ഇറാനെതിരെ യു.എസ് വ്യോമാക്രമണം
വാഷിങ്ടൺ: ഇറാനെതിരെ ആക്രമണവുമായി അമേരിക്ക. സിറിയയിലെയും ഇറാഖിലെയും ഇറാനുമായി ബന്ധമുള്ള 85 കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. അമേരിക്കൻ സൈനികരെ അക്രമിച്ച കേന്ദ്രങ്ങളാണ് വ്യോമാക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നും ആക്രമണം തുടരുമെന്നും അമേരിക്കൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. വടക്കൻ ജോർദാനിലെ സൈനിക ക്യാംപിനു നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് പകരം ആക്രമണം നടത്തുമെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു.