ലോറി ഡ്രൈവർ കുത്തേറ്റു മരിച്ചു
കണ്ണൂർ: ഹെഡ് പോസ്റ്റോഫീസിന് സമീപം ലോറി ഡ്രൈവർ കുത്തേറ്റു മരിച്ചു. കണിച്ചാർ പുളക്കുറ്റി സ്വദേശി വടക്കേത്ത് വിഡി ജിന്റോ(39) ആണ് കൊല്ലപ്പെട്ടത്. തിങ്കൾ പുലർച്ചെയാണ് സംഭവം നടന്നത്. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. നാഷണൽ പെർമിറ്റ് ലോറിയുടെ ഡ്രൈവറായിരുന്ന ജിന്റോ മാർക്കറ്റിൽ ലോഡ് ഇറക്കാനായെത്തിയതായിരുന്നു. ജിന്റോയുടെ കാലിന് ആഴത്തിൽ മുറിവേറ്റിരുന്നു. വെട്ടേറ്റതിനെ തുടർന്ന് ഓടിയ ജിന്റോ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളാണെന്ന് സംശയിക്കുന്ന …