്ള, കേരള …
ജില്ലാ ഖോഖോ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു Read More »
ബ്രസീൽ: മികച്ച കളിക്കാരുടേതായിരുന്ന സ്‌പാനിഷ് ലീഗ് ഇപ്പോൾ വംശീയവാദികളുടെതാണെന്ന് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ. ലീഗ് മത്സരത്തിനിടെ വീണ്ടും വംശീയാധിക്ഷേപം നേരിട്ടതിനെ തുടർന്നായിരുന്നു താരത്തിന്റെ പ്രതികരണം. വലൻസിയ റയൽ മത്സരത്തിനിടെയായിരുന്നു സംഭവം. സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളിൽ പലരും വിനീഷ്യസിനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. ഇതേത്തുടർന്ന് മത്സരം 10 മിനിറ്റോളം നിർത്തിവെച്ചു. തുടർന്ന് കളി പുനരാരംഭിച്ചുവെങ്കിലും ചുവപ്പുകാർഡ് കണ്ട് വിനീഷ്യസ് പുറത്തുപോയി. മത്സരത്തിനു ശേഷം പ്രതികരണവുമായി വിനീഷ്യസ് രംഗത്തെത്തി. ലാ ലിഗയിൽ …
സ്‌പാനിഷ് ലീഗ് ഇപ്പോൾ വംശീയവാദികളുടെതാണെന്ന് ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ Read More »
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി ജൈത്രയാത്ര തുടരുന്നു. ലോകഫുട്‌ബോളിലെ ഏറ്റവും കഠിനമേറിയ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാംവട്ടവും സിറ്റിക്ക് എതിരാളിയില്ല. മൂന്ന് മത്സരം ബാക്കിനിൽക്കെ കിരീടം നിലനിർത്തി. രണ്ടാമതുള്ള അഴ്‌സണൽ, തരംതാഴ്‌ത്തൽ ഭീഷണിയിലുണ്ടായിരുന്ന നോട്ടിങ്‌ഹാം ഫോറസ്റ്റിനോട് ഒരു ഗോളിന് തോറ്റതോടെയാണ് കളിക്കിറങ്ങും മുമ്പെ സിറ്റി ചാമ്പ്യൻമാരായത്. അവസാന ആറ് സീസണിലെ അഞ്ചാം കിരീടം. ആകെ ശേഖരത്തിൽ ഒമ്പതെണ്ണമായി. സ്‌പാനിഷ് ചാണക്യൻ പെപ് ഗ്വാർഡിയോളയുടെ തന്ത്രങ്ങൾ ഒരുപിടി മികച്ച താരങ്ങൾ അതേപടി കളത്തിൽ ആവിഷ്‌കരിച്ചപ്പോൾ സിറ്റിയെ വെല്ലാൻ ആരുമില്ലാതായി. …
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയം മാഞ്ചസ്റ്റർ സിറ്റിക്ക് Read More »
തൊടുപുഴ: കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ നടന്ന കെ.പുരുഷോത്തമൻ മെമ്മോറിയൽ ഗോൾഡൻ ജ്വല്ലറി ഇരുപതാമത് സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലത്തെ 10നെതിരെ 12 ഗോളുകൾക്ക് പരാജയപ്പെടുത്തി മലപ്പുറം ജേതാക്കളായി. കോഴിക്കോട് മൂന്നാം സ്ഥാനവും ഇടുക്കി നാലാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ അഞ്ചിനെതിരെ ആറു ഗോളുകൾക്ക് കണ്ണൂരിനെ പരാജയപ്പെടുത്തി തൃശൂർ ജേതാക്കളായി. കൊല്ലം മൂന്നാം സ്ഥാനവും മലപ്പുറം നാലാം സ്ഥാനവും കരസ്ഥമാക്കി. ഇടുക്കി ജില്ലാ ഹാൻഡ്ബോൾ അസോസിയേഷൻ പ്രസിഡൻറ് പി.അജീവ് അധ്യക്ഷത വഹിച്ച …
സംസ്ഥാന മിനി ഹാൻഡ്ബോൾ മത്സരം; മലപ്പുറവും തൃശൂരും ജേതാക്കൾ Read More »
മുംബൈ: ഐ.പി.എല്ലിലെ നിർണായക പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ പടുകൂറ്റൻ സ്കോർ കീഴടക്കാൻ ഗുജറാത്ത് ടൈറ്റൻസിനായില്ല. 27 റൺസിൻ്റെ പരാജയമാണ് ഹാർദിക്കിനും കൂട്ടർക്കും ഏറ്റുവാങ്ങേണ്ടി വന്നത്. മുംബൈ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്നിത്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഐ.പി.എല്ലിൽ കന്നി സെഞ്ചുറി നേടി പുറത്താകാതെ നിന്ന സൂര്യകുമാർ യാദവാണ് (49 പന്തിൽ 103) മുംബൈക്ക് നെടുംതൂണായത്. വിജയത്തോടെ മുംബൈ രാജസ്ഥാനെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി. ഗുജറാത്തിനായി റാഷിദ് ഖാനും(32 പന്തിൽ …
ഐ.പി.എൽ; ഗുജറാത്ത് ടൈറ്റൻസിനെ 27 റൺസിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് Read More »
തൊടുപുഴ: ഇടുക്കി ജില്ല ഹാൻഡ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കെ പുരുഷോത്തമൻ മെമ്മോറിയൽ സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ ഗ്രണ്ടിൽ ആരംഭിച്ചു, കേരളത്തിലെ 14 ജില്ലയിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പക്കെടുത്ത് വരുന്നത്. മുഖ്യാതിഥികളായി കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീന നാസർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി എം അലി എന്നിവർ എത്തിച്ചേർന്നു, മത്സരം ഇന്ന് സമാപിക്കും.
തൊടുപുഴ: ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രണ്ടാം ഘട്ട നീന്തൽ പരിശീലനം വണ്ട മറ്റം അക്യാറ്റിക് സെന്ററിൽ ആരംഭിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പോൾസൺ മാത്യു യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ മുഖ്യപ്രഭാഷണം നടത്തി. 250 കുട്ടികൾ ഒന്നാം ഘട്ട അവധിക്കാല നീന്തൽ പരിശീലനം പൂർത്തിയാക്കി. രണ്ടാം ഘട്ട നീന്തൽ പരിശീലനം മെയ് 31 ന് സമാപിക്കും. കേരള …
അക്വാറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ടാം ഘട്ട നീന്തൽ പരിശീലനം ആരംഭിച്ചു Read More »
തിരുവനന്തപുരം: ഈ വർഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള വേദികളുടെ കൂട്ടത്തിൽ തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് അന്താരാഷ്‌ട്ര സ്റ്റേഡിയവും പരിഗണനയിൽ. വേദികളായി പരിഗണിക്കുന്നതിന് ബിസിസിഐ തയാറാക്കിയ പതിനഞ്ച് സ്റ്റേഡിയങ്ങളുടെ പട്ടികയിലാണ് ഗ്രീൻഫീൽഡും ഉൾപ്പെട്ടിരിക്കുന്നത്. അഹമ്മദാബാദ്, നാഗ്‌പുർ, ബംഗളൂരു, മുംബൈ, ലഖ്നൗ, ഗോഹട്ടി, ഹൈദരാബാദ്, കോൽക്കത്ത, രാജ്‌കോട്ട്, ഇൻഡോർ, ധർമശാല തുടങ്ങിയ സ്റ്റേഡിയങ്ങളും പട്ടികയിലുണ്ട്. ഇന്ത്യ – പാക്കിസ്ഥാൻ മത്സരവും ഫൈനലും അടക്കം പ്രധാന മത്സരങ്ങൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കുമെന്നാണ് സൂചന. ഒരു ലക്ഷത്തോളം …
ഉഡൈന്‍: ഇറ്റാലിയൻ ലീഗ് ഫുട്‌ബോൾ കിരീടമുയർത്താനുള്ള നാപോളിയുടെ കാത്തിരിപ്പ് അവസാനിച്ചു. ഉഡിനിസിനെതിരായ മത്സരത്തില്‍ സമനില നേടിയതോടെയാണ് നാപോളി ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ടത്. 33 വര്‍ഷത്തിനുശേഷമാണ് ടീം ഇറ്റാലിയന്‍ സീരി എ ജേതാക്കളായത്. സാന്‍ഡി ലോവ്‌റിച്ചിലൂടെ ഉഡിനിസ് ആദ്യം മുന്നിലെത്തിയെങ്കിലും സൂപ്പര്‍ താരം വിക്‌ടര്‍ ഒസിംഹെനിലൂടെ നാപോളി ഒരു ഗോള്‍ മടക്കി സമനില നേടി. അഞ്ച് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ആധികാരികമായാണ് 33 വര്‍ഷത്തിനുശേഷം നാപോളി കിരീടം നേടുന്നത്. 33 മത്സരങ്ങളില്‍ നിന്ന് 25 വിജയവും അഞ്ച് …
ഫുട്‌ബോൾ കിരീടമുയർത്താനുള്ള നാപോളിയുടെ കാത്തിരിപ്പ് അവസാനിച്ചു Read More »
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം തുടരുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി.ഉഷ. അതേ സമയം സമരപ്പന്തലിലെത്തിയ ഉഷയ്‌ക്കെതിരേ സമരാനുകൂലികൾ പ്രതിഷേധിച്ചതും കാർ തടഞ്ഞതും സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന്‍റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കുമെന്ന പി.ടി.ഉഷയുടെ പ്രതികരണം വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള ലൈംഗിക അതിക്രമ കേസിൽ നടപടി ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങളായ ബജ്‌രംഗ് പൂനിയ, സാക്ഷി മാലിക് …
ബി.ജെ.പി നേതാവിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി.ടി.ഉഷ Read More »
ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഉത്തരവിനെ മാനിക്കുന്നു വെന്നും, അന്വേഷണവുമായി സഹകരിക്കുമെന്നും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബിജ് ഭൂഷൺ. ഇന്നലെ വൈകീട്ടോടെ ബ്രിജ് ഭൂഷണിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമവും, പരാതിക്കാരിൽ ഒരാൾക്ക് പ്രായപൂർത്തി യാകാത്തതിനാൽ പോക്സോ വകുപ്പും ചുമത്തിയാണു കേസ്. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഗുസ്തിതാരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷണിനെതിരെ കേസെടുക്കാൻ പൊലീസ് തയാറായത്. സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളുടെ ആവശ്യം സ്ഥിരമായി മാറിക്കൊണ്ടി രിക്കുകയാണെന്നു ബ്രിജ് ഭൂഷൺ പ്രതികരിച്ചു. ആദ്യം രാജിവയ്ക്കണം എന്നായിരുന്നു …
ഫ്രാൻസ്: ഗോൾഡൻ ഗ്ലോബ് റോഡ് പായ് വഞ്ചിയോട്ട മത്സരത്തിൽ ചരിത്രമെഴുതി മലയാളി നാവികൻ അഭിലാഷ് ടോമി. രണ്ടാം സ്ഥാനത്താണ് അഭിലാഷ് ഫിനിഷ് ചെയ്തത്. ഗോൾഡൻ ഗ്ലോബ് റോഡ് ഫിനിഷ് ചെയ്യുന്ന ആദ്യ ഏഷ്യക്കാരനാണ് ഇദ്ദേഹം. ശനിയാഴ്ച്ച ഇന്ത്യൻ സമയം പകൽ 10.30 ഓടെയാണ് അഭിലാഷ് ഫിനിഷ് ചെയ്തത്. അഭിലാഷ് ടോമിയെ സ്വീകരിക്കുന്നതിനായി സാബ്‌ലെ ദേലോൻ നഗരത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. നോർത്ത് അറ്റ്ലാൻറിക് സമുദ്ര മേഖലയായ ഇവിടെ കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ കാരണം അഭിലാഷ് എത്തുന്ന സമയം കൃത്യമായി …
ഗോൾഡൻ ഗ്ലോബ് റോഡ് ഫിനിഷ് ചെയ്യുന്ന ആദ്യ ഏഷ്യക്കാരനായി മലയാളി നാവികൻ Read More »
രാജാക്കാട്: ഫാ.എബിൻ കുഴിമുള്ളിൽ സി. എസ്.ടി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടി സാൻജോ വോളി 2കെ23 മെയ് 1 മുതൽ 3 വരെ വൈകിട്ട് 5 ന് രാജാക്കാട് മുല്ലക്കാനം സാൻജോ കോളേജ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.വോളിബോൾ മത്സരങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് സംഘാടകർ അറിയിച്ചു.കേരളത്തിലേയും തമിഴ്നാട്ടിലേയും മികച്ച വോളിബോൾ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാമക്കൽമേട് സിക്സസ്,ഹൈറേഞ്ച് വോളി,പാമ്പാടുംപാറ സിക്സസ്,ഇവാന രാജാക്കാട്,വൈ എം .എ തങ്കമണി,ബീറ്റ്സ് ഓഫ് പാറത്തോട്,ഹൈറേഞ്ച് സിക്സസ്, മൈക്ക കാഞ്ഞിരപ്പിള്ളി എന്നിങ്ങനെ എട്ട് ടീമുകളാണ് …
ന്യൂഡല്‍ഹി: ജന്തര്‍ മന്തിറില്‍ ഗുസ്‌തി താരങ്ങള്‍ നടത്തി വരുന്ന സമരത്തിന് പിന്തുണയുമായി ഒളിമ്പ്യന്‍ നീരജ് പോപ്ര. കായികതാരങ്ങൾ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിനു വേണ്ടി പ്രയത്നിക്കുന്നവരാണ് ഓരോ കായികതാരങ്ങളും. എല്ലാ ജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അധികൃതര്‍ ബാധ്യസ്ഥരാണ്. നിഷ്പക്ഷമായി വിഷയം കൈകാര്യം ചെയ്യണമെന്നും നീതി ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നും നീരജ് ചോപ്ര ആവശ്യപ്പെട്ടു.ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരെ കേസ് എടുക്കണമെന്ന ഗുസ്‌തി താരങ്ങളുടെ പരാതി സുപ്രീം കോടതി ഇന്ന് …
ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി ഒളിമ്പ്യന്‍ നീരജ് പോപ്ര Read More »
ന്യൂഡൽഹി: ഗുസ്തിതാരങ്ങളുടെ സമരത്തിനെതിരായ പി.ടി ഉഷയുടെ പരാമർശത്തിനെതിരെ ശശി തരൂർ രംഗത്ത്. നിങ്ങളുടെ സഹ കായികതാരങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ഇകഴ്ത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അവരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത് “രാഷ്ട്രത്തിന്‍റെ പ്രതിച്ഛായയെ” കളങ്കപ്പെടുത്തുന്നില്ല. അവരെ കേട്ട്, അവരുടെ പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനു പകരം അവർ ഉയർത്തുന്ന ആവശ്യങ്ങളെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും തരൂർ പറഞ്ഞു. ഇതിനോടകം തന്നെ നിരവധി പേരാണ് പി.ടി ഉഷയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയത്. തെരുവിലെ സമരം കായിക മേഖലയ്ക്കും രാജ്യത്തിന്‍റെ പ്രതിച്ഛായയ്ക്കും …